ചിറ്റൂർ: താലൂക്കിന്റെ കിഴക്കൻമേഖലയിൽ മാസ്ക് ധരിക്കലും അകലം പാലിക്കലും പ്രഹസനമാകുന്നതായി പരാതി. പോലീസ് നടപടിയുണ്ടായില്ലെങ്കിൽ താലൂക്കിൽ അനിയന്ത്രിതമായ രീതിയിൽ രോഗവ്യാപനമുണ്ടാകുമെന്നതാണ് ആശങ്ക ഉയർത്തുന്നത്. വാഹനങ്ങളിലും നിരത്തിലൂടെയും നടക്കുന്നവർ മുഖകവചം കഴുത്തിലാണ് മിക്കപ്പോഴും ധരിക്കുന്നത്. ആരോഗ്യവകുപ്പിന്റെയോ പോലീസിന്റെയോ വാഹനം കാണുന്പോഴാണ് മാസ്ക് കൃത്യരീതിയിൽ ധരിക്കുന്നത്. വ്യാപാരമേഖലകളിലും ഗ്രാമീണ ഉൾപ്രദേശങ്ങളിലും ജനങ്ങൾ കൂട്ടം കുടി നില്‍ക്കുന്നത് പതിവു ദൃശ്യമാണ്. വ്യാപാരസ്ഥാപനങ്ങളിൽ വരുന്നവരോട് മാസ്ക് ധരിച്ചു വരാൻ വ്യാപാരികൾ ആവശ്യപ്പെടാത്ത സ്ഥിതിയുണ്ട്. കള്ളുഷാപ്പുകളിലെത്തുന്നവരുടെ കാര്യവും വ്യത്യസ്തമല്ല. ഷാപ്പുകളിൽ ഇരുന്നു കുടിക്കാൻ പാടില്ലെന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവ് കാറ്റിൽപറത്തിയ നിലയിലാണ്. ഷാപ്പിലും പിറകുവശത്തും മദ്യപിച്ചശേഷം തുപ്പുന്നതും ഛർദിക്കുന്നതും മറ്റും ഇപ്പോഴും അരങ്ങേറുന്നുണ്ട്. രാവിലെ ഒന്പതുമുതൽ വൈകുന്നേരം ആറുവരെയുമാണ് ഷാപ്പുകളുടെ പ്രവർത്തനസമയം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇതിനു വിപരീതമായി രാവിലെ ആറിനു തുറക്കുന്ന ഷാപ്പുകൾ അടയ്ക്കുന്നത് രാത്രി ഒന്പതുവരെ നീളുന്നതായും പരാതിയുണ്ട്. വണ്ടിത്താവളം, കൊടുവായൂർ, നന്ദിയോട് ഭാഗങ്ങളിൽ…
Read MoreCategory: Palakkad
ഈ യുവാക്കൾ പകർന്നുതരും പച്ചക്കറികൃഷിയിലെ പുത്തൻ മാതൃക; കൃഷിയിലൂടെ ലഭിക്കുന്ന ലാഭംചാരിറ്റി പ്രവർത്തനത്തിന്
വി. അഭിജിത്ത് പാലക്കാട്: കോവിഡ് കാലത്ത് പച്ചക്കറി കൃഷിക്കായി ഒഴിവുസമയം മാറ്റിവച്ച് പുതിയ മാതൃകയാകുകയാണ് കൊടുവായൂരിലെ ഒരുകൂട്ടം യുവാക്കൾ. തരിശായി കിടക്കുന്ന 70 സെന്റ് നിലം പാട്ടത്തിനെടുത്താണ് 50 ഓളം യുവാക്കൾ ജൈവികമായി വിവിധയിനം പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നത്. കൊടുവായൂർ യുവധാര ക്ലബിന്റെയും ചിന്ത ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിലാണ് പച്ചക്കറി കൃഷി നടത്തുന്നത്. വിളവെടുപ്പിൽനിന്നും ലഭിക്കുന്ന ലാഭം ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്. കോവിഡിനെ തുടർന്ന് ലോക് ഡൗണ്‍ ഏർപ്പെടുത്തിയപ്പോഴാണ് യുവാക്കൾ ഒത്തുചേർന്ന് കൃഷിചെയ്യാൻ തുടങ്ങിയത്. ഇതിനുമുന്‍പ് ചിന്താ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സന്പൂർണ ലോക് ഡൗണ്‍ സമയത്ത് പച്ചക്കറി കിറ്റ് വിതരണം, കിടപ്പുരോഗികൾക്കായി മരുന്ന് വീട്ടിൽ എത്തിച്ചുനല്കൽ, ഓണ്‍ലൈൻ പഠനത്തിനു വിദ്യാർഥികൾക്കു ടിവി വിതരണം എന്നിവ ഇതിനകം നടത്തി. ഒരാഴ്ചമുന്പ് കെ.ബാബു എംഎൽഎ വിളവെടുപ്പിന്റെ ഉദ്ഘാടനം നടത്തി അന്നേദിവസം 30 കിലോ വെണ്ടയ്ക്ക, 20 കിലോ പയർ, വഴുതന…
Read Moreഅവരില്ലാതെ ഒരു പണിയും നടക്കില്ലെന്ന്! ഇതര സംസ്ഥാന തൊഴിലാളികളുടെ വരവ്; തൃശൂരില്‍ ആശങ്ക
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് വ്യാപനഭീഷണി തുടരുന്പോൾ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ തൃശൂരിലേക്ക് എത്തുന്നത് ആശങ്ക ഉയർത്തുന്നു. പുത്തൂരിൽ സുവോളജിക്കൽ പാർക്കിൽ രോഗം സ്ഥിരീകരിച്ച പത്തുപേരും അന്യസംസ്ഥാനക്കാരാണ്. തൃശൂർ നഗരത്തിലും ജില്ലയിലും നിർമാണ പ്രവർത്തനങ്ങളടക്കമുള്ള പല പണികൾക്കും അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാതെ നിവൃത്തിയില്ലാത്തതിനാൽ ഇവരുടെ വരവ് നിയന്ത്രിക്കാനാകില്ലെന്ന എതിർവാദവും ഉയരുന്നുണ്ട്. എന്നാൽ മാസ്ക് ധരിക്കാതെയും സുരക്ഷാ മാർഗങ്ങൾ പാലിക്കാതെയും സാമൂഹിക അകലം നോക്കാതെയും കൂട്ടംകൂടിയിരിക്കുന്ന അന്യസംസ്ഥാനക്കാർ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. രാവിലെ തൃശൂർ നഗരത്തിൽ തെക്കേഗോപുര നടയ്ക്കു സമീപം തന്പടിക്കുന്ന അന്യസംസ്ഥാനക്കാർ യാതൊരുവിധ മുൻകരുതൽ നടപടികളും കൈക്കൊള്ളുന്നില്ലെന്ന് ആക്ഷേപമുണ്ട്. അന്യസംസ്ഥാനത്തു നിന്നുള്ളവർ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമേ പുറത്തിറങ്ങാൻ പാടുള്ളൂവെന്നാണു ചട്ടമെങ്കിലും സാമാന്യവിദ്യാഭ്യാസം പോലുമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികൾ ഇതൊന്നും നോക്കാതെ പുറത്തിറങ്ങി നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽ നിന്നും പോലീസ് കസ്റ്റ ഡിയിലെടുത്ത…
Read Moreപ്രതികൂല കാലാവസ്ഥയോട് പടവെട്ടി മണ്ണിനെ പൊന്നാക്കി മാറ്റിയ ദമ്പതകിള്..! ദാമ്പത്യത്തിന്റെ എഴുപത്തിനാലാം വാർഷികത്തിൽ വർഗീസ് പാപ്പൻ യാത്രയായി…
അഗളി: നീണ്ട എഴുപത്തിനാലു വർഷത്തെ ദാന്പത്യജീവിതത്തിനു തിരശീല വീഴ്ത്തി കഥാനായകൻ കൂടൊഴിഞ്ഞു. അഗളി കുറവൻപാടിയിൽ വടക്കേടത്ത് വർഗീസ്- ഏലിക്കുട്ടി ദന്പതികൾക്കാണ് എഴുപത്തിനാലുവർഷത്തെ ദാന്പത്യ ജീവിതം നയിക്കാൻ അസുലഭ ഭാഗ്യം ലഭിച്ചത്. നാലുതലമുറയുടെ നായകനായി അമരത്തിരുന്ന വർഗീസി (വർഗീസ് പാപ്പൻ) ന്റെ സംസ്കാരകർമം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഇന്നലെ ഉച്ചക്ക് 12 ന് കുറവൻപാടി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടത്തി. പാലാ അമനകര നീറന്താനം ഇടവകയിലെ മാണി-കത്രീന ദന്പതികളുടെ എട്ടുമക്കളിൽ മൂന്നാമനായിരുന്നു വർഗീസ്. പാലാ മരങ്ങാട്ടുപള്ളിയിൽ ഇലക്കാട് തൊണ്ടിക്കൽ ജോസഫ്-മറിയം ദന്പതികളുടെ എട്ടുമക്കളിൽ മൂത്തയാളായ ഏലിക്കുട്ടിയാണ് സഹധർമിണി. 1947ൽ നീറന്താനം ഇടവകപള്ളിയിൽ വച്ചായിരുന്നു താലികെട്ട്. 1969 ൽ നീറന്താനത്തെ ഭൂമിവിറ്റ് സകുടുംബം അട്ടപ്പാടിയിലേക്ക് ചേക്കേറുകയായിരുന്നു. ഇന്ന് നൂറുകണക്കിന് കുടുംബങ്ങളും രണ്ടു ഇടവകപ്പള്ളിയുമുള്ള കുറവൻപാടി ദേശത്ത് പന്ത്രണ്ടോളം കുടുംബങ്ങൾ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. റോഡും വെളിച്ചവും മറ്റു അടിസ്ഥാന സൗകര്യങ്ങളൊന്നും എത്തിപ്പെടാത്ത…
Read Moreഅദ്ഭുതകരമായി രക്ഷപെടല്‍! നെല്ലിയാമ്പതി റോഡിൽ കാട്ടാന; ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടു
നെല്ലിയാന്പതി: പോത്തുണ്ടി- കൈകാട്ടി ചുരംറോഡിൽ കാട്ടാനയുടെ മുന്നിൽ അകപ്പെട്ട ബൈക്ക് യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. നെല്ലിയാന്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരായ വിശാന്ത്, ഗിരീഷ് എന്നിവരാണ് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം ജോലികഴിഞ്ഞ് വൈകുന്നേരം വീട്ടിലേക്കു മടങ്ങുന്നതിനിടെ അയ്യപ്പൻതിട്ടിനുസമീപത്തുവച്ചാണ് കാട്ടാനയ്ക്ക് മുന്നിൽപ്പെട്ടത്. കാട്ടിൽനിന്നും പെട്ടെന്ന് പാതയിലേക്ക് ഇറങ്ങിയ ആനയ്ക്കുമുന്നിൽ ബൈക്ക് എത്തിയതോടെ എന്തുചെയ്യണമെന്നറിയാതെ ബൈക്ക് റോഡിലേക്ക് മറിച്ചിട്ട് ഇരുവരും ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ബൈക്ക് തകർക്കാനായി ആന മുന്നോട്ട് ഓടിവന്നെങ്കിലും ബൈക്കിനു പിറകിലായി വന്ന വലിയ വാഹനങ്ങൾ നിർത്താതെ ഹോണ്‍ മുഴക്കിയതോടെ ആന പിന്തിഞ്ഞു. കുറച്ചുസമയത്തിനുശേഷം ആന കാട്ടിലേക്ക് കയറിപ്പോയതിനുശേഷമാണ് ഇവർ ബൈക്കുമായി മടങ്ങിയത്.
Read Moreആനമുളിയിൽ കനത്ത മഴ; മലവെള്ളപ്പാച്ചിൽ വീടിന്റെ അടിത്തറ അടഒഴുകി പോയി; വിജയനും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴക്ക്
മണ്ണാർക്കാട്: തെങ്കര പഞ്ചായത്തിലെ ആന മൂളിയിൽ ഉണ്ടായ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും ഒരു വീട് തകരുകയും സമീപത്തെ ഏഴു വീടുകളിൽ വെള്ളം കയറുകയും ചെയ്തു. തിങ്കളാഴ്ച മൂന്ന് മണിയോടെ ഉണ്ടായ ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലും ആണ് ആനമൂളി പൊട്ടിക്കൽ വിജയൻറെ വീട് തകർന്നത്. ഇവരുടെ വീടിന് സമീപത്തെ ആനമൂളി ചോലയിൽ ആണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. വീടിൻറെ അടിത്തറ അടക്കം ഒഴുകി പോയി . അത്ഭുതകരമായ കുടുംബം രക്ഷപെട്ടത്.ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു. കഴിഞ്ഞ വർഷമുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇവരുടെ വീട് ഭാഗികമായി തകർന്നിരുന്നു . പതിനായിരം രൂപ മാത്രമാണ് ഇവർക്ക് സഹായം ലഭിച്ചെന്ന് പരാതിയും ഉയരുകയാണ്. ചോല കരകവിഞ്ഞതിനെ തുടർന്ന് നാട്ടുകാർ പലകകൊണ്ട് വെള്ളം തടഞ്ഞു. വീണ്ടും വെള്ളം ഉയർന്നതോടെ ഈ പ്രദേശത്തെ ആറു വീടുകളിലേക്ക് വെള്ളം കയറി. ചിറപാടം ഫോറസ്റ്റ് ഓഫീസിന് സമീപത്തെ ഒരു വീട്ടിലും വെള്ളം…
Read Moreപാലിക്കണം ഈ നിർദേശങ്ങൾ… പട്ടാമ്പി താലൂക്ക്, നെല്ലായ ഗ്രാമപഞ്ചായത്തിൽ കർശന നിയന്ത്രണം രണ്ടാഴ്ചത്തേക്ക്
പാലക്കാട് : കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായ സാഹചര്യത്തിൽ പട്ടാന്പി താലൂക്ക്, നെല്ലായ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ വാർഡുകളും ദുരന്തനിവാരണ നിയമം 2005 പ്രകാരം തീവ്രനിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ ഉത്തരവിട്ടു. ഉത്തരവ് ഇന്നലെമുതൽ രണ്ടാഴ്ച്ചവരെ പ്രാബല്യത്തിൽ ഉണ്ടാകും. ഈ മേഖലയിൽ താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ പാടുള്ളതല്ല, അവശ്യ വസ്തുക്കൾ വില്‍ക്കുന്ന കടകൾ രാവിലെ 9.00 മുതൽ വൈകുന്നേരം ഏഴുവരെ മാത്രം തുറന്നുപ്രവർത്തിക്കും. മെഡിക്കൽ ഷോപ്പുകൾ മിൽമ ബൂത്തുകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുവരെ മാത്രം തുറന്നു പ്രവർത്തിക്കുന്നതാണ്. ആശുപത്രി, നഴ്സിംഗ് ഹോം, ലബോറട്ടറി, ആംബുലൻസ്, കഐസ് ഇബി, വാട്ടർ അതോറിറ്റി, ബാങ്ക്, എടിഎം എന്നിവയെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബാങ്കുകൾ 50 ശതമാനത്തിൽ കുറവ് ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കേണ്ടതാണ്. കോവിഡുമായി ബന്ധപ്പെട്ട്…
Read Moreവീടിന്റെ മുറ്റം, ഇവർക്കു സമരമുഖം..! കുറുക്കൻകുണ്ടിൽ വൈദ്യുതി ഇതുവരേയും എത്തിയിട്ടില്ല; വിദ്യാഭ്യാസം ഞങ്ങളുടെ അവകാശം എന്ന മുദ്രാവാക്യവുമായി വിദ്യാർഥികൾ
വി.അഭിജിത്ത് പാലക്കാട്: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓണ്‍ലൈൻ ക്ലാസുകൾ തുടങ്ങി രണ്ടുമാസം പിന്നിട്ടെങ്കിലും ജില്ലയിലെ ആട്ടപ്പാടി കുറുക്കൻകുണ്ടിലെ വിദ്യാർതഥികൾ ഇപ്പോഴും ഇരുട്ടിലാണ്. കേരളത്തിന്റെ വിദ്യാഭ്യാസരംഗം ഓണ്‍ലൈൻ ക്ലാസുകളിലേക്ക് മാറുകയും വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്നുതന്നെ പഠിക്കാനുള്ള സംവിധാനങ്ങൾ ഒരുങ്ങുകയും ചെയ്തപ്പോഴാണ് ഓണ്‍ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുറുക്കൻകുണ്ട് പ്രദേശത്തെ കുട്ടികൾ സ്വന്തംവീടുകളിലിരുന്ന് സമരം ചെയ്യുന്നത്. വിവര സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളെക്കുറിച്ച് പ്രതിദിനം ചർച്ചചെയ്യുന്പോൾ ഇനിയും വൈദ്യുതിപോലും ലഭിക്കാത്ത അട്ടപ്പാടിയിലെ കാർഷിക ഗ്രാമമായ കുറുക്കൻകുണ്ടിലെ കുരുന്നുകളുടെ ഓണ്‍ലൈൻ വിദ്യാഭ്യാസമാണ് തടസപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആറു പതിറ്റാണ്ടായി താമസിക്കുന്ന മണ്ണിൽ വൈദ്യുതിക്കും മറ്റു അടിസ്ഥാന സൗകര്യത്തിനും വേണ്ടിയുള്ള പരിശ്രമവും കാത്തിരിപ്പും ഫലം കാണാതായതോടെയാണ് ഓണ്‍ലൈൻ പഠനകാലത്ത് പഠിപ്പുമുടങ്ങിയ ഇളംതലമുറ വൈദ്യുതിക്കായുള്ള പരിശ്രമങ്ങൾ ഏറ്റെടുത്തത്. വിദ്യാർത്ഥികളുടെ ദുരിതമറിഞ്ഞ് അടിയന്തരമായി വൈദ്യുതി എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുവാനും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ ഉത്തരവാദിത്വപ്പെട്ടവരിൽ എത്തിക്കുവാനുമായി അട്ടപ്പാടിയിലെ മുഴുവൻ രാഷ്ട്രീയ പ്രവർത്തകരേയും…
Read Moreജനം യാഥാർഥ്യം മനസിലാക്കണം; ആന്റിജൻ ടെസ്റ്റിനെക്കുറിച്ചു തെറ്റിദ്ധാരണകൾ പ്രചരിക്കുന്നു; ജാഗ്രത വേണമെന്നു ഡോ. പ്രഭുദാസ്
അഗളി: ആന്റിജൻ ടെസ്റ്റുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണപ്രചരിക്കുന്നുണ്ടന്നും ജനം യാഥാർഥ്യം മനസിലാക്കണമെന്നും കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ.പ്രഭുദാസ്. കോവിഡ് രോഗ നിർണയത്തിനായി പിസിആർ, ആന്റി ജൻ, ആന്റിബോഡി എന്നിങ്ങനെ പലതരം ടെസ്റ്റുകളുണ്ട്. ഇവയ്ക്ക് ഓരോന്നിനും അതിന്‍േറതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. കോവിഡിന് കാരണമായ കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ്ങളാണുള്ളത്. ന്യൂക്ലിക്ക് ആസിഡ് എന്ന ഉൾഭാഗവും പ്രോട്ടിൻ എന്ന പുറംഭാഗവും. പിസി ആർ ടെസ്റ്റ് ന്യൂക്ലിക്ക് ആസിഡ് ഭാഗവും ആന്റിജൻ ടെസ്റ്റ് പ്രോട്ടീൻ ഭാഗവുമാണ് ടെസ്റ്റ് ചെയ്യുന്നത്. രണ്ടും ഒരുപോലെ രോഗനിർണയത്തിന് സഹായകരമാണ്. എന്നാൽ പിസിആർ ടെസ്റ്റ് ചെയ്ത് റിസൾട്ട് കിട്ടാൻ നാലുമുതൽ ആറുവരെ സമയം വേണ്ടിവരും. പ്രത്യേകമായി സജ്ജീകരിച്ച ലാബുകളുടെയും യന്ത്രങ്ങളുടെയും സഹായവും വേണം. ആന്റിജൻ ടെസ്റ്റിന് അരമണിക്കൂർ സമയം മതി. ടെസ്റ്റ് നടത്തുന്നിടത്തു തന്നെ ഫലവും അറിയാനാകും. ലബോറട്ടറിയിൽ അയയ്ക്കേണ്ടതില്ല. രണ്ടിനും ചില പരിമിതികളുമുണ്ട്.…
Read Moreചൂണ്ടയിൽ കുടുങ്ങി ഭീമൻ മലിഞ്ഞീനുകൾ; രണ്ടെണ്ണം വിറ്റുപോയത് 2100 രൂപയ്ക്ക്
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ഡാം റിസർവോയറിൽനിന്നും നാലുകിലോ തൂക്കമുള്ള ഭീമൻ മലിഞ്ഞീനിനെ പിടിച്ചു. ഇന്നലെ രാവിലെ മീൻപിടിക്കാൻപോയ കാഞ്ഞിരപ്പുഴ മത്സ്യബന്ധന സഹകരണ സംഘത്തിലെ തൊഴിലാളികളുടെ ചൂണ്ടയിലാണ് വലിയ മലിഞ്ഞീൻ കുരുങ്ങിയത്. അപൂർവമായാണ് മഴക്കാലത്ത് ഇത്തരം മീനുകളെ ലഭിക്കാറുള്ളത്. നാലും മൂന്നും കിലോയുള്ള രണ്ടുമീനുകൾ 2100 രൂപയ്ക്കാണ് വിറ്റുപോയത്. നാലുകിലോയുള്ള മലിഞ്ഞീൻ ആദ്യമായാണ് ലഭിക്കുന്നതെന്ന് സഹകരണസംഘം പ്രസിഡന്റ് സുനിൽ പറഞ്ഞു.
Read More