സ്വന്തം ലേഖകന്‍ തൃശൂര്‍: കോവിഡ് സ്ഥിരീകരിച്ച രോഗിയുടെ മകന് കണ്ടക്ടറായി ജോലി ചെയ്ത പാലക്കാട് -തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്തവര് കോവിഡ് കണ്ട്രോള് റൂം നമ്പറായ 1056ല്‍ വിളിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാലക്കാട് ഡിഎംഒ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ കണ്ടക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പേരുവിവരങ്ങളും മറ്റു വിശദാംശങ്ങളും ശേഖരിക്കുന്നത്. ദിശ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ പാലക്കാട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഈ ബസില്‍ യാത്ര ചെയ്തവരില്‍ അഞ്ചുപേര്‍ കഴിഞ്ഞ ദിവസം തൃശൂരിലെ കോവിഡ് കണ്ട്രോള് റൂമിലേക്ക് വിളിച്ചിരുന്നു. മാര്‍ച്ച് 18ന് രാവിലെ 10ന് തൃശൂരിലെത്തിയ ബസിലാണ് രോഗബാധിതന്റെ മകന് കണ്ടക്ടറായിരുന്നത്. ഇയാള്‍ തൃശൂര്‍ കെഎസ്ആര്‍ടിസി ഓഫീസിലും ചെന്നിരുന്നതായാണ് വിവരം.
Read MoreCategory: Palakkad
പാലക്കാട്ടെ കോവിഡ് ബാധിതൻ കറങ്ങി നടന്നു; ഇയാളുടെ മകൻ കെഎസ്ആർടിസി കണ്ടക്ടർ തിരുവനന്തപുരം- കോയമ്പത്തൂർ ഡ്യൂട്ടി ചെയ്തു; രണ്ടുപേരുടെയും റൂട്ട് മാപ്പ് തയാറാക്കുക ദുഷ്കരം
പാലക്കാട്: കോവിഡ് 19 രോഗബാധിതനായ പാലക്കാട് ജില്ലയിലെ കാരാക്കുറിശി സ്വദേശി നിയന്ത്രണങ്ങൾ ലംഘിച്ച് കറങ്ങി നടന്നുവെന്ന് പരിശോധനയിൽ വ്യക്തമായി. ദുബായിയിൽ നിന്നും മാർച്ച് 13ന് നാട്ടിലെത്തിയ ഇയാളോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇയാൾ നിയന്ത്രണങ്ങൾ ഒന്നും പാലിക്കാതെ നിരവധി സ്ഥലങ്ങളിൽ പോയിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബുധനാഴ്ചയാണ് ഇയാൾക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ റൂട്ട് മാപ്പ് തയാറാക്കാൻ ആരോഗ്യവകുപ്പ് അധികൃതർ ശ്രമിച്ചതോടെയാണ് രോഗി നാടാകെ അലഞ്ഞുനടന്നുവെന്ന് വ്യക്തമായത്. പൊതുയോഗങ്ങളിൽ ഉൾപ്പടെ പങ്കെടുത്ത ഇയാൾ മലപ്പുറം ജില്ലയിലും സന്ദർശനം നടത്തി. വിദേശത്തു നിന്നും വന്ന ഇയാൾ കറങ്ങിനടക്കുകയാണെന്ന് നാട്ടുകാർ പരാതി ഉന്നയിച്ചതോടെ 21-നാണ് ഇയാൾ വീണ്ടും ക്വാറന്റൈനിൽ പ്രവേശിച്ചത്. രോഗിയുടെ മകൻ കെഎസ്ആർടിസിയിൽ കണ്ടക്ടറാണ്. മകൻ 17, 18, 19 തീയതികളിൽ ഡ്യൂട്ടി എടുത്തുവെന്നും പരിശോധനയിൽ വ്യക്തമായി. മണ്ണാർക്കാട് നിന്നും കോയമ്പത്തൂരിലേക്കും പിന്നീട് തിരുവനന്തപുരത്തേക്കും…
Read Moreകൊന്നയ്ക്ക് എന്ത് കൊറോണ; വിഷുവിന്റെ വരവറിയിച്ചു കൊണ്ട് കണിക്കൊന്നകൾ
ഒറ്റപ്പാലം: വിഷുവിന്റെ വരവറിയിച്ചു കൊണ്ട് കണിക്കൊന്നകൾ പൂത്തു.നാടും നഗരവുമെല്ലാം മഹാമാരിയുടെ ഭീതിയിൽ ഉഴലുന്പോഴും കണിക്കൊന്നകളുടെ മഞ്ഞപ്പ് മനസുകൾക്ക് തണുപ്പാണ്. താപനിലയുടെ ഉയർച്ചയാണ് കൊന്നകളെ വേഗത്തിൽ പൂത്തുലയാൻ സഹായിച്ചത്.വിഷു സമൃദ്ധിയുടെ നാളുകളെ വിളംബരം ചെയ്യുന്ന കണിക്കൊന്നകളുടെ നാളുകൾ കാർഷിക സമൃദ്ധിയിലേക്കുള്ള വിളവിറക്കലിന്റെ സുദിനം കൂടിയാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളുമെല്ലാം ചടങ്ങുകളായി കൊറോണ ഭീതി മാറ്റുന്പോഴും കാലക്രമം തെറ്റാതെയുള്ള കണിക്കൊന്നകളുടെ സമൃദ്ധിയും, വിത്തും കൈക്കോട്ടും, പാട്ട് പാടിയുള്ള വിഷു പക്ഷിയുടെ ആഗമനവുമെല്ലാം ഭീതി കയറി നിൽക്കുന്ന മനസുകൾക്ക് നേരിയ ആശ്വാസത്തിന് വകനൽകുന്നുണ്ട്. എങ്ങും തളിരിട്ട് മഞ്ഞ കിങ്ങിണി തൂക്കിയ കണിക്കൊന്നകൾ മാത്രം. എന്നാൽ ഇത്തവണത്തെ വിഷുവാഘോഷവും ചടങ്ങായി മാറുമോയെന്ന ആശങ്കയും പ്രബലമാണ്. കൊറോണ ഭീതിയുടെ നിഴലാട്ടം അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.
Read Moreവെയ്സറ്റെന്ന് പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ..! വെയ്സ്റ്റ് സാധനങ്ങളിൽ സുന്ദര ശില്പങ്ങൾ തീർത്ത് അന്ന അഞ്ജലി ജോയ്
വടക്കഞ്ചേരി: വെയ്സ്റ്റ് എന്ന് പറഞ്ഞ് തള്ളികളയുന്നതെന്തും അന്നയുടെ കണ്ണിൽ സുന്ദര ശില്പങ്ങൾക്കുള്ള ഉപകരണങ്ങളാണ്.അത് കുപ്പിയായാലും പാത്രങ്ങളായാലും പേപ്പർ തുണ്ടുകളായാലും മാറ്റമില്ല. നിമിഷ നേരം കൊണ്ട് മനോഹര ശില്പങ്ങൾ അന്നയുടെ കൈകളിൽ രൂപപ്പെടും.അന്ന പറയുന്നതുപോലെ ഒരു മൂടുതോന്നിയാൽ പിന്നെ ശില്പ നിർമാണത്തിനായി മണിക്കൂറുകൾ കടന്നു പോകുന്നതൊന്നും നോക്കില്ല. തുടങ്ങി വെച്ചത് പൂർത്തിയാക്കിയിട്ടെ മറ്റെന്തുമുള്ളു.സെന്റ് സേവിയേഴ്സ് എന്ന പ്രമുഖ കാറ്ററിംഗ് സ്ഥാപന ഉടമ മംഗലംഡാം വീഴ്ലി കൂനാന്പുറത്ത് ജോയിയുടെ മകളാണ് അന്ന അഞ്ജലി ജോയ്.സ്കൂൾ പഠന കാലത്ത് തന്നെ ശില്പ നിർമ്മാണ മികവിൽ സഹപാഠികളേയും അധ്യാപകരേയും വിസ്മയിപ്പിക്കുന്നയാളായിരുന്നു അന്ന. വീടിന്റെ സിറ്റൗട്ടിൽ തന്നെ അന്നയുടെ വാൾ പെയിന്റിംഗാണ്.പെട്ടെന്ന് കണ്ടാൽ സ്റ്റിക്കർ പതിച്ചതാണെന്നെ തോന്നു. അത്രയും പെർഫെക്ഷനിലാണ് പെയിന്റിംഗ്. ഗിഫ്റ്റ് ഐറ്റംസാണ് ഇപ്പോൾ കൂടുതൽ ഉണ്ടാക്കുന്നത്. നിർമാണ മികവ് കണ്ട് പലരും മോഹവിലക്കും ശില്പങ്ങൾ വാങ്ങുന്നുണ്ട്. കുപ്പിയിൽ ഒരുക്കിയ ഈ വർഷത്തെ…
Read Moreഅതിവേഗം ബഹുദൂരം! 10 ലക്ഷം രൂപയ്ക്ക് രണ്ടു കിലോമീറ്റർ ദുരത്തിൽ ചെയ്ത ടാറിംഗ് ഒറ്റ ദിവസം കൊണ്ട് പൊളിഞ്ഞ നിലയിൽ
പൂമംഗലം: ടാറിടൽ പൂർത്തിയാക്കി ഒരുദിവസം പിന്നിടുന്പോഴേയ്ക്കും റോഡിൽ നിന്ന് ടാർ അടർന്നുപോകുന്നതായി പരാതി. പൂമംഗലം പഞ്ചായത്തിൽ കൽപറന്പ്-ചാമക്കുന്ന് റേഷൻകട ലിങ്ക് റോഡിലാണ് സംഭവം. 10 ലക്ഷം രൂപ ചെലവഴിച്ച് രണ്ട് കിലോമീറ്റർ ദൂരത്തിലാണ് റോഡ് റീടാറിടൽ നടത്തുന്നത്. നേരത്തെ ടാറിടൽ നടത്തിയ റോഡ് ഇപ്പോഴും നിലനിൽക്കുന്പോഴാണ് അതിനുമുകളിൽ പുതുതായി ടാർ ചെയ്തത് അടർന്നുപോകുന്നത്. സംഭവത്തെ തുടർന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. 25 മീറ്ററോളമാണ് ഈ അവസ്ഥയിലുള്ളത്. ഈ ഭാഗത്തുനിന്ന് ടാറിംഗ് ചുരണ്ടിമാറ്റി ശാസ്ത്രീയമായ രീതിയിൽ ടാർ ഒഴിച്ച് വീണ്ടും ടാറിടുമെന്ന് അധികൃതർ വ്യക്തമാക്കി.
Read Moreപണി പാളി; ഷാപ്പ് ലേലത്തിനിടെ പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; അറസ്റ്റ് ചെയ്ത് നീക്കി പോലീസ്
പാലക്കാട്: ജില്ലയിലെ കള്ള് ഷാപ്പുകളുടെ ലേലം സംബന്ധിച്ച നടപടികൾക്കിടെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. കളക്ടർ ഡി. ബാലമുരളിയുടെ നേതൃത്വത്തിൽ യാക്കര കല്യാണ മണ്ഡപത്തിലാണ് രാവിലെ നടപടികൾ ആരംഭിച്ചത്. കോവിഡ് ഭീതിക്കിടെ ആൾക്കൂട്ടങ്ങൾ ഓഴിവാക്കണമെന്ന സർക്കാർ നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയത്. നാല്പതോളം പേരാണ് ലേലത്തിൽ പങ്കെടുക്കാനായി എത്തിയത്. ലേലമല്ല നടക്കുന്നതെന്നും മറിച്ച് നിലവിലുള്ള വിവിധ ഷാപ്പുകളുടെ ലൈസൻസ് പുതുക്കുന്ന നടപടിയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. ആവശ്യമുള്ളവരെ മാത്രമേ ലേലത്തിൽ പങ്കെടുപ്പിച്ചിരുന്നുള്ളു.പോലീസിന്റെ കർശന നിയന്ത്രണത്തിലാണ് ലേല നടപടികൾ ആരംഭിച്ചത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Read Moreഎവിടെ, വര എവിടെ..? ശീലിച്ച മദ്യപാനം പെട്ടെന്നൊരു ദിവസം നിർത്തിയാൽ…; സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാതെ ബീവറേജസുകളിൽ മദ്യം വാങ്ങാൻ തിരക്ക്…
വടക്കഞ്ചേരി:ബീവറേജസുകളിൽ മദ്യം വാങ്ങാൻ നിൽക്കുന്നവർ ഒരു മീറ്റർ അകലം പാലിക്കണം, കൂടുതൽ പേർ കൂടി നിൽക്കരുത് തുടങ്ങിയ ചുളുവിൽ മദ്യം വിൽക്കാൻ സർക്കാർ നിർദ്ദേശിക്കുന്ന കാര്യങ്ങളൊന്നും മുടപ്പല്ലൂരിൽ പ്രവർത്തിക്കുന്ന ബീവറേജസ് ഷോപ്പിനു മുന്നിൽ ഇന്നലെ രാവിലെ കണ്ടില്ല. അകലം പാലിക്കുന്നില്ല എന്നു മാത്രമല്ല ഷോപ്പ് തുറക്കുന്പോൾ വലിയ തിരക്കാണ് ഉണ്ടായത്. ഓരോ ദിവസം പിന്നിടുന്തോറും കൊറോണ വൈറസിനെതിരെയുള്ള കരുതലുകൾ കടുപ്പിച്ച് മദ്യശാലകൾ അടച്ചിടുമെന്ന കിംവദന്തി പരക്കുന്നതിനാൽ ഇത് ഭയന്ന് കൂടുതൽ ദിവസത്തേക്കുള്ള സ്റ്റോക്ക് കൂടി കരുതിയാണ് ചിലർ ലിറ്റർ കണക്കിന് വാങ്ങുന്നത്. മദ്യം വാങ്ങാൻ ആളുകൾ കൂട്ടം കൂടുന്നത് ചർച്ചകൾക്കും പ്രതിക്ഷേധങ്ങൾക്കും ഇടയാക്കിയതോടെ ഉച്ചക്ക് മുന്‍പ് അകലം നോക്കി നിൽക്കലും അനൗണ്‍സ്മെന്റും കൈകഴുകാൻ പൈപ്പുമെല്ലാം എത്തി. ശീലിച്ച മദ്യപാനം പെട്ടെന്നൊരു ദിവസം നിർത്തിയാൽ ആൾക്കഹോൾ വിത് ഡ്രോവൽസിൻഡ്രോമെന്ന അവസ്ഥ ഉണ്ടാവുകയും ചിലപ്പോൾ മരണം തന്നെ സംഭവിക്കുമെന്നാണ് മദ്യവില്പനയെ…
Read Moreവീടുകളിൽ സന്പർക്കവിലക്കിൽ കഴിയുന്നവരുടെ ക്ഷേമം അന്വേഷിച്ച് ആരോഗ്യവകുപ്പ് എത്തി; നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി
മണ്ണാർക്കാട്: കോവിഡ് 19 ബാധിച്ച വിദേശരാജ്യങ്ങളിൽനിന്ന് വന്നു ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം വീടുകളിൽ സന്പർക്ക വിലക്കിൽ കഴിയുന്നവരുടെ ക്ഷേമന്വേഷണവുമായി ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും ജനമൈത്രി പോലീസും വീടുകളിലെത്തി. പതിനാലു ദിവസത്തെ സന്പർക്കവിലക്ക് നിർദേശിച്ച ആളുകൾ വീടുകളിൽ തന്നെയുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം അവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തലും മാനസിക സമ്മർദം ലഘൂകരിക്കലുമാണ് സന്ദർശന ലക്ഷ്യം. പകർച്ചവ്യാധി പടരുന്നത് തടയുകയെന്നതിനൊപ്പം സർക്കാർ സംവിധാനം കൂടെയുണ്ടെന്ന വിശ്വാസം ജനങ്ങളെ നിർദേശങ്ങൾ അനുസരിക്കാൻ പ്രേരിപ്പിക്കുമെന്നാണ് കരുതുന്നതെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനനടപടിയുണ്ടാകുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ ടോംസ് വർഗീസ് അറിയിച്ചു. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.സുരേഷ്, രജിത രാജൻ, പി.പി.ദീപ, എസ്.ഡാർണർ, സിവിൽ പോലീസ് ഓഫീസർമാരായ രാജകൃഷണൻ, നിമ്മി, ആശാപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് സ്ക്വാഡ് പ്രവർത്തനങ്ങൾ നടക്കുന്നത്.
Read Moreകേസ് വാദിക്കാന്‍ ഇനി വേറെ വക്കീലിന്റെ ആവശ്യമില്ല! കോടതിക്കുമുന്പിൽ ആളുകൾ നോക്കി നില്‍ക്കേ അഭിഭാഷകർ ഏറ്റുമുട്ടി
ഒറ്റപ്പാലം: കോടതിക്കുമുന്പിൽ ആളുകൾ നോക്കിനില്‍ക്കേ അഭിഭാഷകർ തമ്മിൽ ഏറ്റുമുട്ടി. എംഎ സിടി കോടതിക്കുമുന്പിൽ വച്ചാണ് കോടതി കൂടുന്നതിനു തൊട്ടുമുന്‍പ് ഒറ്റപ്പാലം ബാറിലെ അഭിഭാഷകർ തമ്മിൽ ഏറ്റുമുട്ടിയത്. ഒറ്റപ്പാലം ബാർ അസോസിയേഷനിൽനിന്നും ഓരോ പോലീസ് സ്റ്റേഷനുകളിലും പ്രതികളാവുന്നവർക്ക് സൗജന്യ നിയമസഹായം നല്‍കുന്നത് സംബന്ധിച്ച് അഭിഭാഷകരെ ചുമതലപ്പെടുത്തുന്ന പാനൽ തർക്കമാണ് പരസ്യമായ ഏറ്റുമുട്ടലിൽ കലാശിച്ചത്. താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയിൽനിന്നും അഡ്വക്കേറ്റ് പാനൽ സമർപ്പിക്കുന്പോൾ അർഹതപ്പെട്ട അഭിഭാഷകരുടെ പേര് ഉൾപ്പെടുത്തിയില്ലന്ന കാരണത്താലാണ് പ്രശ്നങ്ങൾ ഉണ്ടായത്. പാനലിൽ ഉൾപ്പെടുന്ന അഭിഭാഷകന് പ്രതികൾക്ക് നിയമസഹായം നല്കിയാലും ഇല്ലെങ്കിലും ദിനംപ്രതി 750 രൂപ പാനലിൽ ഉൾപ്പെട്ടാൽ ലഭിക്കും. യാത്രാദൂരം ഉണ്ടെങ്കിൽ ഇത് 1500 രൂപ വരെയായി വർധിക്കും. താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും ക്രിമിനൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെ ഉൾപ്പെടുത്തിയുള്ള പാനലിൽനിന്നാണ് ഓരോ പോലീസ് സ്റ്റേഷനുകളിലേക്കും അഭിഭാഷകരെ നിയോഗിക്കുന്നത്. വിവിധ കേസുകളുമായി…
Read Moreകോവിഡ് 19; മലമ്പുഴ ഗാർഡൻ അടച്ചതോടെ ടൂറിസം നിലച്ചു; തൊഴിൽ പ്രതിസന്ധി രൂക്ഷം
പാലക്കാട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിനോദ സഞ്ചാരകേന്ദ്രമായ മലന്പുഴ ഡാം ഗാർഡൻ അടച്ചതോടെ മേഖലയുമായി പ്രവർത്തിക്കുന്നവർ പ്രതിസന്ധിയിലായി. കടകളിൽ മിക്കതും അടഞ്ഞുകിടക്കുകയാണ്. റോക്ക് ഗാർഡൻ, റോപ്പ് വേ, സ്നേക്ക് പാർക്ക് എന്നിവയെല്ലാം അടഞ്ഞുകിടക്കുന്നു. ബസുകളിലും ഓട്ടോകളിലും ഹോട്ടലുകളിലും ആളില്ല. ലോഡ്ജുകളിലെ മുറികളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. കച്ചവടം പത്തുശതമാനമായി കുറഞ്ഞെന്ന് മലന്പുഴ കാർ പാർക്ക് പരിസരത്ത് മിൽമ കടനടത്തുന്ന രാജൻ പറഞ്ഞു. നിലവിൽ വിനോദസഞ്ചാരികളേക്കാൾ തദേശീയരാണ് കടയിലെത്തി ചായകുടിക്കുന്നത്. കൊറോണ ഭീതി പടർന്നതോടെ ഇവിടുത്തുകാർപോലും വരാതായെയെന്ന് രാജൻ പറയുന്നു. ബസിൽ ആളുകുറവായതോടെ ഡീസൽ ചെലവിനുള്ള പണം പോലും കിട്ടാത്ത സ്ഥിതിയാണ്. ഇതുമൂലം മിക്ക ബസുകളും ഓട്ടംനിർത്തി. ഒരു ട്രിപ്പിൽ മലന്പുഴയിൽനിന്നും മൂന്നുപേർമാത്രം കയറി ബസ് കൊണ്ടുപോകേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് മലന്പുഴ- പാലക്കാട് റൂട്ടിലെ ബസ് ഡ്രൈവർ ഉമേഷ്, കണ്ടക്ടർ ശിവൻ, ബസ് പാസഞ്ചേഴ്സ് ഗൈഡ് ഗംഗാധരൻ എന്നിവർ പറഞ്ഞു.ഡാമിനക്കരെനിന്നുള്ളവരെ ആശ്രയിച്ച്…
Read More