തത്തമംഗലം:ബസ് സ്റ്റാൻഡിനകത്ത് ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചു പേരെ തെരുവുനായ ഓടിച്ചു കടിച്ചു.സ്റ്റാൻഡ് കോന്പൗണ്ടിനകത്ത് ചന്തക്ക് വന്ന രണ്ടു പേർക്കും യാത്രക്കാരായ മൂന്നു പേർക്കുമാണ് കടിയേറ്റത്.ഇവരിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. സ്റ്റാൻഡിനകത്ത് ഭിക്ഷാടനം നടത്തുന്ന സംഘം സംരക്ഷിക്കുന്ന നായയാണ് അക്രമകാരിയായിരിക്കുന്നത്.നായ ഇപ്പോഴും സ്റ്റാൻഡിനകത്ത് തന്നെ വിലസുന്നുണ്ട്. നായകടിച്ച സംഭവം ബന്ധപ്പെട്ട ചിറ്റൂർ തത്തമംഗലം നഗരസഭാ അധികൃതരെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും ആരോപണമുണ്ട്. സ്റ്റാൻഡിനകത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലേക്കും നായയെ ഭയന്ന് യാത്രക്കാർ കയറുന്നില്ല.ബസ് സ്റ്റാൻഡിനു മുന്നിലെ റോഡിനു തെക്കുഭാഗത്തെ മരച്ചുവട്ടിലാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നതും. പലരും തെരുവുനായക്കളുടെ ഭീതി കാരണം അകലെയുള്ള പള്ളിമൊക്ക് സ്റ്റോപ്പിലേക്കും മാറിനിൽക്കുകയാണ്.തമിഴ്നാട് സ്വദേശികളായ ഭിക്ഷാടക സംഘം സ്റ്റാൻഡിനത്തു ശുചീകരണമില്ലാതെയാണ് കഴിയുന്നത്. രാത്രി സമയങ്ങളിൽ ഇവർ യാത്രക്കാരുടെ ഇരിപ്പിടങ്ങൾക്ക് സമീപത്താണ് വിസർജനം നടത്തുന്നത്.കൂടാതെ വിവിധ സ്ഥലങ്ങളിൽ നിന്നും ഭിക്ഷാടനം നടത്തി കൊണ്ടുവരുന്ന ഭക്ഷണ…
Read MoreCategory: Palakkad
വനഭൂമിക്ക് കള്ള ആധാരം ഉണ്ടാക്കി ഭൂമിയിടപാട് നടത്തിയെന്ന പരാതി; പരിശോധന നടത്തി വിജിലൻസ്
വടക്കഞ്ചേരി: പാലക്കുഴി പോത്തുമടയിൽ വനഭൂമിക്ക് കള്ള ആധാരം ഉണ്ടാക്കി ഭൂമി ഇടപാട് നടത്തിയെന്ന പരാതിയിൽ പാലക്കാട് നിന്നു നിന്നുള്ള വിജിലൻസ് സംഘം വിവാദ ഭൂമിയിൽ പരിശോധന നടത്തി. വെട്ടിയാങ്കൽ ജോഷി ആന്റണിയുടെ പരാതിയിലാണ് അന്വേക്ഷണം തുടങ്ങിയത്. മൂന്നുവർഷം മുന്‍പാണ് പരാതി നല്‍കിയത്. പരാതിയിൽ നേരത്തെ റേഞ്ച് ഓഫിസർ നടത്തിയ പരിശോധനയിൽ പരാതി ശരിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിലാണ് വിജിലൻസ് കോടതി തുടർ നടപടിക്ക് നിർദേശം നല്‍കിയത്. ഭരണപക്ഷത്തെ രാഷ്ടിയ നേതാക്കൾ, വില്ലേജ് അധികൃതർ, ഭൂമി കൈമാറിയവർ തുടങ്ങിയവരാണ് കേസിലെ പ്രതികളായി വരുന്നത്. ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ സ്ഥലപരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുടർ അന്വേക്ഷണം ഉൗർജിതമാക്കിയിട്ടുള്ളത്. രണ്ടേക്കർ ഭൂമിക്ക് കള്ളആധാരം ഉണ്ടാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തൽ.
Read Moreകാറിൽ ഹാൻസ് കടത്തുന്നതാൻ ശ്രമിക്കുന്നതിനിടയിൽ മൂന്ന് പേർ പിടിയിൽ; 7500 പാക്കറ്റ് ഹാൻസ് ഇവരിൽ നിന്നും പിടികൂടി
പാലക്കാട്; തണ്ണിശ്ശേരി ഷാൻ മൻസിൽ ഷമീർ, കമാൽ, രമേഷ് എന്നിവരെ ആണ് ഹാൻസ് കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടയിൽ പാലക്കാട് നാർകോട്ടിക് സ്ക്വാഡും സൗത്ത് പോലീസും ചേർന്ന് പിടികൂടിയത്. പൊള്ളാച്ചിയിൽ നിന്നും പെട്ടി ഓട്ടോറിക്ഷയിൽ മൊത്തമായി വീട്ടിലെത്തിച്ച് പിന്നീട് ചില്ലറ ആയി കാറിലും ആവശ്യക്കാർക്ക് എത്തിക്കും. പാക്കറ്റ് ഒന്നിന് 10 രൂപ നിരക്കിൽ ആണ് ഇവർ വാങ്ങുന്നത്. ശേഷം 20 രൂപക്ക് ചെറുകിട കച്ചവടക്കാർക്ക് നൽകും, തൃശൂർ, പാലക്കാട് ഭാഗങ്ങളിലെ പല ഷോപ്പുകളിലും കച്ചവടത്തിന് എത്തിക്കുന്നത് ഇവർ ആണ്. സ്കൂൾ പരിസരങ്ങളിലെ കടകളിൽ ഹാൻസ് എത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് മൊത്തവിതരണക്കാരെ പിടിക്കാൻ സാധിച്ചത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രത്തിന്റെ നിർദേശപ്രകാരം നാർകോട്ടിക് സെൽ ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഡാൻസാഫ് (ജില്ലാ ആൻറി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്…
Read Moreസ്വകാര്യമില്ലുകാർക്ക് നെല്ല് സംഭരിക്കാൻ സൗകര്യം ഒരുക്കുന്ന ഏജന്റുമാർക്കെതിരേ നടപടി വേണമെന്ന് കർഷകർ
വടക്കഞ്ചേരി: കർഷകരുടെ നെല്ലെടുക്കൽ വൈകിപ്പിച്ച് സ്വകാര്യമില്ലുകാർക്ക് ചുളുവിലയ്ക്ക് നെല്ല് സംഭരിക്കാൻ സൗകര്യങ്ങളൊരുക്കുന്ന ഏജന്റുമാർക്കെതിരേ നടപടിവേണമെന്ന ആവശ്യവുമായി കർഷകർ. രണ്ടാംവിള കൊയ്ത്തുകഴിഞ്ഞ് ഒരുമാസത്തോളമായിട്ടും നെല്ലെടുക്കൽ നടപടികൾക്ക് ഇനിയും വേഗതയില്ലെന്നാണ് പരാതി. ഇതുമൂലം വീട്ടുമുറ്റത്തും കളങ്ങളിലും നെല്ലുകൂട്ടിയിട്ട് കാവലിരിക്കുകയാണ് കർഷകർ. മാനത്ത് വേനൽമഴയുടെ ലക്ഷണങ്ങൾ കണ്ടാൽ കർഷകരുടെ ആധിയേറും. മഴ നനഞ്ഞാൽ നഷ്ടത്തിന്റെ തോത് കണക്കാക്കാനാകില്ല. കിട്ടിയ ചാക്കുകളിൽ നെല്ലുനിറച്ചും മറ്റുള്ളത് ഒന്നിച്ച് കൂട്ടിയിട്ടുമാണ് പലയിടത്തായി നെല്ല് സൂക്ഷിച്ചുവയ്ക്കുന്നത്. ആഴ്ചകളേറെ കഴിഞ്ഞതിനാൽ പലയിടത്തും എലിശല്യവും രൂക്ഷമാണ്. ടാർപോളിനും മറ്റും വാങ്ങിയും വാടകയ്ക്ക് എടുത്തുമാണ് നെല്ലുനിറച്ച ചാക്കുകൾ മൂടിവയ്ക്കുന്നത്. കണ്ണന്പ്ര പഞ്ചായത്തിലെ വടക്കുമുറി പാടശേഖരത്തിലുള്ള നൂറിൽപരം കർഷകരുടെയും നെല്ല് ഇനിയും കൊണ്ടുപോകാനുണ്ട്. നാളെവരും, ഇനി വൈകില്ലെന്ന് എന്നെല്ലാം പറഞ്ഞു കർഷകരെ കഷ്ടപ്പെടുത്തുന്ന സ്ഥിതി തുടരുകയാണ്. മെയിൻ റൂട്ടിലെയും താത്പര്യമുള്ളവരുടെയും നെല്ല് ആദ്യം എടുക്കുന്ന വഴിവിട്ട നടപടികളും നടക്കുന്നതായി പരാതിയുണ്ട്. അനുകൂല കാലാവസ്ഥയായിരുന്നതിനാൽ…
Read Moreപാസ്പോർട്ട് ഓഫീസുകളില്‍ നേരിട്ടുള്ള അന്വേഷണങ്ങള്‍ക്കു വിലക്ക് ഏർപ്പെടുത്തി കൊച്ചി റീജണല്‍ പാസ്പോർട്ട് ഓഫീസ്
കൊച്ചി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി റീജണല്‍ പാസ്പോർട്ട് ഓഫീസുകള്‍, പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ നേരിട്ടുള്ള അന്വേഷണങ്ങള്‍ക്കു താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി കൊച്ചിയിലെ റീജണല്‍ പാസ്പോർട്ട് ഓഫീസ് അധികൃതര്‍ അറിയിച്ചു. കൊച്ചിയിലെ റീജണല്‍ പാസ്പോർട്ട് ഓഫീസ്, ആലുവ, ആലപ്പുഴ, കൊച്ചി, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍, ചെങ്ങന്നൂര്‍, കട്ടപ്പന, ഒലവക്കോട്, നെന്മാറ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളവര്‍ നിരീക്ഷണ കാലയളവില്‍ പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.
Read Moreകൊറോണയുടെ പേരിൽ വനിതാ വാർഡംഗത്തെ അപമാനിച്ചതായി പരാതി; അപമാനിച്ചത് മറ്റൊരു മെമ്പറും ജീവനക്കാരും
വടക്കഞ്ചേരി: കൊറോണയുടെ പേരിൽ വാർഡ് മെംബറായ സ്ത്രീയെ വിളിച്ചുവരുത്തി അപമാനിച്ചതായി പരാതി. കിഴക്കഞ്ചേരി പഞ്ചായത്ത് പത്താംവാർഡ് മെംബർ പാലക്കുഴിയിലെ കെ.മഞ്ജുവാണ് ഇതുസംബന്ധിച്ച് വടക്കഞ്ചേരി സിഐയ്ക്ക് പരാതി നല്‍കിയിട്ടുള്ളത്. ഞായറാഴ്ച വൈകുന്നേരമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം.പാലക്കുഴിയിൽ റോഡിന്റെ എസ്റ്റിമേറ്റ് തയാറാക്കാൻ വരുന്നുണ്ടെന്ന് അറിയിച്ച് പഞ്ചായത്ത് വാഹനത്തിൽ എത്തിയ മറ്റൊരു മെംബറും ജീവനക്കാരുമാണ് കൊറോണയുടെ പേരിൽ മനോവിഷമം ഉണ്ടാക്കുന്നവിധം സംസാരിച്ച് തന്നെ മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കുന്നവിധം പെരുമാറിയതെന്ന് മഞ്ജു പറഞ്ഞു. കൊറോണ നിരീക്ഷണത്തിൽ കഴിയുന്ന വീട്ടിൽപോയ മെംബർ എന്ന നിലയിലാണ് തന്നെ അവഗണിച്ചത്. പഞ്ചായത്ത് വാഹനം എത്താൻ കാത്തുനിന്ന മെംബറോട് വേറെ വാഹനമുണ്ടോയെന്ന് ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞപ്പോൾ പിന്നെ വരാമെന്നു പറഞ്ഞ് തിരിച്ചുപോയെന്നും പരാതിയിൽ പറയുന്നു. വാഹനത്തിന്റെ ഗ്ലാസ് കുറച്ച് മാത്രം താഴ്ത്തി മുഖംതിരിഞ്ഞ് ആംഗ്യഭാഷയിലായിരുന്നു സംസാരമെന്നും മെംബർ ആരോപിച്ചു. കോറോണ സ്ഥിരീകരിച്ച ആരുടെ വീട്ടിലും താൻ പോയിട്ടില്ലെന്നും ഏതാനുംദിവസംമുന്പ്…
Read Moreകേരള അതിർത്തിയിൽ വാഹന യാത്രക്കാർക്കായി കൊറോണ ബോധവത്കരണവുമായി ആരോഗ്യവകുപ്പ്
ചിറ്റൂർ:തമിഴ്നാടിനോട് ചേർന്ന് താലൂക്കിന്റെ കിഴക്കൻ പ്രവേശന വഴികളിൽ കൊറോണ ബോധവത്കരണം ഉൗർജ്ജിതമാക്കി.ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷിപുരം, നടുപ്പുണി എന്നിവിടങ്ങളിലാണ് ആരോഗ്യ വകുപ്പ് പോലീസിന്റെ സഹകരണത്തോടെ വാഹനം തടഞ്ഞു നിർത്തി മുൻകരുതൽ നിർദേശങ്ങൾ നൽകുന്നത്. അതിർത്തിയിലൂടെ വിദേശത്തു പോയി തിരിച്ചു വരുന്നവരുടെ പൂർണ്ണവിവരങ്ങളും ശേഖരിച്ച് ഡിഎംഒയ്ക്ക് നൽകുന്നുമുണ്ട്. മീനാക്ഷിപുരത്തു നടന്ന ബോധവൽക്കര പരിപാടിയിൽ സബ് ഇൻസ്പെക്ടർ എഎസ്ഐ തുളസീദാസ്, ഡോ.റിയാസ്, പെരുമാട്ടി പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ധനമണി, ആഷാ പ്രവർത്തക ഗിരിജാ എന്നിവരും പങ്കെടുത്തു. പൊള്ളാച്ചി ഭാഗത്തു നിന്നു വാഹനത്തിൽ വരുന്നവർ ബോധവൽക്കരണ ക്ലിനിക്കുമായി സഹകരണം നൽകുന്നുണ്ട്്.
Read Moreപുരുഷൻമാർക്കിടയിലുള്ള അമിത മദ്യപാനം; ആദിവാസി കോളനികളിലെ കുടുംബ ജീവിതം ദുരിതപൂർണം
മംഗലംഡാം: ആദിവാസി കോളനികളിൽ പുരുഷൻമാർക്കിടയിലുള്ള അമിത മദ്യപാനവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും താഴെക്കിടയിലുള്ള ഈ വിഭാഗത്തെ വേണ്ടവിധം ഉന്നമനത്തിലേക്ക് നയിക്കാൻ സംവിധാനങ്ങളില്ലാത്തതും തളികകല്ല് ഉൾപ്പെടെയുള്ള ആദിവാസി കോളനികളിലെ ജനവിഭാഗത്തിന്റെ കുടുംബ ജീവിതം ദുരിതപൂർണ്ണമാക്കുന്നു. എല്ലാം സൗജന്യമായതിനാൽ കിട്ടുന്ന വരുമാനം മുഴുവൻ മദ്യപാനത്തിന് ചെലവഴിക്കുന്നവരാണ് കോളനികളിലെ ഭൂരിഭാഗം പേരും. കഴിഞ്ഞ സെപ്റ്റംബറിൽ തളിക കല്ല് കോളനി സന്ദർശിച്ച അസിസ്റ്റന്റ് കളക്ടറുടെയും മറ്റു ഉദ്യോഗസ്ഥ സംഘത്തിന്റെയും മുന്നിൽ കോളനിയിലെ സ്ത്രീകൾ പ്രധാനമായും ഉന്നയിച്ചത് പുരുഷൻമാരുടെ മദ്യപാനത്തെക്കുറിച്ചായിരുന്നു. വാഹനം എത്താവുന്ന വഴിയോ, അന്തിയുറങ്ങാൻ വീടോ, വേനലിൽ കുടിവെള്ളമോ ഇല്ലാത്ത കോളനിയിലെ സ്ത്രീകൾ അത്തരം ഇല്ലായ്മകൾക്കുമുപരി മദ്യപാനം മൂലം ഉണ്ടാകുന്ന കഷ്ടപ്പാടുകൾ കണ്ണീരോടെയാണ് ഉദ്യോഗസ്ഥർക്ക് മുന്നിൽ വിവരിച്ചത്. വർഷത്തിൽ ഏതാനും മാസങ്ങൾ ഒഴികെ വനവിഭവ ശേഖരണത്തിലൂടെയും കോളനിയിലുള്ള കുരുമുളകിൽ നിന്നും ഇവർക്ക് നല്ല വരുമാനമുണ്ട്. ഇപ്പോൾ തേൻ സീസണ് കൂടിയാണ്.എന്നാൽ കിട്ടുന്ന പണമെല്ലാം…
Read Moreആദിവാസി വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; പോലീസ് അന്വേഷണം ഇഴയുന്നതിൽ നാട്ടുകാരുടെ പരാതി
കൊല്ലങ്കോട്: മുതലമട മൊണ്ടിപ്പതിയിൽ ആദിവാസി വിദ്യാർത്ഥിനി കൊക്കർണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലിസ് അന്വേഷണം ഇഴയന്നതായി നാട്ടുകാരുടെ പരാതി. മുണ്ടിപതി പഴനിച്ചാമിയുടെ മകൾ ഭുവന (16) ആണ് ഇക്കഴിഞ്ഞ ശനിയാഴ്ച്ച കാലത്ത് താമസസ്ഥലത്തിന്നു ഇരുനൂറു മീറ്റർ അകലെ സ്വകാര്യ വ്യക്തിയുടെ കൊക്കർണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഒരു അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് മൃതദ്ദേഹം കിണറ്റിൽ ജീർണ്ണിച്ച നിലയിൽ പൊങ്ങികിടന്നത്. കൽപ്പടവുകളില്ലാത്ത കൊക്കർണ്ണയിൽ കഴിയുകയില്ല. ആത്മഹത്യക്ക് ശ്രമിക്കുന്നവർ വസ്ത്രങ്ങൾ അഴിച്ചു വെക്കാറുമില്ല.സാഹചര്യ തെളിവുകളെല്ലാം മരണത്തിൽ ദുരുഹത വർധിപ്പിക്കുന്നുമുണ്ട്. മരണപ്പെട്ട ഭുവനയുടെ അമ്മ കഴിഞ്ഞ ബുധനാഴ്ച മുതൽ മകളെ കാണാനില്ലെന്നു പോലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾ ശേഷം കിണറ്റിൽ മൃതദേഹം പൊന്തിയതിന് ശേഷമാണ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുന്നത്. ഞായറാഴ്ച പോസ്റ്റുമോർട്ടം തൃശ്ശൂരിൽ നടന്നിട്ടുണ്ടെങ്കിലും പ്രാഥമിക റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടുമില്ല. അന്തിമ റിപ്പോർട്ട് ലഭിച്ചാലേ മേൽനടപടികൾ ഉണ്ടാവു എന്നതാണ് പോലിസ് നിലപാട്.എന്നാൽ…
Read Moreചൂരിയോട് പുഴ തടയണയുടെ ഷട്ടർ മോഷ്ടിച്ചു; പരാതി നൽകി നാട്ടുകാരും ജനപ്രതിനിധികളും
കല്ലടിക്കോട്: ചൂരിയോട് പുഴയിൽ ചൂരിയോട് പാലത്തിന് സമീപത്തെ തടയണയിലെ ഷട്ടറുകൾ സാമൂഹ്യദ്രോഹികൾ മോഷ്ടിച്ചു. തച്ചന്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളിലെ അഞ്ഞൂറിലേറെ കുടുംബങ്ങളുടെ ജലസ്രോതസായ തടയണയിലെ വെള്ളം മുഴുവൻ ഒഴുകിപ്പോയി. ഇന്നലെ രാവിലെയാണ് ഷട്ടർ മോഷണം പോയത് ജനങളുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് നാട്ടുകാരും ജനപ്രതിനിധികളും പോലീസിൽ പരാതി നല്കി. പോലീസ് അന്വേഷണം തുടങ്ങി. ഉച്ചയ്ക്കുശേഷം ജനങ്ങൾ ചേർന്ന് വീണ്ടും ഷട്ടർ സ്ഥാപിച്ചു.
Read More