വണ്ടിത്താവളം: കുറഞ്ഞ നിരക്കിൽ പൊതു ജനത്തിനു പച്ചക്കറി എത്തിക്കുക എന്ന ലക്ഷ്യത്തിൽ പെരുമാട്ടി സഹകരണ ബാങ്ക്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സഞ്ചരിക്കുന്ന പച്ചക്കറിസ്റ്റാൾ ഇന്നലെ മുതൽ പ്രവർത്തനം തുടങ്ങി. വണ്ടിത്താവളം എംഎസ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്തംഗം വി.മുരുകദാസ് മീനാക്ഷിപുരം പോലിസ് സബ് ഇൻസ്പെക്ടർ എ.ആദം ഖാൻ പച്ചക്കറി നൽകി ഉദ്ഘാടനം ചെയ്തു. പെരുമാട്ടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.സുരേഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ഷർമ്മിള രാജൻ ,വിനോദ് ബാബൂ, പഞ്ചായത്തംഗം അനിൽ കുമാർ എന്നിവർ സംസാരിച്ചു. ഇന്നലെ വണ്ടിത്താവളം, പള്ളി മൊക്ക്, മുപ്പൻകുളം ,അത്തിമണി ,കുമൻ കാട് ,പാറക്കളം വിളയോടി ,പള്ളത്താം പുള്ളി ഉൾപ്പെടെ സ്ഥലങ്ങളിൽ പച്ചക്കറി വാഹനം എത്തിയിരുന്നു. ഇന്നു പെരുമാട്ടി പഞ്ചായത്തിന്റെ കിഴക്കൻ മേഖലിയേക്കാണ് പച്ചക്കറി വാഹനം സഞ്ചരിക്കുന്നത്. ലോക്ക് ഡൗണ്‍ പിൻവലിച്ച് സാധാരണ നിലക്ക് എത്തുന്നത്…
Read MoreCategory: Palakkad
തളികകല്ലിലെ ആദിവാസി കോളനി വളഞ്ഞ് കാട്ടാനക്കൂട്ടം; ശബ്ദമുണ്ടാക്കിയിട്ടും പോകാതെ ആനകൾ; അടിയന്തിര നടപടികൾ വേണമെന്ന് ആദിവാസികൾ
മംഗലംഡാം: കടപ്പാറക്കടുത്ത് വനത്തിനകത്തുള്ള തളികകല്ലിലെ ആദിവാസി കോളനി വളഞ്ഞു കാട്ടാനകൂട്ടം. കൊന്പനും കുട്ടികളുമായി ആറെണ്ണമുള്ള കൂട്ടമാണ് ആദിവാസികൾക്ക് പുറത്തിറങ്ങാനാകാത്ത വിധം കോളനി വഴിയിലും പരിസരത്തുമായി തങ്ങുന്നത്. തേൻ സീസണായതിനാൽ കോളനിയിലെ പുരുഷൻന്മാരെല്ലാം ഉൾ കാടുകളിലാണ്.സ്ത്രീകളും കുട്ടികളും മാത്രമാണ് കോളനിയിലെ പല വീടുകളിലുമുള്ളത്. രാത്രി കാലങ്ങളിൽ കോളനിയിൽ കയറി ആനകൾ അക്രമണ സ്വഭാവം കാണിക്കുന്നതായും പറയുന്നു. കോളനിക്ക് ചുറ്റും വർഷങ്ങൾക്ക് മുന്‍പ് സോളാർ ഫെൻസിംഗ് സ്ഥാപിച്ചിരുന്നെങ്കിലും യഥാസമയം പരിരക്ഷയില്ലാത്തതിനാൽ ഫെൻസിംഗിന്റെ പ്രവർത്തനമില്ല. ഇതിനാൽ ആനകൾക്ക് കോളനിയിലേക്ക് കടക്കാൻ ബുദ്ധിമുട്ടില്ല. ശബ്ദമുണ്ടാക്കി ആന കൂട്ടത്തെ ഉൾക്കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും നടക്കുന്നില്ലെന്നാണ് ആദിവാസികൾ പറയുന്നത്. ആനകളെ തുരത്താൻ പടക്കം കൊടുത്ത് വിട്ട് വനപാലകരും രക്ഷക്കെത്തുന്നില്ലെന്ന് പരാതിയുണ്ട്. വേനലായതിനാൽ പടക്കം പൊട്ടിയുണ്ടാകുന്ന തീയിൽ കാട്ടിൽ തീപിടുത്ത സാധ്യതകളുമുണ്ട്. കോളനിക്കടുത്ത് പഴയ കാലങ്ങളിൽ ആനകളെ പിടിക്കാൻ നിർമ്മിച്ചിരുന്ന കുഴികളുള്ള നിരപ്പായ സ്ഥലത്താണ് ആനകൾ താവളമാക്കിയിട്ടുള്ളത്.…
Read Moreമില്‍മ പാല് ശേഖരണം നിര്‍ത്തി; പാലക്കാട് കര്‍ഷകര്‍ പാല് ഒഴുക്കി കളഞ്ഞ് പ്രതിഷേധം
ചിറ്റൂർ: മില്‍മ പാല് സംഭരിക്കാത്തതിനെ തുടര്‍ന്ന് പാലക്കാട് ചിറ്റൂരില്‍ ക്ഷീരകര്‍ഷകരുടെ പ്രതിഷേധം. പാല് ഒഴുക്കി കളഞ്ഞാണ് ഇവര്‍ പ്രതിഷേധിച്ചത്. മില്‍മയുടെ മലബാര്‍ മേഖല ഇന്ന് പാല് ശേഖരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ക്ഷീര കര്‍ഷകര്‍ പാല് ഒഴുക്കി കളഞ്ഞത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തമിഴ്നാട്, കേരളത്തില്‍ നിന്നുള്ള പാല് ശേഖരണം നിര്‍ത്തിയത്. മലബാര്‍ മേഖലയില്‍ നിന്നും മൂന്ന് ലക്ഷം ലിറ്റര്‍ പാലാണ് തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചിരുന്നത്. ഇത് നിലച്ചതോടെയാണ് മില്‍മ പാല് ശേഖരണം നിര്‍ത്തിയത്.
Read Moreകരുതലുകൾ പാലിക്കാം, തുരത്താം കോവിഡിനെ; സമ്പർക്ക വിലക്കിലുള്ളവർ ശ്രദ്ധിക്കേണ്ടതും, പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ ഇങ്ങനെ…
കരുതലുകൾ പാലിക്കാം, തുരത്താം കോവിഡിനെ. സമ്പർക്ക വിലക്കിലുള്ളവർ ശ്രദ്ധിക്കേണ്ടതും, പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ ചുവടെ. 1)പൂർണ്ണ ആരോഗ്യവാനായ വ്യക്തിയാണ് സന്പർക്ക വിലക്കിൽ ഉള്ളവരെ പരിചരിക്കേണ്ടത്. 2)പരിചരണ സമയത്ത് മൂന്ന് ലെയർ ഉള്ള മാസ്ക് ധരിക്കണം. 3)പരിചരണത്തിന് ശേഷം കൈകൾ വൃത്തിയായി കഴുകുകയും മാസ്ക് യഥാവിധി സംസ്കരിക്കുകയും ചെയ്യണം. 4)പരിചരിക്കുന്നയാൾ അല്ലാതെ മറ്റാരും മുറിയിൽ പ്രവേശിക്കരുത്. 5)പരിചരിക്കുന്ന ആൾ വീട്ടിലെ മറ്റുള്ളവരുമായി ഇടപഴകരുത്. 6)സന്പർക്ക വിലക്കുള്ള വ്യക്തിയുടെ വീട്ടിൽ ചെറിയ കുട്ടികൾ വൃദ്ധർ ഗുരുതര രോഗബാധിതർ ഗർഭിണികൾ എന്നിവർ ഉണ്ടെങ്കിൽ മാറി താമസിക്കണം. 7)കുടുംബാംഗങ്ങൾ തമ്മിൽ സാമൂഹിക അകലം പാലിക്കണം. പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1) ചുമയ്ക്കുന്പോഴും തുമ്മുന്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടുക. കഴുക്കാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, മുഖം എന്നിവ തൊടരുത്. 2) ആലിംഗനവും ഷേക്ക് ഹാൻഡും ഒഴിവാക്കുക. 3) ഇടയ്കിടെ കൈകൾ…
Read Moreസൈലന്റായെത്തി കോഴിക്കൂട്ടിൽ കയറി കോഴികളെ വിഴുങ്ങി വിശ്രമം; 20കിലോ തൂക്കം വരുന്ന മലമ്പാമ്പിനെ പിടികൂടി സൈലന്റ് വലി വനത്തിൽ വിട്ട് വനപാലകർ
അഗളി: വീടിന് സമീപം കോഴിക്കൂട്ടിൽ കടന്ന് കോഴിയെ വിഴുങ്ങിയമലന്പാന്പിനെ അഗളി ആർ ആർ ടി സംഘം പിടികുടി സൈലന്റ് വലി വനത്തിൽ വിട്ടു. പുതൂർ പഞ്ചായത്തിൽ ചുണ്ടപ്പെട്ടിയിൽ ഉദയന്റെ വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിൽ ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് മലന്പാന്പിനെ കണ്ടത്. വീട്ടുടമ അഗളി ആർ ആർ ടി യിൽ വിവരം അറിയിച്ചതോടെ സെക്ഷൻ ഫോറസ്ററ് ഓഫീസർ ബി ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പാന്പിനെ പിടികൂടുകയായിരിന്നു. ഒരാഴ്ചക്കിടെ അണലിയും, മൂർഖനും,പെരുന്പാന്പും അടക്കം അരഡസൻ പാന്പുകളെ യാണ് അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിൽ നിന്നായി ആർ ആർ ടി സംഘം പിടികൂടി വിവിധ വനങ്ങളിൽ വിട്ടത് . പൊതു ജനങ്ങൾ വെളിച്ചമില്ലാത്ത പുറത്തിറങ്ങരുതെന്നും ജനവാസകേന്ദ്രത്തിൽ പാന്പിനെ കണ്ടാൽ കൊല്ലാൻ ശ്രമിക്കാതെ 854 7602383 നന്പറിൽ വിളിച്ചറിയിക്കണമെന്നും ഓഫീസർ ബി ബിനു അറിയിച്ചു
Read Moreഒരു കുറവും വരരുത്..! ആദിവാസി മേഖലയിൽ ഭക്ഷണവും മൊബൈൽ ഹെൽത്ത് യൂണിറ്റുകളുടെ സേവനവും സജീവമാക്കുമെന്ന് മന്ത്രി ഏ.കെ ബാലൻ
പാലക്കാട്: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിദൂര പ്രദേശങ്ങളിലെ ആദിവാസി മേഖലകളിലെ മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ കൂടുതൽ സജീവമാക്കുമെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ആദിവാസി മേഖലകളിൽ ഭക്ഷണം,നിത്യോപയോഗ സാധനങ്ങൾ എത്തുന്നതിന് പ്രശ്നം നേരിടുന്നില്ല. ബന്ധപ്പെട്ട വകുപ്പ് അതിനുവേണ്ട നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. നിലവിലെ സാഹചര്യം മുൻകൂട്ടികണ്ട് ആദിവാസി മേഖലകളിൽ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം നേരത്തെ നടത്തിയിട്ടുള്ളതായും ഇതിന് പുറമെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റുകളും മേഖലകളിൽ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പറന്പിക്കുളം ഉൾപ്പെടെയുള്ള ട്രൈബൽ പ്രദേശങ്ങളിൽ ചില പ്രശ്നങ്ങൾ നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിനുവേണ്ട പരിഹാര നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.
Read Moreഇനിയൊരു ദുരന്തം വേണ്ട; പുഴകളിൽ അടിഞ്ഞുകൂടിയ മണൽ പെട്ടെന്ന് വെള്ളം ഉയരുവാൻ കാരണമാകും; നീക്കം ചെയ്യണമെന്ന ആവശ്യവുമായി മണ്ണാർക്കാട് നിവാസികൾ
മണ്ണാർക്കാട്ടെ പുഴകളായ നെല്ലിപ്പുഴയിലും കുന്തിപ്പുഴയും പാലക്കയം പുഴയിലും ശക്തമായ മഴയെ തുടർന്ന് വലിയ കുന്നു പോലെയാണ് മണൽ വന്നടിഞ്ഞിരിക്കുന്നത്. ഇതുമൂലം പുഴയുടെ ആഴം കുറഞ്ഞിരിക്കുകയാണ്. ശക്തമായ മഴ പെയ്താൽ മഴ വെള്ളത്തെ ഉൾക്കൊള്ളുവാനുള്ള ശേഷി ഈ പുഴകൾക്ക് ഇല്ലാതായിരിക്കുകയാണ്. രണ്ട് മീറ്ററോളം ഉയരത്തിലാണ് മണൽ വന്നിരിക്കുന്നത്. മണൽവാരി മാറ്റുകയല്ലാതെ വേറെ നിവൃത്തി ഒന്നുമില്ല. ഉരുൾപൊട്ടലും ശക്തമായ മഴയും ഉള്ളത് കാരണമാണ് ഇത്രയധികം മണൽ പുഴകളിൽ ഒഴുകിയെത്താൻ കാരണം. ഇതുപോലെ മിക്ക പുഴകളും മൂടപ്പെട്ടിരിക്കുകയാണ്. ഇതുമൂലം പുഴകളിലെ ആഴം തീരെ ഇല്ലാതായി ഇതുമൂലം കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ സമീപ വീടുകളിലും പറന്പുകളിലും വെള്ളം കയറുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇത്രയധികം മണൽ ആദ്യമായാണ് പുഴയ്ക്ക് മുകളിൽ ഒഴുകിയെത്തുന്നത് എന്ന് പഴമക്കാർ പറയുന്നു. വ്യാപകമായി മണൽ ഒഴുകിയെത്തുകയും പുഴകളിലെ ആഴം കുറയും ചെയ്തതുമൂലം പല പാലങ്ങൾക്കും നാശം വന്നതായി പരാതി…
Read Moreഓരോ മദ്യവില്പന ശാലകളിലും സൂക്ഷിച്ചിരിക്കുന്നത് അരകോടിയോളം രൂപ! മദ്യശാലകളിലെ ലോക്കറുകൾ സംരക്ഷിച്ച് അധികൃതർ
വടക്കഞ്ചേരി:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മദ്യശാലകൾ അടച്ചിട്ടതോടെ ഓരോ മദ്യവില്പനശാലകളിലേയും ലോക്കറുകളിൽ സൂക്ഷിച്ചിട്ടുള്ള ഭീമമായ തുക മോഷണം പോകാതെ സംരക്ഷിക്കുന്നതിന്റെ നെട്ടോട്ടത്തിലാണ് അധികൃതർ.ഓരോ മദ്യവില്പന ശാലകളിലും അരകോടിയോളം രൂപയാണ് സൂക്ഷിച്ചിട്ടുള്ളത്. ഇനി ഒരു ഉത്തരവ് വരുന്നതുവരെ മദ്യശാലകൾ അടക്കണമെന്ന എംഡിയുടെ ഉത്തരവ് ബുധനാഴ്ച രാവിലെ ഷോപ്പ് തുറക്കുന്നതിനു മുന്‍പാണ് എത്തിയത്. ഇതിനാൽ തലെ ദിവസത്തെ പണം ബാങ്കിൽ അടക്കാൻ കഴിഞ്ഞിട്ടില്ല. ഇത്രയും തുക മദ്യശാലകളിൽ തന്നെയാണ് സൂക്ഷിക്കുന്നത്. പണം ബാങ്കിൽ നിക്ഷേപിക്കുന്നതിന് വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് ജീവനക്കാർ പറയുന്നത്. എന്തായാലും മദ്യശാലകൾക്കെല്ലാം അടിയന്തിരമായി ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തേണ്ടി വരും. കോടി കണക്കിന് രൂപയുടെ മദ്യവും കേന്ദ്രങ്ങളിൽ സ്റ്റോക്കുണ്ട്. പ്രധാനമന്ത്രി കഴിഞ്ഞ ഞായറാഴ്ച പ്രഖ്യാപിച്ച ജനത കർഫ്യുവിന്റെ തലേന്ന് മുതൽ റെക്കോർഡ് വില്പനയാണ് എല്ലാ മദ്യശാലകളിലും നടന്നിട്ടുള്ളത്. മുടപ്പല്ലൂർ, ആലത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഓരോ ദിവസവും 40 ലക്ഷത്തിനും…
Read Moreവീടിനുള്ളില്‍ വെള്ളമൂര്‍ഖന്‍; പരിഭ്രാന്തരായി വീട്ടുകാര്‍; കഴിഞ്ഞദിവസം രാജവെമ്പാലയാണെന്ന് കരുതി പിടിച്ചത് ചേരയെ…
നൊങ്കുവില്പന നിലച്ചു; വാഹന ഗതാഗതം നിലച്ചതോടെ പ്രതീഷകളും തകിടം മറിഞ്ഞു; ലക്ഷ്മിയ്ക്കു ദുരിതകാലം
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിൽ ബസ് സ്റ്റാൻഡിനടുത്ത് ശിവരാമപാർക്കിനു മുന്നിൽ കരിന്പന നൊങ്ക് വില്പനയായിരുന്നു ലക്ഷ്മിയുടെയും കുടുംബത്തിന്റെയും തൊഴിൽ. വാഹനത്തിൽ എത്തിക്കുന്ന പനങ്കുലകൾ ആവശ്യക്കാർക്ക് അപ്പോൾ തന്നെ വെട്ടി കൊടുക്കും. ഏഴാം ക്ലാസിൽ പഠിക്കുന്ന മകൻ അശോകും സഹോദരപുത്രൻ സതീശും ഒപ്പമുണ്ടാകും. വർഷങ്ങളായി വേനൽ സീസണിൽ പനനൊങ്ക് വില്പനയുമായി ഇവിടെ ലക്ഷ്മി എത്താറുണ്ട്. എന്നാൽ നിനച്ചിരിക്കാതെ പൊടുന്നനെ കോവിഡ് ഭീതി പരന്നതോടെ മറ്റു താല്‍ക്കാലിക കച്ചവടക്കാരെ പോലെ ലക്ഷ്മിയുടെ ഉപജീവന മാർഗ്ഗവും നഷ്ടമായി. വാഹന ഗതാഗതം നിലച്ചതോടെ പ്രതീഷകളും തകിടം മറിഞ്ഞു.പനനൊങ്ക് അവശ്യ സാധനങ്ങളിൽ പ്പെടില്ലെന്നായപ്പോൾ പനയിൽ നിന്നിറക്കിയ പനംങ്കുലകളും വിൽക്കാനാകാതെ പാഴായി പോയി. കൊഴിഞ്ഞാന്പാറയിലാണ് ലക്ഷ്മിയുടെ വീട്. അതിരാവിലെ വീട്ടിലെ ആണുങ്ങളാണ് പനയിൽ കയറി കുല വെട്ടിയിറക്കുക. ഓരോ കുലകളും കയറിൽ കെട്ടിയിറക്കണം. അതല്ലെങ്കിൽ നിലത്ത് വീണ് പൊളിഞ്ഞു പോകുമെന്ന് ലക്ഷ്മി പറയുന്നു. ഉയരം കൂടിയ പനയിൽ…
Read More