സ്വന്തം ലേഖകൻ അവണൂർ: അവണൂർ മണിത്തറയിൽ വാഹനം ഇടിപ്പിച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയടക്കമുള്ളവരുടെ അറസ്റ്റ് ഇന്നു വൈകീട്ടോടെയുണ്ടാകുമെന്ന് സൂചന. കേസിലെ മുഖ്യസൂത്രധാരൻ നേരത്തെ അറസ്റ്റിലായിരുന്നു. മുഖ്യപ്രതികളടക്കമുള്ളവർ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് വിവരം. കേസിലെ മുഖ്യ സൂത്രധാരനും നിരവധി കേസുകളിൽ പ്രതിയുമായ കുറ്റൂർ ഈച്ചരത്ത് വീട്ടിൽ പ്രദീഷി(21)നെ കഴിഞ്ഞ ദിവസം കുറ്റൂർ എംഎൽഎ റോഡിലെ ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നും മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പി.പി. ജോയിയുടെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച അർധരാത്രി പ്രദീഷിന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘം വരടിയം ചിറമ്മൽ വിട്ടിൽ ജെയിംസിന്റെ മകൻ സിജോയെ ഫോണിൽ വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു. ബൈക്കിൽ വന്നിരുന്ന സിജോയെ കാർ ഇടിപ്പിച്ച് വീഴത്തിയാണ് വെട്ടി കൊലപ്പെടുത്തിയത്. പ്രദീഷിന്റെ സംഘത്തിൽ പെട്ടവരെ കഴിഞ്ഞ വർഷം പിക്കപ്പ് വാൻ ഇടിപ്പിച്ച് കൊന്ന സംഭവത്തിൽ വാൻ ഓടിച്ചിരുന്നത് സിജോയായിരുന്നു. ഈ…
Read MoreCategory: Thrissur
മുഹൂർത്തമില്ല , ഗുരുവായൂരിൽ ഇന്ന് വിവാഹങ്ങൾ നടന്നില്ല; നാളെ ഏഴുവിവാഹങ്ങൾ
ഗുരുവായൂർ: ക്ഷേത്രത്തിൽ വിവാഹങ്ങൾ പുനരരാംഭിച്ച ഇന്ന് വിവാഹങ്ങളൊന്നും തന്നെ നടന്നില്ല. ഭക്തർ വിവാഹങ്ങൾ ബുക്ക് ചെയ്യാതിരുന്നതിനാലാണ് വിവാഹങ്ങൾ നടക്കാതിരുന്നത്. ഇന്ന് മുഹൂർത്തം കുറവുള്ള ദിവസമാണെന്നാണ് പറയുന്നത്. നാളെ ഏഴു വിവാഹങ്ങളാണ് ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്. ഞായറാഴ്ചയും ഏതാനും വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താൻ അനുമതി ഇല്ലാതിരുന്നപ്പോൾ വിവാഹത്തിനു ചെറുസംഘങ്ങളെത്തി ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെ പുറത്തെ ഗേറ്റിനു സമീപത്തുനിന്ന് മാല ചാർത്തി വിവാഹം നടത്തിപോയിരുന്നു. ഇതിനെ തുടർന്നാണ് ദേവസ്വം വീണ്ടും വിവാഹങ്ങൾ നടത്താൻ അനുമതി നൽകിയത്. ഭക്തർക്കു ക്ഷേത്രത്തിനു പുറത്ത് ദീപസ്തംഭത്തിനുസമീപത്തു നിന്ന് ദർശനം നടത്തുന്നതിന് അനുവാദം ഉണ്ട്.
Read Moreസ്വർണക്കള്ളക്കടത്തും സ്വപ്നവിവാദങ്ങളും കൊഴുക്കുമ്പോൾ കളക്ടറേറ്റിനു മുന്നിൽ പൊന്നുരുക്കി വേറിട്ട പ്രതിഷേധവുമായി അയ്യന്തോളിലെ കോൺഗ്രസുകാർ
സ്വന്തം ലേഖകൻ അയ്യന്തോൾ: സ്വർണക്കള്ളക്കടത്തും സ്വപ്നവിവാദങ്ങളും കൊഴുക്കുന്പോൾ വേറിട്ട പ്രതിഷേധങ്ങൾ നടത്താൻ പ്രതിപക്ഷം മത്സരിക്കുന്നതിനിടെ തൃശൂർ കളക്ടറേറ്റിന് മുന്നിൽ പൊന്നുരുക്കി സമരം കൗതുകമായി. ഉലയിൽ പൊന്നുരുക്കുന്ന പോലെ മണ്ചട്ടിയിൽ കനലിൽ പൊന്നൂതിക്കാച്ചിയെടുത്തായിരുന്നു ഒ.ബി.സി കോണ്ഗ്രസ് ജില്ല കമ്മിറ്റി പൊന്നുരുക്കി സമരം നടത്തിയത്. സംസ്ഥാന ചെയർമാൻ അഡ്വ.സുമേഷ് അച്യുതൻ പൊന്നുരുക്കി സമരം ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ ഗോപാലകൃഷ്ണൻ ചേലക്കര അധ്യക്ഷത വഹിച്ചു. ആഭരണ ലോബിയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പൊന്നുരുക്കി സമരം.
Read Moreയുവതിയെകൊണ്ടു വിളിച്ചുവരുത്തി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; അഞ്ചുപ്രതികൾക്കു 21.5 വർഷം തടവ്
ചാവക്കാട്: യുവതിയെ കൊണ്ട് വിളിച്ചു വരുത്തി യുവാവിനെ മാരകമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ചു പ്രതികൾക്ക് ഇരുപത്തിയൊന്നര വർഷം തടവ്. തളിക്കുളം ത്രിവേണി പുത്തൻപുരയിൽ നിഹാർ(46), സഹോദരൻ നിസാമുദീൻ(42), തളിക്കുളം തന്പാൻകടവ് പോക്കാക്കില്ലത്ത് ഫൈസൽ(27), വാടാനപ്പള്ളി പണക്കവീട്ടിൽ ജുനൈദ്(32), തളിക്കുളം എടശേരി യൂനസ്(36) എന്നിവരെയാണ് ചാവക്കാട് സബ് കോടതി ജഡ്ജി ടി.ഡി.സൈജു ശിക്ഷിച്ചത്. കേസിലെ ആറും ഏഴും പ്രതികളായ തന്പാൻകടവ് പുത്തൻപുരയിൽ അബ്ദു റഹിം(24), തന്പാൻകടവ് പുത്തൻപുരയിൽ അബ്ദുൾ റഷീദ്(22) എന്നിവർക്ക് ഒന്പതര വർഷത്തെ ശിക്ഷ വിധിച്ചു. ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികൾക്കാണ് ശിക്ഷ കൂടുതൽ. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. വാടാനപ്പള്ളി പുതിയേടത്ത് പ്രജോഷി(27)നെ വധിക്കാൻ ശ്രമിച്ച കേസിലാണ് അസാധാരണ വിധി. 2015 ഫെബ്രുവരി 11ന് പുലർച്ചെ 1.30നാണ് കേസിനാസ്പദമായ സംഭവം. ഒന്നും രണ്ടും പ്രതികളുടെ സഹോദരനായ ഗഫൂറിന്റെ വീട്ടിൽ വച്ചാണ് ആക്രമണം. പ്രജോഷിനെ…
Read Moreസെപ്റ്റിക് മാലിന്യം തട്ടാനെത്തിയ പെട്ടി ഓട്ടോറിക്ഷ ചതുപ്പിൽ താഴ്ന്നു; ഡ്രൈവർ രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ തൃശൂർ: സെപ്റ്റിക് മാലിന്യം തട്ടാനെത്തിയ പെട്ടി ഓട്ടോറിക്ഷ ചതുപ്പിൽ താഴ്ന്നതിനെ തുടർന്ന് ഡ്രൈവർ വണ്ടി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പാട്ടുരായ്ക്കൽ ഡിവിഷനിൽ കോലോത്തും പാടത്താണ് സംഭവം. സെപ്റ്റിക് മാലിന്യം വലിയ പ്ലാസ്റ്റിക് കവറിലാക്കി തട്ടാൻ വന്ന ആപ്പേ പെട്ടി ഓട്ടോറിക്ഷ ചതുപ്പിൽ താഴ്ന്നതോടെയാണ് വണ്ടി ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങിയത്. ഡിവിഷൻ കൗണ്സിലർ ജോണ് ഡാനിയൽ സ്ഥലത്തെത്തി കോർപ്പറേഷൻ സെക്രട്ടറിയെ വിവരമറിയിക്കുകയും സെക്രട്ടറി പി.രാധാകൃഷ്ണന്റെ നിർദേശപ്രകാരം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു. വിയ്യൂർ പോലീസ് സ്ഥലത്തെത്തി. വാഹന ഉടമയേയും ഓടിച്ചിരുന്ന ആളെയും സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സെപ്റ്റിക് മാലിന്യം തട്ടിയ സാമൂഹ്യ വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും വിയ്യൂർ എസ്.ഐ ഡി.ശ്രീജിത് പറഞ്ഞു. പാട്ടുരായ്ക്കലിലെ കോലോത്തുംപാടം ഉൾപ്പെടുന്ന പ്രദേശത്ത് സെപ്റ്റിക് മാലിന്യം തട്ടുന്നത് പിടികൂടാൻ നിരീക്ഷണം ഏർപ്പെടുത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഡിവിഷൻ…
Read Moreമാതൃകപരമായ പ്രവർത്തി; കാൻസർ ബാധിതയായ വീട്ടമ്മയുടെ ചികിത്സക്കായി ആക്രിവിറ്റു തുക സ്വരൂപിച്ചു യുവാക്കൾ
വെള്ളിക്കുളങ്ങര: മജ്ജയിൽ അർബുദം ബാധിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മയെ സഹായിക്കാൻ ആക്രി പെറുക്കി തുക സമാഹരിച്ച് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ മാതൃകയായി. മറ്റത്തൂർ പഞ്ചായത്തിലെ മോനൊടിയിലുള്ള അതിയാരത്ത് ഭരതന്റെ ഭാര്യ ശോഭനയുടെ ചികിത്സക്കായാണ് സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രി പെറുക്കാനിറങ്ങിയത്. ഭരതൻ ഭിന്നശേഷിക്കാരനാണ്. മൊനൊടിയിലെ ഉൗട്ടോളി വിനോദ് തന്റെ വാഹനങ്ങൾ ആക്രി ശേഖരിക്കാനായി വിട്ടുകൊടുത്തു. ശ്രീജിത്ത് ശ്രീധരൻ, വിശാഖ്, ഷാന്റോ കൈതാരത്ത്, വിൽസൻ ചെന്പോട്ടി, കെ.എസ് ശ്രീജിത്ത്, ആഷിൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ദിവസങ്ങളിലായി ശേഖരിച്ച ആക്രി വിറ്റ് കിട്ടിയ തുക സിപിഎം മോനൊടി ബ്രാഞ്ച് സെക്രട്ടറി കെ.വി.വിശാഖ്, ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൻ വെൽഫയർ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ഷാജു എന്നിവർ ചേർന്ന് ് വീട്ടമ്മയുടെ ചികിത്സക്കായി നൽകി.
Read Moreതട്ടീം മുട്ടീം വാഹനങ്ങൾ ; ദേശീയപാതയെ ഞെക്കി ഞെരുക്കി കോടതി ജംഗ്ഷൻ
ചാലക്കുടി: അടിപ്പാത നിർമാണത്തിനുവേണ്ടി ദേശീയപാത അടച്ചുകെട്ടിയ കോടതി ജംഗ്ഷനിൽ ഗതാഗതക്കുരുക്കും അപകടവും പതിവായി. അടിപ്പാത നിർമാണം ആരംഭിച്ചപ്പോൾ കോടതി ജംഗ്ഷനിൽ തൃശൂർ ഭാഗത്തേക്കുള്ള റോഡിന്റെ ഒരുഭാഗം അടച്ചുകെട്ടിയിരുന്നു. മുനിസിപ്പൽ ജംഗ്ഷനു വടക്കുഭാഗം മുതൽ ക്രസന്റ് സ്കൂൾവരെ നാലുവരി ഗതാഗതം ഒഴിവാക്കി രണ്ടുവരി ഗതാഗതമാക്കി. ഇതുമൂലം ഈഭാഗത്തു വാഹനങ്ങൾ കടന്നുപോകുന്പോൾ ഗതാഗതക്കുരുക്കും അപകടങ്ങളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കോടതി ജംഗ്ഷനിൽ എത്തുന്പോൾ തെക്കുനിന്നും വരുന്ന വാഹനങ്ങൾകൂടി ഒപ്പമെത്തുന്പോഴാണ് കൂട്ടിമുട്ടി അപകടങ്ങൾ സംഭവിക്കുന്നത്. ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ഈ ഭാഗത്തെ പരിമിതമായ സ്ഥലത്തുകൂടി ഒരുമിച്ച് കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്. നേരത്തെ തൃശൂർ ഭാഗത്തുനിന്നും വന്നിരുന്ന വാഹനങ്ങൾ ഈ ഭാഗത്തു സർവീസ് റോഡുവഴി വിട്ടിരുന്നതാണ്. എന്നാൽ, അമിതമായ വാഹനങ്ങളുടെ തിരക്കുമൂലം റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിർത്തിവയ്ക്കുകയായിരുന്നു. തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കോടതി ജംഗ്ഷനിൽ എത്തുന്പോൾ വേഗത കുറയ്ക്കാനുള്ള…
Read Moreരാസവളങ്ങളെക്കുറിച്ച് ഇനി മറന്നേക്കൂ..! നെൽപാടങ്ങളിൽ വൻവിളവു കിട്ടുവാൻ ഡെയിഞ്ച വളരീതിയുമായി പഴയന്നൂർ കൃഷി ഭവൻ
പഴയന്നൂർ: നെൽപാടങ്ങളിൽ വൻവിളവു കിട്ടുവാൻ രാസവളങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതിനുപകരം ജൈവവള പദ്ധതിയുമായി പഴയന്നൂർ പഞ്ചായത്തും കൃഷിഭവനും. പരന്പരാഗത കർഷകർ നെൽപാടങ്ങളിൽ നെൽകൃഷിയുടെ ഇടവേളകളിൽ ജൈവവളമായി ഉപയോഗിച്ചിരുന്ന പയർ കൃഷിപോലെ തന്നെ പുതിയ ജൈവവള പദ്ധതിയാണ് ഡെയിഞ്ച കൃഷിയും. ഏപ്രിൽ മാസവസാനത്തോടെ പാടങ്ങളിൽ വിതയ്ക്കുന്ന ഡെയിഞ്ച വിത്തും പയറും ചെടിയായി പുഷ്പിക്കുന്നതിനു മുന്പ് ഉഴുതുമറിക്കുകയാണ്. ഇതിനുശേഷമായിരിക്കും നടീൽ ആരംഭിക്കുക. ഇതുമൂലം ഡെയിഞ്ചയും പയറും ജൈവവളമായി മാറുകയും 40 കിലോ യൂറിയ പാടത്തു ഉപയോഗിക്കുന്നതിനു തുല്യമായ നൈട്രജൻ മണ്ണിൽ ഉണ്ടാവുകയും നെൽവിളവ് വർധിക്കുകയും ചെയ്യുമെന്ന് കൃഷിഭവനിലെ ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ മണ്ണിന്റെ ജൈവഘടനയ്ക്കും പരിസ്ഥിതിക്കും യാതൊരു മാറ്റവും സംഭവിക്കുകയില്ല. ഇതിനായി പഴയന്നൂർ പഞ്ചായത്തും കൃഷിഭവനും 90 ശതമാനം സബ്സിഡിയോടെ ഡെയിഞ്ച, പയർ വിത്തുകൾ കർഷകർക്കു വിതരണം ചെയ്തു. ഈ വർഷം ആറുപാടശേഖരങ്ങളിലാണ് ഈ രീതി പരീക്ഷിച്ചത്. കിഴക്കെപ്പാടം, നീലിച്ചിറ, കിഴക്കുമുറി, ചെറുകര,…
Read Moreഫ്ളെക്സ് അഴിക്കുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു; നഗരത്തിൽ മരണം കൈയെത്തും ദൂരത്ത്… ഭൂഗർഭ ലൈൻ നിർദ്ദേശം “അണ്ടർ ഗ്രൗണ്ടിൽ’
തൃശൂർ: നഗരത്തിലും പരിസരത്തും മരണം കൈയെത്തും ദൂരത്ത്. ഇത്തരം അപകടം ഒഴിവാക്കാൻ വൈദ്യുതി ലൈൻ ഭൂഗർഭ ലൈനാക്കി മാറ്റണമെന്ന നിർദ്ദേശം വൈദ്യുതി വകുപ്പ് കോർപറേഷൻ ഭരണാധികാരികളോട് ആവശ്യപ്പെട്ടിട്ട് ആറു വർഷമായിട്ടും ഇതുവരെ അനങ്ങിയിട്ടില്ല. പോസ്റ്റോഫീസ് റോഡിലെ കെട്ടിടത്തിൽ നിന്ന് ഫ്ളക്സ് അഴിച്ചു മാറ്റുന്നതിനിടെയാണ് അടുത്തുകൂടെ പോയിരുന്ന വൈദ്യുതി ലൈനിൽ തട്ടി തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം ഉണ്ടായത്. നഗരത്തിലെ പ്രധാന റോഡുകളിലൂടെയെല്ലാം ഇത്തരത്തിൽ ബഹുനില കെട്ടിടങ്ങളുടെ തൊട്ടടുത്തുകൂടെയാണ് വൈദ്യുതി ലൈനുകൾ പോകുന്നത്. ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതിയാണ് പല ലൈനുകളിലൂടെയും കടന്നു പോകുന്നത്. അടുത്തുകൂടെ ഇരുന്പോ മറ്റു വൈദ്യുതി ആകർഷിക്കുന്ന ലോഹങ്ങളോ കൊണ്ടുവന്നാൽ ചാടിപിടിക്കുന്ന രീതിയിലുള്ള അകലം മാത്രമാണ് പല വൈദ്യുതി ലൈനുകൾക്കും ഉള്ളത്. പ്രത്യേകിച്ച് പോസ്റ്റോഫീസ് റോഡിലൂടെ പോകുന്ന വൈദ്യുതി ലൈൻ ബഹുനില കെട്ടിടങ്ങളുടെ തൊട്ടടുത്തുകൂടെ കൈയെത്തും ദൂരത്താണു നിൽക്കുന്നത്. കെട്ടിടങ്ങളിൽ ഇത്തരത്തിൽ ഇരുന്പ് ഫ്രെയിമുകളിലാണ് കടകളുടെ…
Read Moreജലനിരപ്പ് ക്രമീകരിക്കാൻ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് തുറന്നു ;ചാലക്കുടി പുഴയിൽ മൂന്നടി വരെ വെള്ളം ഉയരാൻ സാധ്യത
അതിരപ്പിള്ളി: ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ നീരൊഴുക്ക് കൂടുതലായതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനു പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ലൂവിസ് ഗേറ്റ് ഇന്നുരാവിലെ 8.30ന് തുറന്നു. ഇതോടെ പുഴയിലെ ജലനിരപ്പ് മൂന്ന് അടിവരെ ഉയരുവാനും വെള്ളം കലങ്ങുവാനും സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു. മന്ത്രി എ. സി മൊയ്തീൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ജനപ്രതിനിധികൾ, കെഎസ്ഇബി ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി. സ്ലൂവിസ് ഗേറ്റിലൂടെ ഡാമിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി വെള്ളത്തോടൊപ്പം പുറത്തേക്കുപോകുന്നതിനാലാണ് വെള്ളം കലങ്ങുവാനുള്ള പ്രധാന കാരണംയ പെരിങ്ങൽ ഡാമിൽ വൻ തോതിൽ ചെളി അടിഞ്ഞുകൂടിയിരിക്കുന്നതിനാൽ ഡാമിന്റെ സംഭരണശേഷി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 2018 ലെ പ്രളയത്തിനുശേഷം ഡാമിലെ ചെളി നീക്കം ചെയ്ത് സംഭരണശേഷി വർധിപ്പിക്കുവാൻ സർക്കാർ നീക്കം ആരംഭിച്ചിരുന്നെങ്കിലും സാങ്കേതി പ്രശ്നം ഉന്നയിച്ചതോടെ നടന്നില്ല. ഡാമിലെ ചെളി നീക്കം ചെയ്താൽ ഇന്ന് അനുഭവപ്പെടുന്ന വെള്ളപ്പൊക്ക ഭീഷണി ഒരുപരിധിവരെ ഒഴിവാക്കാൻ കഴിയും. ഇപ്പോൾ ശക്തമായ…
Read More