സ്വന്തം ലേഖകൻ തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിൽ സാന്പത്തിക പ്രതിസന്ധി. ശന്പളവും പെൻഷനും മുടങ്ങി. സർക്കാർ വാഗ്ദാനം ചെയ്ത പത്തുകോടിയുടെ സാന്പത്തിക സഹായം ട്രിപ്പിൾ ലോക്ഡൗണിൽ സെക്രട്ടറിയേറ്റ് അടച്ചതോടെ ഫയൽ മുന്നോട്ടുപോകാതെ കുടുങ്ങി. ലോക്ഡൗണിന്റെ ആദ്യമാസങ്ങളിൽ ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശയിൽ നിന്നും വരുമാനത്തിൽ നിന്നും മറ്റുമായി ഏപ്രിൽ, മെയ് മാസങ്ങളിൽ നൽകിയിരുന്നു. ജൂണ് മാസത്തെ ശന്പളവും ജൂലൈ മനാസത്തെ പെൻഷനുമാണ് മുടങ്ങിയിരിക്കുന്നത്. ബോർഡ് സർക്കാരിലേക്ക് അപേക്ഷ നൽകിയതിനെ തുടർന്ന് സംസ്ഥാനസർക്കാർ പത്തുകോടി രൂപ ബോർഡിന് അനുവദിച്ചിരുന്നു. എന്നാൽ അതിനിടെ തിരുവനന്തപുരത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗണ് പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റ് അടച്ചിട്ടതോടെ ബോർഡിനുള്ള സഹായധനത്തിന്റെ ഫയൽ കുരുങ്ങിക്കിടപ്പാണ്. അണ്ടർ സെക്രട്ടറിയുടെ ഒരു ഒപ്പുമാത്രമേ ഇനി ഈ ഫയലിൽ ഇനി ആവശ്യമുള്ളു എന്നാണ് അറിയുന്നത്. രണ്ടായിരത്തോളം ജീവനക്കാരും അഞ്ഞൂറോളം പെൻഷൻകാരുമാണ് ശന്പളവും പെൻഷനും മുടങ്ങിയിരിക്കുന്നത്. തൃശൂർ, എറണാകുളം,…
Read MoreCategory: Thrissur
മുണ്ടൂർ കൊലപാതകം; മുഖ്യപ്രതിയും മുഖ്യ സൂത്രധാരനും കസ്റ്റഡിയിലെന്നു സൂചന; രക്ഷപ്പെട്ടോടിയാൽ വെട്ടിവീഴ്ത്താൻ വഴിയരികിലും സംഘാംഗങ്ങൾ പതിയിരുന്നു
സ്വന്തം ലേഖകൻ അവണൂർ: മുണ്ടൂരിൽ ഇരട്ടക്കൊലക്കേസ് പ്രതിയെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്നുവൈകീട്ടുണ്ടാകും. കേസിലെ മുഖ്യപ്രതിയും മുഖ്യസൂത്രധാരനുമടക്കമുള്ളവർ കസ്റ്റഡിയിലായതായി സൂചനകളുണ്ട്. കേസിൽ പതിനഞ്ചോളം പേരാണ് ആകെയുള്ളതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കൊലപാതകം അടക്കം നിരവധി കേസിലെ പ്രതിയായ വരടിയം സ്വദേശി സിജോ(25)യെ ഫോണിൽ വിളിച്ച് വരുത്തി ബൈക്കിൽ കാറിടിപ്പിച്ച് വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയത്. ആറാം തിയതി പുലർച്ചെയാണ് സിജോയെ കൊലപ്പെടുത്തിയത്. പ്രതികൾ ഉപയോഗിച്ച കാറുകളിൽ രണ്ടാമത്തേത് കുറ്റൂർ എംഎൽഎ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആദ്യത്തെ കാർ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. രണ്ടു കാറുകളിലും ബൈക്കുകളിലുമായെത്തിവരാണ് സിജോയെ ബൈക്കിൽ കാറിടിച്ച് വീഴ്ത്തി വലിച്ചുകൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തിയത്. സിജോ ഏതെങ്കിലും വിധത്തിൽ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടോടിയാൽ വെട്ടിവീഴ്ത്താനായി സംഭവം നടന്ന സ്ഥലത്തിനു പുറത്തായി ഇടവഴികളിലും കവലകളിലും ബൈക്കിൽ അക്രമസംഘത്തിലെ മറ്റുള്ളവർ ഒളിച്ചിരുന്നതായും…
Read Moreഅവിവാഹിതയായ യുവതി കുളിമുറിയിൽ പ്രസവിച്ചു; ഒളിപ്പിച്ചു വച്ച ഗർഭം രക്തസ്രാവത്തോടെ പുറത്തായി; മരിച്ച കുഞ്ഞിനെ കണ്ടെത്തിയതു വീട്ടിലെ ബാഗിൽ നിന്നും
സ്വന്തം ലേഖകൻ ചെറുതുരുത്തി: അവിവാഹിതയായ യുവതി പ്രസവിച്ച നവജാത ശിശു മരിച്ചു. കുഞ്ഞിനെ പോലീസ് കണ്ടെത്തിയത് ബാഗിൽ പൊതിഞ്ഞ നിലയിൽ. യുവതിക്കെതിരെ പോലീസ് കേസെടുത്തു. മുള്ളൂർക്കര പഞ്ചായത്തിലെ എട്ടാം വാർഡിലാണ് സംഭവം. ചാലക്കുടിയിൽ പിജിക്കു പഠിക്കുന്ന യുവതി ലോക്ഡൗണിനെ തുടർന്നു നാലുമാസമായി മുള്ളൂർക്കരയിലെ വീട്ടിലാണ്. കഴിഞ്ഞ ദിവസം വൈകീട്ട് രക്തസ്രാവത്തെ തുടർന്ന യുവതിയെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരിശോധനയിൽ യുവതി പ്രസവിച്ചതായി മനസിലായ ഡോക്ടർ കുഞ്ഞിനെ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഡോക്ടർ തന്നെ വിവരം പോലീസിലും അറിയിച്ചു. പോലീസ് യുവതിയുടെ വീട്ടിലെത്തിയപ്പോൾ ബാഗിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശുവായ ആണ്കുട്ടിയെ കണ്ടെത്തി. കുഞ്ഞ് മരിച്ച നിലയിലായിരുന്നു. വീട്ടിലെ കുളിമുറിയിലാണു യുവതി പ്രസവിച്ചതത്രെ. പ്രസവ വിവരം മറച്ചുവെച്ചതിനും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാതെ ഒളിപ്പിച്ചതിനും 22 കാരിയായ യുവതിക്കെതിരെ കേസെടുത്തു. നവജാത ശിശുവിന്റെ പോസ്റ്റുമോർട്ടത്തിനു…
Read Moreമുണ്ടൂരിൽ കൊലക്കേസ് പ്രതിയെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊന്ന കേസ്; നാലു പ്രതികൾ കസ്റ്റഡിയിലെന്ന് സൂചന
സ്വന്തം ലേഖകൻ അവണൂർ: കൊലക്കേസ് പ്രതിയെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികൾ കസ്റ്റഡിയിലായതായി സൂചന. മൊബൈൽ ഫോണ് കേന്ദ്രീകരിച്ചും, ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ മൊഴികളും അടിസ്ഥാനമാക്കിയും നടത്തിയ അന്വേഷണത്തിലാണ് പ്രതികളിൽ ചിലർ കസ്റ്റഡിയിലായതെന്നാണ് സൂചന. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കൊലപാതകം അടക്കം നിരവധി കേസിലെ പ്രതിയായ വരടിയം സ്വദേശി സിജോ(25)യെ ഫോണിൽ വിളിച്ച് വരുത്തി ബൈക്കിൽ കാറിടിപ്പിച്ച് വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയത്. സിജോയുടെ മൃതദേഹം കോവിഡ് ടെസ്റ്റ് നടത്തി. പരിശോധനാഫലം നെഗറ്റീവായതിനാൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ഇന്നുതന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സിജോയ്ക്കൊപ്പമുണ്ടായിരുന്ന ലാലൂർ സ്വദേശിയായ സുഹൃത്ത് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിൽ ഇയാൾക്കും പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമല്ല. മറ്റു മൂന്നുപേർ ആക്രമണമുണ്ടായപ്പോൾ ഓടി രക്ഷപ്പെട്ട് പലയിടത്തായി ഒളിച്ചിരിക്കുകയായിരുന്നു. ഇന്നലെ നേരം പുലർന്ന ശേഷമാണ് ഇവർ ഒളിയിടങ്ങളിൽനിന്ന് പുറത്തുവന്നത്. കാറുകളിലും ബൈക്കുകളിലുമായെത്തിയ അക്രമിസംഘം…
Read Moreശക്തമായ മഴയിൽ പെരിങ്ങൽക്കുത്ത് ഡാം നിറഞ്ഞു; ചാലക്കുടി പുഴയിലേക്ക് വെള്ളം തുറന്നു വിട്ടു
തൃശ്ശൂർ: ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ തൃശൂർ ജില്ലയിലെ പെരിങ്ങൽകുത്ത് ഡാമിൽ നിന്ന് വെള്ളം തുറന്നു വിടാൻ തുടങ്ങി. ഇന്ന് പുലർച്ചെ നാലിന് ജലനിരപ്പ് 419.4 മീറ്ററിലേക്ക് എത്തിയിരുന്നു. ഈ ഘട്ടത്തിലാണ് വെളളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിട്ടത്. ഏഴ് സ്പിൽവേ ഗേറ്റിലൂടെയാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. പ്രദേശവാസികളോട് പുഴയിൽ ഇറങ്ങരുതെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 419.24 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി.
Read Moreലോറി എടുത്തെറിഞ്ഞ് മിന്നൽ ചുഴലിക്കാറ്റ്; തൃശൂർ കൊരട്ടി മേഖലയിൽ കനത്ത നാശം; പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായു നിലച്ചു
കൊരട്ടി (തൃശൂർ): ഇന്നലെ രാത്രി 11ന് കൊരട്ടി, അന്നമനട മേഖലയിലുണ്ടായ മിന്നൽ ചുഴലിക്കാറ്റിൽ കനത്ത നാശം. മിനിറ്റുകൾ മാത്രം നീണ്ടുനിന്ന കാറ്റിലാണ് അന്നമനട ഗ്രാമപഞ്ചായത്തിലെ വാപ്പറന്പ്, വെസ്റ്റ് കൊരട്ടി എന്നിവിടങ്ങളിലും കൊരട്ടി ഗ്രാമപഞ്ചായത്തിലെ പൊങ്ങം, ചിറങ്ങര, മുടപ്പുഴ, ചെറ്റാരിക്കൽ ഭാഗങ്ങളിലും നാശം സംഭവിച്ചത്. ഒട്ടേറെ വൻമരങ്ങൾ കടപുഴകി. വീടുകളുടെ ടെറസിനു മേലെയുള്ള അലുമിനീയം ഷീറ്റുകളും കാറ്റിൽ തകർന്നുവീണു. ചിറങ്ങരയിൽ നിർത്തിയിട്ട തമിഴ്നാട് രജിസ്ട്രേഷൻ ലോറി ശക്തമായ കാറ്റിൽമറിഞ്ഞു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായും താറുമാറായിരിക്കുകയാണ്. മഴയോടുകൂടി വീശിയ കാറ്റിൽ പ്രദേശവാസികൾ ഭയന്നു വിറച്ചു. കാറ്റിന്റെ ആരവവും മരങ്ങൾ കടപുഴകി വീഴുന്നതിന്റെയും അലുമീ നീയം ഷീറ്റുകൾ തകർന്നു വീഴുന്നതിന്റെയും ശബ്ദം കേട്ട് പ്രദേശവാസികൾ പരിഭ്രാന്തരായി. ഭൂമികുലുക്കമാണെന്നാണ് പലരും കരുതിയത്. വെസ്റ്റ് കൊരട്ടി – വാപ്പറന്പ് മേഖലയിൽ അന്നമനട വാപ്പറന്പിൽ കയ്യാല വിൽസന്റെ വീടിന് മുകളിൽ രണ്ടിടങ്ങളിലായി മരങ്ങൾ കടപുഴകി വീണു.…
Read Moreകഞ്ചാവ് കുടിപ്പക; തൃശൂരിൽ ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു
അവണൂർ (തൃശൂർ): മുണ്ടൂരിൽ ഇന്നു പുലർച്ചെ ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. വരടിയം സ്വദേശി സിജോയാണ് കൊല്ലപ്പെട്ടത്. 2019 ഏപ്രിൽ 24ന് രണ്ടുപേരെ വാനിടിച്ച് വീഴ്ത്തി വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് സിജോ. ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ സ്വകാര്യ ബസിൽ ജോലിചെയ്യുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി സുഹൃത്തിന്റെ വീട്ടിലെത്തി ബൈക്കിൽ മടങ്ങുന്പോൾ തടഞ്ഞുനിർത്തിയാണ് വെട്ടിയതെന്ന് പോലീസ് പറയുന്നു. പോലീസെത്തി ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു. കഞ്ചാവ് കേസിലെ കുടിപ്പകയാണ് കൊലയ്ക്കു കാരണമെന്നാണ് പൊലീസ് നിഗമനം.
Read Moreമാസ്കിന്റെ രൂപത്തിൽ വിവാഹക്ഷണക്കത്ത്! കോവിഡിനെതിരായ സന്ദേശം നല്കി നന്തിപുലത്തൊരു കുടുംബം
പുതുക്കാട്: നന്തിപുലം കാര്യാട്ടുപറന്പിൽ ശ്രീധരൻ – സീത ദന്പതികളുടെ മകൾ അഞ്ജുവിന്റെ വിവാഹ ക്ഷണക്കത്ത് കോവിഡ് കാലത്ത് ജനങ്ങൾക്കു മാതൃകയാവുന്നു . ജൂലൈ ആറിനു നടക്കുന്ന വിവാഹത്തിനുള്ള ക്ഷണക്കത്ത് മാസ്കിന്റെ മാതൃകയിലാണ്. ക്ഷണക്കത്തിന്റെ ആദ്യഭാഗത്തു തന്നെ ബ്രേക്ക് ദ ചെയിൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു കഴിഞ്ഞാണ് വിവാഹ ക്ഷണം. മുരിയാട് എൽപി സ്കൂളിലെ താത്കാലിക അധ്യാപികയായ അഞ്ജുവിനു തന്റെ വിവാഹക്ഷണക്കത്തിൽ എന്തെങ്കിലും വ്യത്യസ്തത വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പ്രോട്ടോകോൾ പാലിച്ച് നടക്കുന്ന വിവാഹമായതിനാൽ കൊവിഡ് വിരുദ്ധ സന്ദേശം തന്നെയാകട്ടെയെന്നായിരുന്നു അഞ്ജുവിന്റെ താത്പര്യം. തൃശൂരിൽ സ്വകാര്യ സ്ഥപനത്തിൽ ഓഫീസ് അസിസ്റ്റന്റായ വരൻ പ്രശാന്തും അഞ്ജുവിന്റെ മാതാപിതാക്കളും പ്രോത്സാഹനവുമായി ഒപ്പം നിന്നതോടെ ബന്ധുകൂടിയായ സബിൻ മാസ്കിന്റെ ആകൃതിയിൽ ക്ഷണക്കത്ത് തയ്യാറാക്കുകയായിരുന്നു. ബ്രേക്ക് ദ ചെയിൻ സന്ദേശവുമായി ഇറങ്ങിയ കല്യാണക്കുറിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഇപ്പോൾ ഇവരുടെ ബന്ധുമിത്രാദികൾ.
Read Moreപണിപാളി! കോവിഡ് ചട്ടങ്ങൾ ലംഘിച്ച് വിവാഹം, വധുവിന്റെ പിതാവിനെതിരെ കേസ്
ഇരിങ്ങാലക്കുട: കേവിഡ് നിയമങ്ങൾ ലംഘിച്ച് വിവാഹ സത്്കാരം നടത്തിയതിന് കാട്ടൂർ പോലീസ് കേസെടുത്തു. 50ൽ അധികം ആളുകളെ പങ്കെടുപ്പിച്ച് ഡോക്ടറായ മകളുടെ വിവാഹ സത്്കാരം നടത്തിയ കാട്ടൂർ തെക്കുംമൂല സ്വദേശി ആലപ്പാട്ട് പാലത്തിങ്കൽ ജോണ്സനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആരോഗ്യവിഭാഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാട്ടൂർ എസ്ഐ വി.വി. വിമൽ, ഉദ്യോസ്ഥരായ ഷാജു, സിപിഓ നിഖിൽ ജോണ് എന്നിവർ നടത്തിയ അന്വേഷണത്തിനൊടുവിവലാണ് കേസെടുത്തിരിക്കുന്നത്. വിവിധ സമയങ്ങളിലായി സത്കാര ചടങ്ങലേക്ക് 50 പേരെ വച്ചാണ് ക്ഷണിച്ചിരുന്നതെങ്കിലും 50 ൽ അധികം പേർ ഒന്നിച്ച് എത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സത്കാരത്തിൽ പ്രായമായവരും കുട്ടികളും പങ്കെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Read Moreതേക്കിൻകാടും തുറന്നു, നഗരത്തിൽ ഒരു ഭാഗം സജീവമാകുന്നു ; കണ്ടെയ്ൻമെന്റ് സോണുകൾ കോർപറേഷനിൽ നാലായി ചുരുങ്ങി
തൃശൂർ: നഗരത്തിനകത്തെ പ്രധാന ഡിവിഷനുകളെ കണ്ടെയ്ൻമെന്റ് സോണുകളിൽനിന്ന് ഒഴിവാക്കിയതോടെ തൃശൂർ നഗരത്തിലെ ഒരു ഭാഗം സജീവമാകുന്നു. സോണിലുൾപ്പെട്ടിരുന്ന പാട്ടുരായ്ക്കലും തേക്കിൻകാടും ഒഴിവാക്കിയതോടെയാണ് നഗരത്തിലെ പ്രധാന ഭാഗങ്ങൾ തുറന്നത്. കഴിഞ്ഞ ദിവസമാണ് തേക്കിൻകാടും ഒളരിക്കരയും സോണിൽനിന്ന് ഒഴിവാക്കി കളക്ടർ ഉത്തരവിട്ടത്. അതേസമയം നാലു ഡിവിഷനുകൾ ഇപ്പോഴും കോർപറേഷനിൽ കണ്ടെയ്ൻമെന്റ് സോണുകളാണ്. പള്ളിക്കുളം (35), കൊക്കാലെ (39), എൽത്തുരുത്ത് (49), അരണാട്ടുകര (51) എന്നിവയാണ് ഇപ്പോഴത്തെ കണ്ടയ്ൻമെന്റ് സോണുകൾ. കോവിഡ് 19 രോഗവ്യാപനസാധ്യത നിയന്ത്രണ വിധേയമായതിനെ തുടർന്നാണ് തൃശൂർ കോർപറേഷനിലെ പാട്ടുരായ്ക്കൽ, ചിയ്യാരം സൗത്ത്, തേക്കിൻകാട്, ഒളരിക്കര ഡിവിഷനുകളെ കണ്ടെയ്ൻമെന്റ് സോണ് നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടത്. പള്ളിക്കുളം, കൊക്കാലെ ഡിവിഷനുകൾ ഇപ്പോഴും കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്നതിനാൽ നഗരത്തിന്റെ ഒരു പ്രധാനഭാഗം ഇപ്പോഴും അടഞ്ഞുകിടപ്പാണ്. അധികം വൈകാതെ ഇവയും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നാണ് സൂചന. ജില്ലയിൽ ശ്രീനാരായണപുരം…
Read More