സ്വന്തം ലേഖകൻ തൃശൂർ: സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി തൃശൂർ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദ് മുങ്ങി. കടുത്ത നടപടികളാണ് യുഎഇ ഫൈസലിനെതിരെ കൈക്കൊള്ളുന്നത്. ഫൈസലിനെ നാടുകടത്തുമെന്നാണ് റിപ്പോർട്ടുകൾ. യുഎഇയിൽനിന്ന് അനധികൃതമായി മറ്റുരാജ്യങ്ങളിലേക്ക് രക്ഷപ്പെടാതിരിക്കാൻ യാത്രാവിലക്കും ഏർപ്പെടുത്തി. ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് അറിയിക്കുന്നതനുസരിച്ച് ദുബായ് പോലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് നാടുകടത്താനാണ് സാധ്യത. യുഎഇയുടെ സീൽ, ലോഗോ എന്നിവ വ്യാജമായി നിർമിച്ചെന്ന പരാതിയുള്ളതിനാലാണ് ഫൈസലിനെ ദുബായ് പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കാണാതായത് ഞായറാഴ്ച രാത്രിമുതൽ ഞായറാഴ്ച രാത്രി മുതലാണ് ഫൈസലിനെ കാണാതായിരിക്കുന്നത്. അതുവരെ പരസ്യപ്രസ്താവനകളും ചാനൽ അഭിമുഖങ്ങളുമായി ഫൈസൽ രംഗത്തുണ്ടായിരുന്നു. യുഎഇയിലെ ബന്ധങ്ങൾ ഉപയോഗിച്ച് എങ്ങിനെയെങ്കിലും പിടിച്ചുനിൽക്കാമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെയാണ് ഇയാൾ മുങ്ങിയതെന്നാണ് സൂചന. വിസ റദ്ദാക്കി യുഎഇയിലെ താമസ വിസയും റദ്ദാക്കിയതായാണ് വിവരം. അതുകൊണ്ടുതന്നെ നിയമപരമായി ഫൈസലിന് യുഎഇയിൽ തുടരാനാവില്ല. ഈ സാഹചര്യത്തിൽ ഇയാളുടെ സുഹൃത്ബന്ധങ്ങളിലുള്ള യുഎഇ പൗരന്മാർ…
Read MoreCategory: Thrissur
സമ്പർക്കപ്പട്ടിക തയാറാക്കുന്നതിനിടെ ഫലം വന്നു; വിഷം ഉള്ളിൽ ചെന്നുമരിച്ച വൃദ്ധയ്ക്കു കോവിഡില്ല; ആശ്വാസത്തിൽ നാട്ടുകാർ
സ്വന്തം ലേഖകൻ തൃശൂർ: കഴിഞ്ഞ ദിവസം വിഷം ഉള്ളിൽ ചെന്നു മരിച്ച വൃദ്ധയ്ക്ക് കോവിഡ് ഇല്ലെന്ന് ആലപ്പുഴ വൈറോളജി ലാബിന്റെ റിപ്പോർട്ട്. വൃദ്ധയ്ക്ക് പോസിറ്റീവാണെന്ന് ട്രൂനാറ്റ് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. തുടർന്നു വിശദമായ പരിശോധനയ്ക്ക് സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചതിന്റെ പരിശോധനഫലത്തിലാണ് കോവിഡില്ലെന്നും നെഗറ്റീവാണെന്നും റിപ്പോർട്ട് വന്നിരിക്കുന്നത്. പഴയന്നൂർ സൗത്ത് കൊണ്ടാഴി കുഴിയംപാടത്ത് ദേവകിക്കാണ് കോവിഡ് സ്ഥിരീകരിച്ചതായി ആദ്യം പറഞ്ഞത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇവരെ ചികിത്സിച്ച അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരടക്കമുള്ള 25 പേരെ നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. ദേവകിയുടെ മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഇവർക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ആശുപത്രിയും പരിസരവും അണുവിമുക്താക്കലടക്കമുള്ള സുരക്ഷ നടപടികളുമെടുത്തിരുന്നു. വീടിനു പുറത്തിറങ്ങാത്ത വ്യക്തിയായിരുന്നു ദേവകിയെന്ന് വീട്ടുകാർ കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. ഇവരുടെ മക്കൾ ഒറ്റപ്പാലത്തും പരിസരത്തുമുള്ള വ്യാപാരസ്ഥാപനങ്ങളിൽ ജോലി നോക്കുന്നവരാണ്. ഇവരുടെയൊക്കെ സന്പർക്കപട്ടിക തയ്യാറാക്കുന്നതിനിടെയാണ് ഇപ്പോൾ കോവിഡ്…
Read Moreമഹാദേവൻ സാക്ഷി; ആൾക്കൂട്ടങ്ങളും ആനക്കൂട്ടങ്ങളുമുണ്ടായില്ല; തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ ആനയൂട്ടിനു ശിവൻ മാത്രം
സ്വന്തം ലേഖകൻ തൃശൂർ: ആൾക്കൂട്ടങ്ങളും ആനക്കൂട്ടങ്ങളുമുണ്ടായില്ല, ആരവങ്ങളും ആഘോഷത്തിമർപ്പുമുണ്ടായില്ല, തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ കർക്കിടകപുലരിയിലെ പതിവ് ആനയൂട്ട് ഇത്തവണ ഒരാനയ്ക്ക് നൽകി ചടങ്ങു മാത്രമായി നടത്തി. ചമയങ്ങളണിയാത്ത ആനച്ചന്തം നിറയുന്ന ഗജഭോജനം ചടങ്ങ് മാത്രമായി ഒരാനയ്ക്ക് നടത്തിയെങ്കിലും അത് കാണാൻ കാഴ്ചക്കാരെ പ്രവേശിപ്പിച്ചില്ല. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരുന്നു വടക്കുന്നാഥക്ഷേത്ര മതിൽകെട്ടിനകത്ത് ആനയൂട്ട് നടത്തിയത്. കൊച്ചിൻദേവസ്വം ബോർഡിന്റെ ശിവകുമാറായിരുന്നു ആനയൂട്ടിൽ പങ്കെടുത്ത ആന. തുടർച്ചയായി 37 വർഷങ്ങൾ നടത്തിയ ആനയൂട്ട് ഒരാനയെ മാത്രം പങ്കെടുപ്പിച്ച് നടത്തുന്നത് ഇത് ചരിത്രത്തിലാദ്യം. നൂറോളം ആനകൾ എല്ലാ വർഷവും വടക്കുന്നാഥനിലെ ആനയൂട്ടിന് എത്താറുണ്ട്. തൃശൂർ പൂരം ഇക്കുറി ഉപേക്ഷിച്ച പോലെ ആനയൂട്ടും ഉപേക്ഷിക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും ആനയൂട്ട് ചടങ്ങ് മാത്രമായി കാഴ്ചക്കാരെ അകത്തേക്ക് കടത്തിവിടാതെ നടത്താൻ നിശ്ചയിക്കുകയായിരുന്നു. അഷ്ട്രദ്രവ്യ മഹാഗണപതിഹോമവും നടത്തി.ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായണൻ ആദ്യ ഉരുള നൽകി ആനയൂട്ടിന്…
Read Moreസമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സ്നേഹത്തിലായി! പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; ഇടുക്കി സ്വദേശി പിടിയിൽ
ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ ഇടുക്കി സ്വദേശിയായ യുവാവ് പിടിയിൽ. തട്ടിൽ എബിൻ ബിജു(23)വിനെയാണ് എസ്എച്ച്ഒ അനിൽകുമാർ ടി. മേപ്പിള്ളിയുടെ തേൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് തമ്മിൽ സ്നേഹത്തിലായാണ് പാലുവായ് സ്വദേശിനിയുമായി ഇക്കഴിഞ്ഞ 11ന് ഇരുവരും ചേർന്ന് സ്ഥലം വിട്ടത്. ചാവക്കാട് പോലീസ് പോസ്കോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയതിനെ തുടർന്നാണ് ഇരുവരും എബിൻ ബിജുവിന്റെ ഇടുക്കി പാറത്തോടുള്ള അമ്മ വീട്ടിൽ നിന്നും പിടിയിലായത്. അന്വേഷണ സംഘത്തിൽ എസ്ഐ യു.കെ.ഷാജഹാൻ, എഎസ്ഐമാരായ ജിംബിൾ, ബിന്ദുരാജ്, സിപിഒമാരായ സിബിൻ, വനിത സിപിഒമാരായ സുശീല, സൗദാമിനി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreകണ്‍നിറയെ കരിവീരച്ചന്തം കാണാതെ കർക്കിടകം പിറക്കും; ആനയൂട്ട് ഒരാനയ്ക്ക് മാത്രം; കാഴ്ചക്കാർക്കു പ്രവേശനമില്ല
സ്വന്തം ലേഖകൻ തൃശൂർ: കഴിഞ്ഞ 37 വർഷമായി കണ്‍നിറയെ കരിവീരച്ചന്തം കണ്ടാണ് തൃശൂരിൽ കർക്കിടകം പിറക്കാറുള്ളതെങ്കിൽ ഇത്തവണ ആനച്ചന്തം കണികാണാതെയാകും കർക്കിടകമെത്തുക. എന്നാൽ ഇത്തവണ ഒരാനയ്ക്ക് മാത്രമായി ആനയൂട്ട് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കൊച്ചിൻദേവസ്വം ബോർഡ് ശിവകുമാറിനായിരിക്കും ആനയൂട്ടിന് അവസരം. എന്നാൽ ഭക്തരേയോ ആനപ്രേമികളെയോ ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിപ്പിക്കില്ല. രാവിലെ പത്തിനാണ് ആനയൂട്ട്. അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഇക്കുറിയുണ്ടാകും. എന്നാൽ 108 നാളികേരം കൊണ്ടായിരിക്കും മഹാഗണപതി ഹോമം. പ്രസാദം ശീട്ടാക്കാനും ഇത്തവണ സാധിക്കില്ല. കഴിഞ്ഞ വർഷം ചന്ദ്രഗ്രഹണമായതിനാൽ കർക്കിടകം ഒന്നിന് ആനയൂട്ട് നടത്താൻ സാധിക്കാതെ നാലു ദിവസം കഴിഞ്ഞുള്ള ഞായറാഴ്ചയാണ് നടത്തിയത്. കോവിഡ് കൊണ്ടുപോയ തൃശൂരിന്റെ ആഘോഷങ്ങളിലേക്ക് നാളെ കഴിഞ്ഞെത്തുന്ന കർക്കിടകം ഒന്നാം തിയതിയിലെ ആനയൂട്ടിനേയും ചേർത്തുവെക്കാം. തൃശൂർ പൂരം പോലെ തന്നെ കേരളത്തിലെന്പാടുമുള്ള ആനപ്രേമികൾക്ക് ഏറെ പ്രിയങ്കരമായതാണ് തൃശൂർ വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ കർക്കിടകപുലരയിൽ നടത്തുന്ന ആനയൂട്ട്. നൂറോളം ആനകൾ…
Read Moreഅഴിമതിക്കു കൂട്ടുനിൽക്കാനില്ലേ… യോഗത്തിൽ പങ്കെടുക്കാതെ എൽഡിഎഫിലെ ഭരണകക്ഷി കൗണ്‍സിലർമാർ
തൃശൂർ: അവസാന കാലത്ത് അഴിമതിക്കു കൂട്ടു നിൽക്കാനില്ലെന്ന നിലപാടിൽ എൽഡിഎഫ് കൗണ്‍സിലർമാർ. അഴിമതിയാണെങ്കിലും ഒപ്പം നിർത്താൻ ഭരണ സമിതി. ഇന്നലെ നടന്ന കോർപറേഷൻ കൗണ്‍സിൽ യോഗത്തിലാണ് അഴിമതിക്ക് സാധ്യതയുള്ള അജണ്ട കൊണ്ടുവന്നതിനെതിരെ ഭരണകക്ഷിയിലെ തന്നെ കൗണ്‍സിലർമാർ യോഗത്തിൽ നിന്നു വിട്ടു നിന്നത്. സിപിഎമ്മിലെ കൗണ്‍സിലർമാരും ഘടകക്ഷികളിലെ ആറു കൗണ്‍സിലർമാരാണ് ഇതു വ്യക്തമാക്കി യോഗത്തിൽ നിന്നു വിട്ടു നിന്നത്. എന്നാൽ എൽഡിഎഫിലെ പത്തു കൗണ്‍സിലർമാർ യോഗത്തിൽ എത്തിയിരുന്നില്ല. മറ്റു നാലു പേർ കാര്യം വ്യക്തമാക്കാതെയാണ് യോഗത്തിൽ നി്ന്നു വിട്ടു നിന്നത്. അഴിമിതി ആരോപണത്തെ വകവയ്ക്കാതെയും വൈദ്യുതി വകുപ്പിന്റെ എതിർപ്പിനെയും മറികടന്ന് വിവാദമായ ജലവൈദ്യുതി പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള കോർപറേഷൻ ഭരണകക്ഷിയുടെ തീരുമാനത്തിനെതിരെയാണ് ഭരണകക്ഷിയിൽ തന്നെ എതിർപ്പുയർന്നിരിക്കുന്നത്. ഇതു പരസ്യമായി പറയാൻ സാധിക്കില്ലെന്നു പറഞ്ഞാണ് എൽഡിഎഫ് കൗണ്‍സിലർമാർ യോഗത്തിൽ നിന്നു വിട്ടു നിന്നത്. ഇവർ ഇക്കാര്യം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.…
Read Moreകോവിഡ് സന്പർക്ക വ്യാപനം; നാളെ മുതൽ ജില്ലയിൽ ആന്റിജൻ ടെസറ്റ്
സ്വന്തം ലേഖകൻ അയ്യന്തോൾ: കോവിഡ് സന്പർക്ക വ്യാപനം അറിയാൻ നാളെ മുതൽ ജില്ലയിൽ ആന്റിജൻ ടെസ്റ്റ് ആരംഭിക്കുമെന്ന് ജില്ല കളക്ടർ എസ്.ഷാനവാസ് അറിയിച്ചു.ഇതിനായി 1500 കിറ്റുകൾ എത്തിയിട്ടുണ്ട്. പി.സി.ആർ പരിശോധനയെ അപേക്ഷിച്ച് ആന്റിജൻ ടെസ്റ്റിന് ചിലവു കുറവും വേഗത്തിൽ ഫലമറിയാൻ സാധിക്കുമെന്നതുമാണ് നേട്ടം. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പുതുതായി അന്‍പതിനായിരം കിടക്കകൾ ഒരുക്കാനായി ഓരോ ജില്ലയ്ക്കും ഓരോ ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും കാസർകോട്, ഇടുക്കി മുൻ ജില്ല കളക്ടറുമായിരുന്ന ജീവൻ ബാബുവിനെ നിയോഗിച്ചു. സ്കൂളുകളും ഓഡിറ്റോറിയങ്ങളും കേന്ദ്രീകരിച്ച് അഞ്ഞൂറ് ബെഡുകൾ തൃശൂർ ജില്ലയിൽ ഒരുക്കുമെന്നും കളക്ടർ പറഞ്ഞു. അന്യസംസ്ഥാനക്കാരും പ്രവാസികളുമടക്കം 45,000 പേരാണ് ഇപ്പോൾ തൃശൂരിലെത്തിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ആന്റിജൻ ടെസ്റ്റുകൾ നടത്തി അതിന്റെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും ക്ലസ്റ്റർ സംവിധാനം ആരംഭിക്കുകയുള്ളുവെന്നും കളക്ടർ പറഞ്ഞു.
Read Moreമരിച്ച വീട്ടമ്മയ്ക്കു കോവിഡ് സ്ഥിരീകരിച്ച സംഭവം; മെഡിക്കൽ കോളജിലെ ഡോക്ടർമാരും ജീവനക്കാരും ക്വാറന്റൈനിൽ
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: അരിന്പൂരിൽ മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇവരെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരോടും ജീവനക്കാരടക്കമുള്ളവരോടും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം. മെഡിക്കൽ ബോർഡ് വാക്കാൽ ഇതിനുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞു. ഒൗദ്യോഗിക ഉത്തരവ് പിന്നീട് പുറത്തിറക്കും. അരിന്പൂർ കുന്നത്തങ്ങാടി കിഴക്കേ പരയ്ക്കാട് വടക്കേപുരയ്ക്കൽ വിശ്വംഭരന്റെ ഭാര്യ വത്സലക്കാണ്(63) മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്. ട്രൂനാറ്റ് പരിശോധനയിൽ ഇവർക്ക് കോവിഡ് നെഗറ്റീവായിരുന്നു. പിസിആർ പരിശോധനയിലാണ് ഫലം പോസിറ്റീവാണെന്ന് കണ്ടത്. തുടർന്ന് ആലപ്പുഴ വൈറോളജി ലാബിലേക്കും സ്രവം പരിശോധനക്കയച്ചിരുന്നു. അതും പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെയാണ് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് മെഡിക്കൽ കോളജിലെ ബന്ധപ്പെട്ട ഡോക്ടർമാരോടും ജീവനക്കാരോടും ക്വാറന്റൈനിൽ പോകാൻ വാക്കാൽ നിർദ്ദേശം നൽകിയത്. പോസ്റ്റുമോർട്ടം നടപടികളിൽ പങ്കെടുത്ത ഏഴു ഡോക്ടർമാരടക്കം പത്തോളം പേർ ക്വാറന്റൈനിൽ പോകും. അന്തിക്കാട് സ്റ്റേഷനിലെ എസ്ഐ അടക്കം മൂന്നു പോലീസുകാരും ക്വാറന്റൈനിൽ…
Read Moreബ്ലാങ്ങാട് മത്സ്യമാർക്കറ്റിൽ കോവിഡ് സുരക്ഷാ നിയമ ലംഘനം; 30 പേർക്കെതിരെ കേസ്
ചാവക്കാട്: നഗരസഭയുടെ ബ്ലാങ്ങാട് മത്സ്യമാർക്കറ്റിൽ സുരക്ഷാ നിർദേശങ്ങൾ ലംഘിച്ച 30 പേർക്കെതിരേ പോലീസ് കേസെടുത്തു. കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന മത്സ്യ മൊത്ത മാർക്കറ്റ് ഇന്നു പുലർച്ചെയാണ് തുറന്നത്. മാസ്ക്ക് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് കർശന നിർദേശം നൽകിയിരുന്നു. മീൻ വാങ്ങാൻ എത്തുന്നവർ സാമൂഹിക അകലം പാലിക്കണമെന്നും മൂന്നിൽ കൂടുതൽ ആളുകൾ ഒരേസമയം അനുവദിക്കില്ലെന്നും മാർക്കറ്റ് തുറക്കുന്നതിന്റെ മുന്നോടിയായി പോലീസ് വിളിച്ചു ചേർത്ത യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ലംഘിച്ചവർക്കെതിരെയാണ് കേസെടുത്തത്. പൊന്നാനി മുതൽ വാടാനപ്പള്ളി, പറപ്പൂർ, പാവറട്ടി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് കച്ചവടക്കാർ എത്തുന്നുണ്ട്. പുലർച്ചെ പോലീസ് നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നു കണ്ടെത്തി. മൊത്ത-ചില്ലറ കച്ചവടക്കാർ, മത്സ്യ കന്പനിക്കാർ, ഏജന്റുമാർ, ഇടപാടുകാർ എന്നിവർക്കെതിരെയാണ് കേസെടുത്തതെന്ന് എസ്ഐ അനിൽകുമാർ ടി മേപ്പിള്ളി അറിയിച്ചു.
Read More“വെറും വാക്കുതർക്കം മാത്രം’; രാമവർമപുരം കേരള പോലീസ് അക്കാദമിയിൽ പോലീസുകാർ ഏറ്റുമുട്ടിയിട്ടില്ല
വിയ്യൂർ: രാമവർമപുരം കേരള പോലീസ് അക്കാദമിയിൽ പോലീസുകാരനെ സഹപ്രവർത്തകർ മർദ്ദിച്ചെന്ന പരാതി തെറ്റാണെന്നും പോലീസുകാർ തമ്മിൽ ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്നും വാക്കുതർക്കം മാത്രമേയുണ്ടായിട്ടുള്ളുവെന്നും പോലീസിന്റെ നിഗമനം. അക്കാദമിയിലെ ഹവീൽദാറായ കൊല്ലം സ്വദേശിയാണ് തനിക്ക് അക്കാദമിയിലെ നാലുപോലീസുകാരിൽ നിന്നും മർദ്ദനമേറ്റെന്നും തന്റെ പണം കവർന്നെന്നും പരാതി വിയ്യൂർ പോലീസിൽ നൽകിയത്. എന്നാൽ കേസിൽ സാക്ഷികളാരും ഇല്ലാത്തതിനാൽ പോലീസിന് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചില്ല. അന്വേഷണത്തിൽ പരാതിയിൽ കഴന്പില്ലെന്നും രാത്രി പത്തരക്കു ശേഷം പരേഡ് ഗ്രൗണ്ടിലേക്കുള്ള വഴിയിലൂടെ നടക്കുന്നത് കണ്ട് അക്കാദമിയിലെ പോലീസുകാർ ഇയാളെ ചോദ്യം ചെയ്തത് വാക്കുതർക്കത്തിനിടയാക്കുക മാത്രമാണുണ്ടായതെന്നുമാണ് അന്വേഷണത്തിൽ മനസിലായിരിക്കുന്നത്. വിയ്യൂർ പോലീസ് അന്വേഷണം തുടരുന്നുണ്ട്. അതിനിടെ പരാതി നൽകിയ പോലീസുകാരൻ ഒരു സ്വകാര്യ ചാനലിലൂടെയും തന്റെ പരാതി ആവർത്തിച്ച് പോലീസ് അക്കാദമിയെ അവഹേളിക്കും വിധം ആരോപണങ്ങളുന്നയിച്ചതായും ആക്ഷേപമുയർന്നു. ഇതെത്തുടർന്ന് ഇയാളെ അടൂർ കെ.എ.പി ബറ്റാലിയനിലേക്ക് സ്ഥലം മാറ്റി.
Read More