ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിലെ പൊറത്തിശേരി പഞ്ചായത്ത് പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ നഗരം വിജനമായി. ടൗണിലും വാഹനങ്ങളും ആളുകളും കുറവാണ്. കോടതി സമുച്ചയം ഉൾപ്പെടെയുള്ള മിനി സിവിൽ സ്റ്റേഷനിൽ മൂന്നിൽ ഒരു ഭാഗം ജീവനക്കാർ മാത്രമാണു ഹാജരായത്. നഗരസഭയുടെ 20 വാർഡുകളിൽ ആരോഗ്യവകുപ്പും പോലീസും പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. ഇരിങ്ങാലക്കുട നഗരസഭയുടെ വടക്കൻ മേഖലയിലെ 19 വാർഡുകൾ ഉൾപ്പെടുന്ന പഴയ പൊറത്തിശേരി പഞ്ചായത്തു പ്രദേശങ്ങളാണു കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മേഖലലയിലേക്ക് അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കുന്നുള്ളൂ. എല്ലായിടത്തും പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും സാന്നിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്. ജനറൽ ആശുപത്രിയിൽ ലയണ്‍സ് വാർഡിനു പുറമേ സമീപത്തെ സ്ത്രീകളുടെയും കുട്ടികളുടെയും വാർഡ് കോവിഡ് രോഗികളുടെ പരിചരണത്തിനായി സജ്ജമാക്കി. നിലവിലെ 17 രോഗികൾ ലയണ്‍സ് വാർഡിലാണ് കഴിയുന്നത്. പുതിയതായി സജ്ജമാക്കിയ വാർഡിൽ 30 രോഗികൾക്കു കൂടി സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്നലെ…
Read MoreCategory: Thrissur
കുമാരന്റെ മരണം; കോവിഡ് വന്ന വഴിതേടി ആരോഗ്യവകുപ്പ്; സംസ്കാരം നീളുന്നു
സ്വന്തം ലേഖകൻ വാടാനപ്പള്ളി: കോവിഡ് ബാധിച്ച് മരിച്ച ഏങ്ങണ്ടിയൂർ സ്വദേശി വഴി നടയ്ക്കൽ കുമാരന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന അന്വേഷണം ആരോഗ്യവകുപ്പ് ഉൗർജിതമാക്കി. കുമാരന് കോവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. മൂന്നുവർഷമായി വീടിന് പുറത്തിറങ്ങാതെ കഴിഞ്ഞിരുന്ന കുമാരൻ കഴിഞ്ഞ ഞായറാഴ്ചയാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുമാരനെ ജൂണ്‍ ഒന്നിന് ചേറ്റുയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നാണ് കുമാരനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. വീട്ടിലുള്ളവരുമായുള്ള സന്പർക്കത്തിൽ നിന്നാണോ രോഗമുണ്ടായതെന്ന സംശയത്തിൽ കുമാരന്റെ രണ്ടു മക്കളുടേയും സ്രവം പരിശോധിച്ചെങ്കിലും അവരുടെ പരിശോധന ഫലം നെഗറ്റീവാണ്.കുമാരന്റെ ആദ്യ സ്രവ പരിശോധന പോസിറ്റീവ് ആയിരുന്നു. ഫലം വന്ന ദിവസം രാത്രിയിലാണ് കുമാരൻ മരിച്ചത്. പിറ്റേ ദിവസം വന്ന…
Read Moreകാലവർഷവും പ്രളയവും മുന്നിലുണ്ട്; അഗ്നി രക്ഷാസേനയ്ക്ക് ഇനി വിശ്രമമില്ലാത്ത വേളകൾ
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് വ്യാപനം നിലനിൽക്കുന്പോഴും അതീവ ജാഗരൂകരായി പ്രവർത്തിച്ചു വരുന്ന അഗ്നി രക്ഷാ സേനയെ ഇനിയും കാത്തിരിക്കുന്നത് വിശ്രമമില്ലാത്ത വേളകളാണ്. കഴിഞ്ഞ രണ്ട് കാലവർഷക്കെടുതിയെയും നേരിട്ട അഗ്നിരക്ഷാ സേന വരാനിരിക്കുന്ന പ്രളയക്കെടുതിയുടെ സാധ്യതകളെ തള്ളിക്കളയാതെ എമർജൻസി പ്ലാനോടെ മുന്നൊരുക്ക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഫയർ ഫോഴ്സ് സേനയ്ക്കും സിവിൽ ഡിഫൻസ് പ്രവർത്തകരുമായി ചേർന്ന് കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയതും ഉരുൾപ്പൊട്ടിയതും മണ്ണൊലിപ്പ് ഉണ്ടായതുമായ സ്ഥലങ്ങൾ സന്ദർശിച്ചു. അപകടസാധ്യതകൾ പ്രത്യേകം രേരഖപ്പെടുത്തി ബന്ധപ്പെട്ട അധികാരികളെയും, ജില്ലാ ഭരണകൂടത്തെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിനോടൊപ്പം ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാവശ്യമായ ഡിങ്കികൾ, റബർ ബോട്ടുകൾ, ഇൻഫ്ലേറ്റബിൾ ടോർച്ച്, വെള്ളത്തിനടിയിൽ മുങ്ങി തിരയുന്നതിനു വേണ്ട സ്കൂബാ സെറ്റുകൾ, സെർച്ച് ലൈറ്റുകൾ എന്നിവയുടെ പ്രവർത്തനക്ഷമത ഉറപ്പു വരുത്തുകയാണ് സേന. കൂടാതെ സ്വകാര്യ ഡിങ്കികളും, സ്വകാര്യ…
Read Moreരാഷ്ട്രദീപിക വാർത്ത കരുതലായി; വിസ്മയയുടെ വീടിനെ ഇനി വീടെന്ന് വിളിക്കാം; വീട് നിർമിച്ച് നൽകാൻ തയാറായി ലയൺസ് ക്ലബ്
ശശികുമാർ പകവത്ത് തിരുവില്വാമല: നാലു ചുമരുകൾ മാത്രമുള്ള വീട് ഇനി വിസ്മയക്ക് പതിയെ മറക്കാം. മേൽക്കൂരയും അടച്ചുറപ്പുമില്ലാത്ത വീട്ടിൽ കഴിയാനാകാതെ അയൽവാസിയുടെ ടെറസിൽ അന്തിയുറങ്ങുന്ന വിസ്മയയുടെയും കുടുംബത്തിന്റെയും ദയനീയ സ്ഥിതിക്ക് പരിഹാരമാകുന്നു. വിസ്മയയുടെ ദുരിതം കണ്ടറിഞ്ഞ തിരുവില്വാമല ലയണ്‍സ് ക്ലബ്, വില്വാദ്രി പാന്പാടി ലയണ്‍സ് ക്ലബ്, വാട്സ്ആപ്പ് കൂട്ടായ്മയായ കൈകോർത്ത് തിരുവില്വാമല എന്നിവർ ചേർന്ന് നാലു ചുമരകൾ മാത്രമുള്ള വീട്ടിനു മേൽക്കൂര നിർമിച്ച് വാതിലുകളും ജനലും വൈദ്യുതി കണക്ഷൻ അടക്കം താമസിക്കാനുള്ള സൗകര്യങ്ങളോടെ വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചു. വിസ്മയയുടെ കഷ്ടപ്പാടുകളും വീടിന്റെ ദയനീയാവസ്ഥയും രാഷ്ട്രദീപിക കഴിഞ്ഞ ദിവസം ചിത്രം സഹിതം റിപ്പോർട്ടു ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സുമനസുകൾ ഈ കുടുംബത്തെ സഹായിക്കാൻ മുന്നോട്ടു വന്നിരിക്കുന്നത്. ഓണ്‍ലൈൻ പഠനത്തിന് ടിവി ഇല്ലാത്ത വിസ്മയക്ക് ടിവി നൽകാനായി കോണ്‍ഗ്രസ് പ്രവർത്തകർ എത്തിയപ്പോഴാണ് വീടെന്ന് വിളിക്കാൻ…
Read Moreഇരിങ്ങാലക്കുടയിൽ 1.5 കോടിയുടെ മയക്കുമരുന്ന് വേട്ട; പിടികൂടിയത് ഹാഷിഷ് ഓയിലും കഞ്ചാവും
സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ ഒന്നരക്കോടി രൂപയുടെ മയക്കുമരുന്ന് വേട്ട. രണ്ടു പേർ അറസ്റ്റിൽ. പിടികൂടിയത് ഹാഷിഷ് ഓയിലും കഞ്ചാവും. വരാപ്പുഴ സ്വദേശി കൊച്ചിക്കാട് വീട്ടിൽ അനൂപ്(39), നോർത്ത് പറവൂർ സ്വദേശി പാണ്ടിപറന്പിൽ വീട്ടിൽ അഖിൽ എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ റൂറൽ എസ്പി വിശ്വനാഥന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വർഗീസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ജി. ജിജോയും സംഘവും ഇരുവരേയും മയക്കുമരുന്ന് സഹിതം അറസ്റ്റ് ചെയ്യുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോയോളം ഹാഷിഷ് ഓയിലും അരക്കോടി രൂപ വില മതിക്കുന്ന കഞ്ചാവുമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. ലോക്ഡൗണ്‍ മൂലം അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പറവൂരിൽ നിന്നും കൊൽക്കത്തയിലെ മൂർഷിദാബാദിലേക്ക് പോയ ട്രാവലറിന്റെ എസിക്കുള്ളിൽ വച്ചാണ് ഇവർ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. വിശാഖ പട്ടണത്തു നിന്നാണ് പ്രതികൾ കഞ്ചാവും ഓയിലും…
Read Moreഎയർ തള്ളിയാലും മീറ്റർ റീഡിംഗ്; വാട്ടർ അഥോറിട്ടിക്കാരേ, ഇങ്ങനെ വെള്ളം കുടിപ്പിക്കല്ലേ; വാട്ടർ അഥോറിറ്റിയുടെ കഴുത്തറപ്പൻ ബില്ലിനെക്കുറിച്ച് ഉപയോക്താക്കൾ പറയുന്നതിങ്ങനെ…
സ്വന്തം ലേഖകൻ ചാലക്കുടി: കോവിഡ് കാലത്ത് ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിനു പിന്നാലെ വാട്ടർ അഥോറിറ്റിയുടെ കഴുത്തറപ്പൻ വാട്ടർ ബിൽ. വാട്ടർ അഥോറിറ്റിയുടെ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾ ഞെട്ടുകയാണ്. സാധാരണ 100 രൂപയോളം വാട്ടർ ബിൽ അടയ്ക്കുന്നവർക്കാണ് ആയിരങ്ങളുടെ ബിൽ ലഭിക്കുന്നത്. ഗവൺമെന്റ് ആശുപത്രി, ചേന്നത്തുനാട് പ്രദേശത്തുള്ള നിരവധിപേർക്കു വന്പൻ ബില്ലുകളാണ് ലഭിക്കുന്നത്. നൂറുരൂപയുടെ താഴെ ബിൽ അടയ്ക്കുന്ന ഒരു ഉപഭോക്താവിനു ലഭിച്ചത് 6,797 രൂപയുടെ ബിൽ. ഇതുസംബന്ധിച്ചു പരാതി നൽകിയപ്പോൾ അടുത്ത ബിൽ വീണ്ടും വന്നത് 9,600 രൂപയുടേതായിരുന്നു. വാട്ടർ അഥോറിറ്റിയിൽ പരാതി നൽകിയതിനെ തുടർന്നു അധികൃതർ വന്നു പരിശോധിച്ചപ്പോൾ എയർ തള്ളുന്നതാണ് പ്രശ്നമെന്നു പറഞ്ഞു തലയൂരാനായി ശ്രമം. എന്നാൽ എയറിന് ഉപഭോക്താവ് പണം കൊടുക്കണമോ എന്ന ചോദ്യത്തിന് എയൽവാൽവ് വയ്ക്കാനാണ് നിർദേശം. ആശുപത്രി, ചേന്നത്തുനാട് റോഡിലെ പൈപ്പു മാറ്റിയതിനെ തുടർന്ന് ഈ ഭാഗത്തു വെള്ളം ശരിയായി…
Read Moreട്രോളിംഗ് നിരോധനം; അവസാന ബോട്ടും തീരമണഞ്ഞു; ‘ഇനി വിശ്രമം, ദുരിതം
ചാവക്കാട്: ട്രോളിംഗ് നിരോധനം അർദ്ധരാത്രി മുതൽ നിലവിൽവന്നു. ഇനി 52 ദിവസം യന്ത്രവത്കരണ ബോട്ടുകൾ കടലിലേക്കില്ല. മുനക്കകടവ്, ചേറ്റുവ ബംഗ്ലാവ് കടവ് എന്നീ ഫിഷ്ലാന്റ് സെന്ററുകളിലെ അവസാന ബോട്ടും ഇന്നലെ വൈകുന്നേരം തീരമണഞ്ഞു. ഈ രണ്ടിടത്തുമായി ചെറുതും വലുതുമായി 150 ബോട്ടുണ്ട്. ഇതിൽ വലിയ ബോട്ടുകളിൽ ചിലത് സ്വദേശമായ കൊല്ലത്തേക്കു പോയി. ബാക്കിയുള്ളവ ചേറ്റുവ പുഴയിൽ നങ്കുരമിട്ടു. ട്രോളിംഗ് നിരോധനത്തിനു മുന്‍പു തന്നെ ബോട്ടുകൾ കരപറ്റാൻ തുടങ്ങിയിരുന്നു. മത്സ്യക്ഷാമമാണ് മുഖ്യകാരണം. ഒന്നരമാസത്തിലധികം വരുന്ന വിശ്രമത്തിനായി ഫിഷ് ലാന്റിംഗ് സെന്ററുകളിൽ എത്തിയ ബോട്ടുകളിൽനിന്നു സാധനങ്ങൾ ഇറക്കുന്ന തിരക്കായിരുന്നു ഇന്നലെ ഹാർബറുകളിൽ. മത്സ്യബന്ധന ഉപകരണങ്ങൾ ഇനി തീരത്തെ ഗോഡൗണുകളിലാണ്. തൊഴിലാളികളിൽ കുറെ പേർ മറ്റു തൊഴിൽ തേടി പോകും. കുറച്ചുപേർ മുനക്കകടവിൽ തന്നെ തന്പടിക്കും. ബോട്ടുകൾ പുഴയിലും മറൈൻഡ്രൈവ് വർക്ക്സ് ഷോപ്പുകളിലുമായി സുഖചികിത്സയിൽ കഴിയും. ജൂലൈ 31വരെ നീളുന്ന നിരോധന…
Read Moreഓണ്‍ലൈൻ പഠനത്തിനു സൗകര്യമില്ലാത്ത വിദ്യാർഥികൾക്കു ലാപ്ടോപ്പ് വാങ്ങാൻ കെഎസ്എഫ്ഇ സഹായം
തൃശൂർ: ഓണ്‍ലൈൻ പഠനത്തിനു സൗകര്യമില്ലാത്ത വിദ്യാർഥികൾക്കു സഹായവുമായി കെഎസ്എഫ്ഇ. ഓണ്‍ലൈൻ വിദ്യാസഹായി പദ്ധതി എന്ന പേരിൽ ക്ലബ്ബുകൾക്കോ അങ്കണവാടികൾക്കോ ലൈബ്രറികൾക്കോ മറ്റു പൊതുസ്ഥാപനങ്ങൾക്കോ വിദ്യാർഥികൾക്ക് ഓണ്‍ലൈൻ ക്ലാസ് ലഭ്യമാക്കുന്നതിനായി ടിവി വാങ്ങാനുള്ള സഹായമാണ് നല്‍കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും വിദ്യാഭ്യാസ വകുപ്പുമായും സഹകരിച്ചാണ് പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ശിപാർശയോടെ അപേക്ഷ നൽകിയാൽ ടിവി വാങ്ങാനുള്ള തുകയുടെ 75 ശതമാനം കെഎസ്എഫ്ഇ നൽകുമെന്നു ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ബാക്കി 25 ശതമാനം തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ അവർ നിർദേശിക്കുന്ന സ്പോണ്‍സർമാരോ നൽകും. സ്പോണ്‍സർമാരെ കണ്ടെത്തി ടിവി സ്ഥാപിച്ചശേഷം ബില്ല് ഏറ്റവും അടുത്തുള്ള കെഎസ്എഫ്ഇ ശാഖയിൽ ഹാജരാക്കിയാൽ തുക നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്എഫ്ഇ ജീവനക്കാർ സംഭാവന ചെയ്ത തുകയായ 36 കോടി രൂപ ഈ പദ്ധതിക്കായി ഉപയോഗിക്കാനാണ് സർക്കാർ നിർദേശിച്ചതെന്നു…
Read Moreകണ്ണനെ കണ്‍കുളിർക്കെ കണ്ട് ഭക്തർ; ഗുരുവായൂരിൽ രാവിലെ എഴുപതോളം ഭക്തർ ദർശനത്തിനെത്തി
ഗുരുവായൂർ: 80 ദിവസത്തെ ഇടവേളയ്ക്കുശേഷം കണ്ണനെ കണ്‍കുളിർക്കെ കണ്ട് ദർശന പുണ്യം നേടാനായി ഭക്തർ ഗുരുവായൂർ ക്ഷേത്രസന്നിധിയിലെത്തി. ഓണ്‍ലൈൻ വഴി ബുക്ക് ചെയ്ത് സമയക്രമം അനുസരിച്ചാണ് ഭക്തരെത്തിയത്. രാവിലെ 9.15ഓടെ 13 പേരടങ്ങുന്ന ആദ്യ സംഘത്തെ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിട്ടു. കിഴക്കെ വലിയ നടപന്തലിൽ ദർശനത്തിനെത്തുന്ന ഭക്തർക്ക് ആദ്യം സാനിറ്റൈസർ നൽകി. തുടർന്ന് രേഖകൾ പരിശോധിച്ചു. പിന്നീട് തെർമൽ സ്കാനർ പരിശോധന നടത്തി. വീണ്ടും സാനിറ്റൈസർ നൽകിയതിനു ശേഷമാണ് വരിയിലേക്ക് കടത്തിവിട്ടത്. ചുറ്റന്പലത്തിനുള്ളിലേക്ക് അഞ്ചുപേരെ വീതമാണ് പ്രവേശിപ്പിച്ചത്. ചുറ്റന്പലത്തിനുള്ളിൽ പ്രവേശിച്ച ഭക്തർ കൊടിമരത്തിനു സമീപത്തുകൂടി വാതിൽമാടത്തിനു മുന്നിലെത്തി ഗുരുവായൂരപ്പനെ കണ്‍കുളിർക്കെ കണ്ട് തൊഴുതു. തുടർന്നു തെക്കേനട വഴി അയ്യപ്പന്റെ അന്പലം വഴി പുറത്തേക്കു കടന്നു പടിഞ്ഞാറെ നടവഴിയും ഭഗവതിക്ഷേത്രം വഴിയുമാണ് ഭക്തരെ പുറത്തേക്കു വിട്ടത്. രാവിലെ 11 വരെ 70ഓളം ഭക്തരാണ് ദർശനം നടത്തിയത്. ഓരോ 15 പേരുടെ…
Read Moreകോവിഡ് 19 ; തൃശൂർ ജില്ലയിലെ 6 പഞ്ചായത്തുകൾ ലോക്ഡൗണിൽ; പഞ്ചായത്തുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ കാരണത്തെക്കുറിച്ച് അധികൃതർ പറയുന്നതിങ്ങനെ…
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ ആറ് പഞ്ചായത്തുകൾ സന്പൂർണ ലോക്ഡൗണിൽ. അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തിശേരി, വടക്കേക്കാട്, തൃക്കൂർ പഞ്ചായത്തുകളിലാണ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ പഞ്ചായത്തുകളെ കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചത്. ജില്ലയിൽ ആറു പഞ്ചായത്തുകൾ ഒരു സുപ്രഭാതത്തിൽ കണ്ടെയ്ൻമെന്റ് സോണുകളായി മാറിയത് ജില്ലയിലാകെ അന്പരപ്പും ഭീതിയും സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡ് പോസിറ്റീവ് കേസുകളുടേയും നിരീക്ഷണത്തിൽ കഴിയുന്നവരുടേയും എണ്ണത്തിലുണ്ടായ വർധനവിനെ തുടർന്നാണ് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിച്ചത്. ആറു പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകളായതെങ്ങിനെ…. പോസിറ്റീവ് കേസുകളായവർ പലയിടത്തും സന്ദർശനം നടത്തുകയും രോഗവ്യാപനത്തിന് സാധ്യത സൃഷ്ടിക്കുകയും ചെയ്തതുകൊണ്ടാണ് തീരുമാനമെന്ന് അധികൃതർ പറയുന്നു. സുരക്ഷ മുൻകരുതലെന്ന നിലയ്ക്കാണ് ആറു പഞ്ചായത്തുകളെ സന്പൂർണ ലോക്ഡൗണ്‍ ഇഫക്ടിലേക്ക് മാറ്റിയത്. അടാട്ട് വടക്കേക്കാട് ആരോഗ്യകേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചയാൾ അടാട്ട് സ്വദേശിയാണ്.…
Read More