കുന്നംകുളം: സംസ്ഥാനത്തെ ഏറ്റവും മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനായി ചാലിശേരി പോലീസ് സ്റ്റേഷനെയും ജില്ലയായി പാലക്കാടിനെയും തെരഞ്ഞെടുത്തതിൽ ആഹ്ലാദം. കഴിഞ്ഞ വർഷമാണു ചാലിശേരിയിൽ ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി എം.ബീറ്റ് സംവിധാനം നിലവിൽ വന്നത്. സ്റ്റേഷൻ പരിധിയിലെ നാല് പഞ്ചായത്ത് പരിധിയിൽ എം.ബീറ്റ് സംവിധാനം ഉപയോഗപ്പെടുത്തി ഏറ്റവും കൂടുതൽ ഭവന സന്ദർശനം നടത്തിയ പ്രവർത്തനത്തിനാണ് സംസ്ഥാനത്തലത്തി തന്നെ ചാലിശേരി സ്റ്റേഷൻ ഒന്നാം സ്ഥാനം നേടിയത്. ബെസ്റ്റ് ബീറ്റ് ഓഫീസർ സർട്ടിഫിക്കറ്റ് സ്റ്റേഷനിലെ വി. ശ്രീകുമാർ, വി.ആർ. രതീഷ് എന്നിവർക്കു ലഭിച്ചു. ജനമൈത്രി പോലീസിന്റെ നേതൃത്യത്തിൽ നടന്ന നിരവധി സാമൂഹ്യകരമായ പ്രവർത്തനങ്ങൾ നാടിന് കഴിഞ്ഞ നാളുകളിൽ പുതിയൊരനുഭവമായിരുന്നു. രോഗവ്യാപനത്തിലും ആഘോഷങ്ങളിലും നാടിനൊപ്പം നിൽക്കുന്ന ചാലിശേരി ജനമൈത്രി പോലീസിനു സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചതിൽ അഭിമാനിക്കുകയാണ് ചാലിശേരി നാട്ടുകാർ. തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ്…
Read MoreCategory: Thrissur
ആരോഗ്യവകുപ്പിനെ വെട്ടിച്ചു നാട്ടിലെത്തിച്ച പ്രവാസിക്ക് കോവിഡ്; പൊതുപ്രവർത്തകനെതിരെ ജനരോഷം ശക്തം ; നാട്ടുകാർ ആശങ്കയിൽ
പഴയന്നൂർ: വിദേശത്തു നിന്നെത്തിയ ആളെ ആരോഗ്യവകുപ്പ് അറിയാതെ എയർപോർട്ടിൽ നിന്നും നാട്ടിലെത്തിച്ച പൊതുപ്രവർത്തകനെതിരെ ജനരോഷം ശക്തം. ഇക്കഴിഞ്ഞ രണ്ടിനാണ് ബന്ധുവായ പ്രവാസിയെ പൊതുപ്രവർത്തകൻ നാട്ടിലെത്തിച്ചത്. ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നാട്ടുകാർ ഭീതിയിലാണ്. പൊതുപ്രവർത്തകനും കുടുംബവുമടക്കം 13 പേരെ ആരോഗ്യവകുപ്പ് ക്വാറന്ൈറനിലാക്കി. കേച്ചേരി തണ്ടിലം സ്വദേശിയെ കൊണ്ടാഴിയിലെ പൊതുപ്രവർത്തകനും മകനും കേച്ചേരി സ്വദേശിയായ മറ്റൊരു ബന്ധുവും ചേർന്നാണ് ഇയാളെ കാറിൽ കൊണ്ടുവന്നത്. ആരോഗ്യപ്രവർത്തകരെയോ ബന്ധപ്പെട്ട അധികാരികളേയോ വിവരം അറിയിച്ചിരുന്നില്ല. കോവിഡ് സ്ഥിരീകരിച്ച ആളോടൊപ്പം കാറിൽ സഞ്ചരിച്ച പൊതുപ്രവർത്തകനും മകനും കേച്ചേരി സ്വദേശിയായ ബന്ധുവും ആദ്യ സന്പർക്കപട്ടികയിൽ ഉൾപ്പെട്ടു. പിന്നീട് കൊണ്ടാഴിയിലെ പൊതുപ്രവർത്തകൻ നാട്ടിലിറങ്ങി നടക്കുകയും ചെയ്തു. ഇയാളുടെ കുടുംബത്തിലെ നാലു പേരും ഇവർ ഇടപെട്ട ഒന്പതു പേരെയും ആരോഗ്യവകുപ്പ് ക്വാറൈൻനിൽ പ്രവേശിപ്പിച്ചു. ആരോഗ്യവകുപ്പ് പൊതുപ്രവർത്തകന്റെ സന്പർക്കപട്ടിക തയാറാക്കുന്നതിനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്.
Read Moreഈ വീട്ടിലെങ്ങിനെ ടിവി വയ്ക്കും… വിസ്മയ പഠിക്കുന്നത് ഈ വീട്ടിലിരുന്നാണ്; ഉറക്കം അയൽവാസിയുടെ വീടിന്റെ ടെറസിൽ
സ്വന്തം ലേഖകൻ തിരുവില്വാമല: നാടു മുഴുവൻ ഓണ്ലൈൻ ക്ലാസുകൾ തുടങ്ങിയതോടെ ടിവിയില്ലാത്ത നിർധന വിദ്യാർഥിനി വിസ്മയക്ക് ടിവി നൽകാൻ എത്തിയ കോണ്ഗ്രസ് പ്രവർത്തകർ വീടു കണ്ട് അന്പരന്നു. നാലു ചുമരുകൾ മാത്രമുളള വീടായിരുന്നു വിസ്മയുടേത്. വീടിനോടു ചേർന്ന് ഒരു ഷീറ്റും പ്ലാസ്റ്റിക് പേപ്പറുകളും കൊണ്ട് പാതി മറച്ച സ്ഥലത്തായിരുന്നു വിസ്മയയുടെ പഠനവും പാചകവും വീട്ടുസാധനങ്ങളും. തിരുവില്വാമല അന്പലം വഴിക്കു സമീപം കണിയാർകോട് പള്ളിപ്പെറ്റ അപ്പുനായരും ഭാര്യ ഉഷ കുമാരിയും മക്കളായ വിഷ്ണുവും വിസ്മയയും കഴിയുന്നത് വീടെന്ന് വിളിക്കാനാകാത്ത ഈ നാലുചുമരുകൾക്കുള്ളിലാണ്. 2012ൽ ഇ.എം.എസ് ഭവനപദ്ധതി വഴി ലഭിച്ച 75,000 രൂപയിൽ പൂർത്തിയാകാത്ത വീട് പകുതിയിൽ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതും കഴിഞ്ഞു. സാന്പത്തികപരാധീനത മൂലം പണി പൂർത്തീകരിക്കാനായില്ല. തിരുവില്വാമലയിൽ ഒരു കടയിൽ തയ്യൽപണിയാണ് അപ്പുനായർക്ക്. ലോക്ഡൗണ് കാലത്ത് പണിയില്ലാതായി. മകൻ വിഷ്ണു എറണാകുളത്ത് ബേക്കറിയിൽ ജോലി ചെയ്യുന്നു.…
Read Moreഭക്തർക്ക് നാളെ കണ്ണനെ ദർശിക്കാം; കണ്ണനെ കാണാൻ ഒരു പിടി അവിൽ മാത്രം പോരാ, ഓണ് ലൈൻ ബുക്കിഗും ക്യു ആർ കോഡും വേണം
ഗുരുവായൂർ: 80 ദിവസത്തിനുശേഷം ഭക്തർക്കു നാളെ മുതൽ ക്ഷേത്രത്തിൽ ദർശനത്തിനെത്താം. ഇതിനുള്ള ഓണ്ലൈൻ ബുക്കിംഗ് ആരംഭിച്ചു. ഇന്നലെ വൈകിട്ട് ഏഴുവരെ 522 പേർ ബുക്കിംഗ് നടത്തിയിട്ടുണ്ട്. ഇതിൽ 171 പേർ നാളെ ദർശനം നടത്തുന്നതിനുള്ളവരാണ്. 600 പേരെയാണ് ഒരു ദിവസം ദർശനത്തിന് അനുവദിക്കുക. നാലന്പലത്തിനകത്തേക്കു ഭക്തരെ പ്രവേശിപ്പിക്കില്ല. കിഴക്കേ ഗോപുരം വഴി ചുറ്റന്പലത്തിൽ കടന്ന് ജീവനക്കാരുടെ പ്രവേശന കവാടം വഴി ഭക്തർക്ക് കണ്ണന്റെ വാതിൽമാടത്തിന് മുന്നിൽ നിന്ന് ദർശനം നടത്താം. തുടർന്ന് അയ്യപ്പന്റെ ക്ഷേത്രം വഴി കടന്ന് പടിഞ്ഞാറെ നടവഴിയോ, ഭഗവതി ക്ഷേത്രത്തിന്റെ വാതിൽ വഴിയോ പുറത്തു കടക്കാം. ദേവസ്വത്തിന്റെ മെയിൽ വഴി ലഭിക്കുന്ന ക്യു ആർ കോഡും ദർശന ടോക്കന്റെ പ്രിന്ററും തിരിച്ചറിയൽ കാർഡുമായി അനുവദിക്കപ്പെട്ട സമയത്തിനു 20 മിനിറ്റ് മുൻപ് ക്യു കോംപ്ലക്സിൽ എത്തണം. രാവിലെ 9.30 മുതൽ 1.30 വരെയാണ് ദർശനം. കോവിഡ്…
Read Moreപാടത്തു മീൻപിടിക്കാൻ വച്ച കുരുത്തിയിൽ കുടുങ്ങിയതു രണ്ട് അണലികളും മുര്ഖനും; മീൻ പിടിക്കാനെത്തിയയാൾ ഓടി രക്ഷപ്പെട്ടു
പുന്നയൂർക്കുളം: പാടത്തു മീൻപിടിക്കാൻ വച്ച കുരുത്തിയിൽ അണലികളും മൂർഖനും കുടുങ്ങി. മീൻപീടിക്കാൻപോയ ആൾ ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി പാടത്ത് കുരുത്തിവച്ച പെരുന്പടപ്പ് സ്വദേശി പെരിഞ്ചേരിയിൽ വീട്ടിൽ അഷറഫിനാണ് ഈ ദുരനുഭവമുണ്ടായത്. ഇന്നലെ രാവിലെ കുരുത്തിയെടുക്കാനെത്തിയപ്പോൾ പാന്പ് പത്തിവിടർത്തി ചീറ്റുകയായിരുന്നു. കുരുത്തി പാടത്തേക്കു വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ട് അണലിയും ഒരു മൂർഖനും കുരുത്തിയിൽ ഉണ്ടായിരുന്നു. പിന്നീട് അബ്ബാസ് എന്നയാളെത്തി പാന്പുകളെ പിടികൂടുകയായിരുന്നു.
Read Moreഇരിങ്ങാലക്കുടയിൽ ആരോഗ്യപ്രവർത്തകയ്ക്കു കോവിഡ്; ആരോഗ്യ കേന്ദ്രങ്ങൾ അടച്ചു; ഡോക്ടറും, നഗരസഭ ഹെൽത്ത് സൂപ്പർവൈസറും ഉൾപ്പെട്ടെ നിരവധിപേർ വീട്ടു നിരീക്ഷണത്തിൽ
ഇരിങ്ങാലക്കുട: ആരോഗ്യ പ്രവർത്തകയ്ക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ആരോഗ്യകേന്ദ്രങ്ങൾ താത്കാലികമായി അടച്ചിട്ടു. ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ വീട്ടിൽ നിരീക്ഷണത്തിലേക്കു മാറ്റി. കഴിഞ്ഞ ദിവസമാണു പൊറത്തിശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള മാടായിക്കോണം സബ് സെന്ററിലെ 51 കാരിയായ പബ്ലിക് ഹെൽത്ത് നഴ്സിനാണു കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്നാണു പ്രാഥമികാരോഗ്യ കേന്ദ്രവും ഇതിന്റെ കീഴിൽ വരുന്ന മാടായിക്കോണം, മൂർക്കനാട്, കണ്ടാരംത്തറ എന്നിവിടങ്ങളിലെ സബ് സെന്ററുകളും ഇപ്പോൾ അടച്ചിട്ടിരിക്കുന്നത്. ഇന്നലെ തന്നെ പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രം അണുവിമുക്തമാക്കിയിരുന്നു. ഡോക്ടർ ഉൾപ്പെടെ ആരോഗ്യകേന്ദ്രത്തിലെയും സബ് സെന്ററുകളിലെയും താത്കാലിക ജീവനക്കാർ ഉൾപ്പെടെ മുഴുവൻ ആരോഗ്യ പ്രവർത്തകരും വീട്ടിൽ നിരീക്ഷത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞു. അതേസമയം ആരോഗ്യ പ്രവർത്തകയുമായി അടുത്തു സന്പർക്കം പുലർത്തിയ ഏഴ്, എട്ട്, ഒന്പതു വാർഡുകളിലെ കൗണ്സിലർമാരായ പി.സി. മുരളീധരൻ, അംബിക പള്ളിപ്പുറത്ത്, രമേശ് വാര്യർ, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പി.ആർ. സ്റ്റാൻലി,…
Read Moreവിളക്കുണ്ട്, പക്ഷേ കത്തില്ല; മുനക്കകടവ് അഴിമുഖത്ത് ദിശതെറ്റി ബോട്ട് പുലിമുട്ടിലിടിച്ചു
ചാവക്കാട്: മുനക്കകടവ് അഴിമുഖത്തെ പുലിമുട്ടിൽ സ്ഥാപിച്ച ദിശാ ലൈറ്റുകൾ കത്തുന്നില്ല. അപകടം പതിവെന്ന് മത്സ്യത്തൊഴിലാളികൾ. ദിനംപ്രതി നിരവധി ബോട്ടുകളാണ് മത്സ്യബന്ധനത്തിനു പോകുന്നത്. അഴിമുഖത്തെ വിളക്കുകൾ കേടുവന്നിട്ടു മാസങ്ങൾ കഴിഞ്ഞു. ലൈറ്റ് ഇല്ലാത്തതിനാൽ കഴിഞ്ഞദിവസവും പുലിമുട്ടിൽ ബോട്ട് ഇടിച്ചു. അറ്റകുറ്റപ്പണികൾ നടത്തി ദിശാ വിളക്കുകൾ കത്തിക്കണമെന്നു നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം പുലർച്ചെ കൊച്ചിയിൽനിന്ന് മണൽനീക്കാൻ എത്തിയ ഡ്രഡ്ജർ ബോട്ട് പുലിമുട്ടിൽ ഇടിച്ചു. ദിശ തെറ്റിയതാണ് അപകടത്തിനു കാരണം തൊഴിലാളികൾ രക്ഷപ്പെട്ടു. കൊച്ചി ഡ്രഡ്ജിംഗ് ഏജൻസിയുടെ ബോട്ടാണ് അപകടത്തിൽപെട്ടത്. സംഭവം നടക്കുന്പോൾ മൂന്നു തൊഴിലാളികൾ ഉണ്ടായിരുന്നു. മത്സ്യബന്ധന ബോട്ടുകൾക്കു ഭീഷണിയായ മണൽതിട്ട നീക്കാൻ എത്തിയതായിരുന്നു ഡ്രഡ്ജർ ബോട്ട്. നീക്കിയ മണൽ പുറംകടലിൽ തള്ളി തിരിച്ചു വരുന്പോഴാണ് അപകടം. അഴിമുഖത്തെ മണൽതിട്ട ഭീഷണി ഒഴിവാക്കാൻ എത്തിയ ബോട്ടിന് ദിശവിളക്ക് വിനയായി.
Read Moreകോവിഡ് പ്രതിസന്ധിയെ അതിജീവിക്കും മിമിക്രിയിൽനിന്ന് മീൻ കച്ചവടത്തിലേക്ക് സുധീഷും കൂട്ടരും
പടവരാട് (തൃശൂർ): കോവിഡ് സൃഷ്ടിച്ച സാന്പത്തിക പ്രതിസന്ധികളെ ഏതുവിധം അതിജീവിക്കാമെന്ന ചിന്തയിൽ ലോകം മുഴുകുന്പോൾ തോൽക്കാൻ മനസില്ലെന്നു പ്രഖ്യാപിച്ചു മിമിക്രി കലാകാരൻ മീൻ കച്ചവടത്തിലേക്കിറങ്ങി അതിജീവനത്തിനു മാതൃകയാകുന്നു. മിമിക്രി കലാകാരനായ സുധീഷ് അഞ്ചേരിയും കൂട്ടുകാരുമാണ് കോവിഡും ലോക്ഡൗണും മൂലം ഉത്സവങ്ങളും ആഘോഷങ്ങളും നിലച്ചതോടെ വേദികൾ ഇല്ലാതായപ്പോൾ കല വിട്ട് കച്ചവടത്തിലേക്കു തിരിഞ്ഞിരിക്കുന്നത്. നാടകവും സിനിമയും മിമിക്രിയുമടക്കമുള്ള കലകൾ ലോക്ഡൗണിൽ നിന്ന് അടുത്ത കാലത്തൊന്നും ഉയർത്തെഴുനേൽക്കില്ലെന്ന് ഉറപ്പായതോടെയാണ് ഇവർ വഴിമാറി നടന്നു തുടങ്ങിയത്. മിമിക്രിയുമായി നാടാകെ പര്യടനം നടത്തുന്പോഴും ഇവർ മീൻമാർക്കറ്റിൽ ജോലി ചെയ്തിരുന്നു. രാവിലെ ആറു മുതൽ ഒന്പതുവരെ മീൻ മാർക്കറ്റിലായിരുന്നു പണി. അതു കഴിഞ്ഞാൽ മിഷ്യൻ ക്വാർട്ടേഴ്സ് സെന്റ് ജോസഫ്സിൽ ചിത്രകലാ അധ്യാപകന്റെ റോളിലായിരുന്നു. വൈകുന്നേരം മിമിക്രിയും കോമഡിസ്റ്റാർ പരിപാടികളും ശിങ്കാരിമേളവുമൊക്കെയായി മറ്റുവേഷത്തിൽ. അതല്ലെങ്കിൽ കാറ്ററിംഗ് സർവീസുകാർക്കു വേണ്ടി വെജിറ്റബിൾ കാർവിംഗ് നടത്തും. കോവിഡും ലോക്ഡൗണും…
Read Moreബസ് ഓട്ടം നിർത്തുന്നതു നഷ്ടംമൂലം; സമരമല്ലെന്ന് ബസുടമകളുടെ സംഘടന
തൃശൂർ: ബസ് ചാർജ് വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ പേരിൽ ബസ് സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ബസുടമകളുടെ സംഘടനകൾ. സർവീസ് നടത്തുന്നത് ആദായകരമല്ലാത്തതിനാൽ ഓരോ ബസുടമകളും ഓടാതിരിക്കുന്നതാണെന്ന് തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസിസ്. പ്രതിഫലം ഇല്ലാതെ ജോലി ചെയ്യാൻ ജീവനക്കാരും തയാറാകുന്നില്ല. ഈ സാഹചര്യത്തിൽ ബസ് സർവീസുകൾ സ്വയം നിന്നുപോകുന്നതാണ്, ആന്റോ ഫ്രാൻസിസ് പറഞ്ഞു. പരമാവധി ബസുകൾ ഓടിച്ച് പ്രതിസന്ധി ഘട്ടത്തെ മറികടക്കണമെന്നാണ് അസോസിയേഷന്റെ ആഗ്രഹം. എന്നാൽ പ്രതിസന്ധിയിലായ ബസുടമകളോടു നഷ്ടം സഹിച്ച് ബസോടിക്കാൻ നിർബന്ധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreവീണ്ടും മെഡിക്കൽ കോളജിന് എംപിയുടെ സഹായഹസ്തം; കോവിഡ് ഐസൊലേഷൻ ഐസിയുവിനു 16 ലക്ഷം രമ്യ ഹരിദാസ് എംപി നൽകും
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന തൃശൂർ മെഡിക്കൽ കോളജിന് രമ്യ ഹരിദാസ് എംപിയുടെ സഹായഹസ്തം വീണ്ടും. കോവിഡ് ഐസൊലേഷൻ ഐസിയു സജ്ജമാക്കാൻ 16ലക്ഷം രൂപയാണ് രമ്യ ഹരിദാസ് എംപി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് രോഗികളുടെ എണ്ണം ദിവസേന മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂടി വരികയാണ്. കോവിഡ് സംശയലക്ഷണങ്ങളുമായി എത്തുന്നവരും വർധിച്ചിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളജിന് ഒരു മുഴുവൻ സമയ വെന്റിലേറ്ററും ഒരു പോർട്ടബിൾ വെന്റിലേറ്ററും വാങ്ങുന്നതിന് മാർച്ച് മാസത്തിൽ എംപിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 16 ലക്ഷം അനുവദിച്ചിരുന്നു. എന്നാൽ ഇവ രാജ്യത്തിന് പുറത്തു നിന്നും കൊണ്ടുവരേണ്ടതായതിനാൽ എത്താനും മറ്റും കാലതാമസമെടുക്കുമെന്നും രോഗികളുടെ അടിയന്തിര ഉപയോഗത്തിന് ലഭിക്കില്ലെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ എംപിയെ അറിയിച്ചു. കഴിഞ്ഞ ദിവസം എംപി നൽകിയ ആർ.എൻ.എ എക്സ്ട്രാക്ഷൻ സിസ്റ്റത്തിന്റെ ഉദ്ഘാടനത്തിന് എംപിയെത്തിയപ്പോൾ ആശുപത്രി സൂപ്രണ്ട്, പ്രിൻസിപ്പാൾ…
Read More