മൗ​ന​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ൾ..! കോ​വി​ഡു​കാ​ല​ത്തു വ്യ​ത്യ​സ്ത​രീ​തി​യി​ൽ പു​സ്ത​ക​ര​ച​ന ന​ട​ത്തി വൈ​ദി​ക​ൻ

തൃ​ശൂ​ർ: കോ​വി​ഡു​കാ​ല​ത്തു വ്യ​ത്യ​സ്ത​രീ​തി​യി​ൽ പു​സ്ത​ക​ര​ച​ന ന​ട​ത്തി വൈ​ദി​ക​ൻ. മൊ​ബൈ​ൽ ഫോ​ണി​ൽ വി​ര​ലു​ക​ൾ കൊ​ണ്ട് എ​ഴു​തി​യാ​ണ് പു​സ്ത​കര​ച​ന ന​ട​ത്തി​യ​തെ​ന്ന​താ​ണ് സ​വി​ശേ​ഷ​ത. ചെ​റു​തു​രു​ത്തി ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ ഡ​യ​റ​ക്ട​റാ​യ ഫാ. റോ​യ് ജോ​സ​ഫ് വ​ട​ക്ക​നാ​ണ് മൊ​ബൈ​ലി​ൽ പു​സ്ത​ക​മെ​ഴു​തി​യ​ത്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന മൂ​ന്നു പു​സ്ത​ക​ങ്ങ​ളി​ൽ ഒ​ന്നാ​മ​ത്തെ പു​സ്ത​കം വെ​ളി​ച്ചം ക​ണ്ടു. “മൗ​ന​ത്തി​ന്‍റെ നാ​ൾ​വ​ഴി​ക​ൾ’ എ​ന്ന പുസ്തകം ആർച്ച്ബിഷപ് എമരിറ്റസ് മാ​ർ ജേ​ക്ക​ബ് തൂ​ങ്കു​ഴി പ്ര​കാ​ശ​നം ചെ​യ്തു. ഫാ.​ഫ്രാ​ൻ​സീ​സ് കൂ​ത്തൂ​ർ പു​സ്ത​ക ആ​സ്വാ​ദ​നം ന​ട​ത്തി. തൃ​ശൂ​ർ അ​തി​രൂ​പ​ത മീ​ഡി​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​പ്ര​തീ​ഷ് ക​ല്ല​റ​യ്ക്ക​ൽ, ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഫാ.​സി​ജോ ചെ​റു​വ​ത്തൂ​ർ, ജെ​യ്സ​ണ്‍ ജോ​സ​ഫ് പു​തി​യേ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

Read More

വി​ഷം കഴിച്ചു മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം നാ​ലു ദി​വ​സ​മാ​യി മോ​ർ​ച്ച​റി​യി​ൽ; സ്ര​വ​പ​രി​ശോ​ധ​ന​ക്ക് കി​റ്റി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ; ഇ​ൻ​ക്വ​സ്റ്റി​നെ​ത്താ​തെ പോ​ലീ​സ്; മനസു മടുത്ത് ബ​ന്ധു​ക്ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: വി​ഷം അ​ക​ത്തു ചെ​ന്ന് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം നാ​ലു ദി​വ​സ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. അ​സ്വ​ഭാ​വി​ക മ​ര​ണം സം​ഭ​വി​ച്ച​തി​നാ​ൽ ഇ​യാ​ളു​ടെ സ്ര​വം കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കാ​യി എ​ടു​ത്ത ശേ​ഷ​മേ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കാ​ൻ പാ​ടു​ള്ളു. എ​ന്നാ​ൽ സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് കി​റ്റി​ല്ലെ​ന്ന് പ​റ​ഞ്ഞ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​ണെ​ന്നും ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തേ​ണ്ട പോ​ലീ​സ് ഇ​തു​വ​രെ അ​തി​നെ​ത്തി​യി​ട്ടി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. പീ​ച്ചി സ്വ​ദേ​ശി​യാ​യ മോ​ഹ​ന​ൻ(65) ആ​ണ് ഇ​ക്ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. പ​ത്താം തി​യ​തി പു​ല​ർ​ച്ചെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​സ്വ​ഭാ​വി​ക മ​ര​ണം സം​ഭ​വി​ച്ച ഇ​യാ​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കെ​ടു​ക്കേ​ണ്ട ഡോ​ക്ട​ർ​മാ​ർ അ​ത് യ​ഥാ​സ​മ​യം ചെ​യ്തി​ട്ടി​ല്ല. കാ​ഷ്വാ​ൽ​റ്റി​യി​ൽ വെ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ങ്കി​ൽ കാ​ഷ്വാ​ൽ​റ്റി​യി​ലെ ഡോ​ക്ട​ർ​മാ​രും വാ​ർ​ഡി​ൽ വെ​ച്ചാ​ണെ​ങ്കി​ൽ വാ​ർ​ഡി​ലെ ഡോ​ക്ട​ർ​മാ​രു​മാ​ണ് സ്ര​വം പ​രി​ശോ​ധ​ന​ക്കെ​ടു​ക്കേ​ണ്ട​ത്. എ​ന്നാ​ൽ ആ​രും ഇ​ത് ചെ​യ്തി​ല്ല. ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തേ​ണ്ട പീ​ച്ചി​പോ​ലീ​സും മെ​ഡി​ക്ക​ൽ…

Read More

പലതുള്ളിയായി കൂട്ടായ്മകൾ;സം​ര​ക്ഷി​ക്കാ​ൻ ആ​രു​മി​ല്ലാ​തിരുന്ന തങ്കുവിനു തലചായ്ക്കാനൊരു വീട്

കു​ന്നം​കു​ളം: സം​ര​ക്ഷി​ക്കാ​ൻ ആ​രു​മി​ല്ലാ​തെ ത​ക​ർ​ന്ന വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ന്നം​കു​ളം അ​ടു​പ്പു​ട്ടി കാ​ക്ക​ശേ​രി ത​ങ്കു​വി​ന്‍റെ വീ​ടി​ന്‍റെ പു​ന​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്കു തു​ട​ക്ക​മാ​യി. വീ​ട് പൂ​ർ​ണ​മാ​യി പൊ​ളി​ച്ച് പു​തി​യ വീ​ട് നി​ർ​മി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കു​ന്നം​കു​ളം ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഫോ​ഴ്സി​ന് കീ​ഴി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് സേ​ന​യും, കു​ന്നം​കു​ളം ഷെ​യ​ർ ആ​ൻ​ഡ് കെ​യ​റും, എ​ൻ​ജി​നീ​യ​ർ​സ് ആ​ൻ​ഡ് സൂ​പ്പ​ർ വൈ​സേ​ഴ്സി​ന്‍റെ ലെ​ൻ​സ്ഫെ​ഡും സം​യു​ക്ത​മാ​യാ​ണ് ഇ​വ​ർ​ക്കു വീ​ടൊ​രു​ക്കു​ന്ന​ത്. ത​ക​ർ​ന്നു വീ​ഴാ​റാ​യ അ​വ​സ്ഥ​യി​ലു​ള്ള ഒ​രു കൂ​ര​യി​ലാ​ണ് 72 വ​യ​സു​ള്ള കാ​ക്ക​ശ്ശേ​രി ത​ങ്കു ക​ഴി​ഞ്ഞി​രു​ന്ന​ത്. ഉ​റ​പ്പി​ല്ലാ​ത്ത ത​റ​യും ഒ​രു ഭാ​ഗം മാ​ത്രം ചു​മ​രും ഓ​ല​യും ടാ​ർ​പ്പാ​യും കൊ​ണ്ടു മൂ​ടി​യ മേ​ൽ​ക്കൂ​ര​യും ഉ​ള്ള ഈ ​വീ​ടി​ന്‍റെ ദ​യ​നീ​യ അ​വ​സ്ഥ നേ​രി​ട്ട​റി​ഞ്ഞ കു​ന്നം​കു​ളം ഷെ​യ​ർ ആ​ൻ​ഡ് കെ​യ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി കു​ന്നം​കു​ളം ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രു​മാ​യി സം​സാ​രി​ച്ചാ​ണ് വീ​ട് പു​തു​ക്കി പ​ണി​ത് ന​ൽ​കു​ന്ന​ത്. ര​ണ്ട് ദി​വ​സ​ത്തി​നി​കം സ​ന്ന​ദ്ധ സേ​വ​ന…

Read More

അതിരപ്പിള്ളി പദ്ധതി എ​ന്നെ​ന്നേ​യ്ക്കു​മാ​യി ഉ​പേ​ക്ഷിക്കുക; തൂക്കുകയർ സത്യഗ്രഹം നടത്തി ജയൻ ജോസഫ്

ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​ക്കെ​തി​രെ ജ​യ​ൻ ജോ​സ​ഫ് പ​ട്ട​ത്തി​ന്‍റെ കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു​മു​ന്നി​ൽ തൂ​ക്കു​ക​യ​ർ സ​ത്യ​ഗ്ര​ഹം. അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി എ​ന്നെ​ന്നേ​യ്ക്കു​മാ​യി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന പ്ലേ​കാ​ർ​ഡു​മാ​യി ക​ഴു​ത്തി​ൽ തൂ​ക്കു​ക​യ​ർ കു​രു​ക്കി കെ​എ​സ്ഇ​ബി​യു​ടെ ഗേ​റ്റി​ൽ ബ​ന്ധി​ച്ചാ​ണ് ജ​യ​ൻ ജോ​സ​ഫ് പ​ട്ട​ത്ത് ഒ​റ്റ​യാ​ൾ സ​മ​രം ന​ട​ത്തു​ന്ന​ത്. ഭീ​മ​മാ​യ വൈ​ദ്യു​തി ബി​ല്ല് പി​ൻ​വ​ലി​ക്കാ​ൻ കൂ​ടി​യാ​ണ് ഈ ​സ​മ​ര​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്നു​രാ​വി​ലെ​യാ​ണ് കെ​എ​സ്ഇ​ബി ഓ​ഫീ​സി​നു​മു​ന്നി​ൽ സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ച​ത്. നേ​ര​ത്തെ അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി​ക്കെ​തി​രെ ജ​യ​ൻ ജോ​സ​ഫ് പ​ട്ട​ത്ത് ന​ട​ത്തി​യ സ​മ​ര​ങ്ങ​ൾ വേ​റി​ട്ട രീ​തി​യി​ലാ​യി​രു​ന്നു. അ​തി​ര​പ്പി​ള്ളി​യി​ൽ പു​ഴ​യി​ൽ ക​ഴു​ത്തി​നൊ​പ്പം വെ​ള്ള​ത്തി​ൽ മു​ങ്ങി​നി​ന്നു​കൊ​ണ്ടും ചാ​ല​ക്കു​ടി പു​ഴ​പാ​ല​ത്തി​നു സ​മീ​പം പു​ഴ​യി​ൽ ഇ​റ​ങ്ങി​നി​ന്ന് രാ​പ്പ​ക​ൽ സ​മ​ര​വും അ​തി​ര​പ്പി​ള്ളി​യി​ൽ​നി​ന്നും വെ​ള്ളം ശേ​ഖ​രി​ച്ച് സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ന​ട​യി​ലൊ​ഴി​ച്ചും സ​മ​രം ന​ട​ത്തി​യി​രു​ന്നു. ഇ​തു​കൂടാ​തെ എ​യ്ഡ്സ് രോ​ഗി​ക​ളെ സം​സ്ക​രി​ക്കാ​ൻ സ്ഥ​ലം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ള​ക്ട​റേ​റ്റി​ൽ മ​ഞ്ച​യി​ൽ കി​ട​ന്നും മ​റ്റും നി​ര​വ​ധി ഒ​റ്റ​യാ​ൻ സ​മ​ര​ങ്ങ​ളി​ലൂ​ടെ ജ​യ​ൻ ജോ​സ​ഫ് അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. കാ​ടി​നും…

Read More

കോ​വി​ഡ് കാ​ല​ത്തും സ്റ്റൈ​ജു മാ​സ്റ്റ​ർ തി​ര​ക്കി​ലാ​ണ്! ര​ക്തം ദാ​നം ചെയ്തും ര​ക്തം ദാ​നം ചെ​യ്യി​പ്പി​ച്ചും ര​ക്ത​ക്ഷാ​മം ഇ​ല്ലാ​തി​രി​ക്കാ​നു​ള്ള ഓട്ടത്തില്‍…

സ്വന്തം ലേഖകൻ തൃ​ശൂ​ർ: കോ​വി​ഡ് കാ​ല​ത്തും സ്റ്റൈ​ജു മാ​സ്റ്റ​ർ തി​ര​ക്കി​ലാ​ണ്; ര​ക്തം ദാ​നം ര​ക്തം ദാ​നം ചെ​യ്യി​പ്പി​ച്ചും കോ​വി​ഡ് കാ​ല​ത്തും ര​ക്ത​ക്ഷാ​മം ഇ​ല്ലാ​തി​രി​ക്കാ​നു​ള്ള ഓ​ട്ട​ത്തി​ലാ​ണ് മ​റ്റം സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്കൂ​ൾ സം​സ്കൃ​ത അ​ധ്യാ​പ​ക​ൻ പി.​ജെ. സ്റ്റൈ​ജു. കോ​വി​ഡ് കാ​ല​ത്ത് ര​ക്ത​ബാ​ങ്കു​ക​ളി​ൽ ര​ക്ത ദൗ​ർ​ല​ഭ്യം മു​ൻ​കൂ​ട്ടി ക​ണ്ട് സ​ന്ന​ദ്ധ ര​ക്ത​ദാ​ന പ്ര​വ​ർ​ത്ത​ക​രു​മാ​യി ചു​ണ്ട​ൽ സെ​ന്‍റ് ജോ​സ​ഫ് ഹോ​സ്പി​റ്റ​ലി​ലെ ര​ക്ത​ബാ​ങ്കി​ലെ​ത്തി ത​ന്‍റെ 65-ാം ര​ക്ത​ദാ​നം ആ​ഘോ​ഷ​മാ​ക്കി​യ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് സ്റ്റൈ​ജു മാ​സ്റ്റ​ർ. ര​ക്ത​ദാ​നം നി​ര​ന്ത​ര​മാ​യ ഈ​ശ്വ​ര സേ​വ​യാ​ണെ​ന്നാ​ണ് മാ​സ്റ്റ​റു​ടെ വി​ശ്വാ​സം. നി​ര​വ​ധി യു​വാ​ക്ക​ളെ ര​ക്ത​ദാ​ന മേ​ഖ​ല​യി​ലേ​ക്ക് അ​ദ്ദേ​ഹം കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. എ​ൻ.​സി.​സി, എ​ൻ.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള പ​ല ര​ക്ത​ദാ​ന ക്യാ​ന്പു​ക​ളും ന​ട​ത്തു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ട്. താ​ൻ പ​ഠി​പ്പി​ക്കു​ന്ന സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ണ്ട​റി വി​ദ്യാ​ർ​ഥി​ക​ളെ അ​വ​രു​ടെ പ​തി​നെ​ട്ടാം പി​റ​ന്നാ​ളി​ന് ര​ക്ത​ദാ​നം ന​ട​ത്തി പി​റ​ന്നാ​ൾ വേ​റി​ട്ട ആ​ഘോ​ഷ​മാ​ക്കാ​നും അ​തു​വ​ഴി ഈ ​പ്രാ​യ​ത്തി​ലു​ള്ള യു​വ​ര​ക്ത​ങ്ങ​ളെ ര​ക്ത​ദാ​ന…

Read More

എന്നാലും എന്‍റെ ഗോപാലകൃഷ്ണ..! കോ​വി​ഡ് പ​ട​ർ​ത്തി​യ​തു മു​സ്ലിം​ക​ളെ​ന്ന് പ്ര​ചാ​ര​ണം; ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രേ കേ​സ്

തൃ​ശൂ​ർ: വ​ർ​ഗീ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ സം​ഘ​പ​രി​വാ​ർ സൈ​ദ്ധാ​ന്തി​ക​ൻ എ​ൻ. ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രേ കേ​സ്. രാ​ജ്യ​ത്ത് കോ​വി​ഡ് പ​ട​ർ​ത്തി​യ​ത് മു​സ്ലിം​ക​ളാ​ണെ​ന്ന പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ലാ​ണു കേ​സ്. ഐ​പി​സി 153, കേ​ര​ള പോ​ലീ​സ് ആ​ക്ട് 120 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണു കു​ന്നം​കു​ളം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി.​കെ. ഉ​സ്മാ​നാ​ണു പ​രാ​തി​ക്കാ​ര​ൻ. രാ​ജ്യ​ത്ത് കോ​വി​ഡ് പ​ട​ർ​ത്തി​യ​തു മു​സ്ലിം​ക​ളാ​ണെ​ന്നു പ​റ​യു​ന്ന വീ​ഡി​യോ ഗോ​പാ​ല​കൃ​ഷ്ണ​ൻ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ചെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ​യും പ​രാ​തി​ക്കൊ​പ്പം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Read More

വിൽപനക്കാരെ കാത്തുനിൽക്കേ ചാലക്കുടിയിൽ കഞ്ചാവുമായി കോട്ടയം സ്വദേശിനിയായ യുവതിയടക്കം രണ്ടുപേർ പിടിയിൽ

ചാ​ല​ക്കു​ടി: കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ​വ​ച്ച് കാ​റി​ൽ​നി​ന്ന് ക​ഞ്ചാ​വു സ​ഹി​തം യു​വ​തി​യ​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി. കോ​ട്ട​യം വെ​ച്ചൂ​ർ ഇ​ട​യാ​ഴം ഹ​രി​താ​ല​യ​ത്തി​ൽ സ​രി​ത (28), പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ മ​ണ​ത്തൊ​ടി സു​ധീ​ർ (46) എ​ന്നി​വ​രെ​യാ​ണ് ഡി​വൈ​എ​സ്പി സി.​ആ​ർ. സ​ന്തോ​ഷ്, സി​ഐ കെ.​എ​സ്. സ​ന്ദീ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്. കാ​റി​ൽ​നി​ന്നും 1050 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. പു​ല​ർ​ച്ചെ 1.15നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​ർ​ക്ക് കൈ​മാ​റു​ന്ന​തി​നു​വേ​ണ്ടി കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ കാ​ർ പാ​ർ​ക്ക് ചെ​യ്ത് കാ​ത്തു​നി​ൽ​ക്കു​ന്പോ​ഴാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഡി​വൈ​എ​സ്പി​ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

Read More

ചെ​റി​യ പി​ഴ; ആംബുലൻ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചു; ക്വാറന്‍റൈനിൽ കഴിഞ്ഞത് മറ്റ് ഡ്രൈവർമാർക്കൊപ്പം; 108 ആം​ബു​ല​ൻ​സ് സ​ർ​വീ​സ് പ്ര​തി​സ​ന്ധി​യിൽ

തൃ​ശൂ​ർ: കോ​വി​ഡ് പോ​സി​റ്റീ​വാ​യ 108 ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ മ​റ്റു ഡ്രൈ​വ​ർ​മാ​ർ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം ക്വാ​റ​ന്ൈ‍​റ​നി​ലാ​ക്കി​യ​തോ​ടെ സ​ർ​വീ​സ് മൊ​ത്തം പ്ര​തി​സ​ന്ധി​യി​ലാ​യി. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ഴ്ച​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ താ​മ​സി​ക്കു​ന്ന മ​ണ്ണു​ത്തി​യി​ലെ കേ​ന്ദ്ര​ത്തി​ലാ​ണ് കോ​വി​ഡ് സം​ശ​യി​ച്ച ഡ്രൈ​വ​റെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. ഈ ​ഡ്രൈ​വ​ർ​ക്ക്് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തോ​ടെ കൂ​ടെ താ​മ​സി​ച്ചി​രു​ന്ന മു​പ്പ​ത് ഡ്രൈ​വ​ർ​മാ​ർ​ക്കും മ​റ്റു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി. ഇ​തോ​ടെ ഏ​റ്റ​വും അ​ത്യാ​വ​ശ്യ സ​ർ​വീ​സാ​യ 108 ആം​ബു​ല​ൻ​സി​ന്‍റെ സ​ർ​വീ​സും പ്ര​തി​സ​ന്ധി​യി​ലാ​യി. കോ​വി​ഡ് കേ​സു​ക​ൾ മു​ഴു​വ​ൻ 108 ആം​ബു​ല​ൻ​സി​ലാ​ണ് എ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ഈ ​സ​ർ​വീ​സ് പ്ര​ശ്ന​ത്തി​ലാ​യ​തോ​ടെ മ​റ്റു ആം​ബു​ല​ൻ​സു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രും. എ​ന്നാ​ൽ കോ​വി​ഡ് കേ​സു​ക​ൾ എ​ടു​ക്കാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ മ​റ്റു ആം​ബു​ല​ൻ​സു​ക​ളി​ൽ ഉ​ണ്ടാ​കി​ല്ല. അ​തി​നാ​ൽ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ 108 ആം​ബു​ല​ൻ​സി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രൈ​വ​ർ​മാ​രെ ക്ഷ​ണി​ച്ചി​രി​ക്ക​യാ​ണി​പ്പോ​ൾ. കോ​വി​ഡ് പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡ്രൈ​വ​ർ​മാ​രെ കി​ട്ടു​മോ​യെ​ന്ന​തും ആ​രോ​ഗ്യ​വ​കു​പ്പി​ന് വെ​ല്ലു​വി​ളി​യാ​യി…

Read More

മൈ ​ഫോ​ണ്‍ ന​മ്പ​ർ ഈ​സ് 9497947202 …വി​യ്യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കി​നി പ​രാ​തി​യും കൊ​ണ്ട് ആ​രും പോ​കേ​ണ്ട; എ​ല്ലാം വാ​ട്സാ​പ്പ് വ​ഴി മാ​ത്രം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വി​യ്യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ​രാ​തി​യും കൊ​ണ്ട് ഇ​നി ആ​രും പോ​കേ​ണ്ട. അ​തെ​ന്താ അ​വി​ടെ പ​രാ​തി വാ​ങ്ങ​ൽ നി​ർ​ത്തി​യോ എ​ന്ന് സം​ശ​യ​മ​യോ….​വി​യ്യൂ​ർ സ്റ്റേ​ഷ​നി​ൽ ഇ​നി പ​രാ​തി നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന​തി​ന് പ​ക​രം വാ​ട്സാ​പ്പ് വ​ഴി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും താ​ണി​ക്കു​ട​ത്ത് പോ​സി​റ്റീ​വ് കേ​സ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലും പോ​ലീ​സു​കാ​ര​ട​ക്ക​മു​ള്ള​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് പ​രാ​തി​ക​ൾ വാ​ട്സാ​പ്പ് വ​ഴി സ്വീ​ക​രി​ക്കാ​ൻ വി​യ്യൂ​ർ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. ഏ​താ​നും ദി​വ​സം മു​ൻ​പു​ത​ന്നെ ഇ​ത്ത​ര​ത്തി​ൽ വാ​ട്സാ​പ്പ് വ​ഴി പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ഇ​ത് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കി. പ​രാ​തി​യെ​ഴു​തി പേ​പ്പ​റു​മാ​യി ആ​രും സ്റ്റേ​ഷ​നി​ൽ വ​രേ​ണ്ടെ​ന്ന അ​റി​യി​പ്പ് വാ​ട്സാ​പ്പ് വ​ഴി​യും ഫെ​യ്സ്ബു​ക്ക് വ​ഴി​യും പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യി​രു​ന്നു. സ്റ്റേ​ഷ​നി​ൽ ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് പ​തി​ക്കു​ക​യും ചെ​യ്തു. പ​രാ​തി​ക​ൾ എ​ഴു​തി ത​യ്യാ​റാ​ക്കി അ​തി​ന്‍റെ ഫോ​ട്ടോ​യെ​ടു​ത്ത് വി​യ്യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഐ.​എ​സ്.​എ​ച്ച്.​ഒ​യു​ടെ വാ​ട്സാ​പ്പ് ന​ന്പ​റാ​യ…

Read More

രോഗ വ്യാപനം; തൃ​ശൂ​ർ ജി​ല്ല അ​ട​ച്ചി​ട​ണ​മെ​ന്ന് പ്ര​താ​പ​ൻ; വൈ​കു​ന്നേ​രം നി​ർ​ണാ​യ​ക യോ​ഗം

തൃ​ശൂ​ർ: രോ​ഗ​വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തൃ​ശൂ​ർ ജി​ല്ല​യി​ൽ സ​ന്പൂ​ർ​ണ അ​ട​ച്ചി​ട​ൽ വേ​ണ​മെ​ന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ഇ​ന്ന് വൈകുന്നേരം മൂ​ന്നി​ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​രും. കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചേ​ക്കും. എ​ന്നാ​ൽ ഭീ​തി​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷം ഇ​ല്ലെ​ന്നും ഉ​ച്ച​യ്ക്കു​ശേ​ഷം വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 14 പേ​ർ​ക്കു രോ​ഗം ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, വെ​യ​ർ​ഹൗ​സി​ലെ തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കു രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ​യെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ലാ​ക്കി​യി​ട്ടു​ണ്ട്. അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യെ​ല്ലാം അ​ട​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ അ​തി​വേ​ഗ​മാ​ണു രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​തെ​ന്നും കൂ​ടു​ത​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി പ​റ​ഞ്ഞു. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സും കു​രി​യ​ച്ചി​റ​യി​ലെ വെ​യ​ർ​ഹൗ​സും അ​ട​ച്ചി​ട്ടു. തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ പ​ത്തി​ലേ​റെ ഡി​വി​ഷ​നു​ക​ളും ജി​ല്ല​യി​ലെ നി​ര​വ​ധി മേ​ഖ​ല​ക​ളും…

Read More