സാ​നി​റ്റൈ​സ​ര്‍ ഗേ​റ്റ്! കൈ ​മാ​ത്ര​മ​ല്ല, ശ​രീ​ര​മാ​കെ അ​ണു​വി​മു​ക്ത​മാ​ക്കാം ; പുത്തൻ ആ​ശ​യ​വു​മാ​യി സ​ല്‍​മ മു​ബാ​റ​ക്ക്

സ്വ​ന്തം ലേ​ഖ​ക​ന്‍ തൃ​ശൂ​ര്‍: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന് ഹാ​ന്‍​ഡ് വാ​ഷും സാ​നി​റ്റൈ​സ​റും ശീ​ല​മാ​ക്കാ​ന്‍ പ്ര​ച​ാര​ണം വ്യാ​പി​ക്കു​മ്പോ​ള്‍ കൈ​ ക​ഴുകലിനു പകരം മു​ഴു​വ​ന്‍ ശ​രീ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കാ​വു​ന്ന സാ​നി​റ്റൈ​സ​ര്‍ ഗേ​റ്റ് എ​ന്ന ആ​ശ​യ​വു​മാ​യി തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി സ​ല്‍​മ മു​ബാ​റ​ക്ക്. തൃ​ശൂ​ര്‍ മ​ണി​ക​ണ്ഠേ​ശ്വ​രം വ​ട​ക്കേ​ക്കാ​ട് തെ​ക്കേ​പാ​ട്ട​യി​ല്‍ മു​ബാ​റ​ക്കി​ന്‍റെ ഭാ​ര്യ​യും എം​ടെ​ക് വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ സ​ല്‍​മ മു​ബാ​റ​ക്കാണു, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ങ്ങി​നെ കു​റേ​ക്കൂ​ടി വൃ​ത്തി​യും മി​ക​ച്ച​തും ആ​ക്കാ​മെ​ന്ന ചി​ന്തയിൽനിന്നു സാ​നി​റ്റൈ​സ​ര്‍ ഗേ​റ്റ് എ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. എ​യ​ര്‍​പോ​ര്‍​ട്ടി​ലും മ​റ്റും സ്ഥാ​പി​ച്ചി​ട്ടു​ള്ള മെ​റ്റ​ല്‍ ഡി​റ്റ​ക്ട​ര്‍ പോ​ലു​ള്ള ഗേ​റ്റാ​ണു സ​ല്‍​മ സാ​നി​റ്റൈ​സ​ര്‍ ഗേ​റ്റ് എ​ന്ന രീ​തി​യി​ല്‍ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ഈ ​സാ​നി​റ്റൈ​സ​ര്‍ ഗേ​റ്റ് പ്ര​ധാ​ന വാ​തി​ലി​നോ​ടു ചേ​ര്‍​ന്നു സ്ഥാ​പി​ക്കു​ക. സാ​നി​റ്റൈ​സ​ര്‍ ഗേ​റ്റി​ന്‍റെ ര​ണ്ടു പാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ സാ​നി​റ്റൈ​സ​റു​ക​ള്‍ നി​റ​ച്ചി​രി​ക്കും. ഇ​തി​ന​ക​ത്തു കൂ​ടി ആ​ളു​ക​ള്‍ ക​ട​ന്നു​വ​രു​മ്പോ​ള്‍ സെ​ന്‍​സ​റി​ന്‍റെ സ​ഹാ​യ​ത്താ​ലോ അ​ല്ലെ​ങ്കി​ല്‍ ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ച്ചോ മു​ക​ളി​ല്‍നിന്നും ര​ണ്ടു വ​ശ​ങ്ങ​ളി​ല്‍നി​ന്നു​മാ​യി ആ​ളു​ക​ളു​ടെ…

Read More

കോ​വി​ഡ്-19; അ​തി​ർ​ത്തി​ക​ൾ അ​ട​ഞ്ഞു, ച​ര​ക്കു​നീ​ക്കം കു​റ​ഞ്ഞു; ഡ്രൈവർമാർ പിൻമാറുന്നു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കൊ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട് നി​ല​പാ​ട് ക​ടു​പ്പി​ച്ച​തോ​ടെ പാ​ല​ക്കാ​ട​ൻ അ​തി​ർ​ത്തി​ക​ളി​ൽ സ്തം​ഭ​നാ​വ​സ്ഥ. പാ​ത അ​ട​യ്ക്ക​ൽ മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്ന​തോ​ടെ കേ​ര​ള​ത്തെ ബാ​ധി​ച്ചു തു​ട​ങ്ങി. ത​മി​ഴ്നാ​ട്, ആ​ന്ധ്ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​രി​യും പ​ച്ച​ക്ക​റി​യും കോ​ഴി​യും വ​രു​ന്ന​തു ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ജ്യ​വ്യാ​പ​ക​മാ​യ ജ​ന​താ ക​ർ​ഫ്യൂ ആ​യി​രു​ന്ന​തി​നാ​ൽ ഇ​ന്നു വ​ള​രെ​ക്കു​റ​ച്ചു ച​ര​ക്കു മാ​ത്ര​മേ എ​ത്തി​യി​ട്ടു​ള്ളൂ. നാ​ളെ പ​തി​വു​പോ​ലെ ച​ര​ക്ക് എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് തൃ​ശൂ​ർ ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ൾ​ക്കു​ള്ള​ത്. ച​ര​ക്കു കൊ​ണ്ടു​വ​രാ​ൻ കേ​ര​ള​ത്തി​ലെ മൊ​ത്ത​വ്യാ​പാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു ത​മി​ഴ്നാ​ട് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു വ​ള​രെ ചു​രു​ക്കം വാ​ഹ​ന​ങ്ങ​ളേ കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്നു​ള്ളൂ. അ​വി​ടെ​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​ക്കും ’കി​ളി’​ക്കും അ​തി​ർ​ത്തി​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ്. ത​മി​ഴ്നാ​ട് വാ​ഹ​ന​ങ്ങ​ൾ​ക്കു വാ​ട​ക നി​ര​ക്ക് വ​ള​രെ കൂ​ടു​ത​ലാ​ണ്. ഇ​ന്ന​ത്തെ നി​ല തു​ട​ർ​ന്നാ​ൽ ഭ​ക്ഷ്യ​ക്ഷാ​മം അ​ട​ക്ക​മു​ള്ള ക​ടു​ത്ത ദി​ന​ങ്ങ​ളെ​യാ​ണ് കേ​ര​ളം അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രി​ക. എ​ന്നാ​ൽ ക്ഷാ​മം ഉ​ണ്ടാ​കി​ല്ലെ​ന്നും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ…

Read More

കോ​വി​ഡ് 19; ജി​ല്ല​യ്ക്ക് ആശ്വാസം, പരിശോധനാഫലം നെഗറ്റീവ്; 3698 വീടുകളിൽ നിരീക്ഷണത്തിൽ

തൃ​ശൂ​ർ: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​തു 3698 പേ​ർ. വീ​ടു​ക​ളി​ൽ 3669 പേ​രും ആ​ശു​പ​ത്രി​ക​ളി​ൽ 29 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ ഒ​ന്പ​തു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ പ​ത്തു​പേ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. 21 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 377 സാ​ന്പി​ളു​ക​ളാ​ണ് ഇ​തുവ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തി​ൽ 349 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം വ​ന്നു. 28 പേ​രു​ടെ പ​രി​ശോ​ധ​നാഫ​ലം ഇ​നി​യും കി​ട്ടാ​നു​ണ്ട്. ഒ​ടു​വി​ൽ ല​ഭി​ച്ച 33 പ​രി​ശോ​ധ​നാഫ​ല​വും നെ​ഗ​റ്റീ​വാ​ണ്. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നു​ള​ള കൗ​ണ്‍​സ​ലി​ംഗ് തു​ട​രു​ന്നു​ണ്ട്. 113 പേ​ർ​ക്കു ഫോ​ണി​ലൂ​ടെ കൗ​ണ്‍​സ​ലി​ംഗ് ന​ൽ​കി. നാ​ട്ടു​കാ​ർ ഒ​റ്റ​പ്പെ​ടു​ത്തു​ന്നു എ​ന്ന പ​രാ​തി ചി​ല​ർ ഉ​ന്ന​യി​ച്ചു. സ​മൂ​ഹ​ത്തി​നു​വേ​ണ്ടി​യാ​ണ് ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തെ​ന്നും ഒ​റ്റ​പ്പെ​ടു​ത്തു​ന്ന പ്ര​വ​ണ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ഭ്യ​ർ​ഥി​ച്ചു. വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​തു​ൾ​പ്പെ​ടെ​യു​ള​ള 25 കേ​സു​ക​ളി​ലാ​യി 30 പേ​രു​ടെ അ​റ​സ്റ്റ് ഇ​തു​വ​രെ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ക്രീ​നിം​ഗി​നെതു​ട​ർ​ന്നു…

Read More

പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങി​യ പ്രതിയെ കണ്ടെത്തിയപ്പോൾ പ​നി; സെല്ലിലടയ്ക്കാൻ കൊണ്ടുവന്നപ്പോൾ തടവുകാരുടെ ബഹളം; ക​ണ്ണൂ​ർ ജ​യി​ലി​ൽ ആ​ശ​ങ്ക

ക​ണ്ണൂ​ർ: പ​രോ​ൾ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ജ​യി​ലി​ൽ തി​രി​ച്ചെ​ത്താ​തി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടി ജ​യി​ലി​ൽ എ​ത്തി​ച്ച​പ്പോ​ൾ പ​നി. കൂ​ത്തു​പ​റ​ന്പി​ലെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​ണ്ണേ​രി വി​പി​നാ​ണ് പ​നി ബാ​ധി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നു പ്ര​തി​യെ ജ​യി​ലി​ലെ ഐ​സൊ​ലേ​ഷ​ൻ സെ​ല്ലി​ലേ​ക്ക് മാ​റ്റി. പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങി​യ വി​പി​ൻ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​യി​രു​ന്നു. പ​നി​യാ​യി നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ളെ വെ​ള്ളി​യാ​ഴ്ച പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​നി ബാ​ധി​ച്ച​യാ​ൾ ആ​ദ്യം ക​ഴി​ഞ്ഞ​ത് മ​റ്റു ത​ട​വു​കാ​ർ​ക്ക് ഒ​പ്പ​മാ​യി​രു​ന്നു. സ​ഹ​ത​ട​വു​കാ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ ഐ​സൊ​ലേ​ഷ​ൻ സെ​ല്ലി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​ണ് വി​വ​രം. 2007ൽ ​മൂ​ര്യാ​ട്ടു​വെ​ച്ച് ബി​ജെ​പി. പ്ര​വ​ർ​ത്ത​ക​ൻ പ്ര​മോ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് വി​പി​ൻ. ജ​നു​വ​രി 30-ന് ​പ​രോ​ളി​ലി​റ​ങ്ങി​യ വി​പി​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് മാ​ർ​ച്ച് 16-ന് ​വൈ​കു​ന്നേ​രം 5.30-ന് ​സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ തി​രി​ച്ചെ​ത്തേ​ണ്ട​താ​യി​രു​ന്നു. 16-ന് ​ഉ​ച്ച​യ്ക്ക് ജ​യി​ലി​ലേ​ക്കാ​ണെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്ന് ഇ​യാ​ൾ ജ​യി​ലി​ൽ എ​ത്തി​യി​രു​ന്നി​ല്ല. ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് ഭാ​ര്യ കൂ​ത്തു​പ​റ​ന്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ…

Read More

തൃശൂർ കോ​ർ​പ​റേ​ഷ​ൻ കോ​ണ്‍​ഗ്ര​സ് യോ​ഗ​ത്തി​ലെ അ​ടി​പി​ടി ഒ​ത്തു​തീ​ർ​പ്പാ​യി; ചികിത്‌സയിൽ കഴിയുന്ന കൗൺസിലറെ ആശുപത്രിയിലെത്തി കണ്ട് ഡിസിസി നേതാക്കൾ

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ലെ അ​ധി​ക്ഷേ​പ​വും അ​ടി​പി​ടി​യും ഒ​ത്തു​തീ​ർ​പ്പാ​ക്കി. തൃ​ശൂ​ർ സ​ണ്‍ (ഹാ​ർ​ട്ട്) ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സയി​ൽ ക​ഴി​യു​ന്ന കൗ​ണ്‍​സി​ല​ർ ലാ​ലി ജ​യിം​സി​നെ ഡി​സി​സി നേ​താ​ക്ക​ളും കൗ​ണ്‍​സി​ല​ർ​മാ​രും സ​ന്ദ​ർ​ശി​ച്ചു. മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​എ. മാ​ധ​വ​നും തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​നും മു​ൻ​കൈ​യെ​ടു​ത്താ​ണ് വി​ഷ​യം ഒ​ത്തു​തീ​ർ​ത്ത​ത്. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ മു​റി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​നി​ടെ സ്വ​ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന വി​ധ​ത്തി​ൽ സം​സാ​രി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​തു വി​വാ​ദ​മാ​യി​രു​ന്നു. കൗ​ണ്‍​സി​ല​ർ ടി.​ആ​ർ. സ​ന്തോ​ഷ്, പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ജ​ൻ പ​ല്ല​ൻ, സി.​ബി. ഗീ​ത, ജോ​ണ്‍ ഡാ​നി​യേ​ൽ, എ. ​പ്ര​സാ​ദ്, ഷോ​മി ഫ്രാ​ൻ​സി​സ്, ക​രോ​ളി ജോ​ഷ്വ തു​ട​ങ്ങി​യ​വ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട്ടെ​ന്ന് ഒ​ത്തു​തീ​ർ​പ്പി​നു നേ​തൃ​ത്വം ന​ൽ​കാ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പി.​എ. മാ​ധ​വ​ൻ പ​റ​ഞ്ഞു. അ​ടി​പി​ടി​യി​ൽ കൗ​ണ്‍​സി​ല​ർ ടി.​ആ​ർ. സ​ന്തോ​ഷിനെ ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശിപ്പിച്ചിരുന്നു. വ്യാ​ഴാ​ഴ്ച​യാ​ണ് സ​ന്തോ​ഷി​നെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

Read More

തൃ​ശൂ​രി​ൽ കൊ​റോ​ണ ബാ​ധി​ച്ച യു​വാ​വ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ; ആ​ദ്യം ഭ​യ​ങ്ക​ര പേ​ടി തോ​ന്നി, ഇ​പ്പോ​ൾ ആ​ശ്വാ​സ​മാ​യി

തൃ​ശൂ​ർ: കൊ​റോ​ണ ബാ​ധി​ച്ച് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ക​ഴി​യു​ന്ന യു​വാ​വ് ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വ​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ. തൊ​ട്ട​ടു​ത്ത് ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ക​ഴി​യു​ന്ന യു​വാ​വ് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ത​നി​ക്കെ​തി​രെ ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യാ​ണ് ലൈ​വി​ലെ​ത്തി​യ​തെ​ങ്കി​ലും കൊ​റോ​ണ ബാ​ധി​ത​നെ​ന്ന നി​ല​യി​ൽ ഒ​ന്നും പേ​ടി​ക്കാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ന്ന​ത്. ത​നി​ക്ക് കൊ​റോ​ണ​യു​ണ്ടെ​ന്ന​റി​യാ​തെ​യാ​ണ് താ​ൻ പ​ല പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്ത​തെ​ന്ന് യു​വാ​വ് വി​ശ​ദീ​ക​രി​ക്കു​ന്നു. ഇ​റ്റ​ലി​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന വി​മാ​ന​ത്തി​ലു​ള്ള​വ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന അ​റി​യി​പ്പ് കി​ട്ടി​യ​ത് ഒ​രു ഫം​ഗ്ഷ​നി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണ്. ഉ​ട​ൻ ത​ന്നെ കൂ​ട്ടു​കാ​രോ​ടും വീ​ട്ടു​കാ​രോ​ടും പ​റ​ഞ്ഞ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​രു​ക​യാ​യി​രു​ന്നു. ഇ​തി​നു​മു​ന്പ് ആ​രും ത​ന്നെ വി​ളി​ക്കു​ക​യോ ഇ​ങ്ങ​നെ വീ​ടി​നു​ള്ളി​ൽ ഇ​രി​ക്ക​ണ​മ​ന്നു പ​റ​യു​ക​യോ ചെ​യ്തി​ട്ടി​ല്ല. അ​ങ്ങ​നെ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ൽ ചെ​യ്യു​മാ​യി​രു​ന്നു. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ൾ തൊ​ണ്ട​യി​ൽ ചെ​റി​യ വേ​ദ​ന​യു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കൊ​റോ​ണ​യു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​വി​വ​ര​മ​റി​ഞ്ഞ​പ്പോ​ൾ ഭ​യ​ങ്ക​ര വി​ഷ​മ​മു​ണ്ടാ​യി. എ​ന്തു…

Read More

കോ​ഴി എ​ങ്ങ​നെ​യെ​ങ്കി​ലും വി​റ്റു​തീ​ർ​ക്കാ​ൻ ക​ച്ച​വ​ട​ക്കാ​ർ; കൊ​ള്ള​ലാ​ഭം കൊ​യ്യു​ന്ന​വ​ർ സ​ഹാ​യി​ക്ക​ണ​മെ​ന്ന് പൗ​ൾ​ട്രി ഫാ​ർ​മേ​ഴ്സ്

തൃ​ശൂ​ർ: കോ​ഴി വി​ല 20 രൂ​പ​യാ​യി​ട്ടും ഹോ​ട്ട​ലു​ക​ളി​ൽ കോ​ഴി​ക്ക​റി​ക്ക് വി​ല കു​റ​യു​ന്നി​ല്ല. ചി​ക്ക​ൻ​ബി​രി​യാ​ണി​ക്കും കോ​ഴി​ക്ക​റി​ക്കും പ​ഴ​യ വി​ല ത​ന്നെ. കോ​ഴി വി​ല കു​റ​ഞ്ഞ​ല്ലോ​യെ​ന്ന് ചോ​ദി​ക്കു​ന്ന നാ​ട്ടു​കാ​രോ​ട് എ​ത്ര കാ​ലം ഹോ​ട്ട​ലു​ക​ൾ തു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​റി​യി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്. പ​ല ഹോ​ട്ട​ലു​ക​ളി​ലും ആ​ളു​ക​ൾ വ​രാ​ത്ത​തി​നാ​ൽ അ​ട​ച്ചു പൂ​ട്ടി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്. ത​ങ്ങ​ൾ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ളും പ​റ​യു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കോ​ഴി കൊ​ണ്ടു​വ​ന്ന് കു​റ​ഞ്ഞ വി​ല​യ്ക്ക് വി​റ്റു തീ​ർ​ക്കു​ന്ന കോ​ഴി​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഹോ​ട്ട​ലു​കാ​രെ​ങ്കി​ലും പ​ര​മാ​വ​ധി വി​ല ന​ൽ​കി​യാ​ൽ കു​റ​ച്ചെ​ങ്കി​ലും പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പൗ​ൾ​ട്രി ഫാ​ർ​മേ​ഴ്സ് ആ​ൻ​ഡ് ട്രേ​ഡേ​ഴ്സ് സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ന്നി ഇ​മ്മ​ട്ടി രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കോ​ഴി​ക്ക​ച്ച​വ​ട​ക്കാ​ർ മാ​ത്ര​മാ​ണി​പ്പോ​ൾ എ​ല്ലാ ബു​ദ്ധി​മു​ട്ടും ന​ഷ്ട​ങ്ങ​ളും സ​ഹി​ക്കു​ന്ന​ത്. ന​ഷ്ടം സ​ഹി​ച്ച് കോ​ഴി വ്യ​വ​സാ​യം ത​ന്നെ ഇ​ല്ലാ​താ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​ത്. ഇ​തി​ന് എ​ന്തെ​ങ്കി​ലും സ​ഹാ​യം ചെ​യ്യേ​ണ്ട​വ​ർ പോ​ലും സ​ഹാ​യി​ക്കാ​ത്ത​തി​നാ​ൽ ഭാ​വി​യി​ൽ കോ​ഴി​ക്ക​ച്ച​വ​ട​ക്കാ​ർ ഇ​ല്ലാ​താ​കു​ന്ന…

Read More

തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി സ്പെ​ഷൽ ടൂ​റി​സം സ​ർ​ക്യൂ​ട്ട് ആ​രം​ഭി​ക്ക​ണമെന്ന് പ്ര​താ​പ​ൻ എംപി

ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി തീ​ർ​ഥാ​ട​ന, പൈ​തൃ​ക, സാം​സ്കാ​രി​ക, പ​രി​സ്ഥി​തി സൗ​ഹൃ​ദ സ്പെ​ഷൽ ടൂ​റി​സം സ​ർ​ക്യൂ​ട്ട് ആ​രം​ഭി​ക്ക​ണ​മെ​ന്നു ടി.​എ​ൻ.​ പ്ര​താ​പ​ൻ എം​പി ലോ​ക​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക​ത്തി​ലെ എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും പ്ര​വേ​ശ​ന ക​വാ​ടം ഒ​രു​ക്കി​യ തൃ​ശൂ​ർ ലോ​ക​പ്ര​ശ​സ്ത​മാ​യ ഹൈ​ന്ദ​വ – ക്രൈ​സ്ത​വ – ഇ​സ്ലാം മ​ത ദേ​വാ​ല​യ​ങ്ങ​ളു​ടെ നാ​ടാ​ണ്. ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, തൃ​ശൂ​ർ വ​ട​ക്കുന്നാ​ഥ ക്ഷേ​ത്രം, ഇ​രി​ങ്ങാല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്രം, ഇ​ന്ത്യ​യി​ലെ ആ​ദ്യ മ​സ്ജി​ദാ​യ ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദ്, ഇ​ന്ത്യ​യി​ലെ ആ​ദ്യ ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​മെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന പാ​ല​യൂ​ർ പ​ള്ളി, വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ​യും വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ​യും തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം, സി​ന​ഗോ​ഗു​ക​ൾ എ​ന്നി​ങ്ങ​നെ നി​ര​വ​ധി തീ​ർ​ത്ഥാ​ട​ന – ആ​രാ​ധ​നാ​ല​യ കേ​ന്ദ്ര​ങ്ങ​ൾ തൃ​ശൂ​രി​ലു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന ഉ​ത്സ​വ​ങ്ങ​ൾ ലോ​ക​പ്ര​ശ​സ്ത​മാ​ണ്. തൃ​ശൂ​ർ പൂ​രം കേ​ര​ള​ത്തി​ന്‍റെ അ​ട​യാ​ളം പോ​ലെ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ക്ഷേ​ത്ര വാ​ദ്യ​ക​ല​ക​ളു​ടെ​യും സാ​ഹി​ത്യ സം​ഗീ​ത അ​ക്കാ​ദ​മി​യു​ടെ​യും കേ​ന്ദ്ര ബി​ന്ദു​വും…

Read More

ഏറ്റവും വേഗത്തിൽ പാ​സ്പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​ൻ; സി​റ്റി പോ​ലീ​സി​ന് ഒ​ന്നാം സ്ഥാ​നം

തൃ​ശൂ​ർ: പാ​സ്പോ​ർ​ട്ട് വെ​രി​ഫി​ക്കേ​ഷ​ന് 2020 ഫെ​ബ്രു​വ​രി മാ​സ​ത്തെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം കേ​ര​ള​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന ജി​ല്ല എ​ന്ന ബ​ഹു​മ​തി തൃ​ശൂ​ർ സി​റ്റി പോ​ലീ​സി​ന് ല​ഭി​ച്ചു. ഒ​രു പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ അ​ന്വേ​ഷ​ണം ന​ട​ത്തി, റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് എ​ടു​ക്കു​ന്ന ശ​രാ​ശ​രി സ​മ​യം 24 മ​ണി​ക്കൂ​ർ മാ​ത്ര​മാ​ണ്. കേ​ര​ളാ പോ​ലീ​സി​നു വേ​ണ്ടി തൃ​ശൂ​ർ സി​റ്റി പോ​ലീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഇ​വി​ഐ​പി സോ​ഫ്റ്റ് വെ​യ​ർ സം​വി​ധാ​ന​വും മൊ​ബൈ​ൽ ആ​പ്പും വ​ഴി​യാ​ണ് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ർ​ക്ക് ത​ൽ​സ്ഥി​തി വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും ഇ​തി​ൽ സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്. പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് കേ​വ​ലം ഒ​രു ദി​വ​സം മാ​ത്രം മ​തി എ​ന്ന ല​ക്ഷ്യം നേ​ടി​യെ​ടു​ക്കാ​ൻ ആ​ത്മാ​ർ​ത്ഥ ശ്ര​മം ന​ട​ത്തി​യ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ. ആ​ദി​ത്യ അ​ഭി​ന​ന്ദി​ച്ചു. പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ളെ​ക്കു​റി​ച്ചു​ള്ള ത​ത്സ​മ​യ വി​വ​ര​ങ്ങ​ൾ…

Read More

ഇരിങ്ങാലക്കുടയിൽ രണ്ടുപേരെ വെട്ടുകയും വീട് ആക്രമിക്കുകയും ചെയ്തഗു​ണ്ടാ​സം​ഘം പി​ടി​യി​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട: യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും വീ​ടു​ത​ല്ലി ത​ക​ർ​ക്കു​ക​യും ചെ​യ്ത ഗു​ണ്ടാ​സം​ഘം മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പോ​ലീ​സ് പി​ടി​യി​ൽ. ഇ​ടു​ക്കി സ്വ​ദേ​ശി പ​ഞ്ഞി​ല​ണ്ടാ​കു​ഴി വീ​ട്ടി​ൽ ആ​ൽ​ബ​ർ​ട്ട് (22), മൂ​ർ​ക്ക​നാ​ട് സ്വ​ദേ​ശി ക​ര​ത്തു​പ​റ​ന്പി​ൽ വീ​ട്ടി​ൽ അ​നു​മോ​ദ് (19), അ​രി​പ്പാ​ലം സ്വ​ദേ​ശി ന​ടു​വ​ത്തു​പ​റ​ന്പി​ൽ വീ​ട്ടി​ൽ വി​നു സ​ന്തോ​ഷ് (23), അ​ടി​മാ​ലി സ്വ​ദേ​ശി മ​ഞ്ഞ​ലി​പ​ട​വി​ൽ വീ​ട്ടി​ൽ ആ​ശം​സ് (19) എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ മു​ന്പും പ​ല ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണ്. ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​മാ​ണ് ഇ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ തേ​ര​ർ​വാ​ഴ്ച ആ​രം​ഭി​ച്ച​ത്. രാ​ത്രി 8.30 ഓ​ടെ കാ​റി​ലെ​ത്തി​യെ നാ​ലം​ഗ​സം​ഘം എ​ട​ക്കു​ളം വ​ലി​യ​പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. വ​ടി​വാ​ള​ട​ക്ക​മു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ സം​ഘം വീ​ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ഇ​തി​നി​ട​യി​ൽ ര​ക്ഷ​പ്പെ​ടു​വാ​ൻ ക​ഴി​യാ​തി​രു​ന്ന കി​ഴു​ത്താ​ണി സ്വ​ദേ​ശി പു​ല്ലം​പ​റ​ന്പി​ൽ വീ​ട്ടി​ൽ ജി​ബി​ന് (26)…

Read More