തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി സ്പെ​ഷൽ ടൂ​റി​സം സ​ർ​ക്യൂ​ട്ട് ആ​രം​ഭി​ക്ക​ണമെന്ന് പ്ര​താ​പ​ൻ എംപി

ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി തീ​ർ​ഥാ​ട​ന, പൈ​തൃ​ക, സാം​സ്കാ​രി​ക, പ​രി​സ്ഥി​തി സൗ​ഹൃ​ദ സ്പെ​ഷൽ ടൂ​റി​സം സ​ർ​ക്യൂ​ട്ട് ആ​രം​ഭി​ക്ക​ണ​മെ​ന്നു ടി.​എ​ൻ.​ പ്ര​താ​പ​ൻ എം​പി ലോ​ക​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​ക​ത്തി​ലെ എ​ല്ലാ മ​ത​ങ്ങ​ൾ​ക്കും പ്ര​വേ​ശ​ന ക​വാ​ടം ഒ​രു​ക്കി​യ തൃ​ശൂ​ർ ലോ​ക​പ്ര​ശ​സ്ത​മാ​യ ഹൈ​ന്ദ​വ – ക്രൈ​സ്ത​വ – ഇ​സ്ലാം മ​ത ദേ​വാ​ല​യ​ങ്ങ​ളു​ടെ നാ​ടാ​ണ്.

ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, തൃ​ശൂ​ർ വ​ട​ക്കുന്നാ​ഥ ക്ഷേ​ത്രം, ഇ​രി​ങ്ങാല​ക്കു​ട കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്രം, ഇ​ന്ത്യ​യി​ലെ ആ​ദ്യ മ​സ്ജി​ദാ​യ ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദ്, ഇ​ന്ത്യ​യി​ലെ ആ​ദ്യ ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​മെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന പാ​ല​യൂ​ർ പ​ള്ളി, വി​ശു​ദ്ധ എ​വു​പ്രാ​സ്യ​മ്മ​യു​ടെ​യും വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ​യും തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം, സി​ന​ഗോ​ഗു​ക​ൾ എ​ന്നി​ങ്ങ​നെ നി​ര​വ​ധി തീ​ർ​ത്ഥാ​ട​ന – ആ​രാ​ധ​നാ​ല​യ കേ​ന്ദ്ര​ങ്ങ​ൾ തൃ​ശൂ​രി​ലു​ണ്ട്.

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന ഉ​ത്സ​വ​ങ്ങ​ൾ ലോ​ക​പ്ര​ശ​സ്ത​മാ​ണ്. തൃ​ശൂ​ർ പൂ​രം കേ​ര​ള​ത്തി​ന്‍റെ അ​ട​യാ​ളം പോ​ലെ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ക്ഷേ​ത്ര വാ​ദ്യ​ക​ല​ക​ളു​ടെ​യും സാ​ഹി​ത്യ സം​ഗീ​ത അ​ക്കാ​ദ​മി​യു​ടെ​യും കേ​ന്ദ്ര ബി​ന്ദു​വും ആ​സ്ഥാ​ന​വും തൃ​ശൂ​ർത​ന്നെ.

മ​നോ​ഹ​ര​മാ​യ ക​ട​ൽ തീ​ര​ങ്ങ​ൾ, ഉ​ൾ​നാ​ട​ൻ ജ​ലാ​ശ​യ​ങ്ങ​ൾ, വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ, പ്ര​സി​ദ്ധ​മാ​യ ഡാ​മു​ക​ൾ, ന​ദി​ക​ൾ, വ​ന​പ്ര​ദേ​ശ​ങ്ങ​ൾ, കോ​ൾ​നി​ല​ങ്ങ​ൾ ഉ​ൾ​പ്പ​ടെ പ്ര​കൃ​തിര​മ​ണീ​യവു​മാ​ണ് തൃ​ശൂ​ർ.

ഇ​തെ​ല്ലം ക​ണ​ക്കി​ലെ​ടു​ത്തു തൃ​ശൂ​ർ ആ​സ്ഥാ​ന​മാ​യി ഒ​രു തീ​ർ​ത്ഥാ​ട​ന- സാം​സ്കാ​രി​ക- പാ​ര​ന്പ​ര്യ- പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​ത്യേ​ക ടൂ​റി​സം സ​ർ​ക്യൂ​ട്ട് ആ​രം​ഭി​ക്കു​ന്ന​തി​നു കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു ടി.​എ​ൻ.​പ്ര​താ​പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment