സ്വന്തം ലേഖകന്‍ തൃശൂര്‍: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂരില്‍ ട്രെയിന്‍ തടഞ്ഞ് 198 യാത്രക്കാരെ ഐസൊലേഷൻ സെന്ററിലേക്കു മാറ്റി. അസമില്‍ നിന്നും കന്യാകുമാരിയിലേക്ക് പോയിരുന്ന ദിബ്രുഗഡ്- കന്യാകുമാരി വിവേക് എക്സ്പ്രസ് ട്രെയിനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പും പോലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് തൃശൂരില്‍ നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചത്. ട്രെയിനിലുണ്ടായിരുന്ന 198 യാത്രക്കാരെ നിരീക്ഷണത്തിനായി മുളങ്കുന്നത്തുകാവ് കിലയിയിൽ ഒരുക്കിയ ഐസൊലേഷന്‍ സെന്ററിലേക്ക് മാറ്റി. അഞ്ചുപേരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാക്കി. ഇന്നു പുലര്‍ച്ചെ വരെ നീണ്ട ട്രെയിനൊഴിപ്പിക്കല് നടപടിയില്‍ വനിതപോലീസുകാരടക്കം ഒട്ടേറെ പോലീസുകാരും പങ്കാളികളായി. കോയമ്പത്തൂരിലും പാലക്കാട്ടും ആളുകളെ ഇറക്കിയിരുന്നു. തൃശൂരില്‍ വെച്ച് ട്രെയിന്‍ പൂര്‍ണമായും ഒഴിപ്പിക്കുകയായിരുന്നു. തൃശൂരിലിറങ്ങേണ്ടവരും പിന്നീടങ്ങോട്ടുള്ള സ്റ്റേഷനുകളില്‍ ഇറങ്ങേണ്ടവരും ട്രെയിനിലുണ്ടായിരുന്നു. പോലീസിന്റെ മൂന്ന് വലിയ വണ്ടികളും മൂന്ന് കെഎസ്ആര്‍ടിസി ബസുകളും ആരോഗ്യവകുപ്പിന്റെ ആറ് ആംബുലന്‍സുകളും യാത്രക്കാരെ കൊണ്ടുപോകാനായി ഉണ്ടായിരുന്നു. കെഎസ്ആര്‍ടിസി ബസ്…
Read MoreCategory: Thrissur
വ്യാജ ചികിത്സയിൽ അറസ്റ്റിലായ മോഹൻ വൈദ്യർ ജയിലിൽ കോവിഡ് നിരീക്ഷണത്തിൽ; ഇന്ന് ആരോഗ്യവകുപ്പിന്റെ പരിശോധ ; ജയില്‍ മാറ്റാന്‍ സാധ്യത
തൃശൂര്‍: കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന വ്യാജ വൈദ്യന് മോഹനന് വൈദ്യരെ ഇന്ന് ആരോഗ്യവകുപ്പ് ജയിലിലെത്തി പരിശോധിക്കും. കോവിഡ് നിരീക്ഷണത്തില്‍ വിയ്യൂര്‍ ജയിലില്‍ കഴിയാന്‍ തടവുകാരെ അനുവദിക്കില്ല. അതിനാല്‍ വൈദ്യരെ പരിശോധിച്ച് ആലുവയിലേക്ക് മാറ്റുമെന്നാണ് സൂചന. വിയ്യൂര്‍ ജയിലില്‍ നിരീക്ഷണത്തില്‍ തുടരുന്ന ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പോലീസിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിക്കുമ്പോഴായിരുന്നു ഇയാള്‍ കോവിഡ് 19 നിരീക്ഷണത്തിലാണെന്ന ജയില്‍ ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചത്. ഇതനുസരിച്ച് കസ്റ്റഡി അപേക്ഷ കോടതി കോടതി തള്ളി. മോഹനന് വൈദ്യര്‍ക്കൊപ്പം പാര്‍പ്പിച്ചിരുന്ന തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു ഈ സാഹചര്യത്തിലാണ് മോഹനന് വൈദ്യരെ വിശദമായി പരിശോധിച്ച് കോവിഡ് നിരീക്ഷണത്തിലാണെങ്കില്‍ ആലുവയിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നത്. ഇക്കഴിഞ്ഞ 19നാണ് വ്യാജ ചികില്‍സ നടത്തിയ കേസില്‍ മോഹനന് വൈദ്യരെ പട്ടിക്കാട് ആയുര്‍വേദ റിസോര്‍ട്ടില്‍ ചികില്സിക്കുന്നതിനിടയില് പീച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ഡിഎംഒയുടെ റിപ്പോര്‍ട്ട് പ്രകാരമാണ്…
Read Moreവീട്ടിലിക്കാൻ മടിച്ചു വാഹനങ്ങളിൽ പായുന്നവരെ കുടുക്കാൻ തൃശൂരില്‍ ആകാശ പരിശോധനയുമായി പോലീസ്
സ്വന്തം ലേഖകന്‍ തൃശൂര്‍: വീട്ടിലിരിക്കാന്‍ മടിച്ചു വാഹനങ്ങളില്‍ പരക്കംപായുന്നവര്ക്ക് പോലീസിന്റെ പിടി ആകാശത്തുനിന്നും. ഇക്കൂട്ടരെ പിടികൂടാന്‍ സംസ്ഥാനത്ത് ആദ്യമായി പോലീസ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ബാരിക്കേഡ് സ്ഥാപിച്ചുള്ള വാഹന പരിശോധനകള്‍ക്കു പുറമേയാണ് കാമറ ഘടിപ്പിച്ച ഡ്രോണ്‍ ഉപയോഗിക്കുന്നത്. എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിലാണു പരിശോധന. ആറു കിലോമീറ്റര്‍ വരെ അകലെയുള്ള വിശേഷങ്ങള്‍ കാമറയില്‍ വ്യക്തമായി കാണാം. നിരോധനാജ്ഞ ലംഘിച്ച് റോഡുകളില്‍ ആളുകള്‍ കൂട്ടംകൂടി നില്ക്കുന്നുണ്ടോ, കൂടുതല്‍ വാഹനങ്ങള്‍ വരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം ആകാശത്തുനിന്ന് കണ്ടെത്താനാകും. വിലക്കുകളും നിരോധനാജ്ഞയും ലംഘിച്ച് ഇന്നും തൃശൂര്‍ നഗരത്തില്‍ വാഹനങ്ങളുമായി ഇറങ്ങിയവര്ക്കെതിരേ പോലീസ് നടപടി. മതിയായ കാരണങ്ങള്‍ ബോധിപ്പിക്കാതെ എത്തിയവര്‍ക്കെതിരേ കേസെടുത്തു. അവശ്യ സര്‍വീസുകള്‍ക്കായി പോകുന്നവര്‍ക്കും അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്കും മാത്രമാണ് അനുമതി. തിരിച്ചറിയല്‍ രേഖയും സത്യവാങ്മൂലവും ഹാജരാക്കിയവര്‍ക്കു മാത്രമാണ് യാത്രാനുമതി നല്‍കിയത്. കോവിഡ് 19…
Read Moreപച്ചക്കറി ഇനങ്ങൾക്കു വില കത്തിക്കയറുന്നു! പയറിന് നൂറു രൂപ, തക്കാളി കിട്ടാനില്ല; മത്സ്യത്തിനും കോഴിക്കും വില കൂടുന്നു
തൃശൂർ: പച്ചക്കറി ഇനങ്ങൾക്കു വില കത്തിക്കയറുന്നു. നാടൻപയറിനു കിലോയ്ക്കു നൂറുരൂപയായി. തക്കാളിക്കും കാരറ്റിനും കിലോയ്ക്ക് 80 രൂപ. തക്കാളിയും കാരറ്റും മിക്കയിടത്തും സ്റ്റോക്കില്ല. വെണ്ടയ്ക്കയ്ക്ക് 20 രൂപതന്നെ. നേന്ത്രക്കായ വില 20 രൂപയിൽനിന്നു 30 രൂപയായി. തൃശൂർ ശക്തൻ തന്പുരാൻ നഗർ പച്ചക്കറി മാർക്കറ്റിൽ പച്ചക്കറികളുമായി ലോറികൾ എത്താത്തതുമൂലം മിക്ക മൊത്തവ്യാപാരശാലകളും കാലിയാണ്. മത്സ്യബന്ധനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ സ്വദേശി മത്സ്യങ്ങൾക്കു ക്ഷാമമാണ്. ഇതരസംസ്ഥാനങ്ങളിൽനിന്ന്, പ്രത്യേകിച്ച് മംഗലാപുരം അടക്കമുള്ള സ്ഥലങ്ങളിൽനിന്നു മീൻലോറികൾ എത്തില്ലെന്നാണ് വിവരം. ഇതോടെ മീനിനും വില വർധിക്കും. തമിഴ്നാട് വിലക്ക് ഏർപ്പെടുത്തിയതിനാൽ ഇറച്ചിക്കോഴി ലോറികളുടെ വരവും നിലച്ചു. ഇതോടെ ഇറച്ചിക്കോഴിക്കും വില കൂടി. പക്ഷിപ്പനി ഭീതിയിൽ 25 രൂപവരെ കുറഞ്ഞ ഇറച്ചിക്കോഴിക്ക് ഇന്നലെ 70-77 രൂപയായി.
Read Moreതലമുകളിൽ അപകടം; ഫിഷ്ലാൻഡിംഗ് സെന്റർ തകർച്ചാഭീഷണിയിൽ
ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിലെ ഫിഷ്ലാൻഡിംഗ് സെന്റർ തകർച്ചയുടെ വക്കിൽ. എംപി ഫണ്ട് ഉപയോഗിച്ച് 20 വർഷം മുന്‍പ് നിർമിച്ച ബ്ലാങ്ങാട് ബീച്ചിലെ പഴയ ഫിഷ്ലാൻഡ് സെന്ററാണ് ഭീഷണിയിൽ നിൽക്കുന്നത്. ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾക്കും വിശ്രമത്തിനും മത്സ്യകച്ചവടത്തിനും എത്തുന്നവർക്ക് ഭീഷണിയാണ് പഴയ ലാൻഡ് എന്ന് തീരവാസികൾ പറയുന്നു. ഫിഷ്ലാൻഡിംഗ് സെന്ററിന്റെ വാർപ്പിൽനിന്നും തൂണുകളിലും നിന്ന് കോണ്‍ക്രീറ്റ് അടർന്നുവീഴുകയാണ്. പ്രധാന വാർപ്പ് ഭാഗവും അപകടസ്ഥിതിയിലാണ്. മേൽക്കൂരക്കും തൂണുകൾക്കും ബലക്ഷയം വന്നതോടെ ഏതു സമയത്തും വീഴാവുന്ന അവസ്ഥയിലാണ്. കെട്ടിടത്തിന്റെ മുകളിൽ വീഴുന്ന വെള്ളം മുഴുവനായി ഒഴുകിപ്പോകാത്തതാണ് തകർച്ചക്ക് കാരണമെന്ന് തൊഴിലാളികൾ പറയുന്നു. അപകടസ്ഥിതിയിലായ ഫിഷ്ലാൻഡിംഗ് സെന്റർ പൊളിച്ചുനീക്കി ആധുനികരീതിയിലുള്ള സെന്റർ നിർമിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
Read Moreഐ, എ ഗ്രൂപ്പുകൾക്കായി തൃശൂരിന് രണ്ട് അധ്യക്ഷർ; പ്രസിഡന്റിനെ വാഴിക്കാതെ എഐസിസി
പ്രത്യേക ലേഖകൻ തൃശൂർ: ഒരു വർഷത്തോളമായി നാഥനില്ലാക്കളരിയായ തൃശൂർ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് ഇനി രണ്ടു പ്രസിഡന്റുമാർ. കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പ്രസിഡന്റുമായ ഒ. അബ്ദുറഹ്മാൻകുട്ടിയും കെപിസിസി വൈസ് പ്രസിഡന്റ് പദ്മജ വേണുഗോപാലുമാണ് പ്രസിഡന്റുമാരാകുന്നത്. അബ്ദുറഹ്മാൻ കുട്ടി എ ഗ്രൂപ്പു നേതാവും പത്മജ ഐ ഗ്രൂപ്പു നേതാവുമാണ്. പൊതുസമ്മതനായ ഒരു ജില്ലാ പ്രസിഡന്റിനെ കണ്ടെത്തി നിയമിക്കാൻ കെപിസിസിയും എഐസിസിയും പരാജയപ്പെട്ടു. ജില്ലയിലെ എല്ലാ ഗ്രൂപ്പുകളും ജില്ലാ പ്രസിഡന്റു സ്ഥാനത്തേക്ക് മുൻ എംഎൽഎ എം.പി. വിൻസെന്റിന്റെ പേരു നിർദേശിച്ച് രണ്ടുമാസമായി കാത്തിരിക്കുകയായിരുന്നു. എല്ലാം അട്ടിമറിച്ചുകൊണ്ടാണ് എഐസിസി തൃശൂരിനെ വീണ്ടും നാഥനില്ലാക്കളരിയാക്കിയത്. രണ്ടുപേർക്കും താത്കാലിക ചുമതലയാണു നൽകിയത്. സ്ഥിരം സംവിധാനം ഒരുക്കില്ല. പാർട്ടിയേയും നേതാക്കളേയും പ്രവർത്തകരേയും കോർത്തിണക്കി പാർട്ടിയെ മുന്നോട്ടുനയിക്കാൻ ശേഷിയുള്ളവരെ പ്രസിഡന്റായി വാഴിക്കേണ്ടതില്ലെന്ന നിലപാടിലാണ് എഐസിസി. പ്രസിഡന്റായി നിയമിതരായ ഇരുവരും കെപിസിസി ഭാരവാഹികളാണ്. കെപിസിസിയിലെ ചുമതല…
Read Moreകച്ചവടമില്ല, എന്നാപിന്നെ കടയടച്ചു പോയാലോ? ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കട അടച്ചിട്ടാൽ…
തൃശൂർ: കച്ചോടമില്ല, എന്നാപിന്നെ കടയടച്ചു പോയാലോ?. ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ അടച്ചിട്ടാൽ കേസെടുക്കുമെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ. ഇന്നു രാവിലെ തൃശൂർ ശക്തൻ മാർക്കറ്റിൽ മാർക്കറ്റിൽ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരോടാണ് വാങ്ങാൻ ആളില്ലാത്തതിനാൽ ഉച്ചയ്ക്കു കടയടച്ചു പോകുമെന്ന് ചില കടയുമടകൾ പറഞ്ഞത്. ഉടനേ മറുപടിയും കിട്ടി: കടയടച്ചിട്ടാൽ കേസെടുക്കും. ഭക്ഷ്യ വസ്തുക്കളും നിത്യോപയോഗ സാധനങ്ങളും സ്റ്റോക്കുണ്ടോ, വില വർധിപ്പിക്കാതെ കച്ചവട സ്ഥാപനങ്ങൾ തുറന്നിട്ടില്ലേ തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാനാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്.
Read Moreപുറത്ത് മറ്റെവിടെയും പോയിട്ടില്ല! രോഗബാധ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരം; യുവതി വന്ന വിമാനത്തിലെ 11 പേർ നിരീക്ഷണത്തിൽ
സ്വന്തം ലേഖകൻ തൃശൂർ: പുതുതായി രോഗബാധ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരം. ഫ്രാൻസിൽനിന്നു വന്ന യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യുവതിയുടെ ഭർത്താവും വീട്ടുകാരും നിരീക്ഷണത്തിലാണ്. യുവതി കൂടുതൽപേരുമായി ഇടപഴകിയിട്ടില്ലെന്നതിനാൽ ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഫ്രാൻസിൽനിന്നു ഭർത്താവുമൊത്ത് ഇവർ ഈ മാസം 17നാണ് തൃശൂരിലെത്തിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ഇവർക്ക് പനിവരികയും തുടർന്ന് കോവിഡ് രോഗബാധ സ്ഥിരീകരിക്കാൻ ലാബ് ടെസ്റ്റ് നടത്തിയപ്പോൾ ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഇവർ ഹൗസ് ക്വാറന്റൈനിൽ വീടിന്റെ മുകൾ നിലയിൽ കഴിയുകയായിരുന്നു. വീട്ടിലെ മറ്റുള്ളവരുമായി ഇവർ കാര്യമായി ഇടപഴകിയിരുന്നില്ല. പ്രായമായവരും വീട്ടിലുണ്ട്. എങ്കിലും ഇവരെല്ലാം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വീട്ടുകാർ അടുത്തിടെ സന്ദർശിച്ച മൂന്നു സ്ഥാപനങ്ങൾ കണ്ടെത്തി ആരോഗ്യവകുപ്പ് ഇത് അടപ്പിച്ചിട്ടുണ്ട്. ദന്പതികൾ പുറത്ത് മറ്റെവിടെയും പോയിട്ടില്ലെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ രോഗബാധിതയുടെ റൂട്ട് മാപ്പ് തയ്യാറാക്കാൻ വലിയ ബുദ്ധിമുട്ടില്ലെന്നാണ് സൂചന. യുവതി വന്ന…
Read Moreകൊറോണ മുഴക്കുന്നത് പരമ്പരാഗത തൊഴിൽ മേഖലയായ കള്ളിന്റെ മരണമണി
എം.വി. വസന്ത് തൃശുർ: കൊറോണ നിയന്ത്രണത്തിൽ തെന്നി വീണ് കള്ളുവ്യവസായം. പരന്പരാഗത തൊഴിൽ മേഖലയുടെ നിർണായക ദിനങ്ങളാണ് കടന്നു പോകന്നത്. ബാറുകൾക്ക് നിയന്ത്രണം വന്നതോടെ കള്ളുഷാപ്പ് നിയന്ത്രണ തീരുമാനവും ഉടൻ ഉണ്ടാകും. പത്തു വർഷക്കാലത്തെ അപചയത്തിനു ശേഷം കഴിഞ്ഞ രണ്ടു വർഷമായി ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലായിരുന്നു കള്ളുവ്യവസായം. കൊറോണ നിയന്ത്രണം താത്കാലികമായി മാത്രമല്ല പരന്പരാഗത കള്ളുവ്യവസായത്തെ പൂർണമായും ഇല്ലാതാക്കും എന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ബാറുകൾ അടച്ചതുപോലെ കൊറോണ വൈറസുകളുടെ സാമുഹ്യ വ്യാപനം തടയാൻ കള്ളുഷാപ്പുകളും പൂട്ടിയിടേണ്ടത് അത്യാവശ്യമാണ്. മറ്റു വ്യവസായങ്ങൾ പോലെയല്ല കള്ളുളുവ്യവസായം. കണ്ണിയൊന്നു വിട്ടു പോയാൽ വ്യവസായം പാടെ തകരും. തെങ്ങുക കർഷകർ മുതൽ ഷാപ്പിലെ വില്പനവരെ നീണ്ടു നിൽക്കുന്ന ശൃംഖലയാണത്. ഉത്പാദന പ്രക്രിയയാണ് പ്രധാന ഘടകം. തെങ്ങിൽ നിന്നും പ്രകൃത്യാ കിട്ടുന്ന ലഹരിപാനീയമാണ് കള്ള്. ഒരു ദിവസമെന്ന സമയപരിധി കഴിഞ്ഞാൽ ഇത് ഉപയോഗിക്കാൻ കഴിയില്ല. ദിവസച്ചെത്ത്…
Read Moreകോവിഡ് 19; സംസ്ഥാനത്ത് ഏറ്റവുമധികം പേർ നിരീക്ഷണത്തിലുള്ളത് തൃശൂരിൽ
തൃശൂർ: സംസ്ഥാനത്ത് കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഏറ്റവും കൂടുതൽ പേരുള്ളത് തൃശൂരിൽ. ഇന്നലെ 8,792 പേരാണ് തൃശൂരിൽ കോവിഡ് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച ഇത് 6,815 പേരായിരുന്നു. ഒറ്റ ദിവസം കൊണ്ട് 1,977 പേരാണ് നിരീക്ഷണത്തിലായത്. ആരോഗ്യവകുപ്പ് കർശന നടപടികളുമായി മുന്നോട്ടുപോകുന്നതിനാലാണ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർധിച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. കൂടുതൽ പേർ നിരീക്ഷണത്തിൽ വരുന്പോൾ രോഗം പടരാനുള്ള സാധ്യത കുറയുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ജില്ലയിൽ ഇന്നലെ വീടുകളിൽ 8,752 പേരും ആശുപത്രികളിൽ 40 പേരുമാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ 19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുപേരെ വിടുതൽ ചെയ്തു. 32 സാന്പിളുകൾ കൂടി ഇന്നലെ പരിശോധനയ്ക്ക് അയച്ചു. ലഭിച്ച 40 സാന്പിളുകളുടെ ഫലം നെഗറ്റീവാണ്. പരിശോധനയ്ക്ക് അയച്ച 419 സാന്പിളുകളിൽ 394 എണ്ണത്തിന്റെയും ഫലം ലഭിച്ചു. 25 പേരുടെ പരിശോധന ഫലമാണ് ലഭിക്കാനുളളത്. തൃശൂരിലാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ്…
Read More