ചാലക്കുടി: നോർത്ത് ജംഗ്ഷനിൽ നിലവിലുണ്ടായിരുന്ന ബസ് ഷെൽട്ടർ പൊളിച്ചുമാറ്റിയ സ്ഥാനത്ത് ഡിവൈഎഫ്ഐ താൽക്കാലിക ബസ് ഷെൽട്ടർ നിർമിച്ച് കൊടികൾ നാട്ടി. “ദിസ് സൈറ്റ് ഫോർ ബസ് ഷെൽട്ടർ ഡിവൈഎഫ്ഐ’ എന്ന ബോർഡും കൊടികളും ഇവിടെ സ്ഥാപിച്ചിരിക്കുകയാണ്. ഇവിടെ ബസ് ഷെൽട്ടർ ചാലക്കുടി സർവീസ് സഹകരണ ബാങ്കിന്റെ ധനസഹായത്തോടെ ആധുനിക രീതിയിൽ പണിയാൻ നഗരസഭയോഗം തീരുമാനിച്ചതായിരുന്നു. ഇതിനു പിന്നാലെയാണ് രാത്രിയുടെ മറവിൽ ബസ് ഷെൽട്ടർ പൊളിച്ച് അൽപ്പം അകലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ സമീപത്ത് പുതിയ ബസ് ഷെൽട്ടർ ഉയർന്നത്. ഇത് വിവാദമായതോടെ നഗരസഭ ഭരണം നടത്തുന്ന ഇടതുമുന്നണി സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്ന് നേരത്തെയുണ്ടായിരുന്ന ബസ് ഷെൽട്ടർ പുനസ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രി പുതുതായി നിർമിച്ച ബസ് ഷെൽട്ടർ ഡിവൈഎഫ്ഐക്കാർ പൊളിച്ചുമാറ്റുകയും ചെയ്തു. നിലവിലുള്ള ബസ് ഷെൽട്ടർ ഇതിനു സമീപത്തുള്ള സ്ഥലത്തിന്റെ മുൻവശത്ത് പണിയാൻ പാടില്ലെന്ന് കാണിച്ച്…
Read MoreCategory: Thrissur
ഡോക്ടറെ പൂട്ടിയിട്ട് പുറത്ത് ഡോ. കോവിഡ് എന്നെഴുതിവച്ച ഫ്ളാറ്റുടമകൾ അറസ്റ്റിൽ; തൃശൂരിലെ പൂട്ടിയിടീലിന് പിന്നിലെ സത്യം ഇങ്ങനെ…
തൃശൂർ: കോവിഡ് വൈറസ് ബാധിച്ചെന്നു സംശയിച്ച് ഡോക്ടറെ ഫ്ളാറ്റിൽ പൂട്ടിയിട്ടു. സംഭവത്തിൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂർ മുണ്ടുപാലത്തെ ഫ്ളാറ്റിലാണു ഡോക്ടറെ പൂട്ടിയിട്ടത്. സൗദിയിലുള്ള ഡോക്ടറായ മകനെ സന്ദർശിച്ച് മടങ്ങിയെത്തിയ ഡോക്ടറെയാണു ഫ്ളാറ്റിലെ താമസക്കാരുടെ അസോസിയേഷൻ ഭാരവാഹികൾ ചേർന്ന് പൂട്ടിയിട്ടത്. ഡോക്ടർക്കു കോവിഡ് ബാധിച്ചിട്ടുണ്ടെന്നു സംശയിച്ച അവർ പൂട്ടിയിട്ട മുറിക്കു മുന്നിൽ ഡോ. കോവിഡ് എന്ന് എഴുതിവയ്ക്കുകയും ചെയ്തു. ഫ്ളാറ്റിലെ മറ്റു താമസക്കാർ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നു ഡോക്ടർ പോലീസിൽ ഫോണിലൂടെ പരാതിപ്പെട്ടു. ഇതോടെ പോലീസ് സ്ഥലത്തെത്തി ഫ്ളാറ്റ് തുറന്ന് ഡോക്ടറേയും ഭാര്യയേയും മോചിപ്പിച്ചു. ഇരുവർക്കും കൊറോണ വൈറസ് ബാധയുടെ ലക്ഷണമില്ലെന്നാണു റിപ്പോർട്ട്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫ്ളാറ്റിലെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ അറസ്റ്റു ചെയ്ത് സ്വന്തം ജാമ്യത്തിൽ വിട്ടു.
Read More“ഭാഗ്യ’ത്തെയും വിടാതെ കൊറോണ; സർക്കാരിനും ഏജന്റുമാർക്കും നഷ്ടക്കച്ചവടം
ഫ്രാങ്കോ ലൂയിസ് തൃശൂർ: കൊറോണക്കാലത്തെ ഭാഗ്യക്കുറി സർക്കാരിനും ഭാഗ്യക്കുറി വിൽപ്പനക്കാർക്കും ഒരുപോലെ ചതിക്കെണിയായി. കഴിഞ്ഞ ദിവസം നാലു ലക്ഷത്തോളം ടിക്കറ്റുകളാണു വിറ്റഴിക്കാനാകാതെ ബാക്കിവന്നത്. ഇത്രയും ടിക്കറ്റിന്റെ 28 ശതമാനം നിരക്കിലുള്ള ജിഎസ്ടി അടയ്ക്കേണ്ടതായും വന്നു. സംസ്ഥാന സർക്കാരിന്റെ ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ലോട്ടറി ടിക്കറ്റുകൾ കേരള സ്റ്റേറ്റ് ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് വഴിയാണ് ഏജന്റുമാർക്കു വിൽക്കുന്നത്. അച്ചടിച്ച ടിക്കറ്റു മുഴുവൻ ലോട്ടറി ടിക്കറ്റ് ഏജന്റുമാരുടെ ഈ ക്ഷേമനിധി ബോർഡിനു കൈമാറിയതോടെ കേന്ദ്ര സർക്കാരിന് 28 ശതമാനം ജിഎസ്ടി അടയ്ക്കണം. 40 രൂപ വിലയുള്ള ടിക്കറ്റിനു 11.20 രൂപയാണു ജിഎസ്ടി. ഇതിന്റെ പകുതിയായ 5.60 രൂപ സംസ്ഥാന സർക്കാരിനു വിഹിതമായി തിരിച്ചു ലഭിക്കും. നാലു ലക്ഷം ടിക്കറ്റ് വിറ്റുപോകാതെ കെട്ടിക്കിടന്നതോടെ ഒറ്റയടിക്ക് ജിഎസ്ടി ഇനത്തിൽ 40 ലക്ഷം രൂപയുടെ നഷ്ടമാണ് ബോർഡിനുണ്ടായത്. ഭാഗ്യക്കുറി…
Read Moreഅമിത വേഗം ആപത്തുമാത്രമല്ല, ധനനഷ്ടവും സംഭവിക്കാം; ആധുനിക കാമറകളുമായി തൃശൂർ നഗരം
തൃശൂർ: നഗരം കാമറ വലയത്താൽ സുരക്ഷിതമാകും. 150 കിലോമീറ്റർ വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളും നന്പർ പ്ലേറ്റുകളും വരെ വ്യക്തമാകുന്ന 13 റിവോൾവിംഗ് കാമറകളും 178 സിസിടിവി കാമറകളും ഉൾപ്പെടെ 191 കാമറകളാണ് ആദ്യ ഘട്ടത്തിൽ സ്ഥാപിക്കുക. 5.20 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കേന്ദ്ര പൊതു മേഖല സ്ഥാപനമായ പാലക്കാട് ഐടിഐ കന്പനി മൂന്ന് മാസ കാലയളവിനുള്ളിൽ ഈ പദ്ധതി പൂർത്തീകരിക്കും. കാമറക്കണ്ണുകൾ തുറക്കുന്നതോടെ കോർപറേഷൻ പരിധിയിൽ സ്ത്രീകൾക്കു നേരെയുള്ള അക്രമങ്ങൾ, മോഷണങ്ങൾ, വാഹനങ്ങൾ ഇടിച്ചിട്ടു നിർത്താതെ പോകുന്ന സംഭവങ്ങൾ, അക്രമസംഭവങ്ങൾ തുടങ്ങിയവയ്ക്ക് അറുതി വരുമെന്നാണ് പ്രതീക്ഷ പ്രധാന കവലകളിലാണ് 360 ഡിഗ്രി ചിത്രീകരണ സൗകര്യമുള്ള 13 പാൻ ടിൽറ്റ് സൂം റിവോൾവിംഗ് കാമറകൾ സ്ഥാപിക്കുക. ഓട്ടോമാറ്റിക് നന്പർ പ്ലേറ്റ് റീഡിംഗ് സുരക്ഷ സംവിധാനമാണിതിന്റെ പ്രത്യേകത. ഇതിലൂടെ രാത്രിയിലും പകലും രജിസ്ട്രേഷൻ നന്പറുകൾ തിരിച്ചറിയാൻ സാധിക്കും.…
Read Moreകൊവിഡ് പ്രതിരോധം; ഭീതിക്കിടയിലും പ്രവാസികൾ ഒരുക്കിയ ഹ്രസ്വചിത്രം കാണേണ്ടതാണ്…
തൃശൂർ: കോവിഡ് ഭീതിയിൽ ലോകം മുഴുവൻ കഴിയുന്നതിനിടയിലും കോവിഡ് ബോധവത്കരണത്തിനായി പ്രവാസി മലയാളികൾ ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ദേയം. ലോകം കൊറോണ ഭീഷണി നേരിടുന്ന പശ്ചാതലത്തിൽ ഭീതിയല്ല വേണ്ടത് മുൻ കരുതലാണ് എന്ന സന്ദേശത്തിൽ കൾച്ചറൽ ഫോറം മീഡിയ വിംഗ് പുറത്തിറക്കിയ ’ കോവിഡ് 19, ബി കോഷ്യസ്, ഡോന്റ് പാനിക് ’ എന്ന കൊച്ചു ചിത്രം നിരവധി പേർ ഇതിനകം കണ്ടു കഴിഞ്ഞു. ചിത്രം പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിനാളുകളാണ് യൂട്യൂബിൽ ഫിലിം കണ്ടത്. മലയാളത്തിലുള്ള ഫീച്ചർ ഫിലിമിന് ഇംഗ്ലീഷ് സബ്ടൈറ്റിലുമുണ്ട്. കൊറോണ ഭീതി ആളുകളിൽ നിലനിൽക്കുന്ന ഘട്ടത്തിൽ തന്നെ ലളിതവും വ്യക്തവുമായി ബോധവത്കരണവും ഭയപ്പെടേണ്ടതില്ലെന്ന സന്ദേശവും സാമൂഹിക പ്രതിബദ്ധതയും കാണിക്കുന്നതാണ് ചിത്രം. റഹീപ് മീഡിയയുമായി സഹകരിച്ച് നിർമിച്ച ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത് കൾച്ചറൽ ഫോറം മീഡിയ ഗ്രൂപ്പ് അംഗം ഷാനു തേഞ്ഞിപ്പലവും സഹ സംവിധാനം ഫൗസിയ ജൗഹറും…
Read Moreഇതില്ലാതെ ഞങ്ങൾക്കെന്താഘോഷം; എന്ത് കൊറോണ ആയാലും പോലീസിന് പ്രധാനം പണപ്പിരിവ് തന്നെ
തൃശൂർ: കൊറോണക്കാലത്ത് പാലിക്കേണ്ട നിർദ്ദേശങ്ങൾ പാലിക്കാതെ വാഹനം തടഞ്ഞുനിർത്തിയുള്ള പോലീസിന്റെ പണപ്പിരിവ് നഗരത്തിലും സജീവം. വാഹനങ്ങൾ പരിശോധിക്കുന്പോൾ അടുത്തുപോയി രേഖകളും മറ്റും പരിശോധിക്കണമെന്ന ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം ലംഘിച്ചാണ് നഗരത്തിൽ പോലീസ് വാഹന പരിശോധന നടത്തുന്നതു തന്നെ. പല പോലീസുകാർക്കും മാസ്ക് പോലുമില്ലാതെയാണ് വാഹനങ്ങൾ തടഞ്ഞു നിർത്തി പോലീസ് ജീപ്പിനു മുന്നിൽ രശീത് എഴുതാൻ മാത്രം നിൽക്കുന്ന എസ്ഐയുടെ അടുത്തേക്ക് ആളുകളെ പറഞ്ഞു വിടുന്നത്. ഇങ്ങനെ പലവിധത്തിലുള്ള ആളുകൾ എത്തി വാഹനത്തിൽ പിടിച്ചും കൂട്ടം കൂടിയുമൊക്കെ നിൽക്കുന്പോൾ അവരിൽ ആർക്കെങ്കിലും കൊറോണ ബാധിതരുണ്ടെന്നോ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ടവർ ഉണ്ടെന്നോ പോലും ആർക്കും തിരിച്ചറിയാാകില്ല. ഒരു ഭാഗത്ത് കൊറോണയെ എങ്ങനെ നിയന്ത്രിക്കണമെന്ന് പോലീസ് തന്നെ പ്രചരണം നടത്തുന്പോൾ മറുവശത്ത് പോലീസ് തന്നെ അത് ലംഘിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വാഹനത്തിനടുത്തു പോയി രേഖകൾ പരിശോധിക്കാതെ…
Read Moreകൊറോണ സംശയം: ഡോക്ടറുടെ മാതാപിതാക്കളെ ഫ്ളാറ്റിൽ പൂട്ടിയിട്ടു; തൃശൂരിൽ നിന്നും വരുന്ന ഞെട്ടിക്കുന്ന സംഭവ കഥയിങ്ങനെ…
തൃശൂർ: കൊറോണ വൈറസ് ബാധ സംശയിച്ചു ഡോക്ടറുടെ മാതാപിതാക്കളെ ഫ്ളാറ്റിനുള്ളിൽ പൂട്ടിയിട്ടു. തൃശൂർ മുണ്ടുപാലത്താണു സംഭവം. പ്രാഥമിക പരിശോധനയിൽ ഇവർക്കു കൊറോണ ഇല്ലെന്നു സ്ഥിരീകരിച്ചു. റസിഡൻസ് അസോസിയേഷൻ ഭാരവാഹികളാണു കോവിഡ്-19 ബാധയുണ്ടെന്നാരോപിച്ചു വയോധികരായ രണ്ടുപേരെ ഫ്ളാറ്റിനുള്ളിൽ പൂട്ടിയിട്ടത്. ഫ്ളാറ്റിന്റെ വാതിലിൽ കൊറോണയെന്ന ബോർഡ് വയ്ക്കുകയും ചെയ്തു. സൗദിയിൽ ഡോക്ടറായ മകനെ സന്ദർശിച്ചു നാട്ടിലെത്തിയതായിരുന്നു ദന്പതികൾ. മുറിക്കുള്ളിൽ കുടുങ്ങിയ ഇവർ ഫോണിൽ വിളിച്ചറിയച്ചതിനെത്തുടർന്നു പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഫ്ളാറ്റ് അസോസിയേഷൻ ഭാരവാഹികളെ അറസ്റ്റ് ചെയ്തു. അതേസമയം, ഡോക്ടറെ പൂട്ടിയിട്ടുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും ഡോക്ടറുടെ മാതാപിതാക്കളെയാണു പൂട്ടിയിട്ടതെന്നും തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ്ഐ പി.പി. ജോയ് പറഞ്ഞു. തെറ്റായ വാർത്ത പ്രചരിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ ഭാരവാഹികൾക്കെതിരേ കേസെടുത്തിരിക്കുന്നത്.
Read Moreകുട്ടികൾ മനസിലാക്കട്ടെ കോവിഡെന്ന കൊറോണയെ; കൊറോണ വൈറസിനെക്കുറിച്ച് കോമിക് പുസ്തകം തയാർ
സ്വന്തം ലേഖകൻ തൃശൂർ: ലോകം മുഴുവൻ കോവിഡിനെക്കുറിച്ചും കൊറോണയെക്കുറിച്ചും ചർച്ചചെയ്യുന്പോൾ ഇതു കുട്ടികൾക്കു മനസിലാക്കാനും അതിനെ പ്രതിരോധിക്കാനുമൊക്കെയുള്ള വിവരങ്ങളടങ്ങിയ കോമിക് പുസ്തകം ഒരുങ്ങി. ഇംഗ്ലീഷിലാണ് പുസ്തകം. കിഡ്സ്, വായു ആൻഡ് കൊറോണ എന്നാണ് വർണചിത്രങ്ങളടങ്ങിയ കോമിക് പുസ്തകത്തിന്റെ പേര്. ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്യൂണിറ്റി മെഡിസിൻ ആൻഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ എൻവയണ്മെന്റ് ഹെൽത്ത് അഡീഷണൽ പ്രഫസറായ ഡോ.രവീന്ദ്ര ഖൈവാൾ, അസോസിയേറ്റ് പ്രഫസറും ചെയർപേഴ്സണുമായ ഡോ.സുമൻ മോർ എന്നിവരാണ് കുട്ടികൾക്കായി ഇത്തരമൊരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്റെ പിന്നിലെ ആശയം സാധ്യമാക്കിയത്. വാട്സാപ്പിൽ പുസ്തകത്തിന്റെ പൂർണരൂപം പ്രചരിക്കുന്നുണ്ട്. ടിവി ചാനലിൽ കൊറോണ വൈറസിനെക്കുറിച്ച് വാർത്തയറിഞ്ഞ് അതെന്താണെന്നു മനസിലാകാതെ പേടിച്ചിരിക്കുന്ന കുട്ടികളിൽനിന്നാണ് കഥ തുടങ്ങുന്നത്. അച്ഛനോടു ചോദിച്ചപ്പോൾ വൈകീട്ട് ഓഫീസിൽനിന്നു മടങ്ങിവന്നശേഷം വിശദമായി പറഞ്ഞുതരാമെന്നു പറഞ്ഞ് അച്ഛൻ പോകുന്നു.…
Read Moreസുഹൃത്തിനെ കൊണ്ടു വരാൻ പോയി മടങ്ങുമ്പോൾ ബൈക്ക് കൈവരിയിൽതട്ടി മറിഞ്ഞ് യുവാവിന് ദാരുണ അന്ത്യം
മുളങ്കുന്നത്തുകാവ്: ബൈക്ക് പാലത്തിന്റെ കൈവരിയിൽതട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണ അന്ത്യം. മുളങ്കുന്നത്തുകാവ് കോഴിക്കുന്ന് ചങ്ങരത്തു പറന്പിൽ പ്രകാശന്റെ മകൻ പ്രജിത്ത് (29) ആണ് മരിച്ചത്. ഇന്നലെ അർധരാത്രി പന്ത്രണ്ടോടെ അത്താണി നാട്ടിൻപുറം റെയിൽവേ ട്രാക്കിനു സമിപത്തെ പാലത്തിൽ തട്ടിയാണ് അപകടം. സുഹൃത്തിനെ കൊണ്ടു വരാൻ പോയി തിരികെ വരുന്പോഴായിരുന്നു അപകടം. പാലത്തിനോടു ചേർന്നുള്ള കൈവരിയിൽ തട്ടി കാനയിലേക്ക് മറിയുകയായിരുന്നു. ബൈക്ക് കൈവരിയിലെ മാലിന്യകൂന്പാരത്തിൽ കുടുങ്ങിപ്പോയെങ്കിലും പ്രജിത്ത് തെറിച്ച് വീണ് പാലത്തിന്റെ സ്ലാബിൽ തലയിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. പിന്നിൽ മറ്റൊരു ബൈക്കിലുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ കാനയിലേക്കിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും ആദ്യം കണ്ടെത്താനായില്ല. പിന്നീട് ബൈക്കിന്റെ ലൈറ്റിന്റെയും മൊബൈൽ ഫോണിലെ ലൈററിന്റെയും സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ദൂരെ തെറിച്ച് വീണ് കിടന്നിരുന്ന പ്രജിത്തിനെ കണ്ടെത്തിയത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവറാണ് പ്രജിത്ത്. അമ്മ വനജ. സഹോദരങ്ങൾ:…
Read Moreപാദസരങ്ങൾ അണിഞ്ഞിരുന്നെങ്കിലും..! വീട്ടമ്മയെ ആക്രമിച്ച് വള കവർന്നു; ആക്രമണത്തിന് ഇരയാകുന്നത് മൂന്നുദിവസത്തിനിടെ രണ്ടാം തവണ
കോടാലി: മാങ്കുറ്റിപ്പാടത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വർണവള കവർന്നു. വിമുക്തഭടനായ മാങ്കുറ്റിപ്പാടം മാന്പിലായിൽ സുധാകരന്റെ ഭാര്യ ഷീലയെയാണ് ഇന്ന ലെ രാവിലെ ഒന്പതരയോടെ വീടിനു പുറകിലെ മോട്ടോർ ഷെഡിനു സമീപത്ത് വച്ച് ആക്രമിച്ചത്. ഇതിനുപയോഗിച്ച പഞ്ഞി സംഭവസ്ഥലത്ത് നിന്ന് പോലിസ് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ കാലുകളിൽ പാദസരങ്ങൾ അണിഞ്ഞിരുന്നെങ്കിലും ഇവ കൈക്കലാക്കാൻ നിൽക്കാതെ അക്രമി സ്ഥലം വിട്ടു. കരച്ചിൽ കേട്ട് ഓടിയെത്തുന്പോൾ ഷീല ബോധരഹിതയായി മോട്ടാർഷെഡിന്റെ ഭിത്തിയോട് ചേർന്ന് വീണു കിടക്കുകയായിരുന്നെന്ന് മകൻ രാഹുൽ പറഞ്ഞു. മറ്റത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച ഇവർക്ക് ഒരു മണിക്കൂറിനു ശേഷമാണ് ബോധം വീണ്ടു കിട്ടിയത്. മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവർ അക്രമത്തിനിരയാകുന്നത്. ബുധനാഴ്ച രാത്രി ഏഴരയോടെ വീടിന്റെപുറകുവശത്തെ വാതിൽ തുറന്ന് പുറത്തിറങ്ങിയ ഷീലയെ ആരോ പുറകിൽ നിന്ന് മുടിയിൽ ചുറ്റി പിടിച്ച് കഴുത്തിലെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. പിടിവലിക്കിടെ മാല…
Read More