കൂ​ടു​ത​ൽ വി​യ​ർ​ക്കും; ആ​റ് ജി​ല്ല​ക​ളി​ൽ താ​പ​നി​ല ഉ​യ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ്; മൂ​ന്ന് ഡി​ഗ്രി വ​രെ ചൂട് ഉയരും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​റ് ജി​ല്ല​ക​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇ​ന്നും ചൊ​വ്വാ​ഴ്ച​യും ഉ​യ​ർ​ന്ന ദി​നാ​ന്ത​രീ​ക്ഷ താ​പ​നി​ല സാ​ധാ​ര​ണ താ​പ​നി​ല​യെ​ക്കാ​ൾ ര​ണ്ട് മു​ത​ൽ മൂ​ന്ന് ഡി​ഗ്രി വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടും കേ​ന്ദ്ര കാ​ല​വാ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

മുഖവും കൈയും കടിച്ചു കീറി; തി​രു​വി​ല്വാ​മ​ല​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ൾ​ക്കു തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

തി​രു​വി​ല്വാ​മ​ല: തി​രു​വി​ല്വാ​മ​ല​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ക​ണി​യാ​ർ​ക്കോ​ട് പാ​ല​ക്ക​പ​റ​ന്പ് അ​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൻ ആ​ദി (ര​ണ്ട​ര), എ​ര​വ​ത്തൊ​ടി തെ​ക്കെ​മു​ള്ള​ക്ക​ൽ വി​മ​ൽ​കു​മാ​റി​ന്‍റെ മ​ക​ൻ അ​ഭി​രാ​ഗ് (നാ​ല്) എ​ന്നി​വ​ർ​ക്കാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ആ​ദി​യു​ടെ മു​ഖ​ത്താ​ണ് ക​ടി​യേ​റ്റ​ത്. ര​ണ്ട് കു​ട്ടി​ക​ളെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മേ​ഖ​ല​യി​ൽ നാ​ളു​ക​ളാ​യി തെ​രു​വു​നാ​യ് ശ​ല്യം രൂ​ക്ഷ​മാ​യി​ട്ട്. കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​നു ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും സ്ത്രീ​ക​ളും ഭ​യ​ന്നാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ​പോ​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ട​ത്തെ​ക്കു​റി​ച്ച് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നി​ന് ദീ​പി​ക വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

Read More

68-ാം വയസിലും കാർഷിക വിപ്ലവം; മുക്കാൽ ഏക്കറിൽ നൂറുമേനി വിളവൊരുക്കി ത​ങ്ക

കൊ​ട​ക​ര: മു​ക്കാ​ലേ​ക്ക​റോ​ളം വ​രു​ന്ന നി​ല​ത്തി​ൽ ഒ​റ്റ​ക്ക് നെ​ൽ​കൃ​ഷി ചെ​യ്ത് നൂ​റു​മേ​നി വി​ജ​യം കൊ​യ്യാനൊരുങ്ങുക​യാ​ണ് കൊ​ട​ക​ര വ​ട്ടേ​ക്കാ​ടു​ള്ള വ​യോ​ധി​ക ത​ങ്ക. എ​ഴു​പ​തി​നോ​ട​ടു​ത്തി​ട്ടും നെ​ൽ​കൃ​ഷി​യോ​ടു​ള്ള ആ​ഭി​മു​ഖ്യം കൈ​വി​ടാ​ൻ ത​ങ്ക​ക്കാ​വു​ന്നി​ല്ല. കൊ​ട​ക​ര പ​ഞ്ചാ​യ​ത്തി​ലെ വ​ട്ടേ​ക്കാ​ട് പ​രേ​ത​നാ​യ പൊ​റു​ത്തൂ​ക്കാ​ര​ൻ ശ്രീ​ധ​ര​ന്‍റെ ഭാ​ര്യ​യാ​ണ് 68 കാ​രി​യ ത​ങ്ക. ഭ​ർ​ത്താ​വ് മ​രി​ച്ചു​പോ​യ ഇ​വ​ർ​ക്ക് കൂ​ട്ടാ​യു​ള്ള​ത് മ​ക​നും കു​ടും​ബ​വു​മാ​ണ്. സ്വ​ന്ത​മാ​യി നി​ല​വും കൃ​ഷി​യും ഇ​ല്ലെ​ങ്കി​ലും നെ​ൽ​കൃ​ഷി​യോ​ട് ഇ​വ​ർ​ക്ക് പ്രി​യ​മേ​റെ​യാ​ണ്. ചെ​റു​പ്പം മു​ത​ലേ ന​ടീ​ൽ, ക​ള​പ​റി​ക്ക​ൽ, കൊ​യ​ത്ത്, മെ​തി തു​ട​ങ്ങി​യ കാ​ർ​ഷി​ക പ​ണി​ക​ൾ​ക്ക് പോ​കു​ന്ന ഇ​വ​ർ നി​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് നെ​ൽ​കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ചാ​റ്റി​ലാം​പാ​ടം ക​ർ​ഷ​ക സ​മി​തി​ക്കു കീ​ഴി​ലു​ള്ള മാ​ക്കാ​ച്ചി​പ്പാ​ട​ത്തെ ആ​റു​പ​റ​നി​ല​ത്തി​ലാ​ണ് ഇ​വ​ർ ഒ​റ്റ​ക്ക് മു​ണ്ട​ക​ൻ കൃ​ഷി ചെ​യ്ത​ത്. ന​വ​ര​ത്ന ഇ​ന​ത്തി​ലു​ള്ള വി​ത്താ​ണ് കൃ​ഷി​ക്കു​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഉ​ഴ​വു യ​ന്ത്രം കൊ​ണ്ടു വ​ന്നു നി​ലൊ​രു​ക്കി​യ​തൊ​ഴി​ച്ചാ​ൽ ന​ടീ​ൽ, ക​ള​പ​റി​ക്ക​ൽ, വ​ള​പ്ര​യോ​ഗം തു​ട​ങ്ങി തു​ട​ർ​ന്നു​ള്ള പ​ണി​ക​ളെ​ല്ലാം ത​ങ്ക ഒ​റ്റ​ക്കാ​ണ് ചെ​യ്ത​ത്. ദി​വ​സ​വും പു​ല​ർ​ച്ചെ പാ​ട​ത്തെ​ത്തു​ന്ന ത​ങ്ക എ​ട്ട​ര…

Read More

ഇനി വെറുംപുലിയല്ല, “പോലീസ് പുലികൾ’; അ​യ്യ​ന്തോ​ള്‍ ദേ​ശം പു​ലി​ക്ക​ളി സം​ഘാ​ട​ക സ​മി​തിയുടെ പിഎസ്‌സി കോച്ചിംഗ് സെന്‍ററിൽ നിന്ന് പോലീസിലേക്ക് ചുവട് വച്ചത് 24 പുലിക്കുട്ടൻമാർ

സ്വ​ന്തം ലേ​ഖ​ക​ന്‍ തൃ​ശൂ​ര്‍: പു​ലി​മ​ട​യി​ല്‍നി​ന്നു പോ​ലീ​സി​ലേ​ക്ക് 23 പേ​ര്‍. അ​യ്യ​ന്തോ​ള്‍ ദേ​ശം പു​ലി​ക്ക​ളി സം​ഘാ​ട​ക സ​മി​തി ന​ട​ത്തു​ന്ന സൗ​ജ​ന്യ പി​എ​സ്‌​സി പ​രി​ശീ​ല​ന ക്ലാ​സി​ല്‍നി​ന്നു കേ​ര​ള പോ​ലീ​സി​ലേ​ക്ക് 23 പേ​ര്‍ ചു​വ​ടു​വച്ച​പ്പോ​ള്‍ അ​ത് അ​യ്യ​ന്തോ​ള്‍ ദേ​ശം പു​ലി​ക്ക​ളി സം​ഘാ​ട​ക സ​മി​തി​ക്ക് അ​ഭി​മാ​ന​ത്തി​നു വ​ക​യാ​യി. 2017 ഒ​ക്ടോ​ബ​റി​ലാ​ണ് അ​യ്യ​ന്തോ​ള്‍ ക​ര്‍​ഷ​ക​ന​ഗ​റി​ലെ സം​ഘാ​ട​ക​സ​മി​തി​യു​ടെ പു​ലി​മ​ട​യി​ല്‍ ക്ലാ​സ് തു​ട​ങ്ങി​യ​ത്. അ​യ്യ​ന്തോ​ള്‍ ദേ​ശം പു​ലി​ക്ക​ളി​യു​ടെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യ അ​ഡ്വ.​ജോ​യ് സെ​ബാ​സ്റ്റിയന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്താ​യി​രു​ന്നു ക്ലാ​സ്. ജോ​യ് സെ​ബാ​സ്റ്റി​യ​ന്‍ ത​ന്‍റെ സ്ഥ​ലം പ​രി​ശീ​ല​ന​ക്ലാ​സി​നാ​യി സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ല്കുക​യാ​യി​രു​ന്നു. 24 പേ​രാ​ണ് ആ ​ബാ​ച്ചി​ല്‍നി​ന്നു സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 23 പേ​ര്‍ പോ​ലീ​സി​ലേ​ക്കും ഒ​രാ​ള്‍ സെ​ക്ര​ട്ടേ​റി​യറ്റി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പോ​ലീ​സി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 23 പേ​ര്‍ ഇ​ന്ന​ലെ രാ​വി​ലെ പാ​ല​ക്കാ​ട് മു​ട്ടി​ക്കു​ള​ങ്ങ​ര​യി​ലു​ള്ള പോ​ലീ​സ് ക്യാ​മ്പി​ല്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തുക​ഴി​ഞ്ഞു. ഇ​നി​യ​വ​ര്‍​ക്കു പ​രി​ശീ​ല​ന​ത്തി​ന്‍റെ നാ​ളു​ക​ളാ​ണ്. പു​ലി​മ​ട​യി​ല്‍നി​ന്നും പോ​ലീ​സ് സേ​ന​യി​ലേ​ക്ക് എ​ത്തി​യ 23 പേ​രും നാ​ലോ​ണനാ​ളി​ല്‍ തൃ​ശൂ​രി​നെ…

Read More

കാ​ട്ടു​തീ​യി​ൽ വെ​ന്തു​മ​രി​ച്ച വ​ന​പാ​ല​ക​രു​ടെ ആ​ശ്രി​ത​ർ​ക്ക് ജോ​ലി ന​ൽ​കു​മെ​ന്ന് മ​ന്ത്രി രാ​ജു

തൃ​ശൂ​ര്‍: ദേ​ശ​മം​ഗ​ലം കൊ​റ്റ​മ്പ​ത്തൂ​രി​ൽ പ​ട​ർ​ന്ന കാ​ട്ടു​തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​രി​ച്ച ഫോ​റ​സ്റ്റ് വാ​ച്ച​ർ​മാ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ജോ​ലി ന​ൽ​കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു. അ​വ​രു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യ​വും ന​ല്‍​കും. തീ​യ​ണ​യ്ക്കാ​ന്‍ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ കു​റ​വു​ണ്ട​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ട്രൈ​ബ​ൽ വാ​ച്ച​ർ പെ​രി​ങ്ങ​ൽ​ക്കു​ത്ത് വാ​ഴ​ച്ചാ​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ കെ.​യു. ദി​വാ​ക​ര​ൻ (43), താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ കൊ​ടു​മ്പ് എ​ട​വ​ണ വ​ള​പ്പി​ൽ വീ​ട്ടി​ൽ വേ​ലാ​യു​ധ​ൻ (54), കൊ​ടു​മ്പ് വ​ട്ട​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ശ​ങ്ക​ര​ൻ (48) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. കൊ​റ്റ​മ്പ​ത്തൂ​രി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി അ​ടി​ക്കാ​ടി​നു തീ​പി​ടി​ച്ചി​രു​ന്നു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​യ​ണ​യ്ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​ന്നി​രു​ന്നു. വൈ​കു​ന്നേ​രം നാ​ലോ​ടു​കൂ​ടി കാ​റ്റ് ദി​ശ​മാ​റി വീ​ശി​യ​തോ​ടെ തീ​യ​ണ​ച്ചു​കൊ​ണ്ടി​രു​ന്ന ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​ന്ന ഭാ​ഗ​ത്തേ​ക്ക് തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു ഇ​വ​ർ തീ​യി​ൽ​പ്പെ​ട്ടു മ​രി​ച്ച​ത്. തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Read More

എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ പറ്റാന​യെ കു​ത്തി; ആ​ന വി​ര​ണ്ടു; നാ​ട്ടു​കാ​ർ ചി​ത​റി​യോ​ടി

വ​ട​ക്കാ​ഞ്ചേ​രി: വേ​ലാ​ഘോ​ഷ​ത്തി​നി​ടെ ആ​ന കൂ​ട്ടാ​ന​യെ കു​ത്തി​യ​തു പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​ക്കി. കു​ത്തേ​റ്റ ആ​ന വി​ര​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ ചി​ത​റി​യോ​ടി. കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പു വേ​ണ്ടെ​ന്നു വ​ച്ചു. ആ​റ്റ​ത്ര ക​ർ​ക്കി​ട​ക​ത്തു​കാ​വ് വി​ഷ്ണു ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ കും​ഭ സം​ക്ര​മ വേ​ല​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ക്ഷേ​ത്ര മ​തി​ൽ​ക്കെ​ട്ടി​ന​ക​ത്താ​ണു സം​ഭ​വം. കോ​ട്ട​പ്പു​റം ദേ​ശ​ത്തി​ന്‍റെ ഊ​ട്ടോ​ളി രാ​മ​ൻ എ​ന്ന ആ​ന​യെ ആ​റ്റ​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ആ​ന കു​ത്തു​ക​യാ​യി​രു​ന്നു. പ​ഞ്ച​വാ​ദ്യം ക​ഴി​ഞ്ഞ ഉ​ട​നെ​യാ​യി​രു​ന്നു സം​ഭ​വം. ഊ​ട്ടോ​ളി രാ​മ​ൻ ക്ഷേ​ത്ര മ​തി​ലി​ലേ​ക്കു ചാ​രി​യ​തോ​ടെ മ​തി​ൽ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ആ​ന​യു​ടെ കാ​ലി​നു നി​സാ​ര​മാ​യി പ​രി​ക്കേ​റ്റു. സം​ഭ​വം ന​ട​ന്ന​യു​ട​ൻ കൂ​ട്ടി​യെ​ഴു​ന്ന​ള്ളി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ആ​ന ഒ​ഴി​കെ​യു​ള്ള മ​റ്റാ​ന​ക​ളെ കൊ​ണ്ടു പോ​കു​ക​യും ചെ​യ്തു. ഊ​ട്ടോ​ളി രാ​മ​നെ സ​മീ​പ​ത്തെ വീ​ട്ടു മു​റ്റ​ത്തേ​യ്ക്കു മാ​റ്റി ത​ള​ച്ചു.

Read More

സപ്ലൈകോ ഏജൻസി നെല്ല് വാങ്ങിപ്പോയിട്ട് ഒരുമാസം; പ​ണം ലഭിക്കാതെ നെ​ൽ​ക​ർ​ഷ​ക​ർ പട്ടിണിയിൽ

കൊ​ട​ക​ര: മു​ണ്ട​ക​ൻ കൊ​യ്തെ​ടു​ത്ത നെ​ല്ല് വി​റ്റ​തി​ന്‍റെ പ​ണം കി​ട്ടാ​തെ ക​ർ​ഷ​ക​ർ വി​ഷ​മ​ത്തി​ൽ. പ​റ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത​ല്ലൂ​ർ പാ​ട​ശേ​ഖ​ര​ത്തെ ക​ർ​ഷ​ക​രാ​ണ് നെ​ല്ലി​ന്‍റെ വി​ല കി​ട്ടാ​തെ വി​ഷ​മി​ക്കു​ന്ന​ത്. 75 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പ​ന്ത​ല്ലൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ൽ ഒ​രു മാ​സം മു​ന്പാ​ണ് കൊ​യ്ത്ത് പൂ​ർ​ത്തി​യാ​യ​ത്. മേ​ഖ​ല​യി​ൽ ആ​ദ്യം കൊ​യ​ത്ത് പൂ​ർ​ത്തി​യാ​യ പാ​ട​ശേ​ഖ​രം കൂ​ടി​യാ​ണി​ത്. കൊ​യ്ത്തു ക​ഴി​ഞ്ഞ് വൈ​കാ​തെ ത​ന്നെ സ​പ്ലൈ​കോ വ​ഴി സ്വ​കാ​ര്യ ക​ന്പ​നി​യെ​ത്തി സം​ഭ​രി​ച്ചു. അ​റു​പ​തു​ക​ർ​ഷ​ക​രി​ൽ നി​ന്നാ​യി 80 ട​ണ്ണോ​ളം നെ​ല്ലാ​ണ് പ​ന്ത​ല്ലൂ​ർ പാ​ട​ശേ​ഖ​ര സ​മി​തി​യി​ൽ നി​ന്ന് സം​ഭ​രി​ച്ച​ത്. നെ​ല്ല് കൊ​ണ്ടു​പോ​യി ഒ​രു മാ​സ​ത്തോ​ള​മാ​യി​ട്ടും അ​തി​ന്‍റെ വി​ല ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ​ന്ത​ല്ലൂ​ർ പാ​ട​ത്തെ ക​ർ​ഷ​ക​നും പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ രാ​ജ​ൻ കി​ള്ളി​ക്കു​ള​ങ്ങ​ര പ​റ​ഞ്ഞു. ബാ​ങ്ക് മു​ഖേ​ന​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് നെ​ല്ലി​ന്‍റെ വി​ല ല​ഭി​ക്കാ​റു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം നെ​ല്ല് സം​ഭ​രി​ക്ക​പ്പെ​ട്ട് പ​ത്തു​ദി​വ​സ​ത്തി​ന​കം വി​ല ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യ പ​ണം സ്പ​ളൈ​കോ നി​ന്ന്…

Read More

ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി സ​മ​രം; സ്കൂ​ളു​ക​ളി​ലേ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ അ​രി ല​ഭി​ക്കു​ന്നി​ല്ല; കുട്ടികളുടെ വിശപ്പുമാറ്റാൻ അധ്യാപകർക്ക് സ്വന്തം പണം ചിലവഴിക്കേണ്ട അവസ്ഥ

ചാ​ല​ക്കു​ടി: സി​വി​ൽ സ​പ്ലൈ​സ് ഡി​പ്പോ​യി​ലെ ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി സ​മ​ര​ത്തെ തു​ട​ർ​ന്ന് ക​യ​റ്റി​റ​ക്ക് സ്തം​ഭി​ച്ച​തി​നാ​ൽ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള അ​രി ല​ഭി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ഡി​സം​ബ​ർ മു​ത​ൽ സി​വി​ൽ സ​പ്ലൈ​സി​ലെ ക​യ​റ്റി​റ​ക്കു തൊ​ഴി​ലാ​ളി​ക​ൾ കൂ​ലി വ​ർ​ധ​ന​വ് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​ലാ​ണ്. സി​വി​ൽ സ​പ്ലൈ​സി​ൽ​നി​ന്നും അ​രി ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​ധ്യാ​പ​ക​ർ പ​ണം പി​രി​ച്ച് അ​രി വാ​ങ്ങി​യാ​ണ് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കി​യി​രു​ന്ന​ത്. ചാ​ല​ക്കു​ടി, ഇ​രി​ങ്ങാ​ല​ക്കു​ട, മാ​ള വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ളി​ലെ 259-ഓ​ളം സ്കൂ​ളു​ക​ളി​ലേ​ക്കാ​ണ് അ​രി ല​ഭി​ക്കാ​തെ​യാ​യ​ത്. അ​രി ല​ഭി​ക്കാ​തെ​യാ​യ​പ്പോ​ൾ അ​ധ്യാ​പ​ക​ർ ക​ഴി​ഞ്ഞ ദി​വ​സം സി​വി​ൽ സ​പ്ലൈ​സി​ൽ എ​ത്തി പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ ഒ​രു ലോ​ഡ് അ​രി ഇ​റ​ക്കി വി​ത​ര​ണം​ചെ​യ്തു. പ്ര​തി​മാ​സം ര​ണ്ടു​ല​ക്ഷം കി​ലോ അ​രി​യാ​ണ് സ്കൂ​ളു​ക​ളി​ലേ​ക്ക് വേ​ണ്ട​ത്. സ​മ​രം ഉ​ണ്ടാ​യാ​ലും സ്കൂ​ളു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ അ​രി ക​രു​ത​ലാ​യി സ്റ്റോ​ക്ക് ചെ​യ്യേ​ണ്ട​താ​യി​രു​ന്നു. ഡി​പ്പോ മാ​നേ​ജ​ർ​ക്ക‌തി​ൽ വീ​ഴ്ച ഉ​ണ്ടാ​യ​താ​ണ് അ​രി സ്റ്റോ​ക്കി​ല്ലാ​താ​യ​ത് തൃ​ശൂ​ർ സി​വി​ൽ സ​പ്ലൈ​സി​ലും സ​മ​ര​ത്തി​ലാ​ണ് ഇ​തി​നാ​ൽ അ​വി​ടെ നി​ന്നും അ​രി ക​യ​റ്റി വി​ടു​ന്നി​ല്ല. ക​ഴി​ഞ്ഞ…

Read More

പിളർന്നിട്ടും തിരിച്ചുവന്നവരെ കൈ നീട്ടി സ്വീകരിച്ചത് ക​ർ​ഷ​ക രാ​ഷ്ട്രീ​യ​ത്തി​നാ​യി ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ൾ വി​ഭ​ജി​ക്ക​പ്പെ​ടാ​തി​രി​ക്കാനെന്ന് ജോ​സ് കെ.​മാ​ണി

തൃ​ശൂ​ർ: പി​ള​ർ​ന്നി​ട്ടു തി​രി​ച്ചു​വ​ന്ന​വ​രെ​പ്പോ​ലും കെ.​എം. മാ​ണി കൈ​നീ​ട്ടി സ്വീ​ക​രി​ച്ച​തു ക​ർ​ഷ​ക രാ​ഷ്ട്രീ​യ​ത്തി​നാ​യി ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ൾ വി​ഭ​ജി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​ണെ​ന്നു ജോ​സ് കെ.​മാ​ണി എം​പി. ക​ർ​ഷ​ക​ർ​ക്കാ​യി പാ​ർ​ട്ടി ന​ട​ത്തി​യ എ​ല്ലാ സ​മ​ര​ങ്ങ​ളെ​യും വി​വാ​ദ​ങ്ങ​ളും വി​ഭാ​ഗി​യ​ത​യും സൃ​ഷ്ടി​ച്ചു ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​ണ് ജോ​സ​ഫ് വി​ഭാ​ഗം ശ്ര​മി​ച്ച​തെ​ന്ന് ജോ​സ് കെ.​മാ​ണി കു​റ്റ​പ്പെടു​ത്തി. ഏ​പ്രി​ൽ 29നു ​കോ​ട്ട​യം നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ ല​ക്ഷം​പേ​ർ അ​ണി​നി​ര​ക്കു​ന്ന കെ.​എം. മാ​ണി സ്മൃ​തി​സം​ഗ​മ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ത്ഥം സം​ഘ​ടി​പ്പി​ച്ച തൃ​ശൂ​ർ ജി​ല്ലാ നേ​തൃ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​എം. മാ​ണി​യെ വ്യ​ക്തി​ഹ​ത്യ​ചെ​യ്ത് പാ​ർ​ട്ടി പി​ടി​ച്ചെ​ടു​ക്കാ​ൻ രാ​ഷ്ട്രീ​യ ഭാ​ഗ്യാ​ന്വേ​ഷി​ക​ളാ​യ ചി​ല​ർ നി​ര​ന്ത​രം ശ്ര​മി​ച്ചു. ഇ​വ​ർ കെ.​എം. മാ​ണി​യോ​ടു കാ​ട്ടി​യ​തു കൊ​ടും​വ​ഞ്ച​ന​യാ​ണ്. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ത്ത​ര​ക്കാ​ർ ന​ട​ത്തി​യ കൊ​ടും​ച​തി​യാ​ണ് യു​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നു 2019 ലെ ​ലോ​ക്സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ട​ർ​പ​ട്ടി​ക ത​ന്നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രാ​യി സം​സ്ഥാ​ന തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​പ്പീ​ൽ ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ട​രു​തെ​ന്ന് ജോ​സ് കെ.​മാ​ണി…

Read More

കീരിക്കാടൻ ഗിരീഷ് ഒടുവിൽ പോലീസ് പിടിയിൽ; ആതിരപ്പള്ളിയിൽ നടുറോഡിൽ യുവാവിനെ കൊന്ന ശേഷം മുങ്ങിയ പ്രതി രക്ഷപ്പെടാനായി പുഴനീന്തിയെത്തിയത് പോലീസ് മുന്നിൽ; സാഹസികമായ ശ്രമങ്ങൾക്കൊടുവിൽ ഗിരീഷിനെ കീഴടക്കി പോലീസ്

​ആതി​ര​പ്പി​ള്ളി: ക​ണ്ണ​ൻ​കു​ഴി​യി​ൽ യു​വാ​വി​നെ വെ​ട്ടിക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യി. ക​ണ്ണ​ൻ​കു​ഴി ഏ​റാ​ൻ​വീ​ട്ടി​ൽ ഗി​രീ​ഷി (32) നെ​യാ​ണ് അ​തി​ര​പ്പി​ള്ളി എ​സ്ഐ പി.​ഡി.​അ​നി​ൽ​കു​മാ​റും പാ​ർ​ട്ടി​യും ചേ​ർ​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം പു​ഴ​യ്ക്ക​ക്ക​രെ തു​രു​ത്തി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട ഗി​രീ​ഷി​നെ പി​ടി​കൂ​ടു​ന്ന​തി​ന് ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ.​സ​ന്തോ​ഷ്, ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് പി.​വി​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പോ​ലീ​സ് പു​ഴ​കേ​ന്ദ്രീ​ക​രി​ച്ച് വ​ല​വി​രി​ച്ചി​രി​ക്ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ പു​ഴ​യി​ലൂ​ടെ നീ​ന്തി​വ​രി​ക​യാ​യി​രു​ന്ന ഗി​രീ​ഷി​നെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് ക​ണ്ണ​ൻ​കു​ഴി താ​ള​ത്തു​പ​റ​ന്പി​ൽ പ്ര​ദീ​പി​നെ (39) ഗി​രീ​ഷ് ക​ണ്ണ​ൻ​കു​ഴി പാ​ല​ത്തി​ന​ടു​ത്തു​വ​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ലാ​ന്േ‍​റ​ഷ​നി​ൽ താ​ൽ​ക്കാ​ലി​ക തൊ​ഴി​ലാ​ളി​യും ജ​ല​നി​ധി​യു​ടെ പ​ന്പ് ഓ​പ്പ​റേ​റ്റ​റു​മാ​യ പ്ര​ദീ​പ് പു​ല​ർ​ച്ചെ മോ​ട്ടോ​ർ ഓ​ഫ് ചെ​യ്യാ​ൻ പോ​കു​ന്പോ​ഴാ​ണ് ഗി​രീ​ഷ് വെ​ട്ടു​ക​ത്തി​യു​മാ​യി ആ​ക്ര​മി​ച്ച​ത്. ത​ല​യി​ലും വ​യ​റി​ലും കൈ​കാ​ലു​ക​ളി​ലും വെ​ട്ടേ​റ്റ് ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ന്ന പ്ര​ദീ​പി​നെ പോ​ലീ​സെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. ജ​ല​നി​ധി​യു​ടെ മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന സ്ഥ​ല​ത്ത് മ​ല​മൂ​ത്ര​വി​സ​ർ​ജ​നം ന​ട​ത്തു​ന്ന​ത് ത​ട​യാ​ൻ പ​ന്പ് ഓ​പ്പ​റേ​റ്റ​റാ​യ പ്ര​ദീ​പ്…

Read More