ഗുരുവായൂർ: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ മതപരമായ ചടങ്ങാക്കി മാറ്റരുതെന്ന് ജസ്റ്റീസ് കെമാൽ പാഷ ഗുരുവായൂരിൽ പറഞ്ഞു. തൈക്കാട് മഹല്ല് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ നടന്ന പൗരത്വ നിയമ ഭേദഗതി പഠന ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെമാൽ പാഷ. എല്ലാ മത വിഭാഗങ്ങളേയും കോർത്തിണക്കി പ്രതിഷേധങ്ങൾ സംഘടിപ്പിക്കണം. ഇതൊരു മതത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല എല്ലാവരേയും ബാധിക്കുന്ന പ്രശ്നമാണ്.പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാൽ ലോകത്തെ ഏറ്റവും വലിയ അവകാശ ലംഘനം നടക്കുന്ന രാജ്യമായി ഇന്ത്യമാറും. ഇന്ത്യയുടെ സന്പദ് വ്യവസ്ഥയെകുറിച്ച് ചിന്തിക്കാതിരിക്കാനാണ് ഈനിയമം കൊണ്ടുവന്നത്. പൗരത്വ നിയമം കോടതി തീരുമാനക്കേണ്ടതല്ല, മനുഷ്യന്റെ വൈകാരിക പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൾച്ചറൽ സെന്റർ പ്രസിഡന്റ് ഇക്ബാൽ മുഹമ്മദ് അധ്യക്ഷനായി. എം.ജെ.ശ്രീചിത്രൻ മുഖ്യ പ്രഭാഷണം നടത്തി. വി.കെ.റസാക്ക്, എൻ.കെ.ഉമ്മർഹാജി, റഹ്മാൻ തിരുനെല്ലൂർ, പി.കെ.ജമാലുദ്ദീൻ ഹാജി, ആർ.വി.മുഹമ്മദ് ഹാജി, ബഷീർ ജാഫ്ന എന്നിവർ പ്രസംഗിച്ചു.
Read MoreCategory: Thrissur
അവിടെ പൂക്കും, ഇവിടെ പുകയ്ക്കും… എത്ര കാവലുണ്ടെങ്കിലും കഞ്ചാവ് കടന്നെത്തും; കടുങ്ങുന്നത് കണ്ണികൾ മാത്രം
സ്വന്തം ലേഖകന്‍ തൃശൂര്‍: പൂക്കുന്നത് അപ്പുറത്താണെങ്കിലും പുകയ്ക്കുന്നത് ഇപ്പുറത്താണ്. അന്യസംസ്ഥാനങ്ങളില്‍ പൂക്കുന്ന കഞ്ചാവ് വിളവെടുത്ത് പാകപ്പെടുത്തി അതിര്‍ത്തി കടത്തി ഇവിടെയെത്തിക്കുമ്പോള്‍ അത് പുകയ്ക്കുന്നത് കേരളീയരാണ്. ചെറുപ്പക്കാരെന്നോ പ്രായമായവരെന്നോ വ്യത്യാസം കഞ്ചാവ് ഉപയോഗിക്കുന്നതില്‍ ഇല്ലെന്നാണ് അധികൃതര്‍ തന്നെ പറയുന്നത്. അതുകൊണ്ടുതന്നെ കഞ്ചാവിന് മുന്‍പുള്ളതിനേക്കാള്‍ ആവശ്യക്കാര്‍ ഏറിയിരിക്കുന്നു. കേരളത്തില്‍ തന്നെ കൃഷിചെയ്യുന്ന കഞ്ചാവ് തമിഴ്നാട്ടിലേക്കും ആന്ധ്രയിലേക്കുമൊക്കെ പോയി അവിടെ ഉപയോഗത്തിനായി പാകപ്പെടുത്തി വീണ്ടും കേരളത്തിലേക്ക് തന്നെ തിരിച്ചെത്തുന്ന രീതിയുമുണ്ട്. തമിഴ്നാടിനും ആന്ധ്രയ്ക്കും പുറമെ അസാം, ബീഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗവും അന്യസംസ്ഥാന തൊഴിലാളികളിലെ കാരിയര്‍മാര്‍ വഴിയും എത്തുന്നുണ്ട്. പലപ്പോഴും ട്രെയിനില്‍ പാഴ്സലായി കഞ്ചാവ് അയച്ചുകൊടുക്കുന്നുണ്ട്. ഒരുതരത്തിലും കഞ്ചാവിന്റെ മണം പുറത്തറിയാത്ത രീതിയില്‍ പായ്ക്ക് ചെയ്ത് അയക്കുന്ന ഈ പാഴ്സല്‍ പിടിച്ചെടുക്കുന്നത് രഹസ്യവിവരങ്ങളുടേയോ ഒറ്റിന്റെയോ സഹായത്താല്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇന്റലിജന്‍സ് 375 കിലോ…
Read Moreയുഡിഎഫിനു തെരഞ്ഞെടുപ്പു പേടി; വോട്ടര്‍പട്ടികയുടെ പേരില്‍ തെരഞ്ഞെടുപ്പ് വൈകിക്കില്ലെന്ന് മന്ത്രി മൊയ്തീന്
തൃശൂര്‍: വോട്ടര്‍പട്ടികയുടെ പേരില്‍ തെരഞ്ഞെടുപ്പ് വൈകിക്കില്ലെന്നും ഇക്കാര്യത്തില്‍ കമ്മീഷന്റെ നിര്‍ദേശമനുസരിച്ചു മുന്നോട്ടുപോകുമെന്നും മന്ത്രി എ.സി. മൊയ്തീന്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്നു ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധിച്ചതിനു പിന്നാലെ തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. 2001 സെന്‍സസിലെ ജനസംഖ്യ പ്രകാരമാണു നിലവില്‍ വാര്‍ഡുകള്‍ വിഭജിച്ചിരിക്കുന്നത്. ഇതു കാലഹരണപ്പെട്ടു. 2011ലെ ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള വാര്‍ഡ് വിഭജനമാണിപ്പോള് നടക്കുന്നത്. അതുമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. ഹൈക്കോടതി വിധിയില്‍ നടപടി സ്വീകരിക്കേണ്ടതു തെരഞ്ഞെടുപ്പ് കമ്മീഷനാണ്. യഥാസമയം തെരഞ്ഞെടുപ്പ് നടക്കുന്നതിനെ ഭയക്കുന്നതിനാലാണു വോട്ടര്‍പട്ടികയുടെ പേരില്‍ യുഡിഎഫ് കോടതിയെ സമീപിച്ചത്. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 2.51 കോടിയായിരുന്നു വോട്ടര്‍മാര്‍. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2.61 കോടിയായി. 10 ലക്ഷം വോട്ടര്‍മാരുടെ മാറ്റമാണുള്ളത്. സമയബന്ധിതമായി തെരഞ്ഞെടുപ്പു നടത്തുകയെന്നതാണു സര്‍ക്കാര്‍ നിലപാട്. മറ്റു സാങ്കേതിക പ്രശ്നങ്ങളില്ലെങ്കില്‍ യഥാസമയം തെരഞ്ഞെടുപ്പ് നടത്തി നവംബറില്‍ പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കും.…
Read Moreകുറാഞ്ചേരിയില്‍ കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി സംഭവം; പോസ്റ്റുമോര്‍ട്ടം മൃതദേഹം തിരിച്ചറിഞ്ഞ ശേഷം; പോലീസ് നിഗമനം ഇങ്ങനെ…
സ്വന്തം ലേഖകന്‍ വടക്കാഞ്ചേരി: കുറാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ആളെ തിരിച്ചറിയാന്‍ ഇനിയും സാധിച്ചിട്ടില്ല. ഒറ്റപ്പാലം സ്വദേശിനിയാണ് മരിച്ചതെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹം കാണാന്‍ ഒറ്റപ്പാലത്തു നിന്നും ഇന്ന് ആളുകളെത്തും. മൃതദേഹം മൂന്നു ദിവസം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കും. തിരിച്ചറിഞ്ഞതിന് ശേഷമെ പോസ്റ്റുമോര്‍ട്ടം ഉണ്ടാകൂവെന്നാണ് പോലീസ് പറയുന്നത്. മൂന്നുദിവസത്തിനുള്ളില്‍ മൃതദേഹം തിരിച്ചറിഞ്ഞില്ലെങ്കില്‍ തുടര്‍നടപടി പിന്നീട് തീരുമാനിക്കും. വ്യാഴാഴ്ച രാവിലെയാണ് കുറാഞ്ചേരി-കേച്ചേരി റോഡിലെ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്.
Read Moreഅതിരപ്പിള്ളിയിൽ യുവാവ് പുലർച്ചെ വെട്ടേറ്റ് മരിച്ചു; വൈകുന്നേരം ഉണ്ടായ വാക്കു തർക്കം കൊലപാതകത്തിൽ കലാശിച്ചതാകാമെന്ന് നാട്ടുകാർ പറയുന്നതിന്റെ കാരണം ഇങ്ങനെ…
അതിരപ്പിള്ളി: കണ്ണൻകുഴിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു. കണ്ണൻകുഴി താളത്ത് പറന്പിൽ പ്രദീപ് (39) ആണ് വെട്ടേറ്റ് മരിച്ചത്. ഇന്നുപുലർച്ചെ ഒന്നരയോടെയാണ് പ്രദീപ് കണ്ണൻകുഴി പാലത്തിനു സമീപം വെട്ടേറ്റ് കിടക്കുന്നത് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് അതിരപ്പിള്ളി പോലീസ് സ്ഥലത്തെത്തി പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചുകഴിഞ്ഞിരുന്നു. അതിരപ്പിള്ളി പ്ലാന്റേഷനിലെ താൽക്കാലിക തൊഴിലാളിയും കണ്ണൻകുഴി ജലനിധിയുടെ പന്പ് ഓപ്പറേറ്ററുമായ പ്രദീപ് രാത്രി ജലനിധിയുടെ മോട്ടോർ ഓഫ് ചെയ്യാൻ പോകുന്പോഴാണ് ആക്രമണം ഉണ്ടായതെന്ന് കരുതുന്നു. കൊലപാതകം സംബന്ധിച്ച് പോലീസ് കണ്ണൻകുഴി സ്വദേശി ഗിരീഷിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഗിരീഷും പ്രദീപും തമ്മിൽ കണ്ണൻകുഴിയിൽവച്ച് വഴക്കുണ്ടായതായി പറയുന്നു. ഇവർ തമ്മിലുണ്ടായ വഴക്ക് കൈയാങ്കളിയിലെത്തിയപ്പോൾ നാട്ടുകാർ പിടിച്ചുമാറ്റിയിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ചാലക്കുടി ഡിവൈഎസ്പി വി.ആർ. സന്തോഷ്, സിഐ പി.ആർ. ബിജോയ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read Moreചാലക്കുടിയിൽ പാലത്തിലും കുഴി! അപകടങ്ങൾ ടുവീലറിൽ കയറി ആശുപത്രിയിലെത്തുന്നു
ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടി പാലത്തിൽ അപകടങ്ങൾ. പാലത്തിന്റെ സ്പാനുകൾക്കിടയിൽ സ്ഥാപിച്ച എക്സ് പാൻഷൻ ജോയിന്റ് തകരാറായത് പരിഹരിക്കാൻ പാലത്തിന്റെ പകുതിഭാഗം അടച്ചുകെട്ടിയതാണ് അപകടങ്ങൾക്ക് കാരണം. പകുതിഭാഗം അടച്ചുകെട്ടിയത് കഴിച്ചുള്ള ഭാഗത്തുകൂടി വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ഭാഗത്ത് വലിയ കുഴിയാണ്. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. ഇരുചക്രവാഹനങ്ങൾ വളരെ സൂക്ഷിച്ചു കടന്നുപോയില്ലെങ്കിൽ കുഴിയിൽ വീണ് അപകടം സംഭവിക്കും. എക്സ്പാൻഷൻ ജോയിന്റിലെ ഉരുക്കുകന്പികൾ തെന്നിമാറിയിരിക്കയാണ്. ഇവിടെ വലിയ കുഴിയും കൂടി ഉണ്ടായതോടെയാണ് അപകടങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നലെ കുഴിയിൽ വീണ് രണ്ടു ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. കാടുകുറ്റി മുൻ പഞ്ചായത്ത് അംഗം വി.കെ.മോഹനൻ, അന്നനാട് സ്വദേശി കല്ലറക്കൽ വർഗീസ് എന്നിവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreഎനിക്കെന്റെ പന്തു തിരിച്ചുകിട്ടണം..! സീനിയേഴ്സ് പന്തെടുത്തു; തിരിച്ചുകിട്ടാൻ പോലീസിനെ വിളിച്ച് അതുൽ
തിരുവില്വാമല: തന്റെ പന്തു നഷ്ടമായപ്പോൾ ഏറെ വിഷമിച്ചു അഞ്ചാംക്ലാസുകാരൻ അതുൽ. കുറേ അന്വേഷിച്ചു. കിട്ടാതായപ്പോൾ കരഞ്ഞു വീട്ടിൽ കാര്യം പറഞ്ഞു. പന്തു തിരിച്ചുകിട്ടില്ലെന്നു തോന്നിയതോടെ മറ്റൊന്നും നോക്കിയില്ല. പഴയന്നൂർ പോലീസ് സ്റ്റേഷന്റെ ഫോൺനന്പർ തപ്പിയെടുത്തു വിളിച്ചു. ഫോണെടുത്ത പോലീസുകാരനോടു കാര്യം പറഞ്ഞു – എനിക്കെന്റെ പന്തു തിരിച്ചുകിട്ടണം… പോലീസ് അതുലിന്റെ അമ്മയെ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അതുലിന്റെ സങ്കടം മാറ്റാൻ പുതിയ ഫുട്ബോൾ വാങ്ങിനൽകാമെന്നു പോലീസുകാർ പറഞ്ഞെങ്കിലും പഴയതുതന്നെ മതിയെന്നായി അതുൽ. അതോടെ പോലീസ് കളത്തിലിറങ്ങി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോൾ എടുത്തുകൊണ്ടുപോയതു സമീപത്തെ സ്കൂളിലെ സീനിയർ വിദ്യാർഥികളാണെന്നു മനസിലായി. അതുലിന്റെ വീടിനടുത്തുള്ള ഗ്രൗണ്ടിൽ കളിക്കാൻ വന്ന കുട്ടികൾ ഫുട്ബോൾ എടുത്തുകൊണ്ടുപോയതായിരുന്നു. അവരുമായി ബന്ധപ്പെട്ട് അതുലിന്റെ ഫുട്ബോൾ സ്റ്റേഷനിൽ എത്തിച്ചു. വിദ്യാർഥികളായതിനാൽ കേസെടുത്തില്ല. അധ്യാപകരുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി പറഞ്ഞയച്ചു. അതുലിനു ഫുട്ബോൾ തിരിച്ചുനൽകി. തന്റെ…
Read Moreഗ്യാസ് ഏജൻസികൾ വില കൂട്ടൽ മുന്നിൽ കണ്ട് സിലിണ്ടർ വിതരണം വൈകിപ്പിച്ചു; ഒറ്റ ദിവസം പിഴിഞ്ഞെടുത്തത് വൻ തുക
സ്വന്തംലേഖകൻ തൃശൂർ: പാചകവാതക വില വർധിപ്പിച്ചതിൽ ഏറ്റവും അധികം സന്തോഷിച്ചത് ഏജൻസികളാണ്. വില കൂട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബുക്ക് ചെയ്ത സിലിണ്ടറുകൾ പല കാരണങ്ങൾ പറഞ്ഞ് വിതരണം ചെയ്യാതെ വച്ചിരിക്കയായിരുന്നു ഏജൻസികൾ. ഡൽഹി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വില ഉയർത്തുമെന്ന് ധാരണയുണ്ടായിരുന്നതിനാലാണ് വിതരണം പരമാവധി വൈകിപ്പിച്ചത്. പലരും ബുക്ക് ചെയ്ത് സിലിണ്ടർ ലഭിക്കാതെ നെട്ടോട്ടം ഓടിയിട്ടും അടുത്ത ദിവസം വീട്ടിലെത്തിക്കുമെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ വേറെ ഗത്യന്തരമില്ലാതെ പലരും സിലിണ്ടറുകളുമായി ഏജൻസി ഓഫീസുകളിലെത്തിയപ്പോഴേക്കും വില വർധന നിലവിൽ വന്നതോടെ കൈയോടെ വിതരണവും തുടങ്ങി. ഒറ്റയടിക്ക് 715 രൂപയുണ്ടായിരുന്നത് 861 രൂപയായാണ് തൃശൂരിൽ പല ഏജൻസികളും സിലിണ്ടർ നൽകിയത്. സിലിണ്ടർ വിതരണം വൈകിയതിനെ ചൊല്ലി പല ഏജൻസികളിലും ഉപഭോക്താക്കളുമായി വാക്കു തർക്കവും ഉണ്ടായി. നേരത്തെ ബുക്ക് ചെയ്തതിനാൽ പഴയ വില മാത്രമേ തരാൻ സാധിക്കൂവെന്ന് പറഞ്ഞാണ് തർക്കമുണ്ടായത്.…
Read Moreവെടിക്കെട്ടുകള്‍ ഇല്ലാതെ..! നിയമങ്ങളും നിയന്ത്രണങ്ങളും കടുകട്ടി; നിരാശരായി വെടിക്കെട്ടു കമ്പക്കാരും കച്ചവടക്കാരും; ടിക്കെട്ട് കമ്പക്കാര് പറയുന്നു…
സ്വന്തം ലേഖകന്‍ തൃശൂര്‍: വെടിക്കെട്ടുകള്‍ ഇല്ലാതെ മധ്യകേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ പൂരങ്ങളും ഉത്സവങ്ങളും. പേരുകേട്ട വെടിക്കെട്ടുകള്‍ എല്ലാം തന്നെ നിയമങ്ങളും നിയന്ത്രണങ്ങളും കടുകട്ടിയാക്കിയോടെ ഇല്ലാതിയിരിക്കുകയാണ്. വെടിക്കെട്ടു കമ്പക്കാരെ മാത്രമല്ല പൂരത്തിനും ഉത്സവത്തിനുമൊക്കെയെത്തുന്ന കച്ചവടക്കാരെയും ഇത് നിരാശയിലാക്കിയിരിക്കുകയാണ്. വെടിക്കെട്ട് കാണാന്‍ മാത്രമായി എത്തുന്ന നിരവധി പേരാണ് തൃശൂരിലും പരിസരത്തുമുള്ളത്. മധ്യകേരളത്തിലെ ഗംഭീര വെടിക്കെട്ടുകളായ ഊത്രാളിക്കാവിലും കുറ്റിയങ്കാവിലും ഇത്തവണ വെടിക്കെട്ടിന് അനുമതി നല്‍കിയില്ല. ഇവിടെക്ക് വെടിക്കെട്ട് കാണാന്‍ ജനസഹസ്രങ്ങളാണ് എത്താറുള്ളത്. വെടിക്കെട്ടില്ലെന്നറിഞ്ഞതോടെ ഇവരൊന്നും ഇവിടേക്ക് എത്തുന്നില്ല. പൂരത്തിനും ഉത്സവത്തിനുമൊക്കെയുള്ള ചെറുതും വലുതുമായ കച്ചവടക്കാരെ ഈ തിരക്കില്ലായ്മ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വെടിക്കെട്ട് കമ്പക്കാര് പറയുന്നു വെടിക്കെട്ടിന് പകരം മറ്റൊന്നുമില്ല മാഷേ. കുറ്റിയങ്കാവിലേും ഊത്രാളിയിലേും വെടിക്കെട്ട് ഇല്ലാതാക്കിയതിനോട് ഞങ്ങള്‍ക്ക് യോജിക്കാന്‍ പറ്റില്ല. തൃശൂര്‍ പൂരം വെടിക്കെട്ട് ഇവര്‍ ശബ്ദം കുറച്ച് കുറച്ച് ഇപ്പൊ എന്തായി. നെന്മാറേല് സ്ഥിതി എന്താവുംന്ന് ആര്‍ക്കുമറിയില്ല. വെടിക്കെട്ട് നടത്താനല്ല…
Read Moreമോഷ്ടാവിന് കുറ്റബോധം! ഒന്നരവർഷം മുന്‍പ് മോഷ്ടിച്ച സ്വർണമാല തിരികെ നൽകി; സംഭവം ചാലക്കുടിയില്‍
ചാലക്കുടി: ഒന്നരവർഷംമുന്‍പ് വീട്ടിൽനിന്നും മോഷണംപോയ മൂന്നു പവന്റെ സ്വർണമാല തിരിച്ചെത്തി. വെള്ളാഞ്ചിറ അരിക്കാടൻ ജോജുവിന്റെ വീട്ടിൽനിന്നും മോഷണം പോയ മാലയാണ് വീട്ടിൽ തിരിച്ചെത്തിയത്. ഒന്നരവർഷംമുന്‍പ് പുലർച്ചെ ജോജുവിന്റെ ഭാര്യ ടിനുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ സ്വർണമാല ഉൗരി അലമാരയിൽവച്ചതായിരുന്നു. വൃദ്ധയായ അമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ആശുപത്രിയിലേക്ക് പോകുന്പോൾ ജോജു അമ്മയോട് മാല അലമാരയിൽവച്ചിട്ടുണ്ടെന്ന് ഉറക്കെ വിളിച്ചുപറഞ്ഞിരുന്നു. അമ്മ ഇതു കേട്ടതുമില്ല.അടുത്തുള്ള മകളുടെ വീട്ടിലേക്ക് അമ്മ പോകുകയും ചെയ്തു. ആശുപത്രിയിൽനിന്നും തിരിച്ചെത്തിയപ്പോഴാണ് മാല മോഷണം പോയതായി അറിയുന്നത്. നഷ്ടപ്പെട്ട മാല തിരിച്ചുകിട്ടാൻ നേർച്ചകളും പ്രാർഥനകളുമായി കഴിയുകയായിരുന്നു കുടുംബം. കഴിഞ്ഞദിവസം ജോജുവിന്റെ അമ്മ എന്തോ ശബ്ദം കേട്ട് വീടിനു പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ് ഒരു പേഴ്സ് കിടക്കുന്നത് കണ്ടത്. പഴ്സ് തുറന്നുനോക്കിയപ്പോൾ ഒന്നരവർഷം മുന്‍പ് കാണാതായ മാലയായിരുന്നു. മാല മോഷ്ടിച്ചുകൊണ്ടുപോയ മോഷ്ടാവിന് മാനസാന്തരം തോന്നിയപ്പോൾ മാല തിരികെ കൊണ്ടിട്ടിട്ടതാകാമെന്നാണ് കരുതുന്നത്. ജോജു…
Read More