പോ​ലീ​സു​കാ​ര​നാ​ണോ കൃ​ഷി​ക്കാ​ര​നാ​ണോ ? പൊട്ടുവെള്ളരിയിൽ നൂറുമേനി വിളയിച്ച് ‌കാക്കിക്കുള്ളിലെ കർഷകർ

കൊ​ടു​ങ്ങ​ല്ലൂ​ർ: കാ​ക്കി​ക്കു​ള്ളി​ലെ ജീ​വി​ത​ത്തി​നു​ള്ളി​ൽ പൊ​ട്ടു​വെ​ള്ള​രി കൃ​ഷി​യു​മാ​യി പോ​ലീ​സു​കാ​ർ. പോ​ലീ​സു​കാ​ര​നാ​ണോ കൃ​ഷി​ക്കാ​ര​നാ​ണോ എ​ന്ന് ചോ​ദി​ച്ചാ​ൽ ഒ​രു കാ​ർ​ഷി​ക​ മ​ന​സ് ത​ങ്ങ​ളി​ൽ ജന്മ​നാ​യു​ണ്ടെ​ന്ന് ഷ​നി​ലും വി​ബീ​ഷും ഒ​രേ​സ്വ​ര​ത്തി​ൽ പ​റ​യും. തൃ​ശൂ​ർ ജി​ല്ല​യി​ലെ പു​ല്ലൂ​റ്റ് പെ​രി​ങ്ങ​പ്പാ​ടം സ്വ​ദേ​ശി​ക​ളാ​യ വി​ബീ​ഷും ഷ​നി​ലും പൊ​ട്ടു​വെ​ള്ള​രി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ച്ചി​രി​ക്കു​ക​യാ​ണ്. നെ​ടു​ന്പാ​ശ്ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ സി​വി​ൽ പൊ​ലീ​സാ​ണ് ഷ​നി​ൽ. വി​ബീ​ഷ് അ​ഴീ​ക്കോ​ട് കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും. കൃ​ഷി​യി​ൽ ഇ​വ​ർ​ക്ക് കൂ​ട്ടി​ന് കൂ​ലി​പ്പ​ണി​ക്കാ​രാ​യ മു​ട്ട​ത്താ​ഴം ലെ​നി​നും കാ​ര്യേ​ഴ​ത്ത് ദി​ലീ​പും ക​ച്ച​വ​ട​ക്കാ​ര​നാ​യ വാ​ട​ശ്ശേ​രി സു​രേ​ഷ് ബാ​ബു​വും കൂ​ടെ​യു​ണ്ട്. ജോ​ലി​ക്കി​ട​യി​ലും കൃ​ഷി​യോ​ടു​ള്ള താ​ത്്പ​ര്യം വി​ടാ​തെ സൂ​ക്ഷി​ച്ച സം​ഘം സു​രേ​ഷ് ബാ​ബു​വി​ന്‍റെ 80 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പൊ​ട്ടു​വെ​ള്ള​രി കൃ​ഷി​യി​റ​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​ഞ്ചം​ഗ സം​ഘം കൃ​ഷി ചെ​യ്ത​ത്. 1000 മീ​റ്റ​റി​ൽ ഒ​ൻ​പ​ത് വ​രി​ക​ളാ​യാ​ണ് കൃ​ഷി. 250 ഗ്രാം ​വി​ത്താ​ണ് വി​ത​ച്ച​ത്. ഒ​രു കി​ലോ വി​ത്തി​ന് 10,000 രൂ​പ​യാ​ണ്. തി​ക​ച്ചും ജൈ​വ…

Read More

500 കി​ലോ​യേ​ക്കാ​ൾ തൂ​ക്ക​മു​ള്ള കാ​ട്ടു​പോ​ത്തി​നെ പു​ലി​യ്ക്ക് ഒ​റ്റ​യ്ക്ക് വ​ക​വ​രു​ത്താ​നാ​വി​ല്ല!​ പാ​ല​പ്പി​ള്ളിയിൽ ക​ടു​വ ഇ​റ​ങ്ങി കാ​ട്ടു​പോ​ത്തി​നെ കൊ​ന്നു; നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ

പാ​ല​പ്പി​ള്ളി: വ​ലി​യ​കു​ള​ത്ത് ക​ടു​വ ഇ​റ​ങ്ങി കാ​ട്ടു​പോ​ത്തി​നെ കൊ​ന്നു; ക​ടു​വ​യും കാ​ട്ടു​പോ​ത്തും ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ. ചി​മ്മി​നി ഡാം ​റോ​ഡി​നു​സ​മീ​പം പാ​ല​പ്പി​ള്ളി വ​ലി​യ​കു​ളം ആ​റി​ലപ്പാടി​യി​ൽ ക​ടു​വ ഇ​റ​ങ്ങി കാ​ട്ടു​പോ​ത്തി​നെ കൊ​ന്നു. ഇന്നലെ ജൂ​ങ്ങ് ടോ​ളി റ​ബർ എ​സ്റ്റേ​റ്റി​ൽ ടാ​പ്പിം​ഗി​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് കാ​ട്ടു​പോ​ത്തി​നെ ച​ത്ത​നി​ല​യി​ൽ ക​ണ്ട​ത്. ആ​ക്ര​മ​ണ​രീ​തി​യും കാ​ൽ​പാ​ടു​ക​ളും വ​ന​പാ​ല​ക​ർ പ​രി​ശോ​ധി​ച്ചാ​ണ് ആ​ക്ര​മി​ച്ച​ത് ക​ടു​വ​യെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. 500 കി​ലോ​യേ​ക്കാ​ൾ തൂ​ക്ക​മു​ള്ള കാ​ട്ടു​പോ​ത്തി​നെ പു​ലി​യ്ക്ക് ഒ​റ്റ​യ്ക്ക് വ​ക​വ​രു​ത്താ​നാ​വി​ല്ലെ​ന്നാ​ണു നി​ഗ​മ​നം. പു​ലി​ക​ൾ​ക്ക് കൂ​ട്ടാ​മാ​യി മാ​ത്ര​മെ ഇ​വ​യെ വ​ക​വ​രു​ത്താ​നാ​വൂ. ക​ടു​വ ഒ​റ്റ​യ്ക്ക് കാ​ട്ടു​പോ​ത്തി​നെ വ​ക​വ​രു​ത്താ​റു​ണ്ടെ​ന്നാ​ണ് വ​ന​പാ​ല​ക​ർ പ​റ​യു​ന്ന​ത്. ചി​മ്മി​നി​ഡാം റോ​ഡി​നോ​ട് ചേ​ർ​ന്ന് ക​ടു​വ​യും കാ​ട്ടു​പോ​ത്തും ഇ​റ​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​രും തൊ​ഴി​ലാ​ളി​ക​ളും ഭീ​തി​യി​ലാ​ണ്. ടാ​പ്പി​ംഗിനും മ​റ്റു​മാ​യി ഇ​വി​ടെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പു​ല​ർ​ച്ചെ​സ​മ​യ​ങ്ങ​ളി​ൽ എ​ത്താ​റു​ണ്ട്. വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് ക​ടു​വ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്നു വ​ന​പാ​ല​ക​രും പ​റ​ഞ്ഞു. വ​ന​ത്തി​ൽ വേ​ട്ട​യാ​ടു​ന്ന​തി​നി​ടെ അ​തി​ർ​ത്തി ക​ട​ന്ന് കാ​ട്ടു​പോ​ത്തും ക​ടു​വ​യും നാ​ട്ടി​ലെ​ത്തി​യ​താ​കാ​നും…

Read More

അ​ധി​കൃ​ത​രു​ടെ ല​ക്ഷ്യ​മി​ല്ലാ​യ്മ, ‘ല​ക്ഷ്യ’ പദ്ധതി ത്യ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്ന ​ഷ്ട​മാ​കു​ന്നു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​സ​വ മു​റി ന​വി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള ല​ക്ഷ്യ പ​ദ്ധ​തി അ​ധി​കൃ​ത​രു​ടെ ല​ക്ഷ്യ​മി​ല്ലാ​യ്മ മൂ​ലം ത്യ​ശൂ​ർ ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യ്ക്ക് ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത. കേ​ര​ള​ത്തി​ൽ ര​ണ്ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ആ​ണ് പ​ദ്ധ​തി​യ്ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ആ​ദ്യ സ​ഹാ​യ​മാ​യി 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. പ്ര​സ​വ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന മാ​തൃ-​ശി​ശു മ​ര​ണ നി​ര​ക്ക് കു​റ​യ്ക്കാ​നും ഹൈ ​റി​സ്ക് ഗ​ർ​ഭി​ണി​ക​ളെ ശു​ശ്രൂ​ഷി​ക്കാ​നും വേ​ണ്ടി​യാ​ണ് അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ ന​ട​ത്തി​പ്പി​ന് ആ​വ​ശ്യ​മാ​യ ഏ​കോ​പ​നം ഇ​ല്ലാ​യ്മ​യാ​ണ് പ​ദ്ധ​തി നീ​ളാ​ൻ കാ​ര​ണം. കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​വും, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ഏ​കോ​പ​ന​ത്തി​ന് ത​ട​സം നി​ൽ​ക്കു​ന്ന​ത് അ​ധി​കൃ​ത​രു​ടെ മെ​ല്ലെ​പോ​ക്ക് ന​യ​മാ​ണ്. 50 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് 55 ബെ​ഡ്ഡു​ക​ളു​ള്ള അ​ത്യാ​ധു​നി​ക ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം പ്ര​സ​വ മു​റി​യു​ടെ അ​ടു​ത്താ​യി നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ചി​ട്ടു​ണ്ട്. ആ​റു​മാ​സം…

Read More

ചാലക്കുടി ട്രാം​വേ പു​റമ്പോ‌​ക്കിലെ 12 കുടുംബങ്ങളെ ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിൽ നഗരസഭയെത്തി; നീക്കം തടഞ്ഞ് കൗൺസിലർമാരും നാട്ടുകാരും

ചാ​ല​ക്കു​ടി: ട്രാം​വേ പു​റ​ന്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന 12 കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി കൗ​ണ്‍​സി​ല​ർ​മാ​ര​ട​ക്കം നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ട്രാം​വേ പു​റ​ന്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ വി​ധി ന​ട​പ്പാ​ക്കാ​ൻ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ല്കി​യ​ത​നു​സ​രി​ച്ചാ​ണ് വീ​ടു​ക​ൾ പൊ​ളി​ച്ചു​നീ​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ എ​ത്തി​യ​ത്. എ​ന്നാ​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ സൂ​സ​മ്മ ആ​ന്‍റ​ണി, വി.​സി.​ഗ​ണേ​ശ​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഒ.​പൈ​ല​പ്പ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ന​ട​പ​ടി നി​ർ​ത്തി​വ​ച്ചു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യ​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ഈ ​കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​നി​യും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി​വി​ധി​യ​നു​സ​രി​ച്ച് കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ച്ചാ​ൽ ഇ​വ​ർ​ക്ക് താ​മ​സി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​താ​കും. കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ച​ശേ​ഷ​മേ ഹൈ​ക്കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന് കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More

വൈ​ദ്യു​തി സംബന്ധമായി പരാതികളുണ്ടോ? 27 ന് റീജണൽ തിയേറ്ററിൽ വന്നാൽ പരിഹരിക്കാൻ മ​ന്ത്രി മ​ണി​ തയാർ

തൃ​ശൂ​ർ: ജി​ല്ല​യി​ലെ വൈ​ദ്യു​തി സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു വൈ​ദ്യു​തി മ​ന്ത്രി എം.​എം.​മ​ണി എ​ത്തു​ന്നു. മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 27 നു ​രാ​വി​ലെ പത്തുമ​ണി മു​ത​ൽ റീ​ജ​ണ​ൽ തി​യേ​റ്റ​റി​ലാ​ണ് ജ​ന​കീ​യ വൈ​ദ്യു​തി അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വൈ​ദ്യു​തി വി​ത​ര​ണ വി​ഭാ​ഗ​ത്തി​നു കീ​ഴി​ലു​ള്ള സ​ർ​ക്കി​ൾ, ഡി​വി​ഷ​ൻ, സ​ബ് ഡി​വി​ഷ​ൻ, സെ​ക‌്ഷ​ൻ ഓ​ഫീ​സു​ക​ളി​ലും പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കും. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പാ​യി പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്ക​ണം. ഉ​ത്പാ​ദ​ന, പ്ര​സ​ര​ണ, വി​ത​ര​ണ മേ​ഖ​ല​ക​ൾ സം​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കോ, പൊ​തു​ജ​ന​ങ്ങ​ൾ​ക്കോ ഉ​ള്ള പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കും. തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​ത​ര​ണ വി​ഭ​ഗ​ത്തി​ലെ ഏ​ഴു ഡി​വി​ഷ​ൻ ഓ​ഫീ​സു​ക​ളാ​യ കു​ന്നം​കു​ളം, വ​ട​ക്കാ​ഞ്ചേ​രി, തൃ​ശൂ​ർ ഈ​സ്റ്റ്, തൃ​ശൂ​ർ വെ​സ്റ്റ്, ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ർ, ചാ​ല​ക്കു​ടി എ​ന്നി​വ​യ്ക്കാ​യി പ്ര​ത്യേ​കം അ​ദാ​ല​ത്ത് കൗ​ണ്ട​റു​ക​ൾ സ​ജ്ജീ​ക​രി​ക്കു​മെ​ന്നു തൃ​ശൂ​ർ ഈ​സ്റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റും അ​ദാ​ല​ത്ത് പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​റു​മാ​യ എം.​എ. ഷാ​ജു അ​റി​യി​ച്ചു. അ​ന്യ​രു​ടെ വ​സ്തു​വി​ലൂ​ടെ വൈ​ദ്യു​തി ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​തി​നു​ള്ള അ​നു​മ​തി സം​ബ​ന്ധി​ച്ച്, വൈ​ദ്യു​തി…

Read More

വ​യ​റു​വേ​ദ​ന​! ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച പെ​ണ്‍​കു​ട്ടി പ​രി​ശോ​ധ​ന​യി​ല്‍ ഗ​ര്‍​ഭി​ണി​; പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച ടാ​ക്‌​സി ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍

കോ​യ​മ്പ​ത്തൂ​ര്‍: ചെ​ന്നൈ സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച ടാ​ക്‌​സി ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു മേ​ട്ടു​പ്പാ​ള​യം മ​ണി​ക​ണ്ഠ​ന്‍ (35), ചെ​ന്നൈ മ​ല​ര്‍​വി​ഴി, ജ​പ​രാ​ജ്, രം​ഗ​സ്വാ​മി, ജ​യ​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച പെ​ണ്‍​കു​ട്ടി പ​രി​ശോ​ധ​ന​യി​ല്‍ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ര​ക്ഷി​താ​ക്ക​ള്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ടാ​ക്‌​സി ഡ്രൈ​വ​ര്‍ മ​ണി​ക​ണ്ഠ​ന്‍ പീ​ഡി​പ്പി​ച്ച കാ​ര്യം പു​റ​ത്ത​റി​ഞ്ഞ​ത്. ര​ക്ഷി​താ​ക്ക​ള്‍ വ​ഴ​ക്കു​പ​റ​ഞ്ഞ​തി​ല്‍ കോ​പി​ച്ച് വീ​ടു​വി​ട്ടി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി ചെ​ന്നൈ​യി​ല്‍​നി​ന്നും ട്രെ​യി​ന്‍ മാ​ര്‍​ഗം കോ​യ​മ്പ​ത്തൂ​രി​ലെ​ത്തു​ക​യാ​യി​രു​ന്നു. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ത​നി​യെ നി​ന്നി​രു​ന്ന പെ​ണ്‍​കു​ട്ടി​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് മ​ണി​ക​ണ്ഠ​ന്‍ പീ​ഡീ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് റെ​യി​ല്‍​വേ പോ​ലീ​സ് പോ​ക്‌​സോ ആ​ക്ടി​ല്‍ മ​ണി​ക​ണ്ഠ​നെ​യും ചെ​ന്നൈ​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന സു​ഹൃ​ത്ത് മ​ല​ര്‍​വി​ഴി​യെ​യും ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന ജ​യ​കു​മാ​റി​നെ​യും രം​ഗ​രാ​ജി​നെ​യും ജ​പ​കു​മാ​റി​നെ​യും അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

വാ തുറന്ന് മരണക്കെണി; ചിറ്റൂരിൽ വാ​ഹ​നാ​പ​ക​ട​ത്തി​ന് ഭീ​ഷ​ണി​യാ​യ അ​ഴു​ക്കു​ചാ​ല്‍ സ്ലാ​ബി​ട്ടു മൂ​ട​ണം

ചി​റ്റൂ​ര്‍:​ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ല്‍ പു​തു​ക്കി​പ്പ​ണി​ത അ​ഴു​ക്കു​ചാ​ലി​ല്‍ സ്ലാ​ബു​ക​ളി​ടി​ത്ത​തു വാ​ഹ​ന-​കാ​ല്‍​ന​ട​യാ​ത്ര​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. ഈ ​സ്ഥ​ല​ത്ത് റോ​ഡി​നു തെ​ക്കു​വ​ശ​ത്താ​യി ബ​സ്‌​സ്റ്റോ​പ്പു​മാ​ണ്. കാ​ല​ത്തും വൈ​കു​ന്നേ​ര സ​മ​യ​ത്തും ഈ ​സ്ഥ​ല​ത്ത് വാ​ഹ​ന​ഗ​താ​ഗ​തം കു​ടു​ത​ലാ​ണ് . താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും.​ക​ച്ചേ​രി മേ​ട് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലേ​ക്കു​മു​ള്ള റോ​ഡ് ര​ണ്ടാ​യി തി​രി​യു​ന്ന സ്ഥ​ല​മെ​ന്ന​തി​നാ​ല്‍ വാ​ഹ​ന​സ​ഞ്ചാ​രം കൂ​ടു​ത​ലു​ണ്ടാ​വു​ന്നു.​ റോ​ഡി​ന്റെ വ​ട​ക്ക് ഭാ​ഗ​ത്താ​ണ് അ​ഴു​ക്കു​ചാ​ലു​ള്ള​തും.​ക​ഴി​ഞ്ഞ ദി​വ​സം എ​തി​രെ വ​രു​ന്ന ച​ര​ക്കു ലോ​റി​യെ ക​ണ്ട് റോ​ഡ​രി​കി​ലേ​ക്ക് വെ​ട്ടി തി​രി​ച്ച സൈ​ക്കി​ള്‍ യാ​ത്രി​ക​ന്‍ അ​ഴു​ക്കു​ചാ​ലി​ല്‍ വീ​ണ് പ​രി​ക്കു​പ​റ്റി​യി​രു​ന്നു. ഈ ​സ്ഥ​ല​ത്ത് മു​ന്‍​പ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​ങ്ങ​ളും ന​ട​ന്നി​രു​ന്നു. അ​ഴു​ക്കു ചാ​ലി​നു സ്ലാ​ബി​ട്ടു മൂ​ടി​യാ​ല്‍ റോ​ഡി​ന്ു വി​സ്താ​ര കൂ​ടു​ത​ലും വാ​ഹ​ന​യാ​ത്ര​യ്ക്ക് സൗ​ക​ര്യ​വ​മാ​വു​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​ര്‍ ക​രു​തു​ന്ന​ത്.

Read More

മെ​റ്റാ നാ​ട​ക അ​വാ​ർ​ഡ്; മി​ക​ച്ച നാ​ട​കം, നി​ർ​മാ​ണം, ന​ല്ല ന​ട​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേക്ക് ര​ണ്ടു മ​ല​യാ​ള നാ​ട​ക​ങ്ങ​ൾ

തൃ​ശൂ​ർ: പ​തി​ന​ഞ്ചാ​മ​ത് മ​ഹീ​ന്ദ്ര എ​ക്സ​ല​ൻ​സ് ഇ​ൻ തി​യേ​റ്റ​ർ അ​വാ​ർ​ഡ്സ് (മെ​റ്റ) നാ​ട​കോ​ത്സ​വ​ത്തി​ന് ര​ണ്ടു മ​ല​യാ​ള നാ​ട​ക​ങ്ങ​ൾ​ക്ക് നോ​മി​നേ​ഷ​ൻ. ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന നാ​ട​ക​മേ​ള മാ​ർ​ച്ച് 13 ന് ​ഡ​ൽ​ഹി​യി​ലെ ക​മാ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ലും ശ്രീ​രാം സെ​ന്‍റ​റി​ലു​മാ​യി ആ​രം​ഭി​ക്കും. കേ​ര​ള​ത്തി​ൽ​നി​ന്നും പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നാ​യ പോ​ൾ സ​ക്ക​റി​യാ​യു​ടെ “ഭാ​സ്ക​ര പ​ട്ടേ​ല​രും എ​ന്‍റെ ജീ​വി​ത​വും’ എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി പ്ര​മു​ഖ സി​നി​മാ നാ​ട​ക സം​വി​ധാ​യ​ക​നാ​യ സു​വീ​ര​ൻ സം​വി​ധാ​നം ചെ​യ്ത “ഭാ​സ്ക​ര​പ​ട്ടേ​ല​രും തൊ​മ്മി​യു​ടെ ജീ​വി​ത​വും’ എ​ന്ന നാ​ട​ക​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. മി​ക​ച്ച നാ​ട​കം, നി​ർ​മാ​ണം, ന​ല്ല ന​ട​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് ഈ ​നാ​ട​കം നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ട “മേ​സ്’ എ​ന്ന ഭാ​ഷാ​ര​ഹി​ത നാ​ട​ക​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ സു​നി​ൽ കു​മാ​റും നി​ർ​മാ​ണം ദി ​മൈ​മേ​ഴ്സും ആ​ണ്. ഒ​രു വ​യോ​ധി​ക​ന്‍റെ​യും വേ​ല​ക്കാ​ര​ന്‍റെ​യും ക​ഥ​യാ​ണ് ഈ ​നാ​ട​ക​ത്തി​ന്‍റെ പ്ര​മേ​യം. മാ​ർ​ച്ച് 13 മു​ത​ൽ 18 വ​രെ ജൂ​റി അം​ഗ​ങ്ങ​ൾ​ക്കും…

Read More

ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക! ഗജരത്നം പത്മനാഭൻ വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ…

ഗു​രു​വാ​യൂ​ർ: ഗ​ജ​ര​ത്നം ഗു​രു​വാ​യൂ​ർ പ​ത്മ​നാ​ഭ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക. വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലും പ​രി​ശോ​ധ​ന​യി​ലു​മാ​ണു പ​ത്മ​നാ​ഭ​ൻ. പ​ത്മ​നാ​ഭ​ന്‍റെ ഡ​ബ്യു​ബി​സി കൂ​ടു​ത​ലാ​ണ്. മ​രു​ന്നു​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ന്നി​ല്ല. ഇ​ന്ന​ലെ മു​ത​ൽ ശ​ക്തി കൂ​ടി​യ ആ​ന്‍റി ബ​യോ​ട്ടി​ക് ന​ൽ​കി തു​ട​ങ്ങി. ഒ​രോ ആ​റു മ​ണി​ക്കൂ​ർ കൂ​ടു​ന്പോ​ഴും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള സം​ഘ​മെ​ത്തി പ​രി​ശോ​ധി​ച്ചു ര​ക്ത​സാ​ന്പി​ൾ ശേ​ഖ​രി​ച്ചു കൊ​ണ്ടു​പോ​യി. ആ​ന പ്ര​ത്യ​ക്ഷ​ത്തി​ൽ ക്ഷീ​ണി​ത​ന​ല്ലെ​ങ്കി​ലും ര​ക്ത പ​രി​ശോ​ധ​ന ഫ​ലം ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണ്. ഡോ​ക്ട​ർ​മാ​രാ​യ ഗി​രി​ദാ​സ്, കെ. ​വി​വേ​ക്, രാ​ജീ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​രി​ശോ​ധ​ന. പ​ത്മ​നാ​ഭ​നെ എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ൽ ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ പ്ര​തീ​ക​മാ​യാ​ണു ഭ​ക്ത​ർ കാ​ണു​ന്ന​ത്. 80 ക​ഴി​ഞ്ഞ പ​ത്മ​നാ​ഭ​നെ 1954ൽ 14 ​വ​യ​സു​ള്ള​പ്പോ​ൾ ഒ​റ്റ​പ്പാ​ലം ഇ.​പി. ബ്ര​ദേ​ഴ്സാ​ണ് ആ​ന​യെ ന​ട​യി​രു​ത്തി​യ​ത്.

Read More

ഇ​തു ബ​സ് അ​ല്ല, ബ​സ് സ്റ്റോ​പ്പ്..! ചേ​റൂ​ർ കി​ണ​ർ സ്റ്റോ​പ്പ് വ​ഴി ക​ട​ന്നു​പോ​കു​ന്ന​വ​രി​ൽ മാ​ത്ര​മ​ല്ല, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​തു വൈറല്‍

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ചേ​റൂ​ർ കി​ണ​ർ സ്റ്റോ​പ്പ് വ​ഴി ക​ട​ന്നു​പോ​കു​ന്ന​വ​ർ ചെ​റു​താ​യൊ​ന്ന് അ​ന്പ​ര​ന്നു​പോ​യാ​ൽ അ​തി​ശ​യി​ക്കേ​ണ്ട..! ഉ​റ​പ്പി​ച്ചോ​ളൂ…​അ​തു ബ​സ് അ​ല്ല, ബ​സ് സ്റ്റോ​പ്പാ​ണ്. ബ​സി​ന്‍റെ മാ​തൃ​ക​യി​ൽ പ​ണി​യു​ന്ന ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം…! ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​വ​രി​ൽ മാ​ത്ര​മ​ല്ല, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​തു വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. കോ​ർ​പ​റേ​ഷ​ൻ പ്ലാ​ൻ ഫ​ണ്ടു​പ​യോ​ഗി​ച്ച് അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ഈ ​കൗ​തു​ക ബ​സ് സ്റ്റോ​പ്പ് നി​ർ​മി​ച്ചു​വ​രു​ന്ന​ത്. പു​റ​മേ പോ​ലെ ത​ന്നെ ഉ​ൾ​ഭാ​ഗ​വും ബ​സ് സ്റ്റൈ​ലി​ലാ​ണ്. പ​തി​ന​ഞ്ചോ​ളം പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന സീ​റ്റു​ക​ളും പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള സം​വി​ധാ​ന​വു​മെ​ല്ലാം ഇ​തി​ലു​ണ്ട്. ലൈ​റ്റ്, ഫാ​ൻ, എ​ഫ്എം റേ​ഡി​യോ തു​ട​ങ്ങി​യ​വ​യു​മു​ണ്ടാ​കും. ര​ണ്ടു​വ​ശ​ത്തു​കൂ​ടി​യും അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും ക​ട​ക്കാം. ഈ ​കൗ​തു​ക ബ​സ് സ്റ്റോ​പ്പി​ൽ സ​ബ്സി​ഡി​യോ​ടെ സൗ​രോ​ർ​ജ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നു ഒ​ന്ന​ര​ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. കെ​എ​സ്ഇ​ബി സം​വി​ധാ​ന​വും സൗ​രോ​ർ​ജ സം​വി​ധാ​ന​വും യ​ഥാ​ക്ര​മം ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​തി ലാ​ഭി​ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നു കൗ​ണ്‍​സി​ല​ർ കൃ​ഷ്ണ​ൻ​കു​ട്ടി മാ​സ്റ്റ​ർ പ​റ​ഞ്ഞു. വൈ​ദ്യു​തി അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം ബാ​ധ്യ​ത…

Read More