സ്വന്തം ലേഖകൻ തൃശൂർ: ഡ്രൈവിംഗ് അറിയാമെങ്കിൽ ഉലകം ചുറ്റാൻ നിങ്ങൾക്കിതാ ഇഷ്ടമുള്ള കാർ. മൂന്നു ദിവസമോ ഒരാഴ്ചയോ കഴിഞ്ഞു വാടക സഹിതം തിരികേക്കൊടുത്താൽ മതി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്കും ഇങ്ങനെ കാർ ലഭിക്കും. കേരളത്തിൽ നാലു റെയിൽവേ സ്റ്റേഷനുകൾക്ക് അനുവദിച്ച “റെന്റ് എ കാർ’ സംവിധാനം തൃശൂർ റെയിൽവേ സ്റ്റേഷനിലും ആരംഭിച്ചു. തിരുവനന്തപുരം, എറണാകുളം സൗത്ത്, നോർത്ത്, തൃശൂർ റെയിൽവേ സ്റ്റേഷനുകളിലാണ് റെന്റ് എ കാർ സൗകര്യം തുടങ്ങിയത്. ഓണ്‍ലൈനായി കാർ ബുക്കു ചെയ്യാം. “ഇൻഡസ്ഗോ’ എന്ന കന്പനിയാണ് യാത്രക്കാർക്കു കാറുകൾ ലഭ്യമാക്കുന്നത്. ഏതിനം കാറും ലഭിക്കും. ഒരു ദിവസത്തേക്കോ രണ്ടോ മൂന്നോ ദിവസത്തേക്കോ ഒരാഴ്ചത്തേക്കോ ഒരു മാസത്തേക്കോ ബുക്കു ചെയ്യാവുന്നത്. ഒരു ദിവസത്തേക്ക് ആയിരം രൂപയോളമാണ് നിരക്ക്. ഒരാഴ്ചത്തേക്ക് ഏഴായിരം രൂപയോളവും. പത്തു ദിവസത്തേക്ക് പതിനായിരം രൂപയോളമാണു നിരക്ക്. വാഹനത്തിന്റെ വലുപ്പവും ആഡംബരവുമനുസരിച്ച് നിരക്ക്…
Read MoreCategory: Thrissur
മൂന്നു ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് 4% പലിശ! കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പദ്ധതി തൃശൂർ ജില്ലയിൽ നടപ്പാക്കും
തൃശൂർ: കേന്ദ്രസർക്കാർ പദ്ധതിയായ കിസാൻ ക്രെഡിറ്റ് കാർഡ് സാച്ചുറേഷൻ ജില്ലയിൽ ഉടൻ നടപ്പിലാക്കുമെന്നു ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. പദ്ധതി നിർവഹണത്തിനായി ജില്ലാ ലീഡ് ബാങ്ക് മാനേജർ കെ.കെ. അനിൽകുമാറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നബാർഡ്, ജില്ലാ ലീഡ് ബാങ്ക്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധന വകുപ്പ് തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയിൽ സാന്പത്തിക സഹായം ലഭിച്ച കർഷകർക്കും ഫെബ്രുവരി 24നു മുന്‍പായി പദ്ധതി നിബന്ധനകൾക്കു വിധേയമായി കെസിസി വായ്പ ലഭ്യമാക്കും. പദ്ധതി പൂർത്തീകരണത്തിനായി ഓരോ ബാങ്കിനും ടാർജറ്റ് നൽകി. മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയ്ക്കുള്ള പ്രവർത്തന മൂലധനത്തിനും കെസിസി വായ്പ ലഭ്യമാണ്. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്കു മൂന്നു ലക്ഷം രൂപവരെയുള്ള വായ്പകൾ നാലു ശതമാനം പലിശയിൽ ലഭിക്കും. 1.60 ലക്ഷം വരെയുളള വായ്പകൾക്ക് ഈടു…
Read Moreനിർത്താതെ പോയ ബൈക്കുകൾ പിടികൂടി; 41,500 രൂപ പിഴയിടാക്കി മോട്ടോർ വാഹന വകുപ്പ്
ചാലക്കുടി: മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ബൈക്കിൾ അതിരപ്പിള്ളിയിലേക്ക് പോകുകയായിരുന്ന യുവാക്കളെ ലൈസൻസില്ലാതെ ബൈക്ക് ഓടിച്ചതിനു പിടികൂടി. 10,500 രൂപ വീതം പിഴ ഈടാക്കി. ചൗക്ക സ്വദേശി എഡിസൻ ഫ്രാൻസിസ്, മാള സ്വദേശി ജുവിൻ ജോസഫ്, ചാലക്കുടി സ്വദേശി ദീപക് ജോസഫ് എന്നിവരെയാണ് പിടികൂടിയത്. ബൈക്കുകൾ മോട്ടോർവാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. കൈകാണിച്ചിട്ടും നിർത്താതെ ബൈക്ക് ഓടിച്ചുപോയ കൊരട്ടി സ്വദേശി വിബിൻ വർഗീസ് എന്ന വിദ്യാർഥിയെ സ്മാർട്ട് സിസ്റ്റം അനുസരിച്ച് പിടികൂടി. വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിൽ എത്തിയാണ് പിടികൂടിയത്. 10,000 രൂപ ഫൈൻ ഈടാക്കി. ഒരു ദിവസം ഐഡിപിആറിൽ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്.
Read Moreഡ്രൈ ഡേ സണ്ണിച്ചൽ ഒടുവിൽ കുടുങ്ങി; തൃശൂരിൽ അവധി ദിവസങ്ങളിൽ മദ്യക്കച്ചവടം നടത്തുന്ന മാഹി സണ്ണിയെന്ന കോട്ടയം കാരൻ സണ്ണി ലൂക്കയെ കുടുക്കി പൊലീസ്
തൃശൂർ:മദ്യശാലകൾ പ്രവർത്തിക്കാത്ത സമയങ്ങളിൽ തൃശൂർ നഗരത്തിൽ മദ്യക്കച്ചവടം നടത്തിയിരുന്നതിനിടെ അറസ്റ്റിലായ മാഹി സണ്ണിയെ റിമാൻഡ് ചെയ്തു. അതിരാവിലെ മുതൽ മദ്യഷാപ്പുകൾ തുറക്കുന്ന വരെയുള്ള സമയങ്ങളിൽ തൃശൂർ റൗണ്ടിലും മാർക്കറ്റുകളിലും ഗോവയിൽ നിന്നും മാഹിയിൽനിന്നുമുള്ള മദ്യവും ലഹരി വസ്തുക്കളും വിറ്റിരുന്ന കോട്ടയം സ്വദേശി മാഹി സണ്ണി എന്ന സണ്ണി ലൂക്ക (55)യെയാണ് അറസ്റ്റു ചെയ്തത്. 30 കുപ്പി ഗോവ മദ്യവുമായാണ് ഇയാളെ പിടികൂടിയത്. അന്യദേശ തൊഴിലാളികൾ ധാരാളമുള്ള തൃശൂരിൽ കഴിഞ്ഞ കുറേ നാളുകളായി ഇയാൾ വില്പന നടത്തിവരികയായിരുന്നു. ദിവസവും രാവിലെ അഞ്ചുമുതൽ ആറുവരെയാണു കച്ചവടം. 30 രൂപയ്ക്ക് ഗോവയിൽനിന്നു മദ്യം വാങ്ങി ട്രെയിൻ മാർഗം തൃശൂരിലെത്തിച്ച് 150 രൂപയ്ക്കാണ് വിറ്റിരുന്നത്. ഒരു ദിവസം 50 കുപ്പിയോളം വിൽക്കാറുണ്ടെന്ന് ഇയാൾ പറഞ്ഞെന്ന് എക്സൈസുകാർ പറഞ്ഞു. മദ്യശാലകൾക്ക് അവധിയായിരുന്ന ഫെബ്രുവരി ഒന്നിനു മദ്യക്കച്ചവടം നടത്തിയവരെ എക്സൈസ് റേഞ്ച് പാർട്ടി പിടികൂടിയിരുന്നു. അന്യദേശ…
Read Moreനിരഞ്ജാ, നീ ഒരു സംഭവാട്ടോ… വൈകല്യങ്ങളോടു പടവെട്ടുകയല്ല… കൊട്ടിക്കയറുകയാണ്
സ്വന്തം ലേഖകൻ തൃശൂർ: വൈകല്യങ്ങളോടു പടവെട്ടി ജീവിതത്തെ ആഘോഷമാക്കുന്ന കഥയല്ലിത്. വൈകല്യങ്ങളെ കൊട്ടിത്തോൽപ്പിച്ച് ജീവിതത്തിലേക്ക് പഞ്ചാരിയും തായന്പകയും ചേർത്തുവെക്കുന്ന നിരഞ്ജനെന്ന കൊച്ചുമിടുക്കന്റെ കഥയാണിത്. കഥ എന്ന് പറഞ്ഞെങ്കിലും കഥയെ വെല്ലുന്ന യഥാർത്ഥ സംഭവം. വലത്തേ കൈമുട്ടിനു താഴെക്ക് ശോഷിച്ചുപോയ നാലുവിരലുകൾ മാത്രമുള്ള നിരഞ്ജനെന്ന നാലാംക്ലാസുകാരൻ തായന്പകയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. രണ്ടാം ക്ലാസിൽ പഠിക്കുന്പോൾ പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കഴിഞ്ഞതിന്റെ പിറ്റേ ആഴ്ചമുതൽ ആരംഭിച്ച പരിശീലനത്തിനൊടുവിലാണ് നിരഞ്ജൻ ഇപ്പോൾ തായന്പകയിൽ അരങ്ങേറ്റത്തിന് ചെണ്ടക്കോൽ കൈയിലെടുക്കുന്നത്. വലതു കൈമുട്ടിനു താഴെ നാലുശോഷിച്ച വിരലുകളാണ് നിരഞ്ജനുള്ളത്. തള്ളവിരലില്ല. ചൂണ്ടുവിരലും നടുവിരലും മടക്കാനുമാകില്ല. ജൻമനാതന്നെ വലതുകൈയിന് ഉണ്ടായിരുന്ന വൈകല്യം നിരഞ്ജൻ മൈൻഡ് ചെയ്യുന്നില്ല. ഇതൊന്നും ഒരു പ്രശ്നമേയല്ല എന്ന പോസിറ്റീവ് ചിന്ത അറിഞ്ഞോ അറിയാതെയോ ഈ ചെറുബാല്യത്തിൽ തന്നെ നിരഞ്ജനിൽ വേരുറച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒന്നാംക്ലാസിൽ പഠിക്കുന്പോൾ ചെണ്ട പഠിക്കാനായി ഗുരു ചെറുശേരി ശ്രീകുമാറിന്റെയടുത്തെത്തി കല്ലിൽ…
Read Moreകർശന നടപടിയുമായി പോലീസ്; കൊറോണയെ സംബന്ധിച്ചു വ്യാജ വാര്‍ത്ത; തൃശൂരില്‍ അച്ഛനും മകനും അറസ്റ്റില്‍
തൃശൂര്‍: കൊറോണ വൈറസ് ബാധയെ സംബന്ധിച്ചു വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേര്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശികളായ വേണുഗോപാല്‍, മകന് അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. വൈറസ് ബാധയെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരത്തെ അറിയിച്ചിരുന്നു.
Read Moreസ്വരം നന്നാക്കാൻ ഉമ്മൻ ചാണ്ടിക്കു പാടുംപാതിരിയുടെ പരിശീലനം
തൃശൂർ: ശബ്ദതടസത്തിനു താൻ വോക്കോളജി വിദഗ്ധനായ ചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജി ഡയറക്ടർ റവ.ഡോ. പോൾ പൂവത്തിങ്കലിന്റെ ചികിത്സയിലും പരിശീലനത്തിലുമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചേതന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോക്കോളജി തൃശൂരിൽ സംഘടിപ്പിക്കുന്ന നാഷണൽ വോക്കോളജി ശിൽപശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിശീലനവും ചികിത്സയും ആരംഭിച്ചതേയുള്ളൂ. ഇനിയും തുടർന്നാലേ ശബ്ദതടസത്തിനു പരിഹാരമാകൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറോളം പേരാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്. അഭിനേതാക്കൾ, ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ, പ്രഭാഷകർ, അധ്യാപകർ, ഗായകർ തുടങ്ങിയവരെല്ലാം ശിൽപശാലയിൽ പങ്കെടുക്കുന്നുണ്ട്. ശിൽപശാല ഇന്നു സമാപിക്കും. ഉദ്ഘാടന സമ്മേളനത്തിൽ സിഎംഐ ദേവമാതാ പ്രോവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി അധ്യക്ഷത വഹിച്ചു. റവ.ഡോ. പോൾ പൂവത്തിങ്കൽ, പ്രഫ. ജോർജ് എസ് പോൾ എന്നിവർ പ്രസംഗിച്ചു.
Read Moreകൊടുങ്ങല്ലൂരിൽ കുടുംബത്തിലെ നാലുപേരുടെ മരണം; ആത്മഹത്യാകുറിപ്പിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി
കൊടുങ്ങല്ലൂർ: നഗരസഭയിലെ പുല്ലൂറ്റ് കോഴിക്കടവിൽ ഒരു കുടുംബത്തിലെ രണ്ടുകുട്ടികൾ ഉൾപ്പടെ നാലുപേർ തൂങ്ങി മരിച്ചസംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ്, കൊടുങ്ങല്ലൂർ സിഐ പി.കെ. പത്മരാജൻ, എസ്ഐ ഇ.ആർ. ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. നോട്ടുബുക്കിൽ നിന്നും ചീന്തിയെടുത്ത തുണ്ടുകടലാസിൽ എഴുതിയ ആത്മഹത്യാകുറിപ്പിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. കെട്ടിടങ്ങളുടെ ഡിസൈൻ വർക്ക് തൊഴിലാളിയായ തൈപ്പറന്പത്ത് വിനോദ് (44), ഇയാളുടെ ഭാര്യയും നഗരത്തിലെ ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരിയുമായ രമ (38), ഇവരുടെ മകളും കരൂപ്പടന്ന ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയുമായ നയന (16), മകനും പുല്ലൂറ്റ് ചാപ്പാറ ലിറ്റിൽഫ്ളവർ സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയുമായ നീരജ് (ഒന്‍പത്) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കുടുംബത്തിലെ അംഗങ്ങൾ പലമുറികളിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മറ്റുള്ളവരെ കൊലപ്പെടുത്തിയശേഷം…
Read Moreഓണ്‍ലൈൻ പർച്ചേസ് നടത്തിയതിൽ പണം നഷ്ടപ്പെട്ടു; നാടുവിട്ട പതിനേഴുകാരനെ ഗോവയിൽനിന്നും കണ്ടെത്തി
ഇരിങ്ങാലക്കുട: കോണത്തുകുന്നിൽനിന്നും കാണാതായ പതിനേഴു കാരനെ ഗോവയിൽനിന്നും കണ്ടെത്തി. ഓണ്‍ലൈൻ പർച്ചേസ് നടത്തിയതിൽ പണം നഷ്ടപ്പെട്ട കുട്ടി മാനസിക വിഷമത്താൽ നഷ്ടപ്പെട്ട പണം സ്വരൂപിക്കുന്നതിനായി നാടുവിടുകയായിരുന്നു. ഇരിങ്ങാലക്കുട എസ്ഐ സുബിന്ത്, പോലീസ് ഓഫീസർമാരായ ജോസി ജോസ്, എ.കെ. മനോജ്, അനൂപ് ലാലൻ എന്നിവർ സൈബർ സെല്ലിന്റെയും ഗോവ മലയാളികളുടെയും സഹായത്തോടെ ഗോവയിലെ ഹോട്ടലിൽനിന്നും കണ്ടെത്തുകയായിരുന്നു. ഗോവ മലയാളി അസോസിയേഷൻ ഭാരവാഹികളായ റെയ്ജു അലക്സ് (കൈരളി കല്ലംഗുട്ട്), അജിത് പള്ളം (പഞ്ചിം) എന്നിവരും, ഗോവയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയുടെ ഭാരവാഹികളായ വാസു നായർ, കെ.കെ. പ്രേമാനന്ദൻ എന്നിവരും അന്വേഷണത്തിൽ സഹകരിച്ചതായി ഇരിങ്ങാലക്കുട പോലീസ് അറിയിച്ചു.
Read Moreപ്രണയം നടിച്ച് പ്ലസ് വൺ വിദ്യാർഥിനിയെ ദുരുപയോഗം ചെയ്തു; ശേഷം സുഹൃത്തിനും കാഴ്ച്ചവച്ചു; രണ്ടു പേർ അറസ്റ്റിൽ
ചെറുതുരുത്തി : പ്ലസ് വൺ വിദ്യാർഥിനിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയും സുഹൃത്തിനു കാഴ്ചവയ്ക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. ചെറുതുരുത്തി വെട്ടിക്കാട്ടിരി പടിഞ്ഞാറം കുന്നത്ത് വീട്ടിൽ അബദുൾ സമദ് (22), മലപ്പുറം തിരൂരങ്ങാടി മന്പുറം ദേശം ചെന്പനഴ വീട്ടിൽ മുബാറക്ക് (35)എന്നിവരെയാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ചെറുതുരുത്തി സബ് ഇൻസ്പെക്ടർ സിബീഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിച്ച ശേഷം സുഹൃത്തിനും കാഴ്ച്ചവച്ചു എന്നതാണ് കേസ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എഎസ്ഐ അശോക് കുമാർ, സീനിയർ സിപിഒ ഗംഗേഷ് , സിപിഒമാരായ ഫൈസൽ, സിംസണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Read More