കു​റാ​ഞ്ചേ​രി​യി​ല്‍ കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി സംഭവം; പോ​സ്റ്റു​മോ​ര്‍​ട്ടം മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ ശേ​ഷം; പോലീസ് നിഗമനം ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍
വ​ട​ക്കാ​ഞ്ചേ​രി: കു​റാ​ഞ്ചേ​രി​യി​ല്‍ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ആ​ളെ തി​രി​ച്ച​റി​യാ​ന്‍ ഇ​നി​യും സാ​ധി​ച്ചി​ട്ടി​ല്ല. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​നി​യാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

മൃ​ത​ദേ​ഹം കാ​ണാ​ന്‍ ഒ​റ്റ​പ്പാ​ല​ത്തു നി​ന്നും ഇ​ന്ന് ആ​ളു​ക​ളെ​ത്തും. മൃ​ത​ദേ​ഹം മൂ​ന്നു ദി​വ​സം മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ക്കും. തി​രി​ച്ച​റി​ഞ്ഞ​തി​ന് ശേ​ഷ​മെ പോ​സ്റ്റു​മോ​ര്‍​ട്ടം ഉ​ണ്ടാ​കൂ​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

മൂ​ന്നു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ങ്കി​ല്‍ തു​ട​ര്‍​ന​ട​പ​ടി പി​ന്നീ​ട് തീ​രു​മാ​നി​ക്കും. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് കു​റാ​ഞ്ചേ​രി-​കേ​ച്ചേ​രി റോ​ഡി​ലെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ സ്ത്രീ​യു​ടേ​തെ​ന്ന് ക​രു​തു​ന്ന മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts

Leave a Comment