കാ​റ്റു​പി​ടി​ക്കു​ന്പോ​ൾ ക​ട​ന്ന​ൽ​ക്കൂ​ടു​ക​ളി​ള​കു​ന്നു;  ക​ട​ന്ന​ൽ കു​ത്തേ​റ്റാ​ൽ ചെ​യ്യേ​ണ്ട​ത്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ധ​നു​മാ​സ​ക്കാ​റ്റ് വീ​ശു​ന്പോ​ൾ ക​ട​ന്ന​ൽ​ക്കൂ​ടു​ക​ളി​ള​കി ക​ട​ന്ന​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ പ​റ​ന്നെ​ത്തി ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ക​ട​ന്ന​ൽ​കു​ത്തേ​റ്റ് നി​ര​വ​ധി പേ​രെ​യാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കാ​റ്റ് ശ​ക്ത​മാ​യ​തോ​ടെ ക​ട​ന്ന​ൽ​കൂ​ടു​ക​ൾ ഇ​ള​കി ക​ട​ന്ന​ലു​ക​ൾ കൂ​ടു​വി​ട്ട് പു​റ​ത്ത് പ​റ​ന്നെ​ത്തി കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​രെ ആ​ക്ര​മി​ക്കു​ക​യാ​ണ്. നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലാ​ണ് ഇ​വ​യു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. വ​ലി​യ മ​ര​ങ്ങ​ളു​ടെ ഉ​യ​ര​ങ്ങ​ളി​ലു​ള്ള ക​ട​ന്ന​ൽ​കൂ​ടു​ക​ളി​ൽ പ​ക്ഷി​ക​ൾ വ​ന്നി​ടി​ക്കു​ക​യോ കൊ​ത്തു​ക​യോ ചെ​യ്യു​ന്പോ​ഴും ക​ട​ന്ന​ലു​ക​ൾ കൂ​ട്ട​ത്തോ​ടെ പ​റ​ന്നെ​ത്തു​ന്നു​ണ്ട്.ഉ​യ​ര​ത്തി​ലു​ള്ള ക​ട​ന്ന​ൽ​കൂ​ടു​ക​ൾ എ​ങ്ങി​നെ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​ർ​ക്കും നി​ശ്ച​യ​മി​ല്ല. പ​ല​രും ഫ​യ​ർ​ഫോ​ഴ്സി​നേ​യും വ​നം​വ​കു​പ്പി​നേ​യും ക​ട​ന്ന​ൽ​കൂ​ട് നീ​ക്കം ചെ​യ്യാ​ൻ സ​ഹാ​യം തേ​ടി വി​ളി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഫ​യ​ർ​ഫോ​ഴ്സി​ന് ക​ട​ന്ന​ൽ​കൂ​ട് നീ​ക്കം ചെ​യ്യാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ല. ക​ട​ന്ന​ൽ​കു​ത്തേ​ൽ​ക്കാ​തി​രി​ക്കാ​നു​ള്ള പ്ര​ത്യേ​ക സ്യൂ​ട്ടും മ​റ്റു​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ സു​ര​ക്ഷി​ത​മാ​യി ഇ​ത് നീ​ക്കം ചെ​യ്യാ​നാ​കൂ. എ​ന്നാ​ൽ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ കൈ​വ​ശം ഇ​തി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല ഫ​യ​ർ ഫോ​ഴ്സി​ന് ക​ട​ന്ന​ൽ​ക്കൂ​ടു​ക​ൾ നീ​ക്കം ചെ​യ്യാ​നു​ള്ള ട്രെ​യി​നിം​ഗും…

Read More

ന​ട​ൻ ദി​നേ​ശ് എം ​മ​ന​യ്ക്ക​ലാ​ത്ത്   തൃശൂരിൽ  ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു

തൃ​ശൂ​ർ: ന​ട​ൻ ദി​നേ​ശ് എം ​മ​ന​യ്ക്ക​ലാ​ത്ത് (48) തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി തൃ​ശൂ​രി​ൽ ഡ​ബിം​ഗ് ക​ഴി​ഞ്ഞ് പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ ആ​ർ.​എം.​മ​ന​യ്ക്ക​ലാ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ പ​രേ​ത​നാ​യ അ​ര​വി​ന്ദാ​ക്ഷ​മേ​നോ​ന്‍റെ മ​ക​നാ​ണ് മൂ​വാ​റ്റു​പു​ഴ കൊ​ട​യ്ക്കാ​ട​ത്ത് വീ​ട്ടി​ൽ ദി​നേ​ശ്. പ​രേ​ത​യാ​യ പ​ത്മാ​വ​തി​യ​മ്മ​യാ​ണ് അ​മ്മ. സം​സ്ഥാ​ന പ്രൊ​ഫ​ഷ​ണ​ൽ നാ​ട​ക​മ​ത്സ​ര​ത്തി​ൽ ഇ​ത്ത​വ​ണ സ​ഹ​ന​ട​നു​ള്ള അ​വാ​ർ​ഡ് ദി​നേ​ശി​നാ​യി​രു​ന്നു. അ​മേ​ച്വ​ർ നാ​ട​ക​ങ്ങ​ളി​ലൂ​ടെ രം​ഗ​ത്തുവ​ന്ന ദി​നേ​ശ് പ്രഫ​ഷ​ണ​ൽ നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. സി​നി​മ​ക​ളി​ലും സീ​രി​യ​ലു​ക​ളി​ലും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച് പ​ല പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. സ​ദ്‌വാ​ർ​ത്ത​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന ദി​നേ​ശ് നാ​ട​ക ഗാ​ന​ങ്ങ​ളും എ​ഴു​തി​യി​ട്ടു​ണ്ട്. ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ ക​വി​ത​ക​ളെ​ഴു​താ​റു​ണ്ട്.മി​ക​ച്ച ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യി​രു​ന്നു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കേ​ച്ചേ​രി ത​യ്യൂ​രി​ലു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. സം​സ്കാ​രം പി​ന്നീ​ട്.

Read More

എസ്‌ഐയുടെ ആ ചോദ്യത്തിന് മുമ്പില്‍ യുവാക്കള്‍ പെട്ടു! ഹെ​ൽ​മെ​റ്റ് വയ്ക്കാ​ത്ത​വ​ർ​ക്ക് ഉ​പ​ദേ​ശ​വും വച്ച​വ​ർ​ക്ക് റോ​സാ​പ്പൂ​വും ന​ൽ​കി പോ​ലീ​സ്

ഇ​രി​ങ്ങാ​ല​ക്കു​ട: ലി​റ്റി​ൽ ഫ്ല​വ​ർ സ്കൂ​ളി​ന് സ​മീ​പ​ത്ത് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഹെ​ൽ​മെ​റ്റ് വെ​യ്ക്കാ​തെ ബൈ​ക്കി​ലെ​ത്തി​യ യു​വാ​ക്ക​ൾ പോ​ലീ​സി​നെ ക​ണ്ട ഉ​ട​ൻ പെ​ട്ടു എ​ന്ന് മ​ന​സി​ലു​റ​പ്പി​ച്ചു. കൈ​കാ​ണി​ച്ച പോ​ലീ​സ് എ​സ്ഐ കെ.​എ​സ്. സു​ശാ​ന്ത് ബൈ​ക്ക് സൈ​ഡി​ലേ​യ്ക്ക് ഒ​തു​ക്കി നി​ർ​ത്തി​ച്ച് യു​വാ​ക്ക​ളോ​ട് ഫോ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ടു. മൊ​ബൈ​ൽ ന​ൽ​കി​യ ഇ​രു​വ​രോ​ടും എ​സ്ഐ ഫോ​ണി​ന്‍റെ വി​ല ചോ​ദി​ച്ച​പ്പോ​ൾ 15000 രൂ​പ​യോ​ളം വ​രും എ​ന്ന് അ​റി​യി​ച്ചു. ഇ​ത്ര​യും വി​ല​യു​ള്ള ഫോ​ണി​ന് ബാ​ക്ക് ക​വ​റും മ​റ്റ് പ്രൊ​ട്ട​ക്ഷ​നു​ക​ളും ന​ൽ​കു​ന്ന നി​ങ്ങ​ൾ​ക്ക് സ്വ​ന്തം ജീ​വ​ന്‍റെ വി​ല അ​തി​ലും നി​സാ​ര​മാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന് മു​ന്നി​ൽ ഉ​ത്ത​ര​മു​ണ്ടാ​യി​രു​ന്നി​ല്ല ആ ​യു​വാ​ക്ക​ൾ​ക്ക്. ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ക്കു​ന്പോ​ൾ ഓ​ടി​ക്കു​ന്ന വ്യ​ക്തി​യോ​ടൊ​പ്പം പു​റ​കി​ലി​രി​ക്കു​ന്ന​യാ​ളും ഹെ​ൽ​മെ​റ്റ് വെ​യ്ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് അ​ടു​ത്ത ത​വ​ണ പി​ഴ ന​ൽ​കേ​ണ്ടി വ​രും എ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യാ​ണ് യു​വാ​ക്ക​ളെ യാ​ത്ര​യാ​ക്കി​യ​ത്. ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് വ​ന്ന യാ​ത്രി​ക​ർ​ക്ക് റോ​സ​പു​ഷ്പം ന​ൽ​കി പോ​ലീ​സ് ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ട്രാ​ഫി​ക് സു​ര​ക്ഷാ​വാ​രാ​ച​ര​ണ​ത്തി​ന്‍റെ…

Read More

രാ​ഷ്ട്രീ​യ​പ്രേരിതം! വീ​ട്ട​മ്മ​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി അ​ടി​സ്ഥാ​ന​ര​ഹി​ത​മെന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്; സംഭവം ഇങ്ങനെ…

ചാ​ല​ക്കു​ടി: കു​ടും​ബ​ശ്രീ അം​ഗ​മാ​യ വീ​ട്ട​മ്മ​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി അ​ടി​സ്ഥാ​ന​ര​ഹി​ത​വും രാ​ഷ്ട്രീ​യ​പ്രേ​രി​ത​വു​മാ​ണെ​ന്ന് മേ​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ബാ​ബു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. വീ​ട്ട​മ്മ അം​ഗ​മാ​യ തു​ണി​സ​ഞ്ചി നി​ർ​മാ​ണ യൂ​ണി​റ്റി​ൽ അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​ത്. യൂ​ണി​റ്റി​ലെ നാ​ലു പേ​ർ പ​ങ്കെ​ടു​ത്ത അ​നു​ര​ഞ്ജ​ന യോ​ഗ​ത്തി​ൽ വീ​ട്ട​മ്മ​യു​ടെ പൂ​ർ​ണ സ​മ്മ​ത​ത്തോ​ടെ​യാ​ണ് തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​ത്. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം 11 പേ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്കു​ന്ന വീ​ട്ട​മ്മ​ക്ക് അ​വ​ർ വാ​യ്പ എ​ടു​ത്ത തു​ക​യ്ക്ക് സ​ബ്സി​ഡി​യോ​ടെ തി​രി​ച്ചു​വ​രാ​നു​ള്ള സൗ​ക​ര്യ​വും തീ​ർ​പ്പാ​ക്കി​യി​രു​ന്നു. ഈ ​തീ​രു​മാ​ന​ങ്ങ​ളി​ൽ വീ​ട്ടു​കാ​ർ​ക്ക് അ​തൃ​പ്തി​യു​ണ്ടെ​ങ്കി​ൽ പി​ന്നീ​ട് ച​ർ​ച്ച ചെ​യ്യാ​മെ​ന്നും ധാ​ര​ണ ഉ​ണ്ടാ​ക്കി​യി​രു​ന്നു. തീ​രു​മാ​ന​ങ്ങ​ൾ സ​മ്മ​തി​ച്ചു​പോ​യ വീ​ട്ട​മ്മ പി​ന്നീ​ട് ക​ത്തെ​ഴു​തി​വ​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു​വെ​ന്ന ഭ​ർ​ത്താ​വി​ന്‍റെ പ​രാ​തി ഗൂ​ഡാ​ലോ​ച​ന​യാ​ണെ​ന്ന് പി.​പി.​ബാ​ബു പ​റ​ഞ്ഞു. ഇ​തി​നു പി​ന്നി​ൽ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ താ​ല്പ​ര്യ​മാ​ണെ​ന്നും…

Read More

26 വ​ർ​ഷ​മാ​യി ലൂ​ലു ഗ്രൂ​പ്പി​ലെ ജീ​വ​ന​ക്കാരന്‍! വി​ട​പ​റ​ഞ്ഞ വി​ശ്വ​സ്ത​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​ഹ​സ്ത​വു​മാ​യി എം.​എ. യൂ​സ​ഫ​ലി

ഇ​രി​ങ്ങാ​ല​ക്കു​ട: വി​ട​പ​റ​ഞ്ഞ വി​ശ്വ​സ്ത​ന്‍റെ കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ​വും സ​ഹാ​യ​ഹ​സ്ത​വു​മാ​യി പ്ര​മു​ഖ വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി. കെ​നി​യ​യി​ൽ വെ​ച്ച് തി​ങ്ക​ളാ​ഴ്ച മ​ര​ണ​മ​ട​ഞ്ഞ താ​ണി​ശേ​രി ത​യ്യി​ൽ വീ​ട്ടി​ൽ ന​കു​ല​ന്‍റെ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​നാ​ണ് എം.​എ. യൂ​സ​ഫ​ലി താ​ണി​ശേ​രി​യി​ലു​ള്ള ന​കു​ല​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. 62 വ​യ​സു​ള്ള ന​കു​ല​ൻ ക​ഴി​ഞ്ഞ 26 വ​ർ​ഷ​മാ​യി ലൂ​ലു ഗ്രൂ​പ്പി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. കെ​നി​യ​യി​ലെ ലു​ലു ഗ്രൂ​പ്പി​ലെ സ്റ്റോ​ർ കീ​പ്പ​റാ​യി ജോ​ലി നോ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഹൃ​ദാ​യാ​ഘാ​തം മൂ​ലം മ​ര​ണ​മ​ട​ഞ്ഞ​ത്. ശാ​ന്തി​നി​കേ​ത​ൻ സ്കൂ​ളി​ൽ ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി​യ യൂ​സ​ഫ​ലി തു​ട​ർ​ന്ന് കാ​ർ മാ​ർ​ഗ​മാ​ണ് ന​കു​ല​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ന​കു​ല​ന്‍റെ ബ​ന്ധു​ക്ക​ളെ ക​ണ്ട ശേ​ഷം യൂ​സ​ഫ​ലി ന​കു​ല​ന്‍റെ ഭാ​ര്യ രാ​ധ​യെ​യും അ​വി​വാ​ഹി​ത​യാ​യ മ​ക​ൾ നീ​തു​വി​നെ​യും ആ​ശ്വ​സി​പ്പി​ച്ച് നേ​ര​ത്തെ ന​ൽ​കി​യ മ​ര​ണാ​ന​ന്ത​ര ആ​നൂ​കൂ​ല്യ​ങ്ങ​ൾ​ക്കു പു​റ​മെ​യു​ള്ള സ​ഹാ​യ​വും ന​ൽ​കി. കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ ഏ​ത് സ​ഹാ​യ​ത്തി​നും ത​ന്നെ വി​ളി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ യൂ​സ​ഫ​ലി ന​കു​ല​ന്‍റെ മ​ക​ൾ നീ​തു​വി​ന് ജോ​ലി വാ​ഗ്ദാ​ന​വും ന​ൽ​കി​യാ​ണ് മ​ട​ങ്ങി​യ​ത്. കാ​ൽ…

Read More

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ വ​ൻ തീ​പി​ടി​ത്തം! അ​ന​ധി​കൃ​ത മ​ണ​ൽക്ക​ട​ത്ത് ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ 35-ഓ​ളം വാ​ഹ​ന​ങ്ങ​ൾ ക​ത്തി​യ​മ​ർ​ന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത​യി​ലെ കോ​ട്ട​പ്പു​റം പാ​ല​ത്തി​ന് താ​ഴെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഉ​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ല​മ​തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത അ​ന​ധി​കൃ​ത മ​ണ​ൽക്ക​ട​ത്ത് ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ 35-ഓ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് തീ​പി​ടി​ത്ത​ത്തി​ൽ ക​ത്തി​യ​മ​ർ​ന്ന​ത്. പാ​ല​ത്തി​നു താ​ഴെ ക​ണ്ടെ​യ്ന​ർ റോ​ഡി​നു സ​മീ​പ​ം മാ​ലി​ന്യ​കൂ​ന്പാ​ര​ത്തി​നും ഉ​ണ​ങ്ങി​യ പു​ൽ​പ്പ​ട​ർ​പ്പു​ക​ൾ​ക്കും ഇ​ട​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ കി​ട​ന്നി​രു​ന്ന​ത്. പു​ല്ലി​ന് തീ​പി​ടി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും തീ ​പ​ട​ർ​ന്ന​തെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. നി​ര​വ​ധി കേ​സു​ക​ളി​ലാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കേ​ണ്ട ലോ​റി​ക​ളും ടെ​ന്പോ​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും കാ​റു​ക​ളും ബ​സു​ക​ളും മ​റ്റു​മാ​ണ് ക​ത്തി​പ്പോ​യ​ത്. തീ​പി​ടി​ത്തം ഉ​ണ്ടാ​യ ഉ​ട​ൻ നാ​ട്ടു​കാ​ർ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഭ​വ​സ്ഥ​ല​ത്ത് പാ​ഞ്ഞെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും മാ​ള, പ​റ​വൂ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ച് യൂ​ണി​റ്റു​ക​ൾ ചേ​ർ​ന്ന് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ലാ​ണ് തീ​യ​ണ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

Read More

നിങ്ങടെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ സൂ​പ്പ​റാ… മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ  പ്രിയങ്കയും കൂട്ടുകാരും ഒന്നിച്ച ഇങ്ങനെ പറഞ്ഞതിന്‍റെ കാരണം ഇങ്ങനെ…

ഗ​സൂ​ണ്‍​ജി തൃ​ശൂ​ർ: കേ​ര​ള​വും കേ​ര​ള​ത്തി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും സൂ​പ്പ​റാ​ണെ​ന്നു മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ പ്രി​യ​ങ്ക​യും കൂ​ട്ടു​കാ​രും. അ​വ​രെ​ക്കൊ​ണ്ട് അ​തു പ​റ​യി​ച്ചതു മ​നോ​ജ് എ​ന്ന ഓ​ട്ടോ ഡ്രൈ​വ​റു​ടെ ആ​ത്മാ​ർ​ഥ​ത​യും. ക​ഥ ഇ​ങ്ങ​നെ: മും​ബൈ ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് വി​ദ്യാ​ർ​ഥി​ക​ളാ​യ പ്രി​യ​ങ്ക, സ​രോ​ജ്, അ​വ​ന്തി, മാ​യ എ​ന്നി​വ​ർ കി​ല​യി​ൽ ന​ട​ക്കു​ന്ന ഒ​രു കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തൃ​ശൂ​രി​ലെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ഗ​ര​മൊ​ക്കെ ചു​റ്റി​ക്കാ​ണാ​നാ​യി കോ​ർ​പ​റേ​ഷ​ൻ പ​രി​സ​ര​ത്തേ​ക്കു വ​ന്ന​താ​ണ് നാ​ൽ​വ​ർസം​ഘം. ഓ​ട്ടോ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു മു​ന്നി​ൽ എ​ത്തി അ​ല്പസ​മ​യം ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ത​ന്‍റെ ബാ​ഗ് ഓ​ട്ടോ​യി​ൽ മ​റ​ന്നു​വ​ച്ചെന്നു പ്രി​യ​ങ്ക​യ്ക്ക് ഓർമ വന്നത്. പ​ണ​വും എ​ടി​എം കാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​ട​ങ്ങി​യ ബാ​ഗ് ന​ഷ്ട​പ്പെ​ട്ട​തോ​ടെ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി വി​ദ്യാ​ർ​ഥി​ക​ൾ. ഉ​ട​ൻ കോ​ർ​പ​റേ​ഷ​നു മു​ന്നി​ൽ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നോ​ടു വി​വ​രം പ​റ​ഞ്ഞു. പോ​ലീ​സു​കാ​ര​ൻ വ​യ​ർ​ലെ​സി​ലൂ​ടെ സ​ന്ദേ​ശം ന​ൽ​കാ​നൊ​രു​ങ്ങു​ന്പോ​ഴാ​ണ് അ​തു സം​ഭ​വി​ച്ച​ത്. അ​താ വ​രു​ന്നു, അ​വ​ർ യാ​ത്രചെ​യ്ത അ​തേ…

Read More

പേ​രു​വെ​ട്ടി​പ്പോ​യ വോ​ട്ട​ർ​മാ​ർ ചോ​ദി​ക്കു​ന്നു, വോ​ട്ടു വെ​ട്ടി​യ ബി​എ​ൽ​ഒ​മാ​രാ​ണോ വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്കു​ന്ന​ത് ?

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും അ​കാ​ര​ണ​മാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​രു​ടെ പേ​രു​വെ​ട്ടി നീ​ക്കി​യ ബി​എ​ൽ​ഒ​മാ​രെ​ത്ത​ന്നെ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ ചു​മ​ത​ല ഏ​ൽ​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധം. പേ​രു​വെ​ട്ടി​പ്പോ​യ വോ​ട്ട​ർ​മാ​ർ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം എ​ന്തു കാ​ര​ണ​ത്താ​ലാ​ണ് ത​ങ്ങ​ളു​ടെ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തെ​ന്നും ആ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്നും ത​ങ്ങ​ളു​ടെ പേ​രു​ക​ൾ നീ​ക്കി​യ​തെ​ന്നും ചോ​ദി​ച്ച​പ്പോ​ൾ ബി​എ​ൽ​ഒ​മാ​രാ​ണ് പേ​രു നീ​ക്കാ​ൻ ശു​പാ​ർ​ശ ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു മ​റു​പ​ടി ല​ഭി​ച്ച​ത്. ജീ​വി​ച്ചി​രി​പ്പു​ണ്ടാ​യി​ട്ടും സ്വ​ന്തം താ​മ​സ​സ്ഥ​ല​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന​വ​രാ​യി​ട്ടും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്നു പേ​ര് നീ​ക്കം ചെ​യ്യ​പ്പെ​ടു​ക​യും വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യും ചെ​യ​ത​വ​ർ​ക്ക് അ​നു​കൂ​ല​മാ​യി യാ​തൊ​രു ന​ട​പ​ടി​യും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം ബി​എ​ൽ​മാ​രെ ത​ന്നെ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് വോ​ട്ട​ർ​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​രി​ൽ ജി​ല്ല​യി​ലെ വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ നി​രീ​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഗ​വ. സെ​ക്ര​ട്ട​റി​യു​മാ​യ പി ​വേ​ണു​ഗോ​പാ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ വോ​ട്ട​ർ പ​ട്ടി​ക…

Read More

എ​യ​ർ​ലൈ​ൻ ക​ന്പ​നി​യി​ൽ  ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​പ്പ്;  തൃശൂരിൽ പരാതിയുമായി യുവാവ്

തൃ​ശൂ​ർ: എ​യ​ർ​ലൈ​ൻ ക​ന്പ​നി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ 30,000 ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. അ​യ്യ​ന്തോ​ൾ സ്വ​ദേ​ശി ടി​റ്റി ജേ​ക്ക​ബ് ആ​ണ് തൃ​ശൂ​ർ വെ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​യ​ർ എ​ഷ്യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് ത​ട്ടി​പ്പ്. ഇ​ന്‍റ​ർ​വ്യൂ​വി​ന് പ​ങ്കെ​ടു​ക്കാ​ൻ പ​ണം കെ​ട്ടി​വെ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. ജോ​ലി​ക്കാ​യി ടി​റ്റി ജേ​ക്ക​ബ് ബ​യോ​ഡാ​റ്റ​യും യോ​ഗ്യ​ത​ക​ളും ജോ​ബ് റി​ക്രൂ​ട്ട്മെ​ന്‍റും വെ​ബ്സെ​റ്റു​ക​ളി​ൽ അ​പ്‌ലോഡ് ചെ​യ്തി​രു​ന്നു. ബം​ഗ​ളു​രു, ചെ​ന്നൈ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​വ്യു​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 9800 രൂ​പ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ് അ​ട​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ദ്യ​ത്തെ നി​ർ​ദ്ദേ​ശം. എ​യ​ർ​ടി​ക്ക​റ്റ് അ​യ​ച്ചു​ത​രു​മെ​ന്നും എ​യ​ർ​എ​ഷ്യ​യു​ടെ പേ​രി​ലു​ള്ള ലെ​റ്റ​ർ​പാ​ഡി​ൽ അ​റി​യി​ച്ചി​രു​ന്നു​വ​ത്രെ. സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ശേ​ഷം പ​ല​രും ഇ​ന്‍റ​ർ​വ്യു​വി​ന് എ​ത്താ​റി​ല്ലാ​ത്ത​തി​നാ​ലാ​ണ് സെ​ക്യൂ​രി​റ്റി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഈ ​പ​ണം ഇ​ന്‍റ​ർ​വ്യൂ​വി​ന് പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് തി​രി​ച്ചു​ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞു.ഇ​ത്ത​ര​ത്തി​ൽ ര​ണ്ട് ത​വ​ണ​യാ​യി 31,144 രൂ​പ​യാ​ണ് ടി​റ്റി​ക്ക് ന​ഷ്ട​പ്പെ​ട്ട​ത്. പ​ണം അ​യ​ച്ച അ​ക്കൗ​ണ്ട് എ​യ​ർ എ​ഷ്യ​യു​ടെ അ​ല്ലെ​ന്നും…

Read More

മു​ൻ​വൈ​രാ​ഗ്യം​മൂ​ലം യു​വാ​വി​നെ വ​ഴി​യി​ൽ വെ​ട്ടി​ക്കൊ​ന്ന  സംഭവം; ര​ണ്ടുപ്ര​തി​ക​ൾ​ക്കു ജീ​വ​പ​ര്യ​ന്തം ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും

തൃ​ശൂ​ർ: മു​ൻ​വൈ​രാ​ഗ്യം​മൂ​ലം യു​വാ​വി​നെ വ​ഴി​യി​ൽ വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ൾ​ക്കു ജീ​വ​പ​ര്യ​ന്തം ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. ആ​ളൂ​ർ തി​രു​ത്തി​പ്പ​റ​ന്പ് സ്വ​ദേ​ശി ബാ​ബു​വി​നെ (30) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളാ​യ തി​രു​ത്തി​പ്പ​റ​ന്പ് സ്വ​ദേ​ശി​ക​ളാ​യ മി​ഥു​ൻ കൃ​ഷ്ണ​ൻ (31), മ​ട​പ്പാ​ട്ടി​ൽ സു​നീ​ഷ് (31) എ​ന്നി​വ​രെ​യാ​ണ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി ശി​ക്ഷി​ച്ച​ത്. ര​ണ്ടാം പ്ര​തി ര​ജ​നീ​ഷ് ആ​റു വ​ർ​ഷം മു​ന്പ് കി​ണ​റി​ൽ വീ​ണു മ​രി​ച്ചി​രു​ന്നു. 2008 ഏ​പ്രി​ൽ 13 നാ​യി​രു​ന്നു കൊ​ല​പാ​ത​കം. കൊ​ല്ല​പ്പെ​ട്ട ബാ​ബു​വി​ന്‍റെ അ​മ്മ ഒ​ഴി​കേ എ​ല്ലാ സാ​ക്ഷി​ക​ളും പ്ര​തി ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യി മൊ​ഴി ന​ൽ​കി. സാ​ഹ​ച​ര്യ​തെ​ളി​വു​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് പ്ര​തി​ക​ളെ ശി​ക്ഷി​ച്ച​ത്.

Read More