ഗുരുവായൂർ: വിദ്യാർഥികളുടേതുൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കാത്തത്തിൽ പ്രതിഷേധിച്ച് അനിശ്ചിതകാല ബസ് സമരവുമായി മുന്നോട്ടുപോകാൻ തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഗുരുവായൂർ മേഖല കണ്വൻഷൻ തീരുമാനിച്ചു. ഡീസൽ ലിറ്ററിനു 64 രൂപയുണ്ടായിരുന്നത് 74 രൂപയായിരിക്കുകയാണ്. ഗതാഗതകുരുക്കു മൂലം ഡീസിലിന്റെ ഉപയോഗത്തിലെ വർധനവും വിവിധ ഫീസുകളുടെ വർധനവും ബസുടമകളെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. സർക്കാർ ഇടപെടലിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ചിരുന്ന സമരം മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ 10നു ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ എറണാകുളത്ത് ഹിയറിംഗ് നടത്താമെന്ന് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു. ഇത് മാറ്റിവയ്ക്കുകയും ചെയ്തതോടെയാണ് വീണ്ടും സമരത്തിനിറങ്ങാൻ നിർബന്ധിതരാകുന്നതെന്ന് കണ്വൻഷൻ വിലയിരുത്തി. രാജ്യത്ത് ഒരിടത്തും നടപ്പിലാക്കിയിട്ടില്ലാത്ത ജിപിഎസ് സംവിധാനം കേരളത്തിൽ നടപ്പിലാക്കുന്നതിനെതിരെ യോഗം പ്രതിഷേധിച്ചു.ജില്ലാ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആന്റോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കെ.കെ. സേതുമാധവൻ, ടി.കെ. നിർമലാനന്ദൻ, എം.കെ. ഗോപിനാഥൻ, പി.ആർ.…
Read MoreCategory: Thrissur
ഫാസ്റ്റല്ലാതെ “ഫാസ്ടാഗ് ‘; ഫാസ്ടാഗില്ലാത്ത വാഹനങ്ങളുടെ നീണ്ട നിര ; ഇരുവശത്തും ഗതാഗതക്കുരുക്ക് രൂക്ഷം
സ്വന്തം ലേഖകൻ പാലിയേക്കര: ടോൾപ്ലാസയിൽ ഫാസ്ടാഗ് സംവിധാനം നിലവിൽ വന്നതോടെ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ നീണ്ട ക്യൂവിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷം. എറണാകുളം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ ആന്പല്ലൂർ ജംഗ്ഷൻ മുതൽ ഗതാഗതക്കുരുക്കിൽ പെട്ടു കിടക്കുകയാണ്. തൃശൂർ-മണ്ണൂത്തി ഭാഗത്തു നിന്നുള്ള വാഹനങ്ങൾ മേൽപ്പാലം മുതൽ കുരുങ്ങിക്കിടക്കുകയാണ്. അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ സമയമെടുത്താണ് ഈ വാഹനങ്ങൾ ടോൾപ്ലാസക്കരികിലെത്തുന്നത്. ഫാസ്ടാഗ് നിലവിൽ വന്നതോടെ അനിയന്ത്രിത തിരക്കാണ് ടോൾ പ്ലാസയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഫാസ്ടാഗ് നടപ്പാക്കിയതിനെതിരെ മറ്റു പ്രതിഷേധങ്ങളൊന്നും ടോൾപ്ലാസയിൽ ഇതുവരെയുമുണ്ടായിട്ടില്ല. ഫാസ്ടാഗ് എടുത്ത വാഹനങ്ങളേക്കാൾ അവ എടുക്കാത്ത വാഹനങ്ങളാണ് കൂടുതലെന്ന് ടോൾപ്ലാസയിലെ നീണ്ട ക്യൂ വ്യക്തമാക്കുന്നു. ഫാസ്ടാഗ് കൗണ്ടറുകളിൽ തിരക്ക് നന്നേ കുറവാണ്. പൈസ കൊടുത്തു കടന്നുപോകുന്ന കൗണ്ടറുകളിലാണ് തിരക്കേറെ. ഫാസ്ടാഗ് കൗണ്ടറുകൾ കൂടുതലും പണം നൽകി കടന്നുപോകേണ്ട ട്രാക്കുകൾ കുറവുമായതിനാലാണ് തിരക്കേറിയത്. ആകെ രണ്ടു ഭാഗത്തേക്കുമായി…
Read Moreരണ്ടര മണിക്കൂർ പത്തുപേരടങ്ങുന്നവരുമായി രഹസ്യ ചർച്ചനടത്തി മുഖ്യമന്ത്രി തൃശൂരിലെ രഹസ്യ കേന്ദ്രത്തിൽ
സ്വന്തം ലേഖകൻ തൃശൂർ: രഹസ്യ ചർച്ചയുമായി മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂരിലെ രഹസ്യ കേന്ദ്രത്തിൽ. പത്തുപേരടങ്ങുന്ന ചിലരുമായി രണ്ടര മണിക്കൂറാണു രഹസ്യ ചർച്ച നടത്തിയത്. കണ്ണൂരിൽനിന്നുള്ള ചില സിപിഎം നേതാക്കളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രി തൃശൂരിൽ താമസിക്കാറുള്ള സർക്കാരിന്റെ അതിഥിമന്ദിരമായ രാമനിലയത്തിലോ വിശാല സൗകര്യങ്ങളുള്ള പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലോ കൂടിക്കാഴ്ച നടത്താതെ ഒരു ഫ്ളാറ്റിലാണു രഹസ്യ കൂടിക്കാഴ്ച നടന്നത്. തൃശൂർ നന്പൂതിരി വിദ്യാലയത്തിന് അരികിലുള്ള കെഎൻപി ശിവപുരി എന്ന ഫ്ളാറ്റ് സമുച്ചയമാണ് കൂടിക്കാഴ്ചയ്ക്കു വേദിയായത്. ഫ്ളാറ്റിന്റെ പണി ഏറെക്കുറെ പൂർത്തിയായെങ്കിലും താമസക്കാർ ആരുമില്ലാതെ പൂട്ടിക്കിടക്കുകയാണ്. ഫ്ളാറ്റിന്റെ ഉടമയായ വാണിജ്യ പ്രമുഖനാണ് കൂടിക്കാഴ്ചയ്ക്ക് ഇവിടെ സ്ഥലമൊരുക്കിയത്. ഇന്നലെ രാവിലെ 11 നു ഫ്ളാറ്റിലെത്തിയ മുഖ്യമന്ത്രിയും കൂടിക്കാഴ്ചയ്ക്ക് എത്തിയവരും ഉച്ചയ്ക്ക് ഒന്നരയോടെയാണ് പിരിഞ്ഞത്. മുഖ്യമന്ത്രിയുടെ കാർ ഫ്ളാറ്റ് കെട്ടിടത്തിലേക്കു കയറ്റിയെങ്കിലും പാർക്കു ചെയ്തത് ആരും ശ്രദ്ധിക്കാത്ത വിധത്തിലായിരുന്നു. എസ്കോർട്ട് സംഘവും…
Read Moreവേനൽ കടുത്തുതുടങ്ങി; ചാലക്കുടിയിലും പരിസരങ്ങളിലും അഗ്നിബാധ വർധിക്കുന്ന; മുന്നറിയിപ്പുമായി ഫയർഫോഴ്സ്
ചാലക്കുടി: വേനൽ കടുത്തുതുടങ്ങിയതോടെ ചാലക്കുടിയിലും പരിസരങ്ങളിലും അഗ്നിബാധ വർധിക്കുന്നു.മുന്നറിയിപ്പുമായി ഫയർഫോഴ്സ്. ചപ്പുചവറുകൽ തീയിടുന്പോൾ വേണ്ടത്ര ശ്രദ്ധിക്കാതെയും, കത്തിച്ച സിഗററ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയുന്നതും വീടിനു പുറത്തുള്ള വിറക് അടുപ്പുകൾ ഉപയോഗശേഷം തീ പൂർണമായും കെടുത്താത്തതും ഇലക്ട്രിക് ലൈനുകൾ കൂട്ടിമുട്ടി തീപ്പൊരി വീണ് ചവറിന് തീപിടിച്ചുമാമ് കൂടുതലും അഗ്നിബാധയുണ്ടാകുന്നത്. വീടുകളോടോ സ്ഥാപനങ്ങളോടോ ചേർന്ന് അടിക്കാടും പുല്ലും ഉപയോഗശൂന്യമായ കത്തുന്ന വസ്തുക്കളും ഉണ്ടെങ്കിലും ഒഴിവാക്കണം. കൃഷിസ്ഥലത്തോ അതിനോടു ചേർന്ന സ്ഥലങ്ങളിലോ തീയിടുന്പോൾ മറ്റു സ്ഥലങ്ങളിലേക്ക് തീപടരാതിരിക്കാൻ നാലുവശത്തും ഫയർലൈൻ ഇടണം. വെള്ളം സജ്ജീകരിച്ച് വച്ചതിനുശേഷമേ തീകൂട്ടാൻ പാടുള്ളൂ. ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങളും മറ്റും കത്തിക്കുന്പോൾ കുട്ടികളെ ഏല്പിക്കാതെ മുതിർന്നവരുടെ നിയന്ത്രണത്തിൽ മാത്രമേ കത്തിക്കാവൂ എന്നും സ്റ്റേഷൻ ഓഫീസർ സി.ഒ.ജോയി അറിയിച്ചു. ചാലക്കുടിയിൽ അടുത്ത ദിവസങ്ങളിലായി നിരവധി തീപിടിത്തങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് ഫയർഫോഴ്സ് മുന്നറിയിപ്പു നൽകുന്നത്. ു
Read Moreകടൽ കടന്ന യശസ്; സെന്റ് തോമസിൽ ഗവേഷണ വിദ്യാർഥികളായി ജർമൻ ദന്പതികൾ
തൃശൂർ: സെന്റ് തോമസ് കോളജിലേക്കു ഗവേഷണ വിദ്യാർഥികളായി ജർമൻ ദന്പതികൾ എത്തുന്നു. തായ്ലൻഡിലെ ബാങ്കോക്ക് വാഴ്സിറ്റി എന്റർപ്രണർഷിപ്പ് മേധാവിയും ഗ്ലോബൽ എന്റർപ്രെണർഷിപ്പ് മോണിറ്റർ തായ്ലൻഡ് റിസേർച്ച് ടീം മേധാവിയുമായ ഡോ. ഉൾറികെ ഗിലിക്, ഭർത്താവ് പ്രഫ. ഹാൻസ് മിഖായേൽ ഗിലിക് എന്നിവരാണ് സെ ന്റ് തോമസ് കോളജിന്റെ യശസ് കേട്ടറിഞ്ഞു ഗവേഷണ വിദ്യാർഥികളായി എത്തുന്നത്. കോളജിലെത്തിയ ഇരുവരെയും കോമേഴ്സ് വിഭാഗം അസോസിയേറ്റ് പ്രഫസറും റിസർച്ച് ഗൈഡുമായ ഡോ. പി. പോൾ ജോസ് ഗവേഷണ വിദ്യാർഥികളായി സ്വീകരിച്ചു. ഡോ. ഉൾറികെ കാലിഫോർണിയ വാഴ്സി റ്റിയിൽ നിന്നു ഗവേഷണ ബിരുദവും രണ്ട് എംബിഎ ബിരുദങ്ങളും നേടിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ സെന്റ് തോമസിൽ വന്ന ഉൾറികെ ഇവിടെ ഗവേഷണം തുടരുന്നതിനു താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. ഡോ. പോൾ ജോസുമായുള്ള സൗഹൃദം കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. അഡ്മിഷൻ ലഭിക്കുന്നതിനുള്ള അപേക്ഷ കാലിക്കട്ട് സർവകലാശാലയ്ക്കു നൽകി…
Read Moreഭൂഗർഭ കേബിൾ സ്ഥാപിക്കൽ കുതിരാനിൽ ഗതാഗതനിയന്ത്രണം 27 മുതൽ
തൃശൂർ: പവർഗ്രിഡ് കോർപ്പറേഷൻ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുതിരാനിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കളക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ തീരുമാനമായി. ജനുവരി 27 മുതൽ ഫെബ്രുവരി 10 വരെയും ഫെബ്രുവരി 27 മുതൽ മാർച്ച് 10 വരെയും രണ്ട് ഘട്ടമായി പണി നടക്കുന്ന ദിവസങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം. ഈ ദിവസങ്ങളിൽ ചരക്ക് ലോറികൾ വൈകീട്ട് അഞ്ചിന് ശേഷമായിരിക്കും കടത്തിവിടുക. കെ.എസ്.ആർ.ടി.സി പ്രൈവറ്റ് ബസ് സർവീസുകൾ തടസ്സപ്പെടില്ല. എല്ലാ വാഹനങ്ങളും ഒറ്റവരിയായാണ് കടത്തിവിടുക. ജില്ലാ കളക്ടർ എസ്. ഷാനവാസിനൊപ്പം സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, പാലക്കാട് ജില്ലാ കളക്ടറുടെ പ്രതിനിധി, ആർ.ടി.ഒ, ബസ് ഓണേഴ്സ് ട്രക്ക് ഓണേഴ്സ് പ്രതിനിധികൾ, എണ്ണ കന്പനി പ്രതിനിധികൾ, എക്സിക്യൂട്ടീവ് എൻജിനീയർ, കെ.എസ്.ഇ. ബി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Read Moreമാളയിൽ വീട്ടുമുറ്റത്തു നിർത്തിയിട്ട വാഹനങ്ങൾ പെട്രോളൊഴിച്ചു തീയിട്ടു നശിപ്പിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു
മാള: വീട്ടുമുറ്റത്തു നിർത്തിയിട്ട വാഹനങ്ങൾ അജ്ഞാതർ പെട്രോളൊഴിച്ചു തീവച്ചുനശിപ്പിച്ചു. മാള കൊച്ചുകടവ് പള്ളി ബസാറിൽ ഇന്നു പുലർച്ചെ മൂന്നരയ്ക്കാണ് സംഭവം. മുളണ്ടത്ത് ഷാഹുൽ ഹമീദിന്റെ 28 ലക്ഷം വിലവരുന്ന കോംപസ് ജീപ്പ്, ഇറ്റലിയിൽ നിന്നും ഇറക്കുമതി ചെയ്ത അഞ്ചുലക്ഷത്തിന്റെ ബെൻലി ബൈക്ക്, ഡിയോ സ്കൂട്ടർ എന്നിവയാണ് കത്തിച്ചത്. വീട്ടുമുറ്റത്തു തീകത്തുന്ന വെളിച്ചംകണ്ട് സമീപത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന ഷാഹുലും കുടുംബവും ഉണരുകയായിരുന്നു. ഉടൻതന്നെ പോലീസിൽ വിവരം അറിയിച്ചു. മൂന്നു വാഹനങ്ങളിലും പെട്രോൾ ഒഴിച്ചശേഷം പുറത്തേക്ക് പെട്രോൾ ഒഴിച്ചെത്തിച്ച് തീകൊടുക്കുകയായിരുന്നു. മാള എസ്ഐ എൻ.വി. ദാസൻ, എ.വി. ലാലു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. രണ്ടാഴ്ച്ച മുന്പ് സമീപത്തെ മറ്റത്തികോട്ട ഹമീദിന്റെ ബൊലേറോ ജീപ്പിന്റെ ചില്ലുകൾ രാത്രിയിൽ അജ്ഞാതർ തകർത്തിരുന്നു.
Read Moreകുരുക്കാൻ ഒരു കാരണം കൂടി; ഫാസ്റ്റാഗ് ബുധനാഴ്ച മുതൽ; വാഹനങ്ങളേറേയും ടോളിൽ കുടുങ്ങും; കാരണം ഇങ്ങനെ…
തൃശൂർ: പാലിയേക്കര അടക്കം എല്ലാ ടോൾ പ്ലാസകളിലും ഫാസ്റ്റാഗ് ബുധനാഴ്ച പ്രാബല്യത്തിലാകും. ഫാസ്റ്റാഗ് എടുക്കാത്ത വാഹനങ്ങൾക്കായി ടോൾ പ്ലാസയിൽ ഒറ്റ പ്രവേശന കവാടമേ ഉണ്ടാകൂ. നിലവിലുള്ള വാഹനങ്ങളിൽ പകുതിയോളവും ഫാസ്റ്റാഗ് എടുക്കാത്തവയാണ്. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾ അതിനായുള്ള ട്രാക്കിൽ കയറിയാൽ ഇരട്ടി ടോൾ നൽകേണ്ടിവരും. ഫാസ്റ്റാഗ് അല്ലാത്ത ഒറ്റ ട്രാക്കിൽ വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകും. ഇത് സംഘർഷങ്ങൾക്കും സമയനഷ്ടത്തിനും വഴിവച്ചേക്കും. തൃശൂർ പാലിയേക്കര ടോൾപ്ലാസയിൽ ഒരു ദിശയിലേയ്ക്കു മാത്രം വാഹനങ്ങൾക്കു പോകാൻ ആറു ട്രാക്കുകളുണ്ട്. ഇതിൽ, അഞ്ചു ട്രാക്കും ബുധനാഴ്ച മുതൽ ഫാസ്റ്റാഗ് വണ്ടികൾക്കു മാത്രമാക്കി സജ്ജീകരിച്ചു കഴിഞ്ഞു. ദിവസം അരലക്ഷത്തോളം വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയാണിത്. ടോൾ പ്ലാസയുടെ പത്തു കിലോമീറ്റർ ചുറ്റളവിലെ താമസക്കാരുടെ വാഹനങ്ങൾക്കു സൗജന്യ നിരക്കിൽ ഫാസ്റ്റാഗ് നൽകാനുള്ള ക്രമീകരണങ്ങൾ ചെയ്തിരുന്നു. എങ്കിലും ഈ വിഭാഗത്തിലുള്ളവരിൽ മൂന്നിലൊന്നു വാഹനങ്ങളും ഫാസ്റ്റാഗ് എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ഫാസ്റ്റാഗ്…
Read Moreതൃശൂർ- വാടാനപ്പിള്ളി റോഡിൽ അഞ്ചു വർഷത്തിനിടെ 394 അപകടം, 27 മരണം; കണ്ടില്ലെന്ന് നടിച്ച് ഉദ്യോഗസ്ഥരും സർക്കാരും
തൃശൂർ: തൃശൂർ – കാഞ്ഞാണി – വാടാനപ്പിളളി റോഡിൽ അഞ്ചു വർഷത്തിനിടെ 394 അപകടങ്ങളും 27 അപകട മരണങ്ങളും സംഭവിച്ചു. എന്നിട്ടും റോഡ് വീതി കൂട്ടുകയോ ആധുനിക സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്യാൻ സർക്കാർ തയാറാകുന്നില്ല. തൃശൂർ -കാഞ്ഞാണി, വാടനപ്പിളളി റോഡിന്റെ പണി എത്രയും വേഗം പൂർത്തിയാക്കണമെന്നും റോഡിന്റെ ശോച്യാവസ്ഥയ്ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നതാണ്. ഹർജി ഈയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കയാണ്. ഈ സാഹചര്യത്തിലാണ് ഷാജി കോടങ്കണ്ടത്ത് അപകടങ്ങളുടേയും അപകട മരണങ്ങളുടേയും വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം പോലീസ് സ്റ്റേഷനുകളിൽനിന്ന് ശേഖരിച്ചത്. ഇപ്പോൾ ലഭിച്ച വിവരങ്ങൾ ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ സമർപ്പിയ്ക്കുമെന്ന് അഡ്വ. ഷാജി പറഞ്ഞു. തൃശൂർ ടൗണ് വെസ്റ്റ്, അന്തിക്കാട്, വാടാനപ്പിളളി പോലീസ് സ്റ്റേഷനുകളിൽ നിന്നാണ് വിവരാവകാശനിയമപ്രകാരം ഈ…
Read Moreഗുരുവായൂരിനെ മികച്ച സൗകര്യങ്ങളുള്ള ക്ഷേത്ര നഗരിയാക്കി മാറ്റുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ഗുരുവായൂർ: ഗുരുവായൂരിനെ മികച്ച സൗകര്യങ്ങളുള്ള ക്ഷേത്ര നഗരിയാക്കി മാറ്റുമെന്നു ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. കേരളത്തിലെ ഇതര ക്ഷേത്രങ്ങൾക്കും അനാഥാലയങ്ങൾക്കും വേദ പാഠശാലകൾക്കുമുള്ള ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ഗുരുവായൂർ ദേവസ്വം ഭരണസമിതി നിരവധി പ്രവർത്തനങ്ങളാണ് തുടങ്ങിവച്ചിട്ടുള്ളത്. പുതിയതായി വരുന്ന ഭരണസമിതി അതു പൂർത്തീകരിക്കും. അനാഥരായ അമ്മമാർക്ക് കുറൂരമ്മഭവനം നിർമാണം തുടങ്ങിയിട്ടുണ്ട്. ഇത് അവസാന ഘട്ടത്തിലാണ്. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഉൾപ്പെടെയുള്ള വികസന പദ്ധതികൾ ഭരണസമിതി നടപ്പിലാക്കും. ക്ഷേത്രവികസങ്ങൾക്കു ഏറ്റവുമധികം തുക നല്കിയിട്ടുള്ളതു പിണറായി വിജയൻ സർക്കാരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയർമാൻ കെ.ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെവി. അബ്ദുൾ ഖാദർ എംഎൽഎ, നഗരസഭ ചെയർപേഴ്സണ് വി.എസ്. രേവതി എന്നിവർ മുഖ്യാതിഥികളായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, പി.ഗോപിനാഥൻ, കെ.കെ. രാമചന്ദ്രൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, എം.വിജയൻ, അഡ്മിനിസ്ട്രേറ്റർ എസ്.…
Read More