എ​യ​ർ എ​ഷ്യ​യി​ൽ ജോ​ലി, ഇ​ന്‍റ​ർ​വ്യൂ​വി​ന് പ​ങ്കെ​ടു​ക്കാ​ൻ പ​ണം കെ​ട്ടി​വെ​ക്ക​ണം! എ​യ​ർ​ലൈ​ൻ ക​ന്പ​നി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ​താ​യി പ​രാ​തി

തൃ​ശൂ​ർ: എ​യ​ർ​ലൈ​ൻ ക​ന്പ​നി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ 30,000 ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. അ​യ്യ​ന്തോ​ൾ സ്വ​ദേ​ശി ടി​റ്റി ജേ​ക്ക​ബ് ആ​ണ് തൃ​ശൂ​ർ വെ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​യ​ർ എ​ഷ്യ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് ത​ട്ടി​പ്പ്. ഇ​ന്‍റ​ർ​വ്യൂ​വി​ന് പ​ങ്കെ​ടു​ക്കാ​ൻ പ​ണം കെ​ട്ടി​വെ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. ജോ​ലി​ക്കാ​യി ടി​റ്റി ജേ​ക്ക​ബ് ബ​യോ​ഡാ​റ്റ​യും യോ​ഗ്യ​ത​ക​ളും ജോ​ബ് റി​ക്രൂ​ട്ട്മെ​ന്‍റും വെ​ബ്സെ​റ്റു​ക​ളി​ൽ അ​പ്‌ലോഡ് ചെ​യ്തി​രു​ന്നു. ബം​ഗ​ളു​രു, ചെ​ന്നൈ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​വ്യു​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 9800 രൂ​പ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ് അ​ട​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​ദ്യ​ത്തെ നി​ർ​ദ്ദേ​ശം. എ​യ​ർ​ടി​ക്ക​റ്റ് അ​യ​ച്ചു​ത​രു​മെ​ന്നും എ​യ​ർ​എ​ഷ്യ​യു​ടെ പേ​രി​ലു​ള്ള ലെ​റ്റ​ർ​പാ​ഡി​ൽ അ​റി​യി​ച്ചി​രു​ന്നു​വ​ത്രെ. സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​ശേ​ഷം പ​ല​രും ഇ​ന്‍റ​ർ​വ്യു​വി​ന് എ​ത്താ​റി​ല്ലാ​ത്ത​തി​നാ​ലാ​ണ് സെ​ക്യൂ​രി​റ്റി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഈ ​പ​ണം ഇ​ന്‍റ​ർ​വ്യൂ​വി​ന് പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് തി​രി​ച്ചു​ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞു.ഇ​ത്ത​ര​ത്തി​ൽ ര​ണ്ട് ത​വ​ണ​യാ​യി 31,144 രൂ​പ​യാ​ണ് ടി​റ്റി​ക്ക് ന​ഷ്ട​പ്പെ​ട്ട​ത്. പ​ണം അ​യ​ച്ച അ​ക്കൗ​ണ്ട് എ​യ​ർ എ​ഷ്യ​യു​ടെ അ​ല്ലെ​ന്നും…

Read More

പൂസായതും പോരാ, റോഡിലൂടെ പോയവർക്കു അടിയും ഇടിയും; ചാലക്കുടി ലൂസിയ റോഡിലെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; പോലീസിൽ പരാതിയുമായി നാട്ടുകാർ

ചാ​ല​ക്കു​ടി: ടൗ​ണി​ൽ ലൂ​സി​യ റോ​ഡി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ വി​ള​യാ​ട്ടം. ക​ഴി​ഞ്ഞ​ദി​വ​സം മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ റോ​ഡി​ലൂ​ടെ പോ​യ​വ​രെ കൈയേറ്റം ചെ​യ്തു. ഈ ​റോ​ഡി​ൽ ത​ന്നെ താ​മ​സി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​ണ് വ​ഴി​യാ​ത്ര​ക്കാ​രെ കൈയേറ്റം ചെ​യ്ത​ത്. വി​ജ​ന​മാ​യ ഈ ​റോ​ഡി​ലൂ​ടെ പോ​യ​വ​രെ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യാ​ണ് ചെ​യ്തെ​ന്ന് പ​റ​യു​ന്നു. പ​ക​ൽ സ​മ​യം മു​ഴു​വ​ൻ ഈ ​റോ​ഡി​ൽ ഇ​വ​ർ വി​ല​സു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

രണ്ടര പതിറ്റാണ്ടിന്‍കാത്തിരിപ്പ് തീരുന്നു;വരന്തരപ്പിള്ളി തോട്ടുമുഖം ജലസേചന പദ്ധതി യാഥാർഥ്യമാകുന്നു

പു​തു​ക്കാ​ട് : മ​ണ്ഡ​ല​ത്തി​ലെ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ലൊ​ന്നും ഇ​രു​പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മു​ട​ങ്ങി​കി​ട​ക്കു​ന്ന​തു​മാ​യ തോ​ട്ടു​മു​ഖം ജ​ല​സേ​ച​ന പ​ദ്ധ​തി​യ്ക്ക് വീ​ണ്ടും പ​ച്ച​ക്കൊ​ടി. വ​ര​ന്ത​ര​പ്പി​ള്ളി, അ​ള​ഗ​പ്പ​ന​ഗ​ർ, തൃ​ക്കൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ല​സേ​ച​ന, ശു​ദ്ധ​ജ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യ പ​ദ്ധ​തി​യു​ടെ അ​വ​സാ​ന​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ​ത്തി​നാ​യി സ​ർ​ക്കാ​ർ 10.17 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. 2005ൽ ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​യാ​ണ് തോ​ട്ടു​മു​ഖം ജ​ല​സേ​ച​ന പ​ദ്ധ​തി നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ 2008ഓ​ടെ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം മു​ട​ങ്ങി. ഈ ​പ​ദ്ധ​തി​യാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്.കൊ​ട​ക​ര മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന കാ​ല​ത്ത് എം​എ​ൽ​എ​യാ​യി​രു​ന്ന കെ.​പി. വി​ശ്വ​നാ​ഥ​നാ​ണ് പ​ദ്ധ​തി​യ്ക്ക് സ​ർ​ക്കാ​രി​ൽ നി​ന്ന് ഭ​ര​ണാ​നു​മ​തി വാ​ങ്ങി​യ​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ര​ണ്ടു കോ​ടി​യാ​ണ് ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ​ത്. വ​ര​ന്ത​ര​പ്പി​ള്ളി പൊ​ലി​സ് സ്റ്റേ​ഷ​നു​സ​മീ​പ​മു​ള്ള കു​റു​മാ​ലി​പ്പു​ഴ​യി​ലെ തോ​ട്ടു​മു​ഖ​ത്ത് പ​ന്പ് ഹൗ​സ് സ്ഥാ​പി​ച്ച് അ​വി​ടെ​നി​ന്നും പ​ന്പ് ചെ​യ്യു​ന്ന വെ​ള്ളം2.5 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള അ​ള​ഗ​പ്പ​ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ലെ വേ​പ്പൂ​രി​ൽ എ​ത്തി​ച്ച്…

Read More

ഒ​രേ​ക്ക​റോ​ളം ത​ണ്ണീ​ർ​ത്ത​ടം മ​ണ്ണി​ട്ട് നി​ക​ത്തി ഭൂ​മാ​ഫി​യ​; പരാതി നൽകിയിട്ടും ന​ട​പ​ടി​യെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ

പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കേ​ളി​പാ​ട​ത്ത് ത​ണ്ണീ​ർ​ത്ത​ടം മ​ണ്ണി​ട്ടു​നി​ക​ത്തി. പാ​ട​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള നീ​ർ​ച്ചാ​ലു​ക​ളും മ​ണ്ണി​ട്ട് മൂ​ടി​യ നി​ല​യി​ലാ​ണ്. ഒ​രേ​ക്ക​റോ​ളം ത​ണ്ണീ​ർ​ത്ത​ട​മാ​ണ് സ്വ​കാ​ര്യ വ്യ​ക്തി അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ​ടി​ച്ച് നി​ക​ത്തി​യി​രി​ക്കു​ന്ന​ത്. എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പു​തു​ക്കാ​ട് തൊ​റ​വ് വി​ല്ലേ​ജ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. മ​ണ്ണി​ട്ടു നി​ക​ത്തി​യ സ്ഥ​ല​ത്ത് കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​ന്നെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് സ്ഥ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് മ​ണ്ണ​ടി​ച്ച് വാ​ഴ​കൃ​ഷി ന​ട​ത്തി​യി​രു​ന്നു. കൃ​ഷി അ​വ​സാ​നി​പ്പി​ച്ച​തോ​ടെ പ​ല ഘ​ട്ട​ങ്ങ​ളാ​യി രാ​ത്രി​ക​ളി​ലാ​ണ് ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്തി​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ​ടി​ച്ച് നി​ക​ത്തി​യ സ്ഥ​ലം നി​ര​പ്പാ​ക്കി​യി​രു​ന്നു. ആ​ന്പ​ല്ലൂ​ർ പാ​ട​വും കേ​ളി പാ​ട​വും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന നീ​ർ​ച്ചാ​ലു​ക​ളാ​ണ് മ​ണ്ണി​ട്ടു​മൂ​ടി​യി​രി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യോ​ര​ത്തെ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ മ​ണ്ണി​ട്ടു നി​ക​ത്തു​ന്ന​തി​ന് പി​ന്നി​ൽ ഭൂ​മാ​ഫി​യ​ക​ളാ​ണെ​ന്നാ​ണ് പ​രി​സ​ര വാ​സി​ക​ൾ ആ​രോ​പി​ച്ചു. മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടും പ​ഞ്ചാ​യ​ത്തും റ​വ​ന്യു അ​ധി​കൃ​ത​രും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Read More

 സമയ ലാഭം, പേപ്പർ രഹിതം; വൈ​ദ്യു​തി മീ​റ്റ​ർ റീ​ഡിം​ഗ് അറിയാം, മൊ​ബൈ​ൽ ആ​പ്പി​ലൂടെ

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​നി​ൽ ഇ​നി മു​ത​ൽ വൈ​ദ്യു​തി മീ​റ്റ​ർ റീ​ഡിം​ഗ് മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ അ​റി​യാം. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് വൈ​ദ്യു​തി മീ​റ്റ​ർ റീ​ഡിം​ഗ് ആ​ൻ​ഡ്രോ​യ്ഡ് ആ​പ്പി​ൽ ല​ഭി​ക്കു​ന്ന​ത്. അ​ഞ്ചു ല​ക്ഷം രൂ​പ ചെല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ക​ണ്ണൂ​ർ ആ​സ്ഥാ​ന​മാ​യ ദി​നേ​ശ് ഐ​ടി സി​സ്റ്റം​സാ​ണ് ആ​പ്പ് വി​ക​സി​പ്പി​ച്ച​ത്. വൈ​ദ്യു​തി മീ​റ്റ​റു​ക​ളി​ൽ ക്യുആ​ർ കോ​ഡ് പ​തി​പ്പി​ക്കും. ആ​പ്പ് ഉ​പ​യോ​ഗി​ച്ച് മീ​റ്റ​ർ റീ​ഡ​ർ സ്കാ​ൻ ചെ​യ്യു​ന്പോ​ൾ ഉ​പ​ഭോ​ക്താ​വി​ന്‍റെ വി​വ​ര​ങ്ങ​ൾ മു​ഴു​വ​ൻ ല​ഭി​ക്കും. തു​ട​ർ​ന്നു റീ​ഡി​ംഗ് രേ​ഖ​പ്പെ​ടു​ത്തു​ന്പോ​ൾത​ന്നെ കോ​ർ​പ​റേ​ഷ​ൻ വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ സോ​ഫ്റ്റ്‌വെയ​റി​ലെ ഡാ​റ്റാ ബേ​സി​ലേ​ക്കു നേ​രി​ട്ടു രേ​ഖ​പ്പെ​ടു​ത്തും. സ​മ​യലാ​ഭ​ത്തി​നു പു​റ​മെ റീ​ഡിം​ഗ് പൂ​ർ​ണ​മാ​യും ക​ട​ലാ​സു ര​ഹി​ത​മാവു​ക​യും ചെ​യ്യും. ഇ​തി​നു പു​റ​മെ വൈ​ദ്യു​തി ബി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മൊ​ബൈ​ൽ ന​ന്പ​റി​ലേ​ക്കു മെ​സേ​ജാ​യി അ​യ​യ്ക്കു​ന്ന സം​വി​ധാ​ന​വും ഉ​ട​ൻ ന​ട​പ്പി​ലാ​കും. പ​ദ്ധ​തി സ​ർ​ക്കാ​ർ അ​നു​മ​തി​ക്കു സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്

Read More

ട്രെയിനിൽ യുവതിയോട് സംസാരിച്ചതിന്  പെൺകുട്ടിയുടെ സുഹൃത്തുക്കൾ യുവാവിനെ കുത്തി പരിക്കേൽ പ്പിച്ചു; കൈ​വി​ര​ലു​ക​ള​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യു​ടെ ഒ​പ്പം വ​ന്ന​വ​ർ യു​വാ​വി​നെ തീ​വ​ണ്ടി​യു​ടെ ബാ​ത്ത് റൂ​മി​ൽ വ​ച്ച് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. കൈ​വി​ര​ലു​ക​ൾ അ​റ്റ നി​ല​യി​ൽ കൊ​ല്ലം അ​ഞ്ച​ൽ സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൻ രാ​ജീ​വി​നെ (32) ​തൃ​ശൂ​ർ ഗ​വ:​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​റ​ണാ​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് രാ​ജീ​വ് ഗു​രു​വാ​യൂ​ർ പാ​സ​ഞ്ച​റി​ൽ ക​യ​റി​യ​ത്. ട്രെ​യ്നി​ൽ യു​വ​തി​യു​മാ​യി സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് യു​വ​തി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് പേ​ർ വ​ന്ന് യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തുകയും പോ​ക്ക​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ണം എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്. തു​ട​ർ​ന്ന് രാ​ജീ​വ് ഓ​ടി ട്രെ​യി​നി​ന്‍റെ കു​ളി​മു​റി​യി​ൽ ക​യ​റി വാ​തി​ല​ട​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വ​ത്രെ. അ​ക്ര​മി​ക​ൾ പോ​യി​ട്ടു​ണ്ടാ​വു​മെ​ന്ന് ക​രു​തി വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ പു​റ​ത്തു കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന അ​ക്ര​മി​ക​ൾ അ​ക​ത്തു ക​യ​റി ക​ത്തി​കൊ​ണ്ട് ക​ഴു​ത്തി​ൽ കു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും രാ​ജീ​വ് പ​റ​യു​ന്നു. കു​ത്ത് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ​ത്രെ കൈ​ക്ക് പ​രി​ക്കേ​റ്റ​ത്. ട്രെ​യി​ൻ…

Read More

ഉ​യ​രു​ക​യാ​ണ്, കു​റി​ഞ്ഞ്യാ​ക്ക​ൽ പാ​ലം; കാൽ നൂറ്റാണ്ട് പഴക്കമുള്ള തുരുത്ത് നിവാസികളുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: അ​ങ്ങി​നെ അ​ങ്ങി​നെ ഉ​യ​രു​ക​യാ​ണ് അ​യ്യ​ന്തോ​ൾ കു​റി​ഞ്ഞ്യാ​ക്ക​ൽ പാ​ലം. കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള കു​റി​ഞ്ഞ്യാ​ക്ക​ൽ തു​രു​ത്ത് നി​വാ​സി​ക​ളു​ടെ ആ​വ​ശ്യ​വും സ്വ​പ്ന​വു​മാ​ണ് ത​ങ്ങ​ളു​ടെ തു​രു​ത്തി​ലേ​ക്ക് ഒ​രു പാ​ല​മെ​ന്ന​ത്. ആ ​സ്വ​പ്നം ഈ ​വ​ർ​ഷം യാ​ഥാ​ർ​ത്ഥ്യ​മാ​കും. കു​റി​ഞ്ഞ്യാ​ക്ക​ൽ തു​രു​ത്തി​ൽ ക​ഴി​യു​ന്ന പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് പാ​ലം വ​രു​ന്ന​ത് ഏ​റെ ആ​ശ്വാ​സം പ​ക​രും. അ​ഞ്ചു​കോ​ടി ചി​ല​വി​ട്ടാ​ണ് പാ​ലം പ​ണി​യു​ന്ന​ത്. പ​ണി​ക​ൾ മു​ന്നോ​ട്ടു പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കെ.​എ​ൽ.​ഡി.​സി ക​നാ​ലി​ന് കു​റു​കെ​യു​ള്ള പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ഇ​നി അ​റ്റ​കു​റ്റ​പ​ണി​ക​ളും ഇ​രു​വ​ശ​ങ്ങ​ളി​ലും അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​വു​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. പാ​ല​ത്തി​ന് 66 മീ​റ്റ​ർ നീ​ള​വും അ​ഞ്ച​ര​മീ​റ്റ​ർ വീ​തി​യു​മാ​ണു​ള്ള​ത്. ഇ​രു​വ​ശ​ങ്ങ​ളി​ലും ന​ട​പ്പാ​ത​യും നി​ർ​മി​ക്കും. 2018 ന​വം​ബ​റി​ൽ പ​ണി തു​ട​ങ്ങി ഡി​സം​ബ​റി​ൽ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​യി​രു​ന്നു ഉ​ദ്ഘാ​ട​ക​നാ​യി​രു​ന്ന മ​ന്ത്രി സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞി​രു​ന്ന​ത്. കെ.​എ​ൽ.​ഡി.​സി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക​കം പാ​ലം പ​ണി പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ…

Read More

തെ​രു​വു​നാ​യ്ക്ക​ൾ  ജീ​വ​നെ​ടു​ക്കു​മ്പോൾ…  വന്ധ്യംകരണത്തിലൂടെ ഇല്ലാതാക്കാമെന്ന് അധികൃതർ;  കൊല്ലുകയാണ് വേണ്ടതെന്ന്  ജനങ്ങൾ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: തെ​രു​വു​നാ​യ്ക്ക​ൾ ജീ​വ​നെ​ടു​ക്കു​ന്പോ​ൾ ര​ക്ഷ​യെ​ന്തെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മി​ല്ല. വ​ടൂ​ക്ക​ര​യി​ലും അ​ന്തി​ക്കാ​ടും കു​ട്ടി​ക​ളെ ക​ടി​ച്ചു​കീ​റി​യ തെ​രു​വു​നാ​യ്ക്ക​ൾ കു​ന്നം​കു​ള​ത്ത് ബൈ​ക്ക് യാ​ത്ര​ക്കാ​രി​യു​ടെ മ​ര​ണ​ത്തി​നും കാ​ര​ണ​മാ​യ​തോ​ടെ ജ​നം ഭ​യ​പ്പാ​ടി​ലാ​ണ്. നാ​ട്ടി​ൻ​പു​റ​മെ​ന്നോ ന​ഗ​ര​മെ​ന്നോ വേ​ർ​തി​രി​വി​ല്ലാ​തെ തെ​രു​വു​നാ​യ്ക്ക​ൾ ഭീ​തി​പ​ര​ത്തി നാ​ടു​വാ​ഴു​ക​യാ​ണ്. ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക് പി​ന്നാ​ലെ കു​തി​ച്ചു​പാ​ഞ്ഞ് അ​വ​രെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ കാ​ൽ​നാ​ട​യാ​ത്ര​ക്കാ​രേ​യും ആ​ക്ര​മി​ക്കു​ന്നു. സ്കൂ​ളി​ൽ പോ​കു​ന്ന കു​ട്ടി​ക​ൾ പേ​ടി​യോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. വ​ന്ധ്യം​ക​ര​ണ പ​ദ്ധ​തി​ക​ള​ട​ക്കം ന​ട​പ്പാ​ക്കി​യി​ട്ടും തെ​രു​വു​നാ​യ ശ​ല്യ​വും ആ​ക്ര​മ​ണ​വും കു​റ​യു​ന്നി​ല്ലെ​ന്ന​ത് പ​ദ്ധ​തി​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന​തി​ലേ​ക്കാ​ണ് വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​വീ​ര്യം മു​ന്പ​ത്തേ​ക്കാ​ൾ കൂ​ടി​വ​രു​ന്ന​താ​യാ​ണ് കാ​ണു​ന്ന​ത്. പ​ദ്ധ​തി​ക​ളു​ണ്ടെ​ങ്കി​ലും തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് കു​റ​വി​ല്ല. അ​വ​യു​ടെ ആ​ക്ര​മ​ണ​വും ക്രൗ​ര്യ​ത​യും വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്ന​താ​ണ് യാ​ഥാ​ർ​ത്ഥ്യം. കൂ​ട്ട​ത്തോ​ടെ​യെ​ത്തി ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ രാ​ത്രി​യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. വ​ലി​ച്ചെ​റി​യു​ന്ന മാ​ലി​ന്യ​ങ്ങ​ൾ പെ​രു​കു​ന്ന​താ​ണ് തെ​രു​വു​നാ​യ്ക്ക​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ആ​രോ​പി​ക്കു​ന്ന​വ​രും ഏ​റെ​യാ​ണ്. എ​ന്ത് വ​ന്ധ്യം​ക​ര​ണം…​ കൊ​ല്ലു​ക​യാ​ണ് വേ​ണ്ട​ത്.. വ​ന്ധ്യം​ക​രി​ച്ചി​ട്ടെ​ന്തു കാ​ര്യം. അ​വ​റ്റ​ക​ളെ കൊ​ല്ലു​ക​യാ​ണ് വേ​ണ്ട​ത്. അ​ല്ലാ​തെ സ്വൈ​ര്യാ​യി​ട്ട്…

Read More

 കോഴിക്കോട്എ ​ച്ച് വ​ണ്‍ എ​ൻ വ​ണ്‍;  തൃ​ശൂ​രി​ൽ ആ​ശ​ങ്ക വേ​ണ്ടെന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

തൃ​ശൂ​ർ: കോ​ഴി​ക്കോ​ട് എ​ച്ച് വ​ണ്‍ എ​ൻ വ​ണ്‍ സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ൽ ജി​ല്ല​യാ​യ തൃ​ശൂ​രി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ജാ​ഗ്ര​ത​യി​ൽ. നി​ല​വി​ൽ തൃ​ശൂ​രി​ൽ എ​ച്ച് വ​ണ്‍ എ​ൻ വ​ണ്‍ കേ​സു​ളൊ​ന്നു​മി​ല്ലെ​ന്നും ആ​ശ​ങ്ക ആ​വ​ശ്യ​മി​ല്ലെ​ന്നും ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ങ്കി​ലും സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും പ​നി ബാ​ധി​ച്ച​വ​ർ സ്വ​യം ചി​കി​ത്സ​യ്ക്ക് നി​ൽ​ക്കാ​തെ അ​ടി​യ​ന്തി​ര​മാ​യി ഡോ​ക്ട​റെ ക​ണ്ട് ചി​കി​ത്സ തേ​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

“പൂ​ക്ക​ൾ​ക്കു പ​ക​രം പു​സ്ത​കം’; ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി​യു​ടെ ആ​ദ്യ വാ​യ​ന​ശാ​ല വി​യ്യൂ​ർ ജ​യി​ലി​ൽ

തൃ​ശൂ​ർ: പാ​ർ​ല​മെ​ന്‍റ് അം​ഗം എ​ന്ന നി​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ “പൂ​ക്ക​ൾ​ക്കു പ​ക​രം പു​സ്ത​കം’ എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കി​യ ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി​യു​ടെ ആ​ദ്യ വാ​യ​ന​ശാ​ല വി​യ്യൂ​ർ അ​തീ​വ സു​ര​ക്ഷാ ജ​യി​ലി​ൽ ആ​രം​ഭി​ക്കു​ന്നു.ക​ഴി​ഞ്ഞ ആ​റു മാ​സം​കൊ​ണ്ട് ആ​റാ​യി​ര​ത്തോ​ളം പു​സ്ത​ക​ങ്ങ​ളാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. പൂ​ക്ക​ൾ, ഷാ​ളു​ക​ൾ, മെ​മ​ന്‍റോക​ൾ എ​ന്നി​വ​യ്ക്കു പ​ക​രം ച​ട​ങ്ങു​ക​ളി​ൽ പു​സ്ത​കം മാ​ത്ര​മേ സ്വീ​ക​രി​ക്കൂ​വെ​ന്നു പ്ര​താ​പ​ൻ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു. പ​ല ച​ട​ങ്ങു​ക​ളി​ൽ​നി​ന്നും ഒ​ന്നി​ലേ​റെ പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​ന​മാ​യി ല​ഭി​ച്ചു. അ​ന്പ​തു പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന വ്യ​ക്തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ ആ​തി​ഥ്യം സ്വീ​ക​രി​ച്ചു പു​സ്ത​ക​ങ്ങ​ൾ സ​മാ​ഹ​രി​ക്കു​ന്ന പ​രി​പാ​ടി​യും ന​ട​ന്നു. കേ​ര​ള​ത്തി​ലെ ഏ​ക അ​തീ​വ സു​ര​ക്ഷാ ജ​യി​ലി​ൽ 535 ത​ട​വു​കാ​രെ പാ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടെ​ങ്കി​ലും 192 ത​ട​വു​കാ​രാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. കേ​ര​ള​ത്തി​ലെ മ​റ്റു ജ​യി​ലു​ക​ളി​ൽ വാ​യ​ന​ശാ​ല​ക​ൾ നി​ല​വി​ലു​ണ്ട്, എ​ന്നാ​ൽ അ​തീ​വ സു​ര​ക്ഷാ ജ​യി​ലി​ൽ ലൈ​ബ്ര​റി ഇ​ല്ല. ന​ക്സ​ലുക​ൾ, യു​എ​പി​എ ത​ട​വു​കാ​ർ, രാ​ഷ്ട്രീ​യ ത​ട​വു​കാ​ർ മുത​ലാ​യ​വ​രെ​യാ​ണ് ഇ​വി​ടെ…

Read More