തൃശൂർ: രാത്രികാലങ്ങളിൽ ആർക്കും എവിടെയും സധൈര്യം സഞ്ചരിക്കാൻ ഇനി കേരള പൊലീസിന്റെ “നിഴൽ’ പദ്ധതി. രാത്രിയാത്രകളിൽ സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും പ്രയാസങ്ങളില്ലാതെ സഞ്ചരിക്കാൻ കേരള പോലീസ് ആവിഷ്കരിച്ച പദ്ധതിയാണ് നിഴൽ. രാത്രിയിൽ വാഹനങ്ങൾക്കു തകരാറുകൾ സംഭവിക്കുകയോ വാഹന അപകടങ്ങൾ സംഭവിക്കുകയോ ചെയ്താൽ പോലീസ് സഹായം ഉറപ്പുവരുത്താനാകുന്ന പദ്ധതിയാണ് നിഴൽ. ഇതിനായി യാത്രികർക്ക് 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം കമാൻഡ് സെന്ററിലെ 112 എന്ന നന്പറിൽ വിളിക്കാം. യാത്രിക്കാർ കമാൻഡ് സെന്ററുമായി ബന്ധപ്പെടുന്പോൾ ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റം പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി യാത്രചെയ്യുന്ന ആളെയും നിൽക്കുന്ന സ്ഥലവും ട്രാക്ക് ചെയ്യും. തുടർന്നു സന്ദേശങ്ങൾ കണ്ട്രോൾ റൂമുകൾവഴി മൊബൈൽ ഡാറ്റ ടെർമിനലുകൾ ഘടിപ്പിച്ച വാഹങ്ങളിലേക്കു കൈമാറും. ഇങ്ങനെ നിമിഷനേരം കൊണ്ട് രാത്രിയിൽ യാത്ര ചെയ്യുന്നവർക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങൾ പരിഹരിക്കുകയാണ് നിഴൽ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഈ…
Read MoreCategory: Thrissur
15 ശതമാനം പലിശ വാഗ്ദാനം ചെയ്തു പിരിച്ചു കിട്ടിയ കോടികളുമായി സ്ഥാപന ഉടമ മുങ്ങിയതായി പരാതി
തൃശൂർ: നിക്ഷേപത്തുകയുമായി സ്ഥാപന ഉടമ മുങ്ങിയതായി പരാതി. കല്ലൂർ-നായരങ്ങാടി വട്ടക്കുഴി ട്രേഡ് ആൻഡ് ഇൻവെസ്റ്റേഴ്സ് സ്ഥാപന ഉടമയാണ് തങ്ങളുടെ നിക്ഷേപവുമായി മുങ്ങിയതെന്നു പണം നഷ്ടപ്പെട്ടവരുടെ പ്രതിനിധികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. നിക്ഷേപത്തിനു 13 ശതമാനം മുതൽ 15 ശതമാനംവരെ പലിശ നൽകിയിരുന്നു. വരുമാനം കൂടുതൽ കിട്ടുമെന്ന പ്രതീക്ഷയിൽ നിരവധി പേർ പണം നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ 25 ദിവസത്തോളമായി സ്ഥാപന ഉടമയെ കാണാനില്ല. ഏകദേശം അന്‍പതു കോടി രൂപയിലേറെ നിക്ഷേപവുമായാണ് മുങ്ങിയതെന്നു നിക്ഷേപകർ പറഞ്ഞു. ഇരുപത്തഞ്ചോളം നിക്ഷേപകർ ഇതിനകം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പുതുക്കാട് പോലീസ് 19നു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥാപനം അടച്ചുപോയ ഉടമ എവിടെയാണെന്ന് അറിയില്ലെന്നാണ് പറയുന്നത്. ഇയാൾ നടത്തിയിരുന്ന ജ്വല്ലറിയും സൂപ്പർ മാർക്കറ്റുകളും അടച്ചിട്ടിരിക്കയാണ്. വിവാഹാവശ്യത്തിനും മറ്റും പണം നിക്ഷേപിച്ചവർ ഇപ്പോൾ എന്തുചെയ്യണമെന്നറിയാതെ കഷ്ടത്തിലായിരിക്കയാണ്. പത്രസമ്മേളനത്തിൽ നിക്ഷേപകരായ പി.വി.ജയചന്ദ്രൻ, എൽസി ജോർജ്, സി.എ.ബാബു, കെ.എ.രാമചന്ദ്രൻ, ഫ്രീജോ…
Read Moreകലാഭവൻ മണി മരണശേഷവും വിസ്മരിക്കപ്പെടാത്ത കലാകാരന്; സംവിധായകൻ ലാൽ ജോസ് പറയുന്നു…
ചാലക്കുടി: മരണശേഷം കലാകാരന്മാർ വിസ്മരിക്കപ്പെടുന്പോൾ കലാഭവൻ മണി ഇപ്പോഴും ജീവിച്ചിരിക്കുന്നതുപോലെയാണെന്ന് പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസ്. കലാഭവൻ മണി സ്മാരക ട്രസ്റ്റിന്റെ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കലാഭവൻമണിയെ ഇപ്പോഴും സംസ്ഥാനത്തിന്റെ ഭാഗങ്ങളിലും തമിഴ്നാട്ടിൽപോലും അനുസ്മരിക്കുന്നതായി അദ്ദേഹം തുടർന്നു പറഞ്ഞു. ചാലക്കുടിയെ വളരെയധികം സ്നേഹിച്ച കലാഭവൻ മണിക്ക് ചാലക്കുടിക്കാർ സ്നേഹം തിരിച്ചുനൽകുകയാണെന്ന് ലാൽ ജോസ് പറഞ്ഞു. നഗരസഭ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ അധ്യക്ഷത വഹിച്ചു. കലാഭവൻ സെക്രട്ടറി കെ.എസ്.പ്രസാദ് ആദ്യ അംഗത്വം ഏറ്റുവാങ്ങി. എൻ.കുമാരൻ, സി.എസ്.സുരേഷ് എന്നിവരും അംഗത്വം ഏറ്റുവാങ്ങി. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ, സിനിമ സംവിധായകൻ സുന്ദർദാസ്, ക്ഷേമകാര്യ ചെയർമാൻ പി.എം.ശ്രീധരൻ, പ്രതിപക്ഷനേതാവ് വി.ഒ.പൈലപ്പൻ, കണ്‍വീനർ അഡ്വ. കെ.ബി.സുനിൽകുമാർ, യു.എസ്.അജയ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreകാർഷിക ആവശ്യങ്ങൾക്കായി പീച്ചിയിൽ നിന്നും വെള്ളം തുറന്നു വിട്ടു; ആരോഗ്യസർവകലാശാലയും മെഡിക്കൽ കോളജ് കാന്പസും വെള്ളത്തിൽ; കാരണം ആന്വേഷിച്ചവർ കണ്ടകാര്യം ഞെട്ടിക്കുന്നത്
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: ആരോഗ്യസർവകലാശാലയും മെഡിക്കൽ കോളജ് കാന്പസും വെള്ളത്തിലായി. പീച്ചിയിൽ നിന്നും കാർഷിക ആവശ്യങ്ങൾക്കായി മൂന്നുദിവസം മുൻപ് വെളളം തുറന്നുവിട്ടപ്പോൾ കനാലിലെ ഒഴുക്ക് തടസപ്പെട്ടതിനെ തുടർന്നാണ് ആരോഗ്യസർവകലാശാല കാന്പസിൽ വെള്ളക്കെട്ടുണ്ടായത്. കനാലിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കവറുകൾ, കോഴിവേസ്റ്റുകൾ നിറച്ച ചാക്കുകൾ, കുപ്പികൾ എന്നിവ മൂലമാണ് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടത്. വേനൽ കനക്കും മുന്‍പേ തന്നെ മെഡിക്കൽ കോളജിലെ കുടിവെള്ള സ്രോതസുകളായ കുളങ്ങളും കിണറുകളും വറ്റിക്കൊണ്ടിരിക്കുന്പോഴാണ് കാന്പസിലെ വെള്ളക്കെട്ട്. കാർഷിക ആവശ്യങ്ങൾക്കായി അവണൂർ, വെളപ്പായ, വരടിയം, കൊട്ടേക്കാട്, കുറ്റൂർ, പുഴയ്ക്കൽ ശോഭാസിറ്റി, കോലഴി എന്നിവിടങ്ങളിലേക്ക് കനാൽവഴി വേനൽകാലത്ത് തുറന്നുവിടുന്ന ഈ വെള്ളത്തിൽ നിന്നുള്ള ഉറവയാണ് മെഡിക്കൽ കോളജ് കാന്പസിലെ കുടിവെള്ള സ്രോതസുകളിൽ കിട്ടാറുള്ളത്. പീച്ചിയിൽ നിന്നും വെള്ളം തുറന്നുവിടും മുൻപ് സാധാരണ ഇറിഗേഷൻ കനാലിലെ തടസങ്ങൾ നീക്കാറുണ്ട്. എന്നാൽ ഇതുണ്ടാവാത്തതു മൂലമാണ് ഇപ്പോൾ കാന്പസിൽ വെള്ളക്കെട്ടുണ്ടായത്. കനാലിലെ…
Read Moreമേയറുടെ രാജി; തർക്കം തീർക്കാനാകാതെ സിപിഎം; പ്രശ്നം പരിഹാരത്തിന് സംസ്ഥാന നേതൃത്വം ഇടപെടുന്നു
സ്വന്തംലേഖകൻ തൃശൂർ: അവസാന വർഷത്തെ മേയർ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായി നിന്ന സിപിഎമ്മിന് ഏറ്റ പ്രതീക്ഷിക്കാത്ത തിരിച്ചടി പരിഹരിക്കാനാകാതെ നേതൃത്വം. സിപിഐ പ്രതിനിധിയായ മേയർ അജിത വിജയൻ കഴിഞ്ഞ 12ന് കരാർ പ്രകാരം രാജിവയ്ക്കേണ്ടതായിരുന്നു. എന്നാൽ മേയർ സ്ഥാനം ഒഴിയുന്പോൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകണമെന്ന വ്യവസ്ഥ പാലിക്കാൻ കഴിയാതായതോടെയാണ് തൽക്കാലം രാജിവയ്ക്കണ്ടായെന്ന് സിപിഐ ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകിയത്. ഇതോടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാൻ നേതൃത്വം നൽകേണ്ട സിപിഎം തന്നെയാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ ജനതാദളിലെ ഷീബ ബാബുവിനെ രാജിവയ്പ്പിച്ച് ആ സ്ഥാനം സ്ഥാനമൊഴിയുന്ന മേയർക്ക് നൽകാമെന്നായിരുന്നു സിപിഎമ്മിന്റെ ധാരണ. എന്നാൽ ഷീബ ബാബു തൽക്കാലം രാജിവയ്ക്കില്ലെന്നറിയിച്ചതോടെ സ്വന്തം പാർട്ടിക്കാരനായ പൊതുമരാമത്ത് വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.ശ്രീനിവാസനെ രാജിവയ്പ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. കുറച്ചു നാളുകളായി കോർപറേഷൻ…
Read Moreകുറുമാലിപ്പുഴയിൽ പ്ലാസ്റ്റിക് ഒഴുകുന്നു; മാരക രോഗങ്ങൾ ഉണ്ടാകുമോയെന്ന ഭയപ്പാടിൽ നാട്ടുകാർ
പുതുക്കാട്: സന്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാൻ ഒരുങ്ങുന്പോൾ കുറുമാലിപ്പുഴയിൽ അടിഞ്ഞുകൂടുന്നത് ആയിരക്കണക്കിന് പ്ലാസ്റ്റിക് ചാക്കുകൾ. വർഷങ്ങളായി പാലപ്പിള്ളി കടവിൽ നിർമിക്കുന്ന താത്ക്കാലിക മണ്‍ചിറ നിർമാണത്തിന്റെ അവശിഷ്ടങ്ങളാണ് പുഴയിൽ അടിഞ്ഞുകൂടിയിരിക്കുന്നത്. കരാറുകാരുടെ അനാസ്ഥയാണ് പുഴ മലിനമാകാൻ കാരണം. ഓരോ വർഷവും ആയിരത്തിലധികം പ്ലാസ്റ്റിക് ചാക്കുകളിലാണ് മണൽ നിറച്ച് ചിറ നിർമിക്കുന്നത്. ഇത്തരത്തിൽ രണ്ട് പതിറ്റാണ്ടിലേറെ നിർമിച്ച ചിറയുടെ അവശിഷ്ടങ്ങളാണ് കടവിലും പരിസരത്തും തടഞ്ഞു നിൽക്കുന്നത്. സ്വാഭാവികമായി പുഴയിൽ വെള്ളം നിറയുന്പോൾ ചിറ തകർന്നാലും പ്ലാസ്റ്റിക് ചാക്കുകൾ ഒഴുകി പോകില്ല. ഇവ നീക്കം ചെയ്യേണ്ട ഉത്തരവാദിത്വം ചിറ നിർമിക്കുന്ന കരാറുകാരനാണെങ്കിലും ഇതു നീക്കം ചെയ്യാതെ അതിന് മുകളിലൂടെ വീണ്ടും പുതിയ മണ്‍ചിറ നിർമിക്കാറാണ് പതിവ്. കടവുകൾ ഉപയോഗിക്കുന്നവർക്ക് കാൻസർ പോലുള്ള മാരകമായ അസുഖങ്ങൾ പിടിപെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇത്തവണ നിർമ്മിക്കുന്ന ചിറയിലും പ്ലാസ്റ്റിക് ചാക്കുകളിലാണ് മണ്ണ് നിറച്ചിരിക്കുന്നത്. താത്ക്കാലിക മണ്ചിറകൾക്ക്…
Read Moreചരിത്ര കേണ്‍ഗ്രസ് വേദിയിലെ പ്രസംഗം; ഗവർണർ ബിജെപി അധ്യക്ഷനാകുന്നതാണ് ഉചിതമെന്ന് ടി.എൻ പ്രതാപൻ
തൃശൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരേ രൂക്ഷ വിമർശനവുമായി ടി.എൻ പ്രതാപൻ എംപി. ചരിത്ര കേണ്‍ഗ്രസ് വേദിയിലെ പ്രസംഗത്തിലൂടെ ഗവർണർ പദവിയുടെ അന്തസ് ആരിഫ് മുഹമ്മദ്ഖാൻ നഷ്ടപ്പെടുത്തിയെന്ന് പ്രതാപൻ അഭിപ്രായപ്പെട്ടു. ഗവർണർ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതാണ് ഉചിതമെന്നും പ്രതാപൻ പരിഹസിച്ചു. ഭരണഘടനപദവിയിൽ ഇരിക്കുന്നയാൾ വിശ്വാസവും മര്യാദയും ലംഘിക്കരുത്. കരസേന മേധാവി രാഷ്ടീയം പറഞ്ഞ് നിയമം ലംഘിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടിക്കായി രാഷ്ട്രപതിക്ക് കത്തു നൽകിയതായും പ്രതാപൻ പറഞ്ഞു. സംസ്ഥാനത്തെ ഇടതുവലതു മുന്നണികൾ ഗവർണർക്കെതിരേ രംഗത്തു വന്നതോടെ ബിജെപി അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി എത്തിയിട്ടുണ്ട്. അതോടെ പതിവിന് വിപരിതമായി ഗവർണറെ കേന്ദ്രീകരിച്ച് കേരളരാഷ്ട്രീയത്തിൽ വിവാദങ്ങൾ ഉയരുകയാണ്.
Read Moreഎവിടെ തിരിഞ്ഞൊന്നു നോക്കിയാലും; വെള്ളിക്കുളങ്ങര വനംവകുപ്പിന്റെ തേക്കുതോട്ടത്തിൽ മാലിന്യ നിക്ഷേപം; യാത്രക്കാർ ദുരിതത്തിൽ
വെള്ളിക്കുളങ്ങര: ചാലക്കുടിവെള്ളിക്കുളങ്ങര പൊതുമരാമത്ത് റോഡിലെ കമലക്കട്ടിയിൽ മാലിന്യ നിക്ഷേപിക്കുന്നത് യാത്രക്കാർക്ക് ദുരിതമായി.മാംസാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങളാണ് പ്ലാസ്റ്റിക് ബാഗുകളിലും ചാക്കുകളിലും നിറച്ച് ഇവിടെ റോഡിൽ കൊണ്ടുവന്നിടുന്നത്. കഴിഞ്ഞ രാത്രിയിലും കോടശേരി, മറ്റത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് സാമൂഹിക വിരുദ്ധർ ഇത്തരത്തിൽ മാലിന്യം നിക്ഷേപിക്കുന്നത്. വനംവകുപ്പിന്റെ തേക്കുതോട്ടത്തിലൂടെ റോഡ് കടന്നുപോകുന്ന ഭാഗത്താണ് മാലിന്യം നിക്ഷേപം നടക്കുന്നത്. വിജനപ്രദേശമായതിനാലാണ് മാലിന്യം കൊണ്ടിടുന്നവർ ഇവിടം സുരക്ഷിത കേന്ദ്രമായി കണക്കാക്കുന്നത്. കമലക്കട്ടിയിലെ മാലിന്യ നിക്ഷേപം അവസാനിപ്പിക്കുന്നതിനായി ഇവിടെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും പോലിസ് പട്രോളിംഗ് നടത്തുന്നതിനും വർഷങ്ങൾക്കു മുന്‍പേ തീരുമാനമുണ്ടായെങ്കിലും ഫലപ്രദമായ നടപടികൾ ഇനിയും ഉണ്ടായിട്ടില്ല.
Read Moreവഴികാട്ടികളില്ല, ചോദിച്ച് ചോദിച്ച് പേകേണ്ട അവസ്ഥ; അതിരപ്പിള്ളിലേക്കുള്ള വഴിയറിയാതെ ടൂറിസ്റ്റുകൾ
ചാലക്കുടി: അതിരപ്പിള്ളിയിലേക്കുള്ള വഴിയറിയാതെ ടൂറിസ്റ്റുകൾ. ദേശീയപാതയിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തുന്ന ടൂറിസ്റ്റുകൾ അതിരപ്പിള്ളിയിലേക്കുള്ള റോഡ് അറിയാതെ ടൗണിൽ വട്ടംകറങ്ങുന്നത് പതിവ് കാഴ്ചയാണ്. ദേശീയപാതയിൽനിന്നും തിരിഞ്ഞ് സൗത്ത് ജംഗ്്ഷനിൽ എത്തുന്നവരാണ് കൂടുതലും അലയുന്നത്. സൗത്ത് ജംഗ്്ഷനിൽനിന്നും അതിരപ്പിള്ളിയിലേക്കു പോകുന്നതിനു ടൂറിസ്റ്റുകൾക്ക് അറിയുവാൻ ഒരു ദിശാബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. ഇത്രയധികം ടൂറിസ്റ്റുകൾ വരുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണെന്നു അധികൃതർക്ക് ഇപ്പോഴും തോന്നിയിട്ടില്ല. ടൂറിസം പ്രമോഷൻ കൗണ്‍സിൽ ടൂറിസത്തിന്റെ വികസനത്തിനു വേണ്ടി ലക്ഷക്കണക്കിനു രൂപ ചിലവാക്കുന്പോൾ ചാലക്കുടിയിൽനിന്നും അതിരപ്പിള്ളിയിലേക്ക് പോകേണ്ട വഴി കാണിച്ചുകൊണ്ട് ദിശാ ബോർഡുകൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. സൗത്ത് ജംഗ്്ഷനിലും നോർത്ത് ജംഗ്്ഷനിലും എത്തുന്ന ടൂറിസ്റ്റുകൾ നാട്ടുകാരോട് വഴി ചോദിച്ചു മനസിലാക്കിയാണ് അതിരപ്പിള്ളിയിലെത്തുന്നത്. ട്ട പനന്പിള്ളി കോളജ് ജംഗ്്ഷനിൽ മാത്രമാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. വടക്കുഭാഗത്തുനിന്നും വരുന്നവർക്കാണ് ഇത് ഉപകരിക്കുക. എന്നാൽ ടൂറിസ്റ്റുകൾ നേരെ ചാലക്കുടി ടൗണിലെത്തിയശേഷമാണ് അതിരപ്പിള്ളിയിലേക്ക് പോകുന്നത്.
Read Moreഒരേസമയം ബാങ്ക്മാനേജരും അറബിയുടെ പിഎയുമാകും; പ്രായമായവരെ കബളിപ്പിച്ച് സ്വർണം കവരുന്ന വിരുതൻ പിടിയിൽ; തട്ടിയെടുത്തത് ലക്ഷങ്ങളുടെ സ്വർണവും പണവും
സ്വന്തം ലേഖകൻ തൃശൂർ: പ്രായമായവരെ കബളിപ്പിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന വിരുതൻ പിടിയിൽ. കാസർകോഡ് ഉപ്പള സ്വദേശി മുഹമ്മദ് മുസ്തഫയാണ് (43) അറസ്റ്റിലായത്. ആശുപത്രികൾ, കോടതികൾ, സർക്കാർ ഓഫീസുകളുടെ പരിസരം എന്നിവിടങ്ങളിലെത്തുന്ന പ്രായമായ സ്ത്രീകളെ പരിചയപ്പെട്ട് അവർക്ക് സാന്പത്തിക സഹായം വാഗ്ദാനം നൽകി അവരുടെ സ്വർണം കവർന്നെടുക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ജി.എച്ച്.യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് സംഘവും തൃശൂർ വെസ്റ്റ് പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ നവംബർ 30ന് തൃശൂർ ജില്ല ആശുപത്രിക്ക് സമീപം വെച്ച് പരിചയപ്പെട്ട പ്രായമായ സ്ത്രീക്ക് കളക്ടറുടെ ഓഫീസിൽ നിന്നും സാന്പത്തിക സഹായം വാങ്ങിനൽകാമെന്ന് പറഞ്ഞ് അവരുടെ സ്വർണമാല ഉൗരി വാങ്ങിയെടുത്ത് മുങ്ങിയ കേസിൽ ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. സമാനമായ നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയാണ് ഇയാൾ. വേഷങ്ങൾ പലത് ബാങ്ക്…
Read More