പുതുക്കാട്: ദേശീയപാത സർവീസ് റോഡ് ഇടിഞ്ഞ് താഴ്ന്ന് കെഎസ്ആർടിസി ബസിന്റെ ചക്രം ഗർത്തത്തിൽ കുടുങ്ങി. പുതുക്കാട് പോലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെയാണ് സംഭവം. ചാലക്കുടി ഭാഗത്തേയ്ക്ക് പോയിരുന്ന കെഎസ്ആർടിസി ബസിന്റെ ഇടത് വശത്തെ മുൻചക്രം ഗർത്തത്തിൽ വീഴുകയായിരുന്നു. ആഴമേറിയ ഗർത്തത്തിൽ ചക്രത്തിന്റെ പകുതിയോളം അകപ്പെട്ടു. നാല് അടിയോളം വൃത്തത്തിലും അഞ്ച് അടിയലേറെ താഴ്ചയിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. പുതുക്കാട് കുടിവെള്ള പദ്ധതിക്കുവേണ്ടി ദേശീയപാതയ്ക്ക് കുറുകെ പൈപ്പ് സ്ഥാപിക്കാൻ തുരങ്കം നിർമിച്ചതാണ് റോഡ് ഇടിഞ്ഞ് താഴാൻ കാരണം. പ്രതലത്തിൽ നിന്നും നാല് മീറ്ററിലേറെ താഴ്ചയിലാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. തുരങ്കത്തിന്റെ പ്രവേശന ഭാഗത്തായാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്. ഇന്ന് തന്നെ പൈപ്പ് സ്ഥാപിക്കുന്നതിനോടൊപ്പം സർവീസ് റോഡ് ഇടിഞ്ഞ ഭാഗം പൂർവസ്ഥിതിയിലാക്കുമെന്നും വാട്ടർ അഥോറിറ്റി അധികൃതർ ഉറപ്പുനൽകി.
Read MoreCategory: Thrissur
പൂരനഗരിയിൽ 350 അധികം പ്രദർശന സ്റ്റാളുകളുമായി കാർഷിക പൂരം തുടങ്ങി; വൈഗ കാണാൻ വൻതിരക്ക്
സ്വന്തം ലേഖകൻ തൃശൂർ: പൂരനഗരിയിൽ കാർഷിക പൂരം തുടങ്ങി. കാർഷികോൽപ്പന്ന സംസ്കരണവും, മൂല്യവർധനവും ലക്ഷ്യമാക്കി തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടത്തുന്ന വൈഗ 2020 കാണാൻ രാവിലെ മുതൽ തന്നെ വൻതിരക്ക്. കാർഷിക മേഖലയിലെ നൂതന ആശയങ്ങൾ പങ്കുവെക്കുന്നതിനും കാർഷികോൽപ്പന്നങ്ങളുടെ സംസ്കരണം, മൂല്യവർധനവ് എന്നിവയുടെ സാധ്യത മനസ്സിലാക്കുന്നതിനും കേരളത്തിലെ കർഷകരെയും സംരഭകരെയും ശാസ്ത്രജ്ഞരെയും പൊതു സമൂഹത്തെയും ഒത്തൊരുമിപ്പിച്ചു നടത്തുന്ന വൈഗയുടെ നാലാം പതിപ്പിനാണ് തൃശൂരിൽ തുടക്കമായിരിക്കുന്നത്. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി രണ്ടു വേദികളിലായി നിരവധി വിഷയങ്ങളിൽ സെമിനാറുകളും വർക്ക്ഷോപ്പുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നണ്ട്. കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന 350 അധികം പ്രദർശന സ്റ്റാളുകളും കാഴ്ചക്കാർക്കായി ഒരുക്കിയിട്ടുണ്ട്. ഈ മാസം ഏഴുവരെയാണ് വൈഗ. കൃഷിയുടെ പുരോഗതി ലക്ഷ്യമിട്ട് വൈവിധ്യമാർന്ന സെമിനാറുകൾ; വൈഗയിൽ കാർഷിക പുരോഗതി ലക്ഷ്യമിട്ട് പല വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകളാണ് നടക്കുക. ഇന്ന് വേദി…
Read Moreഎൻഎച്ച്എഐയുടെ അന്ത്യശാസനം; കുതിരാൻ തുരങ്ക നിർമാണം പത്തിനകം തുടങ്ങിയില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തും
തൃശൂർ: കുതിരാൻ തുരങ്ക നിർമാണ പ്രവർത്തികൾ പത്തിനകം പുനരാരംഭിക്കാൻ കരാർ കന്പനിക്ക് ദേശീയപാത അതോറിറ്റിയുടെ അന്ത്യശാസനം. ഇല്ലെങ്കിൽ കരാർ കന്പനിയെ കരിന്പട്ടികയിൽപ്പെടുത്തുമെന്ന് മുന്നറിയിപ്പ്. എന്നാൽ നേരത്തെയുള്ള ബാധ്യതകൾ തീർക്കാതെ നിർമാണപ്രവർത്തികൾ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് കരാർ കന്പനി. പതിനാല് മാസം മുന്പാണ് സാന്പത്തിക ബാധ്യതയെ തുടർന്ന് നിർമാണ പ്രവർത്തികൾ നിർത്തിവച്ചത്. പ്രളയത്തെതുടർന്നുണ്ടായ മണ്ണിടിച്ചിലും തുരങ്ക നിർമാണ പ്രവർത്തികൾക്ക തിരിച്ചടിയായി. തുരങ്കനിർമാണത്തിനായി കൂടുതൽ വനഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പട്ട സാങ്കേതിക പ്രശനങ്ങളും ബാധിച്ചു. 2016 മേയ് 13 നാണ് തുരങ്ക നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. 910 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്. ദേശീപാത നിർമാണ കന്പനി ഹൈദരാബാദിലെ പ്രഗതി ഗ്രൂപ്പിനാണ് തുരങ്ക നിർമാണത്തിന്റ ഉപകരാർ നൽകിയത്. ആദ്യതുരങ്കത്തിന്റെ തൊണ്ണൂറ് ശതമാനം പണി പൂർത്തിയായെങ്കിലും സാന്പത്തിക ബാധ്യതയെ തുടർന്ന് നിർമാണ പ്രവർത്തികൾ തടസപ്പെട്ടു. ബാങ്കുകളുടെ കണ്സോർഷ്യം കരാർ കന്പനിക്ക് വായ്പ നൽകുന്നത്…
Read Moreഎസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഒന്നിച്ച്; പരീക്ഷാഹാളിൽ “കൂട്ടിയിടി’ നടക്കുമെന്ന് അധ്യാപകർ
തൃശൂർ: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒന്നിച്ചുനടത്തുന്നതോടെ പരീക്ഷാമുറിയിൽ വിദ്യാർഥികളുടെ എണ്ണം ഇരട്ടിയോളമാകുന്നതു പരീക്ഷാ നടത്തിപ്പിനെ ബാധിക്കുമെന്ന് അധ്യാപകർ. കഴിഞ്ഞവർഷംവരെ എസ്എസ്എൽസി പരീക്ഷയ്ക്കു ഹാളിൽ 20 പേരെയും ഹയർസെക്കൻഡറി പരീക്ഷാ ഹാളിൽ 30 പേരെയുമാണ് പരീക്ഷ എഴുതിച്ചിരുന്നത്. ഈ വർഷം മുതൽ ഇരുപരീക്ഷകളും ഒന്നിച്ചു നടത്തുന്നതിനാൽ ഒരു ക്ലാസിൽ 30 മുതൽ 39 വരെ കുട്ടികളെ ഇരുത്തി പരീക്ഷ എഴുതിക്കണമെന്നാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. ഒരു ഡസ്കിന്റെ രണ്ടറ്റത്തും എസ്എസ്എൽസി വിദ്യാർഥികളേയും നടുവിൽ ഹയർ സെക്കൻഡറി വിദ്യാർഥിയേയും ഇരുത്തി പരീക്ഷ എഴുതിക്കണമെന്നാണു നിർദേശം. ഇതിനായി 13 ബഞ്ചും ഡസ്ക്കും ഒരു ക്ലാസിൽ വേണ്ടിവരും. അങ്ങനെ ചെയ്താൽ പരീക്ഷാ ഹാളിൽ എല്ലായിടത്തും ഇൻവിജിലേറ്റർക്ക് എത്താൻ പ്രയാസമാകും. കൂടുതൽ ഉത്തരക്കടലാസുകൾ വിതരണം ചെയ്യാനും ബുദ്ധിമുട്ടാകും. കുട്ടികൾക്കു സമയനഷ്ടം ഉണ്ടാകും. കുട്ടികൾ തമ്മിലുള്ള അകലം കുറയ്ക്കുന്നതുമൂലം കോപ്പിയടി വർധിക്കാനും സാധ്യതയുണ്ട്. പരീക്ഷ ക്ലാസ്…
Read Moreപ്രതിഷേധക്കാരെ പൊക്കും; ഗവർണറും മുഖ്യമന്ത്രിയും നാളെ തൃശൂരിൽ; സുരക്ഷയുമായി പോലീസ്
സ്വന്തം ലേഖകൻ തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പടെയുള്ളവർ നാളെ തൃശൂരിലെത്തുന്നത് പ്രമാണിച്ച് സുരക്ഷ ക്രമീകരണങ്ങൾ പോലീസ് ശക്തമാക്കി. തൃശൂർ തേക്കിൻകാട് മൈതാനിയിൽ ആരംഭിക്കുന്ന വൈഗ 2020ും രാമവർമപുരം പോലീസ് അക്കാദമിയിലെ ദേശീയസെമിനാർ ഉദ്ഘാടനം ചെയ്യാനുമാണ് ഗവർണർ എത്തുന്നത്.മുഖ്യമന്ത്രി പിണറായി വിജയന് ജില്ലയിൽ വൈഗയടക്കം മറ്റു പല പരിപാടികളുമുണ്ട്. പൗരത്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ ഉയരുന്ന പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.കണ്ണൂരിൽ ചരിത്രകോണ്ഗ്രസ് സമ്മേളനവേദിയിലുണ്ടായ പ്രതിഷേധപ്രകടനങ്ങളുടെ പശ്ചാത്തിലത്തിൽ തൃശൂരിൽ വൈഗ വേദിയിൽ കനത്ത സുരക്ഷ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഇന്നു രാവിലെ മുതൽ തന്നെ തേക്കിൻകാട് മൈതാനം പോലീസിന്റെ സുരക്ഷ വലയത്തിലാണ്. നാളെ കർശന പരിശോധനയ്ക്ക് ശേഷമേ ആളുകളെ വൈഗയുടെ പരിപാടിയിലേക്ക് കടത്തിവിടുകയുള്ളു. ചെറിയ പ്രതിഷേധമുണ്ടായാൽ പോലും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനാണ് പോലീസ് തീരുമാനം. ഗവർണർക്കെതിരെ പ്രതിഷേധ നടപടികൾക്ക് കോണ്ഗ്രസടക്കമുള്ള സംഘടനകൾ തയ്യാറാണെന്ന സൂചന…
Read Moreവീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധമാതാവിനെ ഭീഷണിപ്പെടുത്തി 30 പവനും 70,000 രൂപയും കവർന്ന സംഭവം; കേസിലെ മൂന്നുപ്രതികളും പിടിയിലായെന്ന് സൂചന
മണ്ണുത്തി:മുല്ലക്കരയിൽ ഡോക്ടറുടെ വീട്ടിൽ വൃദ്ധമാതാവിനെ ഭീഷണിപ്പെടുത്തി 30 പവനും 70,000 രൂപയും കവർന്ന സംഭവത്തിലെ മുഴുവൻ പ്രതികളും പോ ലീസ് വലയിലായതായി സൂചന. പ്രതികളെ ക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചതിനെത്തുടർന്ന് അന്വേഷണ സംഘം തിരുനെൽവേലിയിലേക്കു തിരിച്ചിട്ടുണ്ട്. ഒന്നാം പ്രതി സേലം സ്വദേശി രാജശേഖരനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയിരുന്നു. നവംബർ 23 നാണ് ഡോ. ക്രിസ്റ്റിയുടെ വീടി ന്റെ വതിൽതകർത്ത് അകത്തുകയറി മാതാവിനെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നത്. മോഷണം നടന്ന രാത്രി കർണാടക രജിസ്ട്രേഷൻ കാർ ഡോക്ടറുടെ വീടിനു സമീപത്തു കണ്ടിരുന്നു. പോലീസ് ഇവരെപ്പറ്റി അന്വേഷിക്കുകയും ഇതിലെ ഡ്രൈവറുടെ ലൈസൻസിന്റെ ചിത്രം മോബൈലിൽ പകർത്തുകയും ചെയ്തിരുന്നു. ഈ ഡ്രൈവിംഗ് ലെസൻസ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മധുരസ്വദേശിയായ കറുപ്പുസ്വാമി എന്ന ക്രിമിനലിന്റെയാണ് ലൈസൻസെന്നു മനസിലായത്. ഇയാൾ മരണപ്പെട്ടതിനെത്തുടർന്ന് ഈ ലൈസൻസ് മൂന്നുമാസം മുന്പ് വാങ്ങിപ്പോയ…
Read Moreപ്ലാസ്റ്റിക് നിരോധനത്തിൽ കണ്ഫ്യൂഷനുകളേറെ; ബദലുകൾക്ക് ഡിമാന്റ്; പരിശോധന കർശനമാക്കുമെന്ന് കോർപറേഷൻ
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന് രണ്ടു മാസം മുന്പേ തൃശൂർ കോർപറഷേൻ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയെങ്കിലും ജില്ലയിൽ പലഭാഗത്തും പ്ലാസ്റ്റിക് നിരോധനത്തിന്റെ കണ്ഫ്യൂഷൻ തുടരുകയാണ്. ഏതെല്ലാം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കാം ഏതെല്ലാം പാടില്ല എന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പങ്ങളുണ്ട്. പൊതുവെ പ്ലാസ്റ്റിക്കിനെ പടികടത്തുന്നതിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ്. എന്നാൽ ഒറ്റയടിക്ക് നിരോധനം ഏർപ്പെടുത്തരുതെന്നും ഘട്ടം ഘട്ടമായി വേണമെന്നും അഭിപ്രായം പരക്കെയുണ്ട്. പൊതുജനങ്ങളും കച്ചവടക്കാരും ഇതേ ആവശ്യമാണ് ഉന്നയിക്കുന്നത്.പ്ലാസ്റ്റിക് കവറുകൾക്ക പകരം തുണിസഞ്ചികൾ മിക്കയിടത്തും വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. തുണിസഞ്ചികൾ നിർമിക്കുന്ന വിവിധ യൂണിറ്റുകൾ ജില്ലയിലെന്പാടും ആരംഭിച്ചിട്ടുണ്ട്. തുണിസഞ്ചി നിർമാണപരിശീലനവും ആരംഭിച്ചിട്ടുണ്ട്. ബോധവത്കരണം വ്യാപകമായി നടത്തുന്നത് തുടരും. കണ്ഫ്യൂഷൻ തീർക്കണമേ…. ഏതെല്ലാം പ്ലാസ്റ്റിക് ഉപയോഗിക്കാം എന്നതാണ് ആളുകൾക്ക് അറിയേണ്ടത്. മൈക്രോണ് കണക്കുകൾ പറയുന്പോൾ അത് പിടികിട്ടാതെ ജനം വലയുന്നുണ്ട്. പ്ലാസ്റ്റിക് കാരി ബാഗുകൾ, തെർമോകോൾ…
Read Moreഅപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന വനംവകുപ്പ് വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശർമിള മരിച്ചു; ചെമ്മണ്ണൂർ പാലത്തിൽവെച്ച് ഇവർ സഞ്ചരിച്ച ജീപ്പ് പുഴയിലേക്ക് മറിഞ്ഞായിരുന്നു അപകടം
അഗളി :ചെമ്മണ്ണൂരിൽ ഭവാനിപ്പുഴക്ക് കുറുകെയുള്ള പാലത്തിൽ നിന്നും ജീപ്പ് പുഴയിലേക്ക് അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന വനംവകുപ്പ് വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശർമിള മരിച്ചു. കഴിഞ്ഞ 27 ന് ഡ്രൈവർ മുഹമ്മദ് ഉബൈദ് മരിച്ചിരുന്നു. ഡിസംബർ 24ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. പുതൂർ പൊട്ടിക്കൽ ഫോറസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ഷൻ കഴിഞ്ഞ് മടങ്ങവേ ചെമ്മണ്ണൂർ പാലത്തിൽ നിന്നും ഭവാനി പുഴയിലേക്ക് വനംവകുപ്പിന്റെ വാഹനം പതിക്കുകയായിരുന്നു. വാഹനം പൂർണമായും വെള്ളത്തിൽ മുങ്ങി. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി ഡ്രൈവർ ഉബൈദിനെ ആദ്യം കരക്കെത്തിച്ചു. ഉബൈദ് പറഞ്ഞതനുസരിച് നടത്തിയ തിരച്ചിലിൽ വനിതാ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശർമിള ജയറാമിനെ കരക്കെത്തിക്കുകയായിരുന്നു. നേരിയ ഹൃദയസ്പന്ദനം മാത്രമുണ്ടായിരുന്ന ശർമിളക്ക് ഇതുവരെ ബോധം തിരിച്ചു കിട്ടിയിട്ടില്ല. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ കഴിയുകയായുരുന്നു ശർമിള ജയറാം.അട്ടപ്പാടിയിൽ കഴിഞ്ഞ രണ്ടുവർഷമായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭത്തിൽ ഭവാനിപ്പുഴ കവിഞ്ഞൊഴുകി ചെമ്മണ്ണൂർ പാലത്തിന്റെ…
Read Moreരാഹുൽ ഗാന്ധിയുടെ മഹാമനസ്കതയെ വളച്ചൊടിച്ചു; രാഹുലിന്റെ കത്ത് വിവാദമാക്കേണ്ടെന്ന് കെ.സി. വേണുഗോപാൽ
തൃശൂർ: പ്രവാസി കേരളീയരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോകകേരള സഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി അയച്ച കത്തിനെ വിവാദമാക്കേണ്ട ഒരു കാര്യവും ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. കത്തയച്ചത് രാഹുൽ ഗാന്ധിയുടെ മഹാമനസ്കതയാണെന്നും ജനപ്രതിനിധി കാണിക്കേണ്ട മര്യാദ മാത്രമാണ് രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ആ മര്യാദയെ വളച്ചൊടിച്ച് വിവാദമാക്കിയത് ശരിയായില്ലെന്നും കെ.സി വേണുഗോപാൽ തൃശൂരിൽ പറഞ്ഞു. കോണ്ഗ്രസിന് രണ്ടു നിലപാടില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെ കേന്ദ്രനേതൃത്വം തള്ളിപ്പറഞ്ഞില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് ഒപ്പം തന്നെയാണ് കേന്ദ്ര നേതൃത്വവും നിലകൊള്ളുന്നതെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
Read Moreപിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; ചെറുതുരുത്തിയിലെ കൊലപാതകത്തിൽ നടുങ്ങി നാട്ടുകാർ; അന്വേഷണം ഊർജിതമാക്കി പോലീസ്
ചെറുതുരുത്തി: വീട്ടിൽ കയറി വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ അക്രമികളെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. ചെറുതുരുത്തി കാട്ടിൽമന റോഡിന് സമീപം താമസിക്കുന്ന മണ്ണേക്കാട്ട് വീട്ടിൽ പരേതനായ ശിവശങ്കരന്റെ മകൾ ചിത്രയാണ് (48) ഇന്നലെ രാത്രി പത്തുമണിയോടെ വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മണ്ണാർക്കാട് സ്വദേശി മോഹനനെയും സംഘത്തെയുമാണ് പോലീസ് തെരയുന്നത്. രാത്രി പത്തുമണിയോടെ ചിത്രയുടെ വീട്ടിലെത്തിയ ഭർത്താവ് മോഹനൻ അടക്കം നാലംഗ സംഘം വാതിലിൽ മുട്ടി. വാതിൽ തുറന്ന ചിത്രയെ ഇവർ ആയുധം ഉപയോഗിച്ച് കഴുത്തിൽ വെട്ടുകയായിരുന്നെന്ന് പറയുന്നു. ചിത്രയുടെ അമ്മ ലക്ഷ്മിക്കുട്ടിയും സുഖമില്ലാത്ത ഒരു സഹോദരനുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. നിലവിളികേട്ട് സമീപവാസികളും നാട്ടുകാരും ഓടിക്കൂടുകയായിരുന്നു. നാട്ടുകാർ ബഹളംവച്ചതിനെ തുടർന്ന് അക്രമികൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. അയൽവാസികളും അടുത്ത വീട്ടിൽ താമസിക്കുന്ന സഹോദരൻ ബാബുരാജും ചേർന്ന് ചിത്രയെ ആദ്യം ചെറുതുരുത്തിയിലെ…
Read More