സ്വന്തം ലേഖകൻ തൃശൂർ: സാന്താക്ലോസുമാർ തൃശൂർ നഗരത്തെ കീഴടക്കി. ചുവന്ന തൊപ്പിയും ചുവന്ന ഉടുപ്പും ധരിച്ച് ക്രിസ്മസ് പാപ്പമാർ “ബോണ് നത്താലെ’ ഗാനത്തിന്റെ താളത്തിനൊത്തു ചുവടുവച്ചു. പതിനായിരത്തോളം ക്രിസ്മസ് പാപ്പമാർ നിറഞ്ഞൊഴുകിയപ്പോൾ സ്വരാജ് റൗണ്ട് ചുവന്നുതുടുത്തു. തൃശൂരിൽ പൂത്തുലഞ്ഞതു സാന്താ പൂരം. ക്രിസ്മസിനോടനുബന്ധിച്ച് തൃശൂർ പൗരാവലിയും അതിരൂപതയും സംയുക്തമായി സംഘടിപ്പിച്ച ബോണ് നത്താലെ കരോൾ ഘോഷയാത്ര കാണാൻ ആയിരങ്ങൾ നഗരത്തിലെത്തി. സ്വരാജ് റൗണ്ടിന് ഇരുവശവും തിങ്ങിനിറഞ്ഞ ജനം ഹർഷാരവങ്ങൾ മുഴക്കിയും അപൂർവദൃശ്യങ്ങൾ പകർത്തിയും ബോൺ നത്താലെയ്ക്ക് ആവേശം പകർന്നു. സാന്താ വേഷമണിഞ്ഞവരുടെ ബൈക്ക് റാലിയോടെയായിരുന്നു തുടക്കം. തുടർന്നു റോളർ സ്കേറ്റിംഗുമായി നൂറു ബാലന്മാർ സ്വരാജ് റൗണ്ടിലൂടെ പറന്നു. വീൽചെയറുകളിൽ ജീവിക്കുന്ന ഇരുനൂറോളം പേരാണു സാന്താക്ലോസ് വേഷത്തിൽ പിറകേ പ്രത്യക്ഷപ്പെട്ടത്. മാലാഖവേഷം ധരിച്ച ബാലികാ ബാലന്മാർ, ഫാൻസി ഡ്രസ് വേഷധാരികൾ എന്നിവരും നിരന്നു. ഇവർക്കു പിറകിലായാണ് സാന്താക്ലോസ് വേഷമണിഞ്ഞവർ…
Read MoreCategory: Thrissur
വയോജന ചികിത്സാ ക്യാമ്പിലേക്കുള്ള ആയുര്വേദ മരുന്നുകുടിച്ച് ആനയുടെ ക്രിസ്മസ് ആഘോഷം; ആനയ്ക്ക് മത്തുപിടിച്ചെന്ന് സൂചന; സംഭവം എരുമപ്പെട്ടിയില്
എരുമപ്പെട്ടി: ലോകം മുഴുവൻ ക്രിസ്മസ് ആഘോഷിക്കുന്പോൾ ആയുർവേദ മരുന്ന് വയറു നിറയെ കുടിച്ച് ആനയുടെ ക്രിസ്മസ് ആഘോഷം. ആയുർവേദ മരുന്ന് കുടിച്ച് ആനയ്ക്ക് മത്തുപിടിച്ചെന്നാണ് സൂചന. നെല്ലുവായിയിലാണ് ആന ആയുർവേദ മരുന്നുകൾ കുടിച്ചതും മരുന്നുകൾ നശിപ്പിച്ചതും. നെല്ലുവായ് ശ്രീധന്വന്തരി ആയുർവേദ ആശുപത്രിയിലേക്കുള്ള മരുന്നുകളാണ് ആന കുടിച്ചത്. നെല്ലുവായിൽ നടത്താനിരുന്ന വയോജന ചികിത്സാ ക്യാന്പിലേക്കുള്ള മരുന്നുകളായിരുന്നു ഇത്. ഫാർമസിക്ക് സമീപത്താണ് ആനയെ തളച്ചിരുന്നത്. ഫാർമസിയുടെ ജനലിന് പുറത്തുനിന്ന് അകത്തേക്ക് തുന്പിക്കൈ കടത്തിയാണ് ആന പണി പറ്റിച്ചത്. മരുന്നുകളുടെ മണം മൂക്കിലടിച്ചപ്പോഴാണ് ആന മരുന്നടിക്കാൻ എത്തിയതെന്നാണ് നിഗമനം. കുടിക്കിടെ പല മരുന്നുകളും പൊട്ടിയിട്ടുണ്ട്. രാവിലെ ഫാർമസിയിലെത്തിയപ്പോഴാണ് മെഡിക്കൽ ക്യാന്പിന്റെ സംഘാടകർ മരുന്നുകളുടെ അവസ്ഥ കണ്ട് ഞെട്ടിയത്. ജനലിനരികെ ആനപ്പിണ്ടവും മറ്റും കണ്ടപ്പോഴാണ് കഥയിലെ കുടിയൻ ആനയാണെന്ന് മനസിലായത്. പക്ഷേ അപ്പോഴേക്കും പാപ്പാൻമാർ ആനയേയും കൊണ്ട് സ്ഥലം വിട്ടിരുന്നു. 25,000 രൂപയുടെ…
Read Moreപെട്ടന്നങ്കട് വൈകീട്ടായ പോലെ….ആകെ മൂടിക്കെട്ടി….മഴക്കാറ് പോലെ തോന്നി..! സൂര്യഗ്രഹണം തൃശൂർക്കാരും കണ്ടേ..
തൃശൂർ: പെട്ടന്നങ്കട് വൈകീട്ടായ പോലെ….ആകെ മൂടിക്കെട്ടി….മഴക്കാറ് പോലെ തോന്നി….തൃശൂരിൽ സൂര്യഗ്രഹണ ആകാശവിസ്മയം തന്ന അനുഭവം തൃശൂർക്കാർ പങ്കിടുകയായിരുന്നു. മറ്റു ജില്ലകളെ അപേക്ഷിച്ച് തൃശൂരിൽ അത്രയും കാര്യമായ കാഴ്ചാനുഭവം ഇല്ലായിരുന്നുവെങ്കിലും രാവിലെ ജില്ലയിലെ പലയിടത്തും ആകാശവിസ്മയം കാണാൻ വിദ്യാർഥികളടക്കം നിരവധിപേരെത്തിയിരുന്നു. തൃശൂർ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലും രാമവർമപുരം വിജ്ഞാൻസാഗർ സയൻസ് മ്യൂസിയത്തിലും പോലീസ് അക്കാദമി, കുന്നംകുളം, വടക്കാഞ്ചേരി, ചാലക്കുടി പനന്പിള്ളി കോളജ് എന്നിവിടങ്ങളിലുമെല്ലാം സൂര്യഗ്രഹണം കാണാൻ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ഗ്രഹണസമയത്ത് സൂര്യനെ നഗ്നനേത്രങ്ങളാൽ നോക്കരുതെന്ന മുന്നറിയിപ്പും നിർദ്ദേശവുമുണ്ടായിരുന്നതിനാൽ ടെലസ്കോപും പ്രത്യേക കണ്ണടയുമെല്ലാം ഉപയോഗിച്ചാണ് ഇവിടെയെല്ലാം ആളുകൾ സൂര്യഗ്രഹണം വീക്ഷിച്ചത്. വിജ്ഞാൻസാഗർ സയൻസ് മ്യൂസിയത്തിൽ സൂര്യഗ്രഹണം കാണാൻ ജില്ല കളക്ടർ എസ്.ഷാനവാസും മറ്റും എത്തിയിരുന്നു. പ്രത്യേക കണ്ണടകൾ ധരിച്ചാണ് ഇവർ സൂര്യഗ്രഹണം വീക്ഷിച്ചത്.
Read Moreഒന്നും രണ്ടും അഞ്ചും പത്തുമല്ല, 101 കാളകളുടെ വരവാണ്! ലോക റെക്കോർഡിലേക്ക് കുതിക്കാൻ തൈവകാള സംഗമം
സ്വന്തം ലേഖകൻ തൃശൂർ: ഒന്നും രണ്ടും അഞ്ചും പത്തുമല്ല….101 കാളകളാണുള്ളത്. 29ന് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിലെ അയ്യൻ ചിരുകണ്ഠൻ നഗറിൽ വലംതല ചെണ്ടയുടെ താളത്തിൽ ഓലക്കുടകളുടേയും മുടിയാട്ടത്തിന്റെയും വടികളിയുടേയും അകന്പടിയോടെ നടക്കുന്ന തൈവകാള സംഗമത്തിൽ 101 കാളകളുടെ വരവ് കാണാം. ഏറ്റവുമധികം കാളകളും കലാകാരൻമാരും പങ്കെടുക്കുന്ന ഈ കാളകളി ലോകറെക്കോർഡിലേക്ക് നീങ്ങുന്ന കാഴ്ചയ്ക്കാണ് ഇരിങ്ങാലക്കുട അന്ന് സാക്ഷ്യം വഹിക്കുകയെന്ന് അണിയറിലുള്ളവർ പറയുന്നു. പുലയസമുദായക്കാരാണ് കാളകളി നടത്താറുള്ളത്. ഇരിങ്ങാലക്കുടയിൽ നടക്കാൻപോകുന്ന തൈവകാളസംഗമത്തിൽ പങ്കെടുക്കുന്നതിൽ കൂടുതലും പുലയസമുദായക്കാരാണ്. കൂടാതെ നാടൻകലകൾ അവതരിപ്പിക്കുന്ന കലാകാരൻമാരുമുണ്ടാകും. ഒരു കാളയെ തോളിലേറ്റാൻ രണ്ടുപേരാണ് വേണ്ടത്. 202 പേർ കാളകളെ പിടിക്കാൻ ഉണ്ടാകും. കൊട്ടിനും 202 പേരുണ്ടാകും. ആകെ 404 കലാകാരൻമാർ 101 കാളകൾക്കൊപ്പം അണിനിരക്കും. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിന്നുള്ള കാളകളി കലാകാരൻമാർ പങ്കെടുക്കും. പല കാവുകളിലും നടക്കുന്ന കാളകളിക്ക് പങ്കെടുക്കാൻ പോകുന്നവരാണിവർ.…
Read Moreആ തടസം നീങ്ങിക്കിട്ടി! റോഡിൽ മാർഗ്ഗ തടസ്സം ഉണ്ടാക്കി നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റ് കാറിടിച്ചു തകർന്നു
അയ്യന്തോൾ: പഴയ കുടംബ കോടതി കെട്ടിടത്തിന്റെ മുൻ വശത്ത് റോഡിൽ മാർഗ്ഗ തടസ്സം ഉണ്ടാക്കി നിന്നിരുന്ന ഇലകട്രിക് പോസറ്റ് കാർ ഇടിച്ചു തകർന്നു. ക്രിസ്മസിന്റെ തലേന്ന് അർധരാത്രി 12 മണിക്കാണ് അപകടം ഉണ്ടായത്. അപകടത്തിൽ പോസ്റ്റ് പൂർണ്ണമായി തകർന്ന് ദൂരെയ്ക്ക് തെറിച്ചു പോവുകയും കാറിന്റെ മുൻ വശം തകരുകയും ചെയ്തു. കാർ യാത്രക്കാരെ പരിക്കേറ്റ് ത്യശൂരിലെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഈ മേഖലയിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വെസ്റ്റ് പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
Read Moreസബോളയില്ലാതെ എന്ത് ക്രിസ്മസ്… സബോളയ്ക്ക് വൻ ഡിമാന്റ്
സ്വന്തം ലേഖകൻ തൃശൂർ: ഇന്നലെ വരെ വിലക്കൂടുതലിന്റെ പേരു പറഞ്ഞ് അടുക്കളയ്ക്ക് പുറത്തിരുത്തിയ സബോളയെ ഇപ്പോൾ രണ്ടു കയ്യും നീട്ടി വീട്ടമ്മമാർ അടുക്കളയിലേക്ക് കൊണ്ടുവന്നു. ക്രിസ്മസിന് അടുക്കളയിൽ ചിക്കനും പോർക്കും ബീഫും മട്ടണുമൊക്കെ തയ്യാറാക്കുന്പോൾ സബോള ഇല്ലാതെ പറ്റില്ലെന്നും അതിനാൽ എന്തുവില കൊടുത്തും സബോള എത്തിക്കണമെന്നും വീട്ടമ്മമാർ ആവശ്യപ്പെട്ടതോടെ ഗൃഹനാഥൻമാർ സബോള വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. ക്രിസ്മസ് തലേന്ന് ഇന്ത്യൻ സബോളയ്ക്ക് ഹോൾസെയിൽ വില 106 രൂപയും ഈജിപ്ഷ്യൻ സബോളയ്ക്ക് 96 രൂപയുമായിരുന്നു വില. റീട്ടെയിൽ മാർക്കറ്റിൽ അഞ്ചു മുതൽ പത്തുരൂപ വരെ വിലക്കൂടുതലുണ്ട്. ഇന്ത്യൻ സബോളയെ അപേക്ഷിച്ച് ഈജിപ്ഷ്യൻ സബോള പെട്ടന്ന് കേടുവരുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.രണ്ടു തരം സബോളയ്ക്കും നല്ല ഡിമാന്റാണെന്നും കച്ചവടക്കാർ പറഞ്ഞു.
Read Moreനാട്ടേോരേ, എൽത്തുരുത്തിലെ കാട്ടിലേക്ക് വരൂ…കാടിന്റെ പശ്ചാത്തലത്തിൽ പുൽക്കൂട് പ്രദർശനം
എൽത്തുരുത്ത് : വേണ്ട കാടുപിടിച്ചു കിടക്കുന്ന ഈ സ്ഥലം വെട്ടി വെളുപ്പിച്ച് വൃത്തിയാക്കണ്ട…നമുക്ക് ഈ കാടിന്റെ പശ്ചാത്തലത്തിൽ നമ്മടെ പരിപാടി ഒരുക്കാം – ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ഇൻസ്പെയർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആളുകൾ പുൽക്കൂട് പ്രദർശനം നടത്താൻ തീരുമാനിച്ചപ്പോൾ അതൊരു വേറിട്ട പ്രദർശനമാക്കി മാറ്റാൻ കാടുപിടിച്ച കിടന്ന ഒരേക്കർ സ്ഥലത്തെ കാടുപോലെ ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു. കാടുപിടിച്ചു കിടന്ന സ്ഥലത്തിന് കാടിന്റെ മനോഹാരിതയും വശ്യതയും വന്യതയുമുണ്ടെന്ന് തോന്നിയതോടെ പുൽക്കൂട് പ്രദർശനം ഒറിജിനലിനൊക്കുന്ന കാടിന്റെ പശ്ചാത്തലത്തിൽ സജ്ജമാക്കാൻ ഇവർ നിശ്ചയിക്കുകയായിരുന്നു. ഇന്നു വൈകീട്ട് 6.30ന് ഈ കാടും പുൽക്കൂട് പ്രദർശനവും സന്ദർശകർക്ക് തുറന്നുകൊടുക്കും. കഴിഞ്ഞ നാലുവർഷമായി എൽത്തുരുത്തിൽ തുടർച്ചയായി പുൽക്കൂട് പ്രദർശനം നടക്കുന്നുണ്ട്. പ്രദർശനോദ്ഘാടനം എൽത്തുരുത്ത് ഇടവക വികാരി ഫാ. ജോസ് പയ്യപ്പിള്ളി നിർവ്വഹിക്കും. പ്രദർശനം കാണുവാൻ എത്തുന്നവർ നൽകുന്ന ധനസഹായം കാൻസർ രോഗികൾക്കും ഡയാലിസ് രോഗികൾക്കും…
Read Moreഊട്ടറപുഴയെ ആര് രക്ഷിക്കും ? മാലിന്യം ചീഞ്ഞളിഞ്ഞ് പരിസരം ദുർഗന്ധപൂരിതം; അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ
കൊല്ലങ്കോട്: ഉൗട്ടറപുഴ പ്പാലത്തിനരികെ മാലിന്യം തള്ളൽ വീണ്ടും വർധിച്ചു.ഇത് വഴിയാത്ര അതീവ ദുഷ്ക്കരമായി. പാലത്തിനിരുവശത്തും കോഴി മാലിന്യം ഉൾപ്പെടെ ചാക്കിൽ കെട്ടി രാത്രി സമയങ്ങളിൽ തള്ളുന്നതായാണ് പരാതി. മഴ ചാറുന്നതോടെ പ്രദേശമാകെ ദുർഗന്ധമാണ്.വാഹനയാത്രക്കാർ പോലും മൂക്കുപൊത്തിയാണ് സഞ്ചാരം. വടവന്നൂർ, ഉൗട്ടറ ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിൽ നിന്നുമാണ് മാലിന്യമിടുന്നത്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകൾ റോഡിൽ പരസ്പരം ഭീകരത സൃഷ്ടിക്കാറുമുണ്ട്്. നായകുറുകെ ഓടി ഇരു ചക്രവാഹനം മറിഞ്ഞു യാത്രക്കാരൻ പരിക്കേൽക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്.ഈ സ്ഥലത്തു ഇഴജന്തുക്കളുടെ സാമീപ്യം അനുദിനം കൂടി വരികയാണ്. പ്രഭാത സമയങ്ങളിൽ വാഹനമിടിച്ച ചത്ത വിഷപാന്പുകളുടെ ജഡവും ഈ സ്ഥലത്ത് ഇടയ്ക്കിടെ കാണപ്പെടുന്നുണ്ട്. മഴ പ്പെയ്യുന്നതോടെ മാലിന്യം പുഴയിലേക്കാണ് ഒഴുകുന്നത്. അറവു മാലിന്യ ചാക്ക് കെട്ട്പുഴയിലെ തടയണ വെള്ളത്തിൽ എത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുന്നുണ്ട്്. ഇന സ്ഥലത്ത് മാലിന്യം തള്ളൽ തടയാൻ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർ…
Read Moreന്യായമായും ഇതൊരു ആക്രിക്കടയല്ല…ന്യായവില മെഡിക്കൽ ഷോപ്പാണ്…
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: കണ്ടാൽ നല്ല ഒന്നാന്തരം ആക്രിക്കട..പക്ഷെ ഇതൊരു മെഡിക്കൽ ഷോപ്പാണ്. മെഡിക്കൽ കോളജിലെ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ന്യായവില മെഡിക്കൽ ഷോപ്പിലേക്ക് മരുന്നുവാങ്ങാനെത്തുന്നവർ ന്യായമായും സംശയിക്കുക ഇത് മെഡിക്കൽ ഷോപ്പോ ആക്രിക്കടയോ എന്നാണ്. മെഡിക്കൽ ഷോപ്പിലെ ഒഴിഞ്ഞ പെട്ടികളും മറ്റും കൂട്ടിയിട്ടിരിക്കുന്നതിനാൽ മെഡിക്കൽ ഷോപ്പിലെ കൗണ്ടറിലേക്ക് മരുന്നുവാങ്ങാൻ ആളുകൾക്ക് എത്താൻ പറ്റാത്ത സ്ഥിതിയാണ്. തൻമൂലം സമീപത്തെ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് രോഗികൾക്ക്.ആശുപത്രി വികസന സമിതിയുടെ ഉടമസ്ഥതയിലടക്കം ആറ് മെഡിക്കൽ ഷോപ്പുകളാണ് ഈ ന്യായവില മെഡിക്കൽ ഷോപ്പ് പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തിലുള്ളത്. സമീപത്തെ മറ്റു മെഡിക്കൽ ഷോപ്പുകളെല്ലാം ലാഭത്തിലായിരിക്കെ ന്യായവില ഷോപ്പുമാത്രം നഷ്ടത്തിലാണെന്നാണ് കണക്കുകൾ. അനാവശ്യ ചിലവുകളും അവഗണനാമനോഭാവവുമാണ് ന്യായവില ഷോപ്പിന്റെ പ്രവർത്തനം പിന്നോട്ടുപോകാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡോക്ടർമാരുടെ മരുന്നുകുറിപ്പടിയുമായി പാവപ്പെട്ട രോഗികളും കൂട്ടിരിപ്പുകാരും ആദ്യമെത്തുന്നത് ന്യായവില മെഡിക്കൽ ഷോപ്പിലാണ്. എന്നാൽ മിക്ക…
Read Moreഡോക്ടർമാരുടെ സംശയം, രാമന്റെ മരണം കൊലപാതകമോ; വിവരം പുറത്തായതോടെ മരുമകൻ മുങ്ങി; സംഭവത്തെക്കുറിച്ച് പോലീസിന്റെ നിഗമനം ഇങ്ങനെ…
മുളങ്കുന്നത്തുകാവ്: വാക്കുതർക്കത്തിനിടെ ഭാര്യാപിതാവ് കൊല്ലപ്പെട്ടു. മരുമകൻ ഒളിവിൽ. പേരമംഗലം ചിറ്റിലപ്പിള്ളി വ്യാസപീഠം പന്നിയൂർ വീട്ടിൽ രാമു എന്ന രാമൻ(70) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ മരുമകൻ അവണൂർ പണിക്കപ്പറന്പിൽ സുനിൽകുമാർ എന്ന സുനിലിന് (38) വേണ്ടി പോലീസ് അന്വേഷണം ഉൗർജിതം. വീണു പരിക്കേറ്റെന്ന് പറഞ്ഞ് വീട്ടുകാർ ആശുപത്രിയിലെത്തിച്ച രാമന്റെ ശരീരത്തിൽ പരിക്കുകൾ കണ്ടെത്തിയതോടെയാണ് സംഭവം അപകടമല്ല കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇന്നലെ രാത്രി പതിനൊന്നോടെ ചിറ്റിലപ്പിള്ളിയിലെ വീടിനു സമീപത്തുള്ള റോഡിൽ വച്ചാണ് സംഭവം. രാമന്റെ ശരീരത്തിൽ വണ്ടി ഇടിച്ച പാടുണ്ട്. ഇത് സുനിൽകുമാർ ഓടിച്ചിരുന്ന ഓട്ടോറിക്ഷ ഇടിച്ചാണോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ദൃക്സാക്ഷികളൊന്നും ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുനിൽകുമാർ ഇന്നലെ രാത്രി വീട്ടിലെത്തുന്പോൾ രാമൻ സുനിലിന്റെ ഭാര്യയേയും ഭാര്യാമാതാവിനേയും മർദ്ദിക്കുന്നത് കണ്ടു. സുനിൽ ഇത് ചോദ്യം ചെയ്യുകയും തുടർന്ന് തർക്കമുണ്ടാവുകയും ചെയ്തു.…
Read More