സ്വന്തം ലേഖകൻ തൃശൂർ: ഓണിയൻ ഉൗത്തപ്പവും ഉള്ളിച്ചമന്തിയും കഴിക്കാൻ കൊതി തോന്നി ഹോട്ടലുകളിലെത്തിയാൽ കൊതിച്ചിരിക്കുകയേ നിവൃത്തിയുള്ളു. ഹോട്ടലുകളിലെ മെനു കാർഡിൽ നിന്ന് ഉള്ളി ഉൗത്തപ്പം, ഉള്ളിച്ചമന്തി, ഗ്രീൻ സലാഡ്, സലാഡ്, ഉള്ളി സാന്പാർ എന്നിവയെല്ലാം ഒൗട്ടായിരിക്കുന്നു. ഉള്ളിയും സവാളയും മത്സരിച്ച് വിലക്കുതിപ്പ് നടത്തുന്പോൾ ഹോട്ടലുകാർ ഇവ ചേർത്തുള്ള വിഭവങ്ങളെല്ലാം നൈസായി ഒഴിവാക്കിയിരിക്കുന്നു. കൂടിയ വില നൽകി ഉള്ളിയും സവാളയും വാങ്ങി വിഭവങ്ങളുണ്ടാക്കി പഴയ വിലയ്ക്ക് വിൽക്കുകയെന്നത് സാധ്യമല്ലാത്തതിനാലാണ് ഇവ ചേർക്കേണ്ട വിഭവങ്ങൾ ഒഴിവാക്കുന്നതെന്ന് ഹോട്ടലുകാർ പറയുന്നു. ഉത്തരേന്ത്യൻ ഭക്ഷ്യവിഭവങ്ങളിലെല്ലാം കൊഴുപ്പിനും മറ്റുമായി ഉള്ളി അനിവാര്യമാണെന്നിരിക്കെ പല ഉത്തരേന്ത്യൻ ഭക്ഷ്യവിഭവങ്ങളും ഉണ്ടാക്കുന്നത് ഹോട്ടലുകാർ നിർത്തിവെച്ചിരിക്കുകയാണ്. ഹോട്ടലുകാർക്ക് ആവശ്യത്തിന് ഉള്ളിയും സവാളയും കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ട്. കാറ്ററിംഗ് സർവീസുകാരും ഉള്ളിയെയും സവാളയേയും അടുക്കളയിൽ നിന്നും അപ്പുറത്തേക്ക് മാറ്റി നിർത്തിയിരിക്കുകയാണ്. ഉരുളക്കിഴങ്ങും സവാളയും ചേർത്ത് തയ്യാറാക്കുന്ന സ്റ്റ്യൂവിന് പകരം കാറ്ററിംഗുകാർ ഇപ്പോൾ ഓലനാണ്…
Read MoreCategory: Thrissur
സ്വപ്നം പൂവണിഞ്ഞു; ഐശ്വര്യ “ഡോക്ടറെത്തി,… രോഗികളെ പരിശോധിച്ചു’
കയ്പമംഗലം: എംബിബിഎസ് ഇല്ലാതെ ഐശ്വര്യ ഡോക്ടറായി, രോഗികളെ പരിശോധിച്ചു. സാരിയുടുത്ത്,വെള്ള കോട്ടണിഞ്ഞ്,സ്റ്റെതസ്കോപ്പ് ധരിച്ച്,കാറിൽ ഡോക്ടർ ഐശ്വര്യ കയ്പമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയപ്പോൾ കണ്ടു നിന്നവർ ആദ്യമൊന്ന് അന്പരന്നു. പിന്നെ കുട്ടി ഡോക്ടറെ സ്വീകരിക്കാനായി എല്ലാവർക്കും തിരക്ക്. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കൊപ്രക്കളം കരുണാഭവൻ സ്പെഷൽ സ്കൂളിലെ ഭിന്നശേഷിവാരാചരണത്തിന്റെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്. മുന്പ് ചെയിൽ എസ്ഐ ആയി പത്തൊൻപതു വയസ്സുള്ള ഡൗണ്സിൻഡ്രം ബാധിച്ച സ്റ്റെവിൻ മാത്യു നിന്ന വാർത്ത ഫെയ്സ്ബുക്കിൽ കണ്ടിരുന്ന അധ്യാപരാണ് ഇത്തരം പരിപാടിയുമായി മുന്നിട്ടിറങ്ങിയത്. ഇതിനായി നറുക്ക് വീണത് ഐശ്വര്യക്കായിരുന്നു.ഡോക്ടറാകാനായിരുന്നു ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. ഡോക്ടറുടെ കസേരയിൽ സ്റ്റെതസ്കോപ്പുമായി ഇരിക്കുന്ന മകളെ ചേർത്ത് പിടിച്ച ഐശ്വര്യയുടെ അമ്മ കണ്ണുതുടച്ചുകൊണ്ടാണ് പുറത്തിറങ്ങിയത്.ഡോക്ടർ ഐശ്വര്യക്ക് എല്ലാ പിന്തുണയുമായി മെഡിക്കൽ ഓഫീസർ റോയി ജേക്കബും, പ്രാഥമിക ആരോഗ്യകേന്ദ്രം ജീവനക്കാരും ഒപ്പമുണ്ടായി.അധ്യാപകരായ ഷെക്കീല അബ്ദുൽഖാദർ, അനുഷ അയ്യപ്പൻ, വി.ജിനി, ഒ.പി…
Read Moreഅനുമതിയില്ലാതെ പ്രകടനം; യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് കോടതി പിരിയുംവരെ തടവും പിഴയും
കുന്നംകുളം: പോലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയ കേസിൽ കോണ്ഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് കോടതി പിരിയും വരെ തടവും പിഴയും വിധിച്ചു. കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ് നേതാക്കൾ ഉൾപ്പെടെ 41 പേർക്കെതിരേയാണ് കേസെടുത്തിരുന്നത്. പെരിയ ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ചും മന്ത്രി എ.സി. മൊയ്തീനെ കലശമല റോഡിൽ കരിങ്കൊടി കാണിച്ച് വഴി തടഞ്ഞ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നഗരത്തിൽ പ്രകടനം നടത്തിയിരുന്നു. 400 രൂപ വീതം പിഴ അടയ്ക്കാനാണ് കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഉത്തരവിട്ടത്. ഉത്തരവിട്ട ദിവസം കോടതി പിരിയും വരെ പുറത്ത് നിൽക്കുന്നതിനുമായിരുന്നു തടവ്. രണ്ട് പ്രകടനങ്ങളിലും പങ്കെടുത്തവർ 800 രൂപ പിഴയായി നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Read Moreകാൽനടക്കാർക്കും വാഹനം ഓടിക്കുന്നവർക്കും ഉപകാരപ്രദമാകുന്ന വിധം കുന്നംകുളത്ത് ത്രിമാന സീബ്രാലൈൻ
കുന്നംകുളം: കാൽനടക്കാർക്കും വാഹനം ഓടിക്കുന്നവർക്കും കൂടുതൽ ഉപകാരപ്രദമാകുന്ന വിധം കുന്നംകുളത്ത് ആദ്യമായി ത്രിമാന സീബ്രാലൈൻ സ്ഥാപിച്ചു. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ തൃശൂർ റോഡിൽ ബസ് സ്റ്റാന്റിനു മുന്നിലാണ് ത്രിമാന സീബ്രാലൈൻ വരച്ചിട്ടുള്ളത്. സംസ്ഥാന തലത്തിൽ ഇത്തരത്തിൽ സീബ്രാലൈൻ വരക്കുന്നത് മൂന്നാമത്തേതാണ്. കുന്നംകുളം സിഐ കെ.ജി സുരേഷ് പ്രത്യേക താല്പര്യമെടുത്താണ് നഗരസഭയുടേയും ചേംബർ ഓഫ് കോമേഴ്സിന്റെയും സഹകരണത്തോടെ ത്രി ഡി സീബ്രാലൈൻ സ്ഥാപിച്ചത്. നഗരത്തിൽ പ്രധാനപ്പെട്ട വണ്വേ റോഡും കൂടിയാണ് ഇത്. പൊതുജനങ്ങൾക്ക് സീബ്രാ ലൈനിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം ഉണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ത്രിമാന രീതിയിൽ ഇത് വരച്ചത് രാത്രി കാലങ്ങളിൽ റിഫ്ലക്റ്റ് ചെയ്യും. സീബ്രാലൈൻ ഉയർന്നു നില്ക്കുന്നതു പോലെ തോന്നുന്പോൾ വാഹനങ്ങളുടെ വേഗതയും നിയന്ത്രണ വിധേയമാക്കും. കണ്ണൂർ പിണറായി മന്പറം സ്വദേശി വിനോദ് മുദ്രയാണ് ഇത്തരത്തിൽ സീബ്രാ ലൈൻ ത്രിമാന ആകൃതിയിൽ രൂപകല്പന ചെയ്യുന്നത്.…
Read Moreസവോള ഡബിൾ സെഞ്ച്വറിയിലേക്ക്; ചെറിയ ഉള്ളി വൈകാതെ ട്രിപ്പിൾ സെഞ്ച്വറി നേടും
സ്വന്തം ലേഖകൻ തൃശൂർ: ഇന്ധനവിലയേക്കാൾ കുതിപ്പാണ് സവോളയുടേയും ഉള്ളിയുടേയും വില. റീട്ടെയിൽ മാർക്കറ്റിൽ ഇന്ന് സവോളയുടെ വില കിലോയ്ക്ക് 194 രൂപയായി. ഇരുനൂറും കടന്ന് ചെറിയ ഉള്ളിയുടെ വില കുതിക്കുന്നു. വരും ദിവസങ്ങളിൽ ഉള്ളി-സവാള വില ഇതിനുമപ്പുറത്തേക്ക് കടക്കുമെന്നാണ് കച്ചവടക്കാർ കരുതുന്നത്. വിലക്കൂടുതലുണ്ടെങ്കിലും സവാളയും ഉള്ളിയും ആളുകൾ വാങ്ങുന്നുണ്ടെന്നും വാങ്ങുന്ന അളവിൽ കുറവുണ്ടെന്നും കച്ചവടക്കാർ പറയുന്നു. എന്തു കൊണ്ട് ചിലയിടത്ത് വിലക്കുറവ്…. തൃശൂർ നഗരത്തിലെ ചില സൂപ്പർ മാർക്കറ്റുകളിൽ സവാളയുടേയും ഉള്ളിയുടേയും വില മറ്റിടങ്ങളേക്കാൾ കുറവാണ്. ഇവർ ഇന്ത്യയൊട്ടാകെ വ്യാപാരശൃംഖലയുള്ള സൂപ്പർമാർക്കറ്റുകളാണ്. ഇവർ സവാളയും ചെറിയ ഉള്ളിയും വൻതോതിൽ സംഭരിക്കുകയാണ്. അതുകൊണ്ടാണ് ഇവർക്ക് വില കുറച്ച് സവാളയും ഉള്ളിയും വിലകുറച്ച് നൽകാൻ സാധിക്കുന്നത്. വഴിവാണിഭത്തിലും വിലക്കുറവ് ഉള്ളിക്കും സവാളയ്ക്കും വഴിവാണിഭത്തിലും നല്ല കച്ചവടമുണ്ട്. ഇവിടെയും വില അൽപം കുറവുണ്ടെന്നതിനാൽ ആളുകൾ വഴിവാണിഭക്കാരെ ആശ്രയിക്കുന്നുണ്ട്.
Read Moreഎസ്ഐയുടെ ആത്മഹത്യ; കേരള പോലീസ് അക്കാദമി പ്രതിക്കൂട്ടിൽ; അക്കാദമിയിൽ കടുത്ത ജോലി സമ്മർദ്ദമായിരുന്നു നേരിടേണ്ടി വന്നതെന്ന് ആരോപണവുമായി സഹോദരൻ
സ്വന്തം ലേഖകൻ തൃശൂർ: ഇടുക്കി വാഴവരയിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ തൃശൂർ രാമവർമപുരം കേരള പോലീസ് അക്കാദമിയിലെ എസ്ഐ അനിൽകുമാർ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പോലീസ് അക്കാദമിയെ പ്രതികൂട്ടിലാക്കി. പോലീസ് അക്കാദമിയിൽ തന്റെ സഹോദരന് കടുത്ത ജോലി സമ്മർദ്ദമായിരുന്നുവെന്ന അനിൽകുമാറിന്റെ സഹോദരൻ ആരോപിച്ചതോടെയാണ് പോലീസ് അക്കാദമി പ്രതിക്കൂട്ടിലായത്. അനിൽ കുമാറിന് ലീവ് നൽകിയിരുന്നില്ലെന്നതടക്കമുള്ള ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. അനിൽകുമാറിന്റെ ആത്മഹത്യക്കുറിപ്പിൽ പോലീസ് അക്കാദമിയിലെ എഎസ്ഐ അടക്കമുള്ളവർ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും കാന്റീൻ നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ നഷ്ടമുണ്ടായെന്നും പറഞ്ഞിരിക്കുന്ന കത്തിൽ എഎസ്ഐ നടത്തിയ സാന്പത്തിക തിരിമറികൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അമ്മയ്ക്ക് വയ്യാതായപ്പോൾ പോലും അനിലിന് ലീവ് നൽകിയിലെന്ന ആരോപണം സഹോദരനും ഉന്നയിച്ചു. കാന്റീൻ നടത്തിപ്പിൽ സഹപ്രവർത്തകർ കാരണം വൻ നഷ്ടം സംഭവിച്ചതായും അനിൽ പറഞ്ഞെന്ന് സഹോദരൻ പറയുന്നു. അനിൽകുമാറിന്റെ മരണം സംബന്ധിച്ച് വിശദമായ…
Read Moreമുഴുവനും “പൊളി’ റോഡുകൾ ; സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി
തൃശൂർ: അമൃതം പദ്ധതിയുടെ ഭാഗമായി പൈപ്പു സ്ഥാപിക്കാൻ തൃശൂർ കോർപറേഷൻ വെട്ടിപ്പൊളിച്ച റോഡുകൾ അടിയന്തരമായി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.ഒരു കൊല്ലമായി വെട്ടിപ്പൊളിച്ച റോഡുകൾ ടാർ ചെയ്യാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്ന് ആരോപിച്ച് തൃശൂർ ജില്ലാ കോണ്ഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്താണ് ഹർജി ഫയൽ ചെയ്തത്. തൃശൂർ കോർപറേഷനോടും കേരള സർക്കാരിനോടും പത്താം തീയതിക്കകം വിശദീകരണം ബോധിപ്പിക്കണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂർ നഗരത്തിലെ തിരക്കേറിയ മിക്ക റോഡുകളും വാഹന ഗതാഗതത്തിനും, കാൽനടയാത്രക്കാർക്കും സഞ്ചരിക്കാനും പറ്റാത്ത വിധത്തിൽ തകർന്നുകിടക്കുകയാണ്. റോഡുകൾ അടിയന്തരമായി ടാർ ചെയ്യണമെന്നാണ് ആവശ്യം. റോഡുകൾ അടിയന്തരമായി ടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് കോർപറേഷനിൽ നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ, ഒരു നടപടികളും സ്വീകരിച്ചില്ല. അമൃതം പദ്ധതിയുടെ ഭാഗമായി റോഡിന്റെ പണി നടത്തുന്നതിനു മുന്പേ, റോഡുകൾ ടാറിടുന്നതിനുള്ള പണം മരാമത്തുവകുപ്പിൽ…
Read Moreവെയർഹൗസിൽ തൊഴിലാളികൾ തമ്മിൽ സംഘട്ടനം; 11 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
ഒല്ലൂർ: കുരിയച്ചിറ വെയർ്ഹൗസിൽ തൊഴിലാളികൾ തമ്മിൽ സംഘട്ടനം. പതിനൊന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ തൃശൂർ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇതിൽ ബിഎംഎസ് തൊഴിലാളിയായ കണ്ണംകുളങ്ങര സ്വദേശി വിശ്വംഭരന്റെ പരിക്ക് ഗുരുതരമാണെന്നു പറയുന്നു. ആറ് ബിഎംഎസ് തൊഴിലാളികൾക്കും മൂന്നു ഐഎൻടിയുസി തൊഴിലാളികൾക്കും സിഐടിയു, എഐടിയുസി തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്. ഇന്നു രാവിലെയാണ് സംഭവം. ലോഡിറക്കുന്നതു സംബന്ധിച്ച തർക്കാണ് സംഘട്ടനത്തിൽ കലാശിച്ചത്. എ പൂളിൽ സിഐടിയു, ഐഎൻടിയുസി, എഐടിയുസി യൂണിയനുകളിൽ പെട്ട നാൽപതോളം തൊഴിലാളികളും ബി പൂളിൽ ബിഎംഎസിലെ 11 തൊഴിലാളികളുമാണുള്ളത്.
Read Moreഗുരുവായൂർ ഏകാദശി; ക്ഷേത്രനഗരം ഉത്സവ ലഹരിയിൽ സുരക്ഷക്ക് 250 പോലീസ്
ഗുരുവായൂർ: കഴിഞ്ഞ ഒരുമാസമായി നടന്നവരുന്ന വിളക്കാഘോഷങ്ങൾക്ക് സമാപനമായി ഏകാദശിയെത്തിയതോടെ ക്ഷേത്രനഗരം ഉത്സവ ലഹരിയിലായി.ഗുരുവായൂർ ക്ഷേത്രവും നഗരവും വൈദ്യുത ദീപ പ്രഭയിൽ മുങ്ങി നിൽക്കുകയാണ്.ഏകാദശി വരവറിയിച്ച് വഴിയോര കച്ചവടവും തകൃതിയാണ്. ഏകാദശിയുടെ ഭാഗമായി അടുത്ത ദിവസം കാർണിവലും എത്തും.വിവിധ സംഘടനകളുടെ ആഘോഷപരിപാടികളും ഏകാദശിക്ക് മാറ്റു കൂട്ടും.തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹ്യ വിരുദ്ധശല്യം നിയന്ത്രിക്കുന്നതിനും കൂടുതൽ പോലീസിനെ വിന്യസിക്കും. 250പോലീസിനെയാണ് കൂടുതലായി നിയോഗിക്കുന്നത്. പോലീസന് പുറമെ സ്പെഷൽ പോലീസ്, ഹോംഗാർഡുകൾ, എൻസിസി, സ്കൗട്ട്, ദേവസ്വം സെക്യൂരിറ്റി എന്നിവരും സുരക്ഷക്കുണ്ടാകും. ഗുരുവായൂർ എസിപി ടി.ബിജു ഭാസ്കർ, സിഐ സി.പ്രേമാനന്ദകൃഷ്ണൻ, എസ്ഐ എ.അനന്തകൃഷ്ണൻ എന്നിവർ സുരക്ഷക്ക് നേതൃത്വം നൽകും.
Read Moreഭക്ഷണം കിട്ടാതെ കുട്ടികൾ മണ്ണുവാരിത്തിന്നുന്ന അവസ്ഥ; ഭക്ഷ്യമന്ത്രി തിലോത്തമൻ രാജിവയ്ക്കണമെന്ന് കേരള കോണ്ഗ്രസ് – ജേക്കബ്
തൃശൂർ: ഭക്ഷണം കിട്ടാതെ കുട്ടികൾ മണ്ണുവാരിത്തിന്നുന്ന അവസ്ഥയിലേക്കു കേരളത്തെ അധപ്പതിപ്പിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു ഭക്ഷ്യമന്ത്രി പി. തിലോത്തമൻ രാജിവയ്ക്കണമെന്നു കേരള കോണ്ഗ്രസ് – ജേക്കബ് ഗ്രൂപ്പ്. സിവിൽ സപ്ലൈസ് വ്യാപാരശാലകളിൽപോലും സാധനങ്ങൾ ലഭ്യമല്ലെന്ന് ആരോപിച്ച് തൃശൂർ പീപ്പിൾസ് ബസാറിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി ജോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം. ഏലിയാസ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ, നേതാക്കളായ ടി.എം. ദിവാകരൻ, സോമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, പോൾസണ് ആലപ്പാട്ട്, സി.കെ. ശോഭകുമാർ, ഷാജു വടക്കൻ, സി.എം. ബാലസുന്ദരൻ, വർഗീസ് നീലങ്കാവിൽ, വർഗീസ് ആടുംപാറ, സുധ ഗോവിന്ദൻ, ബാബു ചേലക്കര, ജോയ്സണ് ചാലിശേരി എന്നിവർ പ്രസംഗിച്ചു.
Read More