കൊടുങ്ങല്ലൂർ: മുസരീസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദിനെ കൈയേറ്റം ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റുചെയ്തു. പുത്തൻവേലിക്കര പഞ്ചായത്തിലെ തിരുത്തൂർ സ്വദേശി കളത്തിപറന്പിൽ രാജു മകൻ ദിവിൻരാജി(30)നെയാണ് എസ്ഐ ഇ.ആർ.ബൈജു അറസ്റ്റുചെയ്തത്. കഴിഞ്ഞ 30നാണ് കേസിനാസ്പദമായ സംഭവം. മുസരീസ് പൈതൃക പദ്ധതി പ്രദേശമായ കോട്ടപ്പുറത്ത് അനധികൃതമായി കെട്ടിടം നിർമിക്കാൻ കരിങ്കൽപാളികൾ അടർത്തി മാറ്റിയതിന്റെ ചിത്രം എടുക്കുകയും സ്ഥലം കൈയേറിയതിനെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്ത പി.എം.നൗഷാദിന്റെ മൊബൈൽ ഫോണ് പിടിച്ചുവാങ്ങുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. സംഭവത്തെ തുടർന്ന് നൗഷാദ് കൊടുങ്ങല്ലൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതി പോലീസിനു പിടികൊടുക്കാതെ ഒളവിൽ പോവുകയായിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനു മുകളിൽ കീഴടങ്ങാൻ കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ പോലീസിൽ കീഴടങ്ങിയത്.
Read MoreCategory: Thrissur
മുല്ലക്കരയിൽ വൻ കവർച്ച; മുൻവാതിൽ തകർത്തു ഡോക്ടറുടെ വീട്ടിൽനിന്ന് മുഖംമൂടി സംഘം കവർന്നത് 30 പവനും പണവും
മണ്ണുത്തി: മുല്ലക്കര ഡോണ് ബോസ്കോ സ്കൂളിന് സമീപം താമസിക്കുന്ന ഡോക്ടറുടെ വീട്ടിൽ നാലംഗസംഘം മുഖംമൂടി ധരിച്ചെത്തി സ്വർണവും പണവും കവർന്നു. ഡോ. ക്രിസ്റ്റോ ആട്ടോക്കാരന്റെ വീടിന്റെ മുൻവാതിൽ തകർത്താണ് സംഘം വീട്ടിനുള്ളിൽ കയറി ഡോക്ടറെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പണവും സ്വർണവുമായി കടന്നത്. ഇന്നു പുലർച്ചെ മൂന്നിനായിരുന്നു സംഭവം. വടിവാളും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം ഡോക്ടറെയും കുടുംബത്തെയും ഭയപ്പെടുത്തി അലമാരയിലും മറ്റിടങ്ങളിലുമായി സൂക്ഷിച്ചിരുന്ന 30 പവൻ സ്വർണവും പണവും എടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സിസിടിവി ക്യാമറകളുടെ ബന്ധം വിഛേദിച്ചശേഷമാണ് സംഘം അകത്തു കയറിയെന്നു പറയുന്നു. കവർച്ചയ്ക്കു ശേഷം സംഘം കാറിലാണ് രക്ഷപ്പെട്ടത്. കർണാടക രജിസ്ട്രേഷനുള്ള കാറാണിതെന്ന് സംശയിക്കുന്നു. പോലീസ് പട്രോളിംഗിനിടെ ഈ കാർ ശ്രദ്ധയിൽ പെട്ടിരുന്നതായി പോലീസ് പറയുന്നു. മധുര സ്വദേശിയായിരുന്നു കാറിന്റെ ഡ്രൈവർ. ഈ കാറിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കവർച്ച നടന്നതിനുശേഷം രാവിലെ ഏഴരയോടെയാണ്…
Read Moreകലശമല ഇക്കോ ടൂറിസം വികസനം; ഭൂമിയേറ്റെടുക്കാൻ മന്ത്രിതല തീരുമാനമായെന്ന് മന്ത്രി എസി മൊയ്തീൻ
കന്നംകുളം: കലശമല ഇക്കോടൂറിസം പദ്ധതിയുടെ വിപുലീകരണത്തിനായി അധിക ഭൂമി ഏറ്റെടുക്കാൻ മന്ത്രിതല യോഗത്തിൽ ധാരണയായി മന്ത്രിമാരായ എ. സി.മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ ഉൾപ്പെട്ട ഉന്നതതല യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.ഇക്കോ ടൂറിസം പ്രൊജക്ട് അറ്റ് കുന്നംകുളം പദ്ധതിയുടെ ഭാഗമായ കലശമലയുടെ വികസനത്തിനായി 2019-2020 വർഷത്തെ ബജറ്റിൽ വകയിരുത്തിയിരുന്ന10 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായ ഉടൻതന്നെ തുടർനടപടികൾക്ക് കടക്കുകയായിരുന്നു സർക്കാർ. എൽ.എ ആക്ട് 2013 പ്രകാരം സ്ഥലം ഏറ്റെടുക്കാനും, കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും ഭൂരേഖ തഹസീൽദാരെ യോഗം ചുമതലപ്പെടുത്തി. പദ്ധതി പ്രദേശത്തേക്ക് എട്ടു മീറ്റർ വീതിയിൽ റോഡ് നിർമിക്കുവാനുള്ള സ്ഥലവും ഇതോടൊപ്പം ഏറ്റെടുക്കും. ഭൂവുടമകൾക്ക് കൈവശ ഭൂമിയുടെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു നോട്ടീസ് അയയ്ക്കാൻ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം പഞ്ചായത്ത് ഏറ്റെടുക്കും. പദ്ധതിയുടെ മേൽനോട്ടത്തിനായി ടൂറിസം അധികൃതരും, ജനപ്രതിനിധികളും അടങ്ങുന്ന കമ്മറ്റിക്ക് രൂപം…
Read Moreബത്തേരി ദുരന്തം;തൃശൂരിലെ സ്കൂളുകളിലും കർശന പരിശോധന; തൊഴിലുറപ്പു പദ്ധതി പ്രയോജനപ്പെടുത്തും ; സ്കൂളിനടുത്തെ ബസ് സ്റ്റോപ്പുകളും വൃത്തിയാക്കുമെന്ന് കളക്ടർ
സ്വന്തം ലേഖകൻ തൃശൂർ: വയനാട് ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ക്ലാസ് മുറിയിൽ പാന്പു കടിയേറ്റ് മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ സ്കൂളുകളിലും സുരക്ഷ പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറടക്കമുള്ള ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ഇന്നുച്ചതിരിഞ്ഞ് ജില്ല കളക്ടറുടെ അധ്യക്ഷതയിൽ ചേരും. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അണ് എയ്ഡഡ് സ്കൂൾ അധികൃതരുടേയും അസോസിയേഷൻ ഭാരവാഹികളുടേയും യോഗം രണ്ടു ദിവസത്തിനകം ചേരും. ജില്ലയിൽ കാടുംപടലവും പിടിച്ചുകിടക്കുന്ന സ്കൂളുകൾ ഉണ്ടോ എന്ന് പരിശോധിക്കും. തങ്ങളുടെ സ്കൂൾ പരിസരം വൃത്തിയാണെന്നും കാടുംപടലവും പിടിച്ചു കിടക്കുന്നില്ലെന്നും കുട്ടികളുടെ സുരക്ഷയ്ക്ക് ദോഷമാകുന്ന സാഹചര്യമില്ലെന്നുമുള്ള റിപ്പോർട്ട് എല്ലാ സ്കൂൾ അധികൃതരിൽ നിന്നും ജില്ല ഭരണകൂടം ആവശ്യപ്പെടും. കാടും പടലവും പിടിച്ചു കിടക്കുന്ന സ്കൂളുകൾ വയനാട് പോലുള്ള ജില്ലകളെ അപേക്ഷിച്ച് തൃശൂരിൽ കുറവാണെങ്കിലും ചില ഭാഗങ്ങളിൽ നിന്ന് ഇത്തരം സുരക്ഷ…
Read More52 പവനും വജ്രമോതിരവും കവർന്ന ഹോം നേഴ്സിനെ കുടുക്കി പോലീസ്; സ്വർണം വിറ്റ പണം കൊണ്ട് സ്ഥലം വാങ്ങിയതായി യുവതിയുടെ വെളിപ്പെടുത്തൽ
ചേർപ്പ്: 52 പവനും വജ്രമോതിരവും പണവും കവർന്ന കേസിൽ ഹോം നേഴ്സിനെ ചേർപ്പ് പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം കൊട്ടാരക്കര സ്വദേശിനി സൂസൻ ആന്റണിയെ (43)യാണ് കൊട്ടാരക്കരയിൽ നിന്നും ചേർപ്പ് എസ്ഐ എസ്.ആർ.സനീഷും സംഘവും അറസ്റ്റു ചെയ്തത്. ചേർപ്പ് പാലയ്ക്കൽ കൈതക്കോട്ടു വീട്ടിൽ ലോനപ്പന്റെ ഭാര്യ എൽസിയുടെ 52 പവനും ഒരു വജ്രമോതിരവും പന്ത്രണ്ടായിരം രൂപയും കവർന്ന കേസിലാണ് അറസ്റ്റ്. എൽസിയുടെ വീട്ടിൽ ഹോംനേഴ്സായി മാർച്ച് മാസത്തിലാണ് സൂസൻ ആന്റണി ജോലി ചെയ്തിരുന്നതെന്ന് പറയുന്നു. ഇതിനിടെ ഗൾഫിലേക്ക് എൽസിയും കുടുംബവും പോയി. പിന്നീട് തിരിച്ചുവന്നപ്പോഴാണ് കവർച്ചയെക്കുറിച്ച് അറിഞ്ഞതെന്ന് പറയുന്നു. മോഷണം പോയ 52 പവനിൽ പത്തു പവൻ പോലീസ് കണ്ടെടുത്തു. ബാക്കി സ്വർണം വിറ്റ് സൂസൻ ശാസ്താംകോട്ടയിൽ അഞ്ചേകാൽ സെന്റ് സ്ഥലം വാങ്ങിയെന്നാണ് പോലീസിന് നൽകിയ മൊഴി. പ്രതിയെ തെളിവെടുപ്പിനും മറ്റുമായി ഉച്ചയോടെ കൊണ്ടുപോകും. സിപിഒ ഭരതനുണ്ണി,…
Read Moreപെട്രോൾ പമ്പിന് സമീപത്തെ ടയർ കടയിൽ വൻ തീപിടിത്തം; നാട്ടുകാരുടെയും ജീവനക്കാരുടേയും ഇടപെടലിൽ വൻ ദുരന്തം ഒഴിവായി
ഒറ്റപ്പാലം: പാലപ്പുറം പത്തൊന്പതാം മൈലിൽ വൻതീപിടുത്തം. പെട്രോൾ പന്പിനു സമീപമുള്ള എസ്. കെ ടയേഴ്സിലാണ് ഇന്നലെ രാത്രി 11 മണിയോടെ തീപിടിത്തമുണ്ടായത്. മിനിറ്റുകൾക്കകം ഷൊർണ്ണൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയതിലും കാറ്റ് പടിഞ്ഞാറോട്ട് ആയതിനാലും വൻ ദുരന്തം ഒഴിവായി. തൊട്ടടുത്ത് തന്നെ താമസിക്കുന്ന പെട്രോൾ പന്പിന്റെ ഉടമയും നാട്ടുകാരും സ്ഥലത്തെത്തി പന്പിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതും രക്ഷയായി. ഏതാനും സമയത്തിനകം പാലക്കാട് നിന്നും ഫയർ ഫോഴ്സിന്റെ മറ്റൊരു യുണിറ്റും എത്തി. ടയർ വില്പന, റീസോളിംഗ്, പഞ്ചർ ഒട്ടിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്ന തിരക്കുള്ള സ്ഥാപനങ്ങളിൽ ഒന്നാണ് ഇത്. ഇന്നു രാവിലെയോടെ തീ പൂർണമായും അണച്ചു.
Read Moreഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സർജറി ചെയ്യാൻ ഡോക്ടർമാരെ ആവശ്യമുണ്ട്…! നട്ടംതിരിഞ്ഞ് രോഗികള് പറയുന്നു…
ഇരിങ്ങാലക്കുട: ജനറൽ ആശുപത്രി പദവി നേടിയ താലൂക്ക് ആശുപത്രിയിൽ സർജറി ചെയ്യാൻ ഡോക്ടർമാരെ ആവശ്യമുണ്ടെന്ന് കാണിച്ച് പത്രപരസ്യം വരുന്ന നാളുകൾ വിദൂരമല്ല. ഡോക്ടറുടെ സ്ഥലം മാറ്റംമൂലം നട്ടംതിരിഞ്ഞ് രോഗികളാകും മിക്കവാറും മേൽപ്പറഞ്ഞ പരസ്യം നൽകുക. സർജറി വിഭാഗത്തിൽ ഡോ. ഐ.കെ. സജി, ആരോഗ്യ വകുപ്പിൽ നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുന്പ് സ്ഥലം മാറിപ്പോയതോടെ ഫലത്തിൽ താലൂക്ക് ആശുപത്രിയിൽ സർജന്റെ സേവനം ഇല്ലാതായി. ഇതേ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ. മനോജും ഒരു വർഷം മുന്പ് സ്ഥലം മാറിപ്പോയിരുന്നു. പകരം ഡോക്ടറെ നിയമിക്കാതെ സ്ഥലം മാറ്റം പരിഗണിക്കരുതെന്ന് ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പിനും എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും അപേക്ഷ നല്കിയിരുന്നുവെങ്കിലും കാര്യമുണ്ടായില്ല. ഇത് സംബന്ധിച്ച് ആശുപത്രി വികസന സമിതി അടിയന്തിര യോഗം ചേർന്ന് പ്രമേയവും പാസാക്കിയിരുന്നു. ജനറൽ ആശുപത്രി എന്ന പേര് മാത്രമാണ് ഇപ്പോൾ ഇരിങ്ങാലക്കുടയിലെ ഗവ.…
Read Moreവൃശ്ചികത്തിൽ പച്ചക്കറിക്ക് തീവില; 300കടന്ന് മുരിങ്ങക്കോല്; ഹോട്ടലുകളിലെ സാമ്പാറിൽ നിന്നും മുരിങ്ങയ്ക്ക പുറത്ത്
തൃശൂർ: വൃശ്ചികമാസവും മണ്ഡലകാലവും തുടങ്ങിയതോടെ പച്ചക്കറിക്കു തീവില. മുരിങ്ങക്ക കിലോയ്ക്കു മുന്നൂറു രൂപയാണു വില. വീട്ടിൽ സാന്പാറോ അവിയലോ തയാറാക്കാൻ ഒരു മുരിങ്ങക്കോലു കിട്ടണമെങ്കിൽ മുപ്പതു രൂപയെങ്കിലും നൽകണം. ഹോട്ടലുകളിലെ സാന്പാറിൽനിന്നും അവിയലിൽനിന്നും മുരിങ്ങയ്ക്ക പുറത്തായിട്ട് നാളുകളേറെയായി. നാടൻ ചേന്പാണ് മാർക്കറ്റിലെ മറ്റൊരു സൂപ്പർതാരം. സവാളയേക്കും ചേന്പിനും 80 രൂപയാണു വില. ചെറുചേന്പ് – 70, കാരറ്റ്, ക്വാളിഫ്ളവർ, പയർ -60, നേന്ത്രക്കായ, പാവയ്ക്ക, വഴുതിന- 50, അമര- 40, ബീൻസ്, കാബേജ്, ബീറ്റ്റൂട്ട്, കപ്പ- 30, വെണ്ട, പടവലം, ഇളവൻ, ചേന, കൊത്തമര- 20, മത്തൻ- 15 എന്നിങ്ങനെയാണു തൃശൂർ ശക്തൻ മാർക്കറ്റിലെ വിലവിവരം. ഇറച്ചിക്കോഴിക്കും വില കൂടിക്കൊണ്ടിരിക്കുകയാണ്. 125 രൂപയാണ് ഇന്നത്തെ വില. മൽസ്യ മാർക്കറ്റിൽ ചെറുമീനുകൾക്കു വില വർധനയില്ല. മത്തി, ഫിലോപ്പി തുടങ്ങിയവ 120- 150 രൂപയ്ക്കാണു വിൽക്കുന്നത്.
Read Moreതൃശൂർ നഗരത്തിലെ വെള്ളക്കെട്ട്; ആറാഴ്ചയ്ക്കകം വിദഗ്ധരുടെ റിപ്പോർട്ട് വേണമെന്ന് ഹൈക്കോടതി
തൃശൂർ: നഗരത്തിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്ന വെള്ളക്കെട്ട് മനുഷ്യനിർമിതമാണെന്നും ഇതിനു പരിഹാരമുണ്ടാക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു കോർപറേഷൻ കൗണ്സിലർ എ.പ്രസാദ് നൽകിയ ഹർജിയിൽ ആറാഴ്ചയ്ക്കകം വിദഗ്ധ സമിതി രൂപീകരിച്ച് റിപ്പോർട്ട് തയാറാക്കാൻ ഹൈക്കോടതി നിർദേശം. മഴ പെയ്തുതോർന്നാലും തൃശൂർ നഗരത്തിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്ന വെള്ളക്കെട്ട് മനുഷ്യനിർമിതമാണെന്നും ഇതിനു കാരണമാകുന്നതു തൃശൂർ കോൾമേഖലയിലെ അനധികൃത നിർമാണങ്ങളാണെന്നും അശാസ്ത്രീയമായ ബണ്ട്, പാലം, കെട്ട് എന്നിവയുടെ നിർമാണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് എ. പ്രസാദ് അഡ്വ. രാഗേഷ്് ശർമ മുഖേന ഹർജി സമർപ്പിച്ചത്. തൃശൂർ നഗരവാസികൾ മഴക്കാലത്തനുഭവിക്കുന്നതു യാതനയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി വെള്ളക്കെട്ട് സംബന്ധിച്ച് ഉന്നയിച്ച വിഷയം യാഥാർഥ്യമാണെന്നും വിഷയം ഹർജിക്കാരനെ മാത്രമല്ല ഒരു നാടിനെത്തന്നെ ബാധിക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചു. വളരെ ഗൗരവത്തോടുകൂടി സർക്കാർ ഈ വിഷയത്തെ നോക്കിക്കാണണമെന്നും ഹൈക്കോടതി നിർദേശിച്ചു. മഴ മാറിയിട്ടും തൃശൂർ നഗരത്തിലെ അയ്യന്തോൾ, ഉദയനഗർ, മൈത്രി പാർക്ക്,…
Read Moreമൃതദേഹം ഏറ്റുവാങ്ങുന്നതിൽ നിന്നും വീട്ടുകാർ പിൻമാറി; അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം ഗുരുവായൂരിലെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു
മുളങ്കുന്നത്തുകാവ്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ രമ എന്ന അജിതയുടെ മൃതദേഹം ഗുരുവായൂർ കോട്ടപ്പടിയിലെ പൊതുശ്മശാനത്തിൽ കനത്ത സുരക്ഷാ സന്നാഹങ്ങളോടെ സംസ്കരിച്ചു. ഇന്നുരാവിലെ പത്തുമണിയോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്നു പോലീസ് അകന്പടിയോടെയാണ് മൃതദേഹം ഗുരുവായൂരിലേക്ക് കൊണ്ടുപോയത്. ഷോളയാർ പോലീസും, തണ്ടർബോൾട്ടും, അഗളി പോലീസും മൃതദേഹം കൈമാറുന്ന സമയത്ത് മെഡിക്കൽ കോളജിൽ എത്തിയിരുന്നു. വനിതാപോലീസ് അടക്കമാണ് ഇവരെത്തിയത്. പൊതുപ്രവർത്തകരായ മുണ്ടൂർ രാവുണ്ണി, അജിതൻ, ജയിലിൽ കഴിയുന്ന മാവോയിസ്റ്റിന്റെ ഭാര്യ ഷൈന, തമിഴ്നാട്ടിൽ നിന്നുള്ള പാർഥിപൻ എന്നിവർ മൃതദേഹം ഏറ്റുവാങ്ങാനെത്തിയിരുന്നു. അജിതയുടെ ബന്ധുക്കളാരും എത്തിയിരുന്നില്ല. മൃതദേഹം കാണാൻ താൽപര്യമില്ലെന്ന് കഴിഞ്ഞ ദിവസം അജിതയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം തൃശൂരിൽ തന്നെ സംസ്കരിക്കാൻ തീരുമാനമായത്. മോർച്ചറിക്കു പുറത്തെടുത്ത മൃതദേഹത്തിൽ മുണ്ടൂർ രാവുണ്ണിയും മറ്റും അന്ത്യാഞ്ജലി അർപ്പിച്ച് മാവോ സൂക്തങ്ങൾ മുഴക്കി. തമിഴ്നാട്ടിൽ നിന്നെത്തിയ പാർഥിപൻ തമിഴിലും, കന്നഡയിലും…
Read More