ക​ല​ശ​മ​ല ഇ​ക്കോ ടൂ​റി​സം വി​ക​സ​നം; ഭൂ​മി​യേ​റ്റെ​ടു​ക്കാ​ൻ മ​ന്ത്രി​ത​ല തീ​രു​മാ​നമായെന്ന് മന്ത്രി എസി മൊയ്തീൻ

ക​ന്നം​കു​ളം: ക​ല​ശ​മ​ല ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നാ​യി അ​ധി​ക ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ മ​ന്ത്രി​ത​ല യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി മ​ന്ത്രി​മാ​രാ​യ എ. ​സി.മൊ​യ്തീ​ൻ, ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഉ​ന്ന​ത​ത​ല യോ​ഗ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.ഇ​ക്കോ ടൂ​റി​സം പ്രൊ​ജ​ക്ട് അ​റ്റ് കു​ന്നം​കു​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ക​ല​ശ​മ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി 2019-2020 വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​രു​ന്ന10 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ ഉ​ട​ൻ​ത​ന്നെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു സ​ർ​ക്കാ​ർ.

എ​ൽ.​എ ആ​ക്ട് 2013 പ്ര​കാ​രം സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നും, കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​നും ഭൂ​രേ​ഖ ത​ഹ​സീ​ൽ​ദാ​രെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് എട്ടു മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് നി​ർ​മി​ക്കു​വാ​നു​ള്ള സ്ഥ​ല​വും ഇ​തോ​ടൊ​പ്പം ഏ​റ്റെ​ടു​ക്കും. ഭൂ​വു​ട​മ​ക​ൾ​ക്ക് കൈ​വ​ശ ഭൂ​മി​യു​ടെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു നോ​ട്ടീ​സ് അ​യ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ക്കും. പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​നാ​യി ടൂ​റി​സം അ​ധി​കൃ​ത​രും, ജ​ന​പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന ക​മ്മ​റ്റി​ക്ക് രൂ​പം ന​ൽ​കാ​ൻ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ടൂ​റി​സം മ​ന്ത്രി​മാ​ർ​ക്കു​പു​റ​മേ ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, പോ​ർ​ക്കു​ളം, ചൊ​വ്വ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ടു​മാ​ർ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ടൂ​റി​സം സെ​ക്ര​ട്ട​റി, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി, ഭൂ​രേ​ഖാ ത​ഹ​സി​ൽ​ദാ​ർ, ബ്ലോ​ക്ക് – ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​ധി​ക ഭൂ​മി​കൂ​ടി ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ് ക​ല​ശ​മ​ല. 2.40 കോ​ടി രൂ​പ ചെ​ല​വി​ൽ ഇ​തി​നോ​ട​കം നി​ർ​മ്മി​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ഈ ​ഇ​കോ ടൂ​റി​സം പ​ദ്ധ​തി ഡി​സം​ബ​ർ അ​വ​സാ​ന വാ​ര​ത്തോ​ടെ നാ​ടി​നാ​യി സ​മ​ർ​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ അ​റി​യി​ച്ചു.

Related posts