ഗുരുവായൂർ: ക്ഷേത്രത്തിലെ ചോറൂൺ വഴിപാട് ഫോട്ടോ എടുക്കൽ വീണ്ടും തുടങ്ങി. ഇന്നുരാവിലെ പതിനൊന്നൊടെ ഗുരുവായൂർ ക്ഷേത്രത്തിലെ പഴയ ഊട്ടുപുരയുടെ ഒന്നാംനിലയിലെ ചോറൂൺ ഹാളിൽ ഗുരുവായൂരപ്പന്റെ ഛായാചിത്രത്തിനു മുന്നിൽ ദീപം തെളിയിച്ചശേഷമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുരുന്നുകളുടെ ഫോട്ടോ കാമാറയിൽ ഒപ്പി ചോറൂൺ വഴിപാട് ഫോട്ടോ എടുക്കൽ പുനരാരംഭിച്ചത്. കോഴിക്കോട് സ്വദേശി ജിതിൻ – മൃദു ദന്പതികളുടെ മകൻ അയാന്റെ ഫോട്ടോയാണ് മന്ത്രി ആദ്യം എടുത്തത്. പിന്നീട് രണ്ടു കുരുന്നുകളുടെ ഫോട്ടോകൂടി മന്ത്രി എടുത്തു. ചോറൂൺ വഴിപാടിനെത്തിയ കുരുന്നുകളെ ലാളിച്ച് രക്ഷിതാക്കളുമായി സന്തോഷം പങ്കുവച്ചശേഷമാണ് മന്ത്രി മടങ്ങിയത്. 11 ഫോട്ടോ ഗ്രാഫർമാരെയാണ് ഗുരുവായൂർ ദേവസ്വം 1000 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ളത്. ചോറൂണിന്റെ അഞ്ച് ഫോട്ടോകളടിങ്ങയത്, 10 ഫോട്ടോകളടങ്ങിയ സിഡികളാണ് ആവശ്യക്കാർക്ക് നൽകുക. ഇതിന് 100, 200 രൂപ ക്രമത്തിൽ വില ഈടാക്കും. നാലുവർഷം മുന്‍പ് കരാറുകാരും ദേവസ്വവും…
Read MoreCategory: Thrissur
കാഴ്ചയില്ലെങ്കിലും ദിവസം രണ്ടായിരം തേങ്ങ പൊതിക്കും! അന്ധത തോൽക്കുന്നു… സേവ്യറിന്റെ മുന്നിൽ
ജോണി ചിറ്റിലപ്പിള്ളി വടക്കാഞ്ചേരി: രണ്ടു കണ്ണുകൾക്കും കാഴ്ചയില്ലെങ്കിലും ദിവസം രണ്ടായിരത്തോളം തേങ്ങ പൊതിക്കുന്ന പുന്നംപറന്പ് സ്വദേശി സേവ്യർ കാഴ്ചശക്തിയുള്ളവർക്ക് അത്ഭുതവും കാഴ്ചശക്തിയില്ലാത്തവർക്ക് പ്രചോദനവുമാകുന്നു. വടക്കാഞ്ചേരി പുന്നംപറന്പ് ചീരൻ പരേതനായ ദേവസി മകൻ സേവ്യറിന് ഇപ്പോൾ വയസ് 48. കഴിഞ്ഞ 25 വർഷത്തിലധികമായി സേവ്യറിന് കാഴ്ചശക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇരു കണ്ണുകൾക്കും ഇപ്പോൾ 80 ശതമാനത്തിലധികം കാഴ്ചയില്ല. കണ്ണു കാണുന്നില്ലെന്ന് തന്നെ പറയാം. എന്നാൽ വർഷങ്ങളായി തുടരുന്ന തേങ്ങ പൊതിക്കൽ ജോലി സേവ്യർ ഇപ്പോഴും തുടരുന്നു. പ്രയാസങ്ങളില്ലാതെ. സ്ഥിരമായി പോകുന്ന വഴികളിലൂടെയാണ് എന്നും സേവ്യറിന്റെ യാത്ര. നാട്ടിലെ മുഴുവൻ വീടുകളിലേയും തേങ്ങ പൊതിക്കൽ പണി സേവ്യറിനുണ്ട്. ദിവസം രണ്ടായിരം തേങ്ങ പൊതിക്കുമെന്നാണ് സേവ്യർ പറയുന്നത്. ദുരെ ദിക്കിലേക്ക് പണിക്ക് വിളിച്ചാലും പോകും. അപ്പോൾ വീട്ടിൽ നിന്നാരെയെങ്കിലും കൂടെ കൂട്ടും. വഴി കാണിക്കാൻ. തേങ്ങാപൊതിക്കലെല്ലാം ഒറ്റയ്ക്ക് തന്നെ ചെയ്യും. സേവ്യറിനെ തേടി…
Read Moreതൃശൂർ നഗരം ചെളിയിൽ; ചെളിയിൽ കിടന്നുരുണ്ട് ചെളിയേന്തി മേയറെ തേടി യൂത്ത് കോണ്‍ഗ്രസുകാർ; ചെളിപുരണ്ട ഷർട്ടുകൾ മേയർക്ക് സമർപ്പിച്ചു
തൃശൂർ: ചെളിനിറഞ്ഞ തൃശൂർ നഗരത്തിലെ റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ റോഡിലെ ചെളിയിൽ കിടന്നുരുണ്ട് രണ്ടു ബക്കറ്റുകളിൽ ചെളി നിറച്ച് മേയറെ കാണാനെത്തി. മേയർ സ്ഥലത്തില്ലാത്തതിനാൽ മേയറുടെ ചേംബറിന് മുന്നിൽ ചെളിനിറച്ച രണ്ടു ബക്കറ്റുകളും സമർപിച്ചു. ചെളിപുരണ്ട ഷർട്ടുകളും മേയർ കാണാനായി സമർപിച്ചു. ചെളി നിറഞ്ഞു കിടക്കുന്ന പള്ളിക്കുളം റോഡിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കിടന്നുരുണ്ടത്. അവിടെ നിന്നു തന്നെയാണ് ചെളി ബക്കറ്റിൽ നിറച്ചതും. ബക്കറ്റ് കൊണ്ടുപോയി മേയർക്ക് നൽകാനായിരുന്നു പദ്ധതിയെങ്കിലും മേയറില്ലാത്തതിനാൽ ചേംബറിന് മുന്നിൽ സമർപിച്ച് മുദ്രാവാക്യം മുഴക്കുകയായിരുന്നു.
Read Moreകുതിരാനിൽ ലോറികൾ മറിഞ്ഞ് വഴിയടഞ്ഞു; കുരുക്കഴിക്കാൻ ഗതാഗതം തുരങ്കപാതയിലൂടെ
പട്ടിക്കാട്: കണ്ടെയ്നർ ലോറിയും ചരക്കു ലോറിയും കൂട്ടിയിടിച്ച് കുതിരാനിൽ വൻ ഗതാഗതകുരുക്ക്. ലോറികൾ മറിഞ്ഞ് ദേശീയപാത കുതിരാനിൽ വഴിയടഞ്ഞതോടെ തുരങ്കപാത ഗതാഗതത്തിന് തുറന്നു കൊടുത്തു. ഇതോടെയാണ് അഞ്ചുമണിക്കൂറിലധികം നീണ്ട ഗതാഗതകുരുക്കിന് ശമനമായത്. ഇന്നുപുലർച്ചെ ഒന്നരയോടെയാണ് അപകടം. പാലക്കാട് ഭാഗത്തു നിന്നും തൃശൂരിലേക്ക് വരുകയായിരുന്ന ചരക്കു ലോറിയും തൃശൂർ ഭാഗത്തു നിന്ന് പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കണ്ടെയ്നർ ലോറിയും കുതിരാൻ ഇരുന്പുപാലത്തിനു മുകളിൽ വച്ച് കൂട്ടിയിടിച്ച് മറിഞ്ഞതിനെ തുടർന്ന് വാഹനങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും കടക്കാൻ പറ്റാതായി. ഇതോടെ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു. അപകടത്തിൽ പരിക്കേറ്റ ചരക്കു ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി തമിൾശെൽവനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ട ഇരുവാഹനങ്ങളും റോഡസൈഡിലേക്ക് മറിഞ്ഞതോടെ വാഹനങ്ങൾ കടത്തിവിടാനാകാതെ പോലീസും വലഞ്ഞു. അപകടമറിഞ്ഞ് ഹൈവേ പോലീസും പീച്ചി പോലീസും സ്ഥലത്തെത്തി. മഴയത്തും കുരുക്കൊഴിവാക്കാനുള്ള നടപടികളുമായി പോലീസ് ഏറെ പരിശ്രമിച്ചു. ഒടുവിൽ…
Read More“വോട്ട് വെട്ടിമാറ്റിയത് ശുദ്ധീകരണ യജ്ഞം’; ഉത്തരവാദി ബിഎൽഒമാരെന്നു വിവരാവകാശ മറുപടി
സ്വന്തംലേഖകൻ തൃശൂർ: വോട്ടർപട്ടികയിൽനിന്നു വോട്ട് വെട്ടിമാറ്റാൻ നിർദേശിച്ചത് ഇലക്ഷൻ കമ്മീഷനാണെന്ന് ഇലക്്ഷൻ വിഭാഗം ഡെപ്യൂട്ടി തഹസിൽദാറുടെ രേഖാമൂലമുള്ള മറുപടി. വോട്ട് വെട്ടിമാറ്റിയതിന്റെ വിവരങ്ങൾ നല്‍കണമെന്നാവശ്യപ്പെട്ട് വിവരാവകാശരേഖ പ്രകാരം ജില്ലാ കളക്ടർക്കു നൽകിയ അപേക്ഷയിലാണ് തഹസിൽദാർ മറുപടി നൽകിയിരിക്കുന്നത്. 2016ലെ ശുദ്ധീകരണ യജ്ഞത്തിന്റെ ഭാഗമായാണ് നടപടിയെന്നു മറുപടിയിൽ പറയുന്നു. വോട്ടർപട്ടികയിൽനിന്ന് പേര് വെട്ടിമാറ്റാൻ ബിഎൽഒയ്ക്ക് ആരാണ് നിർദേശം നൽകിയതെന്ന ചോദ്യത്തിന്, വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി ഇലക്്ഷൻ കമ്മീഷന്റെ നിർദേശാനുസരണമാണ് ചെയ്തതെന്നാണ് മറുപടി ലഭിച്ചത്. ബൂത്ത് ലെവൽ ഓഫീസർ നല്കിയ റിപ്പോർട്ടാണ് അടിസ്ഥാനം. എന്നാൽ, പത്തു വർഷത്തിലധികമായി ഒരേ സ്ഥലത്തുതന്നെ താമസിക്കുകയും മുന്‍പു നടന്ന തെരഞ്ഞടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്തവരുടെ പേരുകൾ എങ്ങനെ വെട്ടിമാറ്റിയെന്നതിനു ബിഎൽഒമാർക്കും മറുപടിയില്ല. പേരു വെട്ടിമാറ്റുന്നതിനുമുന്പ് ആരോടൊക്കെയാണ് അന്വേഷിച്ചതെന്ന ചോദ്യത്തിനു പ്രാദേശികമായി അന്വേഷണം നടത്തിയെന്ന ഒഴുക്കൻരീതിയിലുള്ള മറുപടിയാണ് നൽകിയിരിക്കുന്നത്. ഇലക്്ഷൻ കമ്മീഷനാണ് മുഖ്യപ്രതിയെന്ന രീതിയിലാണ് ബിഎൽഒമാർ…
Read Moreഇന്ന് ലോക രക്തദായക ദിനം;രക്തദാന സേവനരംഗത്തും വേണം സ്ത്രീശാക്തീകരണം
എം.വി. വസന്ത് തൃശൂർ: രക്തം കൂടുതൽ ആവശ്യമായി വരുന്നവർതന്നെ വിമുഖത കാണിച്ചാലോ..? വേണം, സ്ത്രീശാക്തീകരണം രക്തദാന രംഗത്തും. ആശുപത്രികളിൽ ചികിത്സയ്ക്കായി ഏറ്റവും കൂടുതൽ രക്തം വേണ്ടിവരുന്നതു സ്ത്രീകൾക്കെന്നാണ് ആരോഗ്യരംഗത്തെ കണക്കുകൾ. പക്ഷേ, രക്തദാതാക്കളിൽ പിന്നാന്പുറക്കാരും സ്ത്രീകൾ തന്നെ. ഇതാണ് സ്ത്രീകളിലെ ബോധവത്കരണത്തിന്റെ ആവശ്യകതയിലേക്കു വിരൽ ചൂണ്ടപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 70 ശതമാനത്തോളം രക്തദാതാക്കളും പുരുഷന്മാരാണ്. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിൽ സ്ത്രീകളായ രക്തദാതാക്കൾ പത്തുശതമാനത്തിൽ താഴെ മാത്രം. അപക്വമായ ചിന്താഗതിയും ബോധവത്കരണമില്ലായ്മയുമാണ് സ്ത്രീരക്തദാതാക്കളുടെ എണ്ണത്തിൽ കുറവു വരുത്താൻ കാരണമെന്നു വിലയിരുത്തപ്പെടുന്നു. പ്രസവാനന്തര അടിയന്തര ചികിത്സയ്ക്കായി ഇരുപതു മുതൽ മുപ്പതു കുപ്പിവരെ രക്തം വേണ്ടിവരുന്നവരുണ്ട് നമ്മുടെ നാട്ടിൽ. എന്നിട്ടും രക്തദാതാക്കളായ സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകുന്നില്ല. പൊതുവെ സ്ത്രീശരീരത്തിൽ പുരുഷനെക്കാൾ അരലിറ്റർ രക്തം കുറവാണെന്നു ശാസ്ത്രം പറയുന്നു. എന്നാൽ ഇതു രക്തദാനത്തെ ബാധിക്കുന്ന കാര്യമല്ല. മാസമുറക്കാലത്തു രക്തം…
Read Moreകൃഷി പാഷൻ ആക്കിയ ടോമിയുടെ മുറ്റത്ത് പാഷൻ ഫ്രൂട്ട് സമൃദ്ധി
കൊടകര: പാഷൻ ഫ്രൂട്ടുകളുടെ വിസ്മയലോകം സൃഷ്ടിച്ച് പേരാന്പ്ര തേശേരിയിലുള്ള കള്ളിയത്തുപറന്പിൽ ടോമിയുടെ വീട്ടുമുറ്റം. പച്ച, മഞ്ഞ, ബ്രൗൺ നിറങ്ങളിലായി നൂറുകണക്കിനു പാഷൻ ഫ്രൂട്ടുകളാണ് ടോമിയുടെ വീട്ടുമുറ്റം അലങ്കരിക്കുന്നത്. കൃഷി വകുപ്പിന്റെ കൂടപ്പുഴ ഫാമിൽ നിന്ന് വാങ്ങി നട്ടുപിടിപ്പിച്ച പാഷൻ ഫ്രൂട്ട് ചെടികളാണ് ഇപ്പോൾ മുറ്റത്ത് പഴവർഗങ്ങളുടെ പന്തലൊരുക്കിയിരിക്കുന്നത്. കണ്ണിനു വർണവിരുന്നിനൊപ്പം മികച്ച വരുമാനവും ഈ കൃഷിയിൽ നിന്ന് ലഭിക്കുന്നുണ്ടെന്ന് ടോമി പറയുന്നു. കിലോഗ്രാമിന് നൂറു രൂപ നിരക്കിലാണ് ടോമി പാഷൻ ഫ്രൂട്ട് വിൽപ്പന നടത്തുന്നത്. കഴിഞ്ഞ വർഷം മുപ്പതിനായിരം രൂപയോളം പാഷൻ ഫ്രൂട്ട് കൃഷിയിൽ നിന്ന്് ലഭിച്ചു. ഇത്തവണ കൂടുതൽ വിളവ് പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ വിളഞ്ഞതിൽ പാതിയിലേറെ സുഹൃത്തുക്കൾക്കും അയൽവാസികൾക്കും സൗജന്യമായാണ് ടോമി നൽകിയത്. ഏറെ ഒൗഷധ ഗുണമുള്ള പാഷൻ ഫ്രൂട്ടുതേടി നിരവധി പേർ ് ടോമിയുടെ വീട്ടിലെത്തുന്നുണ്ട്. കൊടകര പഞ്ചായത്തിലെ മികച്ച കൃഷിക്കാരിലൊരാളായ ടോമി…
Read Moreനഗരത്തിലെന്പാടും കുടിവെള്ളമായി കലക്കവെള്ളം; കൗണ്‍സിലർമാർക്കു കുടിക്കാൻ കുപ്പിവെള്ളം..!
തൃശൂർ: നഗരത്തിലെന്പാടും കലക്കവെള്ളം കുടിവെള്ളമായി എത്തുന്പോൾ കൗണ്‍സിലർമാർ കുടിക്കുന്നതു കുപ്പിവെള്ളം. പതിവുപോലെ വീറും വാശിയും നിറഞ്ഞ ഇന്നലത്തെ കൗണ്‍സിൽ യോഗത്തിലും കൗണ്‍സിലർമാർ കുടിച്ചതു കുപ്പിവെള്ളം. യോഗം തുടങ്ങിയതുമുതൽ കലക്കവെള്ളമായിരുന്നു വിഷയം. അജൻഡയിലില്ലാതിരുന്നിട്ടുപോലും പ്രശ്നമുന്നയിച്ച് കൗണ്‍സിലർമാർ നടുത്തളത്തിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധിച്ചവരും അതിനെ എതിർത്തവരും ഇന്നലെ കൗണ്‍സിൽ ഹാളിൽ കുടിച്ചതു കുപ്പിവെള്ളം. ഒരു ലിറ്ററിന്റെ രണ്ടു കെയ്സ് കുപ്പിവെള്ളമാണ് യോഗത്തിനിടെ മാത്രം കൗണ്‍സിലർമാർ ഉപയോഗിച്ചത്. കുപ്പിവെള്ളം മാത്രം കുടിക്കുന്നവർ എങ്ങനെ കലക്കവെള്ളത്തിന്റെ പ്രശ്നം തീർക്കുമെന്നു കാത്തിരുന്നു കാണാം. കലക്കവെള്ളത്തിൽ കലങ്ങി കൗണ്‍സിൽ യോഗം തൃശൂർ: നഗരത്തിലെ കുടിവെള്ള വിതരണം കുറ്റമറ്റതാക്കുമെന്നും, വാട്ടർ അഥോറിറ്റിയിൽ കുടിശിക വരുത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അടിയന്തര ഇടപെടലുണ്ടാകുമെന്നും കോർപറേഷൻ മേയർ അജിത വിജയൻ. ഇന്നലെ ചേർന്ന കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം. നഗരത്തിൽ വിതരണം ചെയ്യുന്ന കുടിവെള്ളം മാലിന്യം നിറഞ്ഞതാണെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ…
Read Moreപച്ചക്കറികൾക്കെല്ലാം അന്‍പതു രൂപ കടന്നു, മത്തിക്ക് 250, കടൽ മൽസ്യം ഇല്ല; തമിഴ്നാട്ടിൽനിന്ന് പച്ചക്കറി വരവു കുറഞ്ഞു
തൃശൂർ: പച്ചക്കറി വില കത്തിക്കയറുന്നു. ട്രോളിംഗ് നിരോധനം നിലവിൽവന്നതോടെ മൽസ്യത്തിനും തീവില. കടൽമൽസ്യങ്ങൾ കിട്ടാനില്ല. കിലോയ്ക്ക് 20 മുതൽ മുപ്പതുവരെ രൂപയുണ്ടായിരുന്ന പച്ചക്കറികൾക്ക് വില അന്‍പതു രൂപയ്ക്കു മുകളിലായി. തമിഴ്നാട്ടിൽനിന്ന് പച്ചക്കറി വരവു കുറഞ്ഞതാണ് വിലവർധനയ്ക്കു കാരണം. ബീൻസിനാണു റിക്കാർഡ് വില- 120 രൂപ. വെണ്ട, പയർ, ഏത്തക്കായ, കാരറ്റ് എന്നിവയ്ക്കെല്ലാം കിലോയ്ക്ക് അന്‍പതു രൂപയാണു വില, തക്കാളിക്കു 40 രൂപ. കൊത്തമര- 30, ചേന- 35, മത്തൻ- 25, ഇളവൻ- 20. മൽസ്യമാർക്കറ്റിൽ മത്തിക്ക് 250 രൂപയാണു വില. ഒമാൻ ചാള എന്നറിയപ്പെടുന്ന ഐസിട്ട് ഇറക്കുമതി ചെയ്ത മത്തിക്ക് 180 രൂപയുണ്ട്. അയില, വറ്റ, മഞ്ഞക്കോര തുടങ്ങിയ കടൽ മൽസ്യങ്ങൾ കിട്ടാനില്ല. നാടൻ വാളയ്ക്ക് കിലോ 200 രൂപയാണെങ്കിൽ വളർത്തുവാളയ്ക്ക് 120 രൂപ. തൂളി, പിരാന ഇനങ്ങൾക്കുണ്ട് 170 രൂപ. ചെറിയ പരലിന് 120 രൂപയാണ്.…
Read Moreഅന്നമനട പരമേശ്വര മാരാർക്ക് നാടിന്റെ അശ്രുപൂജ; അന്ത്യാഞ്ജലി അർപ്പിക്കാൻ മേള ആസ്വാദകരും, കലാകാരന്മാരുമായ നിരവധിപേർ
സ്വന്തം ലേഖകൻ തൃശൂർ: ഇന്നലെ അന്തരിച്ച പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വര മാരാർക്ക് നാടിന്റെ ശ്രദ്ധാഞ്ജലി. ഇന്നലെ രാത്രിയോടെ പരമേശ്വരമാരാരുടെ വസതിയായ കൊടകര പ്രശാന്തിയിൽ കൊണ്ടുവന്ന മൃതദേഹം ഇന്നുരാവിലെ ഒന്‍പതോടെ കൊടകര കാവിൽ എൻഎസ്എസ് കരയോഗം ഹാളിൽ പൊതുദർശനത്തിനു വച്ചു. ഇന്നലെ സ്വന്തം വസതിയിലും, ഇന്ന് രാവിലെ പൊതുദർശനത്തിനുവച്ച എൻഎസ്എസ് കരയോഗം ഹാളിലും പരമേശ്വരൻമാരാർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മേള ആസ്വാദകരും, കലാകാരന്മാരുമായ നിരവധിപേരാണ് എത്തിയത്. ഉച്ചയ്ക്കു 12 മണിയോടെ കൊടകരയിൽനിന്ന് ജന്മനാടായ അന്നമനടയിലേക്ക് മൃതദേഹം കൊണ്ട ുപോകും. 12.30ന് അന്നമനട പഞ്ചായത്ത് സ്മൃതിമണ്ഡപത്തിൽ പൊതുദർശനത്തിനു വച്ചശേഷം ഒരുമണിയോടെ സംസ്കാരത്തിനായി തിരുവില്വാമല പാന്പാടി ഐവർമഠത്തിലേക്കു കൊണ്ട ുപോകും. 3.30നാണ് സംസ്കാര ചടങ്ങുകൾ. തൃശൂർ പൂരം പഞ്ചവാദ്യ പ്രമാണിയും തിമില വിദ്വാനുമായ അന്നമനട പരമേശ്വരമാരാർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്. കൊടകര കാവിൽമാരാത്ത് ശാന്ത മാരസ്യാരാണ്…
Read More