ചാവക്കാട്: കടൽക്ഷോഭം ശക്തമായി; കടൽഭിത്തി മുറവിളിയും ശക്തമായി. അതുതന്നെയാണ് പലരുടെയും ആവശ്യം. കടപ്പുറം പഞ്ചായത്തിന്റെ തീരം കവർന്ന് വീടുകൾ തകർത്ത് ദുരിതം വിതറാൻ തുടങ്ങിയപ്പോൾ തകർന്ന കടൽഭിത്തി പുനർനിർമിക്കണമെന്ന് ആവശ്യവും ഉയർന്നു. കടൽഭിത്തി നിർമാണം പലർക്കും കറവപ്പശുവാണ്. കോടിക്കണക്കിന് രൂപയുടെ കരിങ്കൽ ഓരോ വർഷവും കടലിൽ നിർത്തി. കടൽക്ഷോഭം തടയാനെന്ന പേരിൽ എത്തുന്ന കരിങ്കൽ എത്രയെന്നോ എത്ര കോടി രൂപയുടെ ഭിത്തി നിർമിച്ചുവെന്നോ യാതൊരു കണക്കുമില്ല. കടലാക്രമണ പ്രതിരോധത്തിന് ദീർഘകാല പദ്ധതികൾ പലതുമുണ്ടെങ്കിലും കടലാക്രമണസമയത്ത് കരിങ്കൽ കടലിൽ തള്ളാനാണ് അധികൃതർക്ക് ഇഷ്ടം. രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്പോൾ വൻതോതിൽ കരിങ്കല്ല് കടലിൽ തള്ളും ദുരന്തനിവാരണ പ്രവർത്തനമായതിനാൽ ഫണ്ടിന്റെ കാര്യത്തിൽ ഒരു മുട്ടുമില്ല, ചോദ്യവുില്ല. കൈ നനയാതെ, മീൻപിടിക്കുന്ന എളുപ്പപണിയാണ് കടൽഭിത്തി.കടൽഭിത്തി നിർമിക്കുന്നതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് നാട്ടകാർ ആരോപിക്കുന്നു. പ്രാദേശികമായി കമ്മിറ്റിയിലില്ലാത്തതിനാൽ എത്ര ലോഡ് കല്ല് ഏതൊക്കെ തരത്തിലുള്ള…
Read MoreCategory: Thrissur
ജഗതിയെ അംഗീകരിച്ചില്ല; മികവ് തെളിയിച്ച കലാകാരന്മാർക്ക് അർഹിക്കുന്ന അംഗീകാരം നൽകുന്നതിൽ സർക്കാർ സത്യസന്ധത കാണിക്കുന്നില്ലെന്ന് ജഗതിയുടെ മകൾ
തൃശൂർ: മണപ്പുറം സ്ഥാപകൻ വി.സി.പത്മനാഭന്റെ പേരിൽ ലഭിച്ച അവാർഡ് ജീവിതത്തിൽ മറക്കാനാകാത്തതാണെന്ന് മുൻ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ പി.ജെ.കുര്യൻ. അവാർഡ് തുകയായ അഞ്ചു ലക്ഷം രൂപ പാവങ്ങൾക്കായി തിരുവല്ലയിൽ ഏർപ്പെടുത്തിയ ഡയാലിസിസ് യൂണിറ്റിനു നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അവാർഡ് ഏറ്റുവാങ്ങിയ ജഗതി ശ്രീകുമാറിനുവേണ്ടി മകൾ പാർവതിയാണ് മറുപടിപ്രസംഗം നടത്തിയത്. ഇതുവരെ സംസ്ഥാന സർക്കാരടക്കം നൽകാത്ത വലിയ ആദരമാണ് ആദ്യമായി ജഗതി ശ്രീകുമാറിനു ലഭിക്കുന്നതെന്നു പാർവതി പറഞ്ഞു. അർഹതയുണ്ടായിട്ടും സർക്കാരിന്റെ ഉന്നത അംഗീകാരമായ പത്മ പുരസ്കാരങ്ങൾക്കു ജഗതി ശ്രീകുമാറിനെ ഇതുവരെ പരിഗണിച്ചിട്ടില്ല. മികവ് തെളിയിച്ച കലാകാരന്മാർക്ക് അർഹിക്കുന്ന അംഗീകാരം നൽകുന്നതിൽ സർക്കാർ സത്യസന്ധത കാണിക്കുന്നില്ലെന്നും പാർവതി ആരോപിച്ചു.വീൽചെയറിലാണ് ജഗതിയെ വേദിയിൽ എത്തിച്ചത്. തന്നെക്കുറിച്ച് പറയുന്പോൾ ജഗതി ശ്രീകുമാർ കൈയുയർത്തി പ്രതികരിക്കുന്നുണ്ടായിരുന്നു. അവാർഡ് ഏറ്റുവാങ്ങാൻ വൃക്ഷമാതാവെന്നു വിളിക്കുന്ന 108 വയസുള്ള സാലുമാരട തിമ്മക്കയുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. എണ്ണായിരത്തിലധികം വൃക്ഷങ്ങൾ…
Read Moreതൽക്കാലം വേറെ വഴിയില്ല..! വെടക്കായി വടക്കേസ്റ്റാൻഡ്; ക്വാറി വേസ്റ്റിട്ട് സ്റ്റാൻഡിലെ ചെളി നികത്തുമെന്ന് മേയർ
സ്വന്തം ലേഖകൻ തൃശൂർ: യാത്രക്കാർക്ക് ദുരിതം വിതച്ച് വടക്കേ സ്റ്റാൻഡ് ചെളി നിറഞ്ഞു കിടക്കുന്നതു മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ അടിയന്തിരമായി ക്വാറി വേസ്റ്റിട്ട് സ്റ്റാൻഡിലെ ചെളി നികത്തുമെന്ന് മേയർ അജിത വിജയൻ പറഞ്ഞു. താൽക്കാലിക സ്റ്റാൻഡായാതിനാൽ ടാറിംഗും മറ്റും എളുപ്പമല്ലാത്തതിനാൽ ചെളി നികത്താൻ തൽക്കാലം വേറെ വഴികളില്ല. ഇടക്കിടെ ക്വാറി വേസ്റ്റ് കൊണ്ട് താൽക്കാലിക സ്റ്റാൻഡിലെ കുഴികൾ അടക്കാറുണ്ട്. മഴ കനത്തതോടെ സ്റ്റാൻഡിലാകെ ചെളിനിറഞ്ഞതിനാൽ വീണ്ടും ക്വാറി വേസ്റ്റിട്ട് സ്ഥലം നിരപ്പാക്കി പ്രശ്നം പരമാവധി പരിഹരിക്കുമെന്നും മേയർ പറഞ്ഞു. മഴ കനത്തതോടെ താത്കാലിക സ്റ്റാൻഡ് ചെളിക്കുളമായിരിക്കുയാണ്. ചെളി നിറഞ്ഞതിനാൽ യാത്രക്കാർക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. വെള്ളക്കെട്ടും ചെളിയും നിറഞ്ഞതോടെ ആരോടു പരാതി പറയും എന്നുപോലും അറിയാത്ത അവസ്ഥയിലാണ് യാത്രക്കാർ. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന സ്റ്റാൻഡിൽ മഴയെത്തിയാൽ ആളുകൾക്ക് കയറിനിൽക്കാൻ പോലും ഇടമില്ലാത്ത സ്ഥിതിവിശേഷമുണ്ട്. സ്റ്റാൻഡിന്റെ നവീകരണം പൂർത്തിയാകാൻ…
Read Moreഓടിത്തളരേണ്ടവരല്ല, ഇനിയും ഓടിയെത്തേണ്ടവർ; ആംബുലൻസ് ഡ്രൈവർമാർക്ക് ഇനി വിദഗ്ധ പരിശീലനം
എം.വി. വസന്ത് തൃശൂർ: ഓടിത്തളരേണ്ടവരല്ല, ഇനിയും ഓടിയെത്തേണ്ടവരാണിവർ. അവസാന ശ്വാസത്തിൽനിന്നും ജീവിതത്തിലേക്കു പലരേയും തിരിച്ചുകൊണ്ടുവന്നവർ. പാലക്കാട്ട് തണ്ണിശേരിയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ആംബുലൻസ് ഡ്രൈവർമാർക്ക് അണിയറയിൽ പരിശീലനം ഒരുങ്ങുന്നു. വിദഗ്ധ പരിശീലനം ലഭിച്ച നാമമാത്രമായ ആംബുലൻസ് ഡ്രൈവർമാരാണ് ഇന്നു കേരളത്തിലുള്ളത്. സർക്കാർ സംവിധാനത്തിനു പുറമെ നിരവധി സ്വകാര്യ സംരംഭങ്ങളും ജീവൻരക്ഷാരംഗത്തു സജീവമായുണ്ട്. തണ്ണിശേരിയിൽ എട്ടുപേരുടെ മരണത്തിനു കാരണം ആംബുലൻസിന്റെ അമിതവേഗമാണെന്ന റോഡ് സേഫ്റ്റി അഥോറിറ്റിയുടെ പ്രാഥമിക നിഗമനത്തിന്റെ പശ്ചാത്തലത്തിലാണ് പരിശീലനമടക്കം ബോധവത്കരണ പരിപാടിക്ക് അഥോറിറ്റിയുടെ നീക്കം. എൽഎംവി ലൈസൻസും ബാഡ്ജും ഉള്ളവർക്ക് ആംബുലൻസ് ഡ്രൈവറാകാമെങ്കിലും, ഇവർ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിനു അടിമപ്പെടാത്തവരായിരിക്കണം. നിശ്ചിത സമയത്തിനു മുന്പ് രോഗിയെ ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ ഓടിയ ഓട്ടം പോലും വെറുതെയാകും. ജീവൻ രക്ഷിക്കാൻ ചുരുങ്ങിയ സമയത്തിൽ കിലോമീറ്ററുകൾ താണ്ടേണ്ടിവരും. പലപ്പോഴും ജീവൻതന്നെ പണയം വച്ചാണ് ഇവരുടെയും ഡ്രൈവിംഗ്. പരിശീലനം തീരെ ലഭിക്കാത്തവരും, താത്കാലികമായി ആംബുലൻസ് ഓടിക്കേണ്ടിവരുന്നവരുമുണ്ട്…
Read Moreരാവിലെ ശാന്തം, ഉച്ചകഴിഞ്ഞ് ക്ഷോഭത്തിൽ; ചാവക്കാട്കാലവർഷത്തോടൊപ്പം കടലേറ്റം രൂക്ഷമായി; കടൽ ഭിത്തി നിർമിക്കണമെന്ന ആവശ്യം ശക്തമായി; പ്രദേശം സന്ദർശിച്ച് ടിഎൻ പ്രതാപൻ
ചാവക്കാട്: കാലവർഷത്തോടൊപ്പം കടലേറ്റം രൂക്ഷമായപ്പോൾ കടപ്പുറം പഞ്ചായത്തിൽ അന്പതോളം വീട്ടുകാർ വെള്ളത്തിലായി. ഏതാനും വീട്ടുകാർ മാറി താമസിച്ചു.മഴ ആരംഭിച്ചതോടെ കടൽ കരയ്ക്കു കയറുന്ന പതിവില്ല. ഇന്നലെ പതിവു തെറ്റിച്ച് ഉച്ചകഴിഞ്ഞപ്പോൾ കടൽ കയറാൻ തുടങ്ങി. തുടർന്ന് അതിരൂക്ഷമായ കടൽക്ഷോഭമാണുണ്ടായത്. കടൽഭിത്തി തകർന്ന സ്ഥലത്ത് മാത്രമല്ല, കടൽ ഭിത്തിക്കു മുകളിൽകൂടിയും തിരമാല ആഞ്ഞടിച്ചു. അപ്രതീക്ഷിതമായ കടലാക്രമണത്തിൽ വീട്ടുകാർ കിട്ടാവുന്നത് എടുത്ത് ഓടി. അപ്പോഴേക്കും വീടുകൾ വെള്ളക്കെട്ടിലായി. തൊട്ടാപ്പ് മുതൽ മുനക്കക്കടവ് വരെയുള്ള ഭാഗത്താണ് കടലേറ്റം രൂക്ഷം. അഴിമുഖം മേഖലയിലും കടൽക്ഷോഭം രൂക്ഷമാണ്. കടൽഭിത്തി ഇല്ലാത്തതാണ് ഇത്രയും കടൽ കരയ്ക്കു കയറിയതെന്നു തീരദേശവാസികൾ പറയുന്നു. അടിയന്തരമായി തീരം സംരക്ഷിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. തകർന്ന കടൽഭിത്തി പുനർനിർമിക്കണമെന്ന ആവശ്യത്തിനു നടപടി എടുക്കുന്നില്ലെന്നു ആരോപിച്ച് കടലോരവാസികൾ ഞങ്ങളുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെന്നു ചൂണ്ടിക്കാട്ടി. ഇന്നലെ രാത്രിയോടെ പിൻവലിഞ്ഞ കടൽ ഇന്നു ഉച്ചകഴിഞ്ഞ് വീണ്ടും…
Read Moreമഴക്കാല രോഗങ്ങൾ പെരുകുമ്പോൾ ഗവൺമെന്റ് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരഭീഷണി; ആശങ്കയിൽ ജനങ്ങൾ
സ്വന്തം ലേഖകൻ മുളംകുന്നത്തുകാവ്: പനിയടക്കമുള്ള മഴക്കാല രോഗങ്ങൾ പെരുകുന്പോൾ തൃശൂരിലേതടക്കമുള്ള ഗവ.മെഡിക്കൽ കോളജ് ആശുപത്രികളിൽ ഡോക്ടർമാർ സമരത്തിലേക്ക് നീങ്ങാനിരിക്കുന്നത് ആശങ്കയുണർത്തുന്നു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്ടർമാരും ഹൗസ് സർജൻമാരുമാണ് പണിമുടക്കിനൊരുങ്ങുന്നത്. 14ന് സൂചന പണിമുടക്ക് നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. സ്റ്റൈപ്പന്റ് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇവർ പണിമുടക്കിന് ഒരുങ്ങുന്നത്. 2015നുശേഷം സ്റ്റൈപ്പന്റിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. 2018 മാർച്ച് മുതൽ ഈ വിഷയത്തിൽ സംഘടനാ ഭാരവാഹികൾ സർക്കാരുമായി ചർച്ചകൾ നടത്തിയപ്പോഴെല്ലാം അനുകൂല നടപടി ഉണ്ടാകുമെന്ന് വാക്കാൽ അധിക്യതർ ഉറപ്പ് നൽകിയിരുന്നു. 2018 ജൂലൈയിൽ മുൻകാല പ്രാബല്യത്തോടുകൂടി സ്റ്റൈപ്പന്റ് വർദ്ധനവ് നിലവിൽ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടപ്പിലാക്കിയില്ല. പ്രളയകാലത്ത് ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ ഹൗസ് സർജൻമാരും സജീവമായി നിലകൊണ്ടിരുന്നു. അതിനു ശേഷം നടന്ന ചർച്ചകളിലും ഉറപ്പുകൾ മാത്രമാണുണ്ടായതെന്ന് ഇവർ പറയുന്നു. തുടർന്ന് ഏപ്രിൽ 11ന് സംസ്ഥാനതലത്തിൽ സൂചന പണിമുടക്ക് പ്രഖ്യാപിച്ചു. എന്നാൽ ചർച്ചയെ തുടർന്ന് പണിമുടക്ക്…
Read Moreഔഷധ വനം പദ്ധതി; പത്തുലക്ഷം ഔഷധച്ചെടികളൊരുക്കി മറ്റത്തൂർ ലേബർ സൊസൈറ്റി
കൊടകര: ഔഷധച്ചെടി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പത്തുലക്ഷത്തോളം ഔഷധച്ചെടികൾ സൗജന്യമായി വിതരണം ചെയ്യുകയാണ് മറ്റത്തൂരിലെ ലേബർ കോണ്ട്രാക്്റ്റ് സഹകരണ സംഘം. കുറുന്തോട്ടി, ശതാവരി തുടങ്ങിയ വിവിധയിനം ഔഷധ സസ്യങ്ങളുടെ തൈക്കളാണ് സംഘം സൗജന്യമായി വിതരണം ചെയ്യുന്നത്. പുതുക്കാട് മണ്ഡലത്തിൽ നടപ്പാക്കി വരുന്ന ഔഷധ വനം പദ്ധതിയുടെ ഭാഗമായാണ് ഔഷധച്ചെടികൾ വിതരണം ചെയ്യുന്നത്. കോടാലി തേമാലി ഗ്രാമത്തിനു സമീപമുള്ള നഴ്സറിയിലാണ് ഇതിനാവശ്യമായ തൈകൾ നട്ടുവളർത്തിയിട്ടുളളത്. ഔഷധച്ചെടികൾ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ നഴ്സറിയാണ് മറ്റത്തൂരിലേത്. ഈ മണ്സൂണ് കാലത്ത് പത്തുലക്ഷം ഔഷധച്ചെടി തൈകളാണ് സംഘം നഴ്സറിയിൽ നിന്ന് ഉൽപ്പാദിച്ചിട്ടുള്ളത്. ഇതിൽ അഞ്ചുലക്ഷത്തോളം തൈകൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞതായി സംഘം പ്രസിഡന്റ് ് സി.സി.രവി പറഞ്ഞു. ദേശീയ സംസ്ഥാന ഔഷധസസ്യ ബോർഡുകളുടേയും പീച്ചി വനഗവേഷണ കേന്ദ്രത്തിന്റേയും സഹകരണത്തോടെയാണ് ഔഷധച്ചെടി നഴ്സ്റി പ്രവർത്തിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, ജില്ല കുടുംബശ്രീ മിഷൻ, ഔഷധ…
Read Moreനിപ്പ രോഗ ബാധിതനുമായി ഇടപഴകിയ തൃശൂരിലെ 38 പേരുടെ നിരീക്ഷണം 20 വരെ നീളും
തൃശൂർ: നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ 38 പേരുടെ നിരീക്ഷണം ഈമാസം 20 വരെ തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. തൃശൂരിൽ തൊഴിൽപരിശീലനത്തിനിടെ നിപ്പ ബാധിച്ച് കൊച്ചിയിൽ ചികിത്സയിൽ തുടരുന്ന വിദ്യാർത്ഥിയുമായി അടുത്ത് ഇടപഴകിയവരാണ് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ള 38 പേർ. രാവിലെയും വൈകീട്ടും ആരോഗ്യ വകുപ്പ് ജീവനക്കാർ ഇവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണ്. ഇവരിൽ തൊണ്ടവേദന കണ്ടെത്തിയ ഒരാളുടെ സ്രവം പരിശോധനയ്ക്കയച്ചെങ്കിലും നിപ്പ ബാധയില്ലെന്നു സ്ഥിരീകരിച്ചിരുന്നു. ഛർദി കണ്ടെത്തിയ ഒരാളുടെ സ്രവം കൂടി ആരോഗ്യ വകുപ്പ് ആലപ്പുഴയിലേക്കു പരിശോധനയയ്ക്ക് അയയ്ക്കുന്നുണ്ട്. ഇതിന്റെ ഫലം അടുത്ത ദിവസങ്ങളിൽ ലഭിക്കും. രോഗ ലക്ഷണം പുറത്തുവരാനുള്ള ഇൻക്യുബേഷൻ പിരീഡ് 14 ദിവസമാണ്. നിപ്പ ബാധിച്ച വിദ്യാർത്ഥിയിൽനിന്നു രോഗം മറ്റാർക്കെങ്കിലും പടർന്നിട്ടുണ്ടെങ്കിൽ ഇത്രയും ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകേണ്ടതാണ്. അതിനാൽതന്നെ നിപ്പ മറ്റാർക്കും ജില്ലയിൽ പകർന്നിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
Read Moreകാലവർഷവും ട്രോളിംഗ് ആരംഭിച്ചു; തീരത്ത് ഇനി ആശങ്കയുെടെയും വറുതിയുടേയും നാളുകൾ
ചാവക്കാട്: കാലവർഷം ആരംഭിച്ചതോടെ തീരവാസികൾക്ക് ആശങ്ക ബാക്കി. മഴയ്ക്കും കാറ്റിനും പിന്നാലെ കടലേറ്റവും തുടങ്ങി. കടപ്പുറം പഞ്ചായത്തിൽ വീശിയ ശക്തമായ കാറ്റിൽ തെങ്ങുകളും മറ്റു ഫലവൃക്ഷങ്ങളും നിലംപതിച്ചു. വൈദ്യുതിബന്ധം തകരാറിലായി.തകർന്നുകിടക്കുന്ന കടൽഭിത്തിയിൽ കൂടി കടൽ കരക്ക് കയറുകയാണ്. വരുംദിവസങ്ങളിൽ ഇത് ശക്തമാകുമെന്ന് തീരവാസികൾ പറയുന്നു. തകർന്നുകിടക്കുന്ന കടൽഭിത്തി പുനർനിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അളവുകളും കണക്കെടുപ്പും നടക്കുന്നുണ്ട് പണി നടക്കുന്നില്ലെന്നാണ് കടലോരവാസികൾ പറയുന്നത്. ആവശ്യത്തിനുള്ള കരിങ്കൽ കിട്ടാത്തതാണ് കടൽഭിത്തി പുനർനിർമാണത്തിന് തടസമെന്ന് ഇറിഗേഷൻ വകുപ്പ് പറയുന്നു. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ തീരം വറുതിയിലേക്ക്. അതിനു പിന്നാലെയാണ് ഭീതിപരത്തി കാലവർഷത്തിന്റെ വരവ്. ഇനിയുള്ള നാളുകൾ തീരവാസികളുടെ ജീവിതം മുൾമുനയിലാണ്. യന്ത്രബോട്ടുകൾ കരയ്ക്കു കയറിയതോടെ മത്സ്യത്തൊഴിലാളികൾക്ക് മാത്രമല്ല ആയിരക്കണക്കിന് വരുന്ന അനുബന്ധ തൊഴിലാളികൾക്കും ജീവിതം ദുരിതമാണ്. അനുബന്ധ തൊഴിലാളികളിൽ കുറേപേർ പതിവുപോലെ തൊഴിൽതേടി അയൽസംസ്ഥാനത്തേക്ക് വണ്ടി കയറി. ചെന്നൈ, ബംഗളൂരു,…
Read Moreരാമൻചിറ തോട് കൈയേറ്റം; അധികൃതരുടെ മൗനം സ്വാധീനങ്ങൾക്ക് വഴങ്ങിയാണെന്ന ആക്ഷേപവുമായി നാട്ടുകാർ
ഇരിങ്ങാലക്കുട: നഗരസഭാ 22-ാം വാർഡിൽ ചെട്ടിപറന്പ് വണ്വേ റോഡിനോടു ചേർന്ന് കടന്നുപോകുന്ന രാമൻചിറ തോട് വീണ്ടും കൈയേറുന്നു. അനധികൃത നിർമാണപ്രവൃത്തികൾ തകൃതിയായി നടക്കുന്പോഴും അധികൃതർ ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ല. മഴവെള്ളം ഒഴുകിപോകാൻ ഠാണവിൽനിന്നും ആരംഭിച്ച് ഷണ്മുഖം കനാലിൽ ചെന്നുചേരുന്ന ഈ പൊതുകാനയുടെ മുകളിലാണു ഇപ്പോൾ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. ടൗണ്ഹാൾ, ഫിഷ്മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലം ഈ തോട്ടിലൂടെയാണ് ഒഴുകുന്നത്. ഇപ്പോഴത്തെ നിർമാണം തോട്ടിലെ നീരൊഴുക്കിന് തടസമാകുമെന്നും തോടിന്റെ വീതിയെയും ഉയരത്തെയും ബാധിക്കുന്ന തരത്തിലാണെന്ന് ഇതു സംബന്ധിച്ച് നഗരസഭ സെക്രട്ടറിയ്ക്കു നൽകിയ പരാതിയിൽ പറയുന്നു. മൂന്നുമാസം മുന്പ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ച ഉടൻ തന്നെ ബിജെപി പ്രവർത്തകർ നിർമാണം തടഞ്ഞിരുന്നു. പിന്നീട് നിർമാണ പ്രവർത്തനങ്ങൾക്ക് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ നിർത്തി വച്ചിരുന്ന നിർമാണ പ്രവർത്തനങ്ങൾ ഇപ്പോൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പൊതുകാന കയേറി സ്ലാബിടുന്നതിനു…
Read More