സ്വന്തം ലേഖകൻ തൃശൂർ: ഓപ്പറേഷൻ ക്വാക്ക് എന്ന പേരിൽ തൃശൂരിൽ നടത്തിയ വ്യാജവൈദ്യ വേട്ടയിൽ പിടിയിലായ പലർക്കും ഉന്നത ബന്ധങ്ങളും പിടിപാടുകളും. അറസ്റ്റിലായ പലരേയും റിമാൻഡു ചെയ്തപ്പോൾ ചിലരെല്ലാം അത്യുന്നതങ്ങളിലെ പിടിപാടും ബന്ധങ്ങളും ഉപയോഗിച്ച് സ്റ്റേഷനിൽ നിന്നു തന്നെ ജാമ്യത്തിലിറങ്ങി.ജാമ്യത്തിലിറങ്ങിയ വ്യാജഡോക്ടർമാർക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളാണുള്ളത്. ദിവസേന അന്പതിനായിരം രൂപയോളം വരുമാനമുണ്ടായിരുന്നവരാണ് ഇതിൽ ചിലർ. കക്ഷിരാഷ്ട്രീയഭേദമന്യേ ഇവർ വൻതുകകൾ സംഭാവനയായും മറ്റും നൽകിയിരുന്നു. തങ്ങളുടെ വ്യാജചികിത്സക്ക് രാഷ്ട്രീയ പിന്തുണ കിട്ടാൻ ഇത്തരത്തിൽ ലക്ഷങ്ങൾ ഇവർ നൽകിയിരുന്നതായാണ് വിവരം.പല പ്രമുഖ ആയുർവേദ മരുന്നുകന്പനികളുടേയും കഷായങ്ങളിലും അരിഷ്ടങ്ങളിലും അലോപ്പതി മരുന്നുകൾ ചേർത്ത് സ്വന്തം ഉത്പന്നമാക്കി മാറ്റി ചികിത്സ നടത്തുന്നവരും പിടിയിലായവരിൽ ഉണ്ട്. കൃത്യമായ അളവിലല്ലാതെ കഷായങ്ങൾ നിർമിച്ച് വിറ്റവരും കൂട്ടത്തിലുണ്ട്. പല രോഗികൾക്കും ക്രമാതീതമായ അളവിൽ പ്രമേഹത്തിന്റെ തോത് വർധിക്കുന്നതിനും വൃക്കസംബന്ധമായ രോഗങ്ങൾ വർധിക്കുന്നതിനും ഇവരുടെ ചികിത്സയും മരുന്നും കാരണമായിട്ടുണ്ടെന്ന്…
Read MoreCategory: Thrissur
ഒമ്പതുവയസുകാരിക്കു പീഡനം; അറുപത്തിയാറുകാരന് മൂന്നുവർഷം കഠിനതടവ്; സമാനമായ മറ്റൊരുകേസിലും ഇയാൾ പ്രതിയെന്ന് പോലീസ്
തൃശൂർ: ഒന്പതുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അറുപത്തിയാറുകാരനു മൂന്നുവർഷം കഠിനതടവും മൂവായിരം രൂപ പിഴയും ശിക്ഷ.വരന്തരപ്പിള്ളി കുന്നത്തുംപാടം സ്വദേശി കല്ലേലി വറീത്(66) എന്ന വർഗീസിനെയാണ് തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.ആർ. മധുകുമാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധികതടവ് അനുഭവിക്കണം. 2016ലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ അവധിക്കാലത്തു കുട്ടി തനിച്ചായ സമയം നോക്കി വീട്ടിലെത്തിയ പ്രതി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തെത്തുടർന്നു ഭയന്ന കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചിരുന്നില്ല. പിന്നീട് സ്കൂളിൽ ഐസിഡിഎസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കൗണ്സലിംഗ് വേളയിലാണ് രണ്ടുതവണ പ്രതി ഉപദ്രവിച്ച വിവരം കുട്ടി കൗണ്സിലറെ അറിയിച്ചത്. സമാനമായ മറ്റൊരു കേസിലും ഇയാൾ പ്രതിയാണ്.പീച്ചി പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനായി പോക്സോ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു ഹാജരായി.
Read Moreപോട്ടയിൽ വീടുകയറി മുഖംമൂടി സംഘ ആക്രമണം; ഒരാളെ തിരിച്ചറിഞ്ഞു; അന്വേഷണം ഊർജിതമാക്കി പോലീസ്
ചാലക്കുടി: പോട്ടയിൽ ഗുണ്ടാസംഘം വീടുകയറി ഗൃഹനാഥനെ മർദിച്ചശേഷം വീടുകയറി ആക്രമിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ഉൾപ്പെട്ട അഞ്ചംഗ ഗുണ്ടാസംഘത്തിലെ പ്രതികളിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് പോട്ട അലവി സെന്റർ കലിക്കകുന്ന് റോഡിലെ വീട്ടിലാണ് മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം അക്രമം നടത്തിയത്. ഇന്നലെ ഉച്ചയോടെ കോന്പാറക്കാരൻ ഒൗസേപ്പിന്റെ വീട്ടിലെത്തിയ അഞ്ചംഗ ഗുണ്ടാസംഘം ബൈക്കുകളിലായി എത്തിയ ഗുണ്ടാസംഘം ഇരുന്പുവടികളുമായിട്ടാണ് വീടിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഈ സമയം ഭക്ഷണം കഴിക്കുകയായിരുന്ന ഒൗസേപ്പിനെ ആദ്യം ആക്രമിക്കുകയായിരുന്നു.തടയാനെത്തിയ റോസിയെ തള്ളിയിട്ടശേഷം സംഘം വീട്ടിലെ ടി.വി, ഫർണീച്ചറുകൾ, ഗൃഹോപകരണങ്ങൾ, ജനൽ ചില്ലുകൾ അടിച്ചുതകർത്തു. വീടിനു മുന്നിൽ കിടന്നിരുന്ന ഒരു കാറിന്റെയും, ഐഷറിന്റെയും ചില്ലുകൾ തകർക്കുകയും, ബൈക്കും കുട്ടികളുടെ സൈക്കിളും തല്ലി തകർത്തു. വീടിനു മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയും സംഘം പോകുന്പോൾ…
Read Moreമജിസ്ട്രേട്ട് കോടതിയിൽ വിധി കേൾക്കാൻ കരിമൂർഖൻ; ആളുകൂടിയപ്പോൾ ഫയലുകൾക്കിടയിൽ ഒളിച്ച് പാമ്പ്; ഭീതിയോടെ ജീവനക്കാർ
വടക്കാഞ്ചേരി: മജിസ്ട്രേട്ട് കോടതിയിൽ രണ്ടു മാസത്തിനിടെ കണ്ടെത്തിയത് 12 മൂർഖൻ പാന്പുകളെ. നിരന്തരമായി വിഷപാന്പുകളെ കണ്ടെത്തിയതിനെ തുടർന്ന് മുൻസിഫും, മജിസ്ട്രേട്ടും താമസം മാറ്റുകയും കോടതിക്ക് അവധി വരെ നൽകിയ സംഭവം ഉണ്ടായിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന വനിതാ മജിസ്ട്രേട്ട് ക്വാർട്ടേഴ്സിൽ നിന്നും രാവിലെ കോടതിയിലേക്ക് വരുന്പോൾ കാലിൽ പാന്പ് ചുറ്റിയ സംഭവം ഏറെ വിവാദമായിരുന്നു. പാന്പ് ഭീതിയിൽ നിന്നും കോടതികെട്ടിടത്തിന് ഇനിയും മോചനമായില്ല. കോടതി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലീഗൽ സർവീസസ് കമ്മിറ്റി ഓഫീസ് മുറിയിലാണ് കഴിഞ്ഞ ദിവസം വൈകീട്ട് ഉഗ്രവിഷമുള്ള കരിമൂർഖനെ കണ്ടെത്തിയത്. കണ്ടെത്തിയ പാന്പുകളേറെയും വനപാലകരെത്തി കൊണ്ടുപോയി വനത്തിൽവിട്ടെങ്കിലും പ്രദേശത്ത് പാന്പിന്റെ സാന്നിധ്യം കുറവായിട്ടില്ലെന്നതിന്റെ തെളിവാണ് ഇന്നലെയും കോടതി കെട്ടിടത്തിൽ പാന്പിനെ കണ്ടത്. അതു കൊണ്ടുതന്നെ കോടതിയിലെ ജീവനക്കാർ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ ദിവസം കണ്ട പാന്പിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നും അത് ഫയലുകൾക്കിടയിൽ ഒളിച്ചിരിക്കുകയാണെന്നാണ് പറയുന്നത്.
Read Moreതൃശൂരിൽ ജപ്പാൻജ്വരം സ്ഥിരീകരിച്ചു: നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്
തൃശൂർ: ജപ്പാൻജ്വരം ബാധിച്ചു ജില്ലയിൽ ഒരാൾ മരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയതായി ഡിഎംഒ ഡോ. കെ.ജെ.റീന. ചാവക്കാട് വടക്കേക്കാട്ട് തൊഴിലാളിയായ തമിഴ്നാട് സ്വദേശി മരിച്ചതു ജപ്പാൻജ്വരം മൂലമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നിരീക്ഷണത്തിൽ രോഗബാധയ്ക്കുള്ള സാഹചര്യം വടക്കേക്കാടും പരിസരങ്ങളിലും കണ്ടെത്താനായിട്ടില്ല. ഇയാൾ താമസിച്ചിരുന്ന നാലാംകല്ലിലും പരിസരങ്ങളിലും ആരോഗ്യവകുപ്പ് പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയിട്ടുണ്ട്. തമിഴ്നാട് കടലൂർ സ്വദേശി നടരാജൻ (52) ആണ് ഇക്കഴിഞ്ഞ ദിവസം പോണ്ടിച്ചേരി ജിപ്മെർ ആശുപത്രിയിൽ ജപ്പാൻജ്വരം ബാധിച്ച് ചികിത്സയ്ക്കിടെ മരിച്ചത്. ഇക്കഴിഞ്ഞ അഞ്ചിനാണ് നടരാജനു പനി ബാധിച്ചത്. എട്ടിനു വടക്കേക്കാട് സിഎച്ച്സിയിൽ ചികിത്സ തേടിയിരുന്നു. വിദഗ്ധ ചികിത്സക്കാണ് ജിപ്മെറിൽ എത്തിച്ചത്. അബോധാവസ്ഥയിലായിരുന്ന നടരാജന്റെ നില കഴിഞ്ഞ ദിവസം മെച്ചപ്പെട്ടിരുന്നെങ്കിലും പിന്നീച് ഗുരുതരമാകുകയായിരുന്നു. വടക്കേക്കാടും പരിസരത്തും ജപ്പാൻജ്വരം പടരാൻ കാരണമായ കൊതുകുകളെ കണ്ടെത്താനായിട്ടില്ല. മെഡിക്കൽ ഓഫീസർമാർ ശക്തമായ നിരീക്ഷണങ്ങൾ തുടരുന്നുണ്ട്. ഇലക്്ഷൻ സമയത്ത് നടരാജൻ…
Read Moreതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി! എന്തുകൊണ്ട് രാജാജി തോറ്റു..? സിപിഐ അന്വേഷണം തുടങ്ങുന്നു
തൃശൂർ: ഒടുവിൽ തൃശൂർ ലോക്സഭ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി സിപിഐയുടെ രാജാജി മാത്യു തോമസിന്റെ തോൽവി അന്വേഷിക്കാൻ തീരുമാനം. രാജാജി മാത്യു തോമസിന്റെ തോൽവി അന്വേഷിക്കാൻ സിപിഐ ജില്ലാ കൗണ്സിലാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലാതലത്തിലും, ലോക്കൽ തലത്തിലും ഇക്കാര്യത്തിൽ സൂക്ഷ്മ പരിശോധന നടത്താനും ജില്ലാ കൗണ്സിൽ യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് സിപിഐ നേരിട്ടത്. മന്ത്രി വി.എസ്.സുനിൽകുമാറിന്റെ ചുമതലയിൽ പ്രവർത്തനം ഏകോപിപ്പിച്ച തൃശൂർ നിയോജക മണ്ഡലത്തിൽ ഇടത് സ്ഥാനാർഥി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യത്തിലാണ് ഗൗരവകരമായ അന്വേഷണത്തിന് തീരുമാനം. പരാജയത്തിൽ അന്വേഷണത്തിന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെങ്കിലും ജില്ലാതലത്തിൽ പരിശോധന നടത്താനും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരിൽ നിന്നും പ്രത്യേകം ക്യാന്പ് നടത്തി പരിശോധിക്കാനും യോഗം തീരുമാനിച്ചു. രാജാജി മാത്യു തോമസിനെ നിയോഗിച്ചതിൽ സിറ്റിംഗ് എംപിയായിരുന്ന സി.എൻ.ജയദേവൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. പ്രചാരണ രംഗത്ത് സജീവമായിരുന്നില്ലെന്നും ആക്ഷേപമുയർന്നിരുന്നു. കീഴ്ഘടകങ്ങളിൽ…
Read Moreആറാം ക്ലാസ് വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ; ബാത്ത്റൂമിലെ തുണിവള്ളിയിൽ തൂങ്ങിയ നിലയിലായിരുന്നു
വാടാനപ്പള്ളി: ആറാം ക്ലാസ് വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ജലശേരി സന്തോഷിന്റെ മകൾ ലതിക (11) ആണു മരിച്ചത്. ഇടശേരിയിൽ വാടകയ്ക്കു താമസിക്കുന്ന വീടിനടുത്തുള്ള കുളിമുറിയുടെ വാതിലിലാണു തൂങ്ങിയനിലയിൽ കണ്ടത്. ഞായറാഴ്ച ഉച്ചയോടെയാണു സംഭവം. അച്ഛനും അമ്മയും കൽപ്പണിക്കു പോയിരിക്കുകയായിരുന്നു. രണ്ടും ആറും 13ഉം വയസുള്ള മൂന്നു സഹോദരങ്ങൾക്കൊപ്പം ലതിക വാടക വീട്ടിൽ ടിവി കണ്ടിരിക്കുകയായിരുന്നു. മൂത്രം ഒഴിക്കാനെന്നു പറഞ്ഞ് പുറത്തിറങ്ങിയ ലതികയെ കാണാതായതോടെ മൂന്നു സഹോദരങ്ങളും തിരക്കി പറന്പിലെ 35 മീറ്ററോളം അകലെയുള്ള കുളിമുറിക്കടുത്ത് പോയപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. കുട്ടികൾ അറിയിച്ചതോടെ അടുത്ത വീട്ടിലെ യുവാവും യുവതിയും ഓടിവന്നു നോക്കിയപ്പോഴേയ്ക്കും മരിച്ചിരുന്നു. വാതിലിൽ നേരത്തെ കെട്ടിയിരുന്ന തുണിവള്ളിയിലാണു തൂങ്ങിയനിലയിൽ കണ്ടത്. കാൽ നിലത്തു മുട്ടിയ നിലയിലായിരുന്നു. വാടാനപ്പള്ളി സിഐ കെ.ആർ. മധു സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.…
Read Moreചെളിയിൽ കിടന്നുരുണ്ട് ചെളിയേന്തി മേയറെ തേടി യൂത്ത് കോണ്ഗ്രസുകാർ; ചെളിപുരണ്ട ഷർട്ടുകൾ മേയർക്ക് സമർപ്പിച്ചു
തൃശൂർ: ചെളിനിറഞ്ഞ തൃശൂർ നഗരത്തിലെ റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ റോഡിലെ ചെളിയിൽ കിടന്നുരുണ്ട് രണ്ടു ബക്കറ്റുകളിൽ ചെളിനിറച്ച് മേയറെ കാണാനെത്തി. മേയർ സ്ഥലത്തില്ലാത്തതിനാൽ മേയറുടെ ചേംബറിനു മുന്നിൽ ചെളിനിറച്ച രണ്ടു ബക്കറ്റുകളും സമർപ്പിച്ചു. ചെളിപുരണ്ട ഷർട്ടുകളും മേയർ കാണാനായി സമർപ്പിച്ചു. ചെളി നിറഞ്ഞുകിടക്കുന്ന പള്ളിക്കുളം റോഡിലാണ് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കിടന്നുരുണ്ടത്. അവിടെനിന്നുതന്നെയാണ് ചെളി ബക്കറ്റിൽ നിറച്ചതും. ബക്കറ്റ് കൊണ്ടുപോയി മേയർക്കു നൽകാനായിരുന്നു പദ്ധതിയെങ്കിലും മേയറില്ലാത്തതിനാൽ ചേംബറിനു മുന്നിൽ സമർപ്പിച്ച് മുദ്രാവാക്യം മുഴക്കുകയായിരുന്നു.
Read Moreപല സ്ഥലങ്ങളിലും ബോർഡുവച്ചുവരെ വ്യാജ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നു; തൃശൂരിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി
തൃശൂർ: ജില്ലയിൽ വ്യാജ ഡോക്ടർമാരെ കണ്ടെത്താൻ ആരോഗ്യവകുപ്പ് റെയ്ഡ് ആരംഭിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നാൽപതിലധികം പരാതികൾ ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചതെന്ന് ഡിഎംഒ ഡോ. കെ.കെ.റെജീന പറഞ്ഞു. ആരോഗ്യവകുപ്പിലെ 66 ജീവനക്കാർ 21 സംഘങ്ങളായി തിരിഞ്ഞാണ് മിന്നൽ പരിശോധന നടത്തുന്നത്. പല സ്ഥലങ്ങളിലും ബോർഡുവച്ചുവരെ വ്യാജ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നുണ്ടെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. പനിയും മറ്റു രോഗങ്ങളും പടർന്നു പിടിക്കുന്ന സമയമായതിനാൽ ഏതെങ്കിലും ഡോക്ടർമാരെ കണ്ട് മരുന്നുവാങ്ങി കഴിക്കുന്ന രീതിയാണ് ആളുകൾ സ്വീകരിക്കുന്നത്. ഡോക്ടർമാർ വ്യാജനാണോ എന്നു പരിശോധിക്കാൻ പൊതുജനങ്ങൾക്ക് സാധിക്കാത്ത സാഹചര്യമാണ്. മുറിവൈദ്യൻമാർ മരുന്നു നിർദ്ദേശിച്ച് കൂടുതൽ അപകടങ്ങളിലേക്ക് കാര്യങ്ങൾ എത്തിക്കുന്ന സാഹചര്യമുണ്ടെന്ന സൂചന ലഭിച്ചതും മിന്നൽ പരിശോധന നടത്താൻ കാരണമായി. പരിശോധന വൈകിട്ടു വരെ തുടരും. പരിശോധന നടത്തുന്നതറിഞ്ഞ് ചില സ്ഥലങ്ങളിൽ ഡോക്ടർമാർ രോഗികളെ കാണാൻ എത്തിയിട്ടില്ലെന്നും പറയുന്നു.
Read Moreപിടിക്കാമെങ്കിൽ പിടിച്ചോളൂ! ചാവക്കാട് നാട്ടുകാരുടെ ഉറക്കം കളഞ്ഞ് അജ്ഞാതൻ; രണ്ടാഴ്ചയായി ഈ പണി തുടങ്ങിയിട്ട്
ചാവക്കാട്: അജ്ഞാതന്റെ തട്ടിൽ ഞെട്ടിഉണർന്ന് നാട്ടുകാർ. പിടികൊടുക്കാതെ ബൈക്ക് യാത്രികൻ ഒരു പ്രദേശത്തെ ഉറക്കം കളയുന്നു.തെക്കൻ പാലയൂരിലാണ് നാട്ടുകാർക്ക് തലവേദന തീർത്ത് അജ്ഞാതനായ ബൈക്ക് യാത്രികൻ തന്റെ ലീലാവിലാസങ്ങൾ തുടരുന്നത്. രാത്രിയായാൽ വാതിലിൽ മുട്ടും വീട്ടുകാർ വാതിൽ തുറന്നാൽ ഓടിമറഞ്ഞ് ബൈക്കിൽ രക്ഷപ്പെടും. രണ്ടാഴ്ചയായി ഇതു തുടങ്ങിയിട്ട്. അജ്ഞാതനെ പിടിക്കാൻ നാട്ടുകാർ കാവലിരിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. ’വാതിൽ തട്ട് കള്ളനെ’ പിടിക്കാൻ കഴിഞ്ഞില്ല. തെക്കൻ പാലയൂരിലെ ഉൗടുവഴികൾ കൃത്യമായി അറിയുന്ന നാട്ടുകാരൻ തന്നെയാണ് ഈ അജ്ഞാതനെന്ന് സംശയിക്കുന്നു. കഴിഞ്ഞദിവസം ഒരു വീടിനു സമീപമെത്തിയപ്പോൾ തന്നെ കണ്ട് കുരച്ച വളർത്തുനായയെ വടികൊണ്ട് തല്ലി പരിക്കേല്പിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്. പലതവണ പിടികൂടാൻ ശ്രമിച്ചുവെങ്കിലും രക്ഷപ്പെട്ടു. രാത്രികാലശല്യക്കാരനെ പിടിക്കാനുള്ള ശ്രമത്തിലാണ് ചാവക്കാട് പോലീസ്. പിടികൊടുക്കാതെ രക്ഷപ്പെടുന്നവൻ വെല്ലുവിളി മുഴക്കിയാണ് കടന്നുകളയുന്നത്. ’പിടിക്കാമെങ്കിൽ പിടിച്ചോളൂ.’മുക്കിലും മൂലയിലും വലവിരിച്ച് കാത്തിരിക്കുകയാണ് നാട്ടുകാരും പോലീസും.
Read More