തൃശൂർ: സംസ്ഥാനത്ത് ഇനിമുതൽ മയക്കുമരുന്ന് കണ്ടെത്താൻ എന്നും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും റെയ്ഡ് നടത്തും. എല്ലാ ടൂറിസ്റ്റ് ബസുകളിലും ദിവസേന പരിശോധന നടത്തും. സംസ്ഥാനത്ത് മയക്കുമരുന്നിന്റെയും മറ്റു ലഹരി ഉത്പന്നങ്ങളുടേയും വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നടപടി സ്വീകരിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ സോണൽ എഡിജിപിമാർക്കും റേഞ്ച് ഐജിമാർക്കും ജില്ല പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. കേരള ആന്റി നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ കഴിഞ്ഞ രണ്ടു മാസത്തെ പ്രവർത്തനം വിലയിരുത്തിയ ശേഷമാണ് ഡിജിപി മയക്കുമരുന്ന് വേട്ട ശക്തമാക്കാൻ നിർദ്ദേശം നൽകിയത്. വിദ്യാലയങ്ങളുടെ പരിസരത്ത് മയക്കുമരുന്ന് ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ജാമ്യമില്ലാത്ത വകുപ്പു പ്രകാരം ശക്തമായ നടപടിയെടുക്കും. റെയിൽവേ പോലീസിൽ എസ്പിയുടെ നേതൃത്വത്തിൽ ആന്റി നാർക്കോട്ടിക് ഡിവിഷൻ രൂപീകരിക്കാനും ധാരണയായി. പോലീസും എക്സൈസും ചേർന്ന് സംസ്ഥാനത്തൊട്ടാകെ മയക്കുമരുന്ന് കണ്ടെത്താൻ വ്യാപക…
Read MoreCategory: Thrissur
കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭീഷണി ;എസി പ്രവർത്തിപ്പിച്ചാലും കുഴപ്പമില്ല, കാർഷിക വിളകൾ നനച്ചാൽ നടപടി
സ്വന്തം ലേഖകൻ തൃശൂർ: കാർഷിക വിളകൾ നനയ്ക്കാൻ മോട്ടോർ പന്പ് പ്രവർത്തിപ്പിക്കരുതെന്നു കർഷകരോടു കെഎസ്ഇബി ഉദ്യോഗസ്ഥർ. വൈദ്യുതി ഉപയോഗം കൂടുന്നതിനാൽ കർഷകർ പറന്പും മറ്റും നനയ്ക്കുന്നതു കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥർ ഭീഷണി ഉയർത്തുന്നത്.ഓരോ കർഷകരുടെയും ഫോണ്നന്പറിൽ വിളിച്ചാണ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നത്. വേനൽ കടുത്തതിനാൽ വീടുകളിൽ എസിയും ഫാനുമൊക്കെ പ്രവർത്തിപ്പിക്കാൻ കൂടുതൽ വൈദ്യുതി വേണ്ടിവരുന്നതിനാൽ കർഷകർ മോട്ടോർ പന്പ് പ്രവർത്തിപ്പിക്കുന്നതു കുറയ്ക്കണമെന്നാണ് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്. കടുത്ത ചൂടിൽ കാർഷിക വിളകൾ നിലനിർത്താൻ കർഷകർ പെടാപ്പാടു പെടുന്പോഴാണ് ഇത്തരം നടപടി. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇപ്പോൾ നനച്ചില്ലെങ്കിൽ എല്ലാ വിളകളും നശിച്ചുപോകുന്ന സാഹചര്യമാണ്. വർഷങ്ങളായി ജാതി, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങി മലയോരഗ്രാമങ്ങളിൽ വച്ചുപിടിപ്പിച്ചിട്ടുള്ളവ നനയ്ക്കാതിരുന്നാൽ ഉണങ്ങി നശിക്കുമെന്നതിൽ സംശയമില്ല. ആഴ്ചയിൽ ഒരിക്കലെങ്കിലും നനച്ചില്ലെങ്കിൽ കനത്ത ചൂടിൽ എല്ലാ വിളകളും നശിച്ചാൽ കർഷകർക്കു പിന്നെ ജീവിക്കാൻ വഴികളില്ലാതാകും. പലരും ബാങ്കുകളിൽനിന്ന് ലോണെടുത്താണ് കൃഷി ചെയ്തു…
Read Moreശമ്പള ളകുടിശികയും വൈകി ; ആറുവരിപ്പാത നിർമാണ കമ്പനിയിലെ എൻജിനീയരുടെ ആത്മഹത്യാശ്രമം
വടക്കഞ്ചേരി: ശന്പളകുടിശിക ലഭിക്കാൻ വൈകുന്നതിൽ മനംനൊന്ത് വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത നിർമാണകന്പനിയിലെ എൻജിനീയർ ശരീരത്തിൽ പെട്രോൾ ഒഴിച്ചതു പരിഭാന്തി പരത്തി.കഴിഞ്ഞ ഇരുപതുവർഷമായി കരാർ കന്പനിയിൽ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശിൽനിന്നുള്ള സീനിയർ എൻജിനീയറാണ് ജീവനൊടുക്കാൻ തുനിഞ്ഞത്. ഒപ്പമുണ്ടായിരുന്ന ജീവനക്കാർ തക്കസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിനാൽ പൊള്ളലേക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. പന്ത്രണ്ടുമാസത്തെ ശന്പള കുടിശികയ്ക്കായി രണ്ടുമാസത്തോളമായി കരാർ കന്പനിയുടെ ചുവട്ടുപ്പാടത്തുള്ള ഓഫീസ് പടിക്കൽ സമരം നടത്തുന്ന നൂറോളം ജീവനക്കാർക്ക് കഴിഞ്ഞ വെള്ളിയാഴ്ച ശന്പളകുടിശിക നല്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പലതവണ തീയതികൾ മാറ്റിപറഞ്ഞ് ഒടുവിൽ പതിനഞ്ചാംതീയതി എന്ന തീരുമാനത്തിലെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ചയും ശന്പളകുടിശിക കിട്ടാതായപ്പോൾ ഇന്നലെ ഉച്ചയ്ക്ക് ജീവനക്കാർ വീണ്ടും ഒത്തുകൂടി ഓഫീസിലെ ഹ്യൂമണ് റിസോഴ്സ് മാനേജരെയും അക്കൗണ്ട് മാനേജരെയും കണ്ട് തങ്ങളുടെ ദുരിതം ബോധ്യപ്പെടുത്തി.കന്പനിയുടെ ഉയർന്ന മേധാവികൾ ആരും സ്ഥലത്തില്ലാത്തതിനാൽ തങ്ങൾക്ക് ശന്പളകുടിശിക നല്കുന്ന തീയതി പറയാനാകില്ലെന്ന് ഇവർ…
Read Moreതെരഞ്ഞെടുപ്പെത്തി; കള്ളനോട്ടുകൾ വ്യാപകമായി പ്രചരിക്കുന്നു; പഴമെഷിനുകൾക്ക് കള്ളനോട്ട് കണ്ടെത്താനാവാത്ത രിതിയിലാണ് നിർമാണമെന്ന് പോലീസ്
തൃശൂർ: തെരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിൽ കള്ളനോട്ടുകൾ പ്രചരിക്കുന്നു. 50ന്റെയും 200ന്റെയും കള്ളനോട്ടുകൾ മുതൽ വലിയ തുകയ്ക്കുള്ള കള്ളനോട്ടുകൾ വരെ തെരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിൽ പ്രചരിക്കുന്നുണ്ട്.ഒരു തരത്തിലും സാധാരണരീതിയിൽ കള്ളനോട്ടാണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമാണ് കള്ളനോട്ടുകൾ എത്തിയിരിക്കുന്നത്. കള്ളനോട്ട് കണ്ടെത്താനുള്ള മെഷിനുകളിൽ പരിശോധിക്കുന്പോൾ മാത്രമേ ഇവ തിരിച്ചറിയുന്നുള്ളു. പഴയ രീതിയിലുള്ള മെഷിനുകളിൽ പരിശോധിച്ചാൽ പിടിതരാത്ത കള്ളനോട്ടുകളാണ് ഇപ്പോൾ വിപണിയിൽ പ്രചരിക്കുന്നത്. അതുകൊണ്ടുതന്നെ ആധുനിക സംവിധാനമുള്ള മെഷിനുകളിൽ മാത്രമാണ് ഇവ പിടിക്കപ്പെടുന്നതെന്നത് ഗുരുതരമായ പ്രശ്നമായിട്ടുണ്ട്. ബാങ്കുകളിൽ ആധുനിക മെഷിൻ ഉള്ളതിനാൽ പലരും ബാങ്കിലെത്തുന്പോഴാണ് കയ്യിൽ പെട്ടിരിക്കുന്നത് കള്ളനോട്ടാണെന്ന് തിരിച്ചറിയുന്നത്. പഴയ രീതിയിലുള്ള മെഷിനുകളിലുള്ളവരോട് അവ മാറ്റി പുതിയ സംവിധാനങ്ങളുള്ള മെഷിൻ സ്ഥാപിക്കണമെന്ന് പല ബാങ്കുകളും നിർദ്ദേശിക്കുന്നുണ്ട്. ചെറിയ തുകകളുടെ കള്ളനോട്ടാണെങ്കിലും അവ വ്യാപകമായി പ്രചരിക്കുന്പോൾ അത് ദോഷകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുവെ ചെറിയ തുകയ്ക്കുള്ള കള്ളനോട്ടുകൾ അച്ചടിക്കുന്നത് കള്ളനോട്ടു ബിസിനസുകാർക്ക് ലാഭകരമല്ലെന്നാണ്…
Read Moreലാവ്ലിൻ കേസിൽ നിന്നും രക്ഷിച്ചതിന്റെ ഉപകാരസ്മര; മോദിക്കെതിരെ റഫാൽ അഴിമതി ഉന്നയിക്കാത്ത ഏകനേതാവ് പിണറായിയെന്ന് സുധീരൻ
സ്വന്തം ലേഖകൻ തൃശൂർ: റഫാൽ അഴിമതി ഇടപാടിനെക്കുറിച്ച് മോദിക്കെതിരെ ഒരക്ഷരം പോലും വിമർശനം ഉന്നയിക്കാത്ത ഏക നേതാവ് പിണറായി വിജയനാണെന്ന് വി.എം.സുധീരൻ. ലാവ്ലിൻ കേസിൽസിബിഐ അന്വേഷണത്തിൽ നിന്നും രക്ഷിച്ചതിന്റെ ഉപകാരസ്മരണകൊണ്ടാണിതെന്നും സുധീരൻ പറഞ്ഞു. തൃശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപന്റെ ലോകസഭാ മണ്ഡലംതല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഫാത്തിമ നഗർ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരൻ.കോണ്ഗ്രസിനെതിരെ സിപിഎം ഉന്നയിക്കുന്ന കോ.ലീ.ബി ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും ബിജെപി വോട്ടുകൊണ്ട് കൂത്തുപറന്പിൽ നിന്ന് എംഎൽഎ ആയത് പിണറായി വിജയനാണെന്നും അന്ന് കെ.ജി.മാരാരാണ് പിണറായിക്ക് വേണ്ടി പരസ്യമായി വോട്ടുചോദിച്ചതെന്നും സുധീരൻ പറഞ്ഞു. ജനസംഘത്തിന്റെ പിന്തുണയോടെ എം.എൽ.എയായ പിണറായിക്ക് കോ.ലീ.ബി സഖ്യം ആരോപിക്കാൻ ഒരവകാശവുമില്ല. ഇ.എം.എസ്സും എൽ.കെ.അദ്വാനിയും ഒന്നിച്ചാണ് അക്കാലത്ത് പാലക്കാട് വേദി പങ്കിട്ടത്. സി.പി.എം പിന്തുണയോടെയാണ് ജനസംഘം അധികാരത്തിലേറിയത്. ചരിത്രം മറച്ചുവെച്ചാണ് സി.പി.എം ആരോപണം ഉന്നയിക്കുന്നതെന്നും സുധീരൻ പറഞ്ഞു. ചടങ്ങിൽ…
Read Moreആദർശ് സ്റ്റേഷനായിട്ട് എട്ടുവർഷം പിന്നിട്ടു; ചാലക്കുടിയോട് അവഗണന തുടരുന്നു
ചാലക്കുടി: ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാതെ ചാലക്കുടി റെയിൽവേ സ്റ്റേഷൻ. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഉയർന്നുതുടങ്ങിയിട്ട് വർഷങ്ങളേറെയായി. എന്നാൽ റെയിൽവേ ചാലക്കുടി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന തുടരുകയാണ്. ലോകപ്രശസ്തി നേടിയ അതിരപ്പിള്ളി ടൂറിസം മേഖലയും നിരവധിയായ തീർഥാടനകേന്ദ്രങ്ങളിലേക്കും എത്തിച്ചേരുന്നതിന് ആശ്രയിക്കുന്നത് ചാലക്കുടി റെയിൽവേ സ്റ്റേഷനാണ്. ആദർശ് സ്റ്റേഷനായി എട്ടു വർഷം മുന്പ് ചില അടിസ്ഥാനസൗകര്യങ്ങൾ നടന്നുവെന്നല്ലാതെ യാതൊരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ല. ആഴ്ചയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മുരിങ്ങൂർ ഡിവൈൻ നഗർ സ്റ്റേഷനിൽ നിർത്തുന്ന ആലപ്പുഴ-ചെന്നൈ ധൻബാദ് എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് എന്നിവക്ക് മറ്റു ദിവസങ്ങളിൽ ചാലക്കുടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പ്രധാന ട്രെയിനുകൾക്ക് ആലുവ കഴിഞ്ഞാൽ തൃശൂർ സ്റ്റേഷനിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. വേളാങ്കണ്ണി തീർഥാടകർക്ക് സൗകര്യപ്രദമായി സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ചാലക്കുടിയിൽ സ്റ്റോപ്പില്ല. വേളാങ്കണ്ണി തീർഥാടകർ ഇതുമൂലം ഏറെ ബുദ്ധിമുട്ടുകളാണ്…
Read Moreഅമൃതവാഹിനിയാകുമെന്ന് കരുതി പക്ഷേ മാലിന്യവാഹിനിയായി മാറി; ലോകജലദിനത്തിലെ ഒരു ദൈന്യക്കാഴ്ച
കെ.കെ.അർജുനൻ മുളംകുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജിലാണ് 15 വർഷം മുൻപ് ഒരു കോടിയോളം രൂപ ചിലവിട്ട് മഴവെള്ള സംഭരണി നിർമിച്ചത്. മെഡിക്കൽ കോളജിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നിർമിച്ചത്. ഒന്നരപതിറ്റാണ്ട് പിന്നിടുന്പോഴും ഒരു തുള്ളി വെള്ളം പോലും സംഭരിക്കാൻ സാധിച്ചില്ല. നിർമാണത്തിലെ പാളിച്ചകൾ മൂലമാണ് ജലസംഭരണം നടക്കാത്തത്. 30 അടി താഴ്ചയിൽ 25 സെന്റ് സ്ഥലത്താണ് ജലസംഭരണി നിർമിച്ചിരിക്കുന്നത്. ഇതിനായി സംഭരണക്കടുത്തുള്ള സ്ഥലം വരെ വിട്ടുകൊടുത്തിരുന്നു. സമീപത്ത് വെള്ളമുണ്ടായിരുന്ന കിണറും പദ്ധതിക്കുവേണ്ടി നശിപ്പിച്ചു. ആശുപത്രി കെട്ടിടങ്ങൾ നിർമിക്കാൻ വേണ്ടി എട്ടുവർഷം ഈ കിണറ്റിൽ നിന്ന് വെള്ളമെടുത്തിരുന്നുവെന്നും സമീപപഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളം ഈ കിണറിൽ നിന്ന് കൊണ്ടുപോയിരുന്നുവെന്നും ആ കിണർ നല്ല രീതിയിൽ സംരക്ഷിച്ചിരുന്നുവെങ്കിൽ ആശുപത്രിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാമായിരുന്നുവെന്നും പലരും ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആ കിണർ ഇല്ലാതാക്കി ജലസംഭരണി നിർമിച്ചപ്പോൾ ജലക്ഷാമം രൂക്ഷമാവുകയായിരുന്നു. അയ്യന്തോളിലെ സർക്കാർ…
Read Moreസിപിഎം ഓഫീസിലെ പീഡനം: യുവതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
പാലക്കാട്: സിപിഎം ഓഫീസിൽവച്ച് പീഡനത്തിനിരയായെന്ന പരാതി നൽകിയ യുവതിക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. നവജാത ശിശുവിനെ ഉപേക്ഷിച്ചതിനാണ് യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മണ്ണൂരിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില് കണ്ടെത്തിയതുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ അമ്മയായ യുവതി പീഡനം സംബന്ധിച്ച് വെളിപ്പെടുത്തല് നടത്തിയത്. സംഭവത്തിലും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഓഫീസിൽവച്ച് യുവജനസംഘടനാ പ്രവർത്തകൻ പീഡിപ്പിച്ചതായാണ് യുവതി ആരോപിക്കുന്നത്. പ്രണയം നടിച്ചായിരുന്നു പീഡനമെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.
Read Moreപേയിളകിയതുപോലെ പന്നി അഞ്ചുപേരെ കുത്തി വീഴ്ത്തി; ഒടുവിൽ ഓടിയോടി കിണറ്റിൽ വീണു
തിരുവില്വാമല: തിരുവില്വാമല ടൗണിലും പരിസരപ്രദേശങ്ങളിലുമായി കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു സ്ത്രീയടക്കം അഞ്ചുപേർക്കു പരിക്കേറ്റു. തിരുവില്വാമല കാട്ടുകുളം മഠത്തിക്കുന്നേൽ പോൾ ജെയിംസിന്റെ ഭാര്യ എൽസി (51), സിഐടിയു യൂണിയൻ തൊഴിലാളി വിജയൻ (50), പട്ടിപ്പറന്പ് സുന്ദരൻ (46), ആക്കപ്പറന്പ് രതീഷ് (24), ഒരലാശേരി രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നുരാവിലെ 8.30ഓടെയാണ് സംഭവം. സിഐടിയു യൂണിയൻ ഓഫീസ് പരിസരത്ത് നിൽക്കുകയായിരുന്ന വിജയനെ റോഡിൽവച്ച് പന്നി കുത്തിവീഴ്ത്തുകയായിരുന്നു. പിന്നീട് സുന്ദരനെയും കുത്തി അടുത്തുള്ള വീടിന്റെ പൂട്ടിയിട്ട ഗേയിറ്റ് തകർത്ത് ആക്കപ്പറന്പ് മാരിയമ്മൻ കോവിലിൽവച്ച് രതീഷിനെ ആക്രമിച്ചു. പിന്നീട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് ഓടി കയറിയ പന്നി സമീപത്തെ പോൾ ജെയിംസിന്റെ വീട്ടിൽ കയറി ഭാര്യ എൽസിയെ കുത്തിപരിക്കേൽപ്പിച്ച് വീട്ടുകിണറ്റിൽ വീണു. മായന്നൂർ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പന്നിയെ കിണറ്റിൽനിന്ന് കയറ്റാനുള്ള ശ്രമത്തിലാണ്. പന്നിയുടെ ആക്രമണത്തിൽ നാട്ടുകാർ ഭീതിയിലാണ്.…
Read Moreയൂസഫലി കേച്ചേരിയുടെ കവിയോർമകൾക്ക് നാലു വയസ്
കേച്ചേരി: കവി യൂസഫലി കേച്ചേരി ഓർമയായിട്ട് നാലുവർഷം. കവിതയെയും സിനിമാഗാനങ്ങളേയും പ്രണയിക്കുന്നവരുടെ മനസകങ്ങളിൽ യൂസഫലി കേച്ചേരി എന്ന പ്രതിഭയ്ക്കു മരണമില്ല. കവിതാസംവാദങ്ങളും കലാസാംസ്കാരിക സാഹിത്യ ചർച്ചകളും രാഷ്ട്രീയം മേന്പൊടി ചേർത്തുള്ള ചെറുവർത്തമാനങ്ങളും ഉശിരുപകരുന്ന കേച്ചേരിയുടെ സായന്തനങ്ങൾ പറയുന്നതും അദ്ദേഹത്തെക്കുറിച്ചുതന്നെ. 1934 മെയ് 16നാണ് യൂസഫലി കേച്ചേരിയുടെ ജനനം. കേച്ചേരിയിലെ പരന്പരാഗത മുസ്ലീം കുടുംബത്തിൽ ചീന്പയിൽ അഹമ്മദിന്റേയും നജ്മക്കുട്ടിയുടേയും രണ്ടാമത്തെ മകനായ യൂസഫലിയെ ചെറുപ്പം തൊട്ടേ സ്വാധീനിച്ചത് കവിതകൾ തന്നെയായിരുന്നു. കേച്ചേരി ഉണർത്തിയെടുക്കുന്ന നാടൻപാട്ടുകളും മാപ്പിളപ്പാട്ടുകളും യൂസഫലിയുടെ കവിതാപ്രണയത്തിന് മാറ്റുകൂട്ടി. കേച്ചേരിപ്പുഴയുടേയും പെരുവൻമലയുടേയും പാടശേഖരങ്ങളുടേയും കായലോരങ്ങളുടേയും വ്യത്യസ്ത നിസ്വനങ്ങളിൽ കവിത സങ്കീർത്തനങ്ങളായപ്പോൾ യൂസഫലിയിലെ കവിയെ കേച്ചേരിയും പുറംലോകവും തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിൽ തന്നെയാണ് മലയാളത്തിന് മനസ്സിലിട്ടോമനിക്കാൻ മികവാർന്ന കവിതകളും വശ്യസുന്ദരങ്ങളായ സിനിമാഗാനങ്ങളുമുണ്ടായത്. 1954ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിൽ “ഞാൻ കൃതാർത്ഥൻ’ എന്ന കവിത എഴുതിക്കൊണ്ടായിരുന്നു, യൂസഫലി കേച്ചേരി കവിതാരംഗത്തെത്തുന്നത്.…
Read More