തിരുവനന്തപുരം : കനത്ത ചൂടിൽ വെന്തുരുകി കേരളം. ഉച്ചസമയത്ത് മാത്രം കടുത്ത ചൂട് അനുഭവപ്പെടുന്ന അവസ്ഥയിൽ നിന്ന് മാറി ഇപ്പോൾ രാവിലെ മുതൽ തന്നെ 30 ഡിഗ്രിക്ക് മുകളിൽ ചൂട് അനുഭവപ്പെടുന്ന അവസ്ഥയാണ്. സംസ്ഥാനത്ത് പലയിടത്തും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. ഉഷ്ണതരംഗത്തിന് സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം. ഈ വർഷം ഇതുവരെ ഉണ്ടായതിൽ റിക്കാർഡ് ചൂടാണ് ഇന്നലെ രേഖപ്പെടുത്തിയത്. പാലക്കാടും കരിപ്പൂർ വിമാനത്താവളത്തിലുമാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇവിടങ്ങളില്‍ 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഇന്നലെ ഓട്ടോമാറ്റിക് വെതർ സറ്റേഷനുകളിൽ ചിലയിടത്ത് താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നിരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടുമെങ്കിലും വേനൽ മഴ പൊതുവെ ദുർബലമാകുമെന്നും മുന്നറിയിപ്പുണ്ട്. താപനില ഉയർന്ന് നിൽക്കുന്നതിനാൽ പുഴകളിലും കുളങ്ങളിലും കിണറുകളിലുമെല്ലാം ജലനിരപ്പ്…
Read MoreCategory: TVM
ഫ്ലാറ്റുകളുടെ പെർമിറ്റ് ഫീസ് കുത്തനെ കൂട്ടി;10,000 സ്ക്വയര്‍ മീറ്ററിന് ഒരു ലക്ഷത്തിൽനിന്ന് 20 ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ വൻകിട കെട്ടിട നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കി ഫ്ളാറ്റുകളുടെയും വലിയ വാണിജ്യ കെട്ടിടങ്ങളുടെയും പെർമിറ്റ് ഫീസിൽ വൻ വർധന. 10,000 സ്ക്വയര്‍ മീറ്ററിലെ നിര്‍മാണത്തിനുള്ള പെര്‍മിറ്റ് ഫീസ് ഒരു ലക്ഷത്തിൽനിന്ന് 20 ലക്ഷമാക്കി കുത്തനെ ഉയർത്തി. നിര്‍മാണ പെർമിറ്റിന് അപേക്ഷ സമര്‍പ്പിക്കുന്നത് മുതൽ ചെലവ് കുത്തനെ ഉയർന്നിരിക്കുകയാണ്. കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസില്‍ വരുത്തിയിരിക്കുന്നത് 20 മടങ്ങ് വര്‍ധനയാണ്. 10,000 സ്ക്വയർ മീറ്ററിന് കോര്പറേഷൻ പരിധിയിലെ പെര്‍മിറ്റ് ഫീസ് 1,00,050 രൂപയിൽ നിന്ന് 20,05,000 രൂപയായി. മുൻസിപ്പാലിറ്റിയിൽ 70,030 രൂപ 20,04,000 രൂപയായി. 50,020 രൂപ മാത്രമുണ്ടായിരുന്ന പഞ്ചായത്ത് പരിധിയിൽ 1,50,300 രൂപയായി. നികുതി വർധിച്ചതോടെ വൻകിട നിർമാതാക്കളും പ്രതിസന്ധിയിലായിരിക്കുകയാണ്. കോര്‍പറേഷനുകളില്‍ നേരത്തെ 300 ചതുരശ്രമീറ്ററിന് മുകളില്‍ ചതുരശ്രമീറ്ററിന് 10 രൂപയായിരുന്നു പെർമിറ്റ് ഫീസ്. ഇതാണ് 200 രൂപയായി കുത്തനെ കൂട്ടിയിരിക്കുന്നത്. നഗരസഭകളില്‍ 300 ചതുരശ്രമീറ്ററിന് മുകളില്‍…
Read Moreഎടിഎം കൗണ്ടറിൽ രക്തത്തുള്ളി ; പോലീസ് അന്വേഷണം തുടങ്ങി; ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധിക്കുന്നു
തിരുവനന്തപുരം: പാറശാലയിൽ എടിഎം കൗണ്ട റിനകത്ത് രക്തത്തുള്ളികൾ കണ്ടെത്തിയ സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നെലയാണ് സംഭവം. പണം പിൻവലിക്കാനെത്തിയവർ രക്തത്തു ള്ളികൾ കണ്ട് ഭീതിയിലായി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പാറശാലയിലെ ഇസാഫ് ബാങ്കിന്റെ എടിഎം കൗണ്ട റിനകത്ത് രക്തതുള്ളികൾ കണ്ടെത്തിയത്. പാറശാല പോലീസ് സ്ഥലത്തെത്തി വിവര ശേഖരണം നടത്തി. കൗണ്ട റിലെ സിസിടിവി കാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് തുടങ്ങി.ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
Read Moreനീല, വെള്ള റേഷൻ കാർഡുകൾക്ക് ഇനി മണ്ണെണ്ണ ഇല്ല; 51.81 ലക്ഷം പേർക്ക് ഇനി മണ്ണെണ്ണ കിട്ടില്ല
തിരുവനന്തപുരം∙ സംസ്ഥാനത്തെ മുൻഗണന ഇതര വിഭാഗത്തിലുള്ള നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം മുതൽ മണ്ണെണ്ണ ഇല്ല. ഇതോടെ 51.81 ലക്ഷം പേർക്ക് ഇനി റേഷൻ കടകളിൽ നിന്നു മണ്ണെണ്ണ ലഭിക്കില്ല. അതേസമയം മുൻഗണനാ വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് കാർഡ് ഉടമകളായ 41.44 ലക്ഷം പേർക്ക് മൂന്ന് മാസത്തിലൊരിക്കൽ അര ലിറ്റർ വീതം മണ്ണെണ്ണ ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകൾ ഉള്ള എല്ലാ കാർഡ് ഉടമകൾക്കും മൂന്ന് മാസത്തെ വിഹിതമായി 6 ലിറ്റർ തുടരും.ഇത് ഏപ്രിൽ, മേയിലായി പകുത്തുനൽകും. കേന്ദ്ര വിഹിതം കുറച്ചതോടെയാണ് നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഇനി മുതൽ മണ്ണെണ്ണ ഇല്ലാത്തത്. പൊതുവിതരണ സംവിധാനം വഴി നൽകാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന മൂന്ന് മാസത്തേക്കുള്ള മണ്ണെണ്ണയുടെ വിഹിതം ഈ സാമ്പത്തിക വർഷം മുതൽ 3888 കിലോ ലിറ്ററിൽ (38.88 ലക്ഷം ലിറ്റർ)…
Read Moreആദ്യം അമേരിക്ക, പിന്നെ സൗദി… മുഖ്യനും മന്ത്രിമാരും വീണ്ടും വിദേശത്തേക്ക്
സ്വന്തം ലേഖകൻതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വീണ്ടും വിദേശ സന്ദർശനത്തിന് ഒരുങ്ങുന്നു. ലോക കേരള സഭയുടെ മേഖലാസമ്മേളനത്തിനായി അമേരിക്കയിലും സൗദിയിലുമാണ് സന്ദർശനം നടത്തുക. ജൂണിലാണ് അമേരിക്കയിലെ സമ്മേളനം. സെപ്റ്റംബറിൽ സൗദിയിലും സമ്മേളനം നടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്യൻ പര്യടനം നടത്തിയിരുന്നു.
Read Moreമധു വധക്കേസ്: കോടതി വിധി ആശ്വാസകരം; മധുവിന്റെ കുടുംബത്തിന്റെ പോരാട്ടവീര്യവും നിശ്ചയദാർഢ്യവും നിർണായകമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ 14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മധുവിന്റെ കുടുംബത്തിന്റെ പോരാട്ടവീര്യവും നിശ്ചയദാർഢ്യവും നിർണായകമായതായും സതീശൻ പറഞ്ഞു. കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പലപ്പോഴും പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു. ഇതെല്ലാം നടന്നിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Read Moreരാവിലെ വാക്കുതർക്കും; മാരകായുധങ്ങളുമായി വീട്ടിലെത്തിയ സംഘം അമ്മയെയും മക്കളെയും വെട്ടിപ്പരിക്കേൽപ്പിച്ചു
കാട്ടാക്കട : മലയിൻകീഴിൽ മാരകായുധങ്ങളുമായി വീട്ടിലെത്തിയ സംഘം അമ്മയെയും മക്കളേയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി 11നാണ് ആക്രമണം. മലയിൻകീഴ് കുരുവിൻമുകൾ ലക്ഷം വീട് കോളനിയിൽ വിശാഖ് ഭവനിൽ സുധ (60) മക്കളായ വിഷ്ണു ( 38 ), വിശാഖ് ( 29 ) എന്നിവരെയാണ് വീട് കയറി ആക്രമിച്ചത്. പ്രതികൾ ഒളിവിലാണ്. ബൈക്കിലെത്തിയ സംഘമാണ് മാരാകയുധങ്ങളുമായി എത്തി ആക്രമണം നടത്തിയത്. വെട്ടുകത്തി, വടിവാൾ, ട്യൂബ് ലൈറ്റ് എന്നിവ കൊണ്ടായിരുന്നു ആക്രമണം. വീട്ടിനുള്ളിൽ കടന്ന് കതക് കുറ്റിയിട്ടാണ് ഇവർ വീട്ടുകാരെ വെട്ടിയത്. തലയിലും പുറത്തും മുറിവേറ്റ ഇവരെ മെഡിക്കൽ കോളജിആശുപത്രിയിലേക്ക് മാറ്റി. അക്രമി സംഘം ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു.ഇന്നലെ വൈകുന്നേരം പരിക്കേറ്റ വിഷ്ണുവുമായി റോയി എന്ന ആൾ വാക്കു തർക്കത്തിൽ എർപ്പെട്ടിരുന്നു.ഇത് കൈയാങ്കളിലേയ്ക്കും നീങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് അർധരാത്രി വിഷ്ണുവിന്റെ വീട്ടിൽ ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. മലയിൻകീഴ്…
Read Moreഗാനമേളയ്ക്കിടെ കല്ലേറ്; പോലീസുകാരന്റെ മൂക്ക് തകർന്നു; മൂന്നുപേരെ അകത്താക്കി ആര്യനാട് പോലീസ്
കാട്ടാക്കട : ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ പോലീസുകാരന് പരിക്കേറ്റു. സംഭവുമായി ബന്ധ്പപെട്ട് മൂന്ന് പേർ പിടിയിലായി. കാട്ടാൽ ഭദ്രകാളി ക്ഷേത്രത്തിലെ താലപ്പൊലിക്കളമായ അഞ്ചുതെങ്ങിൻമൂട്ടിലാണ് സംഭവം. ഇന്ന് പുലർച്ചെ 12. 30നാണ് സംഘർഷമുണ്ടായത്. ഗാനമേള തീരുന്നിതിനിടയിൽ അഞ്ചംഗ സംഘം കൂക്കിവിളിച്ചു. ഇത് മറ്റുള്ളവർ തടഞ്ഞു. അതിനിടെ കാണാൻ എത്തിയവരുമായി ഇവർ കയ്യാങ്കളിയിലായി. ഇതറിഞ്ഞ് ഉൽസവ ഭാരവാഹികൾ എത്തി ഇവരെ വിലക്കി. തുടർന്ന് ഭാരവാഹികളുമായി ഇവർ കയ്യാങ്കളി നടത്തുകയും ചിലരെ മർദ്ദിക്കുകയും ചെയ്തു. തുടർന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ എത്തി ഇവരെ പറഞ്ഞുവിടാൻ ശ്രമിച്ചത്. ഇതിനിടെ സംഘത്തിൽപ്പെട്ടയാൾ പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്യനാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രാജേന്ദ്രന് കല്ലേറിൽ പരിക്കേറ്റു. മൂക്കിൽ പരിക്കേറ്റ രാജേന്ദ്രൻ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവുമായി ബന്ധപ്പെട്ട് 3 പേരെ കാട്ടാക്കട പോലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തു…
Read Moreതിരുവനന്തപുരത്ത് വീട്ടമ്മയെ ആക്രമിച്ച സംഭവം: പ്രതിയെ കണ്ടെത്താൻ സമയമെടുക്കുമെന്നു പോലീസ്
തിരുവനന്തപുരം: പാറ്റൂരിൽ വീട്ടമ്മയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ വിപുലമായ അന്വേഷണമാണ് നടത്തുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ സി. നാഗരാജു. പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും വാഹനത്തിന്റെ നന്പർ വ്യക്തമാകാത്തതാണ് അക്രമിയെ കണ്ടെ ത്താൻ വൈകുന്നതെന്ന് അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. അക്രമി രക്ഷപ്പെട്ട് പോയതും അല്ലാത്തതുമായ കുടുതൽ പ്രദേശങ്ങളിലെ സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും സംശയമുള്ള വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനാൽ പ്രതിയെ കണ്ടെ ത്താൻ സമയം വേണ്ടി വരുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. പ്രതിയെ പിടികൂടാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥിരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇക്കഴിഞ്ഞ പതിമൂന്നിന് രാത്രിയിലാണ് മെഡിക്കൽ സ്റ്റോറിലേക്ക് മരുന്ന് വാങ്ങാനായി പോയ വീട്ടമ്മയ്ക്കുനേരേ സ്കൂട്ടറിലെത്തിയ യുവാവിൽ നിന്നും ആക്രമണം നേരിട്ടത്. ആക്രമണ…
Read Moreതലസ്ഥാനത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ച കേസ്; സ്കൂട്ടർ ഓടിച്ചു ട്രയൽ റൺ നടത്താനൊരുങ്ങി പോലീസ്
തിരുവനന്തപുരം: വഞ്ചിയൂർ മൂലവിളാകത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്താൻ ട്രയൽ റൺ നടത്താന്‍ പോലീസ്. അക്രമിയോടിച്ച സ്കൂട്ടർ ഏതെന്ന് കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് അടുത്ത ദിവസം രാത്രിയിൽ ട്രയൽ റണ്‍ നടത്തുന്നത്. മൂലവിളാകത്ത് രാത്രിയിൽ നടുറോഡിൽ സ്ത്രീ ആക്രമിക്കപ്പെട്ടിട്ട് 16 ദിവസമായിട്ടും അക്രമിയെ കുറിച്ച് ഒരു വിവരവും ഇതുവരെ കിട്ടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പല വാഹന കമ്പനികളെ കാണിച്ചുവെങ്കിലും വ്യത്യസ്ത അഭിപ്രായമാണ് വന്നത്. ഡിയോ സ്കൂട്ടറാണെന്നും വെള്ള നിറമോ നീലനിറമോ ആകായേക്കാമെന്നുളള അഭിപ്രായങ്ങളുണ്ടായി. ഇതിൽ വ്യക്തവരുത്താനാണ് സംഭവം നടന്ന സമയം രാത്രിയിൽ വിവിധ സ്കൂട്ടറുകള് കൊണ്ടുവന്ന് ട്രയൽ റണ്‍ നടത്തുന്നത്. വ്യക്തതയുള്ള സിസിടിവികള്‍ക്ക് മുന്നിലൂടെ അക്രമിസഞ്ചരിച്ചതുപോലെ സ്കൂട്ടർ ഓടിച്ച് ആ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ച് ഏത് സ്കൂട്ടറാണെന്ന് വ്യക്തവരുത്തുകയാണ് ലക്ഷ്യം. സ്കൂട്ടർ കമ്പനികളുടെ ഉദ്യോഗസ്ഥരും ദൃശ്യങ്ങള്‍ പരിശോധിക്കാൻ പോലീസുമായി സഹകരിക്കും.
Read More