തിരുവനന്തപുരം: ഇടതുപക്ഷ വനിതാ നേതാക്കള്‍ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനെതിരേ പോലീസ് കേസെടുത്തു. പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് സുരേന്ദ്രൻ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ജനാധിപത്യമഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത നൽകിയ പരാതിയിലാണ് പോലീസ് നടപടി. ഐപിസി 509, 304 എ എന്നീ വകുപ്പുകൾ പ്രകാരമാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്.ഇതിനുപുറമേ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനിലും സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരേ പരാതി ലഭിച്ചിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകനായ അന്‍വര്‍ഷാ പാലോടാണ് സുരേന്ദ്രനെതിരേ പരാതി നല്‍കിയത്. തൃശൂരില്‍ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ വിവാദ പരാമർശം. ‘സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്നായിരുന്നു കെ. സുരേന്ദ്രൻ പറഞ്ഞത്.
Read MoreCategory: TVM
പാമ്പിനെ പിടിക്കാൻ ആരും എത്തിയില്ല;തോട്ടിൽ നിന്നു പിടിച്ച മൂർഖൻ പാമ്പുമായിയുവാവ് പോലീസ് സ്റ്റേഷനിൽ; പിന്നെ സംഭവിച്ചത്…
പോത്തൻകോട്: നന്നാട്ടുകാവ് ജങ്ഷന് സമീപത്തെ തോട്ടിൽ നിന്നും പിടികൂടിയ മൂർഖൻ പാമ്പുമായി യുവാവ് പോത്തൻകോട് പോലീസ് സ്റ്റേഷനിലെത്തി. ഇന്നലെ രാത്രി എട്ടര മണിയോടെയാണ് മൂർഖൻ പാമ്പുമായി പണിമൂല അനൂപ് ഭവനിൽ അനൂപ് പോലീസ് സ്റ്റേഷനിലെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെയും പാമ്പുപിടിത്തക്കാരേയും ബന്ധപ്പെട്ടിട്ടും ആരും എത്താത്തതിലാണ് പാമ്പിനെ പോലീസ് സ്റ്റേഷനിലെത്തിച്ചതെന്ന് അനൂപ് പറഞ്ഞു. പോലീസ് സ്റ്റേഷനിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പാലോട് ഫോറസ്റ്റ് ബീറ്റ് ഓഫീസിൽ നിന്നും ഓഫീസർ രാകേഷും സംഘവുമെത്തി രാത്രി ഒൻപതര മണിയ്ക്ക് പാമ്പിനെ കൊണ്ടുപോയി.
Read Moreദുരിതാശ്വാസനിധി തട്ടിപ്പ്: ഏഴു കേസുകള്‍ രജിസ്റ്റർ ചെയ്യാൻ വിജിലൻസ്; ഉദ്യോഗസ്ഥരും ഇടനിലക്കാരും ഡോക്ടർമാരും പ്രതികളാകും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിതട്ടിപ്പിൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ വിജിലൻസ്. ഏഴ് കേസു കളാണ് രജിസ്റ്റർ ചെയ്യുന്നത്. 15 തട്ടിപ്പുകളിൽ പ്രാഥമിക അന്വേഷണം നടത്താനും വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. ഉദ്യോഗസ്ഥരും ഇടനിലക്കാരും ഡോക്ടർമാരും പ്രതികളാകും. ഓപ്പറേഷൻ സിഎംഡിആർഎഫ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകളാണ്. വ്യാജരേഖകള്‍ സമർപ്പിച്ച് അനർഹർ ധനസഹായം തട്ടിയെടുത്തതും ഇടനിലക്കാർ കൂട്ടുനിന്നതും കണ്ടെത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ വ്യാജരേഖകൾ സമർപ്പിച്ച് തട്ടിപ്പ് നടന്നതായി തെളിഞ്ഞ ഏഴു കേസുകൾ രജിസ്റ്റർ ചെയ്യാനാണ് വിജിലൻസ് ഡയറക്ടറുടെ തീരുമാനം. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്യുക. തലസ്ഥാനത്ത് മാത്രം മൂന്നു കേസുകളാണുള്ളത്. ഏഴ് കേസുകളിലും പണം കൈപ്പറ്റിയത് അനർഹരാണെന്നാണ് കണ്ടെത്തിയത്. ഇതേ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണം. ഏഴു കേസുകളിലും ഡോക്ടർമാർ, റവന്യുഉദ്യോഗസ്ഥർ അടക്കമുള്ളവരുടെ പങ്ക് വിശദമായി പരിശോധിച്ച്…
Read Moreപുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ കേരളവും; സംസ്ഥാനത്ത് കോവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് ആരോഗ്യവകുപ്പ് നിർത്തിവച്ചു. കോവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 1134 പേർക്ക് പുതുതായി രോഗം ബാധിച്ചിരുന്നു.കേരളത്തിൽ കോവിഡ് മരണം സംഭവിച്ചുവെന്ന് സംസ്ഥാന സർക്കാർ പുറത്ത് വിട്ട കണക്കുകളിൽ പ്രതിപാദിച്ചിരുന്നു. എന്നാൽ പിന്നീട് ആരോഗ്യവകുപ്പ് ഇത് തിരുത്തി. പിശക് സംഭവിച്ചതാണെന്നായിരുന്നു വിശദീകരണം. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലാണ് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 5,30,813 പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് ഒൗദ്യോഗിക കണക്കുകൾ.
Read Moreകെട്ടിലും മട്ടിലും മാറ്റവുമായി കള്ളുഷാപ്പുകൾ സ്റ്റാറാകും; കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനും
തിരുവനന്തപുരം: സംസ്ഥാ നത്തു കള്ളുഷാപ്പുകൾ ഉടൻ സ്റ്റാർ പദവിയിലേക്കെത്തും.ബാറുകളെപ്പോലെ ക്ലാസിഫിക്കേഷൻ വരുന്നതോടെയാണു കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി ലഭിക്കുക. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ കള്ള് ഷാപ്പുകൾക്കു സ്റ്റാർ പദവി നൽകാൻ തീരുമാനമുണ്ടാകും.കള്ളുഷാപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്നാണ് എക്സൈസിന്റെ ശിപാർശ. പല ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമില്ല. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ക്ലാസിഫിക്കേഷൻ മദ്യനയത്തിലെ കരടിൽ ഉള്‍പ്പെടുത്തിയത്. കള്ളുഷാപ്പുകളുടെ ലേലം ഓണ്‍ലൈൻ വഴിയാക്കും. നിലവിൽ കളക്ടർമാരുടെ സാധ്യത്തിൽ നറുക്കിട്ടാണ് കള്ളുഷാപ്പ് നടത്തിപ്പുകാർക്ക് നൽകുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാൻ ടോഡി ബോർഡ് കഴിഞ്ഞ മദ്യനയത്തിൽ നിർദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്.
Read Moreനടുറോഡിൽ വീട്ടമ്മയെ ആക്രമിച്ച സംഭവം: പത്താം ദിവസവും പ്രതിയെ പിടിക്കാനാകാതെ പോലീസ്; കേസന്വേഷണത്തിന് പ്രത്യേകസംഘം
തിരുവനന്തപുരം: പാറ്റൂർ മൂലവിളാകത്ത് 49 കാരിയായ വീട്ടമ്മ അക്രമിക്കപ്പെട്ട കേസിൽ സംഭവത്തിൽ പത്ത് ദിവസം പിന്നിട്ടിട്ടും യഥാർഥ പ്രതിയെ പിടികൂടാനോ പ്രതി സഞ്ചരിച്ച വാഹനത്തിന്റെ നന്പർ കണ്ടെത്താനോ സാധിക്കാതെ പോലീസ്. പ്രതിയെ കണ്ടെത്താനായി ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥിരാജ്, പേട്ട, വഞ്ചിയൂർ, വലിയതുറ, പൂന്തുറ എസ്എച്ച്ഒ മാരെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംശയത്തിന്റെ പേരിൽ പോലീസ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും യഥാർത്ഥ പ്രതിയെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല. ഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അക്രമത്തിന് പിന്നിൽ ഇയാളാണെന്ന് തെളിയിക്കാനുള്ള തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതേ തുടർന്ന് സംഭവം നടന്ന സ്ഥലത്തും സമീപത്തുമുള്ള കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. പ്രതിയെ പിടികൂടാൻ സിസിടിവി ദൃശ്യങ്ങൾ…
Read Moreരണ്ട് ദിവസം ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ; കേരള തീരത്ത് നാളെ രാത്രിവരെ കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ നേരിയ മഴ പെയ്തേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. കൂടാതെ വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നലിനെ കരുതിയിരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്കി. അതേസമയം കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മീന്‍പിടിത്തത്തിന് തടസമില്ല. അതേസമയം കേരള തീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 0.5 മുതൽ 1.5 മീറ്റർ വരെയാണ് തിരമാല ഉയരുകയെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
Read Moreനിയമസഭയിലെ കൈയാങ്കളി; പോലീസ് അന്വേഷണം ഉടൻ വേണ്ടെന്ന് നിയമസഭാ സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസിൽ പോലീസ് അന്വേഷണത്തിന് ഉടൻ അനുമതി നൽകേണ്ടതില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനം. എംഎൽഎമാരുടെയും നിയമസഭാ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്താനും സംഘർഷവുമായി ബന്ധപ്പെട്ട സിസിടിവി കാമറ ദൃശ്യങ്ങൾ ശേഖരിക്കുന്നതിനും മ്യൂസിയം പോലീസ് നിയമസഭാ സെക്രട്ടറിക്ക് രേഖാമൂലം അപേക്ഷ നൽകിയിരുന്നു. അനുമതി നൽകി പ്രതിപക്ഷ എംഎൽഎമാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചാൽ നിയമപരമായി നേരിടുമെന്നു പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസിന്റെ അപേക്ഷയിൽ ഉടൻ അനുമതി നൽകേണ്ടതില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനമെടുത്ത്. സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആന്‍ഡ് വാർഡും ഭരണപക്ഷ എംഎൽഎമാരായ എച്ച്. സലാമിനെതിരെയും സച്ചിൻദേവിനെതിരെയും ഡെപ്യൂട്ടി ചീഫ് മാർഷലിനെതിരെയും കേസെടുത്തിരുന്നു. പ്രതിപക്ഷ എംഎൽഎ സനീഷ്കുമാറിന്റെ പരാതിയിലാണ് കേസെടുത്തത്. വാച്ച് ആൻഡ് വാർഡ് ഷീനയുടെ പരാതിയിൽ ഉമ തോമസ്, കെ.കെ. രമ, പി.കെ. ബഷീർ, സനീഷ്കുമാർ ഉൾപ്പെടെ ഏഴ് പ്രതിപക്ഷ…
Read Moreതലസ്ഥാനത്തെ വീട്ടമ്മയ്ക്കുനേരേയുണ്ടായ ആക്രമണം; പ്രതി മുങ്ങിയിട്ട് പത്ത് ദിവസം; ഇരുട്ടിൽ തപ്പി പോലീസ്
തിരുവനന്തപുരം: പാറ്റൂരിൽ വീട്ടമ്മയ്ക്കുനേരെയുണ്ടായ ആക്രമണ കേസിലെ പ്രതിയെ സംഭവം നടന്ന് പത്ത് ദിവസം പിന്നിട്ടിട്ടും പിടികൂടാനാകാതെ പോലീസ് ഇരുട്ടിൽ തപ്പുന്നു. സംശയത്തിന്റെ പേരിൽ പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും യഥാർഥ പ്രതിയെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല. ഇന്നലെ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അക്രമത്തിന് പിന്നിൽ ഇയാളാണെന്ന് തെളിയിക്കാനുള്ള തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതിയെ പിടികൂടാൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഹെൽമറ്റ് ധരിച്ച ഒരു യുവാവ് കടന്ന് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്റെ നന്പറോ അക്രമിയുടെ മുഖമോ വ്യക്തമല്ല. ഈ രൂപം കുടുതൽ വ്യക്തത വരുത്താനായി സാങ്കേതിക വിദഗ്ധരുടെ സഹായം തേടിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രദേശത്ത് സ്വകാര്യസ്ഥാപനങ്ങളിലും കടകളിലും സ്ഥാപിച്ചിരിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് പോലീസ് പറയുന്നത്. സ്ത്രീകൾക്കുനേരേ അക്രമവും പീഡനവും നടത്തുന്ന സ്വഭാവക്കാരെ…
Read Moreതലസ്ഥാനത്ത് നടുറോഡിൽ സ്ത്രീയെ ആക്രമിച്ചയാൾ ഒളിവിൽ തന്നെ; കേസിൽ അലംഭാവം കാട്ടിയ പോലീസുകാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: പാറ്റൂരിൽ മൂലവിളാകത്ത് ടൂ വീലർ യാത്രക്കാരിയെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി ഇപ്പോഴും കാണാമറയത്ത്. പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഹെൽമറ്റ് ധരിച്ച ഒരു യുവാവ് കടന്ന് പോകുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനത്തിന്റെ നന്പരോ അക്രമിയുടെ മുഖമോ വ്യക്തമല്ല. പ്രദേശത്ത് സ്വകാര്യസ്ഥാപനങ്ങളിലും കടകളിലും സ്ഥാപിച്ചിരിക്കുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നാണ് പോലീസ് പറയുന്നത്. അതേ സമയം വീട്ടമ്മയ്ക്കെതിരേ കഴിഞ്ഞ 13 ന് രാത്രി പതിനൊന്ന് മണിക്ക് അക്രമം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അക്രമിയെ കണ്ടെ ത്താൻ പോലീസിന് സാധിക്കാത്തത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ പതിമൂന്നിന് രാത്രിയാണ് മൂലവിളാകം സ്വദേശിനിയായ നാൽപ്പത്തിയൊൻപത് കാരിയായ വീട്ടമ്മ തലവേദനയ്ക്കുള്ള മരുന്ന് വാങ്ങാനായി ടൂ വീലറിൽ ജനറൽ ആശുപത്രി ഭാഗത്തേക്ക് യാത്ര തിരിച്ചത്. ഇതിനിടെയാണ് ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് കടന്ന് പിടിക്കുകയും തല മതിലിൽ ശക്തിയായി…
Read More