സ്ഥിരം മദ്യപാനിയും പ്രശ്നക്കാരനും; പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻപോ​യ പോ​ലീ​സുകാർക്ക് ക്രൂരമർദനം; യുവാവിനെ അകത്താക്കി പോലീസ്

പ​രി​യാ​രം: പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യും ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ക്വാ​ർ​ട്ടേ​ഴ്സി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്‌​ടി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ ഒ​ടു​വി​ൽ അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ-​ടൈ​പ്പ് ക്വാ​ർ​ട്ടേ​ഴ്സി​ലെ താ​മ​സ​ക്കാ​രി​യാ​യ സ്റ്റാ​ഫ് ന​ഴ്സാ​യ പേ​രാ​വൂ​രി​ലെ റീ​ഷ്ന​യു​ടെ ഭ​ർ​ത്താ​വ് മു​ഴ​പ്പാ​ല​യി​ലെ ഷ​മ​ൽ (36) നെ​യാ​ണ് പ​രി​യാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മൂ​ന്ന് കു​ട്ടി​ക​ളോ​ടൊ​പ്പം ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന റീ​ഷ്ന​യോ​ടൊ​പ്പ​മാ​യി​രു​ന്നു കോ​വി​ഡ് കാ​ല​ത്തി​ന് ശേ​ഷം ഭ​ർ​ത്താ​വ് ഷ​മ​ൽ താ​മ​സം തു​ട​ങ്ങി​യ​ത്. ഇ​യാ​ൾ സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​റു​ണ്ടെ​ന്നാ​ണ് പ​രാ​തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​മി​ത​മാ​യി മ​ദ്യ​പി​ച്ചെ​ത്തി റീ​ഷ്ന​യെ മ​ർ​ദ്ദി​ക്കു​ക​യും മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ റീ​ഷ്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട അ​വ​ർ ഇ​യാ​ളോ​ട് ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്ന് ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച്…

Read More

ന​വ​ജാ​തശി​ശു​വി​ൽപന; മക്കളില്ലാത്ത തങ്ങൾ കുഞ്ഞിനെ വാങ്ങിച്ചതാണെന്ന് സമ്മതിച്ച് യുവതി;കോ​ട​തി​യി​ൽ പോ​ലീ​സ് നാ​ളെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: ന​വ​ജാ​ത ശി​ശു​വി​നെ വി​ല്പന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കോ​ട​തി​യി​ൽ നാ​ളെ പോ​ലീ​സ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. ചൈ​ൽഡ് ലൈ​നി​ന്‍റെ റി​പ്പോ​ർ​ട്ടാ​ണ് പോ​ലീ​സ് സ​മ​ർ​പ്പി​ക്കു​ന്ന​ത്. കോ​ട​തി​യു​ടെ നി​ർ​ദേ​ശം ല​ഭി​ച്ചശേ​ഷ​മേ കേ​സെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. കഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് തൈ​ക്കാ​ട് ആ​ശു​പ​ത്രി​യി​ൽനി​ന്നു നാ​ല് ദി​വ​സം പ്രാ​യ​മാ​യ ന​വ​ജാ​ത ശി​ശു​വി​നെ മാ​താ​പി​താ​ക്ക​ൾ വില്പന ന​ട​ത്തി​യ വി​വ​രം പു​റ​ത്ത് വ​ന്ന​ത്. കു​ഞ്ഞി​നെ വി​ല​യ്ക്ക് വാ​ങ്ങി​യ ക​ര​മ​ന സ്വ​ദേ​ശി​നി​യെ ചൈ​ൽഡ് ലൈ​ൻ അ​ധി​കൃ​ത​രും പോ​ലീ​സും ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കു​ഞ്ഞി​നെ വി​ല​യ്ക്ക് വാ​ങ്ങി​യ വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​ക​ളി​ല്ലാ​ത്ത വീ​ട്ടി​ൽനി​ന്നു കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട പ്ര​ദേ​ശ​വാ​സി​ക​ൾ ചൈ​ൽഡ് ലൈ​ൻ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചൈ​ൽഡ് ലൈ​നും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളി​ല്ലാ​തി​രു​ന്ന ത​നി​ക്ക് വ​ള​ർ​ത്താ​നാ​യി കു​ഞ്ഞി​നെ വാ​ങ്ങി​യെ​ന്ന വി​വ​രം ക​ര​മ​ന സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​രു​ന്നു. കു​ഞ്ഞി​ന്‍റെ യ​ഥാ​ർ​ഥ മാ​താ​പി​താ​ക്ക​ളെ ക​ണ്ടെത്തു​ന്ന​തും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തും…

Read More

എഐ കാമറ; ബോ​ധ​വ​ത്ക​ര​ണ നോ​ട്ടീ​സ് അ​യയ്​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം വൈ​കു​ന്നു; കെൽട്രോൺ വെട്ടിൽ

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ നോ​ട്ടീ​സ് അ​യ​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം വൈ​കു​ന്നു. ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ച് എ​ഐ കാ​മ​റ​ക​ളി​ൽ കു​ടു​ങ്ങു​ന്ന​വ​രെ ബോ​ധ​വ​ത്ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണു വൈ​കു​ന്ന​ത്. ഇ​തോ​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു​ണ്ട്. പി​ഴ ഈ​ടാ​ക്കാ​തെ നോ​ട്ടീ​സ് മാ​ത്രം അ​യ​യ്ക്കു​ന്ന കാ​ര്യ​ത്തി​ൽ കെ​ൽ​ട്രോ​ണും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും ത​മ്മി​ൽ ഇ​തു​വ​രെ ധാ​ര​ണ​യാ​യി​ട്ടി​ല്ല. എ​ഐ കാ​മ​റ​യി​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യാ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​രി​വാ​ഹ​ൻ സോ​ഫ്റ്റു​വ​യ​ർ വ​ഴി വാ​ഹ​ന ഉ​ട​മ​യ്ക്ക് ആ​ദ്യം എ​സ്എം​എ​സും പി​ന്നാ​ലെ ഇ-​ചെ​ല്ലാ​നും കി​ട്ടു​ന്ന​താ​ണ് സേ​ഫ് കേ​ര​ള പ​ദ്ധ​തി. ആ​ദ്യം പ​ദ്ധ​തി ബോ​ധ​വ​ത്ക​ര​ണം കൂ​ടാ​തെ ന​ട​പ്പാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ പി​ന്നീ​ട് ഒ​രു മാ​സ​ത്തേ​ക്കു പി​ഴ വേ​ണ്ട, ബോ​ധ​വ​ത്ക​ര​ണം മ​തി​യെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണു പ​ദ്ധ​തി ന​ട​ത്തി​പ്പു​കാ​രാ​യ കെ​ൽ​ട്രോ​ണി​നെ വെ​ട്ടി​ലാ​ക്കി​യ​ത്. ല​ക്ഷ​ക്ക​ണ​ക്കി​നു നി​യ​മ ലം​ഘ​ങ്ങ​ളു​ടെ നോ​ട്ടീ​സാ​കും ക​ണ്ട്രോ​ൾ റൂം ​സ​ജീ​വ​മാ​കു​ന്ന​തോ​ടെ കെ​ൽ​ട്രോ​ൺ ജീ​വ​ന​ക്കാ​രു​ടെ മു​ന്നി​ലെ​ത്തു​ക. പി​ഴ​യീ​ടാ​ക്കു​മെ​ന്ന പ്ര​ചാ​ ര​ണ​മു​ണ്ടാ​യ​പ്പോ​ൾ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കു​റ​ഞ്ഞു​വെ​ങ്കി​ലും…

Read More

എ​ഐ കാ​മ​റ​ക​ളു​ടെ നി​രീ​ക്ഷ​ണം: ഹെ​ല്‍​മ​റ്റ് ക​ച്ച​വ​ട​ത്തി​നു ന​ല്ല​കാ​ലം; ഹെ​ല്‍​മ​റ്റ് വാങ്ങാൻ ജനത്തിരക്ക്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ എ​ഐ കാ​മ​റ​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ ശ്ര​ദ്ധി​ച്ചോ​ടി​ച്ച് ഉ​ട​മ​ക​ളും. അ​ല​ക്ഷ്യ​മാ​യു​ള്ള ഡ്രൈ​വിം​ഗി​ന് കാ​മ​റ എ​ത്തി​യ​തോ​ടെ മാ​റ്റം വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. ഒ​രു​മാ​സ​ത്തേ​ക്ക് പി​ഴ ഇ​ല്ലെ​ങ്കി​ലും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ത​ന്നെ​യാ​ണ് വാ​ഹ​ന ഉ​ട​മ​ക​ളു​ടെ തീ​രു​മാ​ന​വും. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പും പോ​ലീ​സും വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്ക് ബോ​ധ​വ​ല്‍​ക്ക​ര​ണ​വും ന​ല്‍​കു​ന്നു​ണ്ട്. അ​തി​നി​ടെ പു​തി​യ കാ​മ​റ സം​വി​ധ​നം സം​ബ​ന്ധി​ച്ചു​ള്ള ട്രോ​ളു​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​റ​യു​ക​യാ​ണ്. ബൈ​ക്കി​ല്‍ കൊ​ച്ചു​കു​ട്ടി​ക​ളെ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം യാ​ത്ര​ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തി​ല്‍ നി​ര​വ​ധി​പേ​ര്‍ പ്ര​തി​ഷേ​ധ​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​തേ​സ​മ​യം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും പ്ര​ക​ട​മാ​യ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്.സ്വ​കാ​ര്യ ബ​സു​ക​ളി​ല​ട​ക്കം പ​തി​വി​ലും തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ലൈ​ന്‍ ട്രാ​ഫി​ക് നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഒ​രു​വി​ഭാ​ഗം സ്വ​കാ​ര്യ ബ​സു​ക​ള​ട​ക്കം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​ണ്ട്. ഹെ​ല്‍​മ​റ്റ് വാങ്ങാൻ ജനത്തിരക്ക് ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്കും ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തോ​ടെ ഹെ​ല്‍​മ​റ്റ് വാ​ങ്ങാ​നും വ​ലി​യ…

Read More

പ്ര​ധാ​ന​മ​ന്ത്രി​ 24ന് തിരുവനന്തപുരത്ത് എത്തുന്നു; സം​സ്ഥാ​ന​ത്തെ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ളി​ല്‍ മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​വും വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങും ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ റെ​യി​ൽ​വേ മാ​റ്റം വ​രു​ത്തി. ഏ​പ്രി​ൽ 23 മു​ത​ല്‍ 25 വ​രെ​യാ​ണ് സ​ര്‍​വീ​സു​ക​ളി​ല്‍ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. 23, 24 തീ​യ​തി​ക​ളി​ൽ മ​ല​ബാ​ര്‍ എ​ക്സ്‌​പ്ര​സും ചെ​ന്നൈ മെ​യി​ലും കൊ​ച്ചു​വേ​ളി​യി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കു​ക​യും 24, 25 തീ​യ​തി​ക​ളി​ലെ മ​ല​ബാ​ർ , ചെ​ന്നൈ എ​ക്സ്പ്ര​സു​ക​ൾ കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ക​യും ചെ​യ്യും. 24, 25 തീ​യ​തി​ക​ളി​ൽ കൊ​ച്ചു​വേ​ളി-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്നാ​കും സ​ർ​വീ​സ് തു​ട​ങ്ങു​ക. 24ന് ​അ​മൃ​ത എ​ക്സ്പ്ര​സും കൊ​ച്ചു​വേ​ളി​യി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ക്കും.

Read More

ട്രെ​യി​ന്‍ തീ​വ​യ്പ് കേ​സ്; ഷാറൂ​ഖിന്‍റെ ല​ക്ഷ്യ​മെ​ന്തെന്ന് കണ്ടെത്താനാവാതെ കേരള പോലീസ്; ചോദ്യങ്ങൾക്ക് ഉത്തരം തേടി എ​ന്‍​ഐ​എ

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ് കേ​സ് എ​ന്‍​ഐ​എ​ക്ക് കൈ​മാ​റി​യ​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​നു വേ​ഗ​ത​യേ​റും. പ്ര​തി​യായ ഷ​ാറൂ​ഖ് സെ​യ്ഫി​യുടെ ജാ​മ്യാ​പേ​ക്ഷ കോ​ഴി​ക്കോ​ട് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി മു​ഖേ​ന​യാ​ണ് പ്ര​തി മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ള്ള​ത്. രാ​ജ്യ​ദ്രോ​ഹ​ക്കുറ്റ​മാ​യ​തി​നാ​ല്‍ ജാ​മ്യം കി​ട്ടാ​ന്‍ സാ​ധ്യ​ത കു​റ​വാ​ണ്. തീ​വ​യ്പിനു പി​ന്നി​ലെ ല​ക്ഷ്യം ക​ണ്ടെ​ത്തു​ക​യാ​ണ് എ​ന്‍​ഐ​എ​യു​ടെ പ്ര​ധാ​ന ദൗ​ത്യം. കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്ന കേ​ര​ള പോ​ലീ​സി​ലെ ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​നു ഷ​ാറൂ​ഖിന്‍റെ ല​ക്ഷ്യ​മെ​ന്താ​യി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ല്‍ പു​രോ​ഗ​തി കൈ​വ​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള പോ​ലീ​സ് ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണം എ​ന്‍​ഐ​എ​യ്ക്ക് കൈ​മാ​റി​യി​ട്ടു​ള്ള​ത്. പ്ര​തി​ക്കെ​തി​രേ യു​എ​പി​എ ചു​മ​ത്തി​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ലേ​ക്ക് എ​ത്തി​പ്പെ​ട്ട​ത്. ഡ​ല്‍​ഹി​യി​ല്‍നി​ന്ന് എ​ത്തി കോ​ഴി​ക്കോ​ട് എ​ല​ത്തൂ​രി​ല്‍ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ പ്ര​തി തീ​രു​മാ​നി​ച്ച​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. പ​ല​ത​വ​ണ ക്രൈം​ബ്രാ​ഞ്ച് സം​ഘം ചോ​ദി​ച്ചി​ട്ടും ഇ​തി​നു വ്യ​ക്ത​മാ​യ ഉ​ത്ത​രം കി​ട്ടി​യി​ട്ടി​ല്ല. തീ​വ​യ്പി​നു പ്രാ​ദേ​ശി​ക…

Read More

എ​ന്തൊ​രു ചൂ​ടാ​ടാ ഉ​വ്വേ ഇ​ത്… വൈ​ദ്യു​ത ബി​ൽ കു​തി​ക്കു​ന്നു; ഓടിട്ട വീടുകളെ ഓർത്ത് മനം കുളിർപ്പിച്ച് പഴയ തലമുറ; വി​യ​ർ​ത്തൊ​ലി​ക്കു​ന്ന രാ​ത്രികൾ…

വി.​ ശ്രീ​കാ​ന്ത്പു​ക​ച്ച് പു​റ​ത്ത് ചാ​ടി​ക്കു​ക എ​ന്ന പ്ര​യോ​ഗം ആ​പ്ത​വാ​ക്യം പോ​ലെ ഏ​റ്റെ​ടു​ത്ത് വെ​യി​ൽ കാ​ഠി​ന്യം കൂ​ട്ടി മു​ന്നേ​റു​ക​യാ​ണ്. അ​ക​ത്തി​രി​ക്കു​ന്പോ​ൾ പു​ക​ച്ച് പു​റ​ത്ത് ചാ​ടി​ക്കാ​നും പു​റ​ത്തി​റ​ങ്ങി​യാ​ൽ ചു​ട്ട് പൊ​ള്ളി​ച്ച് നി​ലം​പ​രി​ശാ​ക്കാ​നും വി​ദ​ഗ്ധ​നാ​ണെ​ന്ന് വെ​യി​ൽ വീ​ണ്ടും തെ​ളി​യി​ച്ചു. ദി​വ​സേ​ന വി​യ​ർ​ത്തൊ​ലി​ച്ച വ​സ്ത്ര​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ന്നു… അ​ല​ക്കാ​നും കു​ളി​ക്കാ​നു​മു​ള്ള വെ​ള്ള​ത്തി​ന്‍റെ അ​ള​വ് കു​റ​യു​ന്നു… വെ​ള്ളം കു​ടി​ച്ച് കു​ടി​ച്ച് സൂ​ര്യ​താ​പ​ത്തെ ചെ​റു​ക്കാ​ൻ പ​ല​രും പ​ല മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്നും അ​ങ്ങോ​ട്ട് ഏ​ശു​ന്നി​ല്ല. അ​ക​വും പു​റ​വും വേ​വു​ക​യാ​ണ്. അ​തു​ക​ണ്ട് ആ​ന​ന്ദ​പു​ള​കി​ത​നാ​യി വെ​യി​ൽ വീ​ണ്ടും ത​ന്‍റെ പ​വ​റ് കാ​ട്ടു​ന്പോ​ൾ പാ​വം ജ​ന​ങ്ങ​ൾ വെ​യി​ലേ ഒ​ന്ന് പോ​യി​ത്ത​രു​മോ​യെ​ന്ന് ഉ​ള്ള് തു​റ​ന്ന് പ്രാ​ർ​ഥി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ശ​രി​ക്കും ഈ ​വെ​യി​ൽ ആ​രോ​ടു​ള്ള ക​ലി​പ്പാ​ണ് ഇ​പ്പോ​ള്‌ ഇ​വി​ടെ തീ​ർ​ത്തോ​ണ്ടി​രി​ക്കു​ന്ന​ത്. വൈ​ദ്യു​ത ബി​ൽ കു​തി​ക്കു​ന്നുചൂ​ടി​നെ തോ​ൽ​പ്പി​ക്കാ​ൻ സീ​ലിം​ഗ് ഫാ​നും ടേ​ബി​ൾ ഫാ​നും പി​ന്നെ കൂ​ള​റും എ​സി​യും എ​ല്ലാം ഇ​പ്പോ​ൾ മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ്.…

Read More

കേരളത്തിന് രണ്ടാമതൊരു വന്ദേഭാരത്? ര​ണ്ടാം​ഘ​ട്ട ട്ര​യ​ൽ റ​ൺ തു​ട​ങ്ങി; കോ​ട്ട​യ​ത്ത് 7.33ന് , എറണാകുളത്ത് 8.32ന്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് ര​ണ്ടാ​മ​തൊ​രു വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ൻ കൂ​ടി ല​ഭി​ക്കു​മെ​ന്ന് സൂ​ച​ന​ക​ൾ. നേ​ര​ത്തെ ത​ന്നെ ര​ണ്ട് വ​ന്ദേ ഭാ​ര​ത് കേ​ര​ള​ത്തി​ന് ല​ഭി​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു വ​ന്നി​രു​ന്നു. വ​ന്ദേ ഭാ​ര​ത് അ​നു​വ​ദി​ച്ച​തി​ന് പി​ന്നാ​ലെ പാ​ത​യി​ലെ വ​ള​വു​ക​ൾ നി​വ​ർ​ത്തി യാ​ത്രാ​വേ​ഗം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു പോ​വു​ക​യാ​ണ്. അ​തേ​സ​മ​യം വ​ന്ദേ ഭാ​ര​തി​നെ സ്വാ​ഗ​തം ചെ​യ്ത് ശ​ശി ത​രൂ​ർ​എം​പി ട്വീ​റ്റ് ചെ​യ്തു. 25 ന് ​ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും വി​ക​സ​നം രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മെ​ന്നും ത​രൂ​ർ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്ര​യ​ൽ റ​ൺ വി​ജ​യ​മാ​യ​തി​നു പി​ന്നാ​ലെ ഇ​ന്ന് രാ​വി​ലെ ര​ണ്ടാം​ഘ​ട്ട ട്ര​യ​ൽ റ​ൺ ആ​രം​ഭി​ച്ചു. കാ​സ​ർ​ഗോ​ഡ്‌ വ​രെ​യാ​ണ് ര​ണ്ടാം ഘ​ട്ട ട്ര​യ​ൽ റ​ൺ ന​ട​ക്കു​ന്ന​ത്. ത​മ്പാ​നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് രാ​വി​ലെ 5.20നാ​ണ് ട്രെ​യി​ന്‍ പു​റ​പ്പെ​ട്ട​ത്. 6.10ന് ​ട്രെ​യി​ൻ കൊ​ല്ല​ത്തെ​ത്തി. 7.33ന് ​ട്രെ​യി​ൻ കോ​ട്ട​യ​ത്തെ​ത്തി. എ​റ​ണാ​കു​ള​ത്ത്…

Read More

മകന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി! പാ​റ​ശാ​ല​യി​ല്‍ യു​വ​തി​യെ ഭ​ര്‍​തൃ​പി​താ​വ് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ല്‍ യു​വ​തി​യെ ഭ​ര്‍​ത്താ​വി​ന്‍റെ അ​ച്ഛ​ന്‍ മ​ര്‍​ദി​ച്ചെ​ന്ന് പ​രാ​തി. പ​ര​ശു​വ​യ്ക്ക​ല്‍ സ്വ​ദേ​ശി സ്റ്റീ​ഫ​ന്‍റെ ഭാ​ര്യ പ്രേ​മ​ല​ത​യാ​ണ് ഭ​ര്‍​ത്താ​വി​ന്‍റെ അ​ച്ഛ​ന്‍ രാ​മ​ച​ന്ദ്ര​നെ​തി​രേ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​മ​ച​ന്ദ്ര​ൻ മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. മ​ര്‍​ദ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. പ്രേ​മ​ല​ത​യെ മ​ര്‍​ദി​ക്കു​ന്ന​ത് ക​ണ്ട മ​ക​ന്‍ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്നു. പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​തി​ന് പി​ന്നാ​ലെ പ്രേ​മ​ല​ത പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

Read More

അ​രി​ക്കൊ​മ്പ​ൻ ദൗ​ത്യം; നിയമപരമായി പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ടു​മെ​ന്ന് മന്ത്രി എ.​കെ.​ ശ​ശീ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: അ​രി​ക്കൊ​ന്പ​ൻ വി​ഷ​യ​ത്തി​ൽ നി​യ​മ​പ​ര​മാ​യി നീ​ങ്ങി​യി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ട​പെ​ടു​മെ​ന്ന് വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍. നി​യ​മ​ന​ട​പ​ടി​ക്കാ​യി മു​ഖ്യ​മ​ന്ത്രി എ​ജി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ആ​ന​യെ മാ​റ്റു​ന്ന സ്ഥ​ല​ത്ത് ഉ​ണ്ടാ​കാ​നി​ട​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ട​തി​യെ കൃ​ത്യ​മാ​യി കാ​ര്യ​ങ്ങ​ൾ ബോ​ദ്ധ്യ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ നി​യ​മ​ത്തി​ന്‍റെ വ​ഴി​യെ ത​ന്നെ പോ​കു​മെ​ന്നും ഇ​പ്പോ​ൾ ഇ​ക്കാ​ര്യ​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ട​തി വി​ധി മാ​നി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​നു​ണ്ട്. എ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യി​ൽ പ​രി​ഹാ​രം കാ​ണു​ക​യും വേ​ണം. ഇ​ത് ര​ണ്ടും സ​ർ​ക്കാ​ർ ചെ​യ്യു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More