തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ സച്ചിൻദേവ് എംഎൽഎ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരേ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കാട്ടി കെ.കെ. രമ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി. സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളുടെ സ്ക്രീൻഷോർട്ടുകൾ സഹിതമാണ് പരാതി നൽകിയത്. തന്നെ അപമാനിക്കാനും വിശ്വാസ്യത തകർക്കാനുമാണ് സച്ചിൻദേവ് ശ്രമിക്കുന്നതെന്നും ഉചിതമായ നടപടിയെടുക്കണമെന്നുമാണ് രമയുടെ പരാതി. കൈ പൊട്ടിയില്ല എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നുവെന്നുമാണ് പരാതി. സച്ചിൻ ദേവിനെതിരേ വ്യാജ നിർമിതി പരാതിയാണ് രമ നൽകിയിരിക്കുന്നത്. നിയമസഭയിലെ ഡോക്ടറുടെയും ജനറൽ ആശുപത്രിയിലെ ഡോക്ടറുടെയും നിർദേശപ്രകാരമാണ് ചികിത്സ തേടിയതെന്ന് കെ.കെ.രമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Read MoreCategory: TVM
സെക്രട്ടേറിയറ്റിലെ ‘മുങ്ങൽ വിദഗ്ധർക്ക്’ ഇനി ശന്പളമില്ല; ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് മേലുദ്യോഗസ്ധർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിര്‍ബന്ധമാക്കിയതിന് പിന്നാലെ ജീവനക്കാര്‍ പഞ്ച് ചെയ്തശേഷം മുങ്ങുന്നു. ഇവർക്കെതിരേ കർശന നടപടിയെടുക്കാൻ അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി.പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്ന ജീവനക്കാര്‍ക്ക് ഇനി ശമ്പളം നല്‍കേണ്ടെന്നാണ് തീരുമാനം. ജോലിയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ അച്ചടക്ക നടപടി അടക്കം നിര്‍ദേശിച്ചിട്ടുണ്ട്. കീഴുദ്യോഗസ്ഥര്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് മേൽ ഉദ്യോഗസ്ഥരാണ്. ജോലിയില്‍ വീഴ്ച വരുത്തുന്നവരുടെ വിവരങ്ങള്‍ അക്കൗണ്ട് സെഷനെ കൃത്യസമയത്ത് അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
Read Moreഅന്ന് നടത്തിയത് ഒറ്റയാൾ പോരാട്ടം! മണൽ മാഫിയയ്ക്കെതിരെ പോരാടിയ ഡാർളി അമ്മൂമ്മ വിടവാങ്ങി
തിരുവനന്തപുരം: നെയ്യാറിനെ കാർന്നുതിന്ന മണൽ മാഫിയയ്ക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധ നേടിയ ഡാർളി അമ്മൂമ്മ(90) അന്തരിച്ചു. അണ്ടൂർക്കോണം കെയർ ഹോമിൽ ഇന്ന് വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. നെയ്യാറ്റിൻകര ഓലത്താനിയിലെ കുടുംബവീടിന് സമീപത്ത് വ്യാപകമായി മണലെടുപ്പ് നടന്നതോടെയാണ് ഡാർളി പോരാട്ടത്തിനിറങ്ങിയത്. നെയ്യാറിന്റെ തീരത്തുള്ള വീടിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന രീതിയിൽ മണലെടുപ്പ് നടത്തിയ മാഫിയയ്ക്കെതിരെ ഏറെനാൾ ഡാർളി പ്രതിഷേധം നടത്തിയിരുന്നു. നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിൽനിന്ന് ക്ലാസ് ഫോർ ജീവനക്കാരിയായി വിരമിച്ചയാളാണ് ഡാർളി.
Read Moreസ്ത്രീസുരക്ഷ സംബന്ധിച്ച അടിയന്തര പ്രമേയം ചർച്ചയ്ക്കെടുത്തില്ല; കൗരവ സഭയോ എന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: സ്ത്രീ സുരക്ഷ സംബന്ധിച്ച അടിയന്തര പ്രമേയം ചര്‍ച്ചയ്ക്കെടുക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഉമാ തോമസ് എംഎല്‍എ നല്കിയ നോട്ടീസ് സബ്മിഷനായി ഉന്നയിക്കാമെന്ന നിലപാട് സ്പീക്കര്‍ എ.എൻ.ഷംസീർ സ്വീകരിച്ചതോടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. സമീപകാല സംഭവമല്ലെന്നായിരുന്നു ഭരണപക്ഷ നിലപാട്. 16 വയസുള്ള പെണ്‍കുട്ടി പട്ടാപ്പകല്‍ ആക്രമിക്കപ്പെട്ടതും സ്ത്രീസുരക്ഷയുമായിരുന്നു ഉമാ തോമസ് നല്കിയ അടിയന്തര പ്രമേയത്തിലുണ്ടായിരുന്നത്. അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്ന് സ്പീക്കര്‍ നിലപാട് എടുത്തതോടെ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരേ തിരിഞ്ഞു. സ്ത്രീ സുരക്ഷ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ഇത് കൗരവ സഭയോ എന്ന് വി.ഡി. സതീശൻ ചോദിച്ചു. ഇത്തരം പരാമർശം പ്രതി പക്ഷത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ തിരിച്ചടിച്ചു.തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
Read More214 രൂപയുടെ ബില്ല് അടയ്ക്കാന്‍ വൈകി, ഫ്യൂസ് ഊരി കെഎസ്ഇബി! വിദ്യാര്‍ഥി സംരംഭകന് നഷ്ടം 1 ലക്ഷം രൂപയുടെ കുല്‍ഫി
തിരുവനന്തപുരം: 214 രൂപ ബില്ല് അടക്കാത്തതിന് കെഎസ്ഇബി കണക്ഷന് വിച്ഛേദിച്ചു. വിദ്യാര്‍ഥിയായ സംരഭകന് നഷ്ടമായത് ഒരു ലക്ഷം രൂപയുടെ കുല്‍ഫി. തിരുവനന്തപുരം സ്വദേശിയായ രോഹിത് എബ്രഹാം പുതിയതായി തുടങ്ങിയ കൊല്ലം ആശ്രാമത്തെ ഐസ്ക്രീം പാര്‍ലറിനാണ് ഈ ദുര്‍ഗതി. രണ്ടുമാസം മുമ്പാണ് തിരുവനന്തപുരം വഴുതക്കാട് സ്വദേശിയും ബെംഗുളുരുവില്‍ ബിരുദ വിദ്യാര്‍ഥിയുമായ രോഹിത് കൊല്ലം ആശ്രാമത്ത് ഐസ് എന്ന പേരില്‍ ഐസ്ക്രീം പാര്‍ലര്‍ തുടങ്ങിയത്. രണ്ട് മാസം മുമ്പ് തുടങ്ങിയ കടയില്‍ 214 രൂപ വൈദ്യുതി ബില്ല് അടക്കാന്‍ ബില്ലുണ്ടായിരുന്നത് രോഹിത് അറിഞ്ഞിരുന്നില്ല. അങ്ങനെ മാര്‍ച്ച് ആറിന് ബില്ല് ഡേറ്റ് അവസാനിച്ചു. മാര്‍ച്ച് ഒമ്പതിന് രാവിലെ കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വിവരം അറിഞ്ഞപ്പോള്‍ കണ്‍സ്യൂമര്‍ നമ്പര്‍ വെച്ച് നോക്കുമ്പോള്‍ 214 രൂപ അടക്കാന്‍ ബാക്കിയുണ്ടെന്ന് മനസിലായതോടെ അപ്പോള്‍ തന്നെ ബില്ല് അടച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ കണക്ഷന് പൂര്‍വ സ്ഥിതിയിലാക്കി. പക്ഷേ…
Read Moreഗണേഷ് കുമാറിന്റ ഇടപെടൽ! ഏഴുതവണ ശസ്ത്രക്രിയ നടത്തിയ ഷീബയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: ഏഴുതവണ ശസ്ത്രക്രിയ നടത്തി ദുരിതത്തിലായ പത്തനാപുരം സ്വദേശിനി ഷീബയ്ക്ക് ആശ്വാസം. ഷീബയെ ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും. സ്വകാര്യ ആശുപത്രിയ സൗജന്യ ചികിത്സ ലഭ്യമാക്കും. നടപടി പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് ഗണേഷ്കുമാർ വിഷയം സഭയിൽ ഉന്നയിച്ചത്. കൊല്ലം പത്തനാപുരം വാഴപ്പാറ സ്വദേശി ഷീബയ്ക്കാണ് ഏഴ് തവണ ശസ്ത്രക്രിയ നടത്തിയിട്ടും രോഗം ഭേദമാകാത്ത അവസ്ഥയുണ്ടായത്. ഡോക്ടർമാരുടെ അനാസ്ഥയാണ് ഷീബയുടെ ദുരിതത്തിന് കാരണമെന്ന് കെബി ഗണേഷ്കുമാർ എംഎൽഎ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിച്ചിരുന്നു. ഒരു വർഷത്തിനിടയിൽ 7 ശസ്ത്രക്രിയകൾക്ക് വിധേയമകേണ്ടി വന്ന സ്ത്രീയാണ് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാതെ വേദന സഹിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വയറു വേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗർഭാശയത്തിൽ മുഴ കണ്ടെത്തിയത്. തുടർന്ന് ഗർഭാശയം നീക്കം ചെയ്യാൻ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ…
Read Moreകൊട്ടിക്കയറി സുരേഷ് ഗോപി; താൻ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് രണ്ടു നേതാക്കന്മാർ മാത്രം; കൊട്ടൽ കൊണ്ടത്…
വി. ശ്രീകാന്ത്കൊട്ടുന്പോൾ പുറത്ത് മാത്രമല്ല അകത്തും കൂടി കൊട്ടണം എങ്കിലേ ഉള്ളിലുള്ളതെല്ലാം ഇങ്ങ് പുറത്ത് പോരൂ എന്നാണല്ലോ. സുരേഷ് ഗോപിയുടെ തൃശൂർ പ്രസംഗം കേട്ടവർ ഈ അഭിപ്രായത്തോട് ചേർന്ന് നിൽക്കാനാണ് സാധ്യത. എം.വി. ഗോവിന്ദനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കോൺഗ്രസ് നേതാക്കളെ പൊതുവേയും പിന്നെ സംസ്ഥാന ബിജെപി നേതാക്കളെയും കക്ഷി നല്ല രീതിയിൽ കൊട്ടി. ഇവിടെ ശരിക്കും നൊന്തിട്ടുണ്ടാവുക ആ സദസിൽ ഉണ്ടായിരുന്ന ബിജെപിക്കാർക്കുതന്നെയാകും. ഇടതും വലതും ഇത് വലിയ കാര്യമായി എടുക്കില്ല. നടൻ സുരേഷ് ഗോപി എന്നതിനുപരി ബിജെപി നേതാവായ സുരേഷ് ഗോപി രാഷ്ട്രീയത്തിലെ തന്റെ എതിർ പാർട്ടിക്കാർക്കെതിരേ കത്തിക്കയറിയെന്ന രീതിയിൽ ഒഴുക്കൻ മട്ടിലെ അതിന് വിലയിരുത്തലുകൾ ഉണ്ടാകു. പക്ഷേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സദസിലിരിക്കേ ബിജെപി സംസ്ഥാന നേതാക്കൾക്കെതിരെയുള്ള ഒളിയന്പ് നല്ല രീതിയിൽ പലരിലും തുളഞ്ഞ് കയറാൻ സാധ്യതയുണ്ട്. രണ്ടു നേതാക്കന്മാർ മാത്രംവരുന്ന…
Read Moreഅവയവ വില്പന കുറ്റകരം; വൃക്കയും കരളും വില്പനയ്ക്കെന്ന് പരസ്യബോർഡ് കേസെടുക്കാൻ പോലീസ് നിയമോപദേശം തേടി
തിരുവനന്തപുരം: സഹോദരനുമായുള്ള കുടുംബ സ്വത്ത് തർക്കത്തിന്റെ പേരിൽ വൃക്കയും കരളും വില്പനയ്ക്കെന്ന് പരസ്യ ബോർഡ് വച്ച സംഭവത്തിൽ കേസെടുക്കാൻ പോലീസ് നിയമോപദേശം തേടി. ഫോർട്ട് പോലീസാണ് നിയമോപദേശം തേടിയത്. മണക്കാട് സ്വദേശി സന്തോഷ് (50) ആണ് സഹോദരൻ ചന്ദ്രനുമായുള്ള സ്വത്ത് തർക്കത്തിന്റെ പേരിൽ സ്വന്തം വൃക്കയും കരളും വിൽക്കുന്നുവെന്ന് കാട്ടി ടെലഫോണ്‍ നന്പർ സഹിതം പരസ്യ ബോർഡ് സ്ഥാപിച്ചത്. ഇത് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മണക്കാട് ജംഗ്ഷനിലുള്ള തന്റെ വസ്തു സഹോദരൻ കൈയേറിവച്ചിരിക്കുന്നുവെന്നും ജീവിക്കാൻ മാർഗമില്ലെന്നും തന്റെ അസുഖങ്ങൾക്ക് ചികിത്സിക്കാൻ പണമില്ലാത്തതിനാലാണ് ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചതെന്നാണ് സന്തോഷ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്. എന്നാൽ അവയവ വില്പന കുറ്റകരമായതിനാൽ സന്തോഷിനെതിരെ കേസെടുക്കുന്നതിന് മുന്നോടിയായാണ് പോലീസ് നിയമോപദേശം തേടിയിരിക്കുന്നത്.
Read Moreകെഎസ്ആർടിസിയിലെ ശമ്പളപ്രശ്നത്തിൽ യൂണിയനുകൾ സമരത്തിനൊരുങ്ങുന്നു; ഫെബ്രുവരിയിലെ രണ്ടാംഗഡു ശമ്പളം ഇതുവരെ കിട്ടിയില്ല
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ രണ്ടാം ഗഡു ശന്പളം വൈകുന്നതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങാൻ യൂണിയനുകൾ കൂടിയാലോചനകൾ ആരംഭിച്ചു. ഫെബ്രുവരി മാസത്തെ ശന്പളത്തിലെ ആദ്യ ഗഡു ഈ മാസം അഞ്ചിന് നൽകിയിരുന്നു. അവശേഷിക്കുന്ന തുക പത്താം തീയതി നൽകുമെന്നായിരുന്നു ധാരണ. എന്നാൽ സർക്കാരിൽ നിന്നുള്ള സാന്പത്തിക സഹായം ഇതുവരെയും ലഭിക്കാത്തതിനാൽ അവശേഷിക്കുന്ന ശന്പളത്തുക ഉടൻ നൽകാൻ നിർവാഹമില്ലെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് ജീവനക്കാരോട് വ്യക്തമാക്കി. പ്രതിമാസം 50 കോടി രൂപ സർക്കാരിൽനിന്നുള്ള സാന്പത്തിക സഹായം ലഭിക്കുന്നത് വിനിയോഗിച്ചാണ് ജീവനക്കാർക്ക് ശന്പളം നൽകി വന്നിരുന്നത്. ഇത് ചില മാസങ്ങളിൽ 30 കോടി രൂപയായി കുറയാറുണ്ട ്. ഇങ്ങനെ സംഭവിക്കുന്പോൾ ശന്പളകുടിശിക ഭീമമായ തുകയാകുകയാണ് പതിവ്. കഴിഞ്ഞ മാസത്തെ ശന്പള വിതരണത്തിന് സർക്കാരിൽനിന്നു 30 കോടി രൂപമാത്രമാണ് ലഭിച്ചത്. കെഎസ്ആർടിസിയിലെ സാന്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ സമയബന്ധിതമായി പണം നൽകണമെന്നാവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിച്ചെങ്കിലും അനുകുല തീരുമാനമെടുക്കാത്തതാണ് പ്രതിസന്ധിക്ക്…
Read Moreപരസ്യ വിമർശനം; എം.കെ. രാഘവന് കെപിസിസിയുടെ താക്കീത്; ജാഗ്രത പുലർത്തണമെന്ന് കെ. മുരളീധരന് മുന്നറിയിപ്പ്
തിരുവനന്തപുരം: കോണ്‍ഗ്രസ് പാർട്ടി നേതൃത്വത്തിനെതിരേ പരസ്യ വിമർശനം നടത്തിയ എം.കെ. രാഘവൻ എംപിക്ക് കെപിസിസി പ്രസിഡന്റിന്റെ താക്കീത്. രാഘവന്റെ പ്രസ്താവനക്ക് പിന്തുണ നൽകിയ കെ. മുരളീധരനും മുന്നറിയിപ്പ് നൽകി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കത്തയച്ചു. പാർട്ടിയെ മോശമാക്കുന്ന വിധത്തിലുള്ള പരസ്യപ്രസ്താവനകളും വിമർശനങ്ങളും പാടില്ലെന്നും അനുവദിക്കില്ലെന്നും കാട്ടിയാണ് സുധാകരൻ കത്ത് അയച്ചത്. അതേസമയം തന്നെ ആരും താക്കീത് ചെയ്തില്ലെന്നാണ് രാഘവന്റെ വിശദീകരണം.നിരവധി പാർട്ടി വേദികൾ ഉണ്ടായിട്ടും അതിലൊന്നും അഭിപ്രായം പറയാതെ പരസ്യ വിമർശനം നടത്തിയ എം.കെ. രാഘവന്റെ നിലപാടാണ് കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചത്. പാര്‍ട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകള്‍ പാടില്ല. പറയാന്‍ നിരവധി പാര്‍ട്ടി വേദികള്‍ ഉണ്ടായിട്ടും രാഘവന് പറഞ്ഞില്ലെന്നും കെപിസിസി വ്യക്തമാക്കി. മുൻ കെപിസിസി അധ്യക്ഷൻ എന്ന നിലയ്ക്ക് അഭിപ്രായങ്ങളും പ്രസ്താവനകളും നടത്തുന്പോൾ ജാഗ്രത പാലിക്കണമെന്ന് കെ. മുരളീധരന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സുധാകരൻ. പ്രസ്താവനകൾ…
Read More