കൊച്ചി: തിരുവനന്തപുരം നഗരസഭയ്ക്കകത്തും പുറത്തുമായി നടക്കുന്ന സമരത്തെത്തുടർന്നുള്ള കേസുകളും നാശനഷ്ടങ്ങളും സംബന്ധിച്ചു വിശദീകരണം തേടിയുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുമുതൽ നശിപ്പിച്ചുള്ള അക്രമസമരമാണ് നടക്കുന്നതെന്നാരോപിച്ച് തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ. രാജുവാണ് ഹർജി നൽകിയത്. ഹർജിയിൽ ഡിജിപി, നഗരസഭാ സെക്രട്ടറി എന്നിവരോടു ജസ്റ്റീസ് വി.ജി. അരുണ്‍ ആണ് വിശദീകരണം തേടിയത്. നഗരസഭയിലെ ഒഴിവുകൾ സംബന്ധിച്ച് മേയർ പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തു നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് സമരം നടക്കുന്നത്. അക്രമ സമരത്തെത്തുടർന്ന് നഗരസഭയ്ക്ക് വരുമാന നഷ്ടമുണ്ടെന്നും ഹർജിയിൽ പറയുന്നു. നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
Read MoreCategory: TVM
കത്ത് വിവാദം: വാർഡ്തല പ്രചാരണവുമായി എൽഡിഎഫ്; വിവാദത്തിനു പിന്നിൽ യുഡിഎഫ് ബിജെപി കൂട്ടുകെട്ടാണെന്ന് സിപിഎം
തിരുവനന്തപുരം: കത്ത് വിവാദത്തിൽ കോർപ്പറേഷനിലെ മുഴുവൻ വാർഡുകളിലും വീടുകൾ കേന്ദ്രീകരിച്ച് ഇന്ന് മുതൽ എൽഡിഎഫിന്റെ പ്രചാരണപരിപാടികൾ. ഇന്നും നാളെയുമാണ് കോർപറേഷനിലെ നൂറ് വാർഡുകളിലും ലഘുലേഖകൾ പ്രസിദ്ധീകരിച്ച് പ്രചാരണ പരിപാടി നടത്തുന്നത്. കോണ്‍ഗ്രസും ബിജെപിയും ചേർന്നുള്ള കൂട്ടുകെട്ടാണ് കത്ത് വിവാദത്തിന് പിന്നിലെന്നാണ് എൽഡിഎഫ് അണികളെയും ജനങ്ങളെയും ബോധിപ്പിക്കുന്നത്. എൽഡിഎഫ് സംഘടിപ്പിക്കുന്ന വാർഡ് തല പ്രചാരണം നഗരസഭയിലെ നൂറുവാർഡുകളിലും നടക്കും. പാർട്ടിയെ സമൂഹമധ്യത്തിൽ താഴ്ത്തികെട്ടുന്നതിന് പ്രതിപക്ഷം നടത്തുന്ന ദുഷ്പ്രചരണങ്ങളിൽ കുടുങ്ങരുതെന്ന് ബോധ്യപ്പെടുത്താനാണ് എൽഡിഎഫ് ഭവന സന്ദർശന പ്രചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി യോഗതീരുമാനപ്രകാരമാണ് പ്രചാരണം. കോർപറേഷനിലെ താൽക്കാലിക നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് മേയർ ആര്യാരാജേന്ദ്രൻ പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് എഴുതിയതായുള്ള കത്ത് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത് പാർട്ടിക്ക് ഏറെ ക്ഷീണമുണ്ട ാക്കിയിരുന്നു. പാർട്ടിയിലെ ആഭ്യന്തര കലഹമാണ് കത്ത് പുറത്ത് വരാൻ കാരണമെന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു.പാർട്ടി…
Read Moreവിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിന് സ്പെഷൽ ഓഫീസർ; സംഘർഷവുമായി ബന്ധപ്പെട്ട കേസുകളുടെ മേൽനോട്ടം;സംഘത്തിൽ അഞ്ച് എസ്പിമാർ
തിരുവനന്തപുരം: വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിനായി തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ.നിശാന്തിനിയെ സ്പെഷൽ ഓഫീസറായി നിയമിച്ചു. വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ മേൽനോട്ടവും സംഘർഷം നിയന്ത്രിക്കലുമാണ് ചുമതല. സംഘത്തിൽ അഞ്ച് എസ്പിമാരുമുണ്ട്. എട്ട് ഡിവൈഎസ്പിമാരും സംഘത്തിലുണ്ടാകും. കൂടാതെ സിഐമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഉണ്ടാകും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ പോലീസ് ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്ത് കുമാർ ആണ് നിശാന്തിനിയെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചത്. ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനൻ. കെഇ ബൈജു, കെക അജി എന്നീ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.വിഴിഞ്ഞത്ത് ഇപ്പോൾ സ്ഥിതിഗതികൾ ശാന്തമാണെങ്കിലും ജാഗ്രതയിലാണ് പോലീസും അധികാരികളും.
Read Moreഅദാനിക്കുണ്ടായ നഷ്ടം ലത്തീന്‍ സഭയില്‍നിന്ന് ഈടാക്കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ലെന്ന് സതീശന്
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി ഒറ്റയടിക്ക് പിന്‍വലിക്കാന്‍ സര്‍ക്കാരിനു ജാള്യതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. അതുകൊണ്ടാണ് ഘട്ടം ഘട്ടമായി പദ്ധതി പിന്‍വലിക്കാനുള്ള നടപടികള്‍ തുടരുന്നത്. പദ്ധതി അവസാനിപ്പിക്കുമെങ്കില്‍ നല്ല കാര്യമാണെന്നു സതീശന് പറഞ്ഞു. അതല്ല പദ്ധതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ സമരം തുടരും. കെ റെയിലിന്റെ ഒരു നടപടിക്രമങ്ങളും സംസ്ഥാനത്ത് പൂര്‍ത്തിയാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്നും സതീശന് പറഞ്ഞു. വിഴിഞ്ഞത്ത് ഞായറാഴ്ചയുണ്ടായ സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും സതീശന് വിമര്‍ശിച്ചു. അദാനിക്കുണ്ടായ നഷ്ടം ലത്തീന്‍ സഭയില്‍നിന്ന് ഈടാക്കണമെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല. അങ്ങനെയെങ്കില്‍ കഴിഞ്ഞ 50 വര്‍ഷംകൊണ്ട് വിവിധ സമരങ്ങളില്‍നിന്ന് ഉണ്ടായ നഷ്ടം സിപിഎമ്മില്‍നിന്ന് ഈടാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreസിബിഐ വരട്ടെ..! തിരുവനന്തപുരം നഗരസഭ കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രനെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതിയിൽ
കൊച്ചി: തിരുവനന്തപുരം നഗരസഭയിലെ വിവാദ കത്ത് സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ മേയർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. മേയറുടെ വിശദീകരണം കൂടി കേട്ട ശേഷമാണ് ഇന്ന് ഹർജി പരിഗണിക്കുന്നത്. കോർപറേഷനിലെ ഒഴിവുകൾ നികത്താൻ പാർട്ടി അംഗങ്ങളുടെ പേര് നൽകാൻ ആവശ്യപ്പെട്ട് സിപിഎം ജില്ല സെക്രട്ടറിക്ക് മേയറുടെ ലെറ്റർപാഡിൽ കത്തയച്ച സംഭവത്തിലാണ് മുൻ കൗണ്‍സിലർ ജി.എസ്. ശ്രീകുമാർ ഹർജി നൽകിയിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം അന്വേഷണം നടക്കാനിടയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വിജിലൻസ് അന്വേഷണം സാധ്യമല്ലെങ്കിൽ സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനോ അല്ലെങ്കിൽ സിബി ഐ യോ അന്വേഷിക്കാൻ ഉത്തരവിടണമെന്നാണ് ആവശ്യം. നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഒഴിവുകളിലേക്കാണ് പാർട്ടി പ്രവർത്തകരുടെ പട്ടിക…
Read Moreകത്ത് വിവാദത്തിലെ പ്രതിഷേധസമരത്തിൽ സജീവമാകാൻ തരൂർ; വിമർശകരുടെ വായടപ്പിക്കൽ ലക്ഷ്യം
എം.സുരേഷ്ബാബുതിരുവനന്തപുരം: വിമർശകരുടെ വായടപ്പിച്ച് ശശി തരൂർ എംപി. യുഡിഎഫിന്റെ സമരപ്പന്തലിലും. കത്ത് വിവാദത്തിൽ മേയർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ് നടത്തുന്ന അനിശ്ചിതകാല സമരത്തിന് അഭിവാദ്യം അർപ്പിച്ചാണ് തരൂർ ഇന്ന് എത്തുന്നത്. സംസ്ഥാന സർക്കാരിനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നിട്ടും സമരരംഗത്ത് എത്താതിരുന്ന ശശിതരൂർ കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് എത്തുന്നതിനായി സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്നത് ഏറെ വിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ളവർ ഇക്കാര്യം പരോക്ഷമായി വാർത്താസമ്മേളനങ്ങളിൽ സൂചിപ്പിച്ചിരുന്നു. കോർപ്പറേഷനിൽ പ്രതിപക്ഷം സമരം തുടങ്ങിയിട്ട് രണ്ടാഴ്ചയായെങ്കിലും ഇതുവരേയും ശശി തരൂർ പങ്കെടുത്തില്ല എന്ന വിമർശനം ഉയർന്നിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരങ്ങളിലൊന്നും ഇതുവരെ ശശി തരൂരിനെ കണ്ടിട്ടില്ല എന്ന ആക്ഷേപങ്ങൾക്കു കൂടിയുള്ള മറുപടിയായാണ് സമരരംഗത്തും ശശി തരൂർ സജീവമാകുന്നത്. കോർപ്പറേഷനിലെ കത്ത് വിവാദം ഉൾപ്പെടെ സർക്കാരിന്റെ സ്വജനപക്ഷപാതത്തിനെതിരെ യുഡിഎഫ് നടത്തിവന്നിരുന്ന സമരങ്ങൾ ശശിതരൂർ വിവാദത്തോടെ മുങ്ങിപ്പോയിരുന്നു. ഇത് പാർട്ടിയിൽ ഏറെ…
Read Moreകത്ത് വിവാദം: വീണ്ടും മേയറുടെ മൊഴി എടുക്കും;കംപ്യൂട്ടറും മൊബൈൽ ഫോണുകളും പിടിച്ചെടുത്ത് പരിശോധിച്ചേക്കും
തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് സംഘം വീണ്ടും മേയർ ആര്യാ രാജേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും. കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്തതിനെ തുടർന്നാണ് മേയറിൽ നിന്നും വിശദമായി വീണ്ടും മൊഴിയെടുക്കുന്നത്. മേയറെ കൂടാതെ സിപിഎം കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ഡി.ആർ. അനിൽ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ എന്നിവരിൽ നിന്നും മൊഴിയെടുക്കും. ഇവർക്ക് നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നേരത്തെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഡി.ആർ. അനിലും ആനാവൂർ നാഗപ്പനും ക്രൈംബ്രാഞ്ചിന് മുൻപാകെ നേരിട്ട് മൊഴി നൽകിയിരുന്നില്ല. ആനാവൂരിൽ നിന്നും അന്വേഷണ സംഘം ഫോണ്‍ മുഖേന മൊഴിയെടുത്തതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു.പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി മേയറിൽ നിന്നും മൊഴിയെടുത്തിരുന്നുവെങ്കിലും കത്തിന്റെ ഒറിജിനൽ കണ്ടെ ത്താനായിരുന്നില്ല. കേസെടുത്ത് അന്വേഷണം നടത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ശിപാർശയെ തുടർന്ന് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ദിവസം അനുമതി നൽകുകയായിരുന്നു. വ്യാജ…
Read Moreപ്രണയം നടിച്ച് പെണ്‍കുട്ടിയുമായി അടുത്തു! സ്കൂൾ വിദ്യാർഥിനിയുടെ നഗ്നദൃശ്യം പകർത്തി സുഹൃത്തുക്കൾക്ക് നൽകി; സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് മുട്ടന്‍പണി
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥിനിയുടെ നഗ്നദൃശ്യം പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്ത യുവാവ് അറസ്റ്റിൽ. പാലച്ചിറ തച്ചോട് പട്ടരുമുക്ക് ആകാശ് ഭവനിൽ ആകാശ് (നന്ദു-24)വിനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ചാണ് ഇയാൾ പെൺകുട്ടിയുമായി അടുത്തത്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. സ്വകാര്യ ബസ് ഡ്രൈവറാണ് ആകാശ്. പോലീസ് കേസെടുത്തതിന് പിന്നാലെ ആകാശ് ഒളിവിൽ പോയിരുന്നു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
Read Moreവയറ്റിലും തലയ്ക്കും മുതുകിലും അടിയേറ്റു സാറേ; ബൈക്കിലെത്തിയ സംഘം വീടുകയറി ഗർഭിണിയായ മകളെയും അമ്മയെയും ആക്രമിച്ചു
കാട്ടാക്കട: കാട്ടാക്കടയിൽ ബൈക്കിലെത്തിയ സംഘം വീടു കയറി ആക്രമിച്ചു. അമ്മയ്ക്കും ഗർഭിണിയായ മകൾക്കും പരിക്ക്. ഇന്നലെ രാത്രി 10.30നാണ് സംഭവം. കാട്ടാക്കട പിഎൻഎം ആശുപത്രിക്ക് സമീപമുള്ള അനിൽകുമാറിന്റെ ജെ.ജെ. ഭവനിലാണ് ആക്രമണം. ഇന്നലെ രാത്രി മൂന്നു ബൈക്കുകളിലായി വന്ന ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ വീട്ടമ്മ ജെസി, ഗർഭിണിയായ മകൾ നന്ദന എന്നിവരെയാണ് ആക്രമിച്ചത്. ഇവർ ആശുപത്രിയിൽ ചികിത്സയിലുമാണ്. വീട്ടിനകത്ത് കയറിയ സംഘം തടികഷ്ണം കൊണ്ടാണ് ഇവരെ ആക്രമിച്ചത്. മുതുകിലും വയറ്റിലും തലയ്ക്കും അടിയേറ്റുവെന്ന് അമ്മ ജെസി പറഞ്ഞു. തടയാൻ വന്ന മകൾ നന്ദനയേയും ഈ സംഘം ആക്രമിച്ചു. വീട്ടുപകരണങ്ങൾ തല്ലി തകർത്തു. സാമ്പത്തിക പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി. പ്രതികളെ കുറിച്ച് സൂചന കിട്ടിയതായും ഇവർ ഉടൻ പിടിയിലാകുമെന്നും കാട്ടാക്കട പോലീസ് പറഞ്ഞു.
Read Moreകെ. സുധാകരൻ തികഞ്ഞ മതേതരവാദി: സുധാകരൻ രാജിസന്നദ്ധത അറിയിച്ചില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: വിവാദങ്ങളിൽപ്പെട്ടുഴലുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പിന്തുണയുമായി രമേശ് ചെന്നിത്തല. വിവാദമായ പ്രസ്താവനകൾ തനിക്കു പറ്റിയ നാക്കുപിഴയാണെന്ന് കെ.സുധാകരൻ വിശദീകരിച്ച സാഹചര്യത്തിൽ ഇനി വിവാദവുമായി മുന്നോട്ടു പോകേണ്ട കാര്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ. സുധാകരൻ തികഞ്ഞ മതേതരവാദിയാണ്. അദ്ദേഹത്തിന് സിപിഎമ്മിന്റെയോ ബിജെപിയുടെയോ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. വിവാദ പ്രസ്താവനകളുടെ പേരിൽ ലീഗിനുണ്ടായ ആശങ്ക ചർച്ച ചെയ്ത് പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറാൻ താൽപര്യം പ്രകടിപ്പിച്ച് കെ.സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചുവെന്ന വാർത്ത രമേശ് ചെന്നിത്തല നിഷേധിച്ചു.
Read More