ന​ടു​റോ​ഡി​ൽ കൃ​ഷി​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ന് മർദനം: പ്രതികളെ പോ​ലീ​സ് ഇ​നി​യും പി​ടി​കൂ​ടി​യി​ല്ല; അന്വേഷണം നടന്നുകൊണ്ടിരിക്കുന്നുവെന്ന് കരമന പോലീസ്

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യി​ൽ ന​ടു​റോ​ഡി​ൽ വ​ച്ച് കൃ​ഷി​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച കേ​സി​ലെ പ്ര​തി​ക​ളാ​യ സ​ഹോ​ദ​ര​ൻ​മാ​രെ പോ​ലീ​സ് ഇ​നി​യും പി​ടി​കൂ​ടി​യി​ല്ല. കു​ഞ്ചാ​ലും​മൂ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ , അ​നീ​ഷ് എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.നെ​യ്യാ​റ്റി​ൻ​ക​ര അ​മ​ര​വി​ള സ്വ​ദേ​ശി​യാ​യ പ്ര​ദീ​പി​നെ​യാ​ണ് ര​ണ്ട് ദി​വ​സം മു​ൻ​പ് നീ​റ​മ​ണ്‍​ക​ര​യി​ൽ വ​ച്ച് ഇ​രു​വ​രും ചേ​ർ​ന്ന് മ​ർ​ദ്ദി​ച്ച​ത്. സി​ഗ​്നൽ പോ​യി​ന്‍റി​ൽ വ​ച്ച് ഹോ​ണ്‍ മു​ഴ​ക്കി​യെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​ദീ​പി​നെ ഇ​രു​വ​രും മ​ർ​ദ്ദി​ച്ച​ത്. പാ​റോ​ട്ട് കോ​ണ​ത്തെ ഓ​ഫീ​സി​ൽ നി​ന്നും ജോ​ലി ക​ഴി​ഞ്ഞ് ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക് പോ​ക​വെ​യാ​യി​രു​ന്നു സം​ഭ​വം. മ​ർ​ദ്ദ​ന​ത്തെ തു​ട​ർ​ന്ന് അ​വ​ശ​നാ​യ പ്ര​ദീ​പ് ക​ര​മ​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കേ​സെ​ടു​ക്കാ​തെ പോ​ലീ​സ് നീ​തി നി​ഷേ​ധി​ച്ചു​വെ​ന്ന് പ്ര​ദീ​പ് പ​റ​ഞ്ഞു. ര​ണ്ട് ദി​വ​സം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ചി​കി​ത്സാ രേ​ഖ​ക​ളു​മാ​യി എ​ത്തി​യി​ട്ടും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. മ​ർ​ദ്ദ​ന​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പ്ര​ദീ​പ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കു​ക​യും വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തോ​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ്ര​ദീ​പി​നെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച്…

Read More

ഗ​വ​ര്‍​ണ​ർക്ക് പരിചയൊരുക്കാൻ അനകൂല ലഘുലേഖയുമായി ബിജെപിയുടെ  ഗൃഹ സമ്പർക്കം ; ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ ബ​ഹു​ജ​ന മു​ന്നേ​റ്റ​ത്തി​ന് സിപിഎം

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും പ്ര​ചാ​ര​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ ഗ​വ​ർ​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ അ​നു​കൂ​ലി​ച്ച് പ്ര​ചാ​ര​ണ​ത്തി​നൊ​രു​ങ്ങി ബി​ജെ​പി. ഗ​വ​ർ​ണ​ര്‍​ക്ക് അ​നു​കൂ​ല​മാ​യി ഗൃ​ഹ സ​മ്പ​ർ​ക്ക പ​രി​പാ​ടി ന​ട​ത്താ​നാ​ണ് ബി​ജെ​പി​യു​ടെ നീ​ക്കം. ഈ ​മാ​സം 15 മു​ത​ൽ 30 വ​രെ സ​മ്പ​ർ​ക്ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​നാ​ണ് സം​സ്ഥാ​ന ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം. വീ​ടു​ക​ളി​ൽ ല​ഘു ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്നും ബി​ജെ​പി വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രെ ബ​ഹു​ജ​ന മു​ന്നേ​റ്റ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്‌​ത്‌ ഇ​ട​തു​മു​ന്ന​ണി ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്യു​ക​യു​മു​ണ്ടാ​യി. ഇ​ന്ന​ലെ ഗ​വ​ർ​ണ​റെ ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​ര​വും ന​ല്‍​കി​യി​രു​ന്നു. ഗ​വ​ർ​ണ​റെ സ​ർ​വ​ക​ലാ​ശാ​ലാ ചാ​ൻ​സ​ല​ർ പ​ദ​വി​യി​ൽ നി​ന്ന് നീ​ക്കാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സ് വ​ന്നാ​ൽ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ക്കു​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

Read More

ഷാരോൺ വധം: ആ​കാ​ശ​വാ​ണി സ്റ്റു​ഡി​യോ​യി​ൽ ഗ്രീ​ഷ്മ​യു​ടെ ശ​ബ്ദ​പ​രി​ശോ​ധ​ന; ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കുമ്പോൾ വീണ്ടും ജയിലിലേക്ക്

തി​രു​വ​ന​ന്ത​പു​രം: ഷാ​രോ​ണ്‍ കൊ​ല​ക്കേ​സ് പ്ര​തി ഗ്രീ​ഷ്മ​യു​ടെ ശ​ബ്ദ​പ​രി​ശോ​ധ​ന ഇ​ന്ന് ന​ട​ത്തും. ആ​കാ​ശ​വാ​ണി സ്റ്റു​ഡി​യോ​യി​ൽ വ​ച്ച് ഗ്രീ​ഷ്മ​യു​ടെ ശ​ബ്ദ​സാം​പി​ളു​ക​ൾ ശേ​ഖ​രി​ക്കും. ഷാ​രോ​ണും ഗ്രീ​ഷ്മ​യും ത​മ്മി​ൽ ന​ട​ത്തി​യ വാ​ട്ട്സ് ആ​പ്പ് വോ​യി​സ് ക്ലി​പ്പു​ക​ളി​ലെ ശ​ബ്ദം ഗ്രീ​ഷ്മ​യു​ടേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​ണ് ശ​ബ്ദ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ ത​മി​ഴ്നാ​ട്ടി​ൽ എ​ത്തി​ച്ച് ഗ്രീ​ഷ്മ​യെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ഷാ​രോ​ണ്‍ പ​ഠി​ച്ചി​രു​ന്ന നെ​യ്യൂ​രി​ലെ കോ​ള​ജി​ലും ഇ​രു​വ​രും ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്ന തൃ​പ്പ​ര​പ്പി​ലെ ഹോ​ട്ട​ലി​ലും ഗ്രീ​ഷ്മ​യെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ഷാ​രോ​ണി​ന്‍റെ കോ​ള​ജി​ൽ വ​ച്ച് ജ്യൂ​സി​ൽ അ​ന്പ​തോ​ളം ഡോ​ളോ ഗു​ളി​ക​ക​ൾ‌ ക​ല​ർ​ത്തി ന​ൽ​കി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്നാ​യി​രു​ന്നു കോ​ള​ജി​ലെ തെ​ളി​വെ​ടു​പ്പ്. ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചി​രു​ന്നു. ഇ​ന്ന് രാ​വി​ലെ ആ​കാ​ശ​വാ​ണി​യി​ൽ വ​ച്ച് ന​ട​ത്തു​ന്ന ശ​ബ്ദ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഗ്രീ​ഷ്മ​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ ഗ്രീ​ഷ്മ​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും.…

Read More

വീ​ട്ടി​ല്‍ ക​യ​റ​രുത്…! ​ വി​വാ​ഹ​മോ​ച​ന​ത്തി​ന് കേ​സ് കൊ​ടു​ത്ത യു​വ​തി​യെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച ഭ​ര്‍​ത്താ​വിന് മുട്ടന്‍പണി

ബാ​ലു​ശ്ശേ​രി: വി​വാ​ഹ​മോ​ച​ന​ത്തി​ന് കേ​സ് കൊ​ടു​ത്ത യു​വ​തി​യു​ടെ വീ​ട് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പി​ച്ചു. ഭ​ര്‍​ത്താ​വ് ന​ടു​വ​ണ്ണൂ​ര്‍ പ​ര​പ്പി​ല്‍ റ​യീ​സ് (35) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.​ ക​ണ്ണാ​ടി​പ്പൊ​യി​ല്‍ സ്വ​ദേ​ശി​യാ​യ യു​വ​തി ഭ​ര്‍​ത്താ​വി​ന്‍റെ പീ​ഡ​ന​ത്തി​ല്‍ സ​ഹി​കെ​ട്ട് വി​വാ​ഹ​മോ​ച​ന കേ​സ് കൊ​ടു​ത്തെ​ങ്കി​ലും വി​വാ​ഹ​മോ​ച​ന​ത്തി​ന് റ​യീ​സ് ത​യാ​റാ​യി​ല്ല. വീ​ട്ടി​ല്‍ ക​യ​റ​രു​തെ​ന്ന പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ര്‍​ഡ​ര്‍ ലം​ഘി​ച്ച് വീ​ട്ടി​ലെ​ത്തി​യും ഇ​യാ​ള്‍ അ​ക്ര​മം കാ​ണി​ക്കാ​റു​ണ്ട്. ഒ​രു മാ​സം മു​മ്പ് കോ​ട​തി​യി​ല്‍​വ​ച്ചും യു​വ​തി​യെ ആ​ക്ര​മി​ച്ച​താ​യി പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി യു​വ​തി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ന്ന​തു ക​ണ്ട് സ​മീ​പ​ത്തെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​ത്തി ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

Read More

പെ​ണ്‍​കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ളെ ക​ണ്ട് അയാള്‍…! ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ ച​മ​ഞ്ഞ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍

പാ​റ​ശാ​ല: ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്‍ ച​മ​ഞ്ഞ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ല്‍ . ക​ന്യാ​കു​മാ​രി അ​ട​യ്ക്കാ​ക്കു​ഴി മ​ങ്കു​ഴി പു​ത്ത​ന്‍ വീ​ട്ടി​ല്‍ ആ​ഭി​ലാ​ഷ് ബെ​ര്‍​ലി​ന്‍ (39) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ 29ന് ​സ്കൂ​ള്‍ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു വ​രു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​യെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ന്നെ​ന്ന് പ​റ​ഞ്ഞ് പി​ന്തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ളെ ക​ണ്ട് പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​യെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. പാ​റ​ശാ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ കെ.​ഹേ​മ​ന്ത്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍​മാ​രാ​യ സ​ജി, ബാ​ലു, ഷ​റ​ഫു​ദ്ദി​ന്‍, സി​പി​ഒ മാ​രാ​യ സാ​മ​ന്‍ , ബൈ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യി​ത്. പ്ര​തി​യെ ഇ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

സി​പി​എം സം​സ്ഥാ​ന സ​മി​തി​യോ​ഗം ചേരുന്നു; ഗ​വ​ർ​ണ​റെ ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തുനി​ന്ന് മാ​റ്റാ​ൻ നിയമനിർമാണത്തിനു നീക്കം

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ത​മ്മി​ലു​ള്ള പോ​ര് രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ‍ സി​പി​എം സം​സ്ഥാ​ന സ​മി​തി​യോ​ഗം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ങ്ങും. ഗ​വ​ര്‍​ണ​റെ ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യാ​നു​ള്ള നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന കാ​ര്യം സം​സ്ഥാ​ന സ​മി​തി​യി​ല്‍ ച​ര്‍​ച്ച​യാ​കും. ബി​ല്ലോ ഓ​ർ​ഡി​ന​ൻ​സോ എ​ന്ന കാ​ര്യം സം​സ്ഥാ​ന സ​മി​തി​യി​ലെ ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​കും തീ​രു​മാ​നി​ക്കു​ക. ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു വ​ന്നാ​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ടു​മോ എ​ന്ന ആ​ശ​ങ്ക​യു​ള്ള​തി​നാ​ൽ ബി​ൽ കൊ​ണ്ടു വ​രു​ന്ന കാ​ര്യ​വും പ​രി​ഗ​ണി​ക്കും. ച​ൻ​സ​ല​ർ പ​ദ​വി​യി​ൽ നി​ന്ന് ഗ​വ​ർ​ണ​റെ ഒ​ഴി​വാ​ക്കാ​നു​ള്ള നി​യ​മം വേ​ണ​മെ​ന്ന ആ​വ​ശ്യം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ഉ​യ​ർ​ന്നി​രു​ന്നു. കൂ​ടാ​തെ ഗ​വ​ര്‍​ണ​ര്‍​ക്ക് എ​തി​രെ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ സ​മ​രം തു​ട​ങ്ങാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​കും.പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ പെ​ന്‍​ഷ​ന്‍ പ്രാ​യം അ​റു​പ​താ​ക്കി ഉ​യ​ര്‍​ത്തി​യ​തി​ലെ വി​വാ​ദ​വും സം​സ്ഥാ​ന സ​മി​തി ച​ർ​ച്ച ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ന്ന​ലെ ചേ​ര്‍​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ല്‍ പെ​ന്‍​ഷ​ന്‍ പ്രാ​യം കൂ​ട്ടു​ന്ന​ത് പാ​ര്‍​ട്ടി ന​യം അ​ല്ലെ​ന്നും പൊ​തു​മേ​ഖ​ലാ…

Read More

ഷാ​രോ​ൺ കൊ​ല​ക്കേ​സ്; ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ലം തി​ങ്ക​ളാ​ഴ്ചയെത്തും; മൂ​ന്നു പ്ര​തി​ക​ളെ​യും ഒ​ന്നി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ഷാ​രോ​ൺ കൊ​ല​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഗ്രീ​ഷ്മ​യെ​യും അ​മ്മ സി​ന്ധു​വി​നെ​യും അ​മ്മാ​വ​ൻ നി​ർ​മ​ൽ കു​മാ​റി​നെ​യും ഇ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യും. ഇ​ന്ന​ലെ​യാ​ണ് ഗ്രീ​ഷ്മ​യെ നെ​യ്യാ​റ്റി​ൻ​ക്ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഏ​ഴ് ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. ചോ​ദ്യം ചെ​യ്യ​ലും തെ​ളി​വെ​ടു​പ്പും ക്യാ​മ​റ​യി​ൽ പ​ക​ർ​ത്ത​ണ​മെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. രാ​മ​വ​ർ​മ്മ​ൻ​ചി​റ​യി​ലെ വീ​ട്, ഷാ​രോ​ണും ഗ്രീ​ഷ്മ​യും ഒ​രു​മി​ച്ചെ​ത്തി​യ മ​റ്റു സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ഷാ​രോ​ൺ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ഫ​ലം തി​ങ്ക​ളാ​ഴ്ച ല​ഭി​ക്കു​മെ​ന്നാ​ണ് വി​വ​രം.അ​ന്ധ​വി​ശ്വാ​സ​ത്തെ തു​ട​ര്‍​ന്നാ​ണ് ഗ്രീ​ഷ്മ ഷാ​രോ​ണി​നെ കൊ​ന്ന​തെ​ന്ന ഷാ​രോ​ണി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ ആ​രോ​പ​ണം സം​ബ​ന്ധി​ച്ചും പോ​ലീ​സ് ചോ​ദ്യം​ചെ​യ്യ​ലി​ൽ വ്യ​ക്ത​ത വ​രു​ത്തും.

Read More

മ​നു​ഷ്യ​ത്വം ക​ട​യി​ല്‍ വാ​ങ്ങാ​ന്‍ കി​ട്ടി​ല്ല;   കാറിൽ ചാരിനിന്ന കു​ട്ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ അ​പ​ല​പി​ച്ച് മ​ന്ത്രി ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: മ​നു​ഷ്യ​ത്വം ക​ട​യി​ല്‍ വാ​ങ്ങാ​ന്‍ കി​ട്ടു​ന്ന​ത​ല്ല; ത​ല​ശേ​​രി​യി​ല്‍ കാ​റി​ല്‍ ചാ​രി നി​ന്ന​തി​ന് ആ​റു വ​യ​സു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ത​ല​ശേ​രി​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍ ചാ​രി നി​ന്ന കു​ട്ടി​യെ യു​വാ​വ് ച​വി​ട്ടി​തെ​റി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ പൊ​ന്ന്യം പാ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ശി​ഹ്ഷാ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കേ​ര​ള​ത്തി​ല്‍ ജോ​ലി​ക്ക് എ​ത്തി​യ രാ​ജ​സ്ഥാ​നി കു​ടും​ബ​ത്തി​ലെ കു​ട്ടി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ഗ​ണേ​ഷ്. ന​ടു​വി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റ കു​ട്ടി ചി​കി​ത്സ​യി​ലാ​ണ്.

Read More

ലഘുലേഖകളിൽ വീഴുമോ!  ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രേ പ്രതിഷേധം വ്യാപകമാക്കാൻ വീടുകളിൽ പ്രചാരണം നടത്താൻ എൽഡിഎഫ്

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും പ്ര​ചാ​ര​ണം ന​ട​ത്താ​നാ​ണ് എ​ല്‍​ഡി​എ​ഫ് തീ​രു​മാ​നം. ഈ ​മാ​സം 10 വ​രെ ജി​ല്ലാ ത​ല​ങ്ങ​ളി​ല്‍ 3000 പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് ക​ണ്‍​വെ​ന്‍​ഷ​ന്‍ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. 10 മു​ത​ല്‍ പ​തി​നാ​ല് വ​രെ കേ​ര​ള​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും ല​ഘു​ലേ​ഖ വി​ത​ര​ണം ന​ട​ക്കും. 10 മു​ത​ല്‍ 12 വ​രെ മു​ഴു​വ​ന്‍ കാ​മ്പ​സു​ക​ളി​ലും പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്‍​മ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. 15 ന് ​ഒ​രു​ല​ക്ഷം പേ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്ഭ​വ​ന്‍ ഉ​പ​രോ​ധ​വും ന​ട​ക്കും. ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ജ്യൂ​ഡീ​ഷ്യ​റി​ക്കും മേ​ലെ​യാ​ണ് താ​ൻ എ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ ഭാ​വ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ല്ല കേ​ര​ള​ത്തി​ൽ വി​സി​മാ​രെ നി​യ​മി​ച്ച​ത്. സ​ർ​വ്വ​ക​ലാ​ശാ​ല ച​ട്ട ഭേ​ദ​ഗ​തി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​മാ​ണ്.ര​ണ്ടാ​മ​ത് ഒ​രി​ക്ക​ൽ കൂ​ടി ബി​ല്ല് പാ​സാ​ക്കി അ​യ​ച്ചാ​ൽ…

Read More

ബി​എം​ഡ​ബ്ല്യു കാ​റി​ൽ തോ​ക്കു​മാ​യെ​ത്തി യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം

കാ​ക്ക​നാ​ട്: ബി​എം​ഡ​ബ്ല്യു കാ​റി​ൽ തോ​ക്കു​മാ​യെ​ത്തി യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന ചെ​മ്പു​മു​ക്ക് വ​ട്ട​ത്തി​പാ​ട​ത്ത് കാ​ട്ടാ​മ​റ്റം റോ​ഡി​ൽ സി.​എ​സ്. വി​നോ​ദി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം. ഇ​യാ​ൾ കൊ​ടു​ങ്ങ​ല്ലൂ​രി​ലി​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ള്ള വി​വ​രം. പ്ര​തി​യു​ടെ മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ വ​ച്ച് പ്ര​തി മൊ​ബൈ​ൽ ഓ​ണാ​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. തൃ​ക്കാ​ക്ക​ര എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്. പ്ര​തി കൃ​ത്യ​ത്തി​നു ശേ​ഷം മൊ​ബൈ​ലി​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചു. ഇ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ചെ​മ്പു​മു​ക്കി​ൽ ബേ​ക്ക​റി ന​ട​ത്തു​ന്ന യു​വ​തി​യെ ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടു മ​ണി​യോ​ടെ കാ​റി​ൽ ബ​ല​മാ​യി പി​ടി​ച്ചു ക​യ​റ്റി ചെ​മ്പു​മു​ക്കു പ​ള്ളി​യു​ടെ മു​ന്നി​ൽ വ​ച്ച് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി ബ​ഹ​ള​മു​ണ്ടാ​ക്കി​യ​പ്പോ​ൾ ബ​സ് സ്റ്റോ​പ്പി​ൽ ഇ​റ​ക്കി​വി​ട്ടു. ക​ട​യി​ൽ​നി​ന്ന് പ​തി​വാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​റു​ള്ള ആ​ളാ​ണ് പ്ര​തി​യെ​ന്ന് യു​വ​തി പ​റ​യു​ന്നു. പ​റ​യു​ന്ന സാ​ധ​ന​ങ്ങ​ൾ…

Read More