പ്ര​തി ത​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​മ​ല്ലെ​ന്ന്  മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ; പിടിയിലായത് കരാർ ജീവനക്കാരൻ; പുറത്താക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി

തി​രു​വ​ന​ന്ത​പു​രം: കു​റ​വ​ൻ​കോ​ണ​ത്തെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി ത​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​മ​ല്ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. പ്ര​തി സ​ന്തോ​ഷ് ത​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ടെ ഡ്രൈ​വ​റാ​ണ്. ക​രാ​ർ ഏ​ജ​ൻ​സി ന​ൽ​കി​യ തൊ​ഴി​ലാ​ളി​യാ​ണ് . ഇ​യാ​ളെ ഡ്രൈ​വ​ർ സ്ഥാ​ന​ത്ത് നി​ന്നും മാ​റ്റാ​ൻ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യോ​ട് നി​ർ​ദേ​ശി​ച്ചു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വാ​ട്ട​ർ അ​തോ​റി​ട്ടി​യു​ടെ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ സ​ന്തോ​ഷ്. വി​ഷ​യം അ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ പി​എ​സു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും ഇ​യാ​ളെ അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​വാ​ക്കാ​ൻ നി​ര്‍​ദ്ദേ​ശി​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഡ്രൈ​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഏ​ജ​ൻ​സി​ക്കു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും വാ​ട്ട​ർ അ​തോ​റി​ട്ടി​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

Read More

ത​ക്കാ​ളി ജ്യൂ​സി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡ​നം! കെ​എ​സ്‌​യു നേ​താ​വി​നെ​തി​രെ പ​രാ​തി​യു​മാ​യി വി​ദ്യാ​ർ​ഥി​നി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി​യി​ലെ കെ​എ​സ്‌​യു നേ​താ​വി​നെ​തി​രെ പീ​ഡ​ന​ക്കേ​സ്. ലോ ​അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നും കെ​എ​സ്‌​യു യൂ​ണി​റ്റ് ഭാ​ര​വാ​ഹി​യുമായ ആ​ഷി​ഖ് മു​ഹ​മ്മ​ദി​നെ​തി​രെ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​ക്കാ​രി​യും കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​യാ​ണ്. ജൂ​ണ്‍ 14ന് ​മീ​റ്റിം​ഗി​നെ​ന്ന് പ​റ​ഞ്ഞ് വ​ഴ​യി​ല​യി​ലെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു​വെ​ന്നും അ​വി​ടെ വ​ച്ച് ത​ക്കാ​ളി ജ്യൂ​സി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ബോ​ധ​ര​ഹി​ത​യാ​ക്കി ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ കൈ​വ​ശ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി സെ​പ്റ്റം​ബ​ര്‍ 16 വ​രെ പ​ല​പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ചു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ത​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ള്‍ ആ​ഷി​ഖ് കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നും പെ​ണ്‍​കു​ട്ടി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കൂ​ടാ​തെ ഇ​തേ​ക്കു​റി​ച്ച് പ​രാ​തി ന​ല്‍​കി​യാ​ല്‍ കു​ടും​ബ​ത്തെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ആ​ഷി​ഖ് പ​റ​ഞ്ഞ​താ​യും പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് പ​രാ​തി​ക്കാ​രി​യെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

മൂ​ത്ര​ത്തി​ല്‍ ക​ല്ലി​ന് ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ രോ​ഗി വ​നി​താ ഡോ​ക്ട​റെ ത​ല്ലി! കാരണം…

തി​രു​വ​ന​ന്ത​പു​രം: മൂ​ത്ര​ത്തി​ല്‍ ക​ല്ലി​ന് ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ രോ​ഗി വ​നി​താ ഡോ​ക്ട​റെ ത​ല്ലി. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഡോ​ക്ട​ര്‍ ശോ​ഭ​യ്ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ വ​സീം എ​ന്ന​യാ​ളെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൂ​ത്ര​ത്തി​ല്‍ ക​ല്ലി​ന് ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ രോ​ഗി​യെ, അ​ഡ്മി​റ്റാ​വാ​ന്‍ ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു. തു​ട​ര്‍​ന്ന് അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ള്‍ ഡോ​ക്ട​റെ ത​ല്ലു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

Read More

ഏതാണ്ട് ഇങ്ങനെയിരിക്കും..! പ്ര​ഭാ​തസ​വാ​രി​ക്കി​ടെ സ്ത്രീ​യെ ആ​ക്ര​മി​ച്ച സം​ഭ​വം; പ്രതി മ​റ്റൊ​രു വീ​ട്ടി​ലും അ​തി​ക്ര​മി​ച്ച് ക​യ​റാ​ന്‍ ശ്ര​മി​ച്ച​താ​യി സൂ​ച​ന

തി​രു​വ​ന​ന്ത​പു​രം: പ്ര​ഭാ​ത​സ​വാ​രി​ക്കി​റ​ങ്ങി​യ യു​വ​തി​യെ മ്യൂ​സി​യ​ത്തി​ന് സ​മീ​പം വ​ച്ച് ക​ട​ന്ന് പി​ടി​ച്ച അ​ക്ര​മി അ​തേ ദി​വ​സം ത​ന്നെ മ​റ്റൊ​രു വീ​ട്ടി​ലും അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ ശ്ര​മി​ച്ച​താ​യി സൂ​ച​ന. കു​റ​വ​ൻ​കോ​ണ​ത്തെ ഒ​രു വീ​ട്ടി​ലും സ​മാ​ന രൂ​പ​ത്തി​ലു​ള്ള യു​വാ​വി​നെ ക​ണ്ടു​വെ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പു​ല​ർ​ച്ചെ വീ​ടി​ന്‍റെ കോ​ന്പൗ​ണ്ടി​ന​ക​ത്ത് ഒ​രാ​ൾ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വീ​ട്ടി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞു. വീ​ടി​ന് മു​ന്നി​ൽ എ​ത്തി പ​രി​സ​രം നി​രീ​ക്ഷി​ച്ച ശേ​ഷം കോ​ന്പൗ​ണ്ടി​ൽ നി​ന്നും പു​റ​ത്തേ​ക്ക് പോ​യെ​ന്നാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ​ത്. ഈ ​വീ​ട്ടി​ലെ ര​ണ്ട് സി​സി​ടി​വി​ക​ൾ തു​ണി കൊ​ണ്ടു മ​റ​യ്ക്കാ​നും ഇ​യാ​ൾ ശ്ര​മി​ച്ചി​രു​ന്നു. 3.30 നു ​ശേ​ഷം അ​ക്ര​മി ന​ന്ദ​ൻ​കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യി എ​ന്നാ​ണ് വി​വ​രം.​ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ യു​വ​തി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ന്‍റെ വാ​ർ​ത്ത​ക​ളും രേ​ഖാ​ചി​ത്ര​വും പു​റ​ത്തു വ​ന്ന​തോ​ടെ​ വീ​ട്ടു​കാ​ർ ഈ ​സം​ഭ​വം പോ​ലീ​സി​ൽ അ​റി​യി​ച്ചു. ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലേ​യും പ്ര​തി ഒ​രാ​ളാ​ണോ​യെ​ന്നാണ് സം​ശ​യി​ക്കു​ന്ന​ത്. മ്യൂ​സി​യം…

Read More

പണക്കളി അത്ര ചില്ലറക്കളിയല്ല..! ആ​ത്മീ​യ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ത​ട്ടി​ക്കൊ​ണ്ടുപോ​യ റോഡിൽ ഉപേക്ഷിച്ച സം​ഭ​വം: പി​ന്നി​ൽ സാ​ന്പ​ത്തി​ക ഇ​ട​പാ​ടുകൾ

കോ​ട്ട​യം: വ​ർ​ക്ക​ല​യി​ലെ ആ​ത്മീ​യ കേ​ന്ദ്ര​ത്തി​ലെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ ത​ട്ടി​ക്കൊ​ണ്ടു വ​ന്നു മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി​യ​ശേ​ഷം കോ​ട്ട​യ​ത്ത് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​നു പി​ന്നി​ൽ ആ​ത്മീ​യ കേ​ന്ദ്ര​ത്തി​ലെ സാ​ന്പ​ത്തി​ക വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മെ​ന്നു സൂ​ച​ന. തി​രു​വ​ന​ന്ത​പു​രം ചെ​ന്പ​ഴ​ന്തി പു​തു​വ​ൽ​പു​ത്ത​ൻ​വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​പ്ര​സാ​ദി(51)​നാ​ണു മ​ർ​ദ്ദ​ന​മേ​റ്റ​ത്.ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തി​ന് മ​ണി​ക​ണ്ഠ​പ്ര​സാ​ദു​വാ​യി കാ​റി​ൽ കോ​ട്ട​യ​ത്തെ​ത്തി​യ അ​ഞ്ചു​പേ​ർ ശാ​സ്ത്രി​റോ​ഡി​ൽ വ​ഴി​യി​ൽ ത​ള്ളി​യി​ട്ട് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. അ​വ​ശ​നി​ല​യി​ൽ കോ​ട്ട​യം വ​ട​വാ​തൂ​രി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ മ​ണി​ക​ണ്ഠ​പ്ര​സാ​ദി​നെ സു​ഹൃ​ത്തു​ക്ക​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഒ​രു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ണി​ക​ണ്ഠ​പ്ര​സാ​ദ് വ​ർ​ക്ക​ല​യി​ലെ​ത്തി​യ​ത്. മൂ​ന്നോ​ടെ ഒ​രു​സം​ഘം ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി അ​ജ്ഞാ​ത​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് മ​ണി​ക​ണ്ഠ​പ്ര​സാ​ദ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ക​ന്പി​വ​ടി​യും മ​റ്റും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു മ​ർ​ദ്ദ​നം. ശ​രീ​ര​മാ​സ​ക​ലം അ​ടി​യേ​റ്റ പാ​ടു​ക​ളു​ണ്ട്.മ​ണി​ക​ണ്ഠ​പ്ര​സാ​ദി​ന്‍റെ ഫോ​ണ്‍ കൈ​ക്ക​ലാ​ക്കി​യ സം​ഘം ഇ​തി​ൽ​നി​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ചി​ല സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്നും പ​റ​യു​ന്നു. അ​ടു​ത്തി​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച ചി​ല സൈ​ബ​ർ പോ​സ്റ്റു​ക​ളു​ടെ പേ​രി​ലാ​ണു…

Read More

വെ​ടി​വ​ച്ചി​ട്ട കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം എവിടെ? ജ​ഡം സം​സ്ക​രി​ക്കാ​ൻ മ​ണ്ണെ​ണ്ണ എ​ടു​ക്കാ​ൻ പോ​യ രാ​ജ​ൻ ഞെട്ടി

നെ​ടു​മ​ങ്ങാ​ട് : വെ​ടി​വ​ച്ചി​ട്ട കാ​ട്ടു​പ​ന്നി​യു​ടെ ജ​ഡം കാ​ണാ​താ​യ​തി​നെ​ക്കു​റി​ച്ച് വ​നം​വ​കു​പ്പും പോ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ലൈ​സ​ൻ​സു​ള്ള ഷൂ​ട്ട​ർ ചേ​ര​പ്പ​ള്ളി സ്വ​ദേ​ശി രാ​ജ​ൻ വെ​ടി​വ​ച്ചു കൊ​ന്ന പ​ന്നി​യു​ടെ ജ​ഡ​മാ​ണ് കാ​ണാ​താ​യ​ത്.​ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 8.30 ഓ​ടെ ഇ​റ​വൂ​ർ സ്വ​ദേ​ശി മ​നോ​ജി​ന്‍റെ പു​ര​യി​ട​ത്തി​ൽ എ​ത്തി​യ പ​ന്നി​യെ​യാ​ണ് വെ​ടി​വ​ച്ചു കൊ​ന്ന​ത്. വെ​ടി​വ​ച്ചു കൊ​ന്ന പ​ന്നി​യെ മ​നോ​ജി​ന്‍റെ വീ​ടി​നു പി​ന്നി​ലേ​ക്ക് രാ​ജ​നും സ​ഹാ​യി​യും ചേ​ർ​ന്ന് കൊ​ണ്ടു​വ​ന്നി​രു​ന്നു. ജ​ഡം സം​സ്ക​രി​ക്കാ​ൻ മ​ണ്ണെ​ണ്ണ എ​ടു​ക്കാ​ൻ രാ​ജ​ൻ പോ​യി തി​രി​ച്ചു​വ​ന്ന​പ്പോ​ൾ ജ​ഡം കാ​ണാ​താ​വു​ക​യാ​യി​രി​ന്നു.

Read More

എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​യെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​വു​മാ​യി ക്രൈം​ബ്രാ​ഞ്ച്; എഎൽഎയ്ക്കെതിരേ കെപിസിസി നടപടി സ്വീകരിക്കുമെന്നും സൂചന

തി​രു​വ​ന​ന്ത​പു​രം: പെ​രു​മ്പാ​വൂ​ര്‍ എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​യെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ക്രൈം​ബ്രാ​ഞ്ച്. എ​ല്‍​ദോ​സി​നെ​തി​രെ ബ​ലാ​ത്സം​ഗ കേ​സ് കൂ​ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റി​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​യാ​യ​തി​നാ​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക്കു​ള്ള അ​നു​മ​തി തേ​ടി തി​രു​വ​ന​ന്ത​പു​രം സി​റ്റി ക​മ്മീ​ഷ​ണ​ര്‍ സ്പീ​ക്ക​ര്‍​ക്ക് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. നാ​ളെ​യാ​ണ് എ​ല്‍​ദോ​സി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച മു​ത​ല്‍ എ​ല്‍​ദോ​സ് ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ നി​ഗ​മ​നം. എ​ല്‍​ദോ​സി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. എം​എ​ല്‍​എ​യു​ടെ ര​ണ്ടു ഫോ​ണു​ക​ളും സ്വി​ച്ച് ഓ​ഫാ​ണ്. പൊ​തു​പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്നി​ല്ല. അ​തേ​സ​മ​യം എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യ്ക്കെ​തി​രെ സ​സ്പെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള ക​ടു​ത്ത ന​ട​പ​ടി​ക്ക് കെ​പി​സി​സി തു​നി​ഞ്ഞേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. എം​എ​ൽ​എ​യു​ടെ വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി​യു​ണ്ടാ​വു​ക. പാ​ർ​ട്ടി അം​ഗ​ത്വ​ത്തി​ൽ നി​ന്ന് ത​ന്നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന കാ​ര്യ​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​ൽ​ദോ​സി​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ല.എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​വും ഉ​ണ്ടാ​കും. പ​രാ​തി​ക്കാ​രി​യ്ക്ക്…

Read More

ശിവകലയെ അനാഥരാക്കിയത് യുവാക്കളുടെ മണ്ണിനോടുള്ള ആക്രാന്തം; ക​ഴു​ത്തി​ൽ മ​ര​ക്ക​മ്പ് കു​ത്തി വീട്ടമ്മയെ കൊലപ്പെടുത്തി; രണ്ട് പേർ പിടിയിൽ

നെ​യ്യാ​റ്റി​ൻ​ക​ര : ക​ഴു​ത്തി​ൽ മ​ര​ക്ക​ന്പ് കു​ത്തി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നെ​ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​ര​ണ​മ​ട​ഞ്ഞു. അ​തി​യ​ന്നൂ​ര്‍ ഓ​ണം​കോ​ട് ക​രി​ക്കാ​ത്ത​ല പു​ത്ത​ൻ വീ​ട്ടി​ൽ അ​നി​രു​ദ്ധ​ന്‍റെ ഭാ​ര്യ വി​ജ​യ​കു​മാ​രി (45)യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ അ​യ​ല്‍​വാ​സി​യും ബ​ന്ധു​വും റി​മാ​ന്‍​ഡി​ലാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​ജ​യ​കു​മാ​രി​യും ഡി​പ്ലോ​മ വി​ദ്യാ​ര്‍​ഥി​നി​യാ​യ മ​ക​ള്‍ ശി​വ​ക​ല​യും താ​മ​സി​ക്കു​ന്ന വീ​ടി​നു സ​മീ​പ​ത്താ​ണ് അ​നീ​ഷ് ഈ​യ​ടു​ത്ത കാ​ല​ത്ത് വ​സ്തു വാ​ങ്ങി​യ​ത്. ര​ണ്ടു വ​സ്തു​ക്ക​ളു​ടെ​യും അ​തി​ര്‍​ത്തി സം​ബ​ന്ധി​ച്ച് വ​ഴ​ക്ക് നി​ല​വി​ലു​ള്ള​താ​യി നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ ദി​വ​സം അ​നീ​ഷും ബ​ന്ധു നി​ഖി​ലും വി​ജ​യ​കു​മാ​രി​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി. വാ​ക്കേ​റ്റ​ത്തി​നി​ട​യി​ല്‍ വി​ജ​യ​കു​മാ​രി​യു​ടെ ക​ഴു​ത്തി​ല്‍ പ്ര​തി​ക​ള്‍ മ​ര​ക്ക​ന്പ് കു​ത്തി​ക്ക​യ​റ്റി​യെ​ന്നാ​ണ് പ​രാ​തി. മ​ക​ള്‍ ശി​വ​ക​ല​യു​ടെ നി​ല​വി​ളി കേ​ട്ട് ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി. പി​ന്നീ​ട് ക​ഴു​ത്തി​ല്‍ നി​ന്നും ക​ന്പ് വ​ലി​ച്ചൂ​രി​യെ​ടു​ത്ത​തി​നു ശേ​ഷം വി​ജ​യ​കു​മാ​രി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വി​ജ​യ​കു​മാ​രി​ക്ക് ക​മ്പ് കൊ​ണ്ടു​ള്ള മ​ർ​ദ​ന​വും ഏ​റ്റു.…

Read More

വേഗപ്പൂട്ടിൽ കൃ​ത്രി​മം: 30 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി; ​റദ്ദാ​ക്കി​യ​തി​ൽ ര​ണ്ടു കെഎസ്ആർടിസി ബസുകളും

എം.സുരേഷ് ബാബുതി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ഗ​പൂ​ട്ടി​ൽ കൃ​ത്രി​മം ന​ട​ത്തി​യ സ്വ​കാ​ര്യ- ടൂ​റി​സ്റ്റ് ബ​സുക​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് പ​രി​ശോ​ധ​ന തു​ട​രു​ന്നു. വേ​ഗ​പൂ​ട്ടി​ൽ കൃ​ത്രി​മം കാ​ട്ടി​യ​തി​ന് 30 വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്നെ​സ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് റ​ദ്ദാ​ക്കി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കാ​ല​ത്തി​നി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വേ​ഗ​പൂ​ട്ടി​ൽ കൃ​ത്രി​മം ക​ണ്ടെ ത്തി​യ​തി​ന് വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. 20 സ്വ​കാ​ര്യ ബ​സ്‌​സു​ക​ളു​ടെ​യും എ​ട്ട് ടൂ​റി​സ്റ്റ് ബ​സുക​ളു​ടെ​യും ര​ണ്ട ് കെഎസ്ആർടിസി ബ​സ്‌​സു​ക​ളു​ടെ​യും ഉ​ൾ​പ്പെ​ടെ 30 വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്നെ​സ് ആ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് റ​ദ്ദാ​ക്കി​യ​ത്. 450 ൽ​പ​രം ബ​സുക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​യി അ​മി​ത ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന ഹോ​ണു​ക​ൾ, ലൈ​റ്റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ച 390 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ക​ണ്ടെത്തു​ക​യും ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യും പി​ഴ​യും ചു​മ​ത്തു​ക​യു​ണ്ട ായി. ​ പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന കൂ​ടു​ത​ൽ വ്യാ​പ​ക​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വ​ട​ക്കാ​ഞ്ചേ​രി ബ​സ് അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ സ്വ​കാ​ര്യ…

Read More

“നാ​ളെ​യെ കു​റി​ച്ച് ചി​ന്തി​ക്കൂ”..! ശശി തരൂരിനെ അനുകൂലിച്ച് കെപിസിസി ആസ്ഥാനത്ത് ഫ്ളക്സ് ബോർഡ്

തി​രു​വ​ന​ന്ത​പു​രം : കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​ലു​നാ​ൾ അ​വ​ശേ​ഷി​ക്കെ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ശ​ശി ത​രൂ​രി​നെ അ​നു​കൂ​ലി​ച്ച് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ഫ്ല​ക്സ് ബോ​ർ​ഡ്. ത​രൂ​രി​ന്‍റെ ചി​ത്ര​ത്തോ​ടു​കൂ​ടി​യ ഫ്ല​ക്സ് ബോ​ർ​ഡി​ൽ “നാ​ളെ​യെ കു​റി​ച്ച് ചി​ന്തി​ക്കൂ, ത​രൂ​രി​നെ കു​റി​ച്ച് ചി​ന്തി​ക്കൂ, ത​രൂ​രി​ന് വോ​ട്ട് ചെ​യ്യൂ’ എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. കെ​പി​സി​സി നേ​താ​ക്ക​ളി​ൽ മി​ക്ക​വ​രും മ​ല്ലി​കാ​ര്‍​ജ്ജു​ന്‍ ഖ​ര്‍​ഗെ​യെ പി​ന്തു​ണ​യ്ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ​ശി ത​രൂ​രി​നെ അ​നു​കൂ​ലി​ച്ച് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ഫ്ല​ക്സ് ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം ഇ​രാ​റ്റു​പേ​ട്ട​യി​ലും ശ​ശി ത​രൂ​രി​നെ അ​നു​കൂ​ലി​ച്ച് ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ‘ശ​ശി ത​രൂ​ർ ന​യി​ക്ക​ട്ടെ കോ​ൺ​ഗ്ര​സ് ജ​യി​ക്ക​ട്ടെ’ എ​ന്നാ​ണ് ബോ​ർ​ഡി​ലെ വാ​ച​ക​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ലും ത​രൂ​ർ അ​നു​കൂ​ല ഫ്‌​ള​ക്‌​സ് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു. ശ​ശി ത​രൂ​ർ ഡ​ൽ​ഹി പി​സി​സി ഓ​ഫീ​സി​ല്‍ ഇ​ന്ന് വോ​ട്ട് തേ​ടും.

Read More