തിരുവനന്തപുരം : പതിനാറ്കാരിയുടെ വായിൽ തുണി കെട്ടി മൂടിയിട്ട് രണ്ടു പേർ ചേർന്ന് ബലാൽസംഗം ചെയ്ത കേസിൽ രണ്ടാം പ്രതിക്ക് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി വിധിച്ചു. വലിയതുറ മിനി സ്റ്റുഡിയോയ്ക്ക് സമീപം സുനിൽ അൽഫോൺസി (32) നെയാണ് ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴ തുക ഇരയായ പെൺക്കുട്ടിക്ക് നൽകണം. 2014 ഫെബ്രുവരി 26ന് ഇരയായ പെൺകുട്ടി പനി മൂലം വലിയതുറ ആശുപത്രിയാൽ ചികിത്സയ്ക്കു വന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ആശുപത്രിയിൽ വച്ച് കേസിലെ ഒന്നാം പ്രതിയായ പതിനാറുകാരൻ തന്റെ സഹോദരി അന്വേഷിക്കുന്നു എന്ന് പറഞ്ഞ് പെൺക്കുട്ടിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. പതിനാറുകാരന്റെ ചേച്ചിയും പെൺകുട്ടിയും ഒരുമിച്ച് പഠിച്ചിരുന്നതിനാൽ മറ്റ് സംശയം തോന്നാത്ത പെൺകുട്ടി ഇയാളോടൊപ്പം…
Read MoreCategory: TVM
രാജിക്ക് ചിതയൊരുക്കി, സർക്കാരിന് വിട്ടുനൽകിയ ഭൂമിക്കരികിൽ; സർക്കാരിന്റെ ചതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
കാട്ടാക്കട: രാജിക്ക് ചിതയൊരുക്കി, സർക്കാരിന് വിട്ടുനൽകിയ ഭൂമിക്കരികിൽ. ഏകമകൻ പന്ത്രണ്ടുകാരൻ ശ്രീശരൺ അമ്മയുടെ ചിതയ്ക്ക് തീകൊളുത്തി. പ്രീയപ്പെട്ടവൾ ആറടിമണ്ണിൽ എരിഞ്ഞടങ്ങുന്നത് കണ്ടുനിൽക്കാനാവാതെ ശിവൻ ചിതയ്ക്കരികിൽ കുഴഞ്ഞുവീണു. സംസ്കാര ചടങ്ങിനെത്തിയ ജനാവലി ദു:ഖമടക്കാനാവാതെ തേങ്ങി. ഒരു നാടിനെയാകെ നൊമ്പരത്തിലാക്കി രാജി എന്ന വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ചു. സാങ്കേതിക സർവകലാശാലയ്ക്ക് വിട്ടു നൽകിയ ഭൂമിക്കരികിൽ. വിളപ്പിൽശാലയിൽ സ്ഥാപിക്കുന്ന ഡോ. എപിജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി വിട്ടുനൽകി പണത്തിനായി കാത്തിരുന്ന്, ഒടുവിൽ കടബാധ്യത താങ്ങാനാവാതെ ഒരുമുഴം കയറിൽ ജീവനൊടുക്കിയ സംരംഭക രാജിക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത് നാടൊന്നടങ്കം. വിളപ്പിൽശാല നെടുങ്കുഴി ചെല്ലമംഗലത്ത് ശിവന്റെ ഭാര്യയും കല്ലുമല ഹോളോബ്രിക്സ് ആൻഡ് ഇന്റർലോക് കമ്പനി ഉടമയുമായ രാജി (47) തിങ്കളാഴ്ച പുലർച്ചെ 5.30 നാണ് കമ്പനി വളപ്പിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ചത്. സർവകലാശാലയ്ക്ക് ആസ്ഥാനമന്ദിരം നിർമിക്കാൻ രാജിയിൽ നിന്ന് ഏറ്റെടുത്ത 24 സെന്റ്…
Read Moreപതിനാറ്കാരിയുടെ വായിൽ തുണി കെട്ടി രണ്ട് പേർ ചേർന്ന് പിഡിച്ച കേസിൽ രണ്ടാം പ്രതിക്ക് 30 വർഷം തടവ്
തിരുവനന്തപുരം : പതിനാറ്കാരിയുടെ വായിൽ തുണി കെട്ടി മൂടിയിട്ട് രണ്ടു പേർ ചേർന്ന് ബലാൽസംഗം ചെയ്ത കേസിൽ രണ്ടാം പ്രതിക്ക് 30 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി വിധിച്ചു. വലിയതുറ മിനി സ്റ്റുഡിയോയ്ക്ക് സമീപം സുനിൽ അൽഫോൺസി (32) നെയാണ് ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴ തുക ഇരയായ പെൺക്കുട്ടിക്ക് നൽകണം.2014 ഫെബ്രുവരി 26ന് ഇരയായ പെൺകുട്ടി പനി മൂലം വലിയതുറ ആശുപത്രിയാൽ ചികിത്സയ്ക്കു വന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത് . അന്ന് ആശുപത്രിയിൽ വച്ച് കേസിലെ ഒന്നാം പ്രതിയായ പതിനാറുകാരൻ തന്റെ സഹോദരി അന്വേഷിക്കുന്നു എന്ന് പറഞ്ഞ് പെൺക്കുട്ടിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. പതിനാറുകാരന്റെ ചേച്ചിയും പെൺകുട്ടിയും ഒരുമിച്ച് പഠിച്ചിരുന്നതിനാൽ മറ്റ് സംശയം തോന്നാത്ത പെൺകുട്ടി ഇയാളോടൊപ്പം…
Read Moreരാജി ശിവന്റെ ആത്മഹത്യയിൽ പ്രതിഷേധം ആളി കത്തുന്നു! സർക്കാർ ഉറപ്പ് നൽകാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് നാട്ടുകാർ
കാട്ടാക്കട : സാങ്കേതിക സർവകലാശാലാ ആസ്ഥാനത്തിനായി ഭൂമി വിട്ടുനൽകിയ വനിതാ സംരംഭക രാജി ശിവന്റെ ആത്മഹത്യയിൽ പ്രതിഷേധവുമായി നാട്ടുകാർ. സർക്കാരിന്റെ ഉറപ്പ് കിട്ടാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് നാട്ടുകാർ. ആത്മഹത്യ ചെയ്ത രാജിയുടെ മൃതദേഹം മെഡിക്കൽ കേളജ് ആശുപത്രിയിലാണ്. ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാർ തീരുമാനം അറിയാതെ മൃതദേഹം ഏറ്റുവാങ്ങേണ്ടെന്ന നിലപാടിലാണിവർ. തനിക്ക് നീതി കിട്ടണമെന്നും സർക്കാരിന്റെ കടുത്ത അവഗണനയാണ് തന്റെ ഭാര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും ഭർത്താവ് ശിവൻ പറഞ്ഞു. വനിതാ സംരംഭകയുടെ ആത്മഹത്യയിൽ സർക്കാരിനോടുള്ള പ്രതിഷേധം കടുപ്പിക്കാൻ തിങ്കളാഴ്ച ചേർന്ന ഭൂവുടമകളുടെ യോഗം തീരുമാനിച്ചു. ആത്മഹത്യ ചെയ്ത രാജിയുടെ കല്ലുമല ഇൻഡസ്ട്രീസിൽ ചേർന്ന യോഗത്തിൽ സർവകലാശാലയ്ക്ക് ഭൂമി വിട്ടു നൽകിയവർ പങ്കെടുത്തു. ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാർ തീരുമാനം അറിയാതെ മൃതദേഹം ഏറ്റുവാങ്ങേണ്ടെന്ന നിലപാടിലാണിവർ. വിളപ്പിൽശാലയിൽ സ്ഥാപിക്കുന്ന ഡോ. എ.പി.ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി വിട്ടുനൽകി പണത്തിനായി…
Read Moreബാലരാമപുരത്തെ ഗുണ്ടാ ആക്രമണം! ഗുണ്ടാപ്പിരിവ് കൊടുക്കാത്തതിലുള്ള വിരോധത്തെ തുടർന്നെന്ന്…; തകര്ത്തത് പതിനേഴ് വാഹനങ്ങള്
തിരുവനന്തപുരം: ബാലരാമപുരത്തെ ഗുണ്ടാ ആക്രമണം ഗുണ്ടാപ്പിരിവ് കൊടുക്കാത്തതിലുള്ള വിരോധത്തെ തുടർന്നെന്ന് പോലീസ്. പട്ടാപ്പകൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനങ്ങൾ അടിച്ച് തകർക്കുകയും വഴിയാത്രക്കാരെയും ആക്രമിച്ച കേസിൽ ഒരാളെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു. നരുവാമൂട് വിഷ്ണു ഭവനിൽ മിഥുൻ (25) നെയാണ് ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം അക്രമത്തിന് നേതൃത്വം നൽകിയ മാറനല്ലൂർ സ്വദേശി വിപിന് വേണ്ടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ബാലരാമപുരം, എരുവത്തൂർ, റസൽപുരം എന്നീ പ്രദേശങ്ങളിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന 18-ഓളം വാഹനങ്ങളാണ് അക്രമം സംഘം അടിച്ച് തകർത്തത്. വഴിയാത്രക്കാരായ സ്ത്രീകളെയും പുരുഷൻമാരെയും ഇവർ ആക്രമിച്ചു. പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന ലോറി ഡ്രൈവറോട് ഗുണ്ടാപ്പിരിവ് അക്രമി സംഘം ചോദിക്കുകയും കൊടുക്കാൻ വിസമ്മതിക്കുകയും ചെയ്തതാണ് അക്രമത്തിന് കാരണമെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. തുടർന്നാണ് ഒന്നര കിലോമീറ്റർ പ്രദേശത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ…
Read Moreബാലരാമപുരത്ത് കഞ്ചാവ് മാഫിയയുടെ വിളയാട്ടം; ബൈക്കിലെത്തിയ രണ്ടുപേർ പതിനഞ്ചിലേറെ വാഹനങ്ങളും വീടും തകർത്തു; ഒരാൾ പിടിയിൽ
കാട്ടാക്കട: മാറനല്ലൂരിന് പുറകേ ബാലരാമപുരത്തും കഞ്ചാവ് മാഫിയയുടെ വിളയാട്ടം. ഇന്നലെ ഉച്ചക്ക് രണ്ടര മണിയോടുകൂടിയാണ് ബൈക്കിലെത്തിയ രണ്ടുപേർ എരുത്താവൂർ, തേമ്പാമുട്ടം, റസൽപുരം ഭാഗങ്ങളിൽ പാതയോരത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനമുൾപ്പടെ തകർത്തത്. എരുത്താവൂർ സ്വദേശിയായ അനുവിന്റെ കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടർ പൂർണമായും അടിച്ചു തകർത്തു. എരുത്താവൂരിൽ ഒരു വീട്ടിൽ കയറി ജനൽ ഗ്ലാസുകളും അലങ്കാര മത്സ്യം വളർത്തുന്ന ടാങ്കും അടിച്ചുപൊട്ടിച്ചുകൊണ്ടാണ് ഇവർ ബൈക്കിൽ കയറി ആക്രമണം തുടങ്ങിയത്. കൈയിൽ വെട്ടുകത്തിപോലുള്ള ആയുധം കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അസഭ്യം വിളികളോടെ ആക്രമണം തുടർന്നത്. രണ്ടു പേർക്ക് ഇവരുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. റസൽപുരം സിമന്റ് ഗോഡൗണിൽ സിമന്റ് കയറ്റുന്നതിനുവേണ്ടി നിർത്തിയിട്ടിരുന്ന ലോറികളുടെ ചില്ലുകളാണ് തകർത്തത്. ഇവരുടെ ആക്രമണം കണ്ട് നാട്ടുകാർ ബാലരാമപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴേയ്ക്കും പ്രതികൾ കടന്നു കളഞ്ഞിരുന്നു. ഇവർ സഞ്ചരിച്ച…
Read Moreകൈയിൽ പത്തിന്റെ പൈസയില്ല, എറണാകുളത്തു നിന്നും ഒട്ടകം രാജേഷ്സുഹൃത്തിനെ വിളിച്ചു; കൊല്ലത്തെത്തിയപ്പോൾ കൈയിൽ വിലങ്ങണിയിച്ച് പോലീസ്
പോത്തൻകോട് : സുധീഷ് വധക്കേസിലെ രണ്ടാം പ്രതിയും ഗുണ്ടാത്തലവനുമായ ഒട്ടകം രാജേഷെന്ന രാജേഷിനെ പോലീസ് പിടികൂടി. കൊല്ലം ബസ് സ്റ്റാൻഡിൽ നിന്നുമാണ് തിങ്കളാഴ്ച പുലർച്ചയോടെ രാജേഷിനെ പിടികൂടിയത്.കൊലപാതകം നടന്ന് പത്താം ദിവസമാണ് ഇയാൾ അറസ്റ്റിലായത്. പോലീസിന്റെ പിടിയിൽപ്പെടാതെ കോടതിയിൽ കീഴടങ്ങാൻ പളനിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് കൊല്ലം ബസ് സ്റ്റാൻഡിൽ വച്ച് പിടിയിലായത്. രാജേഷിനു വേണ്ടിയുള്ള തെരച്ചിലിനിടെ വള്ളം മറിഞ്ഞ് സിവിൽ പോലീസ് ഓഫീസർ ബാലു മരിച്ചതോടെ പോലീസ് പ്രതിക്കു വേണ്ടി കൂടുതൽ പ്രദേശങ്ങളിൽ തിരച്ചിൽ ശക്തമാക്കിയിരുന്നു. രാജേഷ് അറസ്റ്റിലായതോടെ കേസിലെ പതിനൊന്നു പ്രതികളും പിടിയിലായി.പട്ടാപ്പകൽ വീടിനുള്ളിൽവച്ച് ഗുണ്ടാപ്പകയുടെ പേരിൽ ചെമ്പകമംഗലം പുന്നൈക്കുന്നം ഊരുകോണം ലക്ഷംവീട് കോളനിയിൽ സുധീഷിനെ (32) കൊലപ്പെടുത്തിയതിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നു പരിശോധിക്കുകയാണെന്ന് ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു. ദാരുണമായ കൊലപാതകം നടന്ന് പത്തുദിവസത്തിനുള്ളിലാണ് എല്ലാപ്രതികളും പിടിക്കപ്പെട്ടത്.കഴിഞ്ഞദിവസം ഒന്നാം പ്രതി ഊരുപൊയ്ക…
Read Moreസർക്കാർ വാക്കുമാറ്റി, കടബാധ്യതയിൽ കുടുങ്ങി സംരംഭക കമ്പനി വളപ്പിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ചു
കാട്ടാക്കട: വിളപ്പിൽശാലയിൽ സ്ഥാപിക്കുന്ന ഡോ. എ.പി.ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി വിട്ടുനൽകി പണത്തിനായി കാത്തിരുന്ന സംരംഭക കടബാധ്യത താങ്ങാനാവാതെ ജീവനൊടുക്കി. വിളപ്പിൽശാല നെടുങ്കുഴി ചെല്ലമംഗലത്ത് ശിവന്റെ ഭാര്യയും കല്ലുമല ഹോളോബ്രിക്സ് ആൻഡ് ഇന്റർലോക് കമ്പനി ഉടമയുമായ രാജി ശിവനെ (47) യാണ് ഇന്നലെ പുലർച്ചെ 5.30ന് കമ്പനി വളപ്പിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പനി നടത്തിപ്പിനായി രാജി കേരള ഫിനാൻസ് കോർപ്പറേഷൻ വെള്ളയമ്പലം ശാഖയിൽ നിന്ന് 58 ലക്ഷം വായ്പ എടുത്തിരുന്നു. പലപ്പോഴായി 25 ലക്ഷം തിരിച്ചടച്ചെങ്കിലും കോവിഡ് കാലത്തെ അടച്ചിടലിനെ തുടർന്ന് തിരിച്ചടവ് മുടങ്ങി. വായ്പ കുടിശിക ഭീമമായതോടെ സ്വന്തമായുള്ള 74 സെന്റ് ഭൂമി വിറ്റ് കടക്കെണിയിൽ നിന്ന് രക്ഷപെടാൻ രാജിയും ഭർത്താവും തീരുമാനിച്ചു. അപ്പോഴാണ് സാങ്കേതിക സർവകലാശാലയ്ക്ക് നൂറ് ഏക്കർ ഭൂമി ഏറ്റെടുക്കുന്നുവെന്ന പ്രഖ്യാപനവുമായി സർക്കാർ മുന്നോട്ടു വരുന്നത്.…
Read Moreസംസ്ഥാനത്ത് പോലീസ് നിർജീവം; ക്രമസമാധാനം തകർക്കുന്നത് ആരാണെന്ന് സർക്കാർ പറയണമെന്ന് കെ.മുരളീധരൻ എംപി
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് നിർജീവമായെന്ന് കെ.മുരളീധരൻ എംപി. അതിനാലാണ് ആലപ്പുഴയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് കൊലപാതകങ്ങൾ നടന്നത്. പോലീസിൽ വർഗീയ സംഘടനകൾ പിടിമുറുക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുന്നത് ആരാണെന്ന് സർക്കാർ പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreപിരിച്ചുവിട്ട പോലീസുകാരൻ മദ്യപിച്ചു ലക്കു കെട്ട് ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചു; ഈ പോലീസുകാരനെക്കുറിച്ച് പറയുന്നത് ഇങ്ങനെയൊക്കെ….
കാട്ടാക്കട: പോലീസിൽ നിന്നും പിരിച്ചുവിടപ്പെട്ട പോലീസുകാരൻ ജ്വല്ലറിയിലെ സെക്യൂരിറ്റിയെ മർദിച്ചു. കാട്ടാക്കട സ്വദേശി ശ്രീനിവാസൻ ആണ് മദ്യപിച്ചു ലക്കു കെട്ട് ഒരു ജ്വല്ലറിയിലെ സുരക്ഷാ ജീവനക്കാരനായ ആന്റണിയെ മർദിച്ചത്. വഴിയരികിൽ വാഹനം നിറുത്തി മൂത്ര വിസർജനത്തിന് ഇറങ്ങിയ നെയ്യാറ്റിൻകര സ്വദേശിയെ മർദിച്ച ശേഷമായിരുന്നു സമീപമുള്ള സ്വർണക്കടയിൽ കയറി ജീവനക്കാരനെ മർദിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.ഇയാളെ സമീപത്തുള്ളവർ തടഞ്ഞു വച്ചു പോലീസിന് കൈമാറി . ജോലിയിൽ പോലീസുകാരെ ഉൾപ്പെടെ മർദിക്കുക, അസഭ്യം പറയുക തുടങ്ങി നിരവധി കേസുകൾക്ക് പോലീസിൽ നിന്നും പിരിച്ചു വിടപ്പെട്ടയാളാണ് കാട്ടാക്കട സ്വദേശിയായ ശ്രീനിവാസൻ. കഴിഞ്ഞ ആഴ്ച ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തി ചുമരിൽ തല ഇടിച്ചു പൊട്ടിച്ച സംഭവവും ഉണ്ടായി. കാട്ടാക്കട പോലീസ് പ്രതിയെ ഇന്ന് കോടതിയിൽഹാജരാക്കും
Read More