പോത്തൻകോട്: പട്ടാപ്പകൽ ഗുണ്ടാസംഘം സുധീഷ് എന്ന യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയും കാൽ വെട്ടിമാറ്റുകയും ചെയ്ത സംഭവത്തിൽ രണ്ടാം പ്രതിയായ ഒട്ടകം രാജേഷിന്റെ ഒളിത്താവളത്തെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന. ഇന്ന് വൈകിട്ടോടെ ഒട്ടകം രാജേഷ് പിടിയിലാകുമെന്നാണ് സൂചന. ഒന്നാം പ്രതി മങ്കാട്ടുമൂല എസ് എസ് ഭവനിൽ സുധീഷ് ഉണ്ണി ( മങ്കാട്ടുമൂല ഉണ്ണി ) (29), മൂന്നാം പ്രതി കുടവൂർ ഊരുക്കോണം ലക്ഷംവീട് കോളനിയിൽ മുട്ടായി ശ്യാം (29), എന്നിവരാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്.ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യ സഹോദരനാണ് മുട്ടായി ശ്യാം. കഴിഞ്ഞ ദിവസം ഇരുവരെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന കല്ലൂർ പാണൻ വിളയിലെ വീട്ടിലും വെട്ടിയെടുത്ത കാൽ എറിഞ്ഞ കല്ലൂർ ജഗ്ഷനിലും ആയുധങ്ങൾ ഒളിപ്പിച്ച ചിറയിൻകീഴ് ശാസ്തവട്ടത്തെ അയ്യപ്പ ക്ഷേത്രത്തിന്…
Read MoreCategory: TVM
കെഎസ്ആർടിസി ബസിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്ക്; വാതിലിലെ പൂട്ട് ശരിക്ക് വീണിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു
കാട്ടാക്കട: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർഥിനി റോഡിൽ തെറിച്ചുവീണു.കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും തിരുവനന്തപുരം സിവിൽ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ബസിൽ നിന്നാണ് മലയിൻകീഴ് ഗേൾസ് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിനി വിനയ എസ്.ബിജു തെറിച്ചുവീണത്. ഇന്നലെ പൊട്ടൻകാവിലുണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ വിദ്യർഥിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊട്ടൻ കാവ് സ്റ്റോപ്പിൽ നിറുത്തി ശേഷം ബസ് മുന്നോട്ടെടുത്ത ഉടനെയാണ് വിനയ വാതിൽ തുറന്നു പുറത്തേക്ക് വിദ്യാർഥിനി വീഴുകയായിരുന്നു. സംഭവത്തിനുശേഷം കെ എസ്ആർടിസി അധികൃതർ ആരും വിവരം അന്വേഷിക്കാൻ എത്തിയില്ലെന്ന് രക്ഷകർത്താവ് പറഞ്ഞു. ബസിലെ വാതിലിലെ പൂട്ട് ശരിക്ക് വീഴാത്തതാകാം അപകട കാരണം എന്ന് പ്രാഥമിക നിഗമനം. പരാതി നൽകുമെന്നു പൂവച്ചൽ സ്കൂളിലെ അധ്യാപകൻകൂടിയായ രക്ഷകർത്താവ് ബിജു പറഞ്ഞു.
Read Moreപൂവാറിലെ ലഹരിപ്പാർട്ടി ! റിസോർട്ട് പ്രവർത്തിച്ചത് സർക്കാർ നിർദേശങ്ങൾ ലംഘിച്ച്; റിസോർട്ടിന്റെ നടത്തിപ്പിലും ഭൂമിയുടെ ഉടമസ്ഥാവകാശത്തിലും ദുരൂഹത
വിഴിഞ്ഞം: ലഹരിപ്പാർട്ടി നടത്തിയ പൂവാറിലെ റിസോർട്ട് നടത്തിപ്പുകാർ സർക്കാർ നിർദേശങ്ങൾ പൂർണമായി കാറ്റിൽ പറത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. റിസോർട്ടിന്റെ നടത്തിപ്പിലും ഭൂമിയുടെ ഉടമസ്ഥാവകാശത്തിലും ദുരൂഹതയെന്നും അധികൃതർ. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി പേർ പാർട്ടിയിൽ പങ്കെടുത്തെങ്കിലും ആരെയും കുറിച്ചുള്ള യാതൊരു വിവരങ്ങളും റിസോർട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. ഇൻസ്റ്റാഗ്രാം വഴിയും നിർവാണ എന്ന വാർട്സ്ആപ് ഗ്രൂപ്പ് വഴിയും എത്തിയ അംഗങ്ങളിൽ നിന്ന് പ്രവേശന ഫീസും ലഹരിക്കായുള്ള പണവും ഈടാക്കിയ സംഘാടകരും പങ്കെടുത്തവരെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവച്ചു. റെയ്ഡ് നടന്ന ദിവസം എക്സൈസ് അധികൃതർ പിടിച്ചെടുത്ത റിക്കോർഡുകളുടെ പരിശോധനയിലാണ് നിയമ ലംഘനത്തിന്റെ വിവരങ്ങൾ പുറത്തായത്. കോവിഡ്നിയന്ത്രണങ്ങൾക്ക് ശേഷം ഹോട്ടലുകളും റിസോർട്ടുകളും തുറന്ന് നൽകിയ സർക്കാർ സന്ദർശകരുടെ വ്യക്തമായ വിവരങ്ങൾക്കുപരി വാക്സീൻ എടുത്തതായ വിവരങ്ങൾ വരെ രേഖപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല കോവിഡ് മാനദണ്ഡങ്ങൾ പോലും ലംഘിച്ചതായാണ് അന്വേഷണ…
Read Moreമക്കൾക്ക് വിഷം കൊടുത്ത് ആത്മഹത്യക്കു ശ്രമിച്ച അമ്മയും മകളും മരിച്ചു! ഭർത്താവുമായി പിണങ്ങി ആറ്റിങ്ങൽ സ്വദേശിയായ യുവാവിനൊപ്പം താമസിക്കുകയായിരുന്നു ശ്രീജ
വെഞ്ഞാറമൂട്: മക്കൾക്ക് വിഷം കൊടുത്ത് ആത്മഹത്യക്കു ശ്രമിച്ച അമ്മയും മകളും മരിച്ചു. പുല്ലമ്പാറ കുന്നുമുകൾ തടത്തരികത്ത് വീട്ടിൽ ബിജുവിന്റെ ഭാര്യ ശ്രീജകുമാരി(26), മകൾ ജ്യോതിക(9) എന്നിവരാണ് മരിച്ചത്. മറ്റുമക്കളായ ജ്യോതി(7), അഭിനവ്(3) എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സ കഴിയുകയാണ്.ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. തൊഴിലുറപ്പ് പണിക്ക് പോയിരുന്ന ശ്രീജയുടെ മാതാവ് ഉച്ചയോടെ വീട്ടിലെത്തിയപ്പോൾ ശ്രീജയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തിയത്. തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വൈകുന്നേരത്തോടെ ശ്രീജയുടെ മൂത്ത മകൾ ജ്യോതികയ്ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും രക്തം ഛര്‍ദിക്കുകയുമായിരുന്നു. തുടർന്ന് ബന്ധുക്കൾ കുട്ടിയെ തേമ്പാമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിതിനിടെയാണ് ജോലി കഴിഞ്ഞ് പലഹാരങ്ങളും, ബിരിയാണിയും ജ്യൂസുമായി എത്തിയ മാതാവ് തനിക്കും സഹോദരങ്ങൾക്കും…
Read Moreസുധീഷ് വധം; ഒട്ടകം രാജേഷ് ഇന്നലെ മുങ്ങിയത് പോലീസിന്റെ കൈയെത്തും ദൂരത്തുനിന്ന്; തങ്ങളുടെ വലയ്ക്കുള്ളിൽ തന്നെ ഉണ്ടെന്ന് പോലീസ്
പോത്തൻകോട് : സുധീഷ് വധക്കേസില്‍ രണ്ടാം പ്രതിയായ ഒട്ടകം രാജേഷ് കഴിഞ്ഞ ദിവസം പോലീസിന്റെ കൈയെത്തും ദൂരത്ത് നിന്ന് രക്ഷപെട്ടതായി സൂചന. ഒന്നും മൂന്നും പ്രതികളായ സുധീഷ് ഉണ്ണി, മുട്ടായി ശ്യാം എന്നിവരെ വെമ്പായം ചാത്തമ്പാട് വച്ച് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. തമിഴ്നാട്ടിൽ ഒളിവിൽ പോയ ശേഷം പോത്തൻകോട് തിരിച്ചെത്തിയപ്പോഴാണ് പ്രതികളെ പിടികൂടിയത്. എന്നാൽ ഇവരോടൊപ്പം ഒട്ടകം രാജേഷും ഉണ്ടായിരുന്നു. പോലീസ് വീട് വളഞ്ഞു പിടിക്കും മുന്നേ പത്ത് മിനിറ്റ് മുൻപ് ഒട്ടകം രാജേഷ് തനിക്ക് സുഖമില്ല ആശുപത്രിയിൽ പോകുന്നുവെന്ന് കൂടെയുള്ളവരോട് പറഞ്ഞു അവിടെ നിന്ന് മുങ്ങിയെന്നാണ് പിടിയിലായവർ പോലീസിനോട് പറഞ്ഞത്. അതേസമയം ഒട്ടകം രാജേഷ് പോലീസിന്റെ വലയ്ക്കുള്ളിൽ തന്നെയുണ്ടെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. കന്യാകുളങ്ങര ഭാഗത്ത് ഒട്ടകം രാജേഷ് ഉണ്ടെന്നാണ് വിവരം. വ്യാപക പരിശോധനയാണ് പോലീസ് നടത്തുന്നത്. അതേസമയം പിടിയിലായവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.…
Read Moreബസ് യാത്രക്കാരനെ രക്ഷിക്കാൻ കെഎസ്ആർടിസി കണ്ടക്ടർ കാർ ഡ്രൈവറായി; കൈയടിച്ച് സോഷ്യൽ മീഡിയ
നെയ്യാറ്റിൻകര: വികാസ് ഭവനിൽ നിന്ന് നെയ്യാറ്റിൻകരയിലേക്ക് സർവീസ് നടത്തിയ ബോണ്ട് ബസിലെ അവശനായ യാത്രക്കാരന് കെഎസ്ആർടിസി ജീവനക്കാർ തുണയായി. ബസിലെ സ്ഥിരം യാത്രക്കാരനും പബ്ലിക് ഓഫീസിലെ ജീവനക്കാരനുമായ അലക്സിന് യാത്രാമധ്യേ തമ്പാനൂരിന് സമീപം കലശലായ ക്ഷീണവും തലകറക്കവും അനുഭവപ്പെട്ടു. ബസിൽ ആശുപത്രിയിൽ എത്തിക്കാൻ കാലതാമസം നേരിടും എന്ന് മനസിലാക്കിയ ഡ്രൈവർ അനുഷ് രാജ് വാഹനം നിർത്തി. തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ഉടമയെ വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ സമ്മതപ്ര കാരം അലക്സിനെ കാറിൽ കയറ്റി.കാറിന്റെ ഡ്രൈവർ തൊട്ടടുത്ത് ഇല്ലാത്തതിനെത്തുടർന്ന് വാഹന ഉടമയുടെ സമ്മതത്തോടെ ബസ് കണ്ടക്ടർ വി. രതീഷ് വണ്ടി ഓടിച്ച് അലക്സിനെ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവർ ബസുമായി ഡിപ്പോയിലേക്ക് തിരിച്ചു. എല്ലാ സീറ്റും നിറഞ്ഞ ബോണ്ട് ബസായതിനാൽ കണ്ടക്ടറുടെ അസാന്നിധ്യം സർവീസിന് തടസമായില്ല. അലക്സിനെ പ്രാഥമിക ചികിത്സകൾക്ക് ശേഷം വാർഡിൽ പ്രവേശിപ്പിച്ചു. കണ്ടക്ടർ…
Read Moreശബരിമല സ്പെഷൽ: 10 ട്രെയിനുകൾ സർവീസ് നടത്തുമെന്നു റെയിൽവെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സീസൺ കണക്കിലെടുത്ത് പത്ത് അധിക സ്പെഷൽ ട്രെയിനുകൾ കൂടി സർവീസ് നടത്തുമെന്ന് റെയിൽവെ.സെക്കന്തരാബാദ്, ഹൈദരാബാദ്, കച്ചെഗുഡ (തെലുങ്കാന), കാക്കിനട (ആന്ധ്ര പ്രദേശ്) എന്നിവിടങ്ങളിൽ നിന്നു കൊല്ലത്തേക്കും തിരിച്ചുമാണ് സ്പെഷൽ സർവീസ് നടത്തുന്നത്. കൊല്ലത്തു നിന്ന് നന്ദേഡ് (മഹാരാഷ്ട്ര), തിരുപ്പതി എന്നിവിടങ്ങളിലേക്കു രണ്ട് ട്രെയിൻ സർവീസുകളും നടത്തും.കാക്കിനടയിൽ നിന്നുള്ള ട്രെയിൻ (07139) നാളെ വൈകുന്നേരം 7.40നു പുറപ്പെട്ട് 17നു രാത്രി 11.45നു കൊല്ലത്തെത്തും. കൊല്ലത്തു നിന്നുള്ള ട്രെയിൻ 18നു പുലർച്ചെ 2.30നു പുറപ്പെട്ട് 19നു പുലർച്ചെ കാക്കിനടയിലെത്തും. 18നു രാവിലെ 5.40നാണ് സെക്കന്തരാബാദിൽ നിന്നുള്ള ട്രെയിൻ (07133) പുറപ്പെടുക. ഇത് 19ന് ഉച്ചയ്ക്ക് 1.50നു കൊല്ലത്തെത്തും. തിരിച്ച് 19ന് വൈകുന്നേരം 7.35നു പുറപ്പെടുന്ന ട്രെയിൻ 21ന് പുലർച്ചെ 3.30നു സെക്കന്തരാബാദിലെത്തും. 22ന് പുലർച്ചെ 5.30നാണ് കച്ചെഗുഡയിൽ നിന്നുള്ള ട്രെയിൻ (07135) പുറപ്പെടുക. 23ന്…
Read Moreഅളിയൻ ഒറ്റുകൊടുത്തു; ഒളിവിൽ കഴിഞ്ഞ സുധീഷിനെ കൊല്ലാനായി അക്രമികൾക്ക് കാണിച്ച് കൊടുത്തത് ഭാര്യാ സഹോദരൻ
പോത്തൻകോട്: സുധീഷിനെ കൊല്ലാനായി അക്രമികൾക്ക് കാണിച്ച് കൊടുത്തത് ഭാര്യാ സഹോദരൻ. ലഹരി ഇടപാടിലെ തർക്കവും മുൻ അക്രമങ്ങളിലെ വൈരാഗ്യവുമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തി. വധശ്രമക്കേസില്‍ പൊലീസിന്റെയും എതിരാളികളുടെയും കണ്ണുവെട്ടിച്ച് പോത്തന്‍കോടിനടുത്ത് കല്ലൂരിലെ കോളനിയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് സുധീഷ് കൊല്ലപ്പെടുന്നത്. സുധീഷിന്റെ ഒളിവിടം പ്രതികള്‍ക്ക് ഒറ്റിക്കൊടുത്തത് ഭാര്യാ സഹോദരനായ ശ്യാമാണ്. ലഹരി ഇടപാടിലെ തർക്കത്തിൽ ശ്യാമിനെ സുധീഷ് നേരത്തെ മർദിച്ചതിലുള്ള പ്രതികാരമായിട്ടാണ് ഒളിവിടം ഫോണിലൂടെ പ്രതികളെ അറിയിച്ചത്. ഇതോടെ മുഖ്യപ്രതികളായ ആറ്റിങ്ങൽ സ്വദേശി സുധീഷ് ഉണ്ണിയും ഒട്ടകം രാജേഷും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു.സുധീഷിനെ ശ്യാം മദ്യലഹരിയിൽ ആക്കിയ ശേഷം കൊലപ്പെടുത്തിയതെന്നും പൊലീസിന് സംശയം ഉണ്ട്
Read Moreബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ ആക്രമിച്ച് മാലകവർന്നു; ക്രിമിനൽ കേസ് പ്രതി പത്തനെ പോലീസ് കുടുക്കിയതിങ്ങനെ…
ആറ്റിങ്ങൽ : ബൈക്ക് തടഞ്ഞു നിർത്തി പിടിച്ചുപറിച്ച കേസിൽ പ്രതി അറസ്റ്റിൽ.കടയ്ക്കാവൂർ മീരാൻ കടവ് പാലത്തിനു സമീപം ബൈക്കിൽ വരികയായിരുന്ന അഞ്ചുതെങ്ങ് സ്വദേശി നിക്സൺ എന്നയാളെ വഴിയിൽ തടഞ്ഞു നിർത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. കടയ്ക്കാവൂർ സ്വദേശി പത്തൻ എന്ന് വിളിപ്പേരുള്ള അനൂപ് ആണ് പോലീസ് പിടിയിൽ ആയത്. ഇയാളുടെ കൂട്ടുപ്രതി ഒളിവിലാണ്. പിടിയിലായ അനൂപ് നിരവധി കേസുകളിലെ പ്രതിയാണ്. സംഘം ചേർന്നു ആക്രമിക്കൽ, പിടിച്ചുപറി, കൊലപാതക ശ്രമം, മയക്കുമരുന്ന് വില്പന, തുടങ്ങി ഒട്ടനവധി കേസുകളിൽ കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. ജയിലിൽ ആയിരുന്ന ഇയാൾ ജാമ്യത്തിൽ കഴിയവേയാണ് മാല പൊട്ടിച്ചത്. സിസിടിവി കാമറകൾ കേന്ദ്രീകരിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ നമ്പറുകൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാൾ സംസ്ഥാനത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് പോലീസ് പിടികൂടിയത്. വർക്കല ഡിവൈഎസ്പി നിയാസിന്റെ…
Read Moreനിയന്ത്രണം വിട്ട ബൈക്ക് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ഇടിച്ചു കയറി എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു; മൂന്ന് പേർക്ക് ഗുരുതരപരിക്ക്
കാട്ടാക്കട : നിയന്ത്രണം തെറ്റിയ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. നെയ്യാറ്റിൻകര പനങ്ങാട്ടുകരി നിലമേൽ വിശ്വം വീട്ടിൽ സിപിഐ നെയ്യാറ്റിൻകര ലോക്കൽ കമ്മിറ്റി സെക്രട്ടറി സജീവ് കുമാർ-ബിന്ദു ദമ്പതികളുടെ മകനും കുറ്റിച്ചൽ ലൂർദ് മാതാ എൻജിനിയറിംഗ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയുമായ എസ്.ബി . സന്ദീപ് നിലമേൽ(19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപതോടെ കാട്ടാക്കടയ്ക്കു സമീപം തൂങ്ങാമ്പാറയിൽ കാളിദാസ കൺവൻഷൻ സെന്ററിനു മുന്നിലാണ് അപകടം നടന്നത്. സന്ദീപ് നെയ്യാറ്റിൻകരയിൽ നിന്ന് കുറ്റിച്ചൽ കോളജിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. സന്ദീപ് ഓടിച്ചിരുന്ന ബൈക്ക് റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച മറ്റൊരു ബൈക്കിൽ തട്ടി നിയന്ത്രണം വിടുകയും ബസ് കാത്ത് നിൽക്കുകയായിരുന്ന കണ്ണൻകോട് നിഹാസ് മൻസിലിൽ സെയ്ഫുദീൻ(16), ഇറയംകോട് സജുവിഹാറിൽ വിജയൻ(60), മാവുവിള സ്വദേശി മണിയൻ(50) എന്നിവരെ ഇടിച്ചു തെറിപ്പിച്ചശേഷം വൈദ്യുതി തൂണിൽ വന്നിടിച്ച് 50 അടിയോളം ഉയർന്നുപൊങ്ങി നിലത്തു വീഴുകയായിരുന്നു.…
Read More