തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായ പിഎസ്സി സെക്ഷൻ ഓഫീസർക്ക് 4.48 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ഉള്ളൂർ മാവർത്തലക്കോണം ഐശ്വര്യ നഗറിൽ ചന്ദ്രമോഹനം വീട്ടിൽ കെ.ആർ. പ്രസീദിന്റെ ഭാര്യ നിധി മോഹന്‍ (46) ആണ് നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ വിധിച്ചത്. 2017 ഫെബ്രുവരിയിൽ പരുത്തിപ്പാറ ട്രാഫിക് സിഗ്നലിന് മുന്നിലായിരുന്നു അപകടം. സിഗ്നൽ തെറ്റിച്ചെത്തിയ കാർ ഇടിച്ചാണ് നീതി മോഹന്‍ പരിക്കേറ്റത്. കിംസ് ആശുപത്രിയിലും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലുമായി ഒരു വർഷത്തോളം ചികിൽസിച്ചെങ്കിലും തലച്ചോറിനു ഗുരുതര ക്ഷതം സംഭവിച്ചതിനാൽ ഓർമശക്തി തിരികെ കിട്ടിയില്ല. പൂർണ അബോധാവസ്ഥയിലായി ശരീരം തളർന്നു കിടപ്പിലായ നിധിക്ക് പരസഹായം കൂടാതെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ ചലിക്കാനോ കഴിയില്ല. അപകടത്തിനു ശേഷം നിധിക്കു ജോലിയിൽ പുന:പ്രവേശിക്കാൻ കഴിഞ്ഞില്ല. നിധിയുടെ സർവീസും യോഗ്യതയും അനുസരിച്ച് ഇക്കാലയളവിൽ അണ്ടർ സെക്രട്ടറിയായി…
Read MoreCategory: TVM
നെയ്യാർ കവിഞ്ഞൊഴുകുമ്പോഴും പതിവ് കുളിക്കായി ആറ്റിൽ പോയ വീട്ടമ്മയെ കാണാതായി; കടവിൽ ചെരുപ്പ് ഊരി വച്ച നിലയിൽ
വിഴിഞ്ഞം: നെയ്യാറിൽ കുളിക്കാനിറങ്ങിയ വീട്ടമ്മയെ കാണാതായി. മാവിളക്കടവ് പാലത്തിന് സമീപമുള്ള കടവിൽ കുളിക്കാനിറങ്ങിയ പൂവാർ കഞ്ചാംപഴിഞ്ഞി തെക്കേവിള വീട്ടിൽ ഓമന (58) നെയാണ് ഇന്നലെ രാവിലെ കാണാതായത്. പൂവാർ ഫയർഫോഴ്സും പോലീസും തെരച്ചിൽ നടത്തിയെങ്കിലും ഓമനയെ കണ്ടെത്താനായില്ല . മാവിളക്കടവ് എക്സൈസ് ചെക്ക് പോസ്റ്റിലെ പാർട്ട്ടൈം സ്വീപ്പറാണ് കാണാതായ ഓമന.വീട്ടിൽ ഓമനയും ഭർത്താവ് ക്രിസ്തുദാസും ഇളയ മകൾ സുജിതയും മാത്രമാണ് താമസിക്കുന്നത്. അമ്മയെ കാണാത്തതിനെ തുടർന്ന് സുജിത അടുത്ത് തന്നെ താമസിക്കുന്ന സഹോദരനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളിക്കടവിൽ ഊരി വച്ച നിലയിൽ ചെരുപ്പ് കാണപ്പെട്ടത്. എല്ലാ ദിവസവും രാവിലെ ആറ്റിൽ പോയി കുളിക്കുന്ന പതിവുണ്ടെന്നും അതിനുശേഷമാണ് ചെക്ക് പോസ്റ്റ് വൃത്തിയാക്കാൻ പോകുന്നതെന്നും മക്കൾ പറഞ്ഞു. സുനിൽ, സനൽ, സജിത, സുജിത എന്നിവർ മക്കളാണ്.പൂവാർ ഫയർ ആൻഡ് റസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിപിൻലാൽ…
Read Moreദത്ത് വിവാദം; അനുപമയുടെ പിതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. അപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം പരിഗണിക്കുക.അനുപമയുടെ അമ്മ അടക്കമുള്ള അഞ്ചു പ്രതികൾക്ക് സെഷൻസ് കോടതി കഴിഞ്ഞ ദിവസം ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്ത് പ്രതികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കേണ്ട ആവശ്യമില്ലെന്ന നിരീക്ഷണത്തോടെയാണ് അഞ്ചു പ്രതികൾക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നു പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ വിളിച്ചുവരുത്തിയശേഷമാണ് കോടതി പ്രതികളുടെ മുൻകൂർ ജാമ്യം അനുവദിച്ചത്. താൻ അറിയാതെയാണു കുഞ്ഞിനെ ദത്തു നൽകിയതെന്നാണ് അനുപമ പേരൂർക്കട പോലീസിൽ നൽകിയ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അനുപമയുടെ പിതാവ് അടക്കം ആറു പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.…
Read Moreമദ്യപിച്ച് വഴക്കിടുന്നതിനിടെ മകന്റെ ഇടതു നെഞ്ചിൽ കത്തി കുത്തിയിറക്കി; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല; പിതാവ് ശശിധരന്‍നായർ പോലീസ് പിടിയിൽ
നെയ്യാറ്റിന്‍കര : മദ്യലഹരിയില്‍ മകനെ കുത്തിക്കൊന്ന വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. ഓലത്താന്നി താഴംകാട് വീട്ടില്‍ അരുണാ (32) ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ശശിധരന്നായ (60) രെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു നാടിനെയൊന്നാകെ നടുക്കിയ ഈ അതിദാരുണ സംഭവം. ഹോട്ടല്‍ തൊഴിലാളിയായ ശശിധരന്‍നായരും കൂലിപ്പണിക്കാരനായ മകന് അരുണും മിക്കവാറും മദ്യപിച്ച് പരസ്പരം വഴക്ക് കൂടാറുണ്ടത്രെ. കഴിഞ്ഞ ദിവസവും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ ശശിധരൻ നായരുടെ ഭാര്യ ശാന്തകുമാരി സമീപ വീട്ടിലേക്ക് പോയി. തിരികെയെത്തിയപ്പോൾ ഇടതുനെഞ്ചിൽ കത്തിക്കുത്തേറ്റ് മകൻ അരുൺ നിലത്ത് വീണു കിടക്കുന്നതാണ് കണ്ടത്. മദ്യലഹരിയിൽ ശശിധരന്‍നായര്‍ കത്തിയെടുത്ത് മകന്റെ ഇടതുനെഞ്ചിലേയ്ക്ക് കുത്തിയിറക്കുക ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. അരുണിനെ ഉടനെ തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശശിധരന്‍നായർ- ശാന്തകുമാരി ദന്പതികളുടെ മൂത്ത മകനാണ് അരുണ്‍. അവിവാഹിതനാണ്.…
Read Moreതലസ്ഥാനത്ത് പെരുമഴ; ഓറഞ്ച് അലർട്ട്; ഒഴുക്കിൽ പെട്ട് ഒരു മരണം; നിരവധി വീടുകൾക്കു നാശം
സ്വന്തം ലേഖകൻതിരുവനന്തപുരം: കനത്തമഴയെ തുടർന്ന് ജില്ലയിൽ അതീവജാഗ്രത. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ശക്തമായ മഴ മൂന്നു ദിനം പിന്നിട്ടപ്പോൾ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഒരാൾ മരിച്ചു. കാട്ടാക്കട താലൂക്കിലെ പശുവണ്ണറ കീഴെകണ്ണക്കോട് വീട്ടിൽ ലളിതാഭായ് (75) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒഴുക്കിൽപ്പെട്ട് കാണാതായ ഇവരുടെ മൃതദേഹം നെയ്യാറ്റിൻകര പാലക്കടവിൽ നിന്ന് ലഭിച്ചു. ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നഗരപരിധിയിലും ഗ്രാമങ്ങളിലും മലയോര മേഖലകളിലും മഴ ശക്തമായതോടെ മണ്ണിടിച്ചിലും വ്യാപകമാണ്. ജില്ലയിൽ നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. വാഴമുട്ടം, പാറവിള, വാമനപുരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മണ്ണിടിച്ചിലുണ്ടായി. പേപ്പാറ, നെയ്യാർ, അരുവിക്കര ഡാമുകൾ…
Read Moreതോരാമഴ! തെക്കൻ കേരളത്തിൽ കനത്ത നാശം; രണ്ടു ദിവസം കൂടി അതിശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം
തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് വീണ്ടും വെള്ളപ്പൊക്ക ഭീഷണി. തെക്കൻ കേരളത്തിലാണു കൂടുതൽ ദുരിതം. രണ്ടു ദിവസം കൂടി അതിശക്തമായ മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം. ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണു തിരുവനന്തപുരം – നാഗർകോവിൽ പാതയിൽ ട്രെയിൻ ഗതാഗതം പൂർണമായി തടസപ്പെട്ടു. നാഗർകോവിലിൽ ബണ്ട് തകർന്ന് ട്രാക്കിലൂടെ വെള്ളം ഒഴുകുകയാണ്. ഇതുമൂലം ഗതാഗതം പുനഃസ്ഥാപിക്കാൻ കൂടുതൽ സമയമെടുക്കും. നെയ്യാറ്റിൻകരയിൽ ദേശീയപാതയിൽ പാലത്തിന്റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് ഗതാഗതം വഴി തിരിച്ചുവിട്ടു. തിരുവനന്തപുരത്ത് മലയോര മേഖലയിൽ ശക്തമായ പെയ്ത്തു തുടരുകയാണ്. ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. പേപ്പാറ, നെയ്യാർ, അരുവിക്കര ഡാമുകൾ തുറന്നുവിട്ടു. ഇതേത്തുടർന്നു നദികളിൽ ജലനിരപ്പ് ഉയർന്നു. തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ക്വാറികളുടെ പ്രവർത്തനവും…
Read Moreവീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ കേസ്; ഒളിവിൽ പോയ ഭർത്താവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
പാലോട്: വീട്ടമ്മയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പാലോട് പെരിങ്ങമല പറങ്കിമാം വിള നവാസ് മൻസിലിൽ നാസില ബീഗത്തെ(39)യാണ് വീടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭത്തിനുശേഷം ഒളിവിൽ പോയ ഭർത്താവ് മുഹമ്മദ് റഹീമിനായാണ് അന്വേഷണം ശക്തമാക്കിയത്. റഹീമിനെ കണ്ടെത്താനായി പോലീസ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ ഏഴിന് നാസിലയുടെ ഉമ്മ കിടപ്പുമുറിയുടെ കതക് തുറന്ന് നോക്കിയപ്പോഴാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. തന്റെ വാപ്പക്ക് രാവിലെ പതിവായി നിസ്കാര പായ എടുത്ത് നൽകുന്നത് നാസിലയാണ്. എന്നാൽ, സംഭവദിവസം രാവിലെ മകൾ എഴുന്നേൽക്കാതായതോടെ ഉമ്മ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കട്ടിലിൽ രക്തം കട്ടപിടിച്ചു കിടക്കുന്നതും നാസിലയെ കഴുത്തിൽ കുത്തേറ്റ നിലയിലും കണ്ടത്. തുടർന്ന് ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. അതേസമയം,നാസിലക്ക് കുത്തേറ്റിട്ടും അടുത്ത്…
Read Moreപരീക്ഷ കഴിഞ്ഞ് സന്തോഷത്തോടെ മടങ്ങിയവർ വീട്ടിലേക്ക് തിരികെയെത്തിയ കാഴ്ചകണ്ട് അലറിവിളിച്ച് വീട്ടുകാർ; നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം : നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു യാവക്കൾ മരിച്ചു. പാലോട് പച്ച പാലുവളളിയിൽ ആദർശ്(20), കല്ലറ പാങ്ങോട് റാസി മൻസിലിൽ മുഹമ്മദ് റാസി(20) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കോവളത്തിനും പനത്തുറയ്ക്കുമിടയിലുളള തോപ്പുംപടി ബൈപാസിലാണ് അപകടമുണ്ടായത്. കോവളം ഭാഗത്ത് നിന്ന് തിരുവല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ബൈപാസിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ബോധരഹിതരായി കിടന്ന ഇരുവരെയും യാത്രക്കാരും പോലീസും ചേർന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദർശ് മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ മുഹമ്മദ് റാസിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ മരിച്ചു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആറ്റിങ്ങൽ ഗവണ്മെന്റ് ഐടിഐയിലെ വിദ്യാർഥികളായിരുന്നു ഇരുവരും. പരീക്ഷയെഴുതിയശേഷം കോവളം വഴി വീട്ടിലേക്ക് മടങ്ങുന്പോഴാണ് അപകടം സംഭവിച്ചത്.
Read Moreയുവാവിനെ തട്ടികൊണ്ടു പോയി പണവും സ്വർണാഭരണവും കവർന്ന കേസിൽ മൂന്ന് പേർകൂടി
തിരുവനന്തപുരം: യുവാവിനെ തട്ടികൊണ്ടു പോയി പണവും സ്വർണ്ണാഭരണവും കവർന്ന കേസിൽ മൂന്നു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു . വ്യാജ ഫേയ്സ് ബുക്ക് ഐഡിയിൽകൂടി നെടുമങ്ങാട് സ്വദേശിയായ യുവാവിനെ ആറ്റുകാൽ ക്ഷേത്ര പരിസരത്ത് എത്തിച്ച് തട്ടികൊണ്ടു പോയി സ്വർണാഭരണവും പണവും വാഹനത്തിന്റെ ആർസിബുക്കും കവർന്ന കേസിൽ തിരുമല വലിയവിള സ്വദേശി ദിലീപ്, (30), കുളത്തറ കോട്ടയിൽ, ആറ്റു വരമ്പിന് സമീപം വിഷ്ണു, (ആംഗ്രി വിഷ്ണു ,31), കാലടി തെറ്റിക്കാട് ക്ഷേത്രത്തിന് സമീപം അജീഷ് (കണ്ണൻ 22), എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒരു പ്രതിയായ സച്ചിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ആലപ്പുഴ രാമങ്കരിയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എസ്. ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഫോർട്ട് എസ്എച്ച്ഒ…
Read Moreജിമ്മി ജോർജ് സ്വിമ്മിംഗ് പൂൾ പരിസരത്ത് “സോപ്പിന്’വിലക്ക്; കാരണം അന്വേഷിച്ചവർക്ക് അധികൃതരിൽ നിന്നും കിട്ടിയത്…
തിരുവനന്തപുരം: നഗരത്തിലെ പ്രധാന നീന്തൽക്കുളമായ ജിമ്മിജോർജ് സ്വിമ്മിംഗ് പൂളിന്റെ പരിസരത്ത് സോപ്പ് ഉപയോഗിക്കരുതെന്ന നോട്ടീസ് വിവാദമാകുന്നു. കോവിഡ് വ്യാപനകാലഘട്ടത്തിൽ ഇത്തരമൊരു നിർദേശത്തിനെതിരേ വ്യാപകമായ പരാതിയാണ് ഉയർന്നിരിക്കുന്നത്. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു സമീപമുള്ള പോലീസിന്റെ സ്വിമ്മിംഗ് പൂളിൽ ഇറങ്ങുന്നതിനു മുന്‍പും പൂളിൽ നീന്തിക്കഴിഞ്ഞും നിർബന്ധമായും സമീപത്തെ വാഷ് റൂമിൽ സോപ്പ് ഉപയോഗിച്ച് കുളിക്കണമെന്ന സർക്കുലർ നൽകിയപ്പോഴാണ് ഒരുകിലോമീറ്റർ മാത്രം അകലെയുള്ള ജിമ്മി ജോർജ് നീന്തൽക്കുളത്തിന്റെ പരിസരത്ത് സോപ്പ് ഉപയോഗിക്കരുതെന്ന നോട്ടീസ് പതിച്ചിരിക്കുന്നത്. സാധാരണയായി ജിമ്മി ജോർജ് സ്വിമ്മിംഗ് പൂളിലെത്തുന്നവർ അതിനു സമീപത്തായുള്ള വാഷ് റൂമിൽ കയറി കുളിച്ച ശേഷമാണ് പൂളിലിറങ്ങുന്നത്. എന്നാൽ ഇപ്പോൾ വാഷ് റൂമിലും സോപ്പ് ഉപയോഗിക്കരുതെന്ന നിർദേശമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനുശേഷം കഴിഞ്ഞ മാസമാണ് നീന്തൽക്കുളം തുറന്നത്. എന്നാൽ കുളം തുറന്നതിനു ശേഷം സമീപത്ത് വാഷ് റൂം അറ്റകുറ്റപ്പണിക്കായി അടച്ചു. ഇതോടെ പൂളിൽ…
Read More