മദ്യപിച്ച് വഴക്കിടുന്നതിനിടെ മകന്‍റെ ഇടതു നെഞ്ചിൽ കത്തി കുത്തിയിറക്കി; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല; പി​താ​വ് ശ​ശി​ധ​ര​ന്‍​നാ​യർ പോലീസ് പിടിയിൽ


നെ​യ്യാ​റ്റി​ന്‍​ക​ര : മ​ദ്യ​ല​ഹ​രി​യി​ല്‍ മ​ക​നെ കു​ത്തി​ക്കൊ​ന്ന വ​യോ​ധി​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​ല​ത്താ​ന്നി താ​ഴം​കാ​ട് വീ​ട്ടി​ല്‍ അ​രു​ണാ (32) ണ് ​കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വ് ശ​ശി​ധ​ര​ന്‍​നാ​യ (60) രെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​യി​രു​ന്നു നാ​ടി​നെ​യൊ​ന്നാ​കെ ന​ടു​ക്കി​യ ഈ ​അ​തി​ദാ​രു​ണ സം​ഭ​വം. ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യാ​യ ശ​ശി​ധ​ര​ന്‍​നാ​യ​രും കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ മ​ക​ന്‍ അ​രു​ണും മി​ക്ക​വാ​റും മ​ദ്യ​പി​ച്ച് പ​ര​സ്പ​രം വ​ഴ​ക്ക് കൂ​ടാ​റു​ണ്ട​ത്രെ.

ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തി​നി​ട​യി​ൽ ശ​ശി​ധ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ശാ​ന്ത​കു​മാ​രി സ​മീ​പ വീ​ട്ടി​ലേ​ക്ക് പോ​യി.

തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ ഇ​ട​തു​നെ​ഞ്ചി​ൽ ക​ത്തി​ക്കു​ത്തേ​റ്റ് മ​ക​ൻ അ​രു​ൺ നി​ല​ത്ത് വീ​ണു കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. മ​ദ്യ​ല​ഹ​രി​യി​ൽ ശ​ശി​ധ​ര​ന്‍​നാ​യ​ര്‍ ക​ത്തി​യെ​ടു​ത്ത് മ​ക​ന്‍റെ ഇ​ട​തു​നെ​ഞ്ചി​ലേ​യ്ക്ക് കു​ത്തി​യി​റ​ക്കു​ക ആ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​രു​ണി​നെ ഉ​ട​നെ ത​ന്നെ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ശ​ശി​ധ​ര​ന്‍​നാ​യ​ർ- ശാ​ന്ത​കു​മാ​രി

ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​നാ​ണ് അ​രു​ണ്‍. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ന്‍ അ​നീ​ഷ്. നെ​യ്യാ​റ്റി​ന്‍​ക​ര സി​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ന​ട​ത്തി. ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ക്കും.

Related posts

Leave a Comment