തിരുവനന്തപുരം: ഓൺലൈൻ ക്ലാസിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് അശ്ലീലസന്ദേശം അയച്ച രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കടകമ്പള്ളി ലക്ഷം വീട്ടിൽ അഖിൽ (22), മുട്ടത്തറ ശിവകൃപ വീട്ടിൽ സുജിത്ത് (29) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വാട്ടസ്ആപ്, ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതികൾ പെൺകുട്ടിയ്ക്ക് നിരന്തരം അശ്ലീലസന്ദേശങ്ങൾ അയയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവരികയായിരുന്നു. പെൺകുട്ടിയുടെ അമ്മ പേട്ട പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പേട്ട എസ്എച്ച്ഒ റിയാസ് രാജ, എസ്ഐമാരായ രതീഷ്, സുനിൽ, സിപിഒമാരായ രാജാറാം, ഷമി, വിനോദ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read MoreCategory: TVM
മയക്കു മരുന്ന് നൽകി മക്കളെ ഉറക്കി; രാവിലെ എഴുന്നേറ്റപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്; ഉറങ്ങിക്കിടന്ന വീട്ടമ്മയെ കുത്തിക്കൊന്ന ഭർത്താവ് പോലീസ് പിടിയിൽ
പാലോട്: മകൾക്കൊപ്പം ഉറങ്ങിക്കിടന്ന വീട്ടമ്മ കുത്തേറ്റ് മരിച്ച നിലയിൽ. ഭർത്താവ് ഒളിവിൽ.പെരിങ്ങമല പറങ്കിമാംവിള നൗഫര്‍ മന്‍സിലില്‍ നാസില ബീഗം (42) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് നെടുമങ്ങാട് വാളിക്കോട് പാറമുറ്റത്ത് തെക്കുംകര വീട്ടിൽ അബ്ദുൾ റഹീമിനെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെയാണ് കുടുംബവീട്ടിലെ കിടപ്പുമുറയിൽ നാസിലയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.രാവിലെ നാസിലയെ കാണാത്തതിനെതുടർന്ന് ഉമ്മ കിടപ്പുമുറിയുടെ കതക് തുറന്ന് നോക്കിയപ്പോഴാണ് കഴുത്തിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ പോലീസിൽ വിവവരം അറിയിക്കുകയായിരുന്നു. നാസിലക്ക് കുത്തേറ്റിട്ടും അടുത്ത് കിടന്ന 13 വയസുകാരിയായ മകള്‍ അറിഞ്ഞിരുന്നില്ലെന്നും രാവിലെ നാസിലയുടെ ഉമ്മ കുട്ടിയെ വിളിച്ചുണര്ത്തുകയായിരുന്നുവെന്നും വീട്ടുകാർ പോലീസിൽ മൊഴിനൽകി. ബുധനാഴ്ച രാത്രി റഹീം മകള്‍ക്ക് മിഠായി നല്‍കിയിരുന്നതായും രാവിലെ വയറുവേദനയെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും ബന്ധുക്കൾ മൊഴിനൽകി. മിഠായിയില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം ചാക്ക ഐടിഐയിൽ…
Read Moreഅമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; ശിശുക്ഷേമ സമിതിക്കു മുമ്പിൽ സമരം ആരംഭിച്ച് അനുപമ
സ്വന്തം ലേഖകൻ തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അമ്മ അനുപമ വീണ്ടും സമരം തുടങ്ങി. ശിശുക്ഷേമ സമിതിക്കു മുന്‍പിലാണ് രാവിലെ പത്ത് മുതൽ സമരം തുടങ്ങിയത്. ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എൻ. സുനന്ദയെയും സെക്രട്ടറി ഷിജു ഖാനെയും പുറത്താക്കണമെന്നാണ് ആവശ്യം. തന്റെ അറിവില്ലാതെ ഇരുവരും ചേർന്നാണ് കുഞ്ഞിനെ ദത്ത് നൽകിയതെന്നാണ് അനുപമയുടെ ആരോപണം. ഇരുവരെയും മാറ്റി നിർത്തി അന്വേഷിക്കണമെന്നു നേരത്തെ അനുപമ മന്ത്രി വീണ ജോർജിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. എന്നാൽ, ഈ സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതിക്കു മുന്‍പാകെ സമരം ആരംഭിച്ചിരിക്കുന്നതെന്നു അനുപമ പറയുന്നു. കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളിൽ വിശ്വാസ്യതയില്ല. വകുപ്പ് തല അന്വേഷണമാണ് നടക്കുന്നത്. ആരോപണ വിധേയർ തത്സ്ഥാനത്ത് തുടരുന്പോൾ അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും അനുപമ ആരോപിക്കുന്നു.…
Read Moreമുൻ വൈരാഗ്യത്തിന്റെ പേരിൽ ഓട്ടോ തകർത്തപ്പോൾ ആരും കണ്ടില്ലെന്ന് ധരിച്ചത് വെറുതേയായി; മൂന്നുപേർ കുടുങ്ങിയതിങ്ങനെ
പേരൂർക്കട: വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷൾ തകർത്ത മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് കാഞ്ഞിരംപാറ വികെപി നഗർ കോളനി സ്വദേശികളായ വി.വി.രതീഷ്, ബിനു എന്നിവരുടെ ഓട്ടോറിക്ഷകൾ തകർത്ത കാഞ്ഞിരംപാറ സ്വദേശികളായ വിഷ്ണുദേവ്, കണ്ണൻ എന്നു വിളിക്കുന്ന സാഗർ, പുളിയറക്കോണം സ്വദേശി വിപിൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. വട്ടിയൂർക്കാവ് സിഐ സുരേഷ് കുമാർ, എസ്.ഐ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. രതീഷിന്റെ ഓട്ടോറിക്ഷ അടിച്ചുതകർക്കുകയും ബിനുവിന്റെ ഓട്ടോറിക്ഷയുടെ മേൽക്കൂര കത്തിച്ച നിലയിലാണ്.
Read Moreയുവാവിന്റെ ആത്മഹത്യ; ഭാര്യാകാമുകൻ പിടിയിൽ; യുവതി മക്കളെയും കൊണ്ട് കാമുകനൊപ്പം പോകുകയായിരുന്നു
കാട്ടാക്കട : യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യാകാമുകനെ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു. 2019 മുട്ടത്തറ പുത്തൻതെരുവ് മണക്കാട് ഉഷാ ഭവനിൽ ശിവകുമാർ ആത്മഹത്യ ചെയ്ത കേസിൽ നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടിൽ വിഷ്ണു (30) ആണ് അറസ്റ്റിലായത്. യുവതി മക്കളെയും കൊണ്ട് വിഷ്ണുവുമൊത്ത് ശ്രീകാര്യത്തെ ഒരു വീട്ടിൽ താമസമാക്കിയതോടെ 2019 സെപ്റ്റംബറിൽ ശിവകുമാർ വീടിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ സംബന്ധിച്ച് ബന്ധുക്കൾ വിളപ്പിൽശാല പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് വിഷ്ണു ഒളിവിൽ പോവുകയായിരുന്നു. പാലക്കാട് ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന വിഷ്ണു ശ്രീകാര്യത്തെ വീട്ടിലെത്തിയപ്പോൾ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാൾക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയെന്നും യുവതിക്കെതിരെയും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. വിളപ്പിൽശാല സിഐ സുരേഷ് കുമാർ, എസ്ഐ വി. ഷിബു, എഎസ്ഐ ആർ.വി. ബൈജു, സിപിഒ അരുൺ എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ…
Read Moreമദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയെ എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവിനെ ഓടിച്ചിട്ട് പിടിച്ച് പോലീസ്
വെള്ളറട: മദ്യപിക്കാന്‍ പണം നൽകാത്തതിന് ഭാര്യയെ കല്ലു കൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ അനില്‍കുമാര്‍ ( 32 ) നെയാണ് പിടികൂടിയത്. സ്ഥിരം മദ്യപാനിയായ അനില്‍കുമാര്‍ ഭാര്യ രാഗിണിയോട് പണം ആവശ്യപ്പെട്ടെങ്കിലും പണം കൊടുക്കാത്തതിനാല്‍ പ്രകോപിതനായ ഭര്‍ത്താവ് തറയില്‍ കിടന്ന കല്ല് തലയ്ക്ക് എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് സംഘം എത്തുന്നതുകണ്ട പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Read Moreകമ്പിവളയിൽ സ്വർണം പൂശി 916 മുദ്രയും പതിപ്പിച്ച് തട്ടിയത് ലക്ഷങ്ങൾ; ഫൈനാൻസുകാരുടെ ആ സംശയം ഇത്തവണ വിനോദിനും ബിനുവിനും കുടുക്കായി
കാട്ടാക്കട : സ്വർണ പണയ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച രണ്ടുപേരെ ഉടമ തടഞ്ഞുവച്ച് പോലീസിന് കൈമാറി. കുറ്റിച്ചൽ, കോട്ടൂർ സ്വദേശികളായ ബിനു , വിനോദ് എന്നിവരാണ് തട്ടിപ്പുമായി കുറ്റിച്ചൽ ദേവി ഫൈനാൻസിൽ എത്തിയത്. മുന്‍പും ഇവർ പണയം വച്ച ഉരുപ്പടിയിൽ സംശയം തോന്നിയ കടയുടമ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു.ഇന്നലെ വൈകുന്നേരം ബിനുവും വിനോദും ആഭരണങ്ങളുമായി എത്തിയപ്പോൾ സ്ഥപന ഉടമ ബിജു ഇരുവരെയും തടഞ്ഞു വച്ച് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കമ്പി വളയുണ്ടാക്കി അതിൽ സ്വർണ്ണം പൂശി 916 മുദ്രയും പതിപ്പിച്ചു 12 ഗ്രാം വീതം തൂക്കം ഉറപ്പിച്ചാണ് ഇവർ പണമിടപാട് സ്ഥാപനത്തെ പറ്റിക്കുന്നത്. ഒരിക്കൽ പണയം വച്ച ഉരുപ്പടികൾ ഇവർ തിരിച്ചെടുക്കാൻ എത്താറില്ല. കുറ്റിച്ചലിലെ തന്നെ അഞ്ചിലധികം പണമിടപാട് സ്ഥാപനങ്ങളിലും സമാന രീതിയിൽ ഒന്നിലധികം വളകൾ പണയം നൽകി…
Read Moreവഴിതർക്കത്തിന്റെ വിരോധം! സാബുവിന്റെ വാരിയെല്ലും സിന്ധുവിന്റെ കൈയുംഅടിച്ചൊടിച്ചെന്ന് പോലീസ്; രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: വഴിതർക്കത്തിന്റെ വിരോധത്തിൽ ഭർത്താവിനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബന്ധുക്കളായ യുവാക്കൾ അറസ്റ്റിൽ. ആൾസെയ്ൻസ് ഈന്തിവിള സതിഭവനിൽ രതീഷ് (28), നിധീഷ് (31) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്. ഈന്തിവിളാകം വീട്ടിൽ സാബു, ഇയാളുടെ ഭാര്യ സിന്ധു എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സാബുവിന്റെ വാരിയെല്ലും സിന്ധുവിന്റെ കൈയും പ്രതികൾ അടിച്ചൊടിച്ചെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 24 ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. ഏറെ നാളായി വഴിതർക്കത്തിന്റെ പേരിൽ ബന്ധുക്കളായ ഇരുകൂട്ടരും തമ്മിൽ വഴക്കും വാക്കേറ്റവും പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിലായിരുന്നു പ്രതികൾ. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥിരാജ്, വലിയതുറ സിഐ. പ്രകാശ്, എസ്ഐ. അഭിലാഷ്, എഎസ്ഐ. ശിവപ്രസാദ്, സിപിഒ മനു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പ്രതികൾക്കും പരിക്കേറ്റു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ…
Read Moreകനത്ത മഴ പെയ്തിറങ്ങി; തൊഴിലുറപ്പ് തൊഴിലാളികൾ കോട്ടൂർ വനത്തിൽ കുടുങ്ങി
കാട്ടാക്കട : കനത്തമഴയിൽ മലയോരമേഖലയിൽ വെള്ളംകയറി. ഇന്നലെ ഉച്ചയ്ക്കുശേഷം പെയ്ത കനത്ത മഴയെ തുടർന്ന് നെയ്യാർ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ 40 സെന്റീമീറ്റർ ഉയർത്തി. മഴ വീണ്ടും ശക്തമായാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മഴ കനത്തതിനെ തുടർന്ന് കോട്ടൂർ വനത്തിൽ തെഴിലുറപ്പ് തൊഴിലാളികൾ കുടുങ്ങി. ഇന്നലെ രാവിലെ വനത്തിലെ ചോനംപാറ, വാലിപ്പാറ ഭാഗങ്ങളിൽ ജോലിക്ക് പോയ30 തൊഴിലാളികൾ കുടുങ്ങിയത്.ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. തോടുകൾ പലതും കരകവിഞ്ഞതോടെ പുറം നാട്ടിലേക്കുള്ള റോഡുകൾ മുങ്ങിപ്പോയതോടെ തൊഴിലാളികൾക്ക് നാട്ടിലെത്താൻ കഴിയാതെ വരുകയായിരുന്നു. കുമ്പിൾമൂട് തോട് കരകവിഞ്ഞതിനെ തുടർന്നാണ് കോട്ടൂരിലെ കടകളിൽ വെള്ളം കയറി. പേങ്ങാട് തോട് കരകവിഞ്ഞ് വൻകൃഷിനാശവും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചെന്നും നാട്ടുകാർ പറഞ്ഞു. വാഴപ്പള്ളി, ചപ്പാത്ത്,കുരുന്തരക്കോണം, പച്ചക്കാട്, വഞ്ചിക്കുഴി, നിലമ, പരുത്തിപ്പള്ളി, കാര്യോട്, പറണ്ടോട്, ആര്യനാട്, കൊക്കോട്ടേല, ഈഞ്ചപ്പുരി, കോട്ടയ്ക്കകം…
Read Moreവെള്ളത്തിൽ മുങ്ങിയ സ്വപ്നങ്ങൾ…! ബണ്ട് തകർന്ന് വ്യാപക കൃഷി നാശം; നഷ്ടപരിഹാരം ഇനിയും അകലെ
കാട്ടാക്കട : കനത്ത മഴയിൽ ബണ്ട് തകർന്ന് കൃഷിയിടങ്ങളിൽ വെള്ളം കയറി വ്യാപക കൃഷിനാശം സംഭവിച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.തലയൽ ഏലായിൽ വെള്ളം കയറി ഇരുപത്തയ്യായിരത്തിൽപ്പരം വാഴകൾ നശിച്ചെന്ന് കർഷകർ പറഞ്ഞു. ബണ്ടുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷിഭവനിലും പഞ്ചായത്ത് അധികൃതർക്കും കർഷകർ നിരവധി തവണ പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഇതേവര ഉണ്ടായിട്ടില്ല. കർഷകരുടെ ഉത്പന്നങ്ങൾ ഏറ്റുവാങ്ങി ഹോർട്ടികോർപ്പ് വഴി വിപണനം നടത്തുന്ന വിഎഫ്പിസികെയും കർഷകർക്ക് മുന്നിൽ കണ്ണടക്കുകയാണ്.തലയൽ ഏലായിലെ കൃഷിനാശത്തിന്റെ വിവരങ്ങൾ അധികൃതർ ഇതുവരെ ശേഖരിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. തലയൽ സ്വദേശി തുളസീധരൻ നായരുടെ എട്ടേക്കർ കൃഷിയിടത്തിലെ 2000 മൂട് തൈവാഴകൾ, തലയൽ കൈലാസത്തിൽ പരപ്പിൻതലയിൽ പി.ആർ. അനിൽകുമാറിന്റെ ആറേക്കർ കൃഷിയിടത്തിലെ 2000 വാഴകൾ, കുമാറിന്റെ 3000 വാഴകൾ, തേമ്പാമുട്ടം മുണ്ടുകോണം സ്വദേശി രവിയുടെ 1000 മൂട് വാഴകൾ, മുണ്ടുകോണത്ത് സത്യന്റെ 1000 വാഴകൾ,…
Read More