ക​ഞ്ചാ​വ് വി​ല്പ​ന സം​ഘ​ങ്ങ​ൾ ഏ​റ്റു​മു​ട്ടി; സ്ഥലത്തെത്തിയ പോ​ലീ​സി​നു​നേ​രെ ആക്രമണം; ഒരു പോലീസുകാരന് പരിക്ക്

വി​ഴി​ഞ്ഞം: ക​ഞ്ചാ​വ് വി​ല്പ​ന സം​ഘ​ങ്ങ​ൾ ത​മ്മി​ൽ രാ​ത്രി​യി​ൽ ഏ​റ്റു​മു​ട്ടി. വി​വ​രം അ​ന്വേ​ഷിച്ചു​പോ​യ പോ​ലീ​സി​നു നേ​രെ ആ​ക്ര​മ​ണം. മാ​ര​കാ​യു​ധം കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ വി​ഴി​ഞ്ഞം സ്റ്റേ​ഷ​നി​ലെ ഒ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റു.​ പ്രതികളിൽ ഒ​രാ​ളെ പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ വി​ഴി​ഞ്ഞം അ​ടി​മ​ല​ത്തു​റ​യി​ലാ​ണ് സം​ഭ​വം.പാ​ല​ത്തി​നു സ​മീ​പം പ​ത്തോ​ളം വ​രു​ന്ന ഒ​രു സം​ഘം യു​വാ​ക്ക​ൾ ഏ​റ്റു​മു​ട്ടു​ന്ന​താ​യി നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു. അ​ഡീ​ഷ​ണ​ൽ എ​സ്ഐ അ​ജി​ത്കു​മാ​റും പോ​ലീ​സു​കാ​രാ​യ ദീ​പു, സാ​ജ​ൻ എ​ന്നി​വ​ർ ഉ​ട​ൻ ത​ന്നെ അ​ടി​മ​ല​ത്തു​റ​യി​ൽ എ​ത്തി. പോ​ലീ​സ് ജീ​പ്പ് ക​ണ്ട് കു​റ​ച്ചു​പേ​ർ ഇ​രു​ളി​ൽ ഓ​ടി മ​റ​ഞ്ഞെ​ങ്കി​ലും പു​ല്ലു​വി​ള സ്വ​ദേ​ശി ഷി​ബു ഉ​ൾ​പ്പെ​ടെ ചി​ല​ർ പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ചു . ഷി​ബു​വി​നെ ജീ​പ്പി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ കൈ​യി​ൽ ക​രു​തി​യി​രു​ന്ന മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ട് പോ​ലീ​സി​നെ ആ​ക്ര​മി​ക്കുകയായിരുന്നു. കോ​ൺ​സ്റ്റ​ബി​ൾ ദീ​പു​വി​ന്‍റെ ഇ​ട​തു കൈ​ക്ക് പ​രി​ക്കേ​റ്റു. വി​വ​ര​മ​റി​ഞ്ഞ് വി​ഴി​ഞ്ഞ​ത്തു നി​ന്ന് കൂ​ടു​ത​ൽ പോ​ലീ​സ് എ​ത്തി പ്ര​തി​യാ​യ ഷി​ബു​വി​നെ പി​ടി​കൂ​ടി…

Read More

ഉദ്ഘാടനത്തിന് വിളിച്ചില്ല, ശിലാഫലകത്തിൽ പേരും വച്ചില്ല; കി​ട​ങ്ങു​മ്മ​ൽ ആ​രോ​ഗ്യ സ​ബ് സെ​ന്‍റ​റി​ന്‍റെ ശി​ലാ​ഫ​ല​കം തകർത്ത വെള്ളനാട് ശശിക്ക് എട്ടിന്‍റെ പണി…

നെ​ടു​മ​ങ്ങാ​ട് : കി​ട​ങ്ങു​മ്മ​ൽ ആ​രോ​ഗ്യ സ​ബ് സെ​ന്‍റ​റി​ന്‍റെ ശി​ലാ​ഫ​ല​കം ​അ​ടി​ച്ചു ത​ക​ർ​ത്ത​ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വെ​ള്ള​നാ​ട് ശ​ശിക്കെതിരെ പോലീസ് കേസെ ടുത്തു. ​ ക​ഴി​ഞ്ഞ 11ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​രാ​ജ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​രോ​ഗ്യ സ​ബ് സെ​ന്‍റ​റി​ന്‍റെ ശി​ലാ​ഫ​ല​ക​മാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വും വെ​ള്ള​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യ വെ​ള്ള​നാ​ട് ശ​ശി അ​ടി​ച്ചു ത​ക​ർ​ത്ത​ത്. ശി​ലാ​ഫ​ല​ക​ത്തി​ൽ പേ​രി​ല്ല, ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് ക്ഷ​ണി​ച്ചി​ല്ല തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞാ​ണ് ശി​ലാ​ഫ​ല​കം ത​ക​ർ​ത്ത​ത്. ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​ത്താ​ണ് ആ​രോ​ഗ്യ സ​ബ്സെ​ന്‍റ​റി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. ഭ​ര​ണ സ​മി​തി​യു​ടെ ക​ലാ​വ​ധി ക​ഴി​യാ​റാ​യ​പ്പോ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി മു​ക്കാ​ൽ ഭാ​ഗ​മേ പൂ​ർ​ത്തി​യാ​യി​രു​ന്നു​ള്ളു. എ​ന്നാ​ൽ ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ഈ ​സ്ഥാ​പ​നം അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ച്ച് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശി​ലാ​ഫ​ല​കം സ്ഥാ​പി​ച്ചു. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​ന​മൊ​ന്നും ന​ട​ത്തി​യ​തു​മി​ല്ല.പു​തി​യ ഭ​ര​ണ​സ​മി​തി…

Read More

ക​ണ്ട​ക്ട​ർ നി​മ്മി ഇ​നി മു​ത​ൽ ഡോക്ടർ ​നി​മ്മി; സ്നേ​ഹാ​ദ​ര​വു​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ

നെ​യ്യാ​റ്റി​ൻ​ക​ര: പെ​രു​മ്പ​ഴു​തൂ​ർ ആ​ലം​പൊ​റ്റ സ്വ​ദേ​ശി​നി നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ലെ കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​ർ എ​ൽ.​ബി. നി​മ്മി ഇ​നി ഡോ. ​നി​മ്മി. ക​ണ്ട​ക്ട​റു​ദ്യോ​ഗ​ത്തോ​ടൊ​പ്പം മ​ല​യാ​ള സാ​ഹി​ത്യ സം​ബ​ന്ധി​യാ​യ ഗ​വേ​ഷ​ണ​വും കൂ​ടി തു​ട​ര്‍​ന്ന നി​മ്മി​ക്ക് എം.​എ​സ്. യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്നാ​ണ് ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ച​ത്. കെ.​പി.​രാ​മ​നു​ണ്ണി​യു​ടെ നോ​വ​ലു​ക​ളി​ലെ ജീ​വി​ത ദ​ർ​ശ​നം എ​ന്ന​താ​യി​രു​ന്നു ഗ​വേ​ഷ​ണം. റി​ട്ട. ഐ​ടി​ഡി​സി ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്. ബെ​ൻ​സി​യ​റി​ന്‍റെ​യും സി. ​ല​ളി​ത​യു​ടെ​യും മ​ക​ളാ​ണ് നി​മ്മി. കെ​എ​സ്ആ​ർ​ടി​സി സി​റ്റി യൂ​ണി​റ്റി​ലെ മെ​ക്കാ​നി​ക്കാ​യ എ​ൻ. ഗോ​ഡ് വി​ന്‍റെ ഭാ​ര്യ​യാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​ത്മി​ക് ഗോ​ഡ് വി​ൻ, ആ​ഷ്മി​ക് ഗോ​ഡ് വി​ൻ എ​ന്നി​വ​ർ മ​ക്ക​ള്‍. നി​മ്മി​യു​ടെ ഉ​ന്ന​ത നേ​ട്ട​ത്തി​ൽ കെ​എ​സ്ആ​ർ​ടി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ വ​നി​താ സ​ബ്ക​മ്മ​റ്റി സം​ഘ​ടി​പ്പി​ച്ച സ്നേ​ഹാ​ദ​ര​വ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പെ​ഴ്സ​ൺ വി.​ആ​ർ. സ​ലൂ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ വ​നി​താ സ​ബ് ക​മ്മ​റ്റി ജി​ല്ലാ ക​ൺ​വീ​ന​ർ വി. ​അ​ശ്വ​തി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി…

Read More

കാ​ൽ​ക്കു​ലേ​റ്റ​ർ ഫോ​ൾ​ഡ​റി​ൽ ഗെ​യി​മു​ക​ൾ ! പ​തി​നാ​ലു​കാ​ര​ൻ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വം; ഫോ​ൺ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും

തി​രു​വ​ന​ന്ത​പു​രം: മു​ട​പു​ര​ത്ത് പ​തി​നാ​ലു​കാ​ര​ൻ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വം ഓ​ണ്‍​ലൈ​ൻ ഗെ​യിം കാ​ര​ണ​മാ​ണെ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ സം​ശ​യ​ത്തെ​തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കു​ട്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് ഇ​ന്ന് സൈ​ബ​ർ സെ​ല്ലി​ന് കൈ​മാ​റും. മു​ട​പു​രം ക​ല്ലു​വി​ളാ​കം വീ​ട്ടി​ൽ ഷാ​ന​വാ​സ്- സ​ജീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നും കൂ​ന്ത​ള്ളൂ​ർ പ്രേം​ന​സീ​ർ മെ​മ്മോ​റി​യ​ൽ ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ സാ​ബി​ത് മു​ഹ​മ്മ​ദ് (14) ന്‍റെ മ​ര​ണ​മാ​ണ് ഓ​ണ്‍​ലൈ​ൻ ഗെ​യിം കാ​ര​ണ​മാ​ണെ​ന്ന് മാ​താ​പി​താ​ക്ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്. ഈ ​മാ​സം എ​ട്ടാം തീ​യ​തി വൈ​കു​ന്നേ​ര​മാ​ണ് കു​ട്ടി​യെ കി​ട​പ്പു​മു​റി​യി​ലെ ജ​ന​ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ ത്തി​യ​ത്. ഓ​ണ്‍​ലൈ​ൻ ഗെ​യിം കാ​ര​ണ​മാ​ണ് കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് കു​ട്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​ന്ന് സൈ​ബ​ർ​സെ​ല്ലി​ന് കൈ​മാ​റു​മെ​ന്ന് ചി​റ​യി​ൻ​കീ​ഴ് ഇ​ൻ​സ്പെ​ക്ട​ർ . ജി.​ബി. മു​കേ​ഷ് രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. നേ​ര​ത്തെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ചി​രു​ന്ന​പ്പോ​ൾ സം​ശ​യ​ക​ര​മാ​യി ഒ​ന്നും…

Read More

ഒരു മ​ഴ പെയ്താൽ മതി, യാ​ത്ര​ക്കാ​രെ വ​ല​യ്ക്കും ഈ ‘വ​ഴി​മു​ട​ക്കി​പ്പാ​ലം’; വി​തു​ര- തെ​ന്നൂ​ർ റോ​ഡിലെ പൊ​ന്നാം​ചു​ണ്ട് പാ​ലത്തിന് സംഭവിച്ചത്…

  വി​തു​ര: വി​തു​ര- തെ​ന്നൂ​ർ റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പൊ​ന്നാം​ചു​ണ്ട് പാ​ലം മ​ഴ ക​ണ്ടാ​ൽ ‘വ​ഴി​മു​ട​ക്കി’​യാ​കു​ന്നു. ഒ​ന്നോ ര​ണ്ടോ മ​ണി​ക്കൂ​ർ മ​ഴ തു​ട​ർ​ന്നാ​ൽ പാ​ലം വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ എ​ട്ടു ത​വ​ണ​യാ​ണ് ഇ​തു വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​ല​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ക്ബാ​ൽ കോ​ള​ജി​ൽ നി​ന്നും വി​തു​ര​യി​ലേ​ക്ക് വ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് പെ​ന്നാംചു​ണ്ട് പാ​ലം ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് ആ ​ബ​സ് തെ​ന്നൂ​ർ – ചെ​റ്റ​ച്ച​ൽ വ​ഴി വി​തു​ര​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു.ഉ​ച്ച​വ​രെ പാ​ല​ത്തി​ൽ വെ​ള്ളം ഇ​ല്ലാ​യി​രു​ന്നു. അ​തി​നു ശേ​ഷം പെ​യ്ത മ​ഴ​യി​ലാ​ണ് പാ​ല​ത്തി​ൽ വെ​ള്ളം ക​യ​റി​യ​ത്. വാ​മ​ന​പു​രം, അ​രു​വി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. അ​ധി​കം ഉ​യ​ര​മി​ല്ലാ​തെ ച​പ്പാ​ത്ത് മാ​തൃ​ക​യി​ൽ നി​ർ​മി​ച്ച​താ​ണ് അ​പാ​ക​മാ​യ​ത്. ചെ​റി​യ​മ​ഴ​യ​ത്തു പോ​ലും പാ​ലം മു​ങ്ങു​ന്ന​ത് പ​തി​വാ​കു​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ ഏ​റെ ചു​റ്റി ന​ന്ദി​യോ​ട്- പാ​ലോ​ട് റോ​ഡി​ലൂ​ടെ​യാ​ണ് പെ​രി​ങ്ങ​മ്മ​ല​യി​ലും തെ​ന്നൂ​രും എ​ത്തു​ക. വീ​തി​ക്കു​റ​വും കൈ​വ​രി​യി​ല്ലാ​ത്തും പ്ര​ശ്‌​നം…

Read More

ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ മി​ന്ന​ല്‍ സ​ന്ദ​ര്‍​ശ​നം;ഔ​ദ്യോ​ഗി​ക വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് എത്തിയപ്പോൾ ഗ​വൺമെന്‍റ്  ആ​ശു​പ​ത്രി​യിൽ കണ്ടറിഞ്ഞത് ഞെട്ടിക്കുന്ന കാഴ്ചകളും വിവരങ്ങും…

പേ​രൂ​ർ​ക്ക​ട: ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 8.20ന് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ മ​ന്ത്രി ര​ണ്ട് മ​ണി​ക്കൂ​റോ​ളം ചെ​ല​വ​ഴി​ച്ചു. അ​ത്യാ​ഹി​ത വി​ഭാ​ഗം, വി​വി​ധ ഒ​പി​ക​ള്‍, വാ​ര്‍​ഡു​ക​ള്‍, പേ ​വാ​ര്‍​ഡു​ക​ള്‍, ഇ​സി​ജി റൂം ​എ​ന്നി​വ സ​ന്ദ​ര്‍​ശി​ക്കു​ക​യും രോ​ഗി​ക​ളു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യും പ​രാ​തി​ക​ള്‍ കേ​ള്‍​ക്കു​ക​യും ചെ​യ്തു. ഔ​ദ്യോ​ഗി​ക വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​റോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ലാ​ണ് മ​ന്ത്രി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. രാ​വി​ലെ ആ​യ​തി​നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ തി​ര​ക്കാ​യി​രു​ന്നു. ആ​ദ്യം ഒ​പി വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം. ഒ​ഫ്ത്താ​ല്‍​മോ​ള​ജി ഒ​പി​യും, ഡെന്‍റ​ല്‍ ഒ​പി​യും ഒ​ഴി​കെ മ​റ്റ് വി​ഭാ​ഗ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ച് തു​ട​ങ്ങി​യി​രു​ന്നി​ല്ല. ധാ​രാ​ളം പേ​ര്‍ മെ​ഡി​സി​ന്‍ ഒ​പി​യി​ല്‍ ഡോ​ക്ട​റെ കാ​ത്തി​രു​ന്നെ​ങ്കി​ലും ആ ​വി​ഭാ​ഗ​ത്തി​ല്‍ ആ​രും ഇ​ല്ലാ​യി​രു​ന്നു. അ​വി​ടെ നി​ന്ന് ഓ​ര്‍​ത്തോ വി​ഭാ​ഗ​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴും ഇ​താ​യി​രു​ന്നു അ​വ​സ്ഥ. ഏ​ഴു പേ​രു​ള്ള ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഒ​പി ഇ​ല്ലെ​ന്ന് ബോ​ര്‍​ഡ് വ​ച്ചി​രു​ന്നു. ഗൈ​ന​ക്കോ​ള​ജി ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ലും ലേ​ബ​ര്‍…

Read More

ശുദ്ധവായൂ ശ്വസിച്ചു അവർ പഠിക്കട്ടെ… കാ​ര്യ​വ​ട്ടം കാ​മ്പ​സി​നു​ള്ളി​ലെ യാ​ത്ര​യ്ക്ക് ഇ​നി സൈ​ക്കി​ളും ഇ​ല​ക്ട്രി​ക് റി​ക്ഷ​യും

ക​ഴ​ക്കൂ​ട്ടം : വാ​യു​മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​നു മാ​തൃ​ക​യാ​യി കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ടം കാ​മ്പ​സി​ല്‍ കാ​ര്‍​ബ​ണ്‍​മു​ക്ത കാ​മ്പ​സ് പ​ദ്ധ​തി തു​ട​ങ്ങി. കാ​മ്പ​സി​നു​ള്ളി​ലെ യാ​ത്ര​ക​ള്‍​ക്ക് സൈ​ക്കി​ളു​ക​ളും ഇ​ല​ക്ട്രി​ക് ബ​ഗ്ഗി​യും (ബാ​റ്റ​റി​ച്ചാ​ര്‍​ജി​ലോ​ടു​ന്ന നീ​ള​ന്‍ റി​ക്ഷ) ഏ​ര്‍​പ്പെ​ടു​ത്തി. പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം ബു​ധ​നാ​ഴ്ച ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​ട്രോ​ളും ഡീ​സ​ലും ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​മ്പ​സി​ലോ​ടു​ന്ന​തു കു​റ​യ്ക്കാ​നാ​ണ് ഈ ​പ​ദ്ധ​തി. ര​ണ്ട് ഇ​ല​ക്ട്രി​ക് ബ​ഗ്ഗി​ക​ളാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രി​ക്കു​ക. അ​തി​ലൊ​ന്നും എ​ഴു​പ​ത്ത​ഞ്ചോ​ളം സൈ​ക്കി​ളു​ക​ളും കാ​മ്പ​സി​ല്‍ എ​ത്തി​ക്ക​ഴി​ഞ്ഞു. കാ​മ്പ​സി​ലെ പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളും മ​റ്റു​മാ​ണ് ഇ​വ വാ​ങ്ങി ന​ൽ​കി​യ​ത്.സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ല്‍ വ​രു​ന്ന​വ​ര്‍​ക്ക് പ്ര​ധാ​ന ഗേ​റ്റി​ന​ടു​ത്ത് അ​വ പാ​ര്‍​ക്ക് ചെ​യ്യാം. തു​ട​ര്‍​ന്ന് കാ​മ്പ​സി​നു​ള്ളി​ലെ സ​വാ​രി​ക്ക് സെ​ക്യൂ​രി​റ്റി​വി​ഭാ​ഗ​ത്തെ സ​മീ​പി​ച്ച് സൈ​ക്കി​ളെ​ടു​ക്കാം. അ​ല്ലെ​ങ്കി​ല്‍, ബ​ഗ്ഗി വ​രു​മ്പോ​ള്‍ അ​തി​ല്‍ ക​യ​റാം. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ വി.​പി.​മ​ഹാ​ദേ​വ​ന്‍ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ പി.​പി.​അ​ജ​യ​കു​മാ​ര്‍, ര​ജി​സ്ട്രാ​ര്‍ കെ.​എ​സ്.​അ​നി​ല്‍ കു​മാ​ര്‍, സി​ന്‍​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ…

Read More

ഉ​ച്ച​ത്തി​ൽ ഹോ​ണ​ടി​ച്ച​ത് ചോദ്യം ചെയ്തു; ഇരുപത്തിമൂന്നുകാരനും രണ്ടാനച്ഛനും യുവാവിനോട് ചെയ്തത് കണ്ട് ഞെട്ടി ശ്രീകാര്യത്തുകാർ…

ശ്രീ​കാ​ര്യം: ആ​റ്റി​പ്ര പ​ള്ളി​ത്തു​റ​യി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ ര​ണ്ടു പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. പ​ള്ളി​ത്തു​റ നെ​ഹ്റു ജം​ഗ്ഷ​ൻ എ​സ്.​എ​ൽ ഹൗ​സി​ൽ അ​മ്പാ​ടി എ​ന്നു വി​ളി​ക്കു​ന്ന ആ​ന​ന്ദ് (23), ഇ​യാ​ളു​ടെ ര​ണ്ടാ​ന​ച്ഛ​ൻ ക​ബീ​ർ (48) എ​ന്നി​വ​രെ​യാ​ണ് തു​മ്പ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി 8.30 നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​ള്ളി​ത്തു​റ നെ​ഹ്റു ജം​ഗ്ഷ​നി​ൽ അ​യ​ൽ​വാ​സി​യാ​യ ര​ഞ്ജി​ത്തി​നെ പ്ര​തി​ക​ൾ വെ​ട്ടു​ക​ത്തി കൊ​ണ്ട് ത​ല​യി​ൽ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ഞ്ജി​ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. റോ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ര​ഞ്ജി​ത്തി​നു നേ​രെ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചു വ​ന്ന പ്ര​തി ക​ബീ​ർ, ഉ​ച്ച​ത്തി​ൽ ഹോ​ണ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണം. സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ തു​മ്പ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പോ​ലീ​സി​നു നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ് ര​ക്ഷ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കി​ള്ളി​പ്പാ​ല​ത്തെ ഹോ​ട്ട​ൽ മു​റി​യി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടു​വാ​നെ​ത്തി​യ പോ​ലീ​സി​ന് നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ് ര​ക്ഷ​പ്പെ​ട്ട മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ​തി​രു​മ​ല കു​ന്ന​പ്പു​ഴ വ​ലി​യ​ക​ട്ട​യ്ക്കാ​ൽ വീ​ട്ടി​ൽ അ​ച്ചു എ​ന്ന് വി​ളി​ക്കു​ന്ന അ​ന​ന്തു (22)വി​നെ​യാ​ണ് ക​ര​മ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ക്ടോ​ബ​ർ 18നാ​ണ് സി​റ്റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ സ്പെ​ഷ​ൽ ടീ​മും ക​ര​മ​ന പോ​ലീ​സും ചേ​ർ​ന്ന് കി​ള്ളി​പ്പാ​ല​ത്തെ കി​ള്ളി ടൂ​റി​സ്റ്റ് ഹോ​മി​ൽ നി​ന്നും അ​ഞ്ച് കി​ലോ ക​ഞ്ചാ​വും മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യ എം​ഡി​എം​എ​യും മൂ​ന്ന് എ​യ​ർ പി​സ്റ്റ​ളു​ക​ളും ര​ണ്ട് വെ​ട്ടു​ക​ത്തി​ക​ളും പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ൽ അ​ന്ന് ര​ണ്ട് പ്ര​തി​ക​ളേ​യും പോ​ലീ​സി​ന് നേ​രെ പ​ട​ക്ക​മെ​റി​ഞ്ഞ് ര​ക്ഷ​പ്പെ​ട്ട മ​റ്റ് ര​ണ്ട് പ്ര​തി​ക​ളെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് അ​ന​ന്തു. ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ എ​സി​പി ഷീ​ൻ ത​റ​യി​ൽ, ഫോ​ർ​ട്ട് എ​സി​പി ഷാ​ജി, ക​ര​മ​ന എ​സ്എ​ച്ച്ഒ…

Read More

36 പ​വ​ൻ ക​വ​ർന്ന് മുങ്ങി, 20 വ​ർ​ഷ​ങ്ങ​ൾ​​ക്കു​ ശേ​ഷം ക​ല​കു​മാ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മോ​ഷ​ണ​ക്കേ​സ് പ്ര​തി​യെ ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. ജ​വ​ഹ​ർ ന​ഗ​ർ ച​രു​വി​ളാ​ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ക​ല​കു​മാ​ർ (57)നെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ശാ​സ്ത​മം​ഗ​ല​ത്ത് താ​മ​സി​ച്ച് വ​ന്നി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി സൂ​ര്യ​നാ​രാ​യ​ണ​ന്‍റെ വീ​ട്ടി​ൽ നി​ന്നും 36 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. 1999 ൽ ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മ്യൂ​സി​യം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. നി​ര​വ​ധി മോ​ഷ​ണ കേ​സ് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും കേ​സി​ൽ തു​ന്പ് ല​ഭി​ച്ചി​രു​ന്നി​ല്ല. അ​ന്വേ​ഷ​ണം ന​ട​ക്ക​വെ സൂ​ര്യ​നാ​രാ​യ​ണ​ന്‍റെ വീ​ട്ടി​ൽ നി​ന്നും ക​ല​കു​മാ​റി​ന്‍റെ ഫിം​ഗ​ർ പ്രി​ന്‍റ് നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വെ പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. ജ​വ​ഹ​ർ​ന​ഗ​ർ, ശാ​സ്ത​മം​ഗ​ലം പ്ര​ദേ​ശ​ത്ത് നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യെ​ന്ന് ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി.…

Read More