തിരുവനന്തപുരം: മീശ നോവലിനെ കേരള സാഹിത്യ അക്കാദമി അവാർഡിനായി തെരഞ്ഞെടുത്തത് ഹിന്ദു സമൂഹത്തിനോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പിണറായി സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ല. ശബരിമലയില്‍ ചെയ്ത അതേ കാര്യമാണ് പിണറായി ആവര്‍ത്തിച്ച് ചെയ്യുന്നത്. വർഗീയ പരാമർശമുള്ള നോവലാണ് മീശ. ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് നോവൽ പ്രസാധകർ തന്നെ പിൻവലിച്ചതാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മികച്ച നോവലിനുള്ള കേരളാ സാഹിത്യ അക്കാദമി പുരസ്കാരമാണ് എസ്.ഹരീഷിന്റെ മീശയ്ക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ പ്രസിദ്ധീകരിച്ചുവന്നത്. മൂന്നു ലക്കം കഴിഞ്ഞപ്പോൾ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നു നോവൽ പിൻവലിച്ചിരുന്നു.
Read MoreCategory: TVM
വണ്ടന്നൂരിൽ മോഷ്ടാക്കൾ അഴിഞ്ഞാടുന്നു; റബ്ബർ ഷീറ്റും സ്വർണ്ണവും പണവും കവർന്നു; ഒരു മാസത്തിനിടെ നടന്നത് ആറോളം മോഷണങ്ങൾ
കാട്ടാക്കട : വണ്ടന്നൂരിൽ വ്യാപക മോഷണം. വണ്ടന്നൂർ സ്വദേശി കുമാറിന്റെ വീട്ടിൽല നിന്നും രണ്ടായിരം റബ്ബർ ഷീറ്റുകളും പണവും സ്വർണവും സുരക്ഷാ സംവിധാനത്തിന്റെ ഉപകരണങ്ങളും മോഷണം പോയി. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത് എന്നാണ് പ്രാഥമിക നിഗമനം.ഏതാനും റബ്ബർ ഷീറ്റുകൾ വീട്ടിൽ ഉപേക്ഷിച്ചിട്ടുമുണ്ട്. റബ്ബർ ഷീറ്റും സ്വർണ്ണവും പണവും കവർന്നു സമീപത്ത് വിഷ്ണുവിന്റെ കൃഷ്ണവിലാസം വീട്ടിൽ അലമാര കുത്തിത്തുറന്ന് ഒരുപവനോളം വരുന്ന ബ്രെസ്ലെറ്റും അയ്യായിരം രൂപയും കവർന്നു. വീട്ടുകാർ ചികിത്സാർത്ഥം ആശുപത്രിയിൽ പോയിരുന്ന സമയത്താണ് മോഷണം. ഇതിനടുത്ത് മറ്റൊരു വീട്ടിൽ നിന്നും ഇൻവെർട്ടറും ബാറ്ററിയും കള്ളൻ കൊണ്ട് പോയി. കഴിഞ്ഞ ദിവസം തൊഴിലുറപ്പു ജോലിക്കിടെ ഉച്ച ഊണിനായി വീട്ടിലേക്ക് മടങ്ങിയ ചെന്നിയോട് പ്ലാവിള വീട്ടിൽ ബ്രിജിറ്റാളിനെ തടഞ്ഞു നിർത്തി മാലയുമായി കള്ളൻ കടന്ന സംഭവവും ഉണ്ടായി. ആഴ്ചകൾക്കു മുൻപാണ് വണ്ടന്നൂർ ദേവി ക്ഷേത്രത്തിൽ മോഷണ ശ്രമവും സമീപ…
Read Moreഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ക്കും കല്പ്പനകള്ക്കും അനുസരിച്ച് മാത്രമേ തനിക്ക് പോകാന്‍ കഴിയൂ; മാണി സി കാപ്പന്റെ വരനെക്കുറിച്ച് മനസ് തുറന്ന മുല്ലപ്പള്ളി
തിരുവനന്തപുരം: മാണി സി. കാപ്പനെ യുഡിഎഫിന്റെ ഘടകക്ഷിയാക്കുന്നതിന് ഹൈക്കമാന്‍ഡിന്റെ അനുമതി വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. എന്‍സിപി പിളര്‍ത്തി വരുന്ന മാണി സി. കാപ്പനെ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമാക്കുന്ന കാര്യത്തില്‍ തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് മുല്ലപ്പള്ളി മനസ് തുറന്നത്. താന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാഗമാണ്. ഹൈക്കമാന്‍ഡിന്റെ തീരുമാനങ്ങള്‍ക്കും കല്പ്പനകള്ക്കും അനുസരിച്ച് മാത്രമേ തനിക്ക് പോകാന്‍ കഴിയൂ. അതിനാല്‍ ഹൈക്കമാന്‍ഡിനെ പൂര്‍ണമായി വിശ്വാസത്തിലെടുത്തുകൊണ്ടു മാത്രമേ അഭിപ്രായം പറയാനാകു. കാപ്പന് മൂന്നു സീറ്റ് കൊടുക്കും എന്നതിനെക്കുറിച്ച് കെപിസിസി പ്രസിഡന്റായ തനിക്ക് അറിവില്ല. ഹൈക്കമാന്‍ഡിന്റെ അഭിപ്രായം ആരായാതെ തനിക്ക് ഇക്കാര്യത്തില്‍ ഒന്നും പറയാനാവില്ല. മാണി സി. കാപ്പന് ഇടതുമുന്നണി വിടുമെന്ന് പ്രഖ്യാപിച്ചപ്പോല്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേരണമെന്ന് താന്‍ ആവശ്യപ്പെട്ടതാണ്. അദ്ദേഹം കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മല്‍സരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും മുല്ലപ്പള്ളി…
Read Moreകണ്ടിട്ടും, കേട്ടിട്ടും കാണാതെ…ഉദ്യോഗാർഥികളുടെ ആവശ്യം പരിഗണിക്കാതെ മന്ത്രിസഭായോഗം; റാങ്ക് ലിസ്റ്റ് കാലാവധിയും നീട്ടില്ല
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിന് അനുകൂലമായ തീരുമാനം സ്വീകരിക്കാതെ മന്ത്രിസഭാ യോഗം. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതില്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായില്ല. താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിന് മുന്‍പ് തസ്തിക പിഎസ്സിക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കണമെന്ന് വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യവും മന്ത്രിസഭാ യോഗം അംഗീകരിച്ചില്ല. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ലിസ്റ്റിലുള്ളവരുടെ ആവശ്യവും പരിഗണിച്ചിട്ടില്ല. അതേസമയം, ടൂറിസം വകുപ്പില്‍ ഉള്‍പ്പടെ 10 വര്‍ഷം പൂര്‍ത്തിയാക്കിയ 54 പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനമായി. ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരും
Read Moreപണി പിന്നെയും പാളി..! യുട്യൂബിൽ പ്രചരിപ്പിക്കാൻ ബൈക്കുകളുടെ മത്സരയോട്ടം; ഒമ്പതുപേർ അറസ്റ്റിൽ; ഏഴ് ബൈക്കുകളും ഒരു ആഡംബര കാറും കസ്റ്റഡിയിൽ
വിഴിഞ്ഞം: യുട്യൂബിൽ പ്രചരിപ്പിക്കാൻ ബൈക്കുകളിൽ മത്സരയോട്ടം നടത്തിയ ഒന്‍പതംഗ സംഘത്തെ പോലീസ് പിടികൂടി. കോവളം ബൈപാസിൽ കല്ലുവെട്ടാൻ കുഴിയിൽ ഇന്നലെ ഉച്ചയോടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ബൈക്കുകളിൽ സംഘമെത്തിയത്. മത്സരയോട്ടത്തിന് മോഡിഫിക്കേഷൻ വരുത്തി കൊണ്ടു വന്ന ഏഴ് ബൈക്കുകളും ഒരു ആഡംബര കാറും കസ്റ്റഡിയിൽ എടുത്തു. പോലീസും നാട്ടുകാരും തിരിച്ചറിയാതിരിക്കാൻ ബൈക്കുകളിൽ നമ്പർ പ്ലേറ്റുകളും മാറ്റിയിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനനുസരിച്ച് പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ വിഴിഞ്ഞം സിഐ ജി.രമേഷ് , എസ്ഐ പി. ശ്രീജിത്ത്, പോലീസുകാരായ അജികുമാർ, കൃ ഷ്ണകുമാർ ,സുധീർ എന്നിവർ ചേർന്ന് പിടികൂടി. കഴക്കൂട്ടം കാരോട് ബൈപാസിൽ കോവളം വരെയുള്ള ഒന്നാം ഘട്ടം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് നൽകിയിരുന്നു. എന്നാൽപണി പൂർത്തിയായെങ്കിലും അടച്ചിട്ടിരിക്കുന്ന കോവളം മുതൽ തലക്കോടു വരെയുള്ള റോഡ് സാമൂഹ്യ വിരുദ്ധർ താവളമാക്കിയതായി നേരത്തെയും പരാതി ഉയർന്നിരുന്നു.…
Read Moreആദ്യം യോഗ്യത ഇല്ലെന്നുപറഞ്ഞ് തള്ളി; പരാതിയായപ്പോൾ പരീക്ഷ എഴുതാൻ ഹാൾടിക്കറ്റ്! അസി. ഇൻഫർമേഷൻ ഓഫീസർ പരീക്ഷയിൽ ക്രമക്കേടുകളുടെ കൂമ്പാരം
തിരുവനന്തപുരം: അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർമാരെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി ഒഎംആർ പരീക്ഷ നടത്തിയതിനു ശേഷം പുറത്തുവന്ന ലിസ്റ്റിൽ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം. രണ്ടര വർഷം മുമ്പ് പിഎസ്സി നടത്തിയ ഒഎംആർ പരീക്ഷയിൽ നിന്നുള്ള ഷോർട്ട് ലിസ്റ്റ് ആഴ്ച്ചകൾക്ക് മുമ്പാണ് പ്രസിദ്ധീകരിച്ചത്. സാധാരണ പി എസ് സി ഒ എംആർ പരീക്ഷയുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് കട്ട് ഓഫ് മാർക്ക് നിജപ്പെടുത്തിയാണ്. എന്നാൽ ചരിത്രത്തിൽ ആദ്യമായി പി എസ് സി കട്ട് ഓഫ് മാർക്ക് ഇല്ലാതെ ഒ എം ആർ പരീക്ഷയുടെ നിന്ന് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 650 തോളം പേരാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത് ഇവർക്കായി ഡിസ്ക്രിപ്റ്റീവ് പരീക്ഷ തിങ്കളാഴ്ച പി എസ് സി നടത്തുകയാണ്. ഒഎംആർ പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർത്ഥികൾ പത്രപ്രവർത്തന പരിചയം സംബന്ധിച്ചുള്ള സർട്ടിഫിക്കറ്റ് ഓൺലൈനായി അപ്ലോഡ് ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇത്തരത്തിൽ ഉദ്യോഗാർത്ഥികൾ തന്നെ തങ്ങളുടെ സർട്ടിഫിക്കറ്റുകൾ അപ്ലോഡ്…
Read Moreദേ ചക്ക അമേരിക്കയ്ക്ക് പോകുന്നു! ഡൽഹിയിലേക്ക് കൊണ്ടുപോകുന്നത് ദിവസവും പത്തി ലോഡ് ചക്ക
കാട്ടാക്കട : നമ്മുടെ നാട്ടിൽ വിലയില്ലാത്ത ചക്ക ഡൽഹി വഴി അമേരിക്കയിലേക്ക് പോകുന്നു. ഉത്തരേ ന്ത്യയിലെയും ഗ്ലാമർ താരമായ ചക്ക ദിവസവും ലോഡു കണക്കിനാണ് ഇവിടെ നിന്ന് കയറിപ്പോകുന്നത്. അവിടെ നിന്നാണ് വിദേശയാത്ര. കാട്ടാക്കട ഉൾപ്പടെയുള്ള മലയോരഗ്രാമങ്ങളിൽ നിന്നും ശേഖരിക്കുന്ന ചക്ക ദിനവും ഡൽഹിയിലേയ്ക്കാണ് കൊണ്ടുപോകുന്നത്. അവിടെ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വൻ ഓർഡറാണ് ചക്കയ്ക്ക് കിട്ടുന്നതെന്ന് കയറ്റുമതിക്കാരായ തൃശൂർ സ്വദേശികളായ ജോയിയും ലൈജുവും പറയുന്നത്. ഇതോടൊപ്പം ഡൽഹിയിലെ എക്സ്പോർട്ടിംഗ് ഏജൻസികൾ വഴി അമേരിക്ക, കാനഡ, ഗൽഫ് തുടങ്ങിയ വിദേശരാജ്യത്തും എത്തിക്കുന്നു. ഡൽഹിയിലെ ഷോപ്പിംഗ് മാളുകളിൽ ചക്കച്ചുള അടങ്ങുന്ന പായ്ക്കറ്റിന് വൻപ്രിയമാണ്. ദിവസവും പത്തി ലോഡ് ചക്കയാണ് ഡൽഹിയിലേക്ക് കൊണ്ടുപോകുന്നത്. ഗ്രാമങ്ങളിലെ മിക്ക പ്രദേശത്തും ഇവരുടെ ഏജന്റുമാർ കറങ്ങുന്നുണ്ട്. ലോറികളിൽ ഐസ് കട്ടകൾ അടുക്കി ശീതീകരിച്ചാണ് ഇവ കൊണ്ടുപോകുന്നത്. ഇതര നാടുകളിലെ…
Read Moreനേമത്തു മാത്രം ജയിച്ചാൽ പോരാ..! തലസ്ഥാനത്ത് നാല് മണ്ഡലങ്ങളിൽ കണ്ണുവച്ചു ബിജെപി; പ്രചരണം ആർഎസ്എസ് ഏറ്റെടുക്കും
എം.പ്രേംകുമാർ തിരുവനന്തപുരം : കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായിച്ച ജില്ലയാണു തിരുവനന്തപുരം. പാർട്ടിയുടെ സീനിയർ നേതാവായ ഒ.രാജഗോപാലിനെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ മത്സരിപ്പിച്ചാണു ബിജെപി ഈ നേട്ടം സാധിച്ചത്. സംഘടനാ ബലം പരിശോധിച്ചാൽ ബിജെപിക്കു ജില്ലയിൽ നേമത്തു മാത്രം ജയിച്ചാൽ പോരാ. ഇക്കുറി കടുത്ത പോരാട്ടത്തിലൂടെ നാലു മണ്ഡലങ്ങളില്ലെങ്കിലും താമര വിരിയിക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾക്കാണു ബിജെപി രൂപം നൽകിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല ആർഎസ്എസിനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ വി.ശിവൻകുട്ടിയെ പരാജയപ്പെടുത്തിയാണു ബിജെപി നേതാവ് ഒ.രാജഗോപാൽ നേമം മണ്ഡലത്തിൽ വിജയിച്ചത്. ഇക്കുറി പ്രായാധിക്യം മൂലം രാജഗോപാൽ മത്സരിക്കാൻ സാധ്യതയില്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലെ കോർപറേഷൻ വാർഡുകളിൽ വലിയ വിജയമാണു ബിജെപിക്കുണ്ടായത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണു ഈ തെരഞ്ഞെടുപ്പിലും നേമത്ത് പാർട്ടിക്കുള്ളത്. കുമ്മനം രാജശേഖരൻ നേമത്തു ബിജെപി സ്ഥാനാർഥിയാകാനാണു സാധ്യത. ഇതിനു മുന്നോടിയായി…
Read Moreകോണ്‍ഗ്രസിൽ സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ്; കെ.സി. ജോസഫിന്റെ കാര്യത്തിൽ തീരുമാനം പിന്നീട്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് നൽകാൻ കോണ്‍ഗ്രസിൽ ധാരണ. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതിന് ഹൈക്കമാൻഡിന്റെ അംഗീകാരം കൂടി വേണം. അതേസമയം ഇരിക്കൂരിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ കെ.സി. ജോസഫിന്റെ സീറ്റിന്റെ കാര്യത്തിൽ തീരുമാനമായില്ല.
Read Moreസിപിഐ- സിപിഎം ചർച്ചകൾക്ക് തുടക്കമാകുന്നു; പാർട്ടി പരിപാടികളിൽ വീണ്ടും സജീവമായി കോടിയേരി
തിരുവനന്തപുരം: സീറ്റുകൾ സംബന്ധിച്ച് ഇടതുമുന്നണിയിൽ സിപിഐ- സിപിഎം ഉഭയകക്ഷി ചർച്ചകൾക്ക് ഇന്ന് തുടക്കം. ഇന്നു വൈകുന്നേരം എ കെ ജി സെന്ററിലാണ് ചർച്ച. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷണൻ, കാനം രാജേന്ദ്രൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. പന്തളത്ത് ഒരു പരിപാടി ഉള്ളതിനാൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവൻ ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുന്നില്ല. കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ സംബന്ധിച്ചും ഇന്ന് ചർച്ച നടത്തും. സിപിഐ മത്സരിക്കുന്ന ഈ സീറ്റുകൾ കേരള കോൺഗ്രസ് എമ്മിന് നൽകുന്നതു സംബന്ധിച്ച ചർച്ചയാണ് നടക്കുന്നത്. കാഞ്ഞിരപ്പള്ളി സീറ്റ് കേരള കോൺഗ്രസിന് നൽകുന്നതിനെ സിപി ഐ കോട്ടയം ജില്ലാകമ്മിറ്റിക്ക് എതിർപ്പാണ്. വീണ്ടും സജീവമായി കോടിയേരിഒരു ഇടവേളയ്ക്കു ശേഷം കോടിയേരി ബാലകൃഷ്ണൻ വീണ്ടും പാർട്ടി പരിപാടികളിൽ സജീവമാകുകയാണ്. മയക്കുമരുന്നു കേസിൽ ഉൾപ്പെട്ട് മകന് ബിനീഷ് കോടിയേരി അറസ്റ്റിലായ സമയത്താണ് ചികിത്സാർത്ഥം അവധിയെടുത്തത്. അതേ…
Read More