എ​സ്എ​ഫ്ഐ നേ​താ​വി​ന്‍റെ വീ​ട് അ​ടി​ച്ചു ത​ക​ർ​ത്തു; പിന്നിൽ ‍യൂത്ത് കോൺഗ്രസെന്ന് പരാതിക്കാർ; സമഗ്രമായ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസും

ക​ഴ​ക്കൂ​ട്ടം : എ​സ്എ​ഫ്ഐ​ക​ഴ​ക്കൂ​ട്ടം ഏ​രി​യാ പ്ര​ഡി​ഡ​ന്‍റി​ന്‍റെ വീ​ടാ​ക്ര​മി​ച്ച​താ​യി പ​രാ​തി.​ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ കു​ള​ത്തൂ​ർ ഗു​രു​ന​ഗ​ർ പു​തു​വ​ൽ മ​ണ​ക്കാ​ട് മ​ഹേ​ന്ദ്ര ഭ​വ​ന​ത്തി​ൽ ആ​ദ​ർ​ശി​ന്‍റെ വീ​ടി​നു നേ​ര​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ ജ​ന​ൽ​ചി​ല്ലു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. സം​ഭ​വ സ​മ​യ​ത്ത് ആ​ദ​ർ​ശി​ന്‍റെ പി​താ​വും ടൂ​ട്ടോ​റി​യ​ൽ കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യ മ​ഹേ​ന്ദ്ര​നും മാ​താ​വും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളു. അ​ര​മ​ണി​ക്കൂ​റോ​ളം വീ​ടി​നു​മു​ന്നി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച അ​ക്ര​മി സം​ഘം പോ​ലീ​സെ​ത്തി​യ​തോ​ടെ​യാ​ണ് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് വീ​ട്ടു​കാ​ർ പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​തി​ന് മു​മ്പും ആ​ദ​ർ​ശി​ന് നേ​രെ അ​ക്ര​മം ന​ട​ന്നി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വോ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.അ​ന്വോ​ഷ​ണം ആ​രം​ഭി​ച്ച​താ​യി തു​മ്പ സി​ഐ പ​റ​ഞ്ഞു.

Read More

ബു​റേ​വി ചു​ഴ​ലി​ക്കാറ്റ്; ക​ന​ത്ത മ​ഴ​യി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളി​ലും ത​മി​ഴ്നാ​ട്ടി​ൽ 11 മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളി​ലും ത​മി​ഴ്നാ​ട്ടി​ൽ 11 മ​ര​ണം.ക​ട​ലൂ​ർ ജി​ല്ല ഒ​റ്റ​പ്പെ​ട്ടു. ക​ട​ലൂ​രി​ൽ വീ​ട് ത​ക​ർ​ന്നു വീ​ണ് 35 വ​യ​സു​ള്ള സ്ത്രീ​യും മ​ക​ളും മ​രി​ച്ചു. പു​തു​ക്കോ​ട്ട​യി​ലും വീ​ട് ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സ്ത്രീ ​മ​രി​ച്ചു. കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് ക​ട​ലൂ​രി​ൽ ഒ​രു സ്ത്രീ ​മ​രി​ച്ചു. കാ​ഞ്ചീ​പു​ര​ത്ത് ന​ദി​യി​ൽ വീ​ണ് മൂ​ന്നു പെ​ൺ​കു​ട്ടി​ക​ൾ മ​രി​ച്ചു. ചെ​ന്നൈ​യി​ൽ വെ​ള്ള​ക്കെ​ട്ടി​ല്‍ നി​ന്ന് വൈ​ദു​താ​ഘാ​ത​മേ​റ്റ് ഒ​രു യു​വാ​വും ത​ഞ്ചാ​വൂ​രി​ൽ 40 വ​യ​സ്സു​ള്ള സ്ത്രീ​യും മ​രി​ച്ചു. ക​ട​ലൂ​ർ, ത​ഞ്ചാ​വൂ​ർ ജി​ല്ല​ക​ളി​ലാ​യ അ​ഞ്ഞൂ​റോ​ളം വീ​ടു​ക​ൾ കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്നു വീ​ണു. പ​ല​യി​ട​ത്തും ക​ന​ത്ത കൃ​ഷി നാ​ശ​മു​ണ്ടാ​യി. ത​മി​ഴ്നാ​ട്ടി​ൽ മി​ക്ക​യി​ടി​ത്തും ഇ​പ്പോ​ഴും മ​ഴ തു​ട​രു​ക​യാ​ണ്. പ്ര​സി​ദ്ധ​മാ​യ ചി​ദം​ബ​രം ക്ഷേ​ത്ര​ത്തി​ൽ വെ​ള്ളം ക​യ​റി. അ​തേ​സ​മ​യം ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ തീ​വ്ര​ത കു​റ​ഞ്ഞെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ ജാ​ഗ്ര​ത തു​ട​രും

Read More

സം​ശ​യ​രോ​ഗ​മാ​ണ് കൊ​ല​യ്ക്കു കാ​ര​ണ​മെ​ന്ന്! ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന് ഭ​ർ​ത്താ​വ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി; സംഭവം കാട്ടാക്കടയില്‍

കാ​ട്ടാ​ക്ക​ട : ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന് ഭ​ർ​ത്താ​വ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി. കു​റ്റി​ച്ച​ൽ എ​രു​മ​ക്കു​ഴി അ​ജി​ത് ഭ​വ​നി​ൽ എ​ൽ. ഗോ​പാ​ല​നാ​ണ് ഭാ​ര്യ പ​ത്മാ​ക്ഷി (52)യെ ​പ​ട്ടാ​പ്പ​ക​ൽ ക​ഴു​ത്തി​നു​വെ​ട്ടി കൊ​ന്ന​ത്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ഭ​ർ​ത്താ​വ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 നാ​ണ് നാ​ടി​നെ ന​ടു​ക്കി​യ കൊ​ല ന​ട​ന്ന​ത്. പെ​രു​മ​ഴ​യാ​യ​തി​നാ​ൽ അ​യ​ൽ​വാ​സി​ക​ളൊ​ന്നും സം​ഭ​വം അ​റി​ഞ്ഞി​ല്ല. പോ​ലീ​സ് ഈ ​വി​വ​രം തി​ര​ക്കു​മ്പോ​ഴാ​ണ് കൊ​ല​പാ​ത​ക​വി​വ​രം നാ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ൽ വ​ച്ചാ​ണ് പ​ത്മാ​ക്ഷി​യു​ടെ ക​ഴു​ത്തി​ൽ വെ​ട്ടി​യ​ത്. ക​ഴു​ത്തി​ൽ മൂ​ന്ന് വെ​ട്ടു​ക​ളു​ണ്ട്. മ​ക​ൻ അ​ജി​ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മ​ക​ൻ പു​റ​ത്തു​പോ​യ സ​മ​യ​ത്ത് ഗോ​പാ​ല​ൻ ക​രു​തി​കൂ​ട്ടി ത​ന്നെ ഇ​ത് ചെ​യ്ത​താ​കാ​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മ​ര​ണം ഉ​റ​പ്പി​ച്ച​ശേ​ഷം ഇ​യാ​ൾ പോ​ലീ​സി​ൽ എ​ത്തി വി​വ​രം പ​റ​ഞ്ഞ് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ശ​യ​രോ​ഗ​മാ​ണ് കൊ​ല​യ്ക്കു കാ​ര​ണ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഉ​മേ​ഷ്‌​കു​മാ​ർ അ​റി​യി​ച്ചു. ഭാ​ര്യ​യി​ലു​ള്ള സം​ശ​യം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും…

Read More

അ​സ്വാ​ഭാ​വി​ക​ത​യി​ല്ല; ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചാ​ൽ‌ കു​റ്റ​വാ​ളി​യാ​കി​ല്ലെന്ന് എ.​വി​ജ​യ​രാ​ഘ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ച്ച​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ. ഒ​രാ​ളെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​തു കൊ​ണ്ട് അ​യാ​ൾ കു​റ്റ​വാ​ളി​യാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രെ​യും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് അ​ധി​കാ​ര​മു​ണ്ട്. അ​തി​നെ മ​റ്റു ത​ര​ത്തി​ൽ സി​പി​എം കാ​ണു​ന്നി​ല്ല. ഒ​രാ​ളെ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​തു കൊ​ണ്ട് അ​യാ​ൾ കു​റ്റ​വാ​ളി​യാ​കു​ന്നി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ക​സ​ന​വും അ​പ​വാ​ദ​വും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലാ​ണ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ക്കു​ന്ന​ത്. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ആ​ളു​ക​ളെ പ​റ്റി​ക്കാ​നാ​ണ് യു​ഡി​എ​ഫ് ശ്ര​മം. കെ​എ​സ്എ​ഫ്ഇ റെ​യ്ഡ് വി​വാ​ദം അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണ്. എ​ല്ലാ കാ​ര്യ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി​യും മ​ന്ത്രി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വാ​യി​ൽ സ്റ്റീ​ൽ ചെ​യി​ൻ കു​ടു​ങ്ങി​യ വ​ള​ർ​ത്തു നാ​യ​യ്ക്ക് ര​ക്ഷ​ക​രാ​യി ഫ​യ​ർ​ഫോ​ഴ്സ്

വെ​ഞ്ഞാ​റ​മൂ​ട് : വാ​യി​ൽ സ്റ്റീ​ൽ ചെ​യി​ൻ കു​ടു​ങ്ങി​യ വ​ള​ർ​ത്തു നാ​യ​യ്ക്ക് ര​ക്ഷ​ക​രാ​യി വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ്. പി​ര​പ്പ​ൻ​കോ​ട് മാ​ങ്കു​ഴി കു​മാ​ര ഭ​വ​ന​ത്തി​ൽ സ​ജി​കു​മാ​റി​ന്‍റെ ഒ​രു​വ​യ​സു​ള്ള പോ​മ​റേ​നി​യ​ൻ നാ​യയു​ടെ വാ​യി​ലും ക​ഴു​ത്തി​ലു​മാ​യാ​ണ് സ്റ്റീ​ൽ ചെ​യി​ൻ കു​രു​ങ്ങി​യ​ത്. കെ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​യു​ടെ പ​ല്ലി​ൽ അ​ബ​ദ്ധ​ത്തി​ൽ ചെ​യി​ൻ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ചെ​യി​ൽ ഊ​രി​മാ​റ്റാ​ൻ വീ​ട്ടു​കാ​ർ ന​ട​ത്തി​യ ശ്ര​മം ഫ​ലം ക​ണ്ടി​ല്ല. തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്ത് എ​ത്തി ക​ഴു​ത്തി​ലെ ചെ​യി​ൻ മു​റി​ച്ചു മാ​റ്റി​യെ​ങ്കി​ലും നാ​യ പ്ര​തി​രോ​ധി​ച്ച് നി​ന്ന​തി​നാ​ൽ പ​ല്ലി​ൽ​ക്കൂ​ടി കു​രു​ങ്ങി​യ​ത് മു​റി​ച്ച് മാ​റ്റു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്ന് നാ​യ​യെ വെ​ഞ്ഞാ​റ​മൂ​ട് മൃ​ഗാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് മ​യ​ക്കി​യ ശേ​ഷ​മാ​ണ് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ ചെ​യി​ൻ മു​റി​ച്ചു​മാ​റ്റി​ത്. അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ ന​സീ​ർ ,രാ​ജേ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Read More

സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തിയ ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം ര​ഞ്ജി​ത്തിന് എട്ടിന്‍റെ പണി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തു വി​മ​ത സ്ഥാ​നാ​ർ​ഥി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​റ​സ്റ്റി​ൽ. കൊ​ടു​ങ്ങാ​നൂ​ർ സ്വ​ദേ​ശി​യാ​യ അ​ഡ്വ. ര​ഞ്ജി​ത് സി. ​നാ​യ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന സി​ന്ധു സ​തി​കു​മാ​റി​ന്‍റെ പ​രാ​തി​യി​ലാ​ണു ര​ഞ്ജി​ത്തി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് വ്യാ​ഴാ​ഴ്ച അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.അ​തേ​സ​മ​യം സി​ന്ധു​വി​നെ​തി​രെ ര​ഞ്ജി​ത്തും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വീ​ടി​നു മു​ന്നി​ലെ​ത്തി സി​ന്ധു​വി​ന്‍റെ ഭ​ർ​ത്താ​വ് ത​ന്നെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ മൈ​ക്കി​ലൂ​ടെ പ്ര​സം​ഗി​ച്ച​താ​യി ആ​രോ​പി​ച്ചാ​ണ് ര​ഞ്ജി​ത്തി​ന്‍റെ പ​രാ​തി.

Read More

സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​നു​കൂ​ല്യ വി​ത​ര​ണം ന​ട​ത്ത​രു​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

  തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​വ​ര്‍ ക്ഷേ​മ പെ​ന്‍​ഷ​ന്‍, മ​രു​ന്ന് തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ത്ത​രു​തെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ ചി​ല​ര്‍ ജോ​ലി​യു​ടെ ഭാ​ഗ​മാ​യും അ​ല്ലാ​തെ​യും ആ​നു​കൂ​ല്യ​വി​ത​ര​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തു സം​ബ​ന്ധി​ച്ച് ക​മ്മീ​ഷ​ന് പ​രാ​തി ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​ദേ​ശം. സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന മ​രു​ന്നും മ​റ്റു വ​സ്തു​ക്ക​ളും സ്ഥാ​നാ​ർ​ഥി​ക​ളാ​യ ആ​ശാ വ​ര്‍​ക്ക​ര്‍​മാ​രും വി​ത​ര​ണം ചെ​യ്യാ​ന്‍ പാ​ടി​ല്ലെ​ന്ന് ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി​ക്കെ​തി​രേ നീ​ക്കം! ന്യൂ​ന​പ​ക്ഷ വോ​ട്ട് ചോ​ര്‍​ച്ച ത​ട​യാ​ന്‍ മു​സ്ലിം ലീഗ്; വി​ജ​യ ത​ന്ത്ര​മൊ​രു​ക്കി ആ​ര്‍​എ​സ്എ​സ്

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ ന്യൂ​ന​പ​ക്ഷ വോ​ട്ട് ചോ​ര്‍​ച്ച ത​ട​യാ​ന്‍ നീ​ക്ക​ങ്ങ​ളു​മാ​യി മു​സ്ലിം ലീ​ഗ്. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ മു​സ്ലീം വോ​ട്ടു​ക​ള്‍ ബി​ജെ​പി​ക്ക് പോ​വാ​തി​രി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണി​പ്പോ​ള്‍ ലീ​ഗ് നേ​തൃ​ത്വം ന​ട​ത്തു​ന്ന​ത്. മു​സ്ലിം വി​ഭാ​ഗ​ത്തി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളി​ലു​ള്ള​വ​രെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് വോ​ട്ട് ചോ​ര്‍​ച്ച ത​ട​യാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്രീ​ക​രി​ച്ച് മു​സ്ലിം സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്ന​താ​യി ബി​ജെ​പി​ക്ക് വി​വ​രം ല​ഭി​ച്ചു. കേ​ന്ദ്ര​ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും ഈ ​യോ​ഗ​ത്തെ കു​റി​ച്ച് അ​റി​ഞ്ഞ​താ​യാ​ണ് സൂ​ച​ന. മു​സ്ലിം വി​രു​ദ്ധ പാ​ര്‍​ട്ടി എ​ന്ന പേ​രു​ദോ​ഷം ഒ​ഴി​വാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നി​റ​ങ്ങി​യ ബി​ജെ​പി​യ്ക്ക് ഇ​ത് തി​രി​ച്ച​ടി​യാ​ണ്. അ​തേ​സ​മ​യം ലീ​ഗി​ന്‍റെ നീ​ക്കം തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ആ​ര്‍​എ​സ്എ​സ് “മ​റു​മ​രു​ന്നു’​മാ​യി പ്ര​ചാ​ര​ണ​ത്തി​ന് സ​ജീ​വ​മാ​യി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൊ​ന്നു​മി​ല്ലാ​ത്ത വി​ധം ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ മു​സ്ലിം സ്ഥാ​നാ​ര്‍​ഥി​ക​ളെ ബി​ജെ​പി രം​ഗ​ത്തി​റ​ക്കി​യ​ത് ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ കൂ​ടി മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടാ​യി​രു​ന്നു. ഒ​രു വ​ര്‍​ഷം മു​മ്പ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന എ.​പി.​അ​ബ്ദു​ള​ള…

Read More

ബാ​ർ കോ​ഴ​ക്കേ​സ്; താ​ത്പ​ര്യ​മു​ണ്ടാ​യി​ട്ട​ല്ല സ​ർ​ക്കാ​ർ കേ​സെ​ടു​ത്ത​ത്; സി​പി​എം നേ​താ​വ് എം.​എ. ബേ​ബി പറയുന്ന കാരണം ഇങ്ങനെ…

  തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​ക്കേ​സി​ൽ ബി​ജു ര​മേ​ശി​നെ പോ​ലെ ഒ​രു വ്യ​ക്തി കോ​ഴ കൊ​ടു​ത്തു​വെ​ന്ന് ത​റ​പ്പി​ച്ചു പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റാ​യ​തെ​ന്ന് സി​പി​എം നേ​താ​വ് എം.​എ. ബേ​ബി. അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ കോ​ഴ​യി​ൽ സി​പി​എ​മ്മി​ന് പ​ങ്കു​ണ്ടെ​ന്ന് ജ​ന​ങ്ങ​ൾ ക​രു​തു​മെ​ന്നും സ​ർ​ക്കാ​രി​ന് പ്ര​ത്യേ​ക താ​ത്പ​ര്യ​മു​ണ്ടാ​യി​ട്ട​ല്ല കേ​സെ​ടു​ത്ത​തെ​ന്നും ബേ​ബി വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ സി​പി​എ​മ്മി​ൽ ച​ർ​ച്ച ചെ​യ്ത് ത​ന്നെ​യാ​ണ് തീ​രു​മാ​നി​ക്കാ​റു​ള്ള​ത്. പോ​ലീ​സ് ആ​ക്ട് ച​ർ​ച്ച ചെ​യ്യേ​ണ്ട രീ​തി​യി​ൽ ച​ർ​ച്ച ചെ​യ്തി​ല്ലെ​ന്നും അ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ തെ​റ്റ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ച​ർ​ത്തു.

Read More

സി​പി​എ​മ്മി​ൽ തു​ട​ര​ണോ എ​ന്ന് ഐ​സ​ക്ക് തീ​രു​മാ​നി​ക്കെ​ട്ടെ; പി​ണ​റാ​യി വി​ജ​യ​നും തോ​മ​സ് ഐ​സ​ക്കി​നും പാ​ർ​ട്ടി​യി​ൽ ര​ണ്ടു നീ​തി​യെന്ന് മുല്ലപ്പള്ളി

  തി​രു​വ​ന​ന്ത​പു​രം: കെ​ഐ​സ്എ​ഫ്ഇ വി​വാ​ദം ക​ത്തു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി​ക്കും സി​പി​എ​മ്മി​നു​മെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. അ​പ​മാ​നി​ച്ച സി​പി​എ​മ്മി​ൽ തു​ട​ര​ണോ എ​ന്ന് ഐ​സ​ക്ക് തീ​രു​മാ​നി​ക്ക​ണ​മെ​ന്ന്വ മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും തോ​മ​സ് ഐ​സ​ക്കി​നും പാ​ർ​ട്ടി​യി​ൽ ര​ണ്ടു നീ​തി​യാ​ണെ​ന്നും മു​പ്പ​ള്ളി. കെഎ​സ്എ​ഫ്ഇ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രിയെപി​ന്തു​ണ​ച്ച് മ​റ്റ് മ​ന്ത്രി​മാ​ർ രം​ഗ​ത്ത് വ​രി​ക​യും ഐ​സ​ക്കി​ന്‍റെ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യേ​റ്റി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More