തിരുവനന്തപുരം: മംഗലപുരം ചെന്പകമംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു. സംഭവത്തെത്തുടർന്ന് സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചെന്പകമംഗലം കിംസ് നഴ്സിംഗ് കോളജിന് സമീപം വട്ടത്തലകുന്ന് വീട്ടിൽ വിഷ്ണു (30) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ കിംസ് നഴ്സിംഗ് കോളജിന് സമീപമായിരുന്നു സംഭവം. വിഷ്ണുവിന്റെ സുഹൃത്ത് വിമലിനെ ആണ് മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്തുത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ- വിഷ്ണുവും വിമലും അടുത്ത സുഹൃത്തുക്കളായിരുന്നു. വിമലിന്റെ ബന്ധുവായ പെൺകുട്ടിക്ക് വിഷ്ണു വാട്ട്സ് ആപ്പ് മുഖേന മെസേജ് അയച്ചിരുന്നു. ഇതേ ചൊല്ലി ഇരുവരും പിണക്കത്തിലായിരുന്നു. ഇന്നലെ രാത്രിയിൽ വിഷ്ണുവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി ഇതേകുറിച്ച് വിമൽ സംസാരിച്ചു. തുടർന്ന് നടന്ന വാക്കേറ്റത്തിനൊടുവിൽ വിമൽ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് വിഷ്ണുവിനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കഴക്കൂട്ടത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും തമ്മിൽ…
Read MoreCategory: TVM
എൽഡിഎഫ് ഭൂരിപക്ഷം നേടിയാൽ ചെന്നിത്തല രാജിവയ്ക്കുമോ? എ.കെ. ബാലൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം നേടിയാൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കാൻ തയാറാകുമോയെന്ന് രമേശ് ചെന്നിത്തലയോട് മന്ത്രി എ.കെ. ബാലൻ. അല്ലെങ്കിൽ ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മാപ്പ് പറയാൻ തയാറാകുമോയെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു. എൽഡിഎഫ് വലിയ ഭൂരിപക്ഷം നേടും. എൽഡിഎഫിന് അനുകൂലമോ അല്ലയോ എന്ന ജനവിധിയാവും ഇത്. മറിച്ചായാൽ സർക്കാർ രാജിവെക്കണോയെന്ന് പ്രതിപക്ഷം ചോദിക്കട്ടെ. അപ്പോൾ മറുപടി പറയാം. എൽഡിഎഫിനെതിരായ ആരോപണം ജനം പുശ്ചിച്ചു തള്ളും. കേരള കോൺഗ്രസ് എം എൽഡിഎഫിലെത്തിയതോടെ ജനകീയ അടിത്തറ വിപുലപ്പെട്ടു. ജമ അത്തെ ബന്ധം കോൺഗ്രസിനും മുസ്ലീം ലീഗിനും നാശമാകും. പാലക്കാട് ഒറ്റ നഗരസഭയും കിട്ടാത്ത അവസ്ഥ യുഡിഎഫിനുണ്ടാകും. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഏതെങ്കിലും ഒരു മുന്നണി കേവല ഭൂരിപക്ഷത്തിൽ എത്തുമോയെന്ന് പറയാനാവില്ലെന്നും എ.കെ. ബാലൻ വ്യക്തമാക്കി.
Read Moreകാപ്പൻ വരുന്നോ..! യുഡിഎഫിന്റെ നയങ്ങൾ അംഗീകരിക്കാൻ തയാറാണെങ്കിൽ പോന്നോളൂ; ക്ഷണിച്ച് ഹസൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൻസിപിക്ക് എൽഡിഎഫിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന മാണി സി. കാപ്പൻ എംഎൽഎയുടെ പരസ്യ വിമർശനത്തിന് പിന്നാലെ അദ്ദേഹത്തിന് യുഡിഎഫിലേക്ക് ക്ഷണം. കണ്‍വീനർ എം.എം.ഹസനാണ് കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തത്. യുഡിഎഫിന്റെ നയങ്ങൾ അംഗീകരിക്കാൻ തയാറാണെങ്കിൽ അദ്ദേഹത്തെ മുന്നണി സ്വീകരിക്കുമെന്ന് ഹസൻ വ്യക്തമാക്കി. പാലാ മുൻസിപ്പാലിറ്റി സീറ്റ് വിഭജനത്തിൽ എൻസിപിയെ ഇടതുമുന്നണിയിൽ തഴഞ്ഞുവെന്നായിരുന്നു കാപ്പൻ വിമർശനം. സീറ്റ് വിഭജനത്തിൽ എൻസിപിക്ക് വേണ്ട പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം എൽഡിഎഫിൽ രേഖപ്പെടുത്തും. തെരഞ്ഞെടുപ്പിന് മുൻപ് പ്രതിഷേധം എവിടെയും അറിയിച്ചിട്ടില്ലെന്നും ഇനി തുറന്നു പറയുന്നതിൽ തെറ്റില്ലെന്നും കാപ്പൻ വ്യക്തമാക്കി.
Read Moreതലവേദനയും ചുമയും മറ്റും..! രവീന്ദ്രന് ചികിത്സയില്‍ തുടരുന്നു; ഡിസ്ചാർജ് തീരുമാനമായില്ല…
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി.എം രവീന്ദ്രന്റെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ ചികിത്സ തുടരുന്നു. തലവേദനയും ചുമയും മറ്റും ഉണ്ടായതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ നവംബര്‍ 7-ന് ഇദ്ദേഹത്തിന് കോവിഡ്ബാധ ഉണ്ടായിരുന്നു. ചോദ്യം ചെയ്യുന്നതു സംബന്ധിച്ച് ഇഡി ഇദ്ദേഹത്തെ മൂന്നുതവണ വിളിപ്പിച്ചിരുന്നുവെങ്കിലും ഹാജരാകാനായിരുന്നില്ല. ഏറ്റവും ഒടുവിലാണ് ശാരീരിക പ്രശ്നങ്ങളെത്തുടര്‍ന്ന് ഇദ്ദേഹത്തെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം ഇദ്ദേഹത്തിന് ന്യൂറോ പരിശോധനയും എംആര്‍ ഐ സ്കാനും എടുത്തിരുന്നു. കോവിഡാനന്തര അസ്വസ്ഥതകള്‍ ഇദ്ദേഹത്തിന് ഉണ്ടെന്നു പരിശോധനയില്‍ കണ്ടെത്തിയതായും വിശ്രമം ആവശ്യമുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദ് വ്യക്തമാക്കി. അതേസമയം ഇദ്ദേഹത്തെ എന്നു ഡിസ്ചാര്‍ജ്ജ് ചെയ്യാനാകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതിനിടെ രവീന്ദ്രന്റെ ആരോഗ്യനില സംബന്ധിച്ച വ്യക്തതയ്ക്ക് ഇന്നലെ മെഡിക്കല്‍ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. ഈ യോഗ തീരുമാനപ്രകാരമാണ് രവീന്ദ്രന്റെ ചികിത്സ ആശുപത്രിയില്‍ തുടരാന്‍ തീരുമാനമായതെന്നു സൂപ്രണ്ട്…
Read Moreഒരു ദിവസം മാത്രം പ്രായം! അമ്മത്തൊട്ടിലിൽ അതിഥിയെത്തി; പേര് ഡീഗോ മാറഡോണ…
തിരുവനന്തപുരം: തിരുവനന്തപുരം ഹൈടെക് അമ്മത്തൊട്ടിലിൽ പുതിയ കുരുന്ന്. ചൊവ്വാഴ്ച അർധരാത്രി 12.10 നാണ് ഒരു ദിവസം മാത്രം പ്രായം തോന്നിക്കു ആണ്‍കുരുന്ന് പുതിയ അതിഥിയായെത്തിയത്. ലോക ഫുട്ബാളിന്റെ മഹാപ്രതിഭയുടെ ഓർമ നിലനിർത്തി കുഞ്ഞിന് ഡീഗോ മാറഡോണ എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അറിയിച്ചു. അരുമകുരുന്നുകൾ ഉപേക്ഷിക്കപ്പെടുന്പോൾ സംരക്ഷിക്കാൻ കേരള സംസ്ഥാന ശിശുക്ഷേമ സമിതി ആധുനിക സാങ്കേതികവിദ്യയോടെ നവീകരിച്ച് 2019 ഫെബ്രുവരി ഒന്നിനു തിരുവനന്തപുരത്ത് സമിതി ആസ്ഥാനത്ത് സ്ഥാപിച്ച ഹൈടെക് അമ്മത്തൊട്ടിലിൽ എത്തിയ 18-ാമത്തെ കുരുന്നാണ് പുതിയ അതിഥി. കുട്ടിയെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ച് ആരോഗ്യപരിശോധനയും കോവിഡ് ടെസ്റ്റും നടത്തി. ആശുപത്രി അധികൃതരുടെ നിർദേശ പ്രകാരം തുടർ നടപടികൾ സ്വീകരിച്ചു. 2002-ൽ സംസ്ഥാനത്ത് അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനു ശേഷം ലഭിക്കുന്ന 279-ാ മത്തെ കുട്ടിയുമാണ് തിരുവനന്തപുരം അമ്മത്തൊട്ടിലിലെ പുതിയ അതിഥി.…
Read Moreപിണറായി ആയിരിക്കും കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്വപ്നയ്ക്കെതിരായ ഭീഷണിക്കു പിന്നിൽ സർക്കാരെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്ന സുരേഷിന്റെ മൊഴിയും രവീന്ദ്രന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളും കൂട്ടിവായിച്ചാൽ സ്വർണക്കടത്തുകേസ് അട്ടിമറിക്കാൻ ബോധപൂർവമായ നീക്കം നടക്കുന്നുവെന്നു വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ആരാണു റിവേഴ്സ് ഹവാലയിലെ ഉന്നതനെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ആരാണു ഭരണഘടനാപദവി വഹിക്കുന്ന വ്യക്തിയെന്നു ജനങ്ങൾ അറിയണം. ഞെട്ടിക്കുന്ന വസ്തുതയാണെന്നു കോടതി പറഞ്ഞിട്ടുണ്ട്. വാസ്തവത്തിൽ സീൽ വച്ച കവറിലെ കാര്യങ്ങൾ വായിച്ചാൽ ജനങ്ങൾ ബോധരഹിതരാകും. മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ആശുപത്രിവാസം ദുരൂഹമാണ്. രവീന്ദ്രനെ എയിംസിലെ ഡോക്ടർമാർ പരിശോധിക്കണം. നോട്ടീസ് നൽകുന്പോഴെല്ലാം രവീന്ദ്രൻ ആശുപത്രിയിൽ പോകുകയാണ്. രവീന്ദ്രനു സുരക്ഷിതത്വം ഏർപ്പെടുത്തണം. അദ്ദേഹത്തിനു ജീവനു ഭീഷണിയുണ്ടെന്ന വാർത്തകൾപോലും പുറത്തുവരുന്നുണ്ടെന്നു ചെന്നിത്തല പറഞ്ഞു. കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയൻ. സിപിഎമ്മിന്റെ നില പരുങ്ങലിലായതു…
Read Moreസുഖമില്ലാത്തതുകൊണ്ട് തന്നെയാണ് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്; ആശുപത്രിവാസത്തെ പിന്തുണച്ച് കടകംപള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ആശുപത്രിവാസത്തെ പിന്തുണച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സുഖമില്ലാത്തതുകൊണ്ട് തന്നെയാണ് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം സത്യസന്ധനാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല. രവീന്ദ്രൻ വിശ്വസ്തനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനെ കുടുക്കാനാണ് ശ്രമമെന്ന് എല്ലാവർക്കും മനസിലാകുമെന്നും കടകംപള്ളി പറഞ്ഞു. സ്വർണക്കടത്തു കേസിലെ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുന്നതിനു തൊട്ടുമുന്‍പാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ മൂന്നാം തവണയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ചോദ്യംചെയ്യലിനു ഹാജരാകണമെന്നു നിർദേശിച്ച് ഇഡി നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച രവീന്ദ്രനെ മൂന്നാം തവണയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡനന്തര ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു ദേഹാസ്വാസ്ഥ്യവും തലവേദനയും ക്ഷീണവും ചൂണ്ടിക്കാട്ടി ചൊവ്വാഴ്ച ആശുപത്രിയിൽ എത്തിയ…
Read Moreയുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; വ്യാപാരിയെ മർദിച്ച് കട അടിച്ച് തകർത്തു; സംഭവം പോത്തൻകോട്
പോത്തൻകോട്: കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയെ കാറിലെത്തിയ മൂന്നംഗ സംഘം ശല്യം ചെയ്തത് ചോദ്യം ചെയ്ത കടയുടമയെയും സഹായിയെയും സംഘം മർദിച്ച് കട അടിച്ച് തകർത്തു. ഇന്നലെ വൈകുന്നേരം പോത്തൻകോട് മേലേമുക്കിൽ പ്രവർത്തിക്കുന്ന മുന്നാസ് ബേക്കറിയിലാണ് സംഭവം. സ്കൂട്ടറിൽ കടയിലെത്തി സാധനം വാങ്ങിക്കുകയായിരുന്നു യുവതിയെ മൂന്നംഗ സംഘം ശല്യം ചെയ്യാൻ തുടങ്ങിയപ്പോൾ കടയുടമയായ എം. ഷാജി ചോദ്യം ചെയ്തു. ബഹളം കേട്ട് സമീപത്തെ കടക്കാർ എത്തി യുവാക്കളെ തടഞ്ഞുവയ്ക്കുന്നതിനിടയിൽ സംഘത്തിലെ രണ്ടുപേർ കാറിൽ രക്ഷപ്പെട്ടു. തുടർന്ന് പത്തോളം യുവാക്കളുടെ സംഘവുമായെത്തി കടയുടമയ്ക്ക് നേരെ മർദനവും അക്രമവും നടത്തുകയായിരുന്നു. അക്രമണത്തിനിടയിൽ കടയിൽ തിളപ്പിച്ചുവച്ചിരുന്ന പാൽ ദേഹത്ത് വീണ് കടയുടമയ്ക്കും സഹായി അജീഷ് (28 )നും അക്രമം നടത്തിയ യുവാക്കൾക്കും പൊള്ളലേറ്റു. ഇരുക്കൂട്ടരും ആശുപത്രിയിൽ ചികിത്സ തേടി. വെമ്പായം കന്യാകുളങ്ങര സ്വദേശികളായ യുവാക്കൾ വന്ന കാർ നമ്പർ കേന്ദ്രീകരിച്ച്…
Read Moreവിവാഹവേദിയില്‍നിന്ന് പോളിംഗ് ബൂത്തിലെത്തി നവദമ്പതികൾ വോട്ടു ചെയ്തു
കഴക്കൂട്ടം: വിവാഹം കഴിഞ്ഞ നവ ദന്പതികൾ വിവാഹ വേഷത്തോടെ പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്തു. ബെന്‍ ജോര്‍ജ് ബാബു ആര്.ടാനിയ, വിയാനി ടെറ്റസ് പ്രതീഷ് ലോറന്‍സ് ദമ്പതിമാരാണ് ഇന്നലെ വോട്ട് ചെയ്തത്. വലിയവേളി ഗ്ലോറിയ ഭവനില്‍ ടൈറ്റസ് ഗോമസിന്റെയും ഫ്രാന്‍സിന ടൈറ്റസിന്റെയും മകളാണ് വധു വിയാനി ടൈറ്റസ്. ശംഖുംമുഖം പ്രവീണ്‍ നിവാസില്‍ ലോറന്‍സ് പോളിന്റെയും ലിസി ലോറന്‍സിന്റെയും മകനാണ് വരന് പ്രതീഷ് ലോറന്‍സ്. വെട്ടുകാട് പള്ളിയില്‍ നടന്ന വിവാഹത്തിനുശേഷം വിയാനി വലിയവേളി എല്‍പി സ്കൂളിലെ ബൂത്തിലെത്തി വോട്ട് ചെയ്തു. പ്രതീഷും ഒപ്പമുണ്ടായിരുന്നു. വെട്ടുകാട് സെന്റ് മേരീസ് സ്കൂളിലെ ബൂത്തിലായിരുന്നു പ്രതീഷിന് വോട്ട്. കഴക്കൂട്ടം വടക്കുംഭാഗം ഗോള്‍ഡിസ് നെസ്റ്റില്‍ പരേതനായ ബാബു ജോര്‍ജിന്റെയും ദീപ്തി പീറ്റേഴ്സിന്റെയും മകനാണ് വരന് ബെന്‍. കഴക്കൂട്ടം കരിയില്‍ അമ്മു കോട്ടേജിലെ റെജിനോള്‍ഡ് അലക്സാണ്ടറിന്റെയും ജൂഡിത്ത് ഏഞ്ചലിന്റെയും മകളാണ് വധു ടാനിയ. വെള്ളയമ്പലത്തുള്ള റോമന്‍…
Read Moreസിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യബന്ധം;തിരുവനന്തപുരം ബിജെപിക്കു നൽകി സിപിഎം ലാവലിൻ കേസ് ഒഴിവാക്കുമെന്ന് മുരളീധരൻ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപിക്കു കൊടുത്തു ലാവലിൻ കേസ് ഒഴിവാക്കാനാണ് സിപിഎം തീരുമാനമെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യബന്ധമുണ്ട്. ലാവലിൻ കേസ് ഒഴിവാക്കാൻ തിരുവനന്തപുരം കോർപറേഷൻ ബിജെപിക്കു നൽകാനാണു സിപിഎമ്മിലെ ധാരണ. സിപിഎം നേതാക്കൾ ഈ കാര്യം ബിജെപി നേതൃത്വത്തെ രഹസ്യമായി അറിയിച്ചിരുന്നുവെന്നും മുരളീധരൻ ആരോപിച്ചു. വെൽഫയർ പാർട്ടിയുമായി യുഡിഎഫിന് പലയിടത്തും നീക്കുപോക്കുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിച്ചവരാണു വെൽഫയർ പാർട്ടിയെന്നും മുരളീധരൻ പറഞ്ഞു.
Read More