തിരുവനന്തപുരം:സി-ആപ്റ്റിൽ വീണ്ടും എൻഐഎ സംഘം പരിശോധന നടത്തി. രണ്ടാം തവണയാണ് സി-ആപ്റ്റിൽ എൻഐഎ പരിശോധന നടത്തുന്നത്. ഇന്നലെയും എൻഐഎ ഇവിടെ പരിശോധന നടത്തുകയും സ്റ്റോർ കീപ്പർ ഉൾപ്പെടെയുള്ള ജീവനക്കാരിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ 10.30നാണ് എൻഎസംഘം സി-ആപ്റ്റിലെത്തിയത്. സി-ആപ്റ്റിൽ നിന്നും മലപ്പുറത്തേക്ക് മതഗ്രന്ഥങ്ങൾ കൊണ്ടുപോയ വാഹനങ്ങളുടെ യാത്രാ രേഖകളും ജിപിഎസ് സംവിധാനവും ആണ് പരിശോധിക്കുന്നത്. മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടയിൽ വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയിരുന്നുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. മാർച്ച് 24 മുതലുള്ള യാത്രാരേഖകളാണ് എൻഐഎ സംഘം പരിശോധിക്കുന്നത്. മലപ്പുറത്തിനു പുറമേ കോഴിക്കോട്, ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സി-ആപ്റ്റിന്റെ വാഹനങ്ങൾ പോയിരുന്നുവെന്ന് എൻഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് എൻഐഎ സംഘം ശ്രമിക്കുന്നത്. അടുത്ത സമയത്ത് സി-ആപ്റ്റിൽ നിന്ന് ചില ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഇതേപ്പറ്റിയും എൻഐഎ അന്വേഷിക്കുന്നുണ്ട്.
Read MoreCategory: TVM
എല്ലാം ശരിയാക്കാൻ എല്ലാവരും വരും; സംസ്ഥാനത്തെ കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ; സർക്കാർ ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഇനി ജോലിക്കെത്തണം. എന്നാൽ കോവിഡ് മാനദണ്ഡം പാലിച്ചു വേണം ഓഫീസുകൾ പ്രവർത്തിക്കാനെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. നിലവിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈനാണ് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇനി മുതൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ ക്വാറന്റൈൻ തുടരേണ്ട. അതേസമയം ആരോഗ്യപ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കുന്നതാണ് അഭികാമ്യമെന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തെ ഹോട്ടലുകളിളും റസ്റ്ററന്റുകളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും സർക്കാർ അനുമതി നൽകി.
Read Moreമഴ കനത്തു! മലയോരങ്ങളിൽ മലയിടിച്ചിൽ ഭീഷണി; ജാഗ്രത പുലർത്തണമെന്ന് അധികൃതർ
കാട്ടാക്കട : മഴ കനത്തതോടെ മലയോരങ്ങളിൽ മലയിടിച്ചിൽ ഭീഷണിയിൽ.ജാഗ്രത പുലർത്തണമെന്ന് അധിക്യതർ. 2001 നവംബറിൽ മലയോര ഗ്രാമമായ അമ്പൂരിയിലുണ്ടായ ഉരുൾപൊട്ടലിൽ39 പേർ മരിച്ചിരുന്നു. വാഴിച്ചൽ, അമ്പൂരി, മായം, കൂട്ടപ്പൂ, പന്ത,നിരപ്പുകാല,പേരേക്കോണം, കണ്ടംതിട്ട, കുടപ്പനമൂട്, വാളികോട്, വാവോട് തുടങ്ങി 20 ളം ഗ്രാമങ്ങളിൽ മലയിടിച്ചിൽ ഭീഷണിയിലാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഈ മേഖലയിൽ 21 തവണ മലയിടിച്ചിൽ സംഭവിച്ചിട്ടുള്ളതായി സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്) കണക്കുകൾ പറയുന്നു. സമുദ്രനിരപ്പിൽ നിന്നും 40 മുതൽ 150 മീറ്റർ ഉയരമുള്ള ഭാഗങ്ങളാണ് ഇവിടം. രണ്ടു മീറ്റർ മുതൽ 35 മീറ്റർ വരെ താഴ്ചയിൽ ഉള്ള തട്ടുപാറകളാണ് കൊണ്ട് നിറഞ്ഞ മലയോരങ്ങൾ ഈ പ്രത്യേകതകൾ കൊണ്ട് ഉരുൾപൊട്ടൽ സാധ്യതയുള്ളതായി സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് നടത്തിയ പഠനങ്ങൾ പറയുന്നു. ഏതാണ്ട് 25 ചതുരശ്രകിലോമീറ്റർ വരുന്ന ഉയർന്ന പാറക്കെട്ടുകളും പലപ്പോഴും…
Read Moreകേരളത്തിലെ സർക്കാരുകളുടെ നിലപാട് ഭീകരർക്ക് സഹായകം; മന്ത്രിസഭയിൽ അടക്കം ഭീകരവാദ സാന്നിദ്ധ്യമുണ്ടെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്തെ അൽ-ഖ്വായ്ദ സാന്നിധ്യം ആശങ്കാജനകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളം ഭീകരവാദികളുടെ ഒളിത്താവളമാണെന്ന ബിജെപിയുടെ മുന്നറിയിപ്പ് അവഗണിച്ചതിന്റെ ഫലമാണിത്. ഭീകരരെ സഹായിക്കുന്ന നിലപാടാണ് കേരളത്തിൽ എക്കാലത്തും സർക്കാരുകൾ സ്വീകരിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കേരളത്തിൽ മത ഭീകരവാദ ശക്തികൾ വലിയ തോതിൽ സ്വാധീനമുറപ്പിച്ചു. അടുത്തിടെ കേന്ദ്രസർക്കാരും ഒരു മാസം മുൻപ് ഐക്യരാഷ്ട്ര സഭയും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പിനെ നേരിടാൻ ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് പോലും സർക്കാർ അവഗണിക്കുകയാണുണ്ടായത്. ഇത് കേരള സർക്കാരിന്റെ തികഞ്ഞ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിൽ അടക്കം ഭീകരവാദ സാന്നിദ്ധ്യമുണ്ട്. കേരളത്തിലെ ഒരു മന്ത്രി നേരത്തെ നിരോധിച്ച സിമിയുടെ പ്രവർത്തകനാണെന്ന് പിണറായി വിജയന് അറിയാവുന്ന കാര്യമാണ്. ജലീൽ സിമിയിൽ സജീവമായി പ്രവർത്തിച്ചിരുന്നു.കനകമലയിൽ അടക്കം നടക്കുന്ന ഭീകരവാദ പ്രവർത്തനം സംസ്ഥാന സർക്കാരിന്റെ…
Read Moreകരമനയിലെ ജയമാധവൻ നായരുടെ മരണത്തിൽ വഴിത്തിരിവ്; കാര്യസ്ഥന്റെ മൊഴികൾ പൊളിയുന്നു
തിരുവനന്തപുരം : കരമനയിലെ ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് സംഘം നീങ്ങുന്നു. കാര്യസ്ഥൻ രവീന്ദ്രൻ പറഞ്ഞ കാര്യങ്ങൾ പലതും കളവായിരുന്നുവെന്നാണ് ഇപ്പോൾ അനേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. വിൽപത്രം ജയമാധവൻ നായർ രവീന്ദ്രന്റെ പേരിൽ തയാറാക്കിയെന്ന മൊഴി കളവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നൂറു കോടി രൂപയുടെ സ്വത്തു തട്ടിയെടുക്കാൻ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രവീന്ദ്രന്റെ കൈവശമുള്ള സ്വത്തു വകകൾ വില്പന നടത്താതെ ശ്രദ്ധിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ല ക്രൈം ബ്രാഞ്ച് കോർപ്പറേഷൻ അധികൃതർക്കും റവന്യൂ രജിസ്ട്രേഷൻ അധികൃതർക്കും കത്ത് നൽകിയിട്ടുണ്ട്. ജയമാധവൻ നായരുടെ മരണത്തിൽ കൂടുതൽ തെളിവുകളും അനേഷണവും പുരോഗമിക്കുകയാണ്.പല കാലങ്ങളായി ഒരു കുടുംബത്തിലെ അഞ്ചു പേരാണ് തിരുവനന്തപുരം കരമനയിലെ ഉമാമന്ദിരം എന്ന വീട്ടില്‍ അസ്വാഭാവിക സാഹചര്യങ്ങളിൽ മരിച്ചത്. ജയമാധവൻ നായരാണ് ഏറ്റവും ഒടുവിൽ മരിച്ചത്. നൂറു കോടിയോളം വിലവരുന്ന…
Read Moreകേരളത്തില്‍ കെ എസ് ആര് ടി സി ക്ക് മാത്രം; ഏറ്റവും നീളം കൂടിയ ബസ് കൊട്ടാരക്കരയിലെത്തി
കൊട്ടാരക്കര: കേരളത്തിലെ ഏറ്റവും നീളംകൂടിയ ബസ് വെസ്റ്റി ബുള്‍ ബസ് കൊട്ടാരക്കരയിലെത്തി. തിരുവനന്തപുരത്തു നിന്നാണ് 17 മീറ്റർ നീളം വരുന്ന ബസ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയത്. കേരളത്തില്‍ കെ എസ് ആര് ടി സി ക്ക് മാത്രമാണ് ഇത്തരമൊരു ബസ് സ്വന്തമായി ഉള്ളത്. പേരൂര്‍ക്കട -തിരുവനന്തപുരം -ആറ്റിങ്ങല്‍ സര്‍വിസ് നടത്തിയിരുന്ന ബസാണ് കൊട്ടാരക്കര വരെ നീട്ടിയത്. കൊറോണ സാഹചര്യത്തില്‍ 57 സിറ്റിംഗ് കപ്പാസിറ്റി യില്‍ മാത്രമാണ് യാത്ര അനുവദിച്ചിട്ടുള്ളത്. നീലയും വെള്ളയും നിറമാണ് ബസിന്. അശോക ലൈലാന്റിന്റെ ആറു സിലിണ്ടര്‍ ടര്‍ബോ ഇന്റര്‍ കൂള്‍ എന്ജിന് ആണ് ഉപയോഗിക്കുന്നത്. ഇന്ധനമായി ഡീസല്‍ ഉപയോഗിക്കുന്ന ഈ ബസിനു ഒരു ലിറ്റര്‍ മൂന്ന് കിലോ മീറ്ററാണ് മൈലേജ്. ഫാസ്റ്റ് പാസഞ്ചറായി സര്‍വിസ് നടത്തുന്ന ബസ് യാത്രയ്ക്ക് ടിക്കറ്റ് നിരക്ക് തിരുവനന്തപുരം കൊട്ടാരക്കര 83 രൂപയാണ്.
Read Moreസംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴ; കടല്‍ക്ഷോഭം ശക്തമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. ബുധനാഴ്ചവരെയാണ് മഴ. ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം, വയനാട്, കോഴിക്കോട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കടല്‍ക്ഷോഭം ശക്തമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
Read Moreകടലിൽ കാണാതായ രണ്ടു യുവാക്കളുടെ മൃതദേഹങ്ങൾ കിട്ടി
വിഴിഞ്ഞം : കടലിൽ കാണാതായ നാലു പേരിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മറ്റു രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു. ഇന്ന് രാവിലെ എട്ടരയോടെ കോവളം ഗ്രോബീച്ചിനും പൂന്തുറക്കും സമീപത്ത് നിന്നാണ് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയത്. ജോൺസൺ ക്ളീറ്റസ് ( 25 ), മനു നെപ്പോളിയൻ (23) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് എത്തിയ വിഴിഞ്ഞം തീരദേശ പോലീസ് ബോട്ടിൽ മൃതദേഹങ്ങൾ കരയിലെത്തിച്ചു. ഇന്ന് രാവിലെയാണ് തെരച്ചിലിനിടയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. പുല്ലുവിള സ്വദേശികളായ സാബു ജോർജ്ജ് (23), സന്തോഷ് വർഗീസ് (25) എന്നിവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ-.പുല്ലുവിള സ്വദേശികളും സുഹൃത്തുക്കളുമായ 10 അംഗ സംഘത്തിലെ ജോൺസൺ ക്ളീറ്റസ് ജോലി സംബന്ധമായി ഇന്ന് വിദേശത്ത് പോകാനിരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ആഘോഷത്തിന്റെ ഭാഗമായാണ് സംഘം ഇന്നലെ വൈകിട്ട് നാല് മണിയോടെ ആഴിമല…
Read Moreറോഡിലെ ഈ വേലി ഒന്നു മാറ്റുമോ ? വിഴിഞ്ഞത്തെ കണ്ടെയ്ൻമെന്റ് സോൺ പിൻവലിച്ചു; ഒന്നും അറിയാതെ അധികൃതർ
വിഴിഞ്ഞം: തീരദേശ മേഖല കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് മാറിയിട്ട് ദിവസം നാല് കഴിഞ്ഞു. അടച്ചു പൂട്ടലിൽ നിന്ന് തീരദേശത്തിന് മോചനം കിട്ടിയ കാര്യം ബന്ധപ്പെട്ട അധികൃതർ ആരുമറിഞ്ഞില്ല. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇതിനു പ്രധാന കാരണമെന്ന് ആക്ഷേപം. 15 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിർത്തലാക്കിക്കൊണ്ടുള്ള ഓർഡർ ബന്ധപ്പെട്ടവർ ഇറക്കിയെങ്കിലും തീരദേശ മേഖലയിലെ രോഗ നിയന്ത്രണ ചുമതലയുള്ള ആരോഗ്യ വകുപ്പോ, ക്രമസമാധാനമുൾപ്പെടെയുള്ള കാര്യങ്ങൾ നോക്കുന്ന പോലീസോ, ജനപ്രതിനിധികളോ അറിഞ്ഞില്ലെന്നാണ് പരാതി. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽപ്പെട്ട ചുരുക്കം ചില ഉദ്യോഗസ്ഥർക്ക് മാത്രമാണ് അറിയിപ്പ് എത്തിയത്. കൃത്യമായ നിർദേശം വരാത്തതിനാൽ തീരദേശത്ത് ഉണ്ടായിരുന്ന അടച്ച് പൂട്ടൽ ചെറിയ ഇളവോടെ ഇപ്പോഴും തുടരുന്നുണ്ട്. പ്രധാന റോഡുകളിൽ നിന്നുള്ള ബാരിക്കേഡുകൾ ഓണത്തിന് അനുവദിച്ച ഇളവോടെ മാറ്റിയെങ്കിലും ഇടറോഡുകൾ അടച്ചുള്ള പോലീസ് കാവലിന് മാറ്റമില്ല. പൂന്തുറകുമരി ചന്തയിൽ നിന്നും പുല്ലുവിള മേഖലയിൽ നിന്നുമായി രോഗം…
Read Moreസെക്രട്ടേറിയറ്റിലെ തീപിടിത്തം: കൗശിഗന് അധ്യക്ഷനായ സമിതിയുടെ കണ്ടെത്തലും ഷോർട്ട് സർക്യൂട്ട്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിലുണ്ടായ തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തല്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമുണ്ടായ തീപിടിത്തമെന്നാണ് എ . കൗശിഗന് അധ്യക്ഷനായ സമിതിയുടെയും കണ്ടെത്തൽ. പ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന കണ്ടെത്തലും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാൻ തീവച്ചതാണെന്ന് ആരോപണങ്ങൾ ഉയര്‍ന്നിരുന്നു.
Read More