സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ തീ​പി​ടി​ത്തം: ​കൗ​ശി​ഗ​ന്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ കണ്ടെത്തലും ഷോർട്ട് സർക്യൂട്ട് 

 തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പൊ​തു​ഭ​ര​ണ വ​കു​പ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ന് പി​ന്നി​ല്‍ അ​ട്ടി​മ​റി​യി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍.

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് കാ​ര​ണ​മു​ണ്ടാ​യ തീ​പി​ടി​ത്ത​മെ​ന്നാ​ണ് എ . ​കൗ​ശി​ഗ​ന്‍ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യു​ടെ​യും ക​ണ്ടെ​ത്ത​ൽ. പ്ര​ധാ​ന ഫ​യ​ലു​ക​ളൊ​ന്നും ന​ശി​ച്ചി​ട്ടി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലും റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന.

ഓ​ഗ​സ്റ്റ് 25ന് ​വൈ​കി​ട്ടാ​യി​രു​ന്നു പൊ​തു​ഭ​ര​ണ വ​കു​പ്പി​ലെ പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ള്‍ ന​ശി​പ്പി​ക്കാ​ൻ തീ​വ​ച്ച​താ​ണെ​ന്ന് ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ര്‍​ന്നി​രു​ന്നു.

Related posts

Leave a Comment